ഈ ചൊവ്വാഴ്ച ഓസ്ക്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത് ഒരു വലിയ വ്യത്യാസത്തോടെ ആയിരിക്കും. മിക്കവാറും വിഭാഗങ്ങളിലും 5 നോമിനേഷനുകളാണല്ലോ സാധാരണ ഉള്ളത്. ഇത്തവണ മികച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ 10 ചിത്രങ്ങള്‍ ഉണ്ടാകും.
കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതു വഴി കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനും അതുവഴി പരസ്യത്തില്‍ വരുമാനം കൂട്ടുകയുമാണ് അക്കാഡമിയുടെ ലക്ഷ്യം. വര്‍ഷങ്ങളായി ഓസ്കര്‍ ടെലികാസ്റ്റ് കാണുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്; ബോക്സോഫീസില്‍ വന്‍വിജയമായിരുന്ന, തരക്കേടില്ലാത്ത പടമായിരുന്ന ഡാര്‍ക്ക് നൈറ്റിനെ കഴിഞ്ഞ തവണ നോമിനേഷനില്‍ തന്നെ തഴഞ്ഞത് കുറച്ചൊന്നുമല്ല ഓസ്കര്‍ ഷോയുടെ ജനപ്രീതി കുറയ്ക്കാന്‍ കാരണമായത്.
അത്തരമൊരു തെറ്റ് ഇത്തവണ ഉണ്ടാവില്ല എന്നതിന്ന് ഒരു സൂചനതന്നെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ 10 പടങ്ങള്‍ നോമിനേറ്റ് ചെയ്യുന്ന നീക്കം. അത്തരമൊരു സാഹചര്യത്തില്‍ ഡാര്‍ക്ക് നൈറ്റ് പോലുള്ള പടങ്ങള്‍ തഴയപ്പെടില്ല; പക്ഷേ, നോമിനേറ്റ് ചെയ്യപ്പെടുന്ന പടം ഒരിക്കലും നിരാശപ്പെടുത്താറില്ല എന്ന കാര്യത്തില്‍ വ്യത്യാസവും ഉണ്ടാകും.
ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെ ജയിംസ് കാമറൂണിന്റെ അവതാര്‍ ഇത്തവണ മികച്ച പടമായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പുമാണ്. അതുകൊണ്ട് ബാക്കിയുള്ള 9 പടങ്ങള്‍, ഫലം നേരത്തേ നിശ്ചയിച്ച തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെപ്പോലെയാണ്. പക്ഷേ, വാണിജ്യാടിസ്ഥാനത്തില്‍ ഓസ്കര്‍ ബമ്പ് തിയേറ്ററിലും ഡിവിഡിയുടെ വില്പനയിലുമൊക്കെ ഉണ്ടാകുമെന്നുള്ളത് അതിന്റെ നിര്‍മാതാക്കള്‍ക്ക് ആശ്വാസമാകും.
ഇത്തവണ ഞാന്‍ കുറെ നല്ല പടങ്ങള്‍ തിയേറ്ററില്‍ കണ്ടൂ. ഈ ചിത്രങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെടുമെന്നാണ് എന്റെ അനുമാനം:
1. Where The Wild Things Are
2. Up In the Air
3. Precious
4. A Serious Man
5. Avatar
6. District 9
7. (500) Days of Summer
8. Up (This will most probably the winner in animation category)
9. Inglorious Basterds
10. The Hurt Locker (didn't see it yet but rely on media hype)
Invictus, The Hangover, The Blind Side, Star Trek, A Single Man, Fantastic Mr. Fox എന്നീ പടങ്ങളില്‍ നിന്നും നോമിനേഷനുകള്‍ ഉണ്ടാകും എന്ന് വായനയില്‍ കാണുന്നു; ഞാനവയൊന്നും കാണാത്തതുകൊണ്ട് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല. കാത്തിരുന്നു കാണാം.
Showing posts with label ഓസ്ക്കര്‍. Show all posts
Showing posts with label ഓസ്ക്കര്‍. Show all posts
Monday, February 01, 2010
Thursday, January 22, 2009
2009-ലെ ഓസ്ക്കര്‍ നോമിനേഷനുകള്‍

ഹോളിവുഡില്‍ 2008-ലെ സിനിമകള്‍ക്കുള്ള അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ അവാര്‍ഡ് മേളക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ ‘സ്ലം ഡോഗ് മില്യണയര്‍’ നോമിനേഷനുകള്‍ വാരിക്കൂട്ടി; ആകെ 10 എണ്ണം. കറുത്തകുതിരയായ ‘ദ ക്യൂരിയസ് കേസ് ഓഫ് ബെന്‍ഞ്ചമിന്‍ ബട്ടന്‍’ എന്ന പടത്തിനാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍- 13. തഴയപ്പെട്ടത് കഴിഞ്ഞകൊല്ലത്തെ ബ്ലോക്ക് ബസ്റ്ററും അതിലെ ഒരു പ്രധാനവേഷം ചെയ്ത ഹീത്ത് ലെഡ്ജറിന്റെ ആകസ്മികമരണം വഴി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ബാറ്റ്മാന്‍ ചിത്രം ‘ഡാര്‍ക്ക് നൈറ്റ്’.
എ.ആര്‍.റെഹ്‌മാന് ഇത്തവണ ഒരു ഓസ്ക്കര്‍ ഉറപ്പാണെന്നു തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയറി’ലെ സംഗീതത്തിനും അതിലെ 2 പാട്ടുകള്‍ക്കും അദ്ദേഹത്തെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.
വര്‍ഷത്തിന്റെ അവസാനത്തെ ക്വാര്‍ട്ടറിലാണ് ഓസ്ക്കര്‍ ‘ബസ്’ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അവാര്‍ഡിന്ന് സാധ്യതയുള്ള പടങ്ങള്‍ മിക്കവാറും ആ കാലയിളവിലാണ് റിലീസ് ചെയ്യുക; അക്കാഡമി അംഗങ്ങള്‍ മറന്നുപോകാതിരിക്കാന്‍. മാര്‍ക്കറ്റിംഗ് കോലാഹലങ്ങള്‍ നോമിനേഷനെ ശരിക്കും സ്വാധീനിക്കുമെന്ന് തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയര്‍’ തന്നെ നേരെ DVD ആക്കാന്‍ പദ്ധതി ഇട്ടതാണത്രേ; ആ നിലയില്‍ നിന്ന് അത് ബോക്സോഫീസിലും അവാര്‍ഡ് സീനിലും വിജയിച്ചു.
മാധ്യമങ്ങളില്‍ അവ സൃഷ്ടിക്കുന്ന ഒച്ച വച്ചു നോക്കുകയാണെങ്കില്‍ ഈ ചിത്രങ്ങള്‍ മികച്ചതായിരിക്കുമെന്ന് തോന്നുന്നു: FROST/NIXON, MILK, THE CURIOUS CASE OF BENJAMIN BUTTON, THE DARK KNIGHT, SLUMDOG MILLIONAIRE. ഓസ്ക്കറിന്ന് മുമ്പ് ഇവയെല്ലാം കണ്ടുതീര്‍ക്കണം.
പ്രധാനപ്പെട്ട നോമിനേഷനുകള്‍ ഇവയാണ്:
Actor in a Leading Role
-----------------------
Richard Jenkins
THE VISITOR
Frank Langella
FROST/NIXON
Sean Penn
MILK
Brad Pitt
THE CURIOUS CASE OF BENJAMIN BUTTON
Mickey Rourke
THE WRESTLER
Actor in a Supporting Role
--------------------------
Josh Brolin
MILK
Robert Downey Jr.
TROPIC THUNDER
Philip Seymour Hoffman
DOUBT
Heath Ledger
THE DARK KNIGHT
Michael Shannon
REVOLUTIONARY ROAD
Actress in a Leading Role
-------------------------
Anne Hathaway
RACHEL GETTING MARRIED
Angelina Jolie
CHANGELING
Melissa Leo
FROZEN RIVER
Meryl Streep
DOUBT
Kate Winslet
THE READER
Actress in a Supporting Role
----------------------------
Amy Adams
DOUBT
Penélope Cruz
VICKY CRISTINA BARCELONA
Viola Davis
DOUBT
Taraji P. Henson
THE CURIOUS CASE OF BENJAMIN BUTTON
Marisa Tomei
THE WRESTLER
Animated Feature Film
---------------------
BOLT
KUNG FU PANDA
WALL-E
Cinematography
--------------
CHANGELING
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
THE READER
SLUMDOG MILLIONAIRE
Directing
----------
THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE
Documentary Feature
-------------------
THE BETRAYAL (NERAKHOON)
ENCOUNTERS AT THE END OF THE WORLD
THE GARDEN
MAN ON WIRE
TROUBLE THE WATER
Film Editing
------------
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
FROST/NIXON
MILK
SLUMDOG MILLIONAIRE
Foreign Language Film
----------------------
The Baader Meinhof Complex
The Class
Departures
Revanche
Waltz With Bashir
Best Picture
------------
THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE
Writing (Adapted Screenplay)
-----------------------------
THE CURIOUS CASE OF BENJAMIN BUTTON
DOUBT
FROST/NIXON
THE READER
SLUMDOG MILLIONAIRE
Writing (Original Screenplay)
----------------------------
FROZEN RIVER
HAPPY-GO-LUCKY
IN BRUGES
MILK
WALL-E
വിശദവിവരങ്ങള്‍ ഓസ്ക്കര്‍ സൈറ്റില്‍ കാണാം. ഫെബ്രുവരി 22-ന് വൈകീട്ട് 5 മണിക്കാണ് (ഇന്ത്യന്‍ സമയം പിറ്റേന്ന് രാവിലെ 6.30) അവാര്‍ഡ് ചടങ്ങ്.
Subscribe to:
Posts (Atom)