tag:blogger.com,1999:blog-38592567.post75888640341001293..comments2023-09-16T02:53:57.746-07:00Comments on വായനയും നിരീക്ഷണങ്ങളും: കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ - മാര്‍ച്ച് 19t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger49125tag:blogger.com,1999:blog-38592567.post-26228567457639576622009-05-15T06:05:00.000-07:002009-05-15T06:05:00.000-07:00election-result post undo ?
:)election-result post undo ?
:)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-38592567.post-82505642573565870292009-05-13T09:37:00.000-07:002009-05-13T09:37:00.000-07:00മേയ് 16 ഇങ്ങെത്തിയല്ലോ, ആരെങ്കിലും ബ്ലോഗിൽ ഓൺലൈൻ ല...മേയ് 16 ഇങ്ങെത്തിയല്ലോ, ആരെങ്കിലും ബ്ലോഗിൽ ഓൺലൈൻ ലൈവ് ഇലക്ഷൻ റിസൾട്ട് & ഡിസ്കഷൻ ഹോസ്റ്റ് ചെയ്തിരുന്നെങ്കിൽ നമ്മക്ക് അവിടെ തല്ലുകൂടാരുന്നു...ജോഷിhttps://www.blogger.com/profile/09963618488711406925noreply@blogger.comtag:blogger.com,1999:blog-38592567.post-22854888912832357952009-03-24T00:07:00.000-07:002009-03-24T00:07:00.000-07:00കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ അസംബന്ധ സര്വെന്യൂഡല്ഹി...കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ അസംബന്ധ സര്‍വെ

ന്യൂഡല്‍ഹി: യുപിഎ അനുദിനം ഛിന്നഭിന്നമാകുകയും കോഗ്രസ് കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യുന്നതിന്റെ പരിഭ്രാന്തി മാറ്റാന്‍ അസംബന്ധ സര്‍വെകള്‍ രംഗത്ത്. കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്ന ആര്‍ജെഡി, എല്‍ജെപി, എസ്പി എന്നീ പാര്‍ടികളെ യുപിഎയില്‍ത്തന്നെ സാങ്കല്‍പ്പികമായി പ്രതിഷ്ഠിച്ചാണ് സര്‍വെ നടത്തിയത്. ഈ സര്‍വെപ്രകാരം യുപിഎക്ക് 257 സീറ്റ് കിട്ടും. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനുവേണ്ടി നീല്‍സ എന്ന ഏജന്‍സി സര്‍വെ നടത്തിയെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ദേശീയദിനപത്രങ്ങളില്‍ കോണ്‍ഗ്രസിന്റെ ദയനീയസ്ഥിതി വിവരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ നീല്‍സന്റെ സര്‍വെ ഇറങ്ങി. ഇതും ദേശീയപത്രങ്ങള്‍ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തി സര്‍വെഫലം പ്രസിദ്ധീകരിപ്പിച്ചെന്നാണ് വിവരം. കോണ്‍ഗ്രസിന് 144 സീറ്റ് കിട്ടുമെന്നാണ് സര്‍വെ പ്രവചനം. എവിടെനിന്ന് കിട്ടുമെന്ന കാര്യം അവ്യക്തം. വിവിധ സംസ്ഥാനത്തെ മുന്നണിസംവിധാനത്തില്‍ വന്ന മാറ്റം കണക്കാക്കാതെ കോണ്‍ഗ്രസിന് ഏകപക്ഷീയമായി സീറ്റ് വാരിക്കോരി കൊടുത്തു. എസ്പി, ആര്‍ജെഡി, എല്‍ജെപി എന്നീ പാര്‍ടികളെ ഒഴിവാക്കിയാല്‍ ബാക്കിയുള്ള യുപിഎ ഘടകകക്ഷികളെല്ലാം ചേര്‍ന്ന് 210 സീറ്റ് നേടുമെന്ന് സര്‍വെ പറയുന്നു. കേരള കോണ്‍ഗ്രസ് ജെ, പിഎംകെ അടക്കമുള്ള പാര്‍ടികളെ യുപിഎയിലാണ് പെടുത്തിയത്. ഇതുവരെ രണ്ടു സ്ഥാനാര്‍ഥികളെമാത്രം പ്രഖ്യാപിച്ച മുസ്ളിംലീഗ് മൂന്ന് സീറ്റ് നേടുമത്രേ! എന്‍ഡിഎക്ക് 184 സീറ്റ് നല്കി. ബിജെപിക്ക് 137 സീറ്റും. ഇടതുമുന്നണിക്ക് 34 സീറ്റ് നല്കിയ സര്‍വെ കോണ്‍ഗ്രസിതര-ബിജെപിയിതര പാര്‍ടികളുടെ കൂട്ടായ്മയ്ക്ക് 96 സീറ്റാണ് നല്‍കിയത്. തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി 24 സീറ്റ് നേടുമെന്നാണ് പ്രവചനം. എഐഎഡിഎംകെ സഖ്യത്തിന് ഒമ്പത് സീറ്റും പ്രവചിക്കുന്നു. ആന്ധ്രയില്‍ തെലുങ്കുദേശത്തിന് 14 സീറ്റ്്. യുപിയില്‍ സമാജ്വാദി പാര്‍ടിക്ക് 30 സീറ്റും ബിഎസ്പിക്ക് 21 സീറ്റും ബിജെപിക്ക് ആറ് സീറ്റും പ്രവചിച്ചു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 26 സീറ്റും ബിജെപി-ശിവസേന സഖ്യം 22 സീറ്റും നേടും. ബിഹാറില്‍ ആര്‍ജെഡിക്ക് 11 സീറ്റും എല്‍ജെപിക്ക് ആറ് സീറ്റും കിട്ടുമെന്ന് സര്‍വെ പറയുന്നു. ജനതാദള്‍ (യു) 16 സീറ്റ് നേടുമെന്നാണ് പ്രവചനം. സിപിഐ എമ്മിന് 25 സീറ്റേ ലഭിക്കൂവെന്ന് പറയുന്നു.

ദേശാഭിമാനി 230309Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-78024928792854028012009-03-23T22:22:00.000-07:002009-03-23T22:22:00.000-07:00യു.പി.എ.യ്ക്ക് 257 സീറ്റുകള്‍ ലഭിക്കുമെന്ന് പുതിയ ...യു.പി.എ.യ്ക്ക് 257 സീറ്റുകള്‍ ലഭിക്കുമെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. എന്‍.സി.പി.ക്ക് 13 സീറ്റോളം കിട്ടുമത്രേ. രണ്ടുംകൂടി ചേര്‍ന്നാല്‍ കേവലഭൂരിപക്ഷത്തിന് ഏതാനും സീറ്റുകള്‍ മാത്രം കുറവ്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ കേന്ദ്രത്തില്‍ ഇടതുകക്ഷികള്‍ക്ക് കാര്യമായ റോളൊന്നും ഇത്തവണ ഉണ്ടാവില്ല.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-77588043071960500262009-03-23T00:21:00.000-07:002009-03-23T00:21:00.000-07:00പൊന്നാനി ഒരു ഈസി വാക്കോവര്‍ എന്ന നിലയിലേക്കെത്തിച്...പൊന്നാനി ഒരു ഈസി വാക്കോവര്‍ എന്ന നിലയിലേക്കെത്തിച്ചത്, ഇടത് പിന്തുണയുള്ള പൊതുസ്ഥാനാര്‍ത്ഥിയുടെ തെരഞെടുപ്പാണ്. ഹുസൈന് രണ്ടത്താണി, കെ ടി ജലീലിനോളം പ്രശസ്തനും പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ളയാളുമല്ല. വ്യക്തമായ രാഷ്ട്രീയ നിലപാടിനായി കഷ്ടപ്പെടുന്നുമുണ്ട് , പോരാത്തതിന് പ്രാദേശികവാദവും(മനോരമയുടെ കൊടിപ്പട പ്രോഗ്രാമ്മില്‍ കണ്ടു). വിജയരാഘവന് എം.പിയെ പോലെയുള്ള ഒരാളെ എന്ത് കൊണ്ട് പാര്‍ട്ടി കണ്ടെത്തിയില്ല എന്നാണ് എനിക്കത്ഭുതം. നിലവിലുള്ള പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ പൊന്നാനി, തവനൂര്‍, തിരൂര്‍, തൃത്താല എന്നീ നിയോജകമണ്ഡലങള് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ വിജയിക്കുന്നവയാണ്. താനൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി എന്നീ മണ്ഡലങളിലാണ് ലീഗിന് ആധിപത്യമുള്ളത്. അതില്‍ തന്നെ മൃഗീയ ഭൂരിപക്ഷമുള്ള ലീഗ് പഞ്ചായത്തുകള്‍ മലപ്പുറംമണ്ഡലത്തിലേക്ക് മാറുകയും ചെയ്തിരിക്കുന്നു.

മദനി വരുത്തി വെച്ച സാമൂഹികാഘആതം വെറുമൊരു തെരഞെടുപ്പോടെ കഴുകിക്കളയാന്‍ മാത്രം ലാഘവമുള്ളതല്ല. പൊതുസമൂഹത്തില്‍ വിതച്ച വിഭാഗീയതയുടെ വിത്ത്, ഇല്ലാതാക്കാന്‍ അയാള്‍ ോരുപാട് പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇയാളുടെ പ്രസംഗം കേട്ട് തൊട്ടടുത്ത ദിവസം എന്റെ ഒരു സുഹൃത്ത് പറഞത്, 'രാത്രി ഞാനും വീട്ടുകാരും ഉറങിയിട്ടില്ല, മാപ്പിളമാര്‍ ഞങളെ വന്ന് കൊല്ലുമോ എന്ന് ഭയം കാരണം' എന്നാണ്. വര്‍ഷങള്‍ക്ക് മുന്നെയാണെങ്കിലും മാര്‍ക്സിസ്റ്റ് കാരനായ ആ സുഹൃത്ത് ഇപ്പോഴും അത് മറന്നിട്ടുണ്ടാവില്ല. മദനിയെ ശരിവെക്കുന്ന ന്യായങളില് മോഡിക്ക് കൂടെ രക്ഷപ്പെടാനാവുന്ന പഴുതുകളുണ്ട്. വര്‍ഗീയതക്ക് മാപിനികള്‍ നിശ്ചയിക്കുന്നത് അപരാധമാണ്.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-38592567.post-37566935385296661032009-03-22T22:21:00.000-07:002009-03-22T22:21:00.000-07:00ഇവിടെ തർക്കങ്ങളുമായി വന്നവർ കൂടുതൽ വായനയ്ക്ക് ഈ ബ...ഇവിടെ തർക്കങ്ങളുമായി വന്നവർ കൂടുതൽ വായനയ്ക്ക് ഈ ബ്ലോഗ് കൂടി കാണുക.
http://pmmanoj.blogspot.com/2009/03/blog-post_8473.htmlസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-38592567.post-40376495210617205022009-03-22T21:56:00.000-07:002009-03-22T21:56:00.000-07:00രാമചന്ദ്രന്,മദനിക്ക് വന്നതുപോലുള്ള മാനസാന്തരം തരൂ...രാമചന്ദ്രന്,
മദനിക്ക് വന്നതുപോലുള്ള മാനസാന്തരം തരൂരിനും ഉണ്ടായിക്കാണും; അതുകൊണ്ടായിരിക്കും കോണ്‍ഗ്രസില്‍ തന്നെ ചേരാമെന്ന് വച്ചത്. വെറുതെ തര്‍ക്കത്തിനുവേണ്ടി പറഞ്ഞതാണ് :-) എന്തായാലും ഹൈക്കമാന്റിന്റെ സ്വന്തം സ്ഥാനാര്‍ഥിയുടെ നിലപാടുകളും എഴുത്തുമൊക്കെ അവര്‍ക്ക് അറിയാതെ ഇരിക്കില്ല. പൊതുവേ, ആരെയും വിമര്‍ശിക്കുവാനുള്ള അവകാശം രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.

വാണിജ്യ/വ്യവസായ രംഗങ്ങളില്‍ നിന്ന് സര്‍ക്കാറുകള്‍ മാറി നിന്ന്, അവയെ നിയന്ത്രിക്കുകയും പ്രോത്സാഹിപ്പിക്കുകയും മാത്രമേ ചെയ്യാവൂ എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതുകൊണ്ട് നമ്മുടെ അഭിപ്രായങ്ങള്‍ക്ക് ഒരിക്കലും ഒരു സമവായം ഉണ്ടാകാന്‍ പോകുമെന്ന് തോന്നുന്നില്ല :-)

അനുരൂപ്,
വിശദാംശങ്ങള്‍ക്ക് നന്ദി!

അനില്‍,
മലയാള മാധ്യമരംഗത്തെപ്പറ്റിയുള്ള താങ്കളുടെ നിരീക്ഷണത്തോട് 100% യോജിക്കുന്നു. അത് എത്രയോ വളരേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാകുന്നത് തിരഞ്ഞെടുപ്പ് പോലെ comprehensive ആയി കവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വരുമ്പോഴാണ്. കേരളത്തില്‍ നിന്നുള്ള ബ്ലോഗര്‍മാര്‍ ആരെങ്കിലും നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് കവര്‍ ചെയ്യുന്നുണ്ടോ? മുഖ്യധാരാ മാധ്യമങ്ങള്‍ ഒഴിച്ചിടുന്ന ശൂന്യതയിലേക്ക് കടന്നുവരേണ്ടത് ബ്ലോഗര്‍മാരാണ്.

വിജയസാധ്യത തീരുമാനിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അടുത്തഭാഗം മുതല്‍ ചേര്‍ക്കാം.

ജനശക്തി/രാമചന്ദ്രന്,
ഇന്ത്യയിലെ സ്വകാര്യവല്‍ക്കരണത്തെ ഇടതുപക്ഷ കക്ഷികള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. അവര്‍ ആ പ്രക്രിയയില്‍ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്കും കിട്ടണം. വിശദാംശങ്ങള്‍ക്ക് നന്ദി!

സാമ്പത്തിക വിപണിയിലെ എക്സസുകള്ക്ക് ഞാനും എതിരാണ്. ഉല്‍പ്പാദനവുമായി നേരിട്ട് ബന്ധമില്ലാത്ത ഡെറിവേറ്റീവുകളൂടെ വിപണനവും മറ്റും ചൂതാട്ടത്തിന് തുല്യമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ, അതുമൂലം (പ്രധാനമായും സബ്-പ്രൈം മോര്‍ട്ട്ഗേജുമായി ബന്ധപ്പെട്ട ഡെറിവേറ്റീവുകളുടെ സ്വഭാവികമായ തകര്‍ച്ച) വന്നുപെട്ട ആഗോള സാമ്പത്തിക മാന്ദ്യം, സ്വകാര്യവല്‍ക്കരണത്തിന്റെയും സ്വതന്ത്രവിപണിയുടെയും ഒക്കെ ബലഹീനതയായി ചിത്രീകരിക്കാന്‍ ഒരു ശ്രമം കേരളത്തിലെ ഇടതുപക്ഷക്കാര്‍ നടത്തുന്നുണ്ടെന്ന് തോന്നുന്നു. അതിനാണ് ഞാന്‍ എതിര്.

ദിവാസ്വപ്നം,
അപ്ഡേറ്റിന് നന്ദി! തിരഞ്ഞെടുപ്പിനെപ്പറ്റി പോസ്റ്റുകള്‍ ഇടുന്നുണ്ടെങ്കില്‍ ദയവായി അറിയിക്കുക.

well-wisher,
താങ്കളുടെ നിരീക്ഷണം ഒരിക്കലും ശരിയാകാതെ പോകട്ടെ എന്ന് ആശിക്കുക മാത്രമേ ഇപ്പോള്‍ രക്ഷയുള്ളൂ :-)t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-25792730235930982192009-03-22T21:26:00.000-07:002009-03-22T21:26:00.000-07:00മദനി എന്ത് മാറാന്‍? മാറിയാല്‍ മദനിക്ക് അണികളെ എവിട...മദനി എന്ത് മാറാന്‍? മാറിയാല്‍ മദനിക്ക് അണികളെ എവിടെ നിന്ന് കിട്ടും? മതേതരരെ തട്ടി ഇപ്പോള്‍ തന്നെ വഴി നടക്കാന്‍ മേല. പിന്നെയല്ലെ മതേതരമദനിക്ക് ആളെ കിട്ടാന്‍. മദനിക്ക് വോട്ട് ഉണ്ടെങ്കില്‍ അത് വര്‍ഗ്ഗീയ-തീവ്രവാദ വോട്ടാണ്. ആ വോട്ട്ബാങ്ക് നിലനിര്‍ത്താനാണ് കണ്ണൂരില്‍ തീവ്രവാദവിരുദ്ധ സ്ക്വാഡ് പിരിച്ചുവിട്ടതും സംസ്ഥാനതലത്തില്‍ മരവിപ്പിച്ചതും.

കേരളത്തില്‍ സി.പി.എം. ഒരു പിണറായി ലൈന്‍ പരീക്ഷണവിധേയമാക്കുകയാണ്. വോട്ട് ബാങ്ക് തീരെയില്ലത്ത സി.പി.ഐ.,ആര്.എസ്.പി,ജനതാദള്‍ തുടങ്ങിയ ഈര്‍ക്കില്‍ പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ട് ഭാവിയില്‍ ഒരു പി.ഡി.പി-കേരള സി.പി.എം.മുന്നണി. ജമാ അത്തെ ഇസ്ലാമി,എന്‍.ഡി.എഫ്.മുതലായ സംഘടനകളെയും കൂട്ടാം. അത് വിജയിക്കുകയാണെങ്കില്‍ പിണറായിക്ക് പിന്നീട് പി.ബി.യെ ആശ്രയിക്കേണ്ടി വരില്ല. കേരളത്തില്‍ സമ്പാദിച്ചു കൂട്ടിയ ആസ്തികളും സ്ഥാപനങ്ങളും സ്വന്തമായി അനുഭവിക്കുകയും ചെയ്യാം. അങ്ങനെ തീവ്രവാദികള്‍ക്കും കേരളം പറുദീസയാവും. പിണറായി-പി.ഡി.പി. സഖ്യം സിന്ദാബാദ്!K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-38592567.post-83514716461020954612009-03-22T20:24:00.000-07:002009-03-22T20:24:00.000-07:00ടി.കെ.ജോസ് കെ മാണിയെപ്പറ്റി മുന്‍പ് എഴുതിയത് പിന്‍വ...ടി.കെ.

ജോസ് കെ മാണിയെപ്പറ്റി മുന്‍പ് എഴുതിയത് പിന്‍വലിച്ചിരിക്കുന്നു. അച്ചുതാനന്ദന്റെ അനുയായിയും നസ്രാണികളെ വെറുപ്പിച്ച പാര്ട്ടിക്കാരനുമായ കുറുപ്പിന് ഇത്തവണ അടിപതറുമെന്ന് ലേറ്റസ്റ്റ് അവലോകനം ;)

മദനി മാറി മാറി എന്നു പറയുന്നവരാരും എങ്ങനെ മാറി എന്ന് പറയുന്നില്ല. അഭിപ്രായം മാറ്റുമ്പോഴേ പാപമോചനം കിട്ടുന്നത് കുമ്പസാരക്കൂട്ടിലല്ലേ. തീവ്രവാദിയല്ലാത്ത മദനിക്ക് ഇത്രയധികം അണികളെ എങ്ങനെ കിട്ടുന്നു ? സി.പി.ഐ.യെപ്പോലും വെറുപ്പിച്ച് പൊന്നാനിയില്‍ എന്തിനു മദനിയെ പിന് താങ്ങുന്നു ? മദനിയുടെ അംഗരക്ഷകനായ അബ്ദുള്‍ ഹമീദ് നായനാര്‍ വധശ്രമക്കേസിലുള്പ്പെട്ടിരുന്നു എന്നും വധശ്രമത്തിന്റെ മോട്ടീവ് മദനിയെ അറസ്റ്റ് ചെയ്തതായിരുന്നുവെന്നും മാതൃഭൂമിയില്‍ വാര്‍ത്ത.

തരൂരിനെ പറ്റി നല്ല അഭിപ്രായമായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി സംഗമത്തില്‍ നടത്തിയ പ്രസംഗം കേട്ടിട്ട് പോരാ എന്നു തോന്നി. മലയാളം ശരിക്ക് അറിയാത്തതു തന്നെയല്ല, ടിപ്പിക്കല്‍ രാഷ്ട്രീയക്കാരെ അനുകരിക്കാന്‍ ശ്രമിക്കുന്നതുപോലെയോ എന്തൊക്കെയോ പറഞ്ഞു ഫലിപ്പിക്കാന്‍ ബദ്ധപ്പെടുന്നതു പോലെയോ ഒക്കെ തോന്നി. പക്ഷേ ഇത്ര പ്രഗത്ഭരും അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തി പരിചയമുള്ളവരും മുഖ്യധാരാ രാഷ്ട്രീയത്തില്‍ വരുന്നതിന് എതിരെ അതുമിതും അവിടുന്നും ഇവിടുന്നും ഓരോ ഉദാഹരണങ്ങളും എടുത്തുകാട്ടി തടയിടാന്‍ ശ്രമിക്കരുത് എന്നു തോന്നുന്നു.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-38592567.post-11413301113169965212009-03-22T19:44:00.000-07:002009-03-22T19:44:00.000-07:00അതൂടെ പിൻവലിച്ചിട്ടു വേണം മാരീചനെ ഒന്നു നേരിട്ടു ക...അതൂടെ പിൻവലിച്ചിട്ടു വേണം മാരീചനെ ഒന്നു നേരിട്ടു കാണാൻ ...ഇരുപതിൽ ഇരുപതും പ്രവചിച്ച ആ ക്രാന്ത ദർശിയോടൊത്തു ഒരു 5 കുപ്പി ബിയർ ആറ്റിക്കണം

ഗോയിന്ദരേ...... മെര്ക്കുഷ്യോവിന്റെ ബ്ലോഗില്‍ ട്വെന്റി ട്വെന്റി പ്രവചനം നടത്തിയ ആ മാരീചന് ഈ മാരീചനല്ല, എന്നുവെച്ച് ക്രാന്തദര്ശിയല്ലാതാകുന്നുമില്ല! ക്രാന്ത ദര്ശിയെന്നത് ചുരുക്കി കേഡിയെന്നാണ് പരിചയക്കാരൊക്കെ വിളിക്കുന്നത്.. സത്യം!!! നേരില്‍ കാണുന്നതിനും വിഷമമില്ല.. അഞ്ചു കുപ്പി ബീയറൊക്കെ എങ്ങനെയാ വേണ്ടെന്നു വെയ്ക്കുന്നത്... ആകയാല്‍, പേരിന്റെ സീനിയോറിറ്റി പരിഗണിച്ച് കുപ്പികള്‍ നമുക്കു നേദിക്കുക...

ശെ..... എന്നാലും ഇഞ്ചിപ്പെണ്ണേ... നവകേരള മാര്‍ച്ചിന്റെ സമാപനത്തിന് തിരുവനന്തപുരത്ത് വന്നിട്ട് ഒന്നു കാണാന്‍ പറ്റീലല്ലോ. ഞാനുമുണ്ടായിരുന്നു അവിടെ... നവകേരള മാര്‍ച്ചിന് പോകുമോന്ന് നമ്മള് രണ്ടാളോടും പത്രക്കാര് ചോദിച്ചില്ല.. അതുകൊണ്ട് ഇല്ല, ഇല്ല, ഇല്ല എന്ന് മൂന്നുരു തളളിപ്പറയാന്‍ നമുക്കു കഴിഞ്ഞില്ല.. നമ്മളു ചെന്നത് അതുകൊണ്ടു തന്നെ വാര്‍ത്തയുമായില്ല..

ഉത്തരവാദിത്തരഹിതമായ മാധ്യമ പ്രവര്‍ത്തനത്തിന് മറ്റൊരുദാഹരണം കൂടി...കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-38592567.post-41900359784479122682009-03-22T15:35:00.000-07:002009-03-22T15:35:00.000-07:00tracking!tracking!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-38592567.post-42488133635249165232009-03-22T12:58:00.000-07:002009-03-22T12:58:00.000-07:00---"വാള് സ്ട്രീറ്റിന്റെ പതനം കുറച്ചുപേരുടെ അത്യാഗ...---"വാള് സ്ട്രീറ്റിന്റെ പതനം കുറച്ചുപേരുടെ അത്യാഗ്രഹം കൊണ്ട് സംഭവിച്ചതാണ്. അത് സ്വതന്ത്രവിപണിയുടെ ബലഹീനതയായി വ്യാഖ്യാനിക്കുന്നത് തെറ്റാണ്.
--- അത്തരം വീഴ്ചകള്‍ക്ക് ദേശസാല്‍ക്കരണം ഒരു മരുന്നുമല്ല. സ്വതന്ത്രവിപണിയെ കയറൂരി വിടാതെ നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാറിന്റെ കടമ.
--- ഇന്ത്യയുടെ ശ്രദ്ധാപൂര്‍വ്വമുള്ള സ്വകാര്യവല്‍ക്കരണത്തെ, പണ്ട് പാശ്ചാത്യര്‍ വേഗത പോര എന്ന് പറഞ്ഞ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇപ്പോള്‍ ചെറിയ ചളിപ്പോടെ അംഗീകരിക്കുന്നുണ്ട്. അതിന്റെ ക്രഡിറ്റ് മന് മോഹന്‍ സിംഗിനും നരസിംഹറാവുവിന്നും ചിദംബരത്തിനുമൊക്കെയാണ്."

ടി.കെ,
സ്വതന്ത്രവിപണിയുടെ ബലഹീനതയെന്നൊന്നും ഞാനെന്റെ കമന്റില്‍ പറഞ്ഞില്ലല്ലൊ. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ "വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള പ്രതിനിധികള്‍" എന്ന തൊടുന്യായം കേട്ടപ്പോള്‍ വാള്‍സ്ട്രീറ്റ് പതനമൊന്നോര്മ്മിപ്പിച്ചെന്നു മാത്രം.
ടി.കെ കഴിഞ്ഞാഴ്ച സാമ്പത്തിക വിശകലനപടുക്കള് എന്നു സ്വയം വിശേഷിപ്പിച്ച് നടക്കുന്ന സി.എന്‍.ബി.സിയുടെ മുഖ്യ സാമ്പത്തിക പരിപാടിക്കാരന് ജിം ക്രേയ്മറിനെ വെറുമൊരു കൊമേഡിയനായ ജോണ്‍ സ്റ്റ്യൂവര്‍ട്ട് എടുത്തിട്ട് പൊരിക്കുന്നത്  കണ്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു. ജിം ക്രെയ്മറിന്റെ നാണം കെട്ട കുറ്റസമ്മതത്തിലുണ്ട് ഹാര്‍വാഡ് യേല്‍ ഉല്പന്നങ്ങളുടെ "കാര്യക്ഷമത" ! അതൊന്ന് അഞ്ചരക്കണ്ടിക്ക് കാണാന്‍ വേണ്ടി എടുത്തിട്ടുവെന്നേയുള്ളൂ. സ്വതന്ത്രവിപണി വിഷയമൊന്നുമല്ലല്ലോ ഇവിടെ ചര്‍ച്ച.

ദേശസാല്‍ക്കരണം മറുമരുന്നാണെന്നും എന്റെ കമന്റി പറഞ്ഞിട്ടേയില്ല. അതുപറയാന്‍ ഞാന്‍ സാമ്പത്തിക വിദഗ്ധനുമല്ല. പക്ഷേ മുതലാളിത്തവ്യവസ്ഥിതിയുടെ മഹാഗോപുരങ്ങളായി നിലകൊണ്ട കുറേ സ്ഥാപനങ്ങള്‍ സ്വന്തം കാര്യക്ഷമതയില്ലായ്മയും കുന്നായ്മയും മൂലം പൊളിഞ്ഞു പാളീസാകുമ്പോള്‍ "സര്‍വൈവല്‍ ഒഫ് ദ ഫിറ്റസ്റ്റ്" എന്നു പാടിനടന്ന ഒരു വ്യവസ്ഥിതിയിലേക്ക് നികുതികൊടുക്കുന്നവന്റെ 'ബെയില്‍ ഔട്ട്' കാശിന്റെ രൂപത്തിലെങ്കിലും (കാശ് തരണമെങ്കില്‍ ഞങ്ങള്‍ പറയുന്ന വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍) പരോക്ഷ ദേശസാല്‍ക്കരണം വരുന്നതിനെ എങ്ങനെ കാണാതിരിക്കും ടി.കെ ?

ചിദംബരവും മന്മോഹനും ശ്രദ്ധാപൂര്‍വ്വം സ്വകാര്യവല്‍ക്കരണം നടത്തിയെന്നോ ?
ചിരിപ്പിക്കല്ലേ ടി.കെ !
ലാഭത്തിലായിരുന്ന നവരത്ന കമ്പനികളെ വിറ്റഴിക്കാനും സ്വകാര്യവല്‍ക്കരിച്ച് മലമറിക്കാനും ചിദംബരം നടത്തിയ തീവ്രശ്രമങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചത് ഇടത് പാര്‍ട്ടികളാണ്. അവര്‍ കോ-ഓഡിനേഷന്‍ കമ്മറ്റിയില്‍ നിന്നിറങ്ങിപ്പോയതിന് ശേഷമാണ് സോണിയ പ്രൈവറ്റൈസേഷന്റെ വിഷയത്തില്‍ അതൊക്കെ പുന:പരിശോധിക്കാമെന്ന് പറഞ്ഞതു ഡിസ്-ഇന്‍വെസ്റ്റ്മെന്റ് ഫ്രീസറില്‍ കയറ്റിയതും.

പ്രോവിഡന്റ് ഫണ്ട് കാശെടുത്ത് ഷെയര്‍ മാര്ക്കറ്റിലിടാഞ്ഞിട്ട് ഭയങ്കര ചൊറിച്ചിലായിരുന്നു ചിദംബരത്തിനും മനമോഹനനും. സാധാരണക്കാരന്റെ പെന്ഷന് കാശെടുത്ത് ചൂതാടാനൊക്കുകില്ല പകരം കാപ്പിറ്റല്‍ ഗെയിന്സിനെ ഒക്കെ ടാക്സ് ചെയ്ത് കാശുണ്ടാക്കിക്കോ എന്ന് വാദിച്ച് ബദല്‍ പദ്ധതി മുന്നോട്ടു വച്ച് അന്നതിനെ എതിര്‍ത്തതും ഇടത് പാര്‍ട്ടികള്‍ ! ഇന്നിപ്പോ സായിപ്പിന്റെ 401-K പോയ പോക്കുകാണുമ്പോള്‍ അവര്‍ക്ക് ഏഷ്യാക്കാരന്റെ "സേവിംഗ്സ്" ഇക്കോണമി കണ്ട് കണ്ണീരു പൊടിയുന്നുണ്ടാവാം.

എന്നിട്ടിപ്പോ ക്രെഡിറ്റ് കൊടുക്കേണ്ടത് ചിദംബരത്തിനും മന്മോഹനനുമോ. നല്ല കഥ !ജനശക്തിhttps://www.blogger.com/profile/00591834864336704126noreply@blogger.comtag:blogger.com,1999:blog-38592567.post-2798948096300988142009-03-22T11:48:00.000-07:002009-03-22T11:48:00.000-07:00@ഇഞ്ചിപ്പെണ്ണ്,എല്ലാറ്റിനും കൈയടിച്ചു കൊടുക്കുകയല്...@ഇഞ്ചിപ്പെണ്ണ്,

എല്ലാറ്റിനും കൈയടിച്ചു കൊടുക്കുകയല്ല.അത് കോൺഗ്രസിലാണ്.”ഹൈക്കമാൻഡ്” അല്ലേ എല്ലാം തീരുമാനിയ്ക്കുന്നത്..ഈ ഹൈക്കമാൻഡ് എന്ന സാധനം എങ്ങനെ ഇരിയ്ക്കും എന്ന് ഇപ്പോൾ പലരും അന്വേഷിച്ചു കൊണ്ടിരിയ്ക്കുകയാണു.കണ്ടവരാരുമില്ല.പത്രത്തിൽ കണ്ടപോലെ ,‘ഇരുട്ടിൽ ഇരിയ്ക്കുന്ന ഏതൊ ഒരു രൂപമാണു ഹൈക്കമാൻഡ് “ എന്നു മാത്രം അറിയാം.

മദനി പണ്ടു പണ്ട് പണ്ട് നടത്തിയ പ്രസംഗം കേട്ട് വിലയിരുത്തിയ താങ്കൾ ഇപ്പോളത്തെ പ്രസംഗം കൂടി കേട്ട് വിലയിരുത്തണേ.....!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-38592567.post-67553625081879768602009-03-22T11:42:00.000-07:002009-03-22T11:42:00.000-07:00സഖാവ് ശശി,താങ്കൾ സഖാവുമല്ല, ശശിയുമല്ല എന്നെനിയ്ക്ക...സഖാവ് ശശി,

താങ്കൾ സഖാവുമല്ല, ശശിയുമല്ല എന്നെനിയ്ക്കറിയാം.അതെന്തെങ്കിലുമാകട്ടെ..താങ്കൾ ഉന്നയിച്ച ചില പോയിന്റുകൾക്ക് രാമചന്ദ്രൻ വ്യക്തമായ മറുപടി തന്നു കഴിഞ്ഞിരിയ്ക്കുന്നതിനാൽ അതേ കാര്യങ്ങൾ വീണ്ടും എഴുതുന്നില്ല.എങ്കിലും ചില കാര്യങ്ങൾ കൂടി പറയട്ടെ.

ഞാൻ എന്റെ രണ്ടാമത്തെ കമന്റിൽ തന്നെ പി.ഡി.പിയെ എന്തു കൊണ്ട് കൂടെ കൂട്ടുന്നു എന്നു പറഞ്ഞിരുന്നു.ഇപ്പോൾ നമ്മുടെ മുന്നിൽ മൂന്നു ഉദാഹരണങ്ങളുണ്ട്.

1:കെ.രാമൻ പിള്ളയുടെ ജനപക്ഷം
2:പി.ഡി.പി
3:നവീൻ പട് നായിക്.

ഇതിൽ കെ.രാമൻ പിള്ള ജനസംഘത്തിന്റെ കാലം മുതൽ ഹൈന്ദവ ആശയങ്ങളുമായി യോജിച്ചു പ്രവർത്തിച്ചിരുന്ന ആളും, പിന്നിട് ബി.ജെ.പിയുടെ സംസ്ഥാനപ്രസിഡണ്ടും ആയിരുന്നു.ബി.ജെ.പിയിൽ നിന്ന് രാജി വച്ച ശേഷം അദ്ദേഹം രൂപികരിച്ച ‘ജനപക്ഷം” ഇപ്പോൾ ഇടതു പക്ഷ്ത്തെ പിന്തുണയ്ക്കുമെന്ന് പറയുന്നു.ഇടതു പക്ഷത്തിന്റെ സമീപനത്തെ അംഗീകരിച്ചു വരുന്ന അദ്ദേഹത്തെ ഭൂതകാലം ചൂണ്ടിക്കാട്ടി മാറ്റി നിർത്തണോ?രാമൻ പിള്ള എന്ന് പറയുമ്പോൾ ആ ഒരു മനുഷ്യൻ അല്ല.അദ്ദേഹത്തിന്റെ പിന്നിലുള്ള ആൾക്കാരുമുണ്ട്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് മുഖം തിരിച്ചു നിൽക്കുന്നവരെക്കൂടി ഇതിലേയ്ക്ക് ആകർഷിയ്ക്കുക എന്നതാണു പാർട്ടിയുടെ ധർമ്മം.ഇതേ കാര്യം തന്നെ നവീൻ പട്നായിക്കിന്റെ കാര്യത്തിലും, പി.ഡി.പിയുടെ കാര്യത്തിലും.താങ്കൾ തന്നെ പരാമർശിച്ച വിമോചനസമരം മൂലം ഉണ്ടായ ഒരു പരിണതി ന്യൂനപക്ഷം വർഷങ്ങളോളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോട് മുഖം തിരിച്ചു നിന്നു എന്നതാണ്.ക്രിസ്തീയ വിഭാഗങ്ങളിൽ ഇപ്പോളും മാറ്റം മന്ദഗതിയിലാണെങ്കിലും, മുസ്ലീം വിഭാഗങ്ങളിൽ പാർട്ടിയോടു അനുകൂലമായ മാറ്റം ത്വരിതഗതിയിലാണ്.അതാകട്ടെ കാലകാലങ്ങളിൽ പാർട്ടി എടുത്ത സാമ്രാജ്യത്വ-മുതലാളിത്ത വിരുദ്ധ നിലപാടുകളും, ന്യൂനപക്ഷ സംരക്ഷണ നിലപാടൂകളും മൂലമാണു ഉണ്ടായിട്ടുള്ളത്.അപ്പോൾ പിന്നെ കൂടുതൽ കൂടുതൽ ജന വിഭാഗങ്ങളെ ആകർഷിയ്ക്കേണ്ടതായിട്ടുണ്ട്.പി.ഡി.പി പോലെ ജനസ്വാധീനമുള്ള ഒരു പാർട്ടി ഇടതു നയങ്ങളെ പിന്താങ്ങി സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് മുന്നിലേയ്ക്കു വരുന്നു എന്നത് ശുഭകരമായിട്ടല്ലേ കാണേണ്ടത്.ഇടതു പക്ഷം ആകട്ടെ സ്വന്തം നയങ്ങൾക്കാണു പ്രാമുഖ്യം കൊടുക്കുന്നത്.അല്ലാതെ കോൺഗ്രസിനെപ്പോലെ വർഗീയ പ്രീണനത്തിനല്ല.

ഭൂതകാലങ്ങളിലല്ല രാഷ്ട്രീയം വിരാചിയ്ക്കുന്നത്.ചലനാത്മകമാണ് രാഷ്ട്രീയം..അതിന്റെ സമവാക്യങ്ങൾ ഗണിത ശാസ്ത്രത്തിലെ സൂത്രവാക്യങ്ങൾ പോലെ ഇളകാത്തവയല്ല.കിറു കൃത്യവുമല്ല.ഇന്നത്തെ അവസ്ഥ അല്ല നാളെ ഉള്ളത്.അപ്പോൾ നിലപാടൂകളിൽ അയവു വരാതെ അടവുകൾ മാറി മാറി വരും...അല്ലാതെ രാവിലെയും വൈകിട്ടും പുസ്തകം വായിച്ച് രൂപപ്പെടുത്തി എടുക്കാവുന്ന ഒന്നല്ല രാഷ്ട്രീയം..അതു രണ്ടു തരമാണ്.തത്വവും പ്രയോഗവും...അതു രണ്ടും സമന്വയിപ്പിച്ചാണു പോകേണ്ടത്...ഇന്റർനെറ്റ് രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് തത്വം ചുമ്മാ പ്രസംഗിച്ചാൽ മതി !

പി.ഡി.പി ആയാലും, നവീൻ പട് നായിക് ആയാലും,ജനപക്ഷം ആയാലും അവർ ഇടതു പക്ഷത്തോടൊപ്പം വരുന്നു എന്നു പറഞ്ഞാൽ ഇടതു നയങ്ങളെ പിന്താങ്ങുന്നു എന്നു തന്നെ അർത്ഥം.അല്ലാതെ കാല കാലങ്ങളോളം ഒരാളെ അസ്പ്രശ്യത കല്പിച്ച് മാറ്റി നിർത്തേണ്ടതില്ല.ഇന്നലെ വരാപ്പുഴ ബിഷപ്പിനെ കണ്ടിറങ്ങിയ കെ.വി തോമസ് മാധ്യമങ്ങളോടു പറഞ്ഞത്” ഞാൻ ഈ സഭയുടെ അംഗമാണു.സഭയ്ക്കു വേണ്ടി കഴിഞ്ഞകാലങ്ങളിൽ ഒത്തിരി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.ഇനി നാളെ എം.പി ആയാൽ കൂടുതൽ കാര്യങ്ങൾ ചെയ്യും” എന്നാണ്.ഇതല്ലേ വർഗീയ പ്രീണനം.സഭയ്ക്കു വേണ്ടി ചെയ്യും എന്നു പറയാൻ എങ്ങനെ അദ്ദേഹത്തിന്റെ നാവു പൊന്തി? ഏതെങ്കിലും സി.പി.എം കാരൻ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ടോ?സി.പി.എം , പാർട്ടി നയങ്ങൾ ആണു നടപ്പിലാക്കുന്നത്.അല്ലാതെ പി.ഡി.പി യുടേതോ,“ ജനപക്ഷ“ത്തിന്റേതോ അല്ല എന്നു തിരിച്ചറിയുമ്പോളാണു കോൺഗ്രസിന്റെ തനി നിറം വെളിവാകുന്നത്.തലശ്ശേറ്റി കലാപകാലത്ത് സ്വന്തം ജീവനെപ്പോലും തൃണവൽഗണിച്ച് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകിയവരാണു ഇവിടുത്തെ സി.പി.എം കാർ.ഇതൊക്കെ ഇന്നവരൊക്കെ മനസ്സിലാക്കി വരുന്നു.ഒറീസയിൽ ന്യൂന പക്ഷം ആക്രമിയ്ക്കപ്പെട്ടപ്പോൾ അതിനെതിരെ ഒരു വാക്കു പോലും പറയാതിരുന്നവരാണു കോൺഗ്രസുകാർ.ഇന്നും അവിടുത്തെ ക്രിസ്തീയ ന്യൂനപക്ഷം പല സ്ഥലങ്ങളിലും സ്വന്തം പള്ളിയ്ക്കു പകരം സി.പി.എം ഓഫീസ് ഹാളുകളിലാണു പ്രാർത്ഥന നടത്തുന്നത് എന്ന വാർത്ത പത്രങ്ങളിൽ വന്നത് കണ്ടു കാണുമല്ലോ.

ലോകത്ത് ഏറ്റവുമധികം റോമൻ കാത്തലിക് ഉള്ള ലാറ്റിൻ അമേരിയ്ക്ക രാഷ്ട്രങ്ങളിൽ സഭ വിമോചന പോരാട്ടങ്ങളിൽ ഇടതു പക്ഷ്ത്തോടൊപ്പം പോരാടുന്നു.അവരെ ആരും മാറ്റി നിർത്തുന്നില്ല.ഇവിടുത്തെ സഭാ നേതൃത്വത്തിനും ആ പാത സ്വീകരിയ്ക്കേണ്ടി വരും.

മദനി ഇന്നലെ വരെ ഒരു പാത സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്നത് മാറ്റിക്കൂടെ? എന്തു കൊണ്ടാണു ബി.ജെ.പി യ്ക്കു പോലും മദനിയ്ക്ജെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതിരുന്നത്?

സംസാരിയ്ക്കുമ്പോൾ പോയിന്റ് ബൈ പോയിന്റ് സംസാരിയ്ക്കണം.നാവിൽ സരസ്വതി വിളയാടുന്നു എന്ന് കരുതി കാടടച്ചു വെടി വയ്ക്കുരുത്.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-38592567.post-89251384287060964632009-03-22T08:26:00.000-07:002009-03-22T08:26:00.000-07:00തോമ്മാ,ഇത്തരം സര്‍വേകള്‍ക്ക് എത്രത്തോളം വഴങ്ങും ഇന...തോമ്മാ,
ഇത്തരം സര്‍വേകള്‍ക്ക് എത്രത്തോളം വഴങ്ങും ഇന്ത്യയെന്ന് കണ്ടു തന്നെ അറിയണം. അതു കേരളത്തിലായാലും. അനുരൂപ് ചൂണ്ടിക്കാട്ടിയത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. ഇവിടുത്തെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍, അതു ദൃശ്യമാദ്ധ്യമമായാലും പുറമ്പൂച്ചുകള്‍ക്ക് പിന്നാലെയാണ്. ബ്ലോഗ്ഗായാലും ചാനലുകാരുടെ സര്‍വ്വേ ആയാലും അതിനു പുറത്ത് നില്ക്കുന്ന ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന് മനസ്സിലാക്കുക. നമുക്ക്/സര്‍വ്വേക്ക് ലഭിക്കുന്ന പോപ്പുലേഷനാവട്ടെ ഒരു ട്രൂ സാമ്പിളുമല്ല.
കേരളീയന് അപ്പപ്പോള്‍ കേള്‍ക്കുന്നതിന്റെ പിന്നാലെ പായുന്നവനാണ്. ഇനി ഒരു മാസമുണ്ട്, എന്തെല്ലാം കോലാഹലങ്ങള്‍ കഴിഞ്ഞാല്‍ ഇനി ഇലക്ഷന് കഴിയും എന്ന് കണ്ടു തന്നെ അറിയണം. അതാണ് ഞാന്‍ മുമ്പ് സൂചിപ്പിച്ചത് , ഇന്ന ഇന്നാ കാരണങ്ങളാല്‍ ഇന്ന സ്ഥാനാര്‍ത്ഥി ജയിക്കും എന്ന് വിലയിരുത്തുകയാണെങ്കില്‍ , ഇലക്ഷനു ശേഷം അയാള്‍ വിജയിച്ചാലും നമ്മള് ഇപ്പോള്‍ പറയുന്ന കാരണം കൊണ്ട് തന്നെ ആണോ അതെന്ന് ഒരു റീ വാലുവേഷനു സാധിക്കും.
ആശംസകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-38592567.post-74347755250411686872009-03-22T06:38:00.000-07:002009-03-22T06:38:00.000-07:00*ബഹു. തൊമ്മന്, ഞാന്‍ നേരത്തെ ഇട്ടിരുന്ന കമ്മെന്റ്...*ബഹു. തൊമ്മന്, ഞാന്‍ നേരത്തെ ഇട്ടിരുന്ന കമ്മെന്റ് നീക്കിയതു ആളുമാറി പ്രതികരിച്ചതുകൊണ്ടാണ്.

ഇവിടെ ആളുകളുടെ സാധ്യതയില്‍ തുടങ്ങി, വര്‍ഗീയതയും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെ പ്രസ്താവനകളാകുന്നത് കണ്ടു. ബഹു. തൊമ്മന് "സര്‍വേകള്‍ പ്രകാരം യൂഡീഎഫിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് കാണുന്നു. പക്ഷേ, അതെങ്ങനെ സാധ്യമാകും എന്ന് മനസ്സിലാകുന്നില്ല. "
എന്നു എഴുതിയതു കാര്യങ്ങളെക്കുരിച്ച് വ്യക്തമായ ധാരണ ഇല്ലാതിരുന്നതുകൊണ്ടാണെന്ന് കരുതുന്നു. ഒരു ഭരണ വിരുദ്ധവികാരമിവിടെയുണ്ട് എന്നു പറയുന്നത് കേവലം മാധ്യമകല്പന ആണെന്ന് കരുതുക വയ്യ.

ഒരു വ്യക്തി തന്റെ വോട്ട് നിര്‍ണയിക്കുക പ്രധാനമായും രണ്ട് ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്.
ഒന്ന് :- മത്സരിക്കുന്ന വ്യക്തികള്‍
രണ്ട് :- പിന്തുടരുന്ന പ്രസ്താനത്തിന്റെ ആശയങ്ങള്‍.

ആദ്യ ഘടകത്തില്‍ മത്സരിക്കുന്ന ആളുടെ വ്യക്തിത്വം, മുന്‍കാലപ്രവര്‍ത്തനം എന്നിവ പരിഗണിക്കപെടുമ്പോള്, രണ്ടാമത്തെ ഘടകത്തില്‍ പ്രസ്താനത്തിന്റെ ആശയങ്ങള്‍, മുന്‍കാലപ്രവര്‍ത്തനം എന്നിവ വ്യാഖ്യാനിക്കപെടും. അതുകൊണ്ട് ഒരു മണ്ഡലത്തില്‍ മുഖം നോക്കി കുത്തുന്നവരുടേയും ഛിഹ്നം നൊക്കി കുത്തുന്നവരുടേയും അനുപാതം വിജയികളെ നിശ്ചയിക്കും. മുഖം നോക്കികുത്തുന്ന പ്രവണത കൂടിയാല്‍ ഇരു മുന്നണികള്‍ക്കും ഒരേ സാധ്യത തന്നെയാണുള്ളത്. മറിച്ചായാല്‍ ഭരണവിരുദ്ധവികാരത്തിന്റെ പിന്‍ബലത്തില്‍ വലതുപക്ഷം അനായാസ വിജയം പല മണ്ഡലത്തിലും നേടും. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ രണ്ടാമത്തേതിനാണ് സാധ്യത കൂടുതല്‍.Anuroop Sunnyhttps://www.blogger.com/profile/03543757543782809930noreply@blogger.comtag:blogger.com,1999:blog-38592567.post-61122459382227224102009-03-22T04:31:00.000-07:002009-03-22T04:31:00.000-07:00പ്രിയപ്പെട്ട തൊമ്മാപരമോന്നത നേതാവിനെ വരെ അപമാനിക്ക...പ്രിയപ്പെട്ട തൊമ്മാ

പരമോന്നത നേതാവിനെ വരെ അപമാനിക്കാൻ അനുവദിക്കുന്ന കോൺഗ്രസ്സിന്റെ ജനാധിപത്യ ബോധത്തെക്കുറിച്ച് താങ്കൾക്കഭിമാനിക്കാൻ സ്വാതന്ത്ര്യമുണ്ട് .. തൃശൂരിൽ വടക്കനെ കൊണ്ടുവരാൻനോക്കിയപ്പോൾ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് വക്താവിന്റെ അനുഭവം നമ്മുടെ കണ്മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചും.

ഇവിടെ അതല്ല ഇഷ്യു.

കോണ്‍ഗ്രസ്സുകാരെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞത് ഖദറില്‍ പൊതിഞ്ഞ മാംസപിണ്ഡങ്ങളാണ് കോണ്ഗ്രസ്സുകാര് എന്നത്രെ. അപ്പോൾ ശശി തരൂര്‍ ഇപ്പോൾ എന്തായി?
ഖദറില്‍ പൊതിഞ്ഞ വെറുമൊരു മാംസപിണ്ഡമായി

ഹ ഹ ഹ

ഒരു മാംസ പിണ്ഡം വിദേശ കാര്യമന്ത്രിയായി നടക്കുന്ന കാര്യമോർക്കുമ്പോൾ ചിരി വരുന്നു.

ഇന്ത്യൻ ബാങ്കിംഗും ഇൻഷുറൻസുമൊക്കെ വിദേശ മൂലധനത്തിനായി തുറന്നിടാനുള്ള നീക്കത്തിനെതിരെ അനേകം പണിമുടക്കുകൾ നടത്തിയ തൊഴിലാളി സംഘടനകൾ, നവരത്ന സ്ഥാപനങ്ങൾ പോലും ഡിസ്ഇൻവെസ്റ്റ്മെന്റ് എന്ന പേരിൽ വിറ്റു തുലക്കുന്നതിനെതിരെ നിരന്തരം പോരാടിയ ഇടതു പക്ഷം, ഫുൾ കൺവർട്ടബിലിറ്റി ഉടൻ നടപ്പാക്കണമെന്ന് ആട്ടോണമസ് സ്ഥാപനമായ റിസർവ് ബാങ്കിനു നേരിട്ടു നിർദ്ദേശം നൽകിയ മുൻ ഗവർണർ കൂടിയായ പ്രധാനമന്ത്രിയെ ഇതിനെക്കുറിച്ച് പഠിക്കാൻ താരാപൂർ കമ്മിറ്റിയെ നിയമിച്ചു കൊണ്ട് അനുസരിക്കാതിരുന്ന മുൻ ഗവർണർ വൈ വി റെഡ്ഡി...ഇവരെ ഒക്കെ അല്ലെ നാം യഥാർത്ഥത്തിൽ നന്ദിയോടെ സ്മരിക്കേണ്ടത്?ramachandranhttps://www.blogger.com/profile/03657604312123056304noreply@blogger.comtag:blogger.com,1999:blog-38592567.post-53935135112463788712009-03-22T04:12:00.000-07:002009-03-22T04:12:00.000-07:00കോണ്‍ഗ്രസ്സിന്റെ ഗുണത്തെക്കുറിച്ചുള്ള തര്‍ക്കം അവി...കോണ്‍ഗ്രസ്സിന്റെ ഗുണത്തെക്കുറിച്ചുള്ള തര്‍ക്കം അവിടെ നില്ക്കട്ടെ.

What about Sasi Tharoor? താന്‍ ഇത്രയും തരം താണ രീതിയില്‍ പരിഹസിച്ച ഒരു നേതാവിന്റെ കീഴില്‍, പരിഹസിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി താന്‍ പരിഹസിച്ച ഒരു തെരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ മത്സരിക്കുമ്പോള്‍ ശശി തരൂര്‍ നേരത്തെ പറഞ്ഞത് വിഴുങ്ങിയോ അതില്‍ ഉറച്ച് നില്ക്കുന്നോ എന്ന് ചോദിക്കാമല്ലോ അല്ലേ? വിഴുങ്ങിയെങ്കില്‍ അത് പരസ്യമായി പറയാന്‍ ബാധ്യതയില്ലേ? പഴയ അഭിപ്രായം തന്നെ എങ്കില്‍ സ്ഥാനാര്‍ഥിയാകുവാന്‍ എന്ത് ധാര്മ്മികതയാണദ്ദേഹത്തിനുള്ളത്?Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-55953778006235853242009-03-22T00:55:00.000-07:002009-03-22T00:55:00.000-07:00അനോനി,പാര്‍ട്ടിയുടെ പരമോന്നത നേതാവിനെ വിമര്‍ശിച്ചി...അനോനി,
പാര്‍ട്ടിയുടെ പരമോന്നത നേതാവിനെ വിമര്‍ശിച്ചിട്ടുപോലും ആ പാര്‍ട്ടിയില്‍ ശശി തരൂരിന് ചേര്‍ന്ന് പ്രവൃത്തിക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ഗുണമായിട്ടാണ് ഞാന്‍ കരുതുന്നത്.

ജനശക്തി,
വാള് സ്ട്രീറ്റിന്റെ പതനം കുറച്ചുപേരുടെ അത്യാഗ്രഹം കൊണ്ട് സംഭവിച്ചതാണ്. അത് സ്വതന്ത്രവിപണിയുടെ ബലഹീനതയായി വ്യാഖ്യാനിക്കുന്നത് തെറ്റാണ്. അത്തരം വീഴ്ചകള്‍ക്ക് ദേശസാല്‍ക്കരണം ഒരു മരുന്നുമല്ല. സ്വതന്ത്രവിപണിയെ കയറൂരി വിടാതെ നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാറിന്റെ കടമ. അതിന്നുനേരെ റെയ്ഗന്റെ മുതലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാരുകള്‍ കണ്ണടച്ചതും നിലവിലിരുന്ന നിയമങ്ങളില്‍ അയവുവരുത്തിയതുമാണ് ഇപ്പോള്‍ കാണുന്ന സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയില്‍ എത്തിച്ചത്. ഇന്ത്യയുടെ ശ്രദ്ധാപൂര്‍വ്വമുള്ള സ്വകാര്യവല്‍ക്കരണത്തെ, പണ്ട് പാശ്ചാത്യര്‍ വേഗത പോര എന്ന് പറഞ്ഞ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇപ്പോള്‍ ചെറിയ ചളിപ്പോടെ അംഗീകരിക്കുന്നുണ്ട്. അതിന്റെ ക്രഡിറ്റ് മന് മോഹന്‍ സിംഗിനും നരസിംഹറാവുവിന്നും ചിദംബരത്തിനുമൊക്കെയാണ്. രാഷ്ട്രീയത്തിനുപുറത്തുള്ള അവരുടെ പ്രവൃത്തിപരിചയം നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിച്ചിട്ടുണ്ടാവും എന്ന് ഉറപ്പ്. ശശി തരൂര്‍ വിദേശകാര്യമന്ത്രിയായാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. യു.എന്‍. സെക്രട്ടറി ജനറല്‍ ആകാന്‍ നോക്കിയ ആളല്ലേ.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-38592567.post-12836331542639816512009-03-22T00:10:00.000-07:002009-03-22T00:10:00.000-07:00പ്രിയപ്പെട്ട സഖാവു ശശിസുനിൽ കൃഷ്ണന്റെ അഭിപ്രായം ക...പ്രിയപ്പെട്ട സഖാവു ശശി

സുനിൽ കൃഷ്ണന്റെ അഭിപ്രായം കേട്ട ഉടനെ

ഒരു ഉളുപ്പുമില്ലല്ലോ സുഹൃത്തേ!!!!!!

എന്ന് ( അഞ്ചാറു പ്രാവശ്യം) ആശ്ചര്യപ്പെടാൻ വേണ്ടി അയാൾ എന്തു തെറ്റാണ് പറഞ്ഞത് ?

എനിക്കിത്ര മാത്രമേ പറയാനുള്ളൂ..ചാരു കസേരയിൽ ചാരിക്കിടന്നുകൊണ്ട് രാഷ്ട്രീയ വിചിന്തനം നടത്തുക എന്നത് ഒഴിവുകാല വിനോദമായി കരുതുന്ന ഇന്റർനെറ്റ് ബുദ്ധിജീവികൾക്ക് ഹൈന്ദവ ഫാസിസ്റ്റ് ശ്ക്തികളെ നേരിട്ടെതിർത്ത് തങ്ങൾക്കുവേണ്ടി കൊലക്കത്തിക്കിരയാവുന്ന ഇടതു പക്ഷപ്രവർത്തകരോട് മുസ്ലീം - ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ അരക്ഷിത ബോധമനുഭവിക്കുന്ന നിസ്സഹായരായ ഒട്ടേറെ ആളുകൾക്ക് തികച്ചു സ്വാഭാവികമായുണ്ടാകുന്ന സഹജ ഭാവവും സഹോദര്യവും എത്രമാത്രം ആഴമേറിയതാണെന്ന് മനസ്സിലാക്കിയാൽ മാത്രമേ എന്തുകൊണ്ടാണ് ഇത്തരം ഗ്രൂപ്പുകളിലെ ആളുകൾ വളരെ ആവേശത്തോടുകൂടി എൽ ഡി എഫുമായി സഹകരിക്കുന്നത് എന്നതിന്റെ കാരണം മനസ്സിലാവൂ..അതിന്റെ ഫീൽ അറിയണമെങ്കിൽ ദന്തഗോപുരങ്ങളിൽ നിന്ന് ഇറങ്ങി സാധാരണ മനുഷ്യരോട് ഇടപഴകണം...നമ്മുടെ മാധ്യമങ്ങൾ ബോധപൂർവം ശരിയായ ചിത്രം നൽകുന്നില്ല എന്നതു തന്നെ കാരണം.

“കഷ്ടം!!!

എങ്ങിനേയും വോട്ടൂ വാങ്ങി അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന ഒരു പണകൊതിയനായ പാര്‍ട്ടിയായേ എനിക്കിപ്പോള്‍ കാണാനാവൂ.. നാളെ ബിജെപി വിട്ട ശങ്കര്‍സിങ്ങ് വഗേലയേയും, കല്യാണ്‍ സിങ്ങിനേയും, ഗോവിന്ദാചാര്യയേയും പിന്നെ സിമി, ജമാ അത്തെ ഇസ്ലാമി നേതാക്കളേയും പാര്‍ട്ടി ഇനി കൂടെ കൂട്ടില്ലെന്ന് എന്താ ഉറപ്പ്. (ഭീകരതക്കെതിരെ പത്രത്തില്‍ രണ്ടു പ്രസ്താവന നടത്തിയാല്‍ മതിയാകുമല്ലോ!!!) ”

ഇതു കണ്ടപ്പോൾ എനിക്കും പറയാൻ തോന്നിയത് കഷ്ടം എന്നു പറയാനാണ്. പേരിന്റെ മുന്നിൽ സഖാവ് എന്ന് എഴുതി വച്ചാൽ ആരും സഖാവാകില്ലല്ലോ? തങ്ങൾക്ക് വച്ചു നീട്ടിയ പ്രധാന മന്ത്രി സ്ഥാനമുൾപ്പെടെ നിരസിച്ച ( തങ്ങൾ ആഗ്രഹിക്കുന്ന നയങ്ങൾ നടപ്പാക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ ) ഒരു പാർട്ടിയെപ്പറ്റിത്തന്നെ അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന ഒരു പണകൊതിയനായ പാര്‍ട്ടി എന്നു പറയണം ! ( ബിജെപി വിട്ട ശങ്കര്‍സിങ്ങ് വഗേലയേയും, കല്യാണ്‍ സിങ്ങിനേയും യഥാക്രമം കോൺഗ്രസ്സും സമാജവാദി പാർട്ടിയും കൂടെ കൂട്ടിയിട്ടുണ്ട്..നല്ല ചരിത്ര ബോധം)

പണപ്പെട്ടിയുമായി ടിക്കറ്റിനായി സ്ഥാനാർത്ഥികൾ തിരുവനന്തപുരത്തും ന്യൂഡൽഹിയിലും ക്യൂ നിൽക്കുന്ന കോൺഗ്രസ്സ് സംസ്ക്കാരത്തോടു തന്നെ വേണം കേറിക്കിടക്കാൻ ഇടമില്ലാത്തവനെയും കുടുംബ മഹിമയോ പണപ്പെട്ടിയുടെ പിൻബലമോ ഇല്ലാത്ത വെറും സാധാരണക്കാരെ സ്ഥാനാർത്ഥികളാക്കുന്ന ഇടതു പക്ഷ സംസ്ക്കാരത്തെ തുലനം ചെയ്യാൻ.

മദനിയുടെ രാജ്യ ദ്രോഹ പ്രസംഗം ഒരിക്കല്‍, ഒരിക്കലെങ്കിലും താങ്കള്‍ കേട്ടിരുന്നെങ്കില്‍, ...........താങ്കള്‍ ഇങ്ങിനെ ന്യായീകരിക്കില്ലായിരുന്നു.

ശരിയാണ്, മ അ് ദനിക്കങ്ങനെ ഒരു ഭൂതകാലമുണ്ടായിരുന്നു. എന്നു വച്ച് ? ചമ്പൽ കൊള്ളക്കാർക്ക് പോലും മാപ്പു നൽകിയ നാടല്ലേ നമ്മുടേത്? ആർ ബാലകൃഷ്ണപിള്ളയുടെ പഞ്ചാബെങ്കിൽ പഞ്ചാബ് കേട്ടവരല്ലെ നമ്മൾ? അവർക്കൊക്കെ മാപ്പു കോടുക്കാമെങ്കിൽ..അവരൊന്നും പ്രശ്നക്കാരല്ലെങ്കിൽ..മ അ് ദനി മാത്രം പ്രശ്നക്കാരനാകുന്നത് അദ്ദേഹം ഒരു പാക്കിസ്ഥാൻ ഏജന്റാണെന്നുള്ള ഒരു ആശയം നമ്മുടെ മനസ്സിൽ നമ്മൾ അറിയാതെ കയറിപ്പറ്റിയതു കൊണ്ടാണോ( കാരണം അയാൾ ഒരു ന്യൂന പക്ഷ സമുദായ അംഗമായതിനാൽ അയാളുടെ കൂറ് അപ്പുറത്തണെന്ന് നമ്മളങ്ങ് ഉറപ്പിക്കുകയാണോ? ഇത്തരുണത്തിൽ ഒരു യഥർത്ഥ സഖാവ് ( സഖാവു ശശി അങ്ങനെയാണ് എന്നു കരുതട്ടെ) ചെയ്യേണ്ടതെന്താണ്?

ഇതു കൂടി ഒന്നു കേട്ടോളൂ..എന്താണ് മ അദനിക്ക് പറയാനുള്ളതെന്ന്..

തീവ്രവാദബന്ധം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം: മഅ്ദനി

കുറ്റിപ്പുറം: രാജ്യത്തെ ശിഥിലമാക്കുന്ന എന്തെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മഅ്ദനി പറഞ്ഞു. യുഡിഎഫിന് പിന്തുണ നല്കുമ്പോള് താന്‍ സ്വര്‍ഗീയനും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമ്പോള്‍ ഭീകരവാദിയുമാകുന്ന വിചിത്രകാഴ്ചയുടെ ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയുമെന്നും കുറ്റിപ്പുറത്ത് എല്‍ഡിഎഫ് പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ കവന്‍ഷനില്‍ മഅ്ദനി പറഞ്ഞു.

തന്നെ കൊടുംഭീകരനാക്കി കോയമ്പത്തൂര്‍ ജയിലിലടച്ച സമയത്താണ് ലീഗ്-കോൺഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കായി വന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ അന്ന് ചുമത്തിയിരുന്നു. ഒരു കോടതിയും കുറ്റവിമുക്തനാക്കിയിരുന്നില്ല. ഭീകരവാദസംഘടനയായ അല്‍ ഉമയുടെ 'മാസ്റര്‍ ബ്രെയിന്‍' എന്നുപോലും പ്രോസിക്യൂഷന് കോടതിയെ അറിയിച്ച സമയത്താണ് കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളും കോയമ്പത്തൂര്‍ ജയിലിനുമുന്നില്‍ പിഡിപിയുടെ പിന്തുണയ്ക്കായി ക്യൂനിന്നത്.

പൂര്‍ണമായും കുറ്റവിമുക്തനാക്കപ്പെട്ടശേഷമാണ് ഇടതു-മതേതര പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. അക്കാരണംകൊണ്ടുമാത്രം മഅ്ദനി വീണ്ടും ഭീകരവാദിയാവുകയാണ്. ഈ തെരഞ്ഞെടുപ്പിലും പിഡിപിയുടെ പിന്തുണ തേടി വന്നിട്ടില്ലെന്നു പറയാന്‍ ചങ്കൂറ്റമുള്ള യുഡിഎഫ് നേതാക്കളുണ്ടോ എന്ന് മഅ്ദനി വെല്ലുവിളിച്ചു.

മുസ്ളിം ജനവിഭാഗത്തിന്റെ ഇച്ഛാശക്തി സാമ്രാജ്യത്വത്തിനു മുന്നില്‍ അടിയറവയ്ക്കുന്നതിനെതിരായുള്ള പോരാട്ടംകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. സാമ്രാജ്യത്വത്തെ എതിര്‍ത്ത് പീഡിതരുടെ കൂടെ നില്ക്കുന്ന ഇന്ത്യയുടെ പാരമ്പര്യമാണ് കോൺഗ്രസ് അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇടതു മതേതര ബദല്‍ അധികാരത്തിലെത്തണം- മഅ്ദനി പറഞ്ഞു.ramachandranhttps://www.blogger.com/profile/03657604312123056304noreply@blogger.comtag:blogger.com,1999:blog-38592567.post-19328124701761187172009-03-21T23:11:00.000-07:002009-03-21T23:11:00.000-07:00പണ്ട് പണ്ടൊരിക്കല്‍ തിരുവന്തപുരത്ത് ശ്രീകാര്യത്ത് ...പണ്ട് പണ്ടൊരിക്കല്‍ തിരുവന്തപുരത്ത് ശ്രീകാര്യത്ത് മദനിയുടെ പ്രസംഗം കേള്‍ക്കേണ്ടി വന്ന ഹതഭാഗ്യയാണ്, അതുകൊണ്ട് കൂടുതല്‍ ഒന്നും പറയല്ലേ, പ്ലീസ്

കൂടുതല്‍ പറയുന്നതെന്തിനു? അതില്‍ തന്നെ ഉത്തരം ഉണ്ടല്ലോ. പണ്ടു പണ്ട്..

ഒരുത്തന് നന്നാവാന്‍ തീരുമാനിച്ചാലും വിടൂല്ല അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-89601997781599128272009-03-21T22:53:00.000-07:002009-03-21T22:53:00.000-07:00TrackTrackപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-38592567.post-57663718380813220752009-03-21T22:26:00.000-07:002009-03-21T22:26:00.000-07:00---അതത് മേഖലകളില്‍ വൈദഗ്ദ്ധ്യവും വിദ്യാഭ്യാസവും ഭാ...---അതത് മേഖലകളില്‍ വൈദഗ്ദ്ധ്യവും വിദ്യാഭ്യാസവും ഭാവനയും ക്രാന്തദര്‍ശിത്വവുമുള്ളവരായിരുന്നു ഒരോ വകുപ്പുകളുടെയും മന്ത്രിമാരായി വരേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ പാര്‍ട്ടിപ്രാമുഖ്യ രാഷ്ട്രീയ വ്യവസ്ഥയില്‍ അതിനുള്ള സാധ്യത അപൂര്‍വ്വമാണ്. മന്മോഹന്സിങ്ങ്-ചിദംബരം പോലുള്ളവരെ അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസമുള്ളത് അത്കൊണ്ടാണ്.

ഈയിടയായി സ്ഥിരമായി കേള്‍ക്കാറുള്ള ഒരു എലീറ്റിസ്റ്റ് വാദമാണിത്. ജനപ്രതിനിധിസഭകളിലും ക്യാബിനറ്റംഗങ്ങളിലും "അതാത് മേഖലകളില്‍" വൈദഗ്ധ്യവും വിദ്യാഭ്യാസവും ഉണ്ടായാല്‍ മാത്രം ഒരു കാര്യവുമില്ലെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് നമ്മുടെ ചിദംബരം. ലാഭത്തില്‍ നടക്കുന്ന കമ്പനികളെ ഡിസ് ഇന്‍വെസ്റ്റ് ചെയ്ത് കഴിച്ചിലാക്കാന്‍ തക്കം നോക്കിനടക്കുന്ന അയ്യാളെ തന്നെ ഉദാഹരിച്ച അഞ്ചരക്കണ്ടി സുകുമാരന്‍ ഏതു ഭാവനാലോകത്താണിരുന്ന് സംസാരിക്കുന്നത് എന്ന് മനസിലാവുന്നില്ല. ഒക്സ്ഫോഡിലും കേംബ്രിജിലും ഗസ്റ്റ് ലെച്ചറെടുക്കുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് സ്വന്തം മൂക്കിന്റെ ചുവട്ടിലുള്ള അറ്റോമിക് എനര്‍ജി വകുപ്പിലെ തോന്ന്യാസം കാണാന്‍ കണ്ണില്ലാതെ പോയി. ആണവ ഇന്ധനത്തിന്റെ മോശപ്പെട്ട കൈകാര്യം ചെയ്യല്‍ മൂലം കഴിഞ്ഞ കുറേ വര്‍ഷമായി ആണവോര്‍ജ്ജവകുപ്പിന്റെ കീഴിലെ 17 ഘനജല റിയാക്ടറുകള്‍ അവയുടെ 50%ത്തില്‍ താഴെ കപ്പാസിറ്റിയിലാണ് ഓടുന്നതെന്നും ഇതു മൂലം 5,986 കോടിരൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് വന്നിട്ട് അധികനാളായില്ല. ആണവശാസ്ത്രജ്ഞന്മാരും വിദഗ്ധന്മാരും തന്നെയാണ് ആ ഡിപ്പാര്‍ട്ട്മെന്റിന്റെ തലപ്പത്ത് !

ഹാര്‍വാഡും യേലും പോലുള്ള ബഡാബംഗാളന്‍ ബീ-സ്കൂളുകളില്‍ പഠിച്ചിറങ്ങിയ, "അതത് മേഖലകളില്‍ വൈദഗ്ദ്ധ്യവും വിദ്യാഭ്യാസവും ഭാവനയും" ഉണ്ടായിരുന്ന വീരന്മാരുടെ കുരുട്ടുഭാവനയായിരുന്നല്ലോ റിയല്‍ എസ്റ്റേറ്റ് ബൂമിന്റെ മറയില്‍ സബ്പ്രൈം ലോണുകളെ പോലും എടുത്ത് ഷെയര്മാര്ക്കറ്റിലിടാനുള്ള ഉപദേശങ്ങള്‍ . ഏഴെട്ടു വര്‍ഷം കൊണ്ട് അത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ എവിടെ എത്തിച്ചു എന്ന് അഞ്ചരക്കണ്ടി കാണാത്തതോ അതോ സൗകര്യത്തിനു മറന്നതോ ? ദേശസാല്‍ക്കരണമെന്ന് കേട്ടാല്‍ ഓക്കാനം വരുന്ന അമേരിക്ക ഇന്ന് ഒബാമയുടെ നേതൃത്വത്തില്‍ പൊളിഞ്ഞ ബാങ്കുകളെയും ഡറ്റ്രോയിറ്റ് കാര്‍ കമ്പനികളെയുമൊക്കെ സര്‍ക്കാരിന്റെ, നികുതിപ്പണമുപയോഗിച്ച് കടക്കാരനാക്കി ചെയ്യുന്നത് ഫലത്തില്‍ ദേശസാല്ക്കരണമല്ലാതെ മറ്റെന്താണ് ?

ഇനി, ഇപ്പറഞ്ഞ "അതത് മേഖലയിലെ വിദ്യാഭ്യാസവും വൈദഗ്ധ്യവും" ഒന്നുമില്ലാത്തവന് ഷൈന്‍ ചെയ്തതിന്റെ മറ്റൊരു സൂപ്പര്‍ ഉദാഹരണമാണ് നമ്മുടെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ്. കേരളത്തെ ഇന്ത്യക്കാകെ മാതൃകയാക്കിയ പല സാമൂഹ്യ/രാഷ്ട്രീയ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചത് നമ്മുടെ "അതത് രംഗത്തെ വിദ്യാഭ്യാസവും വൈദഗ്ധ്യവും" ഇല്ലാത്ത ഇടത് വലത് നേതൃത്വങ്ങള്‍ തന്നെയാണ്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ നഷ്ടത്തിലായിരുന്ന പത്തില്‍പ്പരം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ എളമരം കരീം എന്ന "അതത് മേഖലയിലെ വിദ്യാഭ്യാസവും വൈദഗ്ധ്യവും" ഒന്നുമില്ലാത്ത രാഷ്ട്രീയക്കാരന് ലാഭത്തിലാക്കി. വൈദ്യവിദ്യാഭ്യാസരംഗത്തെ ഒരു കുടക്കീഴിലാക്കാന്‍ ഒരു മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്ന തീരുമാനം നടപ്പിലാക്കിയതും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അതിനു ഭൗതിക സൗകര്യമൊരുക്കാന്‍ തീരുമാനിച്ചതും സ്കൂള്‍ അധ്യാപികയായ ഒരു ആരോഗ്യമന്ത്രിയാണ്. രണ്ടു വര്‍ഷം കൊണ്ട് 1500ല്‍പ്പരം ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നിരത്തിലിറക്കിയും സര്‍വീസ് കാര്യക്ഷമമാക്കിയും കെ.എസ്.ആര്.ടി.സി എന്ന "വെള്ളാന"യെ നഷ്ടത്തില്‍ നിന്നും കരകേറ്റിയത് ട്രാന്‍സ്പോര്‍ട്ട് വിദഗ്ധനായ ഒരു മന്ത്രിയല്ല. 7 ലക്ഷത്തിനും 11 ലക്ഷത്തിനും കേരളത്തില്‍ തന്നെ പുതിയ ബസ്സുകള്‍ ചെലവു കുറച്ച് എഞ്ചിനിയര്‍ ചെയ്യാം എന്ന തീരുമാനം നടപ്പിലാക്കി കാണിച്ചുകൊടുത്തതും ഇതേ മന്ത്രി തന്നെ.

അതുകൊണ്ട് ഇനിയെങ്കിലും ഈ "അതത് രംഗത്തെ വിദ്യാഭ്യാസവും വൈദഗ്ധ്യവും" അല്ല, രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രധാനം എന്ന് മനസിലാക്കൂ.ജനശക്തിhttps://www.blogger.com/profile/00591834864336704126noreply@blogger.comtag:blogger.com,1999:blog-38592567.post-44039309648119974442009-03-21T22:02:00.000-07:002009-03-21T22:02:00.000-07:00keralathil ninnu aaru jayichaalum, ee pravasyam de...keralathil ninnu aaru jayichaalum, ee pravasyam delhiyil poyi soniaku kai pokkukaye ulloo....Anonymousnoreply@blogger.comtag:blogger.com,1999:blog-38592567.post-27382025005589238872009-03-21T21:24:00.000-07:002009-03-21T21:24:00.000-07:00@സുനില്‍ കൃഷ്ണന്ഒരു ഉളുപ്പുമില്ലല്ലോ സുഹൃത്തേ!!!!...@സുനില്‍ കൃഷ്ണന്

ഒരു ഉളുപ്പുമില്ലല്ലോ സുഹൃത്തേ!!!!!!

വിമോചന സമരത്തെക്കുറീച്ചും പിന്നെ ഇടതു പക്ഷ നിലപാടുകളെകുറീച്ചും സത്യസന്ധവും തീവ്രവുമായി ഇടതുപക്ഷ ധാരയോടെ താങ്കളെഴുതുന്നതു കാണുമ്പോള്‍ ബഹുമാനത്തോടെ താങ്കളുടെ കമന്റുകളും പോസ്റ്റുകളും വായിച്ചുട്ടുണ്ട്. നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഒരു ഇടതുപക്ഷത്തിന്റെ സജ്ജീവ സാന്നിദ്ധ്യം അതില്‍ അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷെ എല്‍.ഡി.എഫിന്റെ പി.ഡി.പിയുമായുള്ള ഈ പുതിയ നിക്കാഹിനെ കുറീച്ചു താങ്കള്‍ പറഞ്ഞപ്പോള്‍ ആ ഉളുപ്പില്ലായമ കണ്ടു സ്വയം ജാള്യം തോന്നി !!

“ഇടതു പക്ഷത്തെ സംബന്ധിച്ചിടത്തോളം വർഗീയതയെക്കുറിച്ചും, തീവ്രവാദത്തെക്കുറിച്ചും, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ചില കാഴ്ചപ്പാടുകൾ ഉണ്ട്.“

“..അപ്പോൾ മദനി എന്നല്ല, ആരു ഈ നയങ്ങളുമായി യോജിച്ചു പ്രവർത്തിയ്ക്കാൻ വന്നാലും സ്വീകരിയ്ക്കണം...”

കഷ്ടം!!!

എങ്ങിനേയും വോട്ടൂ വാങ്ങി അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന ഒരു പണകൊതിയനായ പാര്‍ട്ടിയായേ എനിക്കിപ്പോള്‍ കാണാനാവൂ.. നാളെ ബിജെപി വിട്ട ശങ്കര്‍സിങ്ങ് വഗേലയേയും, കല്യാണ്‍ സിങ്ങിനേയും, ഗോവിന്ദാചാര്യയേയും പിന്നെ സിമി, ജമാ അത്തെ ഇസ്ലാമി നേതാക്കളേയും പാര്‍ട്ടി ഇനി കൂടെ കൂട്ടില്ലെന്ന് എന്താ ഉറപ്പ്. (ഭീകരതക്കെതിരെ പത്രത്തില്‍ രണ്ടു പ്രസ്താവന നടത്തിയാല്‍ മതിയാകുമല്ലോ!!!)

മദനിയുടെ രാജ്യ ദ്രോഹ പ്രസംഗം ഒരിക്കല്‍, ഒരിക്കലെങ്കിലും താങ്കള്‍ കേട്ടിരുന്നെങ്കില്‍, പൂന്തുറ കലാപത്തിന് പടയൊരുക്കം നടത്തിയ മദനിയെ കൂടെകൂട്ടീയ പാര്‍ട്ടിയെ താങ്കള്‍ ഇങ്ങിനെ ന്യായീകരിക്കില്ലായിരുന്നു.

തിരഞ്ഞെടുപ്പ് വന്നു നില്ക്കുന്ന ഈ സമയത്ത് വോട്ടിനു വേണ്ടി പാര്‍ട്ടി ആരുടെയൊക്കെ ആസനം കഴുകിക്കൊടൂക്കുന്നുണ്ട് എന്നു കൂടിയേ ഇനി കാണേണ്ടതുള്ളൂ.

കഷ്ടം!!!!Anonymousnoreply@blogger.com