നോമിനേഷനുകളുള്‍ ചൊവ്വാഴ്ച പുറത്തു വന്നു. മൊത്തം ലിസ്റ്റ്
ഇവിടെ കാണാം. നല്ല ചിത്രങ്ങളുടെ നോമിനേഷനില്‍
എന്റെ ലിസ്റ്റില്‍ നിന്ന് 8/10 ശരിയായി.
ഗോള്‍ഡന്‍ ഗ്ലോബില്‍ Avatar അവഗണിക്കപ്പെട്ടെങ്കിലും ഓസ്ക്കറില്‍ ആ ചിത്രത്തിന് പ്രധാന അവാര്‍ഡുകള്‍ കിട്ടുമെന്നാണ് എന്റെ നിഗമനം. അതിനുള്ള കാരണങ്ങള്‍ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ നിരത്തിയിട്ടുണ്ട്.
കുറച്ചു മുമ്പ് Netflix-ല്‍ നിന്ന് കിട്ടിയ Hurt Locker കണ്ടുതീര്‍ത്തു. യുദ്ധക്കളത്തെക്കാള്‍, അതിന്റെ രണ്ടു ഭാഗത്തുമുള്ള ഇരകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, അമേരിക്കയുടെ ഇറാക്ക് അധിനിവേശം പശ്ചാത്തലമാക്കിയുള്ള ഈ ചിത്രം, Platoon-ന് ശേഷം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും ശക്തമായ യുദ്ധവിരുദ്ധ ചിത്രങ്ങളിലൊന്നാണ്.
Avatar-നും Hurt Locker-നും 9 നോമിനേഷനുകള്‍ വീതമാണുള്ളത്. Avatar സംവിധാനം ചെയ്ത ജയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് Hurt Locker-ന്റെ സംവിധായക കാതറിന്‍ ബൈഗലോ. അതുകൊണ്ട് ഈ ചിത്രങ്ങള്‍ തമ്മിലുള്ള മത്സരം അവര്‍ തമ്മിലുള്ള ഒരു കണക്കുപറച്ചില്‍ കൂടിയാണ്. സിനിമാചരിത്രത്തില്‍ ഏറ്റവും ചിലവിട്ടു പിടിച്ച പടവും ഏറ്റവും കൂടുതല്‍ പണം വാരിയ പടവും എന്ന ഖ്യാതി Avatar-ന് ഉള്ളതുകൊണ്ട്, ചുരുങ്ങിയ ബഡ്ജറ്റില്‍ പിടിച്ച Hurt Locker-ഉം ആയുള്ള മത്സരം ഗോലിയാത്തും ദാവീദും പോലെ എന്ന് പറയുന്നുണ്ട്. പക്ഷേ, ഇതുവരെ കിട്ടിയ അവാര്‍ഡുകളുടെ എണ്ണം വച്ചുനോക്കിയാല്‍ Hurt Locker വിമര്‍ശകരുടെയും ജഡ്ജിമാരുടെയും പ്രിയപ്പെട്ട ചിത്രമാണെന്ന് മനസ്സിലാക്കാം.
ഈ രണ്ടു ചിത്രങ്ങളുടെ മത്സരത്തില്‍ മുങ്ങിപ്പോകുന്നത് മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്: District 9, Precious: Based on the Novel ‘Push’ by Sapphire, A Serious Man, Up in the Air എന്നിവ. ഇക്കൂട്ടത്തില്‍ ഞാന്‍ അവസാനമേ Avatar-ന് സ്ഥാനം കൊടുക്കൂ; Hurt Locker ഏറ്റവും മുകളിലും. പക്ഷേ, ഓസ്കര്‍ Avatar കൊണ്ടുപോകും.
മികച്ച സംവിധായകന്‍ മികച്ച പടത്തിന്റെ തന്നെ ആള്‍ ആയിരിക്കും.
കണ്ട പടങ്ങളില്‍ The Hurt Locker-ലെ ജറമി റെന്നറിന്റേതാണ് മികച്ച അഭിനയമായി തോന്നിയത്. പക്ഷേ, സാധ്യത കൂടുതല്‍ കൊടുക്കുന്നത് Crazy Heart-ലെ ജെഫ് ബ്രിഡ്ജസിനാണ്. ഞാന്‍ ജറമി റെന്നറിന്റെയൊപ്പം നില്‍ക്കുന്നു. മികച്ച നടി മിക്കവാറും The Blind Side-ലെ സാന്‍ഡ്രാ ബുള്ളോക്ക് ആവുമെന്ന് തോന്നുന്നു; അതിപ്രശസ്തയെങ്കിലും ഇതുവരെ അവര്‍ക്ക് നോമിനേഷന്‍ പോലും കിട്ടിയിട്ടില്ല. കിട്ടിയ അവസരം മുതലാക്കി അക്കാഡമി അംഗങ്ങള്‍ വരെ ആദരിച്ചേക്കും.
സഹനടന്‍, സഹനടി റോളുകളില്‍ യഥാക്രമം Christoph Waltz (Inglourious Basterds)-നും Mo’Nique ( “Precious: Based on the Novel ‘Push’ by Sapphire”)-നും വലിയ മത്സരമൊന്നുമില്ലെന്നു തോന്നുന്നു. വളരെ മികച്ചതാണ് ഈ ചിത്രങ്ങളിലെ അവരുടെ പ്രകടനം.
അനിമേറ്റഡ് ഫീച്ചര്‍ വിഭാഗത്തില്‍ Up തന്നെ വിജയിക്കും. മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ വരെ കിട്ടിയിട്ടുള്ള സ്ഥിതിക്ക് ആ അവാര്‍ഡ് ഏറെക്കുറെ ഇപ്പോള്‍ തന്നെ തീര്‍ച്ചയാണ്.
പ്രധാന വിഭാഗങ്ങളിലെ എന്റെ അനുമാനങ്ങള്‍ ഇവിടെ കൊടുക്കുന്നു:
Picture: Avatar
Director: James Cameron (Avatar)
Actor in a Leading Role: Jeremy Renner in “The Hurt Locker”
Actress in a Leading Role: Sandra Bullock in “The Blind Side”
Actor in a Supporting Role: Christoph Waltz in “Inglourious Basterds”
Actress in a Supporting Role: Mo’Nique in “Precious: Based on the Novel ‘Push’ by Sapphire”
Writing (Adapted Screenplay): “Precious: Based on the Novel ‘Push’ by Sapphire” — Screenplay by Geoffrey Fletcher
Writing (Original Screenplay): “A Serious Man” — Written by Joel Coen & Ethan Coen
Animated Feature Film: Up
Art Direction: “Avatar” — Art Direction: Rick Carter and Robert Stromberg; Set Decoration: Kim Sinclair
Cinematography: “Avatar” — Mauro Fiore
Film Editing: “The Hurt Locker” — Bob Murawski and Chris Innis
Foreign Language Film: “The White Ribbon” — Germany
Music (Original Score): “The Hurt Locker” — Marco Beltrami and Buck Sanders
Visual Effects: “Avatar” — Joe Letteri, Stephen Rosenbaum, Richard Baneham and Andrew R. Jones
ഓസ്‌കര്‍ സൈറ്റും നിങ്ങളുടെ അനുമാനങ്ങള്‍ രേഖപ്പെടുത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ക്ക്
ഈ പേജ് കാണുക:
മാര്‍ച്ച് 7-ന് 5pm PST Sunday (6.30am IST Monday) ആണ് ഓസ്കര്‍ നൈറ്റ് തുടങ്ങുന്നത്. അലെക് ബാള്‍ഡ്‌വിന്നും സ്റ്റീവ് മാര്ട്ടിനുമാണ് പരിപാടി ആങ്കര്‍ ചെയ്യുന്നത്; അതുകൊണ്ട് നന്നായിരിക്കുമെന്ന് കരുതുന്നു. ഞാന്‍ ആ സമയത്ത് ഈ പോസ്റ്റില്‍ തന്നെ ലൈവ് ബ്ലോഗ് ചെയ്യാന്‍ സാധ്യത് ഉണ്ട്; പങ്കെടുക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇത് ട്രാക് ചെയ്യുക.