വാഷിംഗ്ടന്‍ ഡി.സി.യിലെ പെന്‍സില്‍വേനിയ അവന്യൂവിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൌസ് സ്ഥിതി ചെയ്യുന്നത്. പെന്‍സില്‍വേനിയയില്‍ നിന്ന് പെന്‍സില്‍വേനിയ അവന്യൂവിലേക്ക് എന്ന പ്രയോഗം ഇന്ന് ജോലിക്കു പോകുമ്പോള്‍ റേഡിയോയില്‍ കേട്ടതാണ്‍. ഒബാമ ചൊവ്വാഴ്ച അവിടെ നടക്കുന്ന പ്രൈമറി ജയിക്കുകയാണെങ്കില്‍ വൈറ്റ്‌ഹൌസിലേക്കുള്ള തന്റെ യാത്രയുടെ ആദ്യഘട്ടം തരണം ചെയ്യും എന്ന് ഉറപ്പിച്ച് പറയാമായിരുന്നു. പക്ഷേ, അതുണ്ടാവില്ല.ഹിലരിയെക്കാള്‍ 3 മടങ്ങ് കാശു ചിലവാക്കിയിട്ടും അദ്ദേഹത്തിന് വിജയം അപ്രാപ്യമാണെന്നു തോന്നുന്നു. അത് ഒബാമ തന്നെ ഇന്ന് രാവിലെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അനിവാര്യമായ ഒരു തോല്‌വിയുടെ കനം കുറക്കാനാണ് മന:പൂര്‍വ്വം അദ്ദേഹം ആ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ഏതാണ്ട് 20% പോയന്റുകള്‍ക്ക് പിന്നിലായിരുന്നു അദ്ദേഹം അഭിപ്രായവോട്ടെടുപ്പുകളില്‍ പ്രചരണം ആരംഭിച്ചപ്പോള്‍. ഇപ്പോള്‍ 10% താഴെയാണ്‍ ഹിലരിയുടെ ലീഡ്. അവര്‍ക്ക് ഇവിടത്തെ വിജയം ഉയര്‍ത്തിക്കാട്ടണമെങ്കില്‍ കുറഞ്ഞത് 10% ഭൂരിപക്ഷമെങ്കിലും നേടി വിജയിക്കണം. 5% ശതമാനത്തില്‍ കുറഞ്ഞ വിജയം ഒബാമയുടെ വിജയമായി എണ്ണപ്പെടുകയും ചെയ്യും. പൊതുവെ കരുതപ്പെടുന്നതുപോലെ, (മിക്കവാറും അസാധ്യമായ) ഒബാമ വിജയം ഹിലരിയുടെ അവസാനം കുറിക്കുകയും ചെയ്യും.
പൊതുവെ, ഡമോക്രാറ്റുകളുടെ പ്രചരണം വളരെ മോശമായ നിലയിലേക്ക് നീങ്ങിയിട്ടുണ്ട്. എന്തു വില കൊടുത്തും നോമിനേഷന്‍ നേടുക എന്നതാണ് ഹിലരിയുടെ നോട്ടമെന്നു തോന്നുന്നു. ഇന്ന് പുറത്തിറക്കിയ ഒരു പരസ്യത്തില്‍ ബിന്‍ ലാദനെ ഉപയോഗിച്ചാണ് അവര്‍ പെന്‍സില്‍വേനിയക്കാരെ പേടിപ്പിക്കാന്‍ നോക്കുന്നത്. 4 കൊല്ലം മുമ്പ് ഡിക് ചെയ്നി ഇത്തരം പേടിപ്പിക്കലുകള്‍ നടത്തിയത് ഓര്‍മ വരുന്നു; അമേരിക്കക്കാര്‍ അതൊക്കെ വിശ്വസിക്കൂം എന്നതാണ് അതിനെക്കാള്‍ ദു:ഖകരമായ ഒരു സത്യം. ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരുടെ നിരയിലാണ്‍ ഹിലരിയുടെ സ്ഥാനമിപ്പോള്‍; ഏതാണ്ട് 60% വോട്ടര്‍മാര്‍ക്ക് അവരെപ്പറ്റി നല്ല അഭിപ്രായമല്ല. പ്രശസ്ത ഡോക്യുമെന്ററി നിര്‍മ്മാതാവ് മൈക്കേല്‍ മൂര്‍ ഹിലരിയുടെ തികച്ചും ഹീനമായ തിരഞ്ഞെടുപ്പു തന്ത്രങ്ങളെ അപലപിച്ച് ഒബാമയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ.
ഹിലരിയുടെ നിരന്തര ആക്രമണവും പത്രക്കാരുടെ സൂഷ്മാന്വേഷണങ്ങളും ചില സ്വന്തം പിഴവുകളും കൊണ്ട് ഒബാമയുടെ പ്രത്യാശയിലൂന്നിയ ക്യാംമ്പയിനും മങ്ങലേറ്റിട്ടുണ്ട്. കുറച്ചൊക്കെ നെഗറ്റീവ് പരസ്യങ്ങള്‍ ഒബാമയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. ന്യൂ യോര്‍ക്ക് ടൈംസിലെ രണ്ടു കോളംനിസ്റ്റുകള്‍ അതെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇവിടെ വായിക്കുക: Brush it off by Moureen Dowd Roadmap to defeat by Bob Herbert
മെയ് 6-ന്‍ ആണ്‍ അടുത്ത പ്രൈമറികള്‍. അവയില്‍ ഇന്‍ഡ്യാനയിലെ തിരഞ്ഞെടുപ്പ് എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്‍. ഇപ്പോള്‍ അവിടെ ഒബാമയും ഹിലരിയും തുല്യനിലയില്‍ ആണ്‍ പോളുകളില്‍. നോര്‍ത്ത് കാരളൈനയില്‍ ഒബാമയ്ക്കാണ് മുന്തൂക്കം.
Monday, April 21, 2008
Saturday, April 19, 2008
ഇസ്രായേലിന്റെ കഥ കഴിഞ്ഞോ?
The Atlantic Monthly-യുടെ മെയ് ലക്കത്തിന്റെ കവറില്‍ തന്നെ അച്ചടിച്ചിരിക്കുന്നതിന്റെ അര്‍ത്ഥം ഏതാണ്ട് അങ്ങനെയാണ്. ഉള്ളില്‍ ജെഫ്രി ഗോള്‍ഡ്ബെര്‍ഗ് എഴുതിയ 'Unforgiven' എന്ന ലേഖനമുണ്ട്. ഇസ്രായേലിലെ രണ്ടു പ്രധാന വ്യക്തികള്‍, പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ടും പ്രസിദ്ധ ഇസ്രയേലി നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്മനും തമ്മില്‍, ലബനനില്‍ ഹെസ്ബോള്ളയെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുണ്ടായ അഭിപ്രായവ്യത്യാസങ്ങളെയും ആ ഏറ്റുമുട്ടലില്‍ ഡേവിഡ് ഗ്രോസ്മന് തന്റെ മകനെ നഷ്ടപ്പെട്ടതിനെക്കുറിച്ചുമൊക്കെയാണ് ലേഖനത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതെങ്കിലും, ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ നിലനില്പിനെക്കുറിച്ചു തന്നെ സന്ദേഹം പ്രകടിപ്പിക്കുന്നതാണ് അതിന്റെ പ്രധാന ഭാഗം.
ഇസ്രായേലിന്റെ യഹൂദരാജ്യം എന്ന ആശയത്തിന് പ്രധാന ഭീഷണി ഹാമാസോ മറ്റു പലസ്തീനികളോ, ഹിസ്ബോള്ളയോ, ഇറാനോ ഒന്നുമല്ല; വര്‍ദ്ധിച്ചുവരുന്ന ഇസ്രായേലി അറബി പൌരന്മാരുടെ എണ്ണമാണ്. അധികം വൈകാതെ അവര്‍ എണ്ണത്തില്‍ ജൂതന്മാരെ മറികടക്കുമെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്. അത്തരമൊരു അവസ്ഥയില്‍ ഭരണകൂടത്തെ ജൂതന്മാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞാലും അത് ഒരു തരം അപ്പാര്‍ത്തീഡ് ആവുമെന്നും കരുതപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജനാധിപത്യ-യഹൂദ രാജ്യമായി ഇസ്രായേലിന് അധികനാള്‍ നിലനില്‍ക്കാന്‍ കഴിയില്ല.
The New Yorker-ന്റെ ഏപ്രില്‍ 14 ലക്കത്തില്‍ വന്ന "The Petion" എന്ന ലേഖനം കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ അധ്യാപിക നദിയ അബു എല്‍-ഹജ് എഴുതിയ 'Facts on the Ground: Archeological Practice and Territorial Self-Fashioning in Israel Society' എന്ന വളരെ വിവാദമുണര്‍ത്തിയ പുസ്തകത്തെയും അതുമായി ബന്ധപ്പെട്ട് അവര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ tenure കിട്ടാന്‍ ഉണ്ടായ ബുദ്ധിമുട്ടുകളെയും പറ്റിയാണ്. പുസ്തകത്തില്‍ പ്രധാനമായി ചോദ്യം ചെയ്യപ്പെടുന്നത് വേദപുസ്തകങ്ങളില്‍ പറയപ്പെടുന്ന സ്ഥലങ്ങളും അവ എവിടെ നിലനിന്നിരുന്നു എന്ന് പൊതുവെയുള്ള ആധുനിക കാലത്തെ വിശ്വാസങ്ങളുമാണ്. രാഷ്ട്രീയ ഭൂപടത്തില്‍ ഇസ്രായേലിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി അത്തരം വിശ്വാസങ്ങള്‍ പലതും നിര്‍മ്മിക്കപ്പെട്ടതാണെന്ന് അവര്‍ക്കും മുമ്പും ഗവേഷകര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, നിര്‍ഭാഗ്യത്തിന് നദിയയുടെ പിതാവ് പലസ്തീനിയും അവര്‍ പഠിപ്പിക്കുന്ന കോളജ് (Bernard women's college) ജൂതന്മാര്‍ക്ക് പ്രധാനപ്പെട്ട ഒന്നുമായിപ്പോയി.
ആദ്യത്തെ ലേഖനം ഇസ്രായേലിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍, രണ്ടാമത്തേത് ഇസ്രായേല്‍ എന്ന ആശയം തന്നെ ചോദ്യം ചെയ്യപ്പെടുന്നതിനെക്കുറിച്ചാണ് പറയുന്നത്. മൂന്നാമതൊരു കാര്യം ഞാന്‍ കേട്ടത് റേഡിയോയിലാണ് (ഹോസ്റ്റ് ജൂതനാണ്): ഇപ്പോള്‍ ന്യൂനപക്ഷമെങ്കിലും ഇസ്രായേലിലെ അറബികള്‍ ആ രാജ്യത്ത് ലഭ്യമായിട്ടുള്ള സൌകര്യങ്ങള്‍ ഉപയോഗിച്ച് ജീവിതവിജയം നേടുന്നുണ്ടത്രേ. അതു ശരിയാണെങ്കില്‍ അറബികള്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പോലും ഇസ്രായേലിന്റെ ജൂതരാജ്യം എന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ് മധ്യേഷ്യയുടെ പതിവ് സംഘര്‍ഷങ്ങളില്‍ ഭാഗമാകാന്‍ അവര്‍ തയ്യാറാകുമോ? ഇസ്രായേലില്‍ സുരക്ഷിതത്വമില്ലെങ്കില്‍ അമേരിക്കയോ കാനഡയോ പോലുള്ള രാജ്യങ്ങളിലേക്ക് ജൂതന്മാര്‍ കുടിയേറും. ഇസ്രായേല്‍ അധികം വൈകാതെ മറ്റൊരു ലബനന്‍ ആവുകയും ചെയ്യും. (ലബനനില്‍ നിന്ന് അറബി ക്രിസ്ത്യാനികളാണ് പാലായനം ചെയ്തത്.)
ഇസ്രായേല്‍ ഇല്ലാതാവും എന്ന ചിന്ത എന്നെ അലട്ടുന്നുണ്ട്. പലസ്തീനികള്‍ക്ക് ഒരു രാജ്യമില്ല എന്നതും എന്നെ അലട്ടുന്ന ഒരു കാര്യം തന്നെ. രണ്ടുകൂട്ടരും സാമ്രാജ്യത്വത്തിന്റെയും വിവേചനത്തിന്റെയും ഇരകളാണ്/ആയിരുന്നു. അവരുടെ സ്പര്‍ദ്ധ മുതലെടുക്കുന്നത് സമ്പത്തിന്റെ മുകളിലിരിക്കുന്ന മറ്റു അറബുരാജ്യങ്ങളിലെ ഭരണാധികാരികള്‍; പലസ്തീനികളുടെ പ്രശ്നം കുത്തിപ്പൊക്കി സ്വന്തം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി. ഇറാന്‍, സൌദി അറേബ്യ,സിറിയ എന്നീ രാജ്യങ്ങളിലെ മര്‍ദ്ദകഭരണകൂടങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പണിയാണ് പലസ്തീന്‍ പ്രശ്നത്തില്‍ ചെയ്യുന്നത്. സ്വന്തം കൈയൂക്കുകൊണ്ട് സാധിച്ചില്ലെങ്കിലും ഇസ്രായേല്‍ നശിക്കുന്നതു കാണാന്‍ ഒരു പക്ഷേ അവര്‍ക്ക് ഭാഗ്യമുണ്ടായേക്കും.
Wednesday, April 16, 2008
പ്രൈമറി യുദ്ധം പുനരാരംഭിക്കുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഒബാമ വിജയിച്ച മിസ്സിസിപ്പിയിലെ ഡമോക്രാറ്റിക് പ്രൈമറിക്കുശേഷം ഏതാണ്ട് 6 ആഴ്ചകള്‍ക്കുശേഷമാണ് പ്രൈമറി തിരഞ്ഞെടുപ്പ് പുനരാരംഭിക്കുന്നത്. ഈ മാസം 22-ന് നടക്കുന്ന പെന്‍സില്‍വേനിയയിലെ തിരഞ്ഞെടുപ്പോടെ. ഒബാമയുടെയോ ഹിലരിയുടെയോ സാധ്യതകള്‍ക്ക് വലിയ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും ആ കാലയിളവില്‍ ധാരാളം സംഭവങ്ങള്‍ നടന്നു. സമയക്കുറവുകൊണ്ട് ഒന്നും ബ്ലോഗാന്‍ കഴിഞ്ഞില്ല. കാര്യങ്ങള്‍ ഇവിടെ ചുരുക്കി പറയാന്‍ ശ്രമിക്കാം.
വൈകി വായിക്കുന്നവര്‍ക്ക്: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ മക്കെയിന്‍ ആയി. ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി ഒബാമയോ ഹിലരിയോ എന്ന് ഇതുവരെ തീരുമാനമായിട്ടില്ല. പക്ഷേ, ഒബാമയാണ് തിരഞ്ഞെടുക്കപ്പെട്ട ഡലിഗേറ്റുകളുടെ എണ്ണത്തിലും കിട്ടിയ വോട്ടുകളുടെ എണ്ണത്തിലും മുന്നിട്ടു നില്‍ക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ ഒഹായോയിലോ ടെക്സസിലോ ഒബാമ വിജയിച്ചിരുന്നെങ്കില്‍ ഹിലരി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷേ, അതില്‍ രണ്ടിലും അവര്‍ വിജയം കൈവരിച്ച് മത്സരത്തില്‍ പിടിച്ചു നില്‍ക്കുന്നു.

ഈ ഇടവേളയില്‍ ഉണ്ടായ ഏറ്റവും വലിയ സംഭവം ഒബാമയ്ക്ക് നല്ലവണ്ണം ക്ഷീണം ചെയ്ത ജറമയ്യ റൈറ്റ് വിവാദമായിരുന്നു. ഒബാമയുടെ പള്ളിയിലെ പാസ്റ്ററും അദ്ദേഹത്തിന്റെ വളരെ അടുത്ത ഒരഭ്യുദയകാംക്ഷിയുമാണ് ബ്ലാക്ക് ലിബറേഷന്‍ തിയോളജിയുടെ പ്രയോക്താവു കൂടിയായ ജറമയ്യ റൈറ്റ്. അമേരിക്കയെയും പ്രത്യേകിച്ച് അതിന്റെ വിദേശനയത്തെയും കറുത്തവരോടുള്ള നിലപാടുകളെയും വളരെ കടുത്തഭാഷയില്‍, പലപ്പോഴും ഒരു ദേശദ്രോഹിയുടെ ഭാഷയില്‍, തന്റെ പള്ളി പ്രസംഗങ്ങള്‍ക്കിടയില്‍ വിമര്‍ശിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ പുറത്തു വന്നതു മുതലാണ് വിവാദം ആരംഭിക്കുന്നത്. അവ ഒറ്റക്ക് കേട്ടാല്‍ വളരെ മോശമായി തോന്നാമെങ്കിലും കറുത്തവരുടെ പല പള്ളികളിലും അത്തരം പ്രഭാഷണങ്ങള്‍ സാധാരണയാണെന്നതാണ് വാസ്തവം. ഒരു പ്രസംഗത്തില്‍ ജറമയ്യ റൈറ്റ് ഹിലരിയെ ഒരു വെള്ളക്കാരി എന്ന നിലയില്‍ പേരെടുത്ത് പറഞ്ഞ് തികച്ചും മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. വംശീയ തരംതിരുവുകള്‍ക്ക് മേലെ ഉയര്‍ന്ന്, അമേരിക്കക്കാരെ ഒന്നിപ്പിക്കാമെന്ന് സമ്മതിദായകര്‍ക്ക് വാഗ്ദാനം കൊടുക്കുന്ന ഒബാമയ്ക്ക് അത് വലിയ അടിയായി. ആ നിലയില്‍ അദ്ദേഹത്തെ പിന്തുണച്ചുപോന്ന ലിബറലുകള്‍ക്കും പറ്റിയ മറുപടി ഒന്നും പെട്ടന്ന് കൊടുക്കാനായില്ല. പൊതുതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്ക് വിജയം നേടിക്കൊടുക്കാന്‍ പറ്റിയ സ്ഥാനാര്‍ഥിയല്ല ഒബാമ എന്ന ഹിലരിയുടെ പ്രചരണത്തിന് ഇത്തരം വിവാദങ്ങള്‍ ശക്തി കൊടുക്കുകയും ചെയ്തു.
ജറമയ്യ റൈറ്റ് വിവാദത്തെ ഒബാമ കൈകാര്യം ചെയ്ത രീതി അദ്ദേഹം ശരിക്കും പ്രസിഡന്റാകാന്‍ യോഗ്യനെന്ന് തെളിയിച്ചു. ജറമയ്യ റൈറ്റ് പറഞ്ഞ കാര്യങ്ങള്‍ തള്ളിപ്പറഞ്ഞെങ്കിലും അദ്ദേഹവുമായുള്ള ബന്ധത്തെ തള്ളിപ്പറയാതിരിക്കാനുള്ള ചങ്കൂറ്റം ഒബാമ കാട്ടി. രാഷ്രീയമായി അതു തികച്ചും ആത്മഹത്യാപരമായേനെ, ഒബാമയുടെ വാദങ്ങള്‍ വിശ്വാസയോഗ്യമല്ലാതിരുന്നെങ്കില്‍. ഒബാമ അതുവരെ അവഗണിച്ചു വന്ന വംശീയതയെ, അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രസംഗത്തിലൂടെ, അദ്ദേഹം നേരെ കൈകാര്യം ചെയ്യുന്നതായാണ് കണ്ടത്. (ഒരഭിപ്രായം ഇവിടെ. പ്രസംഗം മുഴുവനായി ഇവിടെ.) ഇത്തരമൊരു ഘട്ടത്തില്‍, തന്റെ കാത്തലിക്ക് വിശ്വാസം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ജോണ്‍ എഫ്. കെന്നഡി പൊതുവെ മതവിശ്വാസത്തെപ്പറ്റി ചെയ്ത പ്രസംഗവുമായാണ് ഇതിന്നെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. അടിമത്തവും വര്‍ണ്ണവിവേചനവും വഴി ആഴത്തില്‍ മുറിവേറ്റവരുടെ ഒരു സമൂഹമായാണ് കറുത്തവരെ ഒബാമ തന്റെ പ്രസംഗത്തില്‍ ചിത്രീകരിക്കുന്നത്.വിവേചനം നിലനിന്ന കാലഘട്ടത്തില്‍ പ്രായപൂര്‍ത്തിയായ ഒരു തലമുറയുടെ വക്താവായി ജറമയ്യ റൈറ്റ് നില്‍ക്കുമ്പോള്‍, മറ്റുള്ളവരെപ്പോലെ അവസരങ്ങള്‍ ലഭ്യമായ ഒരു തലമുറയുടെ പ്രതിനിധിയാവുന്നു ഒബാമ. അങ്ങനെ കഴിഞ്ഞകാലങ്ങള്‍ പിന്നിലേക്ക് മാറ്റി ഐക്യത്തോടെ ഭാവിയിലേക്ക് രാജ്യത്തെ നയിക്കാന്‍ തനിക്കുള്ള യോഗ്യത അദ്ദേഹം എടുത്തുകാട്ടാനും മറന്നില്ല. വിവാദത്തിന്റെ കൊമ്പില്‍ തന്നെ പിടിച്ച് തിരിച്ച് കാര്യങ്ങള്‍ തനിക്കനുകൂലമാക്കിയെടുക്കാനുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ നൈപുണ്യം പരക്കെ അംഗീകരിക്കപ്പെട്ടു. (റിപ്പബ്ലിക്കന്മാര്‍ ഈ പ്രശ്നം അദ്ദേഹത്തിനെതിരെ പൊതുതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും എന്ന് ഉറപ്പാണ്. അതെങ്ങനെയായിരിക്കും എന്ന് കാണേണ്ടതു തന്നെ.)
സിവില്‍ റൈറ്റ്സ് മൂവ്മെന്റിന്റെ ഒരു ഫലമായ affirmative action (ന്യൂനപക്ഷങ്ങള്‍ക്കുള്ള ഒരു തരം അനൌദ്യോഗിക സംവരണം) ഒബാമയെപ്പോലെ ധാരാളം കറുത്തവര്‍ക്ക് മികച്ച സര്‍വ്വകലാശാലകളിലും സര്‍ക്കാരിലും സ്വകാര്യ കമ്പനികളിലും പ്രവേശനവും സ്ഥാനമാനങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. ഹിലരിയുടെ ഒരു പ്രധാന അനുയായിയും, 1984-ലെ ഡമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന (ഒരു പ്രധാന കക്ഷിയുടെ ടിക്കറ്റില്‍ അങ്ങനെ മത്സരിക്കുന്ന ആദ്യത്തെ വനിത) ജെറാള്‍ഡിന്‍ ഫെറാറോ യഥാര്‍ഥത്തില്‍ പറഞ്ഞത് ആ വാസ്തവം മാത്രമായിരുന്നു. ഒബാമ ഒരു വെള്ളക്കാരനായിരുന്നെങ്കില്‍ ഈ നിലയില്‍ എത്തില്ല എന്ന രീതിയിലായിരുന്നു അവരുടെ ഒരു പ്രസ്താവന. സത്യമാണെങ്കിലും അത് അനവസരത്തില്‍ പറയുന്നത് ശരിയാകില്ല എന്ന് അവരുടെ അനുഭവം തെളിയിച്ചു. അവരുടെ ഉദ്ദേശം ഒബാമയെ ചെറുതാക്കുക എന്നു തന്നെയായിരുന്നു. അത് സൃഷ്ടിച്ച വിവാദം അടങ്ങിയത് ഹിലരിയുടെ ക്യാംമ്പയിനിലെ ഉപദേഷ്ടാവ് എന്ന സ്ഥാനത്തുനിന്നുള്ള അവരുടെ രാജിയോടെ മാത്രമായിരുന്നു. ഒബാമയുടെ ക്യംമ്പയിനില്‍ നിന്നും അത്തരമൊരു പ്രസ്താവന ഉണ്ടായി. ഹിലരിയുടെ നിരന്തര കിച്ചന്‍ സിങ്ക് ആക്രമണം കണ്ട് മടുത്ത്, ഒബാമയുടെ ഉപദേഷ്ടാവും ഹാര്‍വെഡിലെ പ്രഫസറുമായ സാമന്താ പവര്‍ ഹിലരിയെ ‘രാക്ഷസി’ എന്ന് വിളിച്ച് ആക്ഷേപിച്ചു. അവര്‍ക്കും ക്യാംമ്പയിനിലെ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
അടുത്ത ഊഴം ഹിലരിയുടേതായിരുന്നു. NAFTA പോലെയുള്ള വാണിജ്യ കരാറുകളില്‍, രാജ്യത്തെ ജോലികള്‍ സംരക്ഷിക്കാന്‍ വേണ്ടി, ഹിലരി കടുംപിടിത്തം കാണിക്കുന്നുണ്ടെങ്കിലും അവരുടെ ക്യാംമ്പയിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റ് മാര്‍ക്ക് പെന്‍ കൊളംബിയയുടെ അംബാസഡറുമായി, ആ രാജ്യവുമായുള്ള ഒരു വാണിജ്യകരാര്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനിടയായത് വളരെ വിവാദം സൃഷ്ടിച്ചു. മുഖം രക്ഷിക്കാന്‍ വേണ്ടി ഹിലരിക്ക് മാര്‍ക്ക് പെന്നിനെ രാജി വയ്പ്പിക്കേണ്ടി വന്നു.
1996-ല്‍ ഹിലരി ഫസ്റ്റ് ലേഡി ആയിരിക്കേ ചെത്സിയുമൊത്ത് ബോസ്നിയ സന്ദര്‍ശിച്ചതിനെ ചുറ്റിപ്പറ്റിയുള്ള വിവാദമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന മറ്റൊരു കാര്യം. അന്ന് ബോസ്നിയയിലെ ടസ്ലയില്‍ വിമാനം ഇറങ്ങിയപ്പോള്‍ വെടിയുണ്ടകള്‍ കൊള്ളാതെ ശ്രദ്ധിച്ച്, തിടുക്കത്തില്‍ പുറത്തിറങ്ങിയെന്നാണ് അവര്‍ പ്രസംഗിച്ചു നടന്നത്. പക്ഷേ, ഏതോ ചാനല്‍ ആ സന്ദര്‍ശനത്തിന്റെ ക്ലിപ്പ് പുറത്തുകൊണ്ടു വന്നു. അതില്‍ ഹിലരിയെയും ചെത്സിയെയും ഒരു പെണ്‍കുട്ടി സ്വീകരിച്ചു കൊണ്ടുപോകുന്നതായിട്ടാണ് കാണുന്നത്. തികച്ചും ഇളിഭ്യയായ ഹിലരി ആ സംഭവം ഒരു കോമഡിയാക്കി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും അവരുടെ വിശ്വാസ്യതക്ക് കുറച്ചൊന്നുമല്ല കോട്ടം തട്ടിയിട്ടുള്ളത്.
ഒബാമ സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ ഒരു സ്വകാര്യയോഗത്തില്‍ ചെയ്ത പ്രസംഗവും അതുണ്ടാക്കിയിട്ടുള്ള വിവാദവുമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിദേശരാജ്യങ്ങളിലേക്ക് ജോലികള്‍ പോയതു കാരണം പെന്‍സില്‍വേനിയയിലും മറ്റു rust belt സംസ്ഥാനങ്ങളിലും കഷ്ടപ്പെടുന്ന സാധാരണക്കാര്‍, പ്രതീക്ഷ നഷ്ടപ്പെട്ട് തോക്കിലും മതത്തിലും അഭയം പ്രാപിക്കുകയാണ് എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. സാന്‍ ഫ്രാന്‍സിസ്ക്കോയിലെ ലിബറലുകളുടെ ഇടയില്‍ തോക്കും മതവും വെറുക്കപ്പെടേണ്ട സംഗതികളാണെങ്കിലും ഒരു സാധാരണ, പഠിത്തം കുറഞ്ഞ അമേരിക്കക്കാരന് അവ രണ്ടും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന കാര്യങ്ങളാണ്. ഒബാമ അത് ജോലി നഷ്ടപ്പെട്ടതിന്റെ നിരാശയുമായി ബന്ധിപ്പിച്ചത് (പറഞ്ഞതില്‍ കാര്യമില്ലാതില്ലെങ്കിലും) അദ്ദേഹത്തിന് ക്ഷീണം ചെയ്യും. ഹിലരിയും മക്കെയിനും നല്ലവണ്ണം അതുപയോഗിക്കുന്നുമുണ്ട്. ജറമയ്യ റൈറ്റ് വിവാദവും ഈ പ്രശ്നവുമാണ് ഒബാമക്ക് വളരെ ക്ഷീണം ചെയ്യാന്‍ പോകുന്ന കാര്യങ്ങള്- പ്രൈമറിയിലും പൊതുതിരഞ്ഞെടുപ്പിലും.
ഏപ്രില്‍ 22-ന് നടക്കുന്ന പെന്‍സില്‍വേനിയ പ്രൈമറിയില്‍ ഹിലരി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ആ തിരഞ്ഞെടുപ്പും അതിന്നു ശേഷം മെയ് മാസത്തില്‍ നടക്കുന്ന ഇന്‍ഡ്യാനയിലെയും നോര്‍ത്ത് കാരളൈനയിലെയും തിരഞ്ഞെടുപ്പുകളും ആണ് ഇനിയുള്ള ബാക്കിയുള്ള 10 തിരഞ്ഞെടുപ്പുകളില്‍ പ്രധാനപ്പെട്ടവ. ഇന്‍ഡ്യാനയിലെ തിരഞ്ഞെടുപ്പ് കടുത്തതാണ്. നോര്‍ത്ത് കാരളൈനയില്‍ ഒബാമ വിജയിക്കുമെന്നു കരുതുന്നു. ബാക്കിയുള്ള തിരഞ്ഞെടുപ്പുകളെപ്പറ്റി പ്രത്യേകിച്ചൊരു പോസ്റ്റ് പിന്നെ ഇടുന്നതാണ്.
അത്ഭുതങ്ങള്‍ ഇനിയൊന്നും ഉണ്ടായില്ലെങ്കില്‍ ഒബാമ തന്നെ ആയിരിക്കും ഡമോക്രാറ്റികളുടെ സ്ഥാനാര്‍ഥി. കാരണം, ഈ നിലയില്‍ അദ്ദേഹത്തിന്റെ ലീഡ് മറികടക്കാന്‍ ഹിലരിക്ക് ആവില്ല എന്നതു തന്നെ. അയോഗ്യത കല്‍പ്പിച്ച ഫ്ലോറിഡയിലെയും മിഷിഗണിലെയും തിരഞ്ഞെടുപ്പുകളില്‍ എന്തെങ്കിലും അനുകൂല തീരുമാനം ഉണ്ടാവുമെന്നായിരുന്നു ഹിലരിയുടെ പ്രതീക്ഷ. അതുണ്ടായില്ല. പക്ഷേ, ഹിലരിയുമായുള്ള നീണ്ട യുദ്ധം ഒബാമയുടെ തിളക്കം കുറച്ചിട്ടുണ്ട്. അതുകൊണ്ടാണ് ദേശീയതലത്തില്‍ മക്കെയിന്‍ ഇപ്പോള്‍ പോളുകളില്‍ അദ്ദേഹത്തേക്കാള്‍ മുന്നിലായിട്ടുള്ളത്.

Tuesday, April 01, 2008
കടമ്മനിട്ടയെ ഓര്‍ക്കുമ്പോള്‍
കടമ്മനിട്ട എനിക്ക് വെറുമൊരു കവിയല്ല; ഗുരുസ്ഥാനീയനാണ്. ഞാന്‍ ഒരിക്കല്‍ പോലും അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വരികള്‍ വായനാസുഖത്തിനേക്കാള്‍ ഏറെ എനിക്ക് പ്രദാനം ചെയ്തത്, ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ഒരു സാമൂഹികജീവി എന്ന നിലയില്‍ എന്റെ നിലപാടുകളെ നിര്‍ണ്ണയിക്കാനുതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായിരുന്നു. ഏകലവ്യനെപ്പോലെ ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനാവുന്നത് അങ്ങനെയാണ്; അദ്ദേഹത്തിന്റെ കഴിവുകള്‍ സ്വായത്തമാക്കുക എന്നത് ഒരു വ്യാമോഹമായി അവശേഷിച്ചെങ്കിലും.
അദ്ദേഹം പ്രതിനിധീകരിച്ച കക്ഷി രാഷ്ട്രീയത്തിനോട് എനിക്ക് ഒരിക്കലും പ്രതിപത്തി തോന്നിയിട്ടില്ലെങ്കിലും അദ്ദേഹം തന്റെ കവിതകളിലൂടെ പറഞ്ഞ ശ്രമിച്ച കാര്യങ്ങളോട് യോജിക്കാന്‍ എനിക്ക് യാതൊരു പ്രയാസവും തോന്നിയിട്ടില്ല. അതിന്റെ പ്രധാന കാരണം അദ്ദേഹം എപ്പോഴും ഒരു മനുഷ്യസ്നേഹി ആയിരുന്നു എന്നുള്ളതാണ്. തന്നെയുമല്ല മാറിവരുന്ന രാഷ്ട്രീയസാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ വേണ്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള തന്റെ കൂറ് മാറ്റാന്‍ അദ്ദേഹം ഒരിക്കലും ശ്രമിക്കാതിരുന്നതില്‍ ഞാന്‍ നന്മയേ കാണുന്നുള്ളൂ; കേരളത്തിലെ സാംസ്ക്കാരിക രംഗത്ത് സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ പലരും നടത്തിയ മലക്കം മറച്ചിലുകള്‍ നാം കണ്ടതാണ്.
കടമ്മനിട്ട കവിതകള്‍ ഞാന്‍ ആദ്യം വായിക്കുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴോ അതിന്ന് തൊട്ടുമുമ്പോ ആണ്. മിക്കവാറും, വായനയില്‍ ഒരു പടി മുമ്പിലായിരുന്ന എന്റെ ബാല്യകാല സുഹൃത്ത് കൃഷ്ണകുമാറായിരിക്കും (ചെറുപ്രായത്തില്‍ ‘ജന്മിയാണത്രെ ഞാന്‍ ജന്മി, ആറടി മണ്ണിന്റെ ജന്മി’ എന്ന് അവസാനിക്കുന്ന ‘ജന്മി’ എന്ന കവിത എഴുതി, ബാലജനസഖ്യത്തിന്റെ മീറ്റിംഗില്‍ വായിച്ച്, കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അതിശയിപ്പിച്ച, ഇപ്പോള്‍ ഒന്നും എഴുതാതെ കണക്കെഴുത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കൃഷ്ണകുമാര്‍) കടമ്മനിട്ടയുടെ കവിത ആദ്യം പാടികേള്‍പ്പിച്ചിട്ടുണ്ടാവുക. ആദ്യം വായിച്ചപ്പോള്‍ സുപ്രസിദ്ധമായ ‘കുറത്തി’യെക്കാള്‍ എന്നെ വേട്ടയാടിയത് ‘ഒരു പശുക്കുട്ടിയുടെ മരണവും’, ‘കണ്ണൂര്‍ക്കോട്ടയു’മാണ്. ഞാന്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം എഴുതിയ ഒരു മിനിക്കഥയില്‍ ആ വായന തികട്ടി വരുന്നതു കാണാം.
ഈ വരികള്‍ എന്റെ മനസ്സില്‍ അവ വായിച്ച അന്നുമുതല്‍ പതിഞ്ഞുകിടക്കുകയാണ്:
സ്വന്തം കുറ്റിയില്‍ കുരുങ്ങി
സ്വന്തം കഴുത്തിറുകി
സ്വന്തം മലമൂത്രങ്ങളില്‍ കുഴഞ്ഞ്
സ്വന്തം കുളമ്പുകള്‍കൊണ്ട് സ്വന്തം മലം ചവിട്ടിയരച്ച്
സ്വന്തമായ കണ്ണുകള്‍ തുറിച്ച്
സ്വന്തമായ ജീവിതത്തിന്നുനേരെ സ്വന്തം നാവുനീട്ടി
സ്വന്തമായ മരണത്തില്‍ ചത്തു
(ഒരു പശുക്കുട്ടിയുടെ മരണം)
ജീവിതത്തിന്റെ നിരര്‍ത്ഥകതയും അതു പതിവായി തരുന്ന നിരാശകളും സര്‍വ്വോപരി അതിന്റെ അതിലളിതവും അനാര്‍ഭാടവുമായ അവസാനവുമൊക്കെ ഗ്രാഫിക്കായി ഒരു തരം നിര്‍വികാരതയോടെ ആ കവിതയില്‍ വര്‍ണ്ണിക്കപ്പെടുന്നു.ആ വരികള്‍ ആദ്യം വായിക്കുമ്പോള്‍ ജീവിതത്തെക്കുറിച്ച് വലിയ ധാരണകള്‍ ഒന്നും എനിക്കുണ്ടായിരുന്നില്ല. ജീവിതത്തിന്റെ തീഷ്ണമായ യാഥാര്‍ത്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നപ്പോള്‍ അവയെല്ലാം ശരിയാണെന്ന് എനിക്ക് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് എന്റെ യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് കടമ്മനിട്ട കവിതകളുടെ സ്വന്തം വായന ആവുന്നത്.
കോളജില്‍ വച്ച് സമൂഹഗാന മത്സരങ്ങളില്‍ ഞാനും സുകുവും കടമ്മനിട്ട കവിത പാടാന്‍ വേണ്ടി ഇടിച്ചു കയറാറുള്ളത് ഓര്‍മ വരുന്നു. പലരുടെയും വിചാരം അന്ന് ഞങ്ങള്‍ മിനുങ്ങിയിട്ടാണ് സ്റ്റേജില്‍ കയറിയിരുന്നതെന്നാണ്. ചിലപ്പോള്‍ പാടുക്കാടുനിന്ന് അടിച്ച് 100 മില്ലിയുടെ വാസ്തവം അതില്‍ ഇല്ലാതിരുന്നില്ല. പക്ഷേ, അന്നത്തെ ആ ലഹരിയുടെ പ്രധാന രഹസ്യം കടമ്മനിട്ട കവിത തരുന്ന ആവേശം തന്നെയായിരുന്നു.
എന്റെ സഹപാഠിയായിരുന്ന മനോജിന്റെ (തൃശ്ശൂരിലെ ‘ജ്വാല’, ‘ബെസ്റ്റ്’ തുടങ്ങിയ പ്രസാധസ്ഥാപനങ്ങള്‍ വഴി സച്ചിദാന്ദന്‍ തുടങ്ങി നിരവധി എഴുത്തുകാര്‍ക്ക് തുടക്കം കൊടുത്ത, പരേതനായ പി.കെ.എ. റഹീമിന്റെ മകന്‍)വീട്ടില്‍ കടമ്മനിട്ട സ്ഥിരസന്ദര്‍ശകനായിരുന്നു. അവന്റെ ബാല്യകാലത്തുള്ള അദ്ദേഹത്തിന്റെ പതിവു സന്ദര്‍ശനങ്ങളെക്കുറിച്ച് മനോജ് പറഞ്ഞു കേട്ടിട്ടുണ്ട്. അവന്റെ വാപ്പ കഴിഞ്ഞ വര്‍ഷം മരിക്കുന്നതിന് 2 ദിവസം മുമ്പ്, തീരെ വയ്യാതിരുന്നെങ്കിലും കടമ്മനിട്ട സന്ദര്‍ശിക്കാനെത്തിയത്രെ. അവന്റെ വാപ്പക്ക് പ്രിയപ്പെട്ട ‘പുരുഷസൂക്തം’ ചൊല്ലി കടമ്മനിട്ടയെ കേള്‍പ്പിക്കുമായിരുന്നു. ജ്യോതിഷ വിദ്വാനായതും മക്കളെ സന്തോഷിപ്പിക്കാന്‍ മദ്യം തൊടാതെ ആയതുമൊക്കെ അവന്‍ തന്നെ പറഞ്ഞാണ് കേട്ടിട്ടുള്ളത്. അദ്ദേഹത്തെ നേരില്‍ കാണണമെന്ന ആഗ്രഹം മാത്രം നടന്നില്ല. ശ്രമിച്ചെങ്കില്‍ മനോജ് വഴി നടക്കുമായിരുന്നു.
അദ്ദേഹത്തിന്റെ ചില വരികള്‍ ഇവിടെ എടുത്തെഴുതിക്കൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ:
ഒരു കുടം താറുണ്ട്, ഒരു കുറ്റിച്ചൂലുണ്ട്
പെരുവാ നിറയെത്തെറിയുമുണ്ട്
തലയില്‍ ചിരങ്ങുണ്ട്, കാലില്‍ വൃണമുണ്ട്
തൊലിയാകെച്ചൊറിയുവാന്‍ ചുണലുമുണ്ട്
ഉലകിന്റെ ഉമ്മറത്തെത്തി ഞാന്‍ നില്‍ക്കവേ
പുലയാട്ടി നില്‍ക്കുന്നോ, പോക്രികളേ?
(താറും കുറ്റിച്ചൂലും)
താളം തുള്ളുന്ന കുഞ്ഞിനും തെറ്റി
താളം, അമ്മതന്‍ ഗദ്ഗദം കാണ്‍കെ
...
നാളെ നിന്നെ കൊത്തിമാറ്റുമ്പോള്‍
നാളെകള്‍ നിന്നെ മാടിവിളിക്കും
നിന്റെ ജീവിതം നിന്‍ കാര്യം മാത്രം
എന്റെ കര്‍മം ഞാന്‍...
കൊക്കൊക്കൊക്കൊക്കൊ
(കോഴി)
നെല്ലിന്‍ തണ്ടു മണക്കും വഴികള്‍
എള്ളിന്‍നാമ്പു കുരുക്കും വയലുകള്‍
എണ്ണം തെറ്റിയ ഓര്‍മകള്‍ വീണ്ടും
കുന്നിന്‍ ചരിവില്‍ മാവിങ്കൊമ്പില്‍
ഉണ്ണികളായി ഉറങ്ങിയെണീക്കെ,
...
(കടമ്മനിട്ട)
കള്ളു നിറച്ച കുടങ്ങള്‍ തുളുമ്പും
കള്ളീ, നിന്നുടെ മാറില്‍
മതിയില്ലാതെ കിടക്കും ഞാനാ
നുരയും ലഹരിയില്‍ മൂടി
ചുകചുകയെന്നുടെ നാവു ചുഴറ്റി-
ച്ചുണ്ടു വലിച്ചു കുടിക്കും
ചുംബനമേറ്റു വലിഞ്ഞ ഞരമ്പില്‍
തീപ്പന്തങ്ങള്‍ കുരുക്കും
(കാട്ടാളന്‍)
ഈറ്റപ്പുലി നോറ്റുകിടക്കും
ഈറന്‍ കണ്ണു തുറന്നും
കരിമൂര്‍ഖന്‍ വാലില്‍ കിളരും
പുരികം പാതി വളച്ചും
നീറായ വനത്തിന്‍ നടുവില്‍
നില്പൂ കാട്ടാളന്‍...
നെഞത്തൊരു പന്തം കുത്തി
നില്പൂ കാട്ടാളന്‍...
(കിരാതവൃത്തം)
അങ്ങേലെ മൂപ്പീന്ന് ചത്തോടീ?
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാന്‍ വന്നവന്ന്
കാപ്പിയും കാശും കൊടുത്തോടീ?
(ചാക്കാല)
മടുപ്പിന്റെ തടവറയില്‍നിന്നും
വിദ്വേഷകലുഷിതമായ ഇടനാഴികളില്‍നിന്നും
വാക്കുകളുടെയും നോട്ടത്തിന്റെയും വസൂരിയില്‍ നിന്നും
കണ്ണാടികളുടെ വ്യാമോഹങ്ങളില്‍ നിന്നും
നാഴികമണിയുടെ ഭീഷണിയില്‍ നിന്നും
തസ്തികയുടെ തരംതിരുവുകളില്‍ നിന്നും
അക്ഷരങ്ങളുടെയും അക്കത്തിന്റെയും
ബലാത്സംഗത്തില്‍ നിന്നും
ഒരു നിമിഷം മോഷ്ടിച്ചെടുത്ത് മോചനം കാംക്ഷിച്ചു
ഞാന്‍ നിന്റെയടുത്തെത്തിയിരിക്കുകയാണ്.
നീയെന്താണ് ഇങ്ങനെ നിര്‍വികാരയായിരിക്കുന്നത്?
...
ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ നിര്‍വികാരത നീ ഭഞ്ജിക്കുക.
(ശാന്ത)
അരങ്ങത്ത് മുന്നിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കുനേരെ
വിരല്‍ ചൂണ്ടിപ്പറയുന്നു:
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നൊ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
...
ഞങ്ങടെ വിളക്കു കത്തിക്കൂ
ഞങ്ങടെ വണ്ടിയോടിക്കൂ
ഞങ്ങള്‍ വേഗമെത്തട്ടെ
നിങ്ങള്‍ വേഗമാകട്ടെ.
നിങ്ങള്‍ പണിയെടുക്കിന്‍ നാവടക്കിന്‍
ഞങ്ങളാകട്ടെ,യെല്ലാം ഞങ്ങള്‍ക്കാകട്ടെ.
(കുറത്തി)
ഞാനെന്റെ കൊച്ചുമുറിയിലേക്ക് പൊകുമ്പോള്‍ ആഗ്രഹിച്ചു:
‘എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും.
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും.
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൌതുകപൂര്‍വ്വം നോക്കിക്കാണും.’
എങ്കിലും ഞാന്‍ ഭയന്നു:
കാവല്‍ക്കാരന്‍ ഒടുവില്‍ അവരുടെ തോളിലും
തൊട്ടികൊണ്ടു പറയുമല്ലോ- ‘സമയമായി’.
(കണ്ണൂര്‍ക്കോട്ട)

Saturday, March 08, 2008
ഒബാമ പതറുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
മാര്‍ച്ച് 4-ന് നടന്ന പ്രൈമറികളില്‍ ഒബാമക്ക് ടെക്സസില്‍ മാത്രമേ വിജയിക്കേണ്ടിയിരുന്നുള്ളൂ, നോമിനേഷനില്‍ അതിശക്തമായ പിടിമുറുക്കാന്‍. ബില്‍ ക്ലിന്റനും മറ്റു തലമുതിര്‍ന്ന ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും സൂചിപ്പിച്ചിരുന്നതുപോലെ ഒഹായോയിലും ടെക്സസിലും തോറ്റിട്ട് ഹിലരിക്ക് അവരുടെ ക്യാംമ്പയിന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആവുമായിരുന്നില്ല; പിന്മാറാന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം മുറുകിയേനെ. പക്ഷേ, ഹിലരി രണ്ടിടത്തും വിജയിച്ചു. കിട്ടിയ ഡലിഗേറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസമില്ലെങ്കിലും ആ വിജയിത്തിനുശേഷം അവര്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന ഒരു തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
പോളുകളില്‍ നേരിയ മുന്‍തൂക്കമേ ഉണ്ടായിരുന്നുവുള്ളൂ എങ്കിലും ടെക്സസില്‍ ഒബാമ ജയിക്കുമെന്നാണ് പൊതുവെ കരുതിയിരുന്നത്. പക്ഷേ, തിരഞ്ഞെടുപ്പിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പലതും സംഭവിച്ചു. അതൊന്നും ഫലപ്രദമായി നേരിടാന്‍ കഴിയാഞ്ഞതുകൊണ്ടാണ് ഒബാമ തോറ്റത്; അതിന്നൊപ്പം കുറച്ച് നിര്‍ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായി. എക്സിറ്റ് പോളുകള്‍ പ്രകാരം തിരഞ്ഞെടുപ്പിന് 3 ദിവസങ്ങള്‍ മുമ്പ് ആര്‍ക്ക് വോട്ടുചെയ്യണമെന്ന് തീരുമാനമെടുത്തവര്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷവും ഹിലരിക്കാണ് വോട്ടുചെയ്തത്; ആ ദിവസങ്ങള്‍ക്ക് മുമ്പ് ചെയ്ത നിഗമനങ്ങള്‍ മൊത്തം മാറിമറിയാനും അതു കാരണമായി.
ഹിലരിയുടെ 3 a.m. ടി.വി. പരസ്യം (ലിങ്ക് മുകളില്‍)ആണ് പ്രചരണത്തില്‍ ഏറ്റവും ഫലപ്രദമായത്. ഒബാമ ദേശീയസുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനല്ല എന്നു വരുത്തിതീര്‍ക്കാനുതകുന്ന ഒന്നായിരുന്നു, രാജ്യത്ത് എന്തെങ്കിലും വിപത്ത് സംഭവിച്ചാല്‍ ഏതുസമയത്തും ഫോണെടുക്കാന്‍ താനാണ് ഏറ്റവും അനുയോജ്യ എന്ന് ഉല്‍ഘോഷിക്കുന്ന ഹിലരിയുടെ ആ പരസ്യം. ഒബാമയെ ഈ പരസ്യത്തില്‍ നേരിട്ട് വിമര്‍ശിക്കുന്നില്ല; പക്ഷേ അതു കാണുന്ന ആര്‍ക്കും മനസ്സിലാകും ഹിലരി ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന്. ഒബാമ എതിര്‍പരസ്യം ഇട്ടെങ്കിലും ജനങ്ങള്‍ ഹിലരിയെ തന്നെ വിശ്വസിച്ചു എന്നു വേണം കരുതാന്‍. മറ്റു രണ്ടു കാര്യങ്ങള്‍ ഒബാമയുടെ നിര്‍ഭാഗ്യം കൊണ്ട് സംഭവിച്ചതാണ്.അതിലൊന്ന് ഷിക്കാഗോയിലെ അദ്ദേഹത്തിന്റെ ഒരു പഴയ സുഹൃത്തും ബിസിനസ്സുകാരനുമായ ടോണി റിസ്ക്കോ ഒരു അഴിമതിയില്‍ പെടുകയും ആ കേസ് കോടതിയില്‍ എത്തുകയും ചെയ്തതാണ്. വീടുവാങ്ങിയതുമായും രാഷ്ട്രീയ സംഭാവന വാങ്ങിയതുമായും മറ്റും ഒബാമയ്ക്ക് അദ്ദേഹവുമായുള്ള ബന്ധം മാധ്യമങ്ങളില്‍ പരക്കെ ചോദ്യം ചെയ്യപ്പെട്ടു. (ടോണി റിസ്ക്കോവുമായുള്ള ബന്ധം തുടര്‍ന്നും ഒബാമയെ വേട്ടയാടും എന്ന് ഉറപ്പാണ്.) രണ്ടാമത്തേത് NAFTA ഉടമ്പടിയോട് അദ്ദേഹത്തിനോടുള്ള എതിര്‍പ്പ് ഇലക്ഷന്‍ പ്രചരണത്തിന് വേണ്ടി മാത്രം കാണിക്കുന്നതാണെന്നും ആ ഉടമ്പടിയില്‍ ഭാഗക്കാരായ കാനഡപോലുള്ള രാജ്യങ്ങള്‍ക്ക് പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന്റെ ഒരു ഉപദേശകന്‍ ഒരു കനേഡിയന്‍ ഡിപ്ലോമാറ്റിനോട് പറഞ്ഞതാണ്. ആ വാര്‍ത്ത ഒഹായോയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ മങ്ങാന്‍ കാരണമായി. ഒഹായോക്കാരെപ്പോലെയാണ് അടുത്ത പ്രധാനപ്പെട്ട തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന പെന്‍സില്‍വേനിയയിലെ വോട്ടര്‍മാര്‍; അതുകൊണ്ട് ഒബാമക്ക് അവിടെയും ക്ഷീണം ഉണ്ടാവും.
പൊതുവേ ഏതുതരത്തിലുള്ള ആക്രമണത്തിനും ഹിലരിക്ക് മടിയുണ്ടെന്ന് തോന്നുന്നില്ല; പ്രത്യേകിച്ച് ചളി വാരി എറിയുന്നതും നുണകള്‍ പ്രചരിപ്പിക്കുന്നതുമായ കിച്ചന്‍ സിങ്ക് ആക്രമണങ്ങള്‍. ആദര്‍ശരാഷ്ട്രീയം പ്രസംഗിച്ചു നടക്കുന്ന ഒബാമയുടെ കൈകള്‍ ആ നിലപാടുകൊണ്ടുതന്നെ ഒരളവുവരെ ബന്ധിക്കപ്പെട്ടിരിക്കുകയാണ്, അതേ നാണയത്തില്‍ പ്രത്യാക്രമണം നടത്തുന്നതില്‍ നിന്ന്. ഒരളവുവരെ അദ്ദേഹം പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെയും അദ്ദേഹത്തിനുള്ള പിന്തുണയുടെയും പരിമിതികള്‍ ഇപ്പോള്‍ വെളിവായി വരുന്നുണ്ട്. അതേക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ‘ഇക്കണോമിസ്റ്റി’ലെ ഈ ഒന്നാന്തരം ലേഖനം വായിക്കുക. (താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ക്ലിക്കുക.)

മൊത്തം ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഏകദേശം 100 പേരുടെ ലീഡ് ഇപ്പോഴും ഒബാമക്കുണ്ട്. പെന്‍സില്‍വേനിയയിലെ പ്രൈമറി വരെ അതില്‍ വലിയ വ്യത്യാസം വരികയില്ല. അതിനിടെ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ച സമയത്ത് നടത്താതെ നേരത്തെ പ്രൈമറി നടത്തിയതുകൊണ്ട് അയോഗ്യത കല്‍പ്പിച്ച ഫ്ലോറിഡയിലെയും മിഷിഗണിലെയും പ്രൈമറികള്‍ വീണ്ടും നടത്തുവാന്‍ ഇടയുണ്ട്. പേരിന് ഇവിടങ്ങളില്‍ ഹിലരിയാണ് ജയിച്ചത്; അതുകൊണ്ട് അവിടത്തെ ഡലിഗേറ്റുകളെ തനിക്ക് കിട്ടണം എന്ന് ഹിലരി വാദിക്കുന്നുണ്ട്.
ഇനിയുള്ള ദിവസങ്ങളില്‍ ഒബാമയെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മാധ്യമങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഹണിമൂണ്‍ അവസാനിച്ചു കഴിഞ്ഞുവെന്ന് ഇപ്പോഴത്തെ വാര്‍ത്തകള്‍ കണ്ടാല്‍ അറിയാം. ഇത്തരമൊരു പരുക്കന്‍ സാഹചര്യത്തില്‍ അദ്ദേഹം എങ്ങനെയാണ് പെരുമാറുന്നതെന്നും ആക്രമണങ്ങള്‍ക്ക് മറുപടി കൊടുക്കുന്നതെന്നും വിലയിരുത്തേണ്ടത് ആവശ്യമാണ്; അമേരിക്കന്‍ പ്രസിഡന്റിന്റെ പണി പിള്ള കളിയല്ലല്ലോ. തല്‍ക്കാലം ഒബാമ പ്രതിരോധത്തിലാണ്.
ഇപ്പോള്‍ വയോമിങ്ങില്‍ കോക്കസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഡലിഗേറ്റുകള്‍ അധികമില്ലെങ്കിലും മാര്‍ച്ച് 4-നു ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിന് പ്രാധാന്യമുണ്ട്.

Monday, March 03, 2008
ടെക്സസ്, ഒഹായോ : അവസാനത്തെ പോര്‍ക്കളങ്ങള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഫെബ്രുവരി 5-ന് 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ നടന്ന ‘സൂപ്പര്‍ ട്യൂസ്ഡേ’ പ്രൈമറിയില്‍ ഒബാമയെ ഇടിച്ചുവീഴ്ത്തി തന്റെ നോമിനേഷന്‍ ഉറപ്പാക്കാം എന്നായിരുന്നു ഹിലരിയുടെ കണക്കുകൂട്ടല്‍. ആ പദ്ധതി നടന്നില്ലെങ്കില്‍ അതിന്ന് ഒരു ബദലുപദ്ധതി അവര്‍ രൂപികരിച്ചില്ലായിരുന്നു; അത്ര വലുതായിരുന്നു ജയിക്കുമെന്നുള്ള അവരുടെ ആത്മവിശ്വാസം. പക്ഷേ, അന്നത്തെ വന്‍പോരാട്ടത്തില്‍ ഒബാമയും ഹിലരിയും സമനില പാലിച്ചു. തുടര്‍ന്നുള്ള യുദ്ധത്തിന് തയ്യാറെടുപ്പുമൊന്നുമില്ലാതെ ഇരുന്ന ഹിലരി പകച്ചുനിന്നപ്പോള്‍, അത്തരമൊരു ഫലം മുന്‍കൂട്ടി കണ്ടിരുന്ന ഒബാമ മറ്റിടങ്ങളില്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹിലരിയുടെ പതനം അവിടെയാണ് തുടങ്ങുന്നത്. തുടര്‍ന്നു നടന്ന 11 മത്സരങ്ങളില്‍ വന്‍ഭൂരിപക്ഷത്തിന് ഒബാമ വിജയിക്കുകയും ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹിലരിയില്‍ നിന്ന് ലീഡ് പിടിച്ചെടുക്കുകയും ചെയ്തു.
ലീഡ് കളഞ്ഞുകുളിച്ചതിനേക്കാള്‍ വലുത് ഒരു മാസത്തോളം ഒരു പരാജിതയുടെ റോള്‍ ഹിലരിക്ക് സ്വീകരിക്കേണ്ടി വന്നതാണ്. അത്തരമൊരു ശക്തമായ നില കൈവന്നത് ഒബാമക്ക് ഒരുപാട് കാര്യങ്ങള്‍ നേടിക്കൊടുത്തു: ഹിലരിക്ക് പിന്തുണ കൊടുത്തിരുന്ന ചില സൂപ്പര്‍ ഡലിഗേറ്റുകള്‍ കാലുമാറി; ശക്തമായ തൊഴിലാളി യൂണിയനുകള്‍ ഒബാമക്ക് പിന്തുണയും പണവും കൊടുത്തു; കൂടുതല്‍ നേതാക്കന്മാര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു; ദേശീയതലത്തില്‍ പോളുകളില്‍ ഹിലരിയെ പിന്തള്ളി.
മാര്‍ച്ച് 4-ന് (ചൊവ്വാഴ്ച) 4 സംസ്ഥാനങ്ങളിലാണ് പ്രൈമറി നടക്കുന്നത്- ടെക്സസ്(228), ഒഹായോ(161), റോഡ് ഐലന്റ്(32), വെര്‍മോണ്ട്(23). ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത് അതാത് സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഡലിഗേറ്റുകളുടെ എണ്ണമാണ്; സംസ്ഥാനങ്ങളുടെ ആപേക്ഷിക വലിപ്പം (ജനസംഖ്യ) അതില്‍ നിന്നും ഊഹിക്കാമല്ലോ. അന്തിമമായി കിട്ടുന്ന ഡലിഗേറ്റുകളുടെ എണ്ണമാണ് ഏറ്റവും പ്രധാനമെന്നതുകൊണ്ട് ടെക്സസിലും ഒഹായോയിലുമാണ് സ്ഥാനാര്‍ഥികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. വളരെക്കാലമായി ഈ സംസ്ഥാനങ്ങളില്‍ ഹിലരിക്ക് കൂറ്റന്‍ ലീഡാണ് ഉണ്ടായിരുന്നത്. ടെക്സസ്, ബില്‍ ക്ലിന്റ്ന്റെ നാടും അദ്ദേഹം ഗവര്‍ണറുമായിരുന്ന അര്‍ക്കന്‍സായുടെ അയല്‍സംസ്ഥാനമാണ്; പല പ്രദേശങ്ങളും ഹിലരിക്ക് ഉള്ളംകൈ പോലെ അറിയാം; പ്രധാനപ്പെട്ട പാര്‍ട്ടി ഭാരവാഹികളെയും. മറ്റൊരു പ്രധാന കാര്യം ലറ്റീനോകളുടെ വന്‍പിന്തുണയാണ്. (ഹിലരിക്ക് ഇതുവരെ കാര്യമായി നഷ്ടപ്പെടാത്ത ഒരു വോട്ടുബാങ്ക് അവരുടേതാണ്.) നെവാഡയിലും കാലിഫോര്‍ണിയയിലും ഒക്കെ അവരെ വിജയിപ്പിച്ചത് ലറ്റീനോകളുടെ വോട്ടാണ്. ടെക്സസില്‍ ലറ്റീനോകളാണെങ്കില്‍ ഒഹായോയില്‍ അവരുടെ പിന്തുണ പ്രധാനമായും വരുന്നത് തൊഴിലാളികളായ വെള്ളക്കാരില്‍ നിന്നായിരിക്കും. ലറ്റീനോകളുടേതുപോലെ അത്ര ഉറപ്പുള്ള വോട്ടല്ല അവരുടെതെന്ന് വിസ്ക്കോന്‍സിലെ തിരഞ്ഞെടുപ്പു ഫലം ഒരു സൂചകമായിട്ടെടുക്കുകയാണെങ്കില്‍ പറയേണ്ടിവരും. പക്ഷേ, 2-3 ആഴ്ചകളുടെ ഇടവേളയില്‍ പ്രചരങ്ങള്‍ പല തന്ത്രങ്ങള്‍ ഇറക്കുകയും വോട്ടര്‍മാരുടെ കൂറ് അതനുസരിച്ച് മാറുകയും ചെയ്തിട്ടുണ്ട്.
മറ്റിടങ്ങളില്‍ സംഭവിച്ചതു പോലെ ഹിലരിക്കുണ്ടായിരുന്ന വന്‍ലീഡുകള്‍ ഒബാമ പ്രചരണം ആരംഭിച്ച ശേഷം രണ്ടിടത്തും മാഞ്ഞുപോയി. പൊതുവേ, പോളുകള്‍ പ്രകാരം ഇപ്പോള്‍ അദ്ദേഹത്തിന് ടെക്സസിലും ഹിലരിക്ക് ഒഹായോയിലും നേരിയ ലീഡുണ്ട്. (ഏത് പോള്‍, എന്ന് നോക്കി എന്നും ആശ്രയിച്ചിരിക്കും.) റോഡ് ഐലന്റില്‍ ഹിലരിയും വെര്‍മോണ്ടില്‍ ഒബാമയും ജയിക്കാനാണ് സാധ്യത കാണുന്നത്.
ഡമോക്രാറ്റുകളുടെ പ്രൈമറിയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരം ചൊവ്വാഴ്ചത്തെ ആയിരിക്കുകയാണ്. നേരത്തെ ബില്‍ ക്ലിന്റന്‍ തന്നെ പറഞ്ഞതുപോലെ, ഹിലരിക്കു പിടിച്ചു നില്‍ക്കണമെങ്കില്‍ ടെക്സസിലും ഒഹായോയിലും ജയിച്ചേ തീരൂ. ഒന്നില്‍ ജയിച്ചാല്‍ പോലും പോരാട്ടം തുടരുമെന്ന് ഹിലരി ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു തോല്‍വി ഉണ്ടായാല്‍ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഒബാമയെ മറികടക്കുക ഏതാണ്ട് അസാധ്യം തന്നെ ആയിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഭര്‍ത്താവിന്റെയൊപ്പം വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ പിളര്‍ത്താതെ മിക്കവാറും അവര്‍ പരാജയം സമ്മതിച്ച് പിന്‍വാങ്ങാനാണ് സാധ്യത. മറിച്ച് അവര്‍ രണ്ടിടത്തും ജയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഡമോക്രാറ്റുകള്‍ക്ക് കുറച്ചു പ്രയാസമാകും. വന്‍ഭൂരിപക്ഷത്തിന് ഹിലരി എന്തായാലും ജയിക്കാന്‍ പോകുന്നില്ല. ഡലിഗേറ്റുകളെ കിട്ടുന്നത് പിടിക്കുന്ന വോട്ടുകള്‍ക്ക് ആനുപാതികമായതുകൊണ്ട് ഇപ്പോഴുള്ള ലീഡ് കുറഞ്ഞാലും, ഒബാമ അത് നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ ഹിലരിക്ക് ഒരു മുന്നേറ്റം കിട്ടുമെങ്കിലും ഒബാമക്ക് പിന്‍വാങ്ങേണ്ട യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടിവരില്ല. മത്സരം ഏപ്രില്‍ 22-ന് പ്രൈമറി നടക്കുന്ന മറ്റൊരു പ്രധാനപ്പെട്ട സംസ്ഥാനമായ പെന്‍സില്‍വേനിയയ്ക്കും അപ്പുറത്തേക്കും നീണ്ടുപോവുകയും ചെയ്യും.
ഒബാമയും ഹിലരിയും തമ്മിലിടിച്ച് വീഴ്ത്തുന്ന ചോര കുടിച്ച് രസിക്കാന്‍ തുടങ്ങിയിരിക്കുന്നത് ജോണ്‍ മക്കെയിനാണ്. ഒബാമക്കെതിരെ എല്ലാത്തരത്തിലുള്ള ആക്രമണങ്ങളും ഹിലരി നടത്തുന്നുണ്ട്. അതേ നാണയത്തില്‍ ഒബാമയുടെ മറുപടിയും. പ്രധാന തിരഞ്ഞെടുപ്പില്‍ മക്കെയിന് ഡമോക്രാറ്റ് പ്രതിയോഗി ആരായിരുന്നായാലും പ്രയോഗിക്കാന്‍ വേണ്ട ആയുധങ്ങള്‍ ഡമോക്രാറ്റുകള്‍ തന്നെ തിരഞ്ഞെടുത്ത് കൊടുക്കുന്നുണ്ട്.
റിപ്പബ്ലിക്കന്‍ പ്രൈമറിയും ഇതേ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. മാധ്യമങ്ങള്‍ അതിന് പ്രാധാന്യം കൊടുത്ത് റേറ്റിംഗ് കൊടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും വോട്ടര്‍മാര്‍ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. ജോണ്‍ മക്കെയിന് കേവലഭൂരിപക്ഷം ഈ മത്സരങ്ങളില്‍ നിന്ന് കിട്ടിയേക്കും. മൈക്ക് ഹക്കബിക്ക് യാതൊരു സാധ്യതയുമില്ല. ഹക്കബിയുടെ ഉദ്ദേശം കിട്ടുന്നത്ര പബ്ലിസിറ്റി മുതലാക്കുകയാണ്; അതുവഴി കൃസ്ത്യന്‍ യാഥാസ്ഥികരുടെ ദേശീയ നേതാവായി ഉയരുകയോ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനാര്‍ഥിയായി രംഗത്തുവരികയോ ചെയ്യുക. അങ്ങനെ സാങ്കേതികമായി റിപ്പബ്ലിക്കന്മാരുടെ അവസാനപോരാട്ടവും ഇതായിരിക്കുമെന്നു കരുതുന്നു.
ഇതിനിടെ പലരും നോക്കിയിരുന്ന രണ്ടു കാര്യങ്ങള്‍ സംഭവിച്ചു: ഒന്ന് റാല്‍ഫ് നേഡര്‍ മത്സരത്തിനിറങ്ങിയതാണ്. ഇദ്ദേഹത്തെ അമേരിക്കക്ക് പുറത്ത് വളരെക്കുറച്ച് പേരെ കേട്ടിട്ടുണ്ടാവുകയുള്ളൂ. സാധാരണ ഉപഭോഗാക്കളുടെ അവകാശങ്ങള്‍ക്കു വേണ്ടി അമേരിക്കന്‍ കോര്‍പ്പറേഷനുകളുമായി നിയമയുദ്ധം ചെയ്താണ് അദ്ദേഹം ആദരവ് പിടിച്ചുപറ്റിയത്. പക്ഷേ, ആ വില 2000-ലും 2004-ലും തിരഞ്ഞെടുപ്പിന് നിന്ന് അദ്ദേഹം കളഞ്ഞുകുളിച്ചു. ഇത്തവണത്തെ അദ്ദേഹത്തിന്റെ രംഗപ്രവേശം ഒരു തമാശയായിട്ടാണ് മാധ്യമങ്ങള്‍ എടുത്തിരിക്കുന്നത്. രണ്ടാമത്തെ കാര്യം ന്യൂയോര്‍ക്ക് നഗരത്തിലെ സുസമ്മതനായ മേയറും മുന്‍വ്യവസായിയും ബില്യണയറുമായ മൈക്കേല്‍ ബ്ലൂംബെര്‍ഗ് സ്വതന്ത്രനായി തിരഞ്ഞെടുപ്പിന് നില്‍ക്കുന്നില്ല എന്ന് പ്രഖ്യാപിച്ചതാണ്. മക്കെയിനെപ്പോലെ ഒരു മോഡറേറ്റ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി രംഗത്തുള്ളപ്പോള്‍, അതേ ആശയക്കാരനായ തനിക്കുകൂടി ഇടയില്ല എന്ന് കണ്ടറിഞ്ഞ് അദ്ദേഹം മാറിയതാണ്. ഇദ്ദേഹത്തെ മത്സരത്തിനിറക്കി തിരഞ്ഞെടുപ്പുരംഗമൊന്നു കൊഴുപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു. നടന്നില്ല.
ഇനിയുള്ള 48 മണിക്കൂറുകള്‍ രസകരമായിരിക്കും. പ്രധാനപ്പെട്ട വാര്‍ത്തകള്‍ അറിയുവാന്‍ ഞാന്‍ ആശ്രയിക്കുന്നത് news.yahoo.com-ലെ politics വിഭാഗമാണ്. ഇത്ര നല്ലവണ്ണം പല പത്രങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ അവയ്ക്കുന്ന വേണ്ടുന്ന പ്രാധാന്യത്തോടെ കൊടുക്കുന്ന വേറെ സൈറ്റുകള്‍ വേറെ ഒന്നുമില്ല.

Friday, February 29, 2008
മുസ്ലിം വിരോധം ഊതിക്കത്തിക്കുന്നവര്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഹവായി യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ കെനിയക്കാരനായ ബറാക്ക് ഹുസൈന്‍ ഒബാമ (സീനിയര്‍)ക്ക് വെള്ളക്കാരിയും കാന്‍സസ് സംസ്ഥാനക്കാരിയുമായ ആന്‍ ഡണ്‍ഹമില്‍ ഉണ്ടായതാണ് ബറാക്ക് ഹുസൈന്‍ ഒബാമ (ജൂനിയര്‍). ഒബാമക്ക് 2 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് അവരെ ഉപേക്ഷിച്ചു പോയി. ബറാക്ക് ഹുസൈന്‍ ഒബാമ (സീനിയര്‍) ആദ്യം ക്രിസ്ത്യാനി ആയിരുന്നെന്നും പിന്നീട് മുസ്ലീമായെന്നും പറയപ്പെടുന്നു. പക്ഷേ, അദ്ദേഹത്തിന് മതങ്ങളോട് പ്രത്യേക ആഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ഒബാമ പിന്നീട് തന്റെ മാതാവിന്റെയും ഇന്തോനേഷ്യക്കാരനുമായ വളര്‍ത്തച്ഛന്റെയുമൊപ്പം മുസ്ലീം രാജ്യമായ ഇന്തോനേഷ്യക്കു പോയി. 6 വയസ്സു മുതല്‍ 10 വയസ്സുവരെ ജക്കാര്‍ത്തയിലെ സ്കൂളുകളിലാണ് ഒബാമ പഠിച്ചത്. അതിന്നുശേഷം അദ്ദേഹത്തെ ഹവായിയിലേക്ക് തിരിച്ചുകൊണ്ടു വരികയും ഹൈസ്ക്കൂള്‍ കഴിയുന്നതുവരെ അവിടെത്തന്നെ പഠിക്കുകയും ചെയ്തു. കോളജില്‍ ചേര്‍ന്ന് പഠനം തുടരാണ് അദ്ദേഹം അമേരിക്കന്‍ വന്‍കരയിലേക്ക് വരുന്നത്. അവസാനം ഇല്ലിനോയി സംസ്ഥാനത്തെ ഷിക്കാഗോ നഗരം അദ്ദേഹം പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്ത് അവിടെ സ്ഥിരവാസമാക്കുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി അദ്ദേഹം ഷിക്കാഗോയിലെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയില്‍ അംഗമാണ്.
പിതാവ് മുസ്ലീമായതും, പേരിലെ മുസ്ലിം ബന്ധം തോന്നിപ്പിക്കുന്ന “ഹുസൈന്‍” എന്നുള്ള വാക്കും (പലപ്പോഴും അറബി പേരുകള്‍ക്ക് മുസ്ലിം മതവുമായി ബന്ധമൊന്നും കാണില്ല; അറബി കൃസ്ത്യാനികളുടെ പേരു ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും), ബാല്യകാലത്ത് ഒരു മുസ്ലിം രാജ്യത്ത് ജീവിച്ചു എന്നുള്ളതും മാത്രമാണ് ഒബാമക്ക് മുസ്ലീം മതവുമായിട്ടുള്ള ബന്ധം. “ബറാക്ക്” എന്ന വാക്കുതന്നെ ഹീബ്രുവിനോടാണ് കൂടുതല്‍ അടുത്തു നില്‍ക്കുന്നതെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. പക്ഷേ, “ഒബാമ” എന്ന വാക്ക് ഒസാമ ബിന്‍ ലാദന്റെ പേരിലെ “ഒസാമ” പോലെ തോന്നിപ്പിക്കുന്നതുകൊണ്ട് അതും അദ്ദേഹത്തിന് വിനയായി. അത്തരം ഒരുപാട് തെറ്റിദ്ധാരണകളെ മറികടന്നാണ് അദ്ദേഹം സെനറ്ററായതും ഡമോക്രാറ്റ് പാര്‍ട്ടിയുടെ പ്രൈമറിയില്‍ ഇത്ര മുന്നേറിയതും.
മുസ്ലിങ്ങളുടെ എണ്ണം അമേരിക്കയില്‍ വളരെ കുറവാണ്. കുറച്ച് കറുത്തവര്‍ഗ്ഗക്കാരായ മുസ്ലീങ്ങളൊഴിച്ച് ബാക്കിയെല്ലാവരും തന്നെ കുടിയേറ്റക്കാരാണ്. 2001 സെപ്തംബര്‍ 11-ന് പ്രധാനമായും സൌദികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്നതുവരെ മുസ്ലീങ്ങളെക്കുറിച്ച് അമേരിക്കയിലെ സാധാരണ പൌരന്മാര്‍ അധികമൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് തോന്നുന്നു. ആദ്യത്തെ ഇറാക്ക് യുദ്ധം ഒരിക്കലും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ഒന്നായി കരുതപ്പെട്ടില്ല; ആക്രമിക്കപ്പെട്ടത് കുവൈറ്റ് ആയതുകൊണ്ട്. ഇസ്രയേലി-പലസ്തീനി പോരാട്ടങ്ങള്‍ ഇവിടത്തെ പത്രങ്ങളിലെ പ്രധാനവാര്‍ത്തയാണെങ്കിലും ഇവിടെ അതിശക്തമായ അടിത്തറയുള്ള യഹൂദഗ്രൂപ്പുകളേ അതു കാര്യമായി എടുത്തിരുന്നുള്ളൂ എന്നു തോന്നുന്നു.
പക്ഷേ, സെപ്തംബര്‍ 11-ലെ ആക്രമണം ആ നില മാറ്റിമറിച്ചു. മാധ്യമങ്ങളില്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങി; ഇസ്ലാമിക വിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറുകള്‍ ആയി. അങ്ങനെ അമേരിക്കക്കാര്‍ അതുവരെ അവഗണിച്ചിരുന്നതോ അറിയാതിരുന്നതോ ആയ ഒരു മതത്തെയും സംസ്ക്കാരത്തെയും പറ്റി വളരെയധികം വിവരം അവര്‍ക്ക് ലഭ്യമായി. പക്ഷേ, തക്കം കിട്ടുമ്പോഴൊക്കെ വലതുപക്ഷ രാഷ്ടീയക്കാരും കൃസ്ത്യന്‍ യാഥാസ്ഥികരും മുസ്ലിം മതത്തെപ്പറ്റി ജനങ്ങളുടെ ഇടയില്‍ ഭീതി പടര്‍ത്തുവാന്‍ നുണപ്രചരങ്ങള്‍ നടത്താന്‍ തുടങ്ങി; ശരാശരി അമേരിക്കക്കാരന് മുസ്ലീങ്ങളെപ്പറ്റി മോശമായ അഭിപ്രായം ഉണ്ടാവാന്‍ അത് ഇടയാക്കി.
അത്തരം ഒരു പശ്ചാത്തലത്തില്‍, വ്യാജപ്രചരണങ്ങള്‍ വഴി, ജനങ്ങളുടെ അജ്ഞതയെയും അതില്‍ നിന്നുണ്ടാകുന്ന ഭീതിയെയും മുതലെടുത്ത്, ഒബാമയുടെ മുന്നേറ്റത്തെ തടയാനാണ് ഹിലരിയുടെയും റിപ്പബ്ലിക്കന്മാരുടെയും ശ്രമം. swift-boating പോലെയുള്ള വ്യാജപ്രചരണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയ ചരിത്രം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉള്ളതുകൊണ്ട് ഒബാമ വളരെ ശ്രദ്ധിച്ച് അത്തരം ആക്രമണങ്ങളെ നേരിടേണ്ടിവരും എന്നു തോന്നുന്നു.
എന്റെയൊരു പഴയ ബ്ലോഗില്‍ പരാമര്‍ശിച്ചതുപോലെ, ക്ലിന്റന്‍ ക്യാമ്പിലെ ബോബ് കെറിയാണ്, ഒബാമയുടെ പേരിലെ “ഹുസൈന്‍” പൊക്കിപ്പിടിച്ച്, ഇത്തരം ആക്രമണത്തിന് തുടക്കമിട്ടത്. “ഹുസൈന്‍” എന്ന അറബി പേരിനേക്കാള്‍ അമേരിക്കക്കാര്‍ പൊതുവേ വെറുക്കുന്ന സദ്ദാം ഹുസൈനുമായുള്ള അതിന്റെ ബന്ധമാണ് അത്തരം കുപ്രചരണത്തിന് ഉപയോഗിക്കാന്‍ നോക്കുന്നത്. പിന്നത്തെ പ്രധാന ആക്രമണം ഇ-മെയില്‍ വഴിയുള്ള ഒരു നുണപ്രചരണമായിരുന്നു. ഒബാമ യഥാര്‍ഥത്തില്‍ മുസ്ലീമാണെന്നും; ഇന്തോനേഷ്യയിലായിരുന്നപ്പോള്‍ അദ്ദേഹം ഒരു മദ്രസയിലാണ് പഠിച്ചതെന്നും; അമേരിക്കയെ തകര്‍ക്കാന്‍ വേണ്ടിയാണ് അദ്ദേഹം പ്രസിഡന്റാകാന്‍ ശ്രമിക്കുന്നതെന്നും; ഖുറാനില്‍ തൊട്ടാണ് അദ്ദേഹം സെനറ്റില്‍ സത്യപ്രതിജ്ഞ ചെയ്തതെന്നൊക്കെയായിരുന്നു ആ ഇ-മെയിലിലെ പ്രധാന ഉള്ളടക്കം. പിന്നെ പുറത്തുവന്നത് ഒബാമ രണ്ടുകൊല്ലം മുമ്പ് കെനിയയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തലേക്കെട്ടൊക്കെയുള്ള ഒരു പരമ്പരാഗത വസ്ത്രധാരണരീതി പരീക്ഷിച്ചതിന്റെ ഫോട്ടോ ആയിരുന്നു. അത് ക്ലിന്റന്‍ ക്യാമ്പ് മന:പൂര്‍വ്വം വിതരണം ചെയ്തതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഒബാമയെ എതിര്‍ക്കുന്നവര്‍ പറ്റുന്നിടത്തൊക്കെ അദ്ദേഹത്തിന്റെ പേരിലെ “ഹുസൈന്‍” സുലഭമായി ഉപയോഗിച്ചു. അടുത്തയിടെ ജോണ്‍ മക്കെയിന്റെ ഒരു റാലിയില്‍ വലതുപക്ഷക്കാരനായ ഒരു റേഡിയോ ടോക്ക് ഷോ ഹോസ്റ്റ് അങ്ങനെ ചെയ്യുകയും, മക്കെയിന്‍ പിന്നീട് അതിനെ ശക്തമായി അപലപിക്കുകയും ചെയ്തു. ഷിക്കാഗോ സ്വദേശിയും നേഷന്‍ ഓഫ് ഇസ്ലാം എന്നയൊരു കറുത്ത മുസ്ലീങ്ങളുടെ തീവ്രവാദസംഘടനയുടെ തലവനുമായ ലൂയിസ് ഫാറാഖാന്‍ ഒബാമയെ പ്രകീര്‍ത്തിച്ചതാണ് ഏറ്റവും ഒടുവില്‍ വിവാദമായത്. ഒബാമക്ക് ഒഹായൊയില്‍ നടന്ന അവസാനത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍, ഹിലരി അക്കാര്യം പൊക്കിയെടുത്തതു കൊണ്ട്, ഫാറാഖാനെ പരസ്യമായി തള്ളിപ്പറയേണ്ടി വന്നു.
ഇത്രയും സംഭവങ്ങള്‍ വിവരിച്ചതില്‍ നിന്ന് മുസ്ലിംവിരുദ്ധ മനോഭാവം അമേരിക്കക്കാരന്റെ ഉള്ളില്‍ എത്രയുണ്ടെന്നും അത് മുതലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ അഹോരാത്രം പണിയെടുക്കുന്നുണ്ടെന്നും മനസ്സിലായി കാണുമല്ലോ. ഇതുവരെ പരദേശികളോടും കുടിയേറ്റക്കാരോടും കാണിച്ചിരുന്ന ആ വെറുപ്പ് ഒരു പ്രധാന രാഷ്ട്രീയമത്സരത്തില്‍ ഉപയോഗിക്കാന്‍ യാഥാസ്ഥികര്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരമാണ്. ഒബാമക്ക് നോമിനേഷന്‍ കിട്ടുകയാണെങ്കില്‍ അദ്ദേഹം നേരിടാന്‍ പോകുന്ന ഒരു വലിയ വെല്ലുവിളി ഇത്തരം നുണപ്രചരണങ്ങളെ എങ്ങനെ ഫലപ്രദമായി അതിജീവിക്കുക എന്നുള്ളതാണ്. അതോടൊപ്പം മിഷിഗണ്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായക വോട്ടുബാങ്കായ മുസ്ലീങ്ങളെ പിണക്കാതെ തന്റെ ഭാഗത്തു തന്നെ നിര്‍ത്തുക എന്നതും അദ്ദേഹത്തിന്റെ വിജയത്തിന് ആവശ്യമാണ്.

Monday, February 25, 2008
ഡാളസ് ഉണര്‍ത്തുന്ന ഓര്‍മകള്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
മാര്‍ച്ച് 4-ന് പ്രൈമറി നടക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ ടെക്സസിലെ ഒരു പ്രധാന നഗരമാണ് ഡാളസ്. മലയാളികളൊക്കെ ധാരാളമുള്ള സ്ഥലം. പണ്ടു ഞങ്ങള്‍ ടെന്നസിയിലെ മെംഫിസില്‍ താമസിച്ചിരുന്നപ്പോള്‍ ചിലപ്പോള്‍ മലയാളം സിനിമ കാണാനും മീനും പലവ്യജ്ഞനവും വാങ്ങാനും 400+ മൈലുകള്‍ ഓടിച്ചു പോയിരുന്ന സ്ഥലം. ടെന്നസിയില്‍ നിന്ന് പടിഞ്ഞാട്ടേക്ക് മിസിസിപ്പി നദിയിലെ ഒരു വന്‍പാലം കടന്ന് അര്‍ക്കന്‍സാ എന്ന സംസ്ഥാനം കൂടിയാണ് ടെക്സസിലേക്ക് പോകേണ്ടത്. 2000-ന് മുമ്പ് ബില്‍ ക്ലിന്റനും അല്‍ ഗോറും ഭരിച്ചിരുന്ന കാലത്ത്. ഞങ്ങള്‍ താമസിച്ചിരുന്ന ടെന്നസി സംസ്ഥാനം അല്‍ ഗോറിന്റെ സ്ഥലം; പുഴക്കക്കരെ അര്‍ക്കന്‍സാ ബില്‍ ക്ലിന്റന്റെ സ്ഥലം. പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റെയും സംസ്ഥാനങ്ങളിലേക്ക് സ്വാഗതം എന്നൊക്കെ പാലത്തില്‍ എഴുതിവച്ചിരുന്നത് ഓര്‍മ വരുന്നു.
മിസിസ്സിപ്പി നദിക്കരയില്‍ നിന്ന് അധികം ദൂരത്തല്ലാതെ, മെംഫിസ് നഗരത്തിലെ ഒരു മോട്ടലിലെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോഴാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് വെടിയേല്‍ക്കുന്നത്. 1968 ഏപ്രില്‍ 4-ന്. ജൂണ്‍ 4-ന്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് നയിച്ച സിവില്‍ റൈറ്റ്സ് മൂവ്മെന്റിന്റെ ശക്തനായ അനുകൂലിയും വിയറ്റ്നാം യുദ്ധവിരുദ്ധനും സര്‍വ്വോപരി ജോണ്‍ എഫ്. കെന്നഡിയുടെ അനിയനുമായിരുന്ന റോബര്‍ട്ട് കെന്നഡിക്ക് ലോസ് ആഞ്ചലസില്‍ വച്ച ഒരു പലസ്തീനിയുടെ വെടിയേല്‍ക്കുകയും പിറ്റേന്ന് മരണമടയുകയും ചെയ്തു. ഡമോക്രാറ്റ് പ്രൈമറിയിലെ നിര്‍ണ്ണായകമായിരുന്ന കാലിഫോര്‍ണിയയിലെ പോരാട്ടത്തില്‍ ജയിച്ച ശേഷം അനുയായികളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം പോകുന്ന വഴിക്ക്. സാമൂഹ്യനീതിക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട ആ രണ്ടു നേതാക്കന്മാരെ ചുരുങ്ങിയ കാലയിളവില്‍ നഷ്ടപ്പെട്ടത് ഒരു തലമുറയുടെ തന്നെ നഷ്ടമായിട്ടാണ് പറയപ്പെടുന്നത്.
ഡാളസില്‍ വച്ച് 1963 നവമ്പര്‍ 22-ന് ആണ് ജോണ്‍ എഫ്. കെന്നഡിയെ വധിക്കുന്നത്. കഴിഞ്ഞ ദിവസം പ്രചരണത്തിന് ഇടയില്‍ ഡാളസിലെ ആ സ്ഥലത്തിനടുത്തു കൂടി ഒബാമയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ പത്രക്കാരുടെയും അനുയായികളുടെയും മനസ്സിലൂടെ പഴയ കാര്യങ്ങള്‍ എല്ലാം കടന്നുപോയെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. അതിലൊന്ന് ന്യൂ യോര്‍ക്ക് ടൈംസിലെ ഈ ലേഖനമാണ്. http://www.nytimes.com/2008/02/25/us/politics/25memo.html. ജോണ്‍ എഫ്. കെന്നഡിയുടെ മറ്റൊരു അനിയനായ സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡിയും മകള്‍ കാരളിന്‍ കെന്നഡിയും ഒബാമയ്ക്ക് ഈ തിരഞ്ഞെടുപ്പില്‍ നേരിട്ട് പ്രചരണത്തിന് ഇറങ്ങിയതടക്കമുള്ള ശക്തമായ പിന്തുണ കൊടുക്കുന്നുണ്ട് എന്നു കൂടി ചേര്‍ത്തുവച്ചു വായിക്കുമ്പോഴാണ് 1968 ആവര്‍ത്തിക്കല്ലേയെന്ന് എല്ലാവരും സ്വകാര്യമായി പ്രാര്‍ത്ഥിക്കുന്നത്. വിചിത്രമെന്നു തോന്നാമെങ്കിലും കുറെ കറുത്തവര്‍ ഒബാമക്ക് വോട്ടുചെയ്യാത്തത് അദ്ദേഹത്തിന്റെ വിജയസാധ്യത കുറച്ച് വര്‍ണവെറിയന്മാരുടെ നോട്ടപ്പുള്ളി ആക്കാതിരിക്കാനാണ്. 1968-ല്‍ നടന്ന കാര്യങ്ങള്‍ അവരുടെ മനസ്സുകളില്‍ മായാതെ കിടക്കുന്നു.
ഒബാമയുടെ പൊതുയോഗങ്ങള്‍ നിറഞ്ഞുകവിയാന്‍ തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന് സര്‍ക്കാരിന്റെ വക പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1968-ലെ സാഹചര്യങ്ങളോട് സാമ്യമുണ്ട് 2008-നും. യുദ്ധക്കൊതിയന്മാരുടെ ഭരണകൂടം ഇറാക്ക് യുദ്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാട്ടിലെ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ. ആ വലിയ വിടവിലേക്കാണ് ആശയുടെ സന്ദേശവുമായി ഒബാമ കടന്നുവരുന്നത്.
ഒബാമയുടെ കൂറ്റന്‍ റാലികളില്‍, കണ്ണുകളില്‍ നക്ഷത്രങ്ങളുടെ തിളക്കവുമായിട്ട് യുവജനങ്ങള്‍ നിറഞ്ഞുകവിയുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ മനസ്സില്‍ വിളിച്ചുപോകും, “ദൈവമേ.. “

Sunday, February 24, 2008
പ്രിയ ഇന്ത്യന്‍ അമേരിക്കക്കാ(രാ/രീ) | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഒബാമ തരംഗം അദ്ദേഹം ചെല്ലുന്നിടത്തെല്ലാം അലയടിക്കുന്നുണ്ടെങ്കിലും പൊതുവേ ഇവിടത്തെ ഏഷ്യക്കാരും ലറ്റീനോകളും ആ മുന്നേറ്റത്തില്‍ ചേരാതെ, സൈഡില്‍ നിന്ന് ഹിലരിക്ക് ശക്തമായ പിന്തുണ കൊടുക്കുന്നത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു കാരണം വര്‍ണവിവേചനമാണ്. ‘കല്ലൂസി’നെ (കറുത്തവര്‍ക്കുള്ള ഹിന്ദി പദം) അമേരിക്കയിലെ പല ഇന്ത്യക്കാര്‍ക്കും പേടിയും വെറുപ്പുമൊക്കെയാണ്. നമ്മുടെ ആ മനസ്സിലിരിപ്പിനെക്കുറിച്ച് കുറെ കറുത്തവര്‍ക്കും അറിയാം; അതുകൊണ്ട് അവര്‍ നമ്മളെ ‘കോക്കനട്ട്’ എന്ന് വിളിക്കാറുണ്ട്- പുറമേ തവിട്ട്; ഉള്ളില്‍ വെളുപ്പ് :-) രണ്ടാമത്തെ കാരണം ഇവിടത്തെ രാഷ്ട്രീയപ്രക്രിയയില്‍ പങ്കുചേരാന് അവര്‍ മടിക്കുന്നതാണ്. അതുമൂലം വന്നുചേരുന്ന സ്ഥാനാര്‍ഥികളെയും പ്രശ്നങ്ങളെയും കുറിച്ചുള്ള അജ്ഞത തിരഞ്ഞെടുപ്പിനെ popularity contest-ന്റെ നിലയിലെത്തിക്കുന്നു; ബില്ലാരി ബ്രാന്റിന്റെ പ്രസിദ്ധി ഹിലരിക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടാന്‍ സഹായകമാവുകയും ചെയ്യുന്നു.
അത്തരമൊരു സ്ഥിതിവിശേഷത്തെ എനിക്കാവുന്ന രീതിയില്‍ ചെറുക്കുവാന്‍ വേണ്ടി ഞാന്‍ ആരംഭിച്ചിരിക്കുന്ന, എളിയ തോതിലുള്ള ഒരു ഇ-മെയില്‍ പ്രചരണത്തിന് ഉപയോഗിച്ച മാറ്ററാണ് താഴെ കൊടുക്കുന്നത്. നിങ്ങള്‍ക്ക് ഇതില്‍ ചേരാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ മാറ്റര്‍ എടുത്ത് നിങ്ങള്‍ക്ക് തോന്നിയ രീതിയില്‍ അത് മാറ്റിയോ, മാറ്റാതെയൊ നിങ്ങളുടെ ഇന്‍ഡോ-അമേരിക്കന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുക.
ഇന്‍ഡോ-അമേരിക്കക്കാര്‍ക്കും ഇന്ത്യക്കും ഒബാമ വിജയിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നതുകൊണ്ടാണ് ഇത്തരമൊരു സംരംഭത്തിന് ഇറങ്ങി തിരിച്ചത്. നിങ്ങള്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അതിവിടെ പ്രകടിപ്പിക്കുക.
---------- Forwarded message ----------
Date: Wed, Feb 20, 2008 at 11:23 PM
Subject: Support Obama's campaign
Fellow Indo-American,
Most of us moved from India to this country of opportunity for better economic prospects. But last 7 years of misrule by George Bush tarnished this country's image abroad and decline of its economic prowess followed. All of us share a special interest in keeping this country's status as an economic and military super power to build a good life for us, our kids and our folks back in India. Look at what a dollar fetches these days for the hard earned money we sent home.
Per the latest polls, Clinton doesn't hold any chance against John McCain, who promised another 100 years of war in Iraq which has been ruining this country. For historic parallel, remember the once mighty U.S.S.R. which was crumbled by its constant bleeding in Afghanistan by Mujahideen, that some of us still remember.
At this point, Obama has a 7 point lead over McCain and that is going to only improve. Therefore, we don't have many choices here for next president- either MaCain or Obama. An Obama win will immediately drain the bad blood that the Bush administration had created around the world.
As natives of the largest democracy in the world, we have the duty to protect the oldest democracy and its values. Without a strong America, the democracies around the world will be under constant threat from forces that preach intolerance and that glorify despotism. We need to act. Obama's campaign is all about grass-root level activism and we are all empowered to play our small roles at this critical and historical juncture in the American history.
The names of Rev.Martin Luther King, Jr. and John F. Kennedy still evoke great respect in India. Especially, the first who was inspired by our liberator and the great pacifist Mahatma Gandhi. There are already comparisons of Obama with those great sons of America. He has the ability to raise above petty politics; inspire a generation; and make this world a better place for you and I to live. His campaign has been transformed to a movement already, and I am one of the recent converts.
Please forward this email with or without change to fellow Indo-Americans or residents, especially those in Texas (main cities Houston,Dallas, Austin and San Antonio), Ohio and Pennsylvania (main city Philadelphia), where Obama needs to win to cement his lead over Hillary Clinton and secure the Democratic nomination; and encourage them to vote for him and to donate to his campaign.
Donate online here: https://donate.barackobama.com/match

Friday, February 22, 2008
വിജയിക്കുക, അല്ലെങ്കില്‍ വിരമിക്കുക | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
തുടര്‍ച്ചയായ 11 പ്രൈമറികളിലെ തോല്‍വികള്‍ക്ക് ശേഷം (വിദേശത്തെ ഡമോക്രാറ്റുകളുടെ പ്രൈമറിയില്‍ ഒബാമ വിജയിച്ചതു കണക്കിലെടുക്കുകയാണെങ്കില്‍) ഹിലരിയുടെ മുമ്പിലുള്ള ഏക വഴി ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണെങ്കില്‍ അതു മാത്രമാണ്: മാര്‍ച്ച് 4-ന് നടക്കുന്ന ടെക്സസിലെയും, ഒഹായോയിലെയും പ്രൈമറികളില്‍ വിജയിക്കുക. ഭര്‍ത്താവ് ബില്‍ ക്ലിന്റന്‍ പോലും അക്കാര്യം സമ്മതിച്ചു കഴിഞ്ഞു. ആ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും തോറ്റാല്‍ ഹിലരി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഉറപ്പാണ്. അല്ലാത്ത പക്ഷം ഡലിഗേറ്റുകളുടെ കാര്യത്തില്‍ ലീഡ് നിലനിര്‍ത്താന്‍ ഒബാമക്ക് പറ്റുമെന്നുള്ളതുകൊണ്ട് അദ്ദേഹത്തിന് അവിടങ്ങളില്‍ തോറ്റാലും പ്രത്യേകിച്ച് സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഉണ്ടാകുകയുമില്ല.
ടെക്സസില്‍ ഹിലരിയുടെ ഒപ്പം ഒബാമ എത്തിയിട്ടുണ്ട്. ഒഹായോയില്‍ അദ്ദേഹം പിന്നിലാണെങ്കിലും വ്യത്യാസം കുറച്ചു വരുന്നു. പ്രചരണത്തിന് ഇനിയും രണ്ടാഴ്ചകള്‍ ഉള്ളതുകൊണ്ട് അദ്ദേഹം നല്ല പോരാട്ടം കാഴ്ച വയ്ക്കുമെന്ന് ഉറപ്പാണ്. തന്നെയുമല്ല നല്ല ആള്‍ബലമുള്ള ലേബര്‍ യൂണിയനുകള്‍ ഒബാമക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ വോട്ടുകള്‍ക്കപ്പുറം കേഡര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അവരെ കിട്ടുമെന്നുള്ളത്, ഒബാമ പാര്‍ട്ടിയില്‍ തികച്ചും ഒരു ശക്തിയായി മാറി എന്നുള്ളതിന് തെളിവാണ്.
വിസ്ക്കോന്‍സിനില്‍ ഒബാമ വന്‍ഭൂരിപക്ഷത്തിന് ജയിച്ചത് എന്റെ അവസാനത്തെ സംശയത്തെയും ദൂരീകരിച്ചിരിക്കുന്നു: വെള്ളക്കാര്‍ ഒബാമക്ക് വോട്ടു ചെയ്യില്ല എന്ന പഴയ സന്ദേഹം. ഹിലരിയുടെ കുത്തകയായിരുന്ന പാവപ്പെട്ട വെള്ളക്കാരും സ്ത്രീജനങ്ങളും ഒബാമയുടെ ഭാഗത്തേക്ക് മാറി എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു വിസ്ക്കോന്‍സിനിലെ ഫലം. ഇതുവരെ കറുത്തവരുടെ വോട്ടുകള്‍ കൊണ്ടാണ് ഒബാമ വന്‍ഭൂരിപക്ഷം നേടുന്നതെന്നായിരുന്നു പൊതുവെയുള്ള നിരീക്ഷണം. പക്ഷേ, വിസ്ക്കോന്‍സിനില്‍ അവരുടെ എണ്ണം തുച്ഛമാണ്. ഹിലരിയുടെ ഭാഗത്ത് അവശേഷിക്കുന്ന വോട്ട് ബാങ്ക് ലറ്റീനോകളാണ് (ഏഷ്യക്കാരും; പക്ഷേ അവരുടെ എണ്ണം അത്ര നിര്‍ണ്ണായകമല്ല ഇനിയുള്ള സംസ്ഥാനങ്ങളില്‍). ലറ്റീനോകള്‍ ഒഹായോയില്‍ അത്രയില്ല; ടെക്സസില്‍ അവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കറുത്തവരുടെ വോട്ടു കിട്ടും ഒബാമക്ക്.
അതുപോലെ ഒബാമ തരംഗം ഒരു യാഥാര്‍ത്യമാണെന്നും ഉറപ്പായി. ഒരു പോളിനു പോലും ഒബാമയുടെ വിജയത്തിന്റെ വ്യാപ്തി കൃത്യമായി പ്രവചിക്കാന്‍ ആയില്ല. ഒരു തരംഗത്തിനു മാത്രമേ സാമാന്യബുദ്ധിയില്‍ ഊന്നിയുള്ള അത്തരം കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തുവാന്‍ കഴിയുകയുള്ളൂ. പോളുകളുടെ കൃത്യത +-4% എന്നൊക്കെ പറയുന്നത് ബുദ്ധിക്ക് നിരക്കാത്തത് ആയിട്ടുണ്ട്. യഥാര്‍ത്ഥ ഫലം പുറത്തുവരുമ്പോള്‍ 15-20% ആണ് മാറുന്നത്. പോളുകള്‍ വെറും ട്രെന്റ് അറിയാനേ ഇപ്പോള്‍ ഉപകരിക്കുന്നുള്ളൂ.
പ്രൈമറിയെയും കോക്കസിനെയും കുറിച്ചൊക്കെ ഞാന്‍ ചെറുതായി പഴയ പോസ്റ്റുകളില്‍ എഴുതിയിരുന്നല്ലോ. സാധാരണ പ്രൈമറി രീതിയിലോ (രഹസ്യ വോട്ടെടുപ്പ്) കോക്കസു രീതിയിലോ (നേരിട്ടുള്ള തിരഞ്ഞെടുപ്പ്)ആവും ഡലിഗേറ്റുകളെ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുക്കുക. പക്ഷേ, ടെക്സസില്‍ ഡമോക്രാറ്റുകള്‍ ഒരു പങ്ക് ഡലിഗേറ്റുകളെ പ്രൈമറി വഴിയും ബാക്കിയുള്ളവരെ കോക്കസുകള്‍ വഴിയുമാണ് തിരഞ്ഞെടുക്കുക. തന്നെയുമല്ല ആര്‍ക്ക് എത്ര ഡലിഗേറ്റുകളെ കൊടുക്കണം എന്നൊക്കെ നിര്‍ണ്ണയിക്കുന്നത് അതിസങ്കീര്‍ണ്ണമായ ഫോര്‍മുലകള്‍ ഉപയോഗിച്ചാണ്. സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് പോലും ആ നിയമങ്ങള്‍ അത്ര പിടിയില്ലത്രേ! വിശദാംശങ്ങള്‍ക്ക് ഇവിടെ നോക്കുക: http://www.npr.org/templates/story/story.php?storyId=19211076
വിദേശത്തെ ഡമോക്രാറ്റുകളുടെ പ്രൈമറിയാണ് മറ്റൊരു വിചിത്രമായ സംഗതി. ധാരാളം അമേരിക്കന്‍ പൌരന്മാര്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്നുണ്ട്. അവരുടെ ഇടയിലെ ഡമോക്രാറ്റുകള്‍ക്കും ഉണ്ട് ഒരു പ്രൈമറി. വോട്ടുകള്‍ തപാല്‍ വഴിയും വിദേശ രാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് നടക്കും; ഇന്ത്യയില്‍ ഇത്തവണ ഡല്‍ഹിയില്‍ ഒരു ബൂത്ത് ഉണ്ടായിരുന്നത്രേ. ഇരട്ട പൌരത്വമുള്ള ഇറ്റലിയിലെ ഒരു മന്ത്രി പോലും ഈ പ്രൈമറിയില്‍ വോട്ടു ചെയ്തു. വിശദാംശങ്ങള്‍ ഇവിടെ: http://news.yahoo.com/s/ap/20080221/ap_on_el_pr/campaign_delegates_29. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയിലെങ്കിലും അങ്ങനെയൊരു സൌകര്യം ഒരുക്കാത്തത് ഏറ്റവും വലിയ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരുടെ മറ്റൊരു വീഴ്ച.
ജോണ്‍ മക്കെയിന്‍ റിപ്പബ്ലിക്കന്‍ നോമിനി ആവുമെന്ന് ഉറപ്പായതോടുകൂടി, പൊതുവേ അദ്ദേഹത്തെ ഉള്ളം കൈയില്‍ കൊണ്ടു നടന്നിരുന്ന ലിബറല്‍ മാധ്യമങ്ങള്‍, അദ്ദേഹത്തിനെതിരെ എന്താണ് കിട്ടുന്നതെന്നു നോക്കി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തെ റിപ്പബ്ലിക്കന്‍ നോമിനിയായി ശുപാര്‍ശ ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് തന്നെയാണ് ആദ്യത്തെ വെടി പൊട്ടിച്ചത്. വിക്കി ഐസ്മന്‍ എന്ന ലോബിയിസ്റ്റുമായി അദ്ദേഹത്തിന് അവിഹിതബന്ധമുണ്ട് എന്നാണ് അവരുടെ കണ്ടെത്തല്‍. മക്കെയിനടക്കം അപവാദവുമായി ബന്ധപ്പെട്ട എല്ലാവരും അത് നിഷേധിച്ചിട്ടുണ്ടെങ്കിലും ഇത് മക്കെയിനെ നെഗറ്റീവായി ബാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതാണ് പത്രത്തില്‍ വന്ന ആര്‍ട്ടിക്കിള്‍: http://www.nytimes.com/2008/02/21/us/politics/21mccain.html?hp
ഒബാമയുടെയും ഹിലരിയുടെയും പ്രചരണത്തിനു വേണ്ടുന്ന ധനശേഖരണരീതികളും അവരുടെ ജനപിന്തുണയും താരതമ്യപ്പെടുത്തുന്നത് രസകരമാണ്. ഹിലരിക്ക് പ്രധാനമായും പണം കിട്ടുന്നത് പണക്കാരുടെ കൈയില്‍ നിന്ന് വന്‍തുകകളാണ്. കോക്ക്‍ടെയില്‍ പാര്‍ട്ടികളും മറ്റും നടത്തി. പക്ഷേ, അവരുടെ പ്രധാന ജനപിന്തുണ പാവപ്പെട്ടവരുടേതാണ്. ഒബാമയെ പ്രധാനമായും പിന്തുണക്കുന്നത് വിദ്യാഭ്യാസമുള്ളവരും പൊതുവേ ധനശേഷിയുള്ളവരുമാണ് (കറുത്തവര്‍ ഒഴിച്ച്), പക്ഷേ, അദ്ദേഹത്തിന്റെ പണം പ്രധാനമായും വരുന്നത് ഇന്റര്‍നെറ്റു വഴി ചെറിയ തുകകള്‍ ആയാണ്. സംഭാവന ചെയ്യുന്നവരുമായി ഇന്റര്‍നെറ്റു വഴി ഒബാമ ക്യാമ്പെയിന്‍ അടുത്ത് ബന്ധപ്പെടുന്നതുകൊണ്ട് അവരില്‍ നിന്ന് വീണ്ടും സഹായം അഭ്യര്‍ത്ഥിക്കാന്‍ യാതൊരു പ്രയാസവുമില്ല. ഞാന്‍ തന്നെ രണ്ടുവട്ടം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന ചെയ്തു കഴിഞ്ഞു. ഏകദേശം 10 ലക്ഷം ഡോളറാണത്രേ അദ്ദേഹം ഇന്റര്‍നെറ്റു വഴി ഒരു ദിവസം ഈയിടെയായി പിരിക്കുന്നത്. ഹിലരി പൈസക്ക് ബുദ്ധിമുട്ടുമ്പോള്‍ ഒബാമ പൈസ ഇറക്കുന്നതില്‍ യാതൊരു ലോപവും കാണിക്കുന്നില്ല. ഹിലരി തന്റെ പരിചയത്തെ ഒരുപാട് പൊക്കി കാണിക്കുന്നുണ്ടെങ്കിലും പണം കൈകാര്യം ചെയ്യുന്നതില്‍ വന്‍പരാജയമായിരുന്നു. അത് അവര്‍ പല പ്രൈമറികളിലും തോല്‍ക്കാന്‍ ഇടയാക്കി എന്നാണ് പലരും നിരീക്ഷിക്കുന്നത്. പരിചയമല്ല, മറിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സാമര്‍ഥ്യമാണ് വലുത് എന്ന സത്യം അങ്ങനെ ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെടുന്നു.

Tuesday, February 19, 2008
ഒബാമയെ വിസ്ക്കോന്‍സിനില്‍ തളക്കുമോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഈ മാസം മുഴുവന്‍ ഒബാമയുടെ വിജയങ്ങള്‍ ആയിരുന്നല്ലോ. തുടര്‍ച്ചയായ 8 വിജയങ്ങള്‍; ആ മുന്നേറ്റത്തിനിടയില്‍ ഹിലരിയില്‍ നിന്ന് അദ്ദേഹം ലീഡ് ഏറ്റെടുക്കുകയും ചെയ്തു. ഒബാമയെ തളക്കേണ്ടത് ഹിലരിക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ വളരെ അത്യാവശ്യമാണ്. ഇന്ന് നടക്കുന്ന വിസ്ക്കോന്‍സിനിലെയും ഹവായിയിലെയും തിരഞ്ഞെടുപ്പുകള്‍ കൂടി ഒബാമക്ക് പോകുമെന്നും മാര്‍ച്ച് 4-ന് നടക്കുന്ന ഒഹായോ, ടെക്സസ് എന്നീ സംസ്ഥാനങ്ങളില്‍ ഹിലരി തിരിച്ചുവരവു നടത്തിയേക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഹിലരി പുറത്തെടുത്തിരിക്കുന്ന കരിവാരിതേക്കല്‍ തന്ത്രം വിസ്ക്കോന്‍സിനില്‍ ഒരളവുവരെ വിജയിക്കുന്നുണ്ടെന്നാണ് സൂചന. ഏറ്റവും പുതിയ ചില പോളുകളില്‍ അവരാണ് മുമ്പില്‍.
ഒബാമയുടെ പ്രത്യാശയിലൂന്നിയ പ്രഭാഷണങ്ങള്‍ കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ ഉപകരിക്കില്ല എന്നൊക്കെ വാദിച്ചാണ് ഹിലരി നെഗറ്റീവ് പ്രചരണം തുടങ്ങിയത്. അതിനെതിരെ ഒബാമ പ്രതികരിച്ചത് അദ്ദേഹത്തിന്റെ കൂട്ടുകാരനായ മാസ്ച്യൂസെറ്റ്സിലെ ഗവര്‍ണര്‍ ഡെവല്‍ പാട്രിക്കിന്റെ വാക്കുകള്‍ കടംകൊണ്ടായിരുന്നു. അങ്ങനെ പറഞ്ഞപ്പോള്‍ അത് ഉദ്ധരിച്ചത് എവിടെ നിന്നാണെന്ന് പറഞ്ഞില്ല; അതുകൊണ്ട് അത് കളവാണ് എന്നൊക്കെ പറഞ്ഞായി ഹിലരിയുടെ അവസാനത്തെ ചളി എറിയല്‍. തമാശ എന്താണെന്നു വച്ചാല്‍ ഡെവല്‍ പാട്രിക്കു തന്നെയാണ് ഒബാമയെ അങ്ങനെ പറയാന്‍ ഉപദേശിച്ചതെന്നാണ്. സാധാ വോട്ടര്‍മാരൊന്നും ഇതിന്റെ പശ്ചാത്തലം അറിയുന്നുണ്ടാവില്ല; ഒബാമയുടെ വിശ്വാസ്യതക്ക് അങ്ങനെ ചെറിയ കോട്ടം തട്ടാനും മതി.
ഹിലരി നെഗറ്റീവ് പ്രചരണതന്ത്രങ്ങള്‍ സൌത്ത് കാരളീനയില്‍ പ്രയോഗിച്ചപ്പോള്‍ ഫലം ഭീമമായ തോല്‍വി ആയിരുന്നു. വിസ്ക്കോന്‍സിനില്‍ അത്തരം തന്ത്രങ്ങള്‍ എത്രത്തോളം ഏല്‍ക്കുമെന്നാണ് ഇനി നോക്കേണ്ടത്. കള്ളപ്രചരണത്തിലൂടെ ആദ്യം ജോണ്‍ മക്കെയിനെയും (അദ്ദേഹത്തിന്റെ ബംഗ്ലാദേശിക്കാരി ദത്തുപുത്രി അദ്ദേഹത്തിന് അവിഹിതബന്ധത്തിലുണ്ടായതാണെന്ന ആരോപണം) പിന്നെ ജോണ്‍ കെറിയെയും (വിയറ്റ്നാം യുദ്ധത്തില്‍ അദ്ദേഹം ചെയ്ത വീരകൃത്യങ്ങളില്‍ സംശയങ്ങളുടെ നിഴല്‍ വീഴ്ത്തിയത്) തോല്‍പ്പിച്ച നെറികെട്ട (കാള്‍ റോവ് ഓടിച്ചിരുന്ന) റിപ്പബ്ലിക്കന്‍ പ്രചരണയന്ത്രത്തില്‍ നിന്ന് ഒന്നും വ്യത്യസ്തമല്ല ബില്ലാരി ക്യാമ്പെയിനെന്ന് അവര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. വലതുപക്ഷഗൂഢതന്ത്രം (മോനിക്ക ഗേറ്റിന്റെ അവരുടെ ആദ്യ വിശദീകരണം അങ്ങനെയായിരുന്നു; കൂടുതല്‍ തെളിവോടെ ബില്‍ ക്ലിന്റനെ വലയിലാക്കുന്നതുവരെ) എന്നൊക്കെ നാഴികക്ക് നാലുവട്ടം വിളിച്ചുകൂവുന്ന അവര്‍ രാഷ്ടീയതന്ത്രങ്ങള്‍ മൊത്തം കടമെടുത്തിരിക്കുന്നത് റിപ്പബ്ലിന്‍ ഭാഗത്തുനിന്നാണ്. സെനറ്ററായ ശേഷം അവര്‍ വലതുപക്ഷ മാധ്യമങ്ങളെ സുഖിപ്പിച്ച് നിര്‍ത്തിയത് യാദൃശ്ചികമല്ല എന്നു തോന്നുന്നു.
ഹവായിയില്‍ ഒബാമ ജയിച്ചേക്കും. ഹവായി ഒബാമയുടെ ജന്മസ്ഥലമാണ്. ഒബാമയുടെ അര്‍ദ്ധ-സഹോദരി അവിടെ അദ്ദേഹത്തിന് കാര്യമായി പ്രചരണം നടത്തുന്നുണ്ട്.
വിസ്ക്കോന്‍സിനില്‍ ഒബാമയുടെ സാധ്യതക്ക് മങ്ങലേറ്റെങ്ങിലും ടെക്സസില്‍ ചില പോളുകളില്‍ ഒബാമ മുന്നിലെത്തിയിട്ടുണ്ട്. അത് ഹിലരിയുടെ ഉറക്കം കെടുത്തും; കാരണം ഒഹായൊയിലും ടെക്സസിലും അവര്‍ക്ക് വിജയിച്ചാലേ മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ.

Wednesday, February 13, 2008
ഒബാമ തരംഗമോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഒരു ഒബാമ തരംഗത്തിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇന്നു മെരിലന്റ്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നടന്ന പ്രൈമറികളില്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നു ഒബാമയുടെ വിജയമെങ്കിലും അദ്ദേഹത്തിന് കിട്ടിയ ഭൂരിപക്ഷം ഒരു തരംഗത്തിന്റെ സ്വഭാവം കാണിക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഉയര്‍ന്ന ഭൂരിപക്ഷത്താല്‍ കൂടുതല്‍ ഡലിഗേറ്റുകളെ നേടുവാനും അതുവഴി ഹിലരിയില്‍ നിന്ന് ഡലിഗേറ്റുകളുടെ എണ്ണത്തിലുള്ള ലീഡ് പിടിച്ചെടുക്കാനും ഇന്നത്തെ വിജയങ്ങളിലൂടെ ഒബാമക്ക് കഴിഞ്ഞു. ഏകദേശം 1223 ഡലിഗേറ്റുകളാണ് ഒബാമക്ക് ഇതുവരെയുള്ളത്; ഹിലരിക്ക് 1198-ഉം. ഡമോക്രാറ്റ് നോമിനേഷന് കുറഞ്ഞത് 2025 ഡലിഗേറ്റുകളുടെ പിന്തുണ ലഭിക്കണം.
ഇന്നത്തെ തിരഞ്ഞെടുപ്പില്‍ കണ്ട മറ്റൊരു കാര്യം ഹിലരിക്ക് ഏറ്റവും പിന്തുണ കൊടുക്കുന്ന ലറ്റീനോകളും സ്ത്രീകളും വരുമാനം കുറഞ്ഞ വെളുത്തവരും ഒബാമയുടെ ഭാഗത്തേക്ക് മാറുന്നുവെന്നതാണ്. ഇതുവരെയുള്ള ഹിലരിയുടെ വിജയം അത്തരക്കാരെ ആശ്രയിച്ചായിരുന്നു. (ഒബാമയെ പ്രധാനമായി പിന്തുണക്കുന്നവര്‍ കറുത്തവരും ചെറുപ്പക്കാരും വെള്ള പുരുഷന്മാരുമാരും ലിബറല്‍ ധനികരുമാണ്.) മാര്‍ച്ച് 4-ന് നടക്കാനിരിക്കുന്ന ഒഹായോ, ടെക്സസ് എന്നിവിടങ്ങളിലെ പ്രൈമറികളില്‍ വിജയിക്കാനും അവരെത്തന്നെയാണ് ഹിലരിക്ക് വേണ്ടത്. അതുകൊണ്ട് ഈ വാര്‍ത്ത അവര്‍ക്ക് അത്ര സുഖകരമാകില്ല.
അടുത്ത ചൊവ്വാഴ്ച നടക്കുന്ന വിസ്ക്കോന്‍സിന്‍, ഹവായി എന്നിവിടങ്ങളിലും ഒബാമ വിജയിച്ചേക്കും. (ഒബാമ വളര്‍ന്നത് ഹാവായിയില്‍ ആണ്.) അങ്ങനെ സംഭവിച്ചാല്‍ ഫെബ്രുവരിയില്‍ ഒരു വിജയം പോലുമില്ലാതെപോകും ഹിലരിക്ക്. അത് ഇപ്പോള്‍ അവര്‍ക്ക് ഒഹായോയിലും ടെക്സസിലും ഉള്ള വന്‍പിന്തുണയില്‍ ഇടിവുണ്ടാക്കാന്‍ കാരണമായേക്കും. ഒബാമ അവിടെയൊന്നും കാര്യമായി പ്രചരണം ആരംഭിച്ചിട്ടില്ല എന്നു കൂടി ഓര്‍ക്കണം. ടെക്സസില്‍ ഒബാമ ജയിക്കുമെന്നു തോന്നുന്നില്ല; 25% വരുന്ന ലറ്റീനോ വോട്ടര്‍മാര്‍ കാലിഫോര്‍ണിയയിലും നെവാഡയിലുമൊക്കെ ചെയ്തതു പോലെ ഒന്നടങ്കം ഹിലരിക്കു കുത്തിയേക്കാം. ഒഹായോ ഒബാമ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ഈ രണ്ടു വലിയ സംസ്ഥാനങ്ങളില്‍ ജയിച്ച് ഒബാമയെ തളക്കാമെന്നതാണ് ഹിലരിയുടെ തന്ത്രം. അതെത്രത്തോളം വിജയിക്കും എന്ന് അടുത്ത ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം മാധ്യമങ്ങളുടെ ശ്രദ്ധ ആ സംസ്ഥാനങ്ങളിലേക്ക് തിരിയുമ്പോള്‍ നമുക്ക് കൂടുതല്‍ വ്യക്തമായി അറിയാന്‍ കഴിയും.
തല്‍ക്കാലം അമേരിക്കയുടെ ശ്രദ്ധ മുഴുവന്‍ ഒബാമയുടെ മേലെയാണ്. അത്തരത്തിലുള്ള ശ്രദ്ധയും ഈ മാസം തുടര്‍ച്ചയായ വിജയങ്ങളിലൂടെ കിട്ടിയ മുന്നേറ്റവും ഒബാമ മാര്‍ച്ചില്‍ വന്‍വിജയങ്ങള്‍ ആക്കി മാറ്റിയാല്‍ പിന്നെ നോമിനേഷനിലേക്ക് അദ്ദേഹത്തിന് അധികം ദൂരമുണ്ടാവില്ല. വലിയ സംസ്ഥാനങ്ങളില്‍ ഇതുവരെ ജയിക്കാത്തത് (അദ്ദേഹത്തിന്റെ നാടായ ഇല്ലിനോയി ഒഴികെ) അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്ക് ചെറിയ തിളക്കം കുറച്ചിട്ടുണ്ട്; ഹിലരി അക്കാര്യം വോട്ടര്‍മാരെ ഓര്‍മിപ്പിക്കാറുമുണ്ട്.
ഇന്ന് നടന്ന മൂന്ന് പ്രൈമറികളിലും വിജയിച്ച് ജോണ്‍ മക്കെയിന്‍ ഹക്കബിയുടെ നേരിയ ഭീഷണി പോലും ഇല്ലാതാക്കി. ഹക്കബി വിര്‍ജീനിയയില്‍ നല്ലവണ്ണം പോരാടിയാണ് തോറ്റത്. അവിടെയെങ്കിലും ജയിച്ച് മത്സരത്തില്‍ പിടിച്ചു നില്‍ക്കാമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചു; ഇനി എന്നാണ് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് നോക്കിയാല്‍ മതി.

Sunday, February 10, 2008
പ്രൈമറിയുടെ മൂന്നാം ഘട്ടം; തുടക്കത്തില്‍ മുന്നേറ്റം ഒബാമക്ക് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
മത്സരത്തില്‍ നിന്ന് അപ്രതീക്ഷിതമായി മിറ്റ് റോംനി പിന്‍വാങ്ങിയതോടുകൂടി ഫലത്തില്‍ ജോണ്‍ മക്കെയിന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി തീര്‍ന്നിരിക്കുകയാണ്. ഹക്കബി വിടാതെ പിന്നിലുണ്ടെങ്കിലും ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹക്കബി വളരെ പിന്നിലാണ്. പക്ഷേ, ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പീല്‍ കാന്‍സസിലും ലൂയിസിയാനയിലും ഹക്കബി ജയിച്ചത് കൃസ്ത്യന്‍ യാഥാസ്ഥികര്‍ക്ക് ഇപ്പോഴും മക്കെയിനില്‍ വിശ്വാസമില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്. അത് പൊതുതിരഞ്ഞെടുപ്പില്‍ മക്കെയിനെ കാര്യമായി ബാധിക്കും; അദ്ദേഹത്തിന് സ്വതന്ത്രരുടെ പിന്തുണ വന്‍തോതില്‍ ഉണ്ട് എന്നുള്ളതാണ് ഒരു ആശ്വാസം.
റിപ്പബ്ലിക്കന്‍ ഭാഗത്ത് ഇനി പ്രൈമറിയുമായി ബന്ധപ്പെട്ട് ഒന്നും നമുക്ക് താല്പര്യമുണ്ടാക്കുമെന്ന് കരുതേണ്ട. ഹക്കബി ‘അത്ഭുതങ്ങളിലാണ് ഞാന്‍ ബിരുദമെടുത്തിട്ടുള്ളത്’ എന്നൊക്കെ പറയുന്നുണ്ടെങ്കിലും. (സെമിനാരിയില്‍ നിന്ന് ബിരുദമെടുത്ത ശേഷം ബാപ്റ്റിസ്റ്റ് പാസ്റ്ററായിരുന്നു അദ്ദേഹം അര്‍ക്കന്‍സാ ഗവര്‍ണര്‍ ആകുന്നതു വരെ.)
ഡകോക്രാറ്റ് ഭാഗത്ത് ആരു ജയിക്കുമെന്നതിനെ പറ്റി ആര്‍ക്കും ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സൂപ്പര്‍ ട്യൂസ്ഡേയില്‍ ഹിലരിയും ഒബാമയും ഒപ്പത്തിനൊപ്പം നിന്നു; ഹിലരി വലിയ സംസ്ഥാനങ്ങളില്‍ ജയിച്ചപ്പോള്‍ ഒബാമ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ജയിച്ചു. ഡലിഗേറ്റുകളുടെ കാര്യത്തില്‍ ഹിലരി ചെറിയ മുന്‍തൂക്കം നേടി.
പ്രൈമറിയുടെ മൂന്നാം ഘട്ടം പല ദിവസങ്ങളിലായിട്ടാണ് നടക്കുക. ശനിയാഴ്ച നടന്ന നാല് ഡമോക്രാറ്റ് പ്രൈമറി/കോക്കസുകളിലും ഒബാമ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. വാഷിംഗ്‌ടന്‍, ലുയിസിയാന, നെബ്രാസ്ക, വിര്‍ജിന്‍ ഐലന്റ് എന്നിവിടങ്ങളില്‍. ഞായറാഴ്ച മെയിനില്‍ നടന്ന കോക്കസില്‍ ഹിലരി ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. പക്ഷേ, അവിടെയും ഒബാമ 59% വോട്ടുപിടിച്ച് ജയിച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന വിര്‍ജീനിയ,മേരിലാന്റ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (അമേരിക്കയുടെ തലസ്ഥാനം വാഷിംഗ്ടണ്‍ ഡി.സി. ഉള്‍പ്പെടുന്ന പ്രദേശം) എന്നിവിടങ്ങളിലും ഒബാമ ജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതിനിടക്ക് മെയിനില്‍ ജയിക്കുന്നത് ചെറിയൊരു ആശ്വാസം ആകും എന്ന ഹിലരി ക്യാമ്പിന്റെ പ്രതീക്ഷ തെറ്റിപ്പോയി. അതോടൊപ്പം ഹിലരിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശുഷ്കമാകുന്നുവെന്നും അതിനാല്‍ സ്വന്തം പൈസ ഇറക്കിത്തുടങ്ങിയെന്നുമുള്ള വാര്‍ത്തകളും ഉണ്ട്. ഇന്ന് ഹിലരി അവരുടെ ക്യമ്പെയിന്‍ മാനേജരെ മാറ്റുകയും ചെയ്തു. പൊതുവെ നല്ല വാര്‍ത്തകളല്ല അടുത്തയിടെ അവരുടെ ഭാഗത്തുനിന്ന് വരുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന ചില മത്സരങ്ങളാവും ഡമോക്രാറ്റ് ഭാഗത്ത് കാര്യങ്ങള്‍ക്ക് ഒരളവുവരെ വ്യക്തത കൊടുക്കാന്‍ സാധ്യത ഉണ്ടാക്കുക. മാര്‍ച്ച് 4-ന് പ്രൈമറി നടക്കുന്ന ടെക്സസ്, ഒഹായോ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വളരെയധികം ഡലിഗേറ്റുകള്‍ ഉണ്ട്. അതില്‍ രണ്ടിലും ഹിലരി ജയിക്കുകയാണെങ്കില്‍ അവര്‍ക്ക് ഒബാമയുടെ മുന്നേറ്റം തടയാന്‍ കഴിയും. തല്‍ക്കാലം അവിടെ ഹിലരിയാണ് അഭിപ്രായവോട്ടെടുപ്പുകളില്‍ മുന്നില്‍. (അഭിപ്രായവോട്ടെടുപ്പുകളുടെ പിഴവാണ് ഈ തിരഞ്ഞെടുപ്പില്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന ഏക കാര്യം :) )
പ്രൈമറിയുടെ ഈ മൂന്നാം ഘട്ടം ജൂണ്‍ 7-ആം തീയതി വരെ പോകാം. കിട്ടുന്ന വോട്ടുകളുടെ അനുപാതത്തിനോ ജയിക്കുന്ന നിയോജകമണ്ഡലങ്ങളുടെ തോതിലോ ഡലിഗേറ്റുകളെ നിശ്ചയിക്കുന്നതുകൊണ്ട് ഇതുവരെ കിട്ടിയ ഡലിഗേറ്റുകളുടെ എണ്ണത്തില്‍ ഹിലരിയും ഒബാമയും തമ്മില്‍ വലിയ വ്യത്യാസമില്ല. അസോഷിയേറ്റഡ് പ്രസ്സിന്റെ കണക്കുപ്രകാരം ഇതുവരെ ഹിലരിക്ക് 1136-ഉം ഒബാമക്ക് 1108-ഉം ഡലിഗേറ്റുകള്‍ ഉണ്ട്; നോമിനേഷന്‍ കിട്ടാന്‍ കുറഞ്ഞത് 2025 പേരെ പിടിക്കണം. മൊത്തമുള്ള ഡലിഗേറ്റുകള്‍ എല്ലാവരും പ്രൈമറി വഴി വരുന്നവരല്ല. സൂപ്പര്‍ ഡലിഗേറ്റുകള്‍ എന്ന് അറിയപ്പെടുന്ന 796 പേര്‍, സെനറ്റര്‍മാര്‍ തുടങ്ങി പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും തലമൂത്ത നേതാക്കന്മാരും ഉള്‍പ്പെട്ട ഒരു ഗ്രൂപ്പാണ്. ഏതു സ്ഥാനാര്‍ഥിയെ വേണമെങ്കിലും അവര്‍ക്ക് പിന്തുണക്കാം. ഇത്രയും അടുത്ത മത്സരത്തില്‍ സൂപ്പര്‍ ഡലിഗേറ്റുകളുടെ പ്രാധാന്യം എടുത്തുപറയേണ്ടല്ലോ. ഹിലരിയും ഒബാമയും തിരഞ്ഞെടുപ്പ് പ്രചരണത്തോടൊപ്പം സൂപ്പര്‍ ഡലിഗേറ്റുകളെ സ്വാധീനിക്കുന്ന തിരക്കിലുമാണ്. തല്‍ക്കാലം ആ മത്സരത്തില്‍ ഹിലരിയാണ് മുമ്പില്‍. പാര്‍ട്ടിയന്ത്രത്തില്‍ അവര്‍ക്കുള്ള വന്‍സ്വാധീനം ആ രംഗത്ത് നല്ല ഉപകാരമാകുന്നുമുണ്ട്.
ഇനി അടുത്ത രണ്ടു ചൊവ്വാഴ്ചകളില്‍ നടക്കുന്ന ഡമോക്രാറ്റ് പ്രൈമറികളാണ് ഈ മാസം നമുക്ക് നിരീക്ഷിക്കേണ്ടത്.

Tuesday, February 05, 2008
സൂപ്പര്‍ ട്യൂസ് ഡേ ലൈവ് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
തുടങ്ങാന്‍ വൈകിപ്പോയി. ഇപ്പോള്‍ താഴെപ്പറയുന്ന ഫലങ്ങളാണ് അറിവായിട്ടുള്ളത്:
ഫലം അറിവായ സംസ്ഥാനങ്ങള്‍
ഡമോക്രാറ്റ്:
ജോര്‍ജിയ (ഒബാമ)
ഇല്ലിനോയി (ഒബാമ)
മാസച്യൂസെറ്റ്‌സ് (ഹിലരി)
റിപ്പബ്ലിക്കന്‍:
മാസച്യൂസെറ്റ്‌സ് (റോംനി)
കണക്ടിക്കറ്റ് (മക്കെയിന്‍)
ന്യൂ ജഴ്സി (മക്കെയിന്‍)
www.nytimes.com -ന്റെ ഹോം പേജില്‍ തന്നെ ഫലങ്ങള്‍ കൊടുന്നുണ്ട്. താല്പര്യമുള്ളവര്‍ അവിടെയും പോയി നോക്കുക.

Monday, February 04, 2008
ചുരുങ്ങുന്ന അങ്കത്തട്ട്; മുറുന്ന പോര് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
അവസാനം പ്രൈമറി തിരഞ്ഞെടുപ്പ് കാലിഫോര്‍ണിയയില്‍ എത്തി. നാളെ 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ പ്രൈമറി നടക്കും. പ്രൈമറിയുടെ രണ്ടാം ഘട്ടം ആണെന്നു വേണമെങ്കില്‍ പറയാം. ആദ്യം ചെറിയ സംസ്ഥാനങ്ങളില്‍; വലിയ സംസ്ഥാനങ്ങളായ കാലിഫോര്‍ണിയ, ന്യൂ യോര്‍ക്ക് തുടങ്ങി 20-ല്‍ അധികം സംസ്ഥാനങ്ങളില്‍ നടക്കുന്ന രണ്ടാം ഘട്ടം; ബാക്കിയുള്ള 20-നോട് അടുത്തുള്ള ബാക്കി സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ടം; നാലാം ഘട്ടമായ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വച്ചു നടക്കുന്ന ഔദ്യോഗിക സ്ഥാനാര്‍ഥി നിര്‍ണയം. ഇതില്‍ രണ്ടാം ഘട്ടത്തില്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ തീരുമാനിക്കപ്പെടാറുണ്ട്. പക്ഷേ,ഇത്തവണ രണ്ടു പാര്‍ട്ടിയിലും കാര്യങ്ങള്‍ അതും കഴിഞ്ഞു പോകാനാണ് സാധ്യത. പ്രത്യേകിച്ചും ഡമോക്രാറ്റുകളുടെ കാര്യത്തില്‍.
പ്രാധാന്യവും വലിപ്പവും കൊണ്ട് സൂപ്പര്‍ ട്യൂസ് ഡേ എന്നാണ് പത്രങ്ങള്‍ നാളത്തെ തിരഞ്ഞെടുപ്പിനെ വിളിക്കുന്നത്. നാലു സ്ഥാനാര്‍ഥികളെ മാത്രമേ ഇനി കാര്യമായി എടുക്കേണ്ടതുള്ളൂ: ഡമോക്രാറ്റുകളുടെ ഭാഗത്ത് ബറാക്ക് ഒബാമയും ഹിലരി ക്ലിന്റനും; റിപ്പബ്ലിക്കന്‍ ഭാഗത്ത് ജോണ്‍ മക്കെയിനും മിറ്റ് റോംനിയും.
കെന്നഡിമാരുടെ പിന്തുണ ഒബാമക്ക് വന്‍മുന്നേറ്റമാണ് ഉണ്ടാക്കിക്കൊടുത്തത്. പിന്തുണ മാത്രമല്ല റ്റെഡ് കെന്നഡിയും കാരളിന്‍ കെന്നഡിയുമൊക്കെ ഒബാമക്ക് വേണ്ടി അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പ്രചരണവും നടത്തുന്നുണ്ട്. ലോസ് ആഞ്ചലസില്‍ ഹിസ്പാനിക്കുകളുടെ പിന്തുണ നേടിയെടുക്കാന്‍ ഒബാമയുടെ അഭാവത്തില്‍, ഗവര്‍ണര്‍ അര്‍ണോള്‍ഡ് ഷ്വാത്‌സിനെക്കറിന്റെ ഭാര്യയും കെന്നഡി കുടുംബാംഗവുമായ മരിയ ഷ്രൈവരും അവരോടൊപ്പം ചേര്‍ന്നു. (ആര്‍ണോള്‍ഡ് റിപ്പബ്ലിക്കനാണെന്നു കൂടി ഓര്‍ക്കണം.) കൂട്ടത്തില്‍ പെണ്ണുങ്ങള്‍ക്ക് പ്രിയങ്കരിയായ ടോക്ക് ഷോ ഹോസ്റ്റ് ഓപ്ര വിന്‍ഫ്രീയും ഒബാമയുടെ ഭാര്യ മിഷലും. ഇതുവരെ പോളുകളില്‍ വളരെ മുമ്പില്‍ നിന്ന ഹിലരി ചില പോളുകളില്‍ ഇപ്പോള്‍ അല്പം പിന്നിലാണെന്നാണ് വാര്‍ത്ത. ദേശീയ തലത്തില്‍ ഒബാമയും ഹിലരിയും ഒപ്പത്തിനൊപ്പവും. വോട്ടര്‍മാരില്‍ ഇത്രയധികം താല്പര്യമുണ്ടാക്കിയ ഒരു പ്രൈമറി അടുത്തകാലത്തുണ്ടായിട്ടില്ല. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഒബാമക്കാണ്. ആ താല്പര്യം വോട്ടായി മാറുമോ എന്നാണ് ഇനി നോക്കേണ്ടത്.
എന്റെ പ്രിയ പത്രം ന്യൂ യോര്‍ക്ക് റ്റൈംസ് ഹിലരിയെ പിന്തുണച്ചത് വ്യക്തിപരമായി ഒരു നഷ്ടമായി തോന്നി. പക്ഷേ, മറ്റൊരു വലിയ ലിബറല്‍ പത്രമായ ലോസ് ആഞ്ചലസ് റ്റൈംസ് ഒബാമയെ ആണ് പിന്തുണക്കുന്നത്. ആ നഗരത്തിലെ തന്നെ സ്പാനിഷ് ഭാഷാ പത്രമായ ലാ ഒപ്പീനിയോനും ഒബാമയെയാണ് പിന്തുണക്കുന്നത്. ഹിസ്പാനിക്കുകള്‍ 50%-ല്‍ ഏറെയുള്ള ലോസ് ആഞ്ചലസില്‍ ആ പത്രങ്ങളുടെ പിന്തുണ അദ്ദേഹത്തെ സഹായിക്കാന്‍ ഇടയുണ്ട്. അവിടത്തെ മേയര്‍ ഹിലരിയുടെ അടുത്ത അനുയായി ആണ്.
സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന കാര്യത്തില്‍ ഡമൊക്രാറ്റുകള്‍ രണ്ടായി പിളര്‍ന്നിട്ടുള്ളതായിട്ടാണ് കാണുന്നത്. പൊതുവെ ഉയര്‍ന്ന ലിബറല്‍ നേതാക്കള്‍ ഒബാമയെ പിന്തുണക്കാനാണ് താല്പര്യം കാണിക്കുന്നത്. പക്ഷേ, താഴെക്കിടയിലുള്ള നേതാക്കളുടെ പിന്തുണ അധികവും ഹിലരിക്കാണെന്നു തോന്നുന്നു. പാര്‍ട്ടി യന്ത്രത്തില്‍ അവര്‍ക്കുള്ള പിടിയാണ് കുട്ടിനേതാക്കന്മാരുടെയും യൂണിയന്‍കാരുടെയുമൊക്കെ കൂറ് അവര്‍ക്ക് നേടിക്കൊടുക്കുന്നത്. വീടുവീടാന്തരമുള്ള പ്രചരണത്തിനും മറ്റും പ്രാദേശിക നേതാക്കന്മാരുടെ സംഘടനാപാടവമാണ് വാഷിംഗ്‌ടണില്‍ ജീവിക്കുന്ന തലമൂത്തനേതാക്കന്മാരുടെ പിന്തുണയേക്കാള്‍ ഫലപ്രദമാകുക.
കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഹിലരി തന്നെ വിജയിച്ചേക്കാമെങ്കിലും ഡലിഗേറ്റുകളെ കിട്ടിയ വോട്ടിന്റെ അനുപാതത്തില്‍ ഓരൊ നിയോജകമണ്ടലത്തിലും വിഭജിക്കുന്നതുകൊണ്ട് ഫലത്തില്‍ ആകെ കിട്ടുന്ന ഡലിഗേറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസം ഉണ്ടാകില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അത് പ്രൈമറി മൂന്നും നാലും ഘട്ടങ്ങളിലേക്ക് ഇഴയാന്‍ ഇടയാവുകയും ചെയ്യും. പാര്‍ട്ടി കണ്‍വെന്‍ഷന്‍ വരെ തീരുമാനമൊന്നുമില്ലാതെ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ പാര്‍ട്ടി നേതാക്കന്മാര്‍ക്കുള്ള പ്രത്യേക വോട്ടുകള്‍ നിര്‍ണ്ണായകമാവുമെന്നും അത് ഒരു കുതിരക്കച്ചവടത്തിനു തന്നെ വഴി വച്ചേക്കാമെന്നുമൊക്കെ ബ്ലോഗറുമാര്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇതുവരെ രാഷ്ട്രീയ പണ്ഡിതന്മാരെയും പോളുകളെയും കളിയാക്കിക്കൊണ്ടുള്ള ഫലങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പുറത്തുവന്നത്. അതുകൊണ്ട് അത്തരം നിഗമനങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
റിപ്പബ്ലിക്കന്‍ ഭാഗത്ത് കുറച്ചുകൂടി വ്യക്തതയുണ്ട്. ഫ്ലോറിഡയില്‍ ലഭിച്ച വിജയം ജോണ്‍ മക്കെയിന് വന്‍ തോതിലുള്ള മുന്നേറ്റം കൊടുത്തു. പോളുകളില്‍ മൊത്തം അദ്ദേഹമാണ് മുന്നിട്ടുനില്‍ക്കുന്നത്. സ്വന്തം പൈസ എറിഞ്ഞ് മിറ്റ് റോംനി വിടാതെ പിന്നാലെയുണ്ട്. പക്ഷേ, അത്യന്തികമായി മക്കെയിന് തന്നെ നോമിനേഷന്‍ കിട്ടും എന്നു തന്നെയാണ് തോന്നുന്നത്. കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിതമായി മിറ്റ് റോംനിക്ക് പോളുകളില്‍ മുന്തൂക്കം വന്നത് അദ്ദേഹം ഉത്സാഹം കൂട്ടിയിട്ടുണ്ട്. ഇവിടെ അദ്ദേഹം നാളെ തോല്‍ക്കുകയാണെങ്കില്‍ പിന്നെ മൂന്നാം ഘട്ടത്തിലേക്ക് അദ്ദേഹം പോകുന്നത് ബാങ്ക് ബാലന്‍സ് കുറച്ചുകൂടി ചെറുതാക്കാനേ ഉപകരിക്കൂ. മൈക്ക് ഹക്കബിയും മത്സരത്തില്‍ ഉണ്ട്. അദ്ദേഹം ചില തെക്കന്‍ സംസ്ഥാനങ്ങളില്‍ വിജയിക്കുമെന്ന് പ്രതീക്ഷയുമുണ്ട്. പക്ഷേ, അത് ഇപ്പോഴത്തെ സമവാക്യങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമെന്നു കരുതുന്നില്ല. ഇനി ഹക്കബി മക്കെയിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ ശ്രമിക്കുമോ എന്നാണ് നോക്കേണ്ടത്. പൊതുവെ ലിബറല്‍ എന്നറിയപ്പെടുന്ന മക്കെയിന് ഹക്കബി പോലെ കടുത്ത യാഥാസ്ഥികനായ ഒരാളുടെ പിന്തുണ പൊതുതിരഞ്ഞെടുപ്പില്‍ ആവശ്യം വന്നേക്കാം. പലപ്പോഴും മക്കെയിന്റെ ശത്രുക്കള്‍ പാര്‍ട്ടിക്കുള്ളിലെ കൃസ്ത്യന്‍ യാഥാസ്ഥികര്‍ ആണ്. അതാണ് റിപ്പബ്ലിക്കന്മാര്‍ മാത്രം പങ്കെടുക്കുന്ന പ്രൈമറികളില്‍ (പലയിടത്തും സ്വതന്ത്രര്‍ക്ക് മറ്റു പാര്‍ട്ടിക്കാരുടെ പ്രൈമറിയില്‍ വോട്ടു ചെയ്യാം.) മക്കെയിന്‍ കഷ്ടപ്പെടുന്നത്. കാലിഫോര്‍ണിയയിലെ സ്വതന്ത്രര്‍ക്ക് റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വോട്ട് ചെയ്യാന്‍ പറ്റില്ല.
കാലിഫോര്‍ണിയയില്‍ നേരം വെളുക്കുമ്പോള്‍ കിഴക്കേയറ്റത്ത് പോളിംഗ് തുടങ്ങിക്കാണും . (3 മണിക്കൂറ് വ്യത്യാസമുണ്ട് ന്യൂ യോര്‍ക്കുള്ള അമേരിക്കയുടെ കിഴക്കന്‍ തീരവും കാലിഫോര്‍ണിയ കിടക്കുന്ന പടിഞ്ഞാറന്‍ തീരവും തമ്മില്‍.) ഇവിടത്തെ പോളിംഗ് തീരുന്നത് രാത്രി 11-നാണ്. എക്സിറ്റ് പോള്‍ ഫലങ്ങളും യഥാര്‍ഥ ഫലങ്ങളുമൊക്കെ വിശകലനം ചെയ്ത് നേരം കളയാന്‍ എന്നേപ്പോലെയുള്ള രാഷ്ട്രീയ ഭ്രാന്തന്മാര്‍ക്ക് നല്ലൊരവസരം തന്നെ.

Tuesday, January 29, 2008
ജൂലിയാനിയുടെ പതനം | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഫ്ലോറിഡയില്‍ ഇന്ന് നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ജോണ്‍ മക്കെയിന്‍ വിജയിച്ചു. മിറ്റ് റോംനി ആണ് രണ്ടാമത്; ജൂലിയാനി വളരെ പിന്നില്‍ മൂന്നാമതും.
ഡമോക്രാറ്റുകളുടെ അനൌദ്യോഗിക പ്രൈമറിയില്‍ ഹിലരി ക്ലിന്റന്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു. പക്ഷേ, ഫ്ലോറിഡക്ക് ഡലിഗേറ്റുകളെ ഇത്തവണ അയയ്ക്കാന്‍ പറ്റാത്തതുകൊണ്ട് പ്രൈമറി തിരഞ്ഞെടുപ്പില്‍ ഈ വിജയംകൊണ്ട് ഗുണമില്ല. എന്നാലും സൌത്ത് കാരളിനയിലുണ്ടായ ഭീമമായ പരാജയത്തില്‍ നിന്ന് അവര്‍ക്ക് ചെറിയൊരു ആശ്വാസം.
വിജയികളേക്കാള്‍ ഏറെ ഈ ഫലത്തില്‍ മുഴച്ചു നില്‍ക്കുന്നത് ജൂലിയാനിയുടെ പരാജയമാണ്. വളരെ പിന്നില്‍ വെറും 15% വോട്ടുകള്‍ നേടി അദ്ദേഹത്തിന് മൂന്നാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. ഫ്ലോറിഡയിലും ദേശീയതലത്തിലും ഒരു സമയത്ത് പോളുകളില്‍ അദ്ദേഹം മുന്നിട്ടു നിന്നിരുന്നു എന്നോര്‍ക്കണം. പരാജയത്തിനു ശേഷം മക്കെയിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. പത്രങ്ങളിലൊക്കെ വേറെ കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം മത്സരത്തിന് ഇറങ്ങിയത് പ്രസിഡന്റ് ആവാന്‍ അല്ല എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ അത്രയും മുന്നേറ്റം കിട്ടിയ ഒരാള്‍ ആ അവസരം ഇങ്ങനെ തുലക്കില്ലായിരുന്നു. മക്കബിയെപ്പോലെ പണത്തിന് ക്ഷാമം ജൂലിയാനിക്ക് ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിന് നില്‍ക്കുക വഴി സ്വന്തം പേര് ദേശീയ തലത്തില്‍ ഉയര്‍ത്തി നിറുത്തുകയും അതു വഴി കണ്‍സള്‍ട്ടന്‍സി, ലോബിയിംഗ് തുടങ്ങി അദ്ദേഹം മുമ്പ് ഏര്‍പ്പെട്ടിരുന്ന മറ്റു കാര്യങ്ങള്‍ക്ക് പരസ്യം കൊടുക്കുകയും ആയിരുന്നു പ്രധാന ലക്ഷ്യം എന്നു തോന്നുന്നു. അത്രക്ക് മോശമായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രചരണവും.
മിറ്റ് റോംനി ആദ്യമായി നല്ലവണ്ണം ഒരു മത്സരത്തില്‍ പങ്കെടുത്തത് ഈ പ്രൈമറിയിലാണ്. അദ്ദേഹം ഇതുവരെ ജയിച്ച സംസ്ഥാനങ്ങള്‍ എല്ലാം എതിരാളികള്‍ അത്ര ശ്രദ്ധ കൊടുക്കാത്തവ ആയിരുന്നു. അദ്ദേഹത്തിന്റെ ഇവിടത്തെ പ്രകടനം നന്നായി. റിപ്പബ്ലിക്കന്മാരിലെ അതിയാഥാസ്ഥികര്‍ അദ്ദേഹത്തിനാണ് വോട്ടു ചെയ്തത്; ഹക്കബി രക്ഷ പെടില്ല എന്നു കണ്ടാവും. അമേരിക്കയില്‍ പൈസയുണ്ടെങ്കില്‍ ഒരളവുവരെ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാം എന്നതിന് ഉദാഹരണമാണ് മിറ്റ് റോംനിയുടെ ക്യാമ്പയിന്‍. രാഷ്ട്രീയസംഭാവനകളിലൂടെ പ്രചരണത്തിന് പണം സംഭരിക്കുന്നതിന് കടുത്ത നിയമങ്ങള്‍ ഉണ്ടെങ്കിലും സ്വന്തം പൈസ മുടക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഹക്കബിക്കാണ് ഇത്രയും പണം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ യാഥാസ്ഥികരെ അദ്ദേഹത്തിന് ഇളക്കാമായിരുന്നു. എന്തൊക്കെ ചെയ്താലും, മോറോണ്‍ മതക്കാരനായതിനാല്‍ റോംനി കിട്ടുന്ന പിന്തുണ ഒരളവുവിട്ട് കൂടാന്‍ പോകുന്നില്ല.
റിപ്പബ്ലിക്കന്‍ ഭാഗത്ത് ഇപ്പോള്‍ മക്കെയിനാണ് മുമ്പില്‍. ഇപ്പോഴത്തെ പോളുകള്‍ പ്രകാരം ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥി ആരായാലും അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് കാണിക്കുന്നത്. അത്തരം നിഗമനങ്ങള്‍ക്ക് ഇപ്പോള്‍ സമയം കുറച്ച് നേരത്തെയാണെങ്കിലും അത് അദ്ദേഹത്തിന്റെ പാര്‍ട്ടികള്‍ക്കതീതമായുള്ള ജനപിന്തുണ കാണിക്കുന്നു. മക്കെയില്‍ യഥാര്‍ഥത്തില്‍ ഒരു സ്വതന്ത്രനാണ്; അദ്ദേഹത്തിന് കിട്ടുന്ന വോട്ടുകളും പ്രധാനമായി അത്തരക്കാരില്‍ നിന്നാണ്. പേരിന് അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉണ്ട് എന്നേയുള്ളൂ. പാര്‍ട്ടിയിലുള്ള പിന്തുണ കുറവ് ഫെബ്രുവരി 5-നുള്ള പ്രൈമറികളിലും അദ്ദേഹത്തിന് ബാധ്യത ആയേക്കാം.
കെന്നഡികള്‍ പിന്തുണ പ്രഖ്യാപിച്ച ശേഷം സ്പീക്കര്‍ നാന്‍സി പെലോസി തുടങ്ങി പാര്‍ട്ടിയിലെ പല പ്രമുഖരും ഒബാമക്ക് പിന്തുണയുമായി എത്തി തുടങ്ങി. സൌത്ത് കാരളീനയില്‍ ബില്‍ ക്ലിന്റന്‍ ഭാര്യക്കുവേണ്ടി വേട്ടപ്പട്ടിയുടെ റോളില്‍ ഇറങ്ങിയത് ഹിലരിക്ക് ക്ഷീണം ചെയ്തെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആരെ പിന്തുണയ്ക്കും എന്ന് സംശയിച്ചിരുന്ന പലര്‍ക്കും അത് ഒബാമയുടെ ഭാഗത്തേക്ക് മറിയാന്‍ ഒരു കാരണം കൊടുത്തു. എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന പ്രഖ്യാപനം അല്‍ ഗോറിന്റേതാണ്. അദ്ദേഹം മത്സരത്തിന്‍ ഇറങ്ങുന്നതു നോക്കി (ഞാനടക്കം) വളരെയധികം പേര്‍ നോക്കിയിരുന്നു; അതുണ്ടായില്ല. ഇനിയിപ്പോള്‍ അദ്ദേഹം ആരെയാണ് പിന്തുണക്കുന്നതെന്നാണ് നോട്ടം. ക്ലിന്റന്മാരുമായുള്ള അദ്ദേഹത്തിന്റെ അത്ര സുഖമില്ലാത്ത ബന്ധം മൂലം ഹിലരിയെ പിന്തുണക്കാന്‍ ഇടയില്ല. ചിലപ്പോള്‍ ന്യൂട്രലോ അല്ലെങ്കില്‍ ഒബാമയ്ക്കോ ആയിരിക്കും പിന്തുണ. കഴിഞ്ഞ തവണ അദ്ദേഹം ഹൊവാര്‍ഡ് ഡീനെ പിന്തുണച്ചു; അധികം താമസിയാതെ ഡീന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു :)

Sunday, January 27, 2008
ഇനി കണ്ണുകള്‍ ഫ്ലോറിഡയിലേക്ക് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഒബാമ സൌത്ത് കാരളിനയിലെ ഡമോക്രാറ്റുകളുടെ പ്രൈമറി വിജയിച്ചു; അദ്ദേഹം 55% വോട്ടുപിടിച്ചപ്പോള്‍ ഹിലരിക്ക് വെറും 27% മാത്രമേയുള്ളൂ. പ്രതീക്ഷിച്ച അത്ര ‘വെളുത്ത‘ വോട്ടുകള്‍ ചോര്‍ന്നുപോകാതിരുന്നതാണ് ഒബാമക്ക് ഏറ്റവും ആശ്വാസകരമായിട്ടുള്ളത്; ഭൂരിപക്ഷത്തിന്റെ തോതിനേക്കാള്‍. ‘ബില്ലാരി’യുടെ ആക്രമണ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്നു തോന്നുന്നു ഒബാമക്ക് വൈകി കിട്ടിയ വെള്ളക്കാരുടെ പിന്തുണ. (ന്യൂ യോര്‍ക്ക് ടൈംസ് കോളമിസ്റ്റ് ഫ്രാങ്ക് റിച്ചിന്റെ പ്രയോഗമാണ് ‘ബില്ലാരി’; അദ്ദേഹത്തിന്റെ ഒന്നാന്തരം വിശകലനം ഇവിടെ വായിക്കുക.)
സൌത്ത് കാരളീനയിലെ റിപ്പബ്ലിക്കന്‍ പ്രൈമറി കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു. ജോണ്‍ മക്കെയിനാണ് അതില്‍ വിജയിച്ചത്. ആ വിജയം അദ്ദേഹത്തിന് ദേശീയതലത്തില്‍ മുന്നേറ്റം ഉണ്ടാക്കിക്കൊടുത്തു. ചൊവ്വാഴ്ച (ജനുവരി 29) പ്രൈമറി നടക്കുന്ന ഫ്ലോറിഡയിലും പല പോളുകളിലും അദ്ദേഹമാണ് മുന്നില്‍. ജൂലിയാനിയുടെ കാര്യമാണ് കഷ്ടം. ദേശീയതലത്തില്‍ വളരെക്കാലം പോളുകളില്‍ മുന്നിട്ടു നിന്നെങ്കിലും അദ്ദേഹം എന്തോ കാരണത്താല്‍ ആദ്യത്തെ പ്രൈമറികളിലൊന്നും കാര്യമായി പങ്കെടുത്തില്ല. മൊത്തം ശ്രദ്ധയും ഫ്ലോറിഡയിലെ പ്രൈമറിയിലാണ് കൊടുത്തത്; ഇപ്പോള്‍ അവിടെ മറ്റുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ പിന്നിലുമായി. മാധ്യമങ്ങള്‍ക്ക് വളരെ അനഭിമതനായ അദ്ദേഹത്തിന്റെ സാധ്യതകള്‍ക്ക് വന്‍തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. ഫ്ലോറിഡയില്‍ കുറഞ്ഞത് രണ്ടാം സ്ഥാനത്തെങ്കിലും വന്നില്ലെങ്കില്‍ സ്ഥിതി പരിതാപകരമാകും.
ഔധ്യോഗികമായി ഫ്ലോറിഡയില്‍ നിന്നുള്ള ഡമോക്രാറ്റുകളുടെ ഡലിഗേറ്റുകള്‍ക്ക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വോട്ടുചെയ്യാന്‍ പറ്റില്ല. ദേശീയനേതൃത്വവുമായി സംസ്ഥാനത്തെ പാര്‍ട്ടി തിരഞ്ഞെടുപ്പിന്റെ തീയതിയെപ്പറ്റി ഇടഞ്ഞതാണ് കാരണം. (മിഷിഗണിലും അതു തന്നെയായിരുന്നു സ്ഥിതി.) പക്ഷേ, തനിക്ക് പോളുകളില്‍ മുന്തൂക്കമുണ്ടെന്ന് കണ്ട് ഹിലരി പ്രൈമറി ജയിക്കുന്നതില്‍ നിന്നു കിട്ടുന്ന പരസ്യം മുതലാക്കാന്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സൌത്ത് കാരളീനയിലെ ഭീമമായ പരാജയത്തിന് ഒരു മരുന്നാവും ഫ്ലോറിഡയിലെ നാമമാത്രമായ വിജയം എന്ന് അവര്‍ കരുതുന്നുണ്ടാവും. എല്ലാ ഡമോക്രാറ്റ് പ്രൈമറികളിലും കണ്ടതുപോലെ വന്‍തോതില്‍ അവിടെ പോളിംഗ് ഉണ്ടാവുന്നുണ്ട്. (അവിടെ തിരഞ്ഞെടുപ്പ് തീയതിക്കു മുന്‍പ് തന്നെ വോട്ടുചെയ്തു തുടങ്ങാം.) ചെറുപ്പക്കാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഒബാമയുടെ സ്ഥാനാര്‍ഥിത്വമാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്; അതുവഴി പൊതുവെ വളരെ പോളിംഗ് കുറവായ പ്രൈമറികളില്‍ ഇത്തവണ വന്‍തോതില്‍ വോട്ടര്‍മാര്‍ പങ്കെടുക്കുന്നതും.
സൌത്ത് കാരളോനിയയിലെ വിജയത്തിന്‍ തൊട്ടുപിന്നില്‍ ഒബാമ വളരെ പ്രധാനപ്പെട്ട രണ്ടു എന്‍ഡോഴ്മെന്റുകള്‍ നേടിയെടുത്തു; സാക്ഷാല്‍ കെന്നഡി കുടുംബത്തില്‍ നിന്നു തന്നെ. ജോണ്‍ എഫ്. കെന്നഡിയുടെ മകള്‍ കാരളിന്‍ കെന്നഡിയുടെയും, ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഏറ്റവും വലിയ പേരിലൊന്നായ എഡ്വേര്‍ഡ് കെന്നഡിയുടെയും. ഒബാമയുടെ ചെറുപ്പവും പ്രതീക്ഷയെ മുന്നിറുത്തിയുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങളും മറ്റും കെന്നഡിയുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്താന്‍ ഇടയാക്കിയിട്ടുണ്ട്. കാരളിന്‍ കെന്നഡിയുടെ പിന്തുണ അത്തരം ചിന്തകള്‍ക്ക് ഇപ്പോള്‍ ആധികാരികതയും കൊടുത്തു.
29-ന് ഫ്ലോറിഡയില്‍ നടക്കുന്ന പ്രൈമറിയും പിന്നെ ഫെബ്രുവരി 5-ന് 20-ല്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുമാണ് ഈ തിരഞ്ഞെടുപ്പിന്റെ അടുത്ത പ്രധാന ഇനങ്ങള്‍. പക്ഷേ, അതിനിടയിലുള്ള സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരും പക്ഷം ചേരലുകളും ഒക്കെയായിരിക്കും നമുക്ക് രസകരമായ കാര്യങ്ങള്‍.

Saturday, January 26, 2008
ക്ലിന്റന്റെ വംശീയ കാര്‍ഡ് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഇന്ന് സൌത്ത് കാരളീനയില്‍ നടക്കുന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ ബറാക്ക് ഒബാമ ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പോളുകളില്‍ 10%-ന് അടുത്ത് മുമ്പിലാണ് അദ്ദേഹം ഹിലരിയെക്കാള്‍. കഴിഞ്ഞ തവണത്തെ ഡമോക്രാറ്റിക് പ്രൈമറിയില്‍ ജയിച്ച ജോണ്‍ എഡ്വേര്‍ഡ്സ് ചിത്രത്തിലില്ല. (അദ്ദേഹം ഈ സംസ്ഥാനത്താണ് ജനിച്ചത്; അയല്‍ സംസ്ഥാനമായ നോര്‍ത്ത് കാരളീനയിലെ സെനറ്റര്‍ ആയിരുന്നു.) പക്ഷേ, ഒബാമയുടെ ഏറ്റവും വലിയ ബാധ്യത ആകാന്‍ പോകുന്നതും ഈ വിജയം ആയിരിക്കും. കാരണം അത് ഇവിടത്തെ ഡമോക്രാറ്റുകളില്‍ പകുതിയോളം വരുന്ന കറുത്തവര്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ പിന്തുണക്കുന്നതുകൊണ്ടാണ്. വെള്ളക്കാരുടെ ഇടയിലെ പിന്തുണ വളരെക്കുറവാണ് അദ്ദേഹത്തിന് ഉള്ളത്; മൂന്നാം സ്ഥാനത്ത് വെറും 10%ത്തോടെ.
വെള്ളക്കാര്‍ക്ക് ഭൂരിപക്ഷമുള്ള അയോവയില്‍ ജയിക്കുകയും, ന്യൂ ഹാമ്പ്‌ഷയറിലും നെവാഡയിലും ശക്തമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തശേഷം ഇവിടെ വെള്ളക്കാരുടെ പിന്തുണ നഷ്ടപ്പെടാന്‍ അദ്ദേഹം എന്താണ് ചെയ്തത്? ന്യൂ ഹാമ്പ്‌ഷയറില്‍ വച്ചുതന്നെ വംശീയത തലപൊക്കിയതിനെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. അതിന്ന് ആക്കം കൂട്ടുവാന്‍ വേണ്ടിയിട്ട് ബില്‍ ക്ലിന്റനും ഹിലരി ക്ലിന്റനും വംശീയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടു, തന്ത്രപരമായ ചില പ്രസ്താവനകള്‍ ഇറക്കുക വഴി. അത്തരം പ്രസ്താവനകള്‍ ആ സംസ്ഥാനത്ത് ഒബാമക്ക് കറുത്തവരുടെ പിന്തുണ നേടിക്കൊടുത്തെങ്കിലും ക്ലിന്റന്മാരുടെ ലക്ഷ്യം, ഒബാമയെ ‘കറുത്ത’ സ്ഥാനാര്‍ഥിയാക്കി, ദേശീയതലത്തില്‍ മുഖ്യധാരയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ കുറക്കുക എന്നതായിരുന്നു. അതില്‍ അവര്‍ വിജയിക്കുമെന്നു തോന്നുന്നു. സൌത്ത് കാരളീനയില്‍ വെള്ളക്കാരുടെ പിന്തുണ ഈ സമയത്ത് പകുതി കണ്ടു കുറഞ്ഞു.
കഴിഞ്ഞയാഴ്ചയായിരുന്നു ഈ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പ്രൈമറി; അതില്‍ ജോണ്‍ മക്കെയിന്‍ ജയിച്ചു. ആ ജയം ദേശീയതലത്തില്‍ അദ്ദേഹത്തിന് മുന്നേറ്റമുണ്ടാക്കി. അവസാനത്തെ പോളുകള്‍ പ്രകാരം ഫ്ലോറിഡയില്‍ അദ്ദേഹമാണ് മുന്നില്‍. അവിടത്തെ വിജയം മക്കെയിന്റെ ശക്തനായ ഒരു എതിരാളിയെ ഏതാണ്ട് ഇല്ലാതാക്കും; ജൂലിയാനിയെ. മക്കബി കാശില്ലാതെ പ്രചരണമൊക്കെ കുറച്ചു വരികയാണ്. മിറ്റ് റോംനി സ്വന്തം കാശുകൊണ്ട് പിടിച്ചുനിന്ന് മിഷിഗണിലും നെവാഡയിലുമൊക്കെ വിജയിച്ചെങ്കിലും മക്കെയിനെ പിടിച്ചുകെട്ടാന്‍ പാടായിരിക്കും. മക്കെയിന്റെ പാര്‍ട്ടിക്കതീതമായ ജനപിന്തുണക്ക് ഒപ്പം നില്‍ക്കാന്‍ റിപ്പബ്ലിക്കന്‍ ഭാഗത്ത് ആരുമില്ല.
നെവാഡയിലെ ഡമോക്രാറ്റുകളുടെ കോക്കസ്സ് വിചിത്രമായിരുന്നു. ഹിലരി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ജയിച്ചെങ്കിലും ഒബാമക്കാണ് ഒരു ഡെലിഗേറ്റിനെ കൂടുതല്‍ കിട്ടിയത്. ഒബാമ നേരിടുന്ന മറ്റൊരു വെല്ലുവിളി ഹിസ്പ്പാനിക് (ഉത്തര-ദക്ഷിണ അമേരിക്കകളില്‍ നിന്ന് കുടിയേറിയ സ്പാനിഷ് സംസാരിക്കുന്നവരെയാണ് ഹിസ്പാനിക്കുകള്‍ എന്നു പറയുന്നത്) വോട്ടര്‍മാരെ ആകര്‍ഷിക്കലാണ്. പൊതുവെ അവര്‍ കറുത്തവരുമായി അത്ര സ്നേഹത്തിലല്ല. ആ വംശീയസ്പര്‍ദ്ധ ഒബാമക്ക് ക്ഷീണം ചെയ്യും. നെവാഡയില്‍ അതാണ് സംഭവിച്ചതെന്നു തോന്നുന്നു. ഹിസ്പ്പാനിക്കുകള്‍ പണിക്കാരായി ധാരാളമുള്ള ലാസ് വേഗസ് നഗരത്തില്‍ ഹിലരിക്ക് വമ്പിച്ച ഭൂരിപക്ഷമായിരുന്നു. ഹോട്ടല്‍ തൊഴിലാളികളുടെ യൂണിയന്റെ പിന്തുണ ഒബാമക്ക് കിട്ടിയിട്ടു കൂടി.
സൌത്ത് കാരളീനയില്‍ ഒബാമ ജയിച്ചാല്‍ 2 വിജയത്തോടെ ഹിലരിയുടെ ഒപ്പമെത്തും. റിപ്പബ്ലിക്കന്‍ ഭാഗത്ത് മിറ്റ് റോംനിക്കും മക്കെയിനും 2 വീതം വിജയങ്ങള്‍; ഹക്കബിക്ക് 1. ചിത്രം ഇപ്പോഴും അവ്യക്തമാണ്. ഫെബ്രുവരി 5-ന് വലിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ ആരാണ് ശരിക്കും മുന്നിട്ട് നില്‍ക്കുന്നതെന്ന് അറിയാന്‍ കഴിയൂ. പക്ഷേ,തല്‍ക്കാലം അത് ഹിലരിയും ജോണ്‍ മക്കെയിനുമാണ്.

Wednesday, January 23, 2008
പ്രൈമറി, കോക്കസ്സ് എന്നിവ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
അമേരിക്കയില്‍ താമസിക്കുന്ന ചില ഇന്ത്യാക്കാരോട് തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രൈമറി, കോക്കസ്സ് എന്നീ വിഷയങ്ങളില്‍ ചില സംശയങ്ങള്‍ ഉണ്ടെന്ന് മനസ്സിലായി. നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ഇല്ലാത്ത ഒന്നായതുകൊണ്ട് അങ്ങനെ സംശയം ഉണ്ടാകുന്നത് സ്വാഭാവികവുമാണ്‍.
പ്രൈമറി/കോക്കസ്സ് എന്ന പ്രക്രിയയിലൂടെയാണ്‍ അമേരിക്കയിലെ രാഷ്ട്രീയസംവിധാനത്തില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ ചെയ്യുന്നതുപോലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് പാര്‍ട്ടി ബോസുമാരോ,കമ്മറ്റിയോ അല്ല; മറിച്ച് പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ്‍. ആ പ്രക്രിയ രഹസ്യബാലറ്റിലൂടെ നടത്തുന്നതിനെ പ്രൈമറി എന്നു പറയുന്നു; മറിച്ച് പാര്‍ട്ടി അംഗങ്ങള്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോള്‍ അതിനെ കോക്കസ്സ് എന്നു പറയുന്നു. അവയൂടെ നിര്‍വ്വചനങ്ങളുടെ ലാളിത്യം ഇവിടെ അവസാനിക്കുന്നു; ഓരോ സംസ്ഥാനത്തും വളരെ സങ്കീര്‍ണ്ണമായ നിയമങ്ങള്‍ അവ നടപ്പിലാക്കുന്നതിന്‍ ഉപയോഗിക്കുന്നു; പ്രത്യേകിച്ചും കോക്കസ്സിന്‍.
തിരഞ്ഞെടുപ്പിന്റെ എല്ലാ തലങ്ങളിലും പ്രൈമറി ഉണ്ടാകാം; പ്രസിഡന്റു സ്ഥാനാര്‍ഥി ആവുന്നതിനു മുതല്‍ താഴെ സിറ്റി കൌണ്‍സിലര്‍ സ്ഥാനാര്‍ഥി ആകാന്‍ വരെ.
പ്രസിഡന്റ് പ്രൈമറിയില്‍ പ്രതിനിധികളെയാണ്‍ ശരിക്കും തിരഞ്ഞെടുക്കുന്നത്. പല സംസ്ഥാനങ്ങളിലും അത് വോട്ട് കിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ വീതിക്കുകയാണ്‍ ചെയ്യുന്നത്. ഉദാഹരണത്തിന്‍ നെവാഡയില്‍ ഡമോക്രാറ്റ് പ്രൈമറിയില്‍ ഹിലരി ജയിച്ചെങ്കിലും കൂടുതല്‍ പ്രതിനിധികളെ കിട്ടിയത് ഒബാമയ്ക്കാണ്‍. ഫ്ലോറിഡ പോലുള്ള സംസ്ഥാനത്ത് വിജയിക്കായിരിക്കും എല്ലാ പ്രതിനിധികളെയും കിട്ടുക. സംസ്ഥാനതലത്തിലുള്ള പ്രൈമറികള്‍ക്കുശേഷം നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ വച്ചാണ്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും പ്രൈമറി നടക്കണമെന്നുമില്ല. പലപ്പോഴും പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഒരാള്‍ വിജയിച്ചാല്‍ മറ്റുള്ളവര്‍ വിട്ടുകൊടുക്കലാണ്‍ പതിവ്. പാര്‍ട്ടിക്കുള്ളിലെ തന്നെ പോരാട്ടമായതുകൊണ്ട് മത്സരം ആരോഗ്യകരമായിരിക്കണമല്ലോ. പക്ഷേ, ഇത്തവണ രണ്ടു പാര്‍ട്ടിയിലും ആര്‍ക്കും ഇതുവരെ വ്യക്തമായ മുന്തൂക്കം ലഭിക്കാത്തതുകൊണ്ട് പല സംസ്ഥാനങ്ങളിലേക്കും മത്സരം ഗൌരവമായി നീണ്ടുപോകുന്നുണ്ട്. ഫെബ്രുവരി 5-ന്‍ അപ്പുറം കാര്യങ്ങള്‍ എന്തായാലും നീണ്ടുപോകില്ല; കാരണം അന്നാണ്‍ കാലിഫോര്‍ണിയ, ന്യൂ യോര്‍ക്ക് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ പ്രൈമറി നടക്കുന്നത്.

Tuesday, January 22, 2008
2007 ഓസ്ക്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു
പ്രധാനപ്പെട്ട ഓസ്ക്കര്‍ നോമിനേഷനുകള്‍ ഇവിടെ oscar.org-ല്‍ നിന്ന് കോപ്പി-പേസ്റ്റ് ചെയ്ത് ഇവിടെ ഇടുന്നു. കമന്റുകള് വഴി കാണാന്‍ സാധിക്കുന്ന പടങ്ങളെപ്പറ്റി അഭിപ്രായം ഇവിടെ ഇടുന്നതായിരിക്കും.
Performance by an actor in a leading role
=========================================
George Clooney in “Michael Clayton”
Daniel Day-Lewis in “There Will Be Blood”
Johnny Depp in “Sweeney Todd The Demon Barber of Fleet Street”
Tommy Lee Jones in “In the Valley of Elah”
Viggo Mortensen in “Eastern Promises”
Performance by an actor in a supporting role
============================================
Casey Affleck in “The Assassination of Jesse James by the Coward Robert Ford”
Javier Bardem in “No Country for Old Men”
Philip Seymour Hoffman in “Charlie Wilson’s War”
Hal Holbrook in “Into the Wild”
Tom Wilkinson in “Michael Clayton”
Performance by an actress in a leading role

Cate Blanchett in “Elizabeth: The Golden Age”
Julie Christie in “Away from Her”
Marion Cotillard in “La Vie en Rose”
Laura Linney in “The Savages”
Ellen Page in “Juno”
Performance by an actress in a supporting role
===============================================
Cate Blanchett in “I’m Not There”
Ruby Dee in “American Gangster”
Saoirse Ronan in “Atonement”
Amy Ryan in “Gone Baby Gone”
Tilda Swinton in “Michael Clayton”
Best animated feature film of the year
======================================
“Persepolis” Marjane Satrapi and Vincent Paronnaud
“Ratatouille” Brad Bird
“Surf's Up” Ash Brannon and Chris Buck
Achievement in directing
=========================
“The Diving Bell and the Butterfly” Julian Schnabel
“Juno” Jason Reitman
“Michael Clayton” Tony Gilroy
“No Country for Old Men” Joel Coen and Ethan Coen
“There Will Be Blood” Paul Thomas Anderson
Best documentary feature
========================
“No End in Sight” Charles Ferguson and Audrey Marrs
“Operation Homecoming: Writing the Wartime Experience” Richard E. Robbins
“Sicko” Michael Moore and Meghan O’Hara
“Taxi to the Dark Side” Alex Gibney and Eva Orner
“War/Dance” Andrea Nix Fine and Sean Fine
Achievement in film editing
=============================
“The Bourne Ultimatum” Christopher Rouse
“The Diving Bell and the Butterfly” Juliette Welfling
“Into the Wild” Jay Cassidy
“No Country for Old Men” Roderick Jaynes
“There Will Be Blood” Dylan Tichenor
Best foreign language film of the year
=======================================
“Beaufort” Israel
“The Counterfeiters” Austria
“Katyń” Poland
“Mongol” Kazakhstan
“12” Russia
ഇന്ത്യയുടെ പടം ഏതായിരുന്നു? നമുക്കെപ്പോഴും പങ്കെടുക്കുന്നതാണല്ലോ ഏറ്റവും വലിയ ലക്ഷ്യം.
Best motion picture of the year
================================
“Atonement”
“Juno”
“Michael Clayton”
“No Country for Old Men”
“There Will Be Blood”
Adapted screenplay
======================
“Atonement” Screenplay by Christopher Hampton
“Away from Her” Written by Sarah Polley
“The Diving Bell and the Butterfly” Screenplay by Ronald Harwood
“No Country for Old Men” Written for the screen by Joel Coen & Ethan Coen
“There Will Be Blood” Written for the screen by Paul Thomas Anderson
Original screenplay
===================
“Juno” Written by Diablo Cody
“Lars and the Real Girl” Written by Nancy Oliver
“Michael Clayton” Written by Tony Gilroy
“Ratatouille” Screenplay by Brad Bird Story by Jan Pinkava, Jim Capobianco, Brad Bird
“The Savages” Written by Tamara Jenkins

Thursday, January 10, 2008
വര്‍ണവിവേചനം തലപൊക്കുന്നോ? | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഒബാമയുടെ സാധ്യതയെപ്പറ്റി ഞാന്‍ ആദ്യം എഴുതിയപ്പോള്‍ അദ്ദേഹത്തിന്‍ ഹിലരിയെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നു പറയാനുണ്ടായ ഒരു കാരണം ഒരു സാധാരണ വെള്ളക്കാര്‍ കറമ്പന്‍ വോട്ടു ചെയ്യില്ല എന്ന എന്റെയൊരു ഊഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പക്ഷേ, അയോവയിലെ അദ്ദേഹത്തിന്റെ വിജയം എന്റെ ആ നിഗമനത്തിന്‍ തികച്ചും എതിരായിരുന്നു. വെള്ളക്കാര്‍ക്ക് ബഹുഭൂരിപക്ഷമുള്ള അയോവയില്‍ അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തോടെ ഡമോക്രാറ്റിക്ക് കോക്കസ് വിജയിച്ചു.
ആ വിജയം അഭിപ്രായ വോട്ടെടുപ്പുകളില്‍ വലിയ വ്യത്യാസമാണുണ്ടാക്കിയത്. ഒബാമ ഹിലരിയില്‍ നിന്ന് മത്സരത്തിലെ ലീഡ് പിടിച്ചെടുത്തു. എന്നേപ്പോലെയുള്ളവര്‍ അമേരിക്ക സാംസ്ക്കാരികമായി മുന്നേറി എന്ന് വൃഥാ ആശിച്ചു.
അയോവയിലെ വിജയം ഒബാമക്ക് ന്യൂ ഹാമ്പ്ഷയറില്‍ 10-12% വിജയ സാധ്യതയാണ് അഭിപ്രായവോട്ടെടുപ്പുകളില് നേടിക്കൊടുത്തത്. ഹിലരിയുടെ ആള്‍ക്കാര്‍ രണ്ടക്ക ശതമാന തോല്‌വി എങ്ങനെയെങ്ങിലും ഒഴിവാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നിരാശപ്പെട്ട് ഹിലരി കാണിച്ച പരസ്യമായ ഒരു വിങ്ങിപ്പൊട്ടലായിരുന്നു വാര്‍ത്തകളില്‍ മുഴുവന്‍ നിറഞ്ഞുനിന്നത്. ഒബാമയുടെ വിജയം എല്ലാവരും പ്രതീക്ഷിച്ചു; ഹിലരി സ്വന്തം പ്രചരണയന്ത്രം അഴിച്ചുപണിയുന്നതിനെപ്പറ്റി സംസാരിച്ചു തുടങ്ങി. ചില സംസ്ഥാനങ്ങളില്‍ നിന്ന് മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ചു പോലും. അത്ര ശക്തമായിരുന്നു ഒബാമ തരംഗം പ്രത്യക്ഷമായ രൂപം അതുവരെ.
പക്ഷേ, ഒബാമ ഹിലാരിയോട് 3% വോട്ടിന്‍ ന്യൂ ഹാമ്പ്ഷയറില്‍ തോറ്റു. അഭിപ്രായവോട്ടെടുപ്പുകളില്‍ നിന്ന് ഏതാണ്ട് 15% വരെ വ്യതാസം. തികച്ചും അസാധ്യമായൊരു കാര്യം. (മക്കെയിന്റെ വിജയം അഭിപ്രായവോട്ടെടുപ്പുകളില്‍ നിന്ന് ഒരു അണുവിട മാറിയില്ലെന്നും കൂടി നാം ഇവിടെ ഓര്‍ക്കണം.)
ഇത്തരമൊരു പ്രതിഭാസത്തെ വിശദീകരിക്കുന്നത് ഒരേയൊരു കാര്യം മാത്രം- വര്‍ണവിവേചനം. പൊതുവെ ഡമോക്രാറ്റുകളുടെ വോട്ടു ബാങ്കായ പാവപ്പെട്ട,വിദ്യാഭ്യാസം കുറഞ്ഞ വെള്ളക്കാര്‍ വര്‍ണ്ണവെറിയന്‍മാര്‍ കൂടിയാണ്‍ എന്നതാണ്‍ ഒരു സിദ്ധാന്തം. അഭിപ്രായവോട്ടെടുപ്പുകളില്‍ ഇത്തരക്കാര്‍ പങ്കെടുക്കാന്‍ വിമുഖത കാട്ടും; അങ്ങനെ അഭിപ്രായങ്ങള്‍ കറുത്തവരുടെ കാര്യം വരുമ്പോള്‍ പാടെ തെറ്റുകയും ചെയ്യും. തന്നെയുമല്ല പരസ്യമായി കറമ്പന്‍ വോട്ടു ചെയ്യും എന്നു പറയുന്ന വെള്ളക്കാരന്‍ പോളിംഗ് ബൂത്തിന്റെ സ്വകാര്യതയില്‍ മനം മാറ്റുകയും വെള്ളക്കാരന്‍ തന്നെ വോട്ടുചെയ്യുകയും ചെയ്യും. ബ്രാഡ്‌ലി ഇഫക്റ്റ് എന്നാണ്‍ ഈ പ്രതിഭാസത്തെ അമേരിക്കയില്‍ പൊതുവേ പറയുക. ലോസ് ആഞ്ചലസിലെ മേയറായിരുന്ന റ്റോം ബ്രാഡ്‌ലി 1982-ല്‍ നടന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ എല്ലാ അഭിപ്രായവോട്ടെടുപ്പുകളിലും മുന്നിട്ടു നിന്നു; പക്ഷേ അവസാനം വെള്ളക്കാരനായ എതിരാളിയോട് തോറ്റു. വെള്ളക്കാരന്റെ വൃത്തികെട്ട ആ വഞ്ചനയില്‍ നിന്നാണ്‍ വര്‍ണവിവേചത്തിന്റെ നിഘണ്ടുവിലേക്ക് ബ്രാഡ്‌ലി ഇഫക്റ്റ് എന്ന ഓമനപ്രയോഗം കടന്നു വരുന്നത്.
ഒബാമക്ക് മുമ്പ് വേറെ പലരും ഈ പ്രതിഭാസത്തിന്റെ കയ്പുനീര്‍ കുടിച്ചിട്ടുണ്ട്. 1983-ലെ ചിക്കാഗോ മേയര്‍ തിരഞ്ഞെടുപ്പില്‍ ഹാരോള്‍ഡ് വാഷിംഗ്ടന്‍; 1988-ലെ വിസ്ക്കോന്‍സിന്‍ ഡമോക്രാറ്റിക് പ്രൈമറിയില്‍ ജെസി ജാക്ക്സന്‍; 1989-ലെ വിര്‍ജീനിയ ഗവര്‍ണര്‍ ഇലക്ഷനില്‍ ഡഗ്ലസ് വൈല്‍ഡര്‍; അതേ വര്‍ഷം തന്നെ ന്യൂ യോര്‍ക്ക് നഗരത്തിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡേവിഡ് ഡിങ്കിന്‍സ് തുടങ്ങിയ പ്രമുഖ കറുത്ത രാഷ്ട്രീയക്കാര്‍ അതിന്റെ രുചി അറിഞ്ഞവരാണ്‍. വളരെ പൊതുജനസമ്മതനായ, ബുഷിന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന, കോളിന്‍ പവല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാതിരുന്നതിന്റെ ഒരു പ്രധാന കാരണം ആ പ്രതിഭാസത്തോടുള്ള ഭീതിയാല്‍ ആയിരുന്നത്രേ.
2003-ല്‍ ഇന്ത്യന്‍ അമേരിക്കനായ ബോബി ജിണ്ഡല്‍ ലൂയിസിയാന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ കാതലീന്‍ ബ്ലാങ്കോയോട് തോറ്റതിലും ബ്രാഡ്‌ലി ഇഫക്റ്റിന്റെ കരം കാണുന്നവരുണ്ട്. അദ്ദേഹത്തിന്റെ പോലെ ദേശീയതലത്തില്‍ കഴിവുതെളിയിച്ച ഒരാള്‍ ബ്ലാങ്കോയോട് അഭിപ്രായവോട്ടെടുപ്പുകളില്‍ മുന്നിട്ടു നിന്നശേഷം തോല്ക്കാന്‍ മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്‍. സുനാമി ആക്രമണം കൈകാര്യം ചെയ്തതതിലെ കഴിവുകേടുകള്‍ പോലുള്ള കാര്യങ്ങള്‍ വേണ്ടിവന്നു ജിണ്ഡലിന്റെ ആവശ്യം സംസ്ഥാനത്തിന്റെ ഭരണത്തില്‍ വേണമെന്ന കാര്യം ലൂയിസിയാനക്കാരെ ബോധ്യപ്പെടുത്തി കൊടുക്കാനും 2007 നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വിജയത്തിലേക്ക് നയിക്കാനും.
എന്തായാലും ഇത് അമേരിക്കന്‍ വെള്ളക്കാരന്റെ തനിനിറം കാണാന്‍ അവസരം തരുന്ന ഒരു തിരഞ്ഞെടുപ്പാണ്‍. ജനാധിപത്യം പുറംനാടുകളിലേക്ക് കയറ്റുമതി ചെയ്യാന്‍ തിടുക്കം പൂണ്ട് നടക്കുന്ന അമേരിക്കക്കാരന്‍ സ്വന്തം തട്ടകത്ത് ജനാധിപത്യം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ നടപ്പില്‍ വരുത്തുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ഇപ്പോള്‍ കാണുന്നത് ഒരു ഭരണവര്‍ഗ്ഗവും ഒരു അടിയാളരും തമ്മിലുള്ള തിരിവാണ്‍.
പൌരനാകാനുള്ള എന്റെ ആഗ്രഹത്തെ ഞാന്‍ പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു.

Monday, January 07, 2008
ഒബാമയും മക്കെയിനും ന്യൂഹാമ്പ്ഷയറില്‍ മുന്നില്‍ | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
അയോവയില്‍ കിട്ടിയ ഗംഭീരവിജയം അഭിപ്രായവോട്ടുകളില്‍ ന്യൂഹാമ്പ്ഷയറില്‍ ഒബാമയെ ഹിലരിയെക്കാള്‍ 10 പോയന്റ് മുന്നില്‍ എത്തിച്ചിരിക്കുന്നു. മക്കെയിനാണ്‍ റിപ്പബ്ലിക്കന്‍ ഭാഗത്ത് മുന്നില്‍. ഹിലരിയും മിറ്റ് റോംനിയും ആയിരുന്നു വളരെക്കാലം ഈ സംസ്ഥാനങ്ങളില്‍ മുന്നിലുണ്ടായിരുന്നത്. അഭിപ്രായവോട്ടെടുപ്പുകളുടെ കൃത്യത വച്ചു നോക്കുകയാണെങ്കില്‍ ഒബാമയും മക്കെയിനും ഇവിടെ ജയിക്കുമെന്നതില്‍ വലിയ സംശയങ്ങള്‍ ഒന്നും ഇല്ല.
മക്കെയിന്‍ ഇവിടെ 2000-ല്‍ ജോര്‍ജ്ജ് ബുഷിനെ തോല്പിച്ചതാണ്‍. പക്ഷേ, സൌത്ത് കാരളിന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളില്‍ കൃസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളുടെ പിന്തുണയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്തിത്വം പിന്നീട് ബുഷ് പിടിച്ചെടുക്കുകയും അല്‍ ഗോറില്‍ നിന്ന് സുപ്രീം കോര്‍ട്ടിന്റെ സഹായത്തോടെ പ്രസിഡന്റ് സ്ഥാനം തട്ടിപ്പറിച്ച് എടുക്കുകയും ആയിരുന്നു. (ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് ഗോറിനായിരുന്നു. അമേരിക്കയില്‍ ഇലക്ടറല്‍ കോളേജ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകിട്ടുന്നയാള്‍ തന്നെ തിരഞ്ഞെടുപ്പില്‍ വിജയിയായിക്കൊള്ളണമെന്നില്ല. ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചാണ്‍ തര്‍ക്കമുണ്ടായതും; സുപ്രീംകോടതി വിജയം ബുഷിന്‍ സമ്മാനിച്ചതും.)
മക്കെയിന്റെ പ്രചരണം ഏതാണ്ട് അവസാനിച്ചതായിരുന്നു. ഇങ്ങനെയൊരു വിജയം അദ്ദേഹത്തിന്റെ സാധ്യത നിലനിര്‍ത്താന്‍ വളരെ ആവശ്യമാണ്‍. ജൂലിയാനിക്കെതിരെ പൊതുവെ പത്രക്കാര്‍ തിരിഞ്ഞിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സാധ്യതകള്‍ കുറഞ്ഞുവരികയാണ്‍. തന്നെയുമല്ല അയോവയിലും ന്യൂഹാമ്പ്ഷയറിലും അദ്ദേഹം കാര്യമായി മത്സരിക്കുന്നുമില്ല. അത് നല്ല ദോഷം ചെയ്യുന്നുണ്ടെന്ന് ഉറപ്പായിരിക്കുന്നു. അയോവയില്‍ ഹക്കബിയുടെ വിജയം റിപ്പബ്ലിക്കന്മാരിലെ ആഡ്യന്മാര്‍ മക്കെയിന്റെ ഭാഗത്തേക്ക് മാറാന്‍ കാരണമായിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷേ,തെക്കന്‍ സംസ്ഥാനങ്ങളില്‍ ഹക്കബി ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാണ്‍ സാധ്യത. (ഹക്കബി അര്‍ക്കന്‍സായില്‍ 10 കൊല്ലം ഗവര്‍ണര്‍ ആയിരുന്നു. ബില്‍ ക്ലിന്റണും അവിടത്തെ ഗവര്‍ണര്‍ ആയിരുന്നു.അവര്‍ രണ്ടു പേരും ഹോപ്പ് എന്ന ഒരു ചെറിയ നഗരത്തില്‍ നിന്നുള്ളവരാണ്‍. രണ്ടു പാര്‍ട്ടിക്കാരാണെങ്കിലും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നു വരുന്നവരും ഒന്നാന്തരം പ്രാസംഗികര്‍ എന്ന സാമ്യവും ഉണ്ട്.)
നിരാശയില്‍ ഹിലരി പരസ്യമായി വിങ്ങിപ്പൊട്ടിയതാണ്‍ ഇന്നത്തെ ഏറ്റവും വലിയ വാര്‍ത്ത. അതിശക്തമായ ഒബാമ തരംഗത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പ്രചരണരംഗത്ത് അവര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്‍. ഒരവസരത്തില്‍ പാര്‍ട്ടി നോമിനിയെപ്പോലെ അവര്‍ പെരുമാറിയിരുന്നതാണ്‍. പക്ഷേ, അവരെ എഴുതിത്തള്ളുവാന്‍ ആയിട്ടില്ല; ന്യൂ യോര്‍ക്ക്, കാലിഫോര്‍ണിയ തുടങ്ങിയ വലിയ സംസ്ഥാനങ്ങളാണ്‍ നോമിനിയെ അന്തിമമായി തീരുമാനിക്കുക. അവിടങ്ങളിലെ തിരഞ്ഞെടുപ്പിന്‍ ഇനിയുമുണ്ട് ഏകദേശം ഒരു മാസം.
ഒബാമ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ആവുകയാണെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി ഇറങ്ങാന്‍ കച്ചകെട്ടിയിരുക്കുന്ന ഒരാളുണ്ട്- മൈക്കേല്‍ ബ്ലൂംബെര്‍ഗ്; ഇപ്പോഴത്തെ ന്യൂ യോര്‍ക്ക് സിറ്റി മേയര്‍. വ്യവസായിയും ബില്യണറുമായ ബ്ലൂംബര്‍ഗിന്‍ ധാരാളം കാശുണ്ട് സ്വന്തമായി മുടക്കി ഒരു കൈ നോക്കാന്‍. ഒബാമയാണ്‍ സ്ഥാനാര്‍ഥിയെങ്കില്‍ കറമ്പന്‍ വോട്ടുചെയ്യാന്‍ താല്പര്യമില്ലാത്ത വെള്ള ഡമോക്രാറ്റുകളും സ്വതന്ത്രരും ബ്ലുംബര്‍ഗിന്റെ പാളയത്തിലേക്ക് പോയേക്കാം. ഹക്കബിയാണ്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെങ്കില്‍ ഇപ്പോള്‍ മക്കെയിന്റെ കൂടെയുള്ളവരും ആ പാളയത്തിലെത്തും; ബ്ലൂംബര്‍ഗ് നല്ലൊരും മത്സരം കാഴ്ചവക്കുകയും ചെയ്യും.
റിപ്പബ്ലിക്കന്‍ ഭാഗത്ത് ഹക്കബിയോ മക്കെയിനോ സ്ഥാനാര്‍ഥി ആവുമെന്നത് ഉറപ്പാണ്‍. ന്യൂ ഹാമ്പ്ഷയറു പോലെ തനിക്ക് ഏറ്റവും പിടിയുള്ള സംസ്ഥാനത്ത് മിറ്റ് റോംനി തോറ്റാല്‍ പിന്നെ അദ്ദേഹത്തെ ജനം കൈവിട്ടു എന്നുതന്നെയാണ്‍ അര്‍ത്ഥം. അതുപോലെ ഡമോക്രാറ്റ് ഭാഗത്ത് ജോണ്‍ എഡ്വേര്‍ഡ്സിന്റെ കാര്യവും പോക്കാണ്‍. രണ്ടു ഭാഗത്തും ഫെബ്രുവരി 5-ലെ പ്രധാന പ്രൈമറി തിരഞ്ഞെടുപ്പുകള്‍ വരെ തീരുമാനങ്ങള്‍ നീണ്ടുപോകുമെന്ന് ഉറപ്പ്.
ഞാന്‍ പ്രതീക്ഷിക്കാതിരുന്ന ഒബാമയുടെ മുന്നേറ്റമാണ്‍ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്.

Thursday, January 03, 2008
ബാരക്ക് ഒബാമ അയോവ കോക്കസ് ജയിച്ചു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ഏകദേശം ഒരു കൊല്ലം മുമ്പ് ഒബാമ അങ്കത്തിനിറങ്ങിയപ്പോള്‍ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. ബാരക്ക് ഒബാമയുടെ സാധ്യതകള്
. ഇന്ന് നടന്ന അയോവയിലെ ഡമോക്രാറ്റ് കോക്കസ് ജയിച്ചുകൊണ്ട് അദ്ദേഹം നല്ലൊരു തുടക്കം കുറിച്ചിരിക്കുകയാണ്‍. ഞാന്‍ അമേരിക്കന്‍ പൌരനാകുന്നതിന് നല്ലൊരു കാരണവും ആവും. (ശ്രമിച്ചാല്‍ എനിക്ക് പൊതുതിരഞ്ഞെടുപ്പിന്‍ മുമ്പ് പൌരനാവുകയും വോട്ടു ചെയ്യുകയും ചെയ്യാം.)
റിപ്പബ്ലിക്കന്‍ ഭാഗത്ത് മുന്‍ അര്‍ക്കന്‍സാ ഗവര്‍ണര്‍ മൈക് ഹക്കബി ജയിച്ചു. രണ്ടുപേരും ഒരു തരത്തില്‍ കറുത്തകുതിരകള്‍. പക്ഷേ, തികച്ചും ശക്തന്മാര്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍ അങ്ങനെ തിരശ്ശീല ഉയര്‍ന്നിരിക്കുകയാണ്‍; നാടകീയമായ തുടക്കവും, ഫലങ്ങള്‍ തികച്ചും അപ്രതീക്ഷിതമല്ലെങ്കിലും. ഹിലരിയുടെ ദയനീയമായ മൂന്നാം സ്ഥാനമാണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുവാന്‍ പോവുക. മാറ്റത്തിന്റെ ഏജന്റ് താനാണെന്ന ഒബാമയുടെ പ്രചരണം വോട്ടര്‍മാര്‍ നെഞ്ചിലേറ്റി എന്നുവേണം കരുതാന്‍; പ്രത്യേകിച്ചും ചെറുപ്പക്കാര്‍. ഡമോക്രാറ്റ് ഭാഗത്തുണ്ടായ വന്‍ പോളിംഗ് അതാണ്‍ സൂചിപ്പിക്കുന്നത്. അടുത്ത ആഴ്ച ന്യൂ ഹാമ്പ്ഷയറില്‍ നടക്കുന്ന പ്രൈമറിയിലും ഹിലരി തോക്കുകയാണെങ്കില്‍ പിന്നെ നോമിനേഷന്‍ അവര്‍ക്ക് അസാധ്യമല്ലെങ്കിലും ബാലികേറാമല ആവും.
ഹിലരിയും ജൂലിയാനിയും തമ്മില്‍ ആയിരിക്കും എന്ന എന്റെ ഒരു കൊല്ലം മുമ്പത്തെ കണക്കുകൂട്ടല്‍ തെറ്റിയോ എന്നറിയാന്‍ കുറച്ചുനാള്‍ കൂടി കാക്കേണ്ടി വരും. പ്രത്യേകിച്ചും അദ്ദേഹം അയോവയില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്നതുകൊണ്ട്. എന്റെ കണക്കുകൂട്ടല്‍ തെറ്റി, ഒബാമ തന്നെ ഡമോക്രാറ്റ് പ്രൈമറി ജയിക്കട്ടെ എന്നാണ്‍ എന്റെ പ്രാര്‍ത്ഥന.
റിപ്പബ്ലിക്കന്‍ ഭാഗത്ത് ജൂലിയാനിയുടെ മുന്നേറ്റം ഞാന്‍ കരുതിയ പോലെ തന്നെയായി. പക്ഷേ, മൈക് ഹക്കബി കടന്നുവന്നത് ഒരാള്‍ പോലും മുന്നില്‍ കണ്ടുവെന്ന് എനിക്ക് തോന്നുന്നില്ല. ഈ തിരഞ്ഞെടുപ്പ് ഇത്ര രസകരമായത് ഒബാമയുടെയും ഹക്കബിയുടെയും മുന്നേറ്റം കൊണ്ടാണ്‍. രണ്ടുപേരും സ്വന്തം പാര്‍ട്ടികളിലെ anti-establishment കാര്‍; വ്യക്തിപരമായി നല്ല മനുഷ്യര്‍; തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി സ്വന്തം നിലപാടുകള്‍ നാഴികക്ക് നാലുവട്ടം മാറ്റാത്തവര്‍.
ജൂലിയാനി അവരുടെ സ്ഥാനാര്‍ഥി ആവുകയാണെങ്കില്‍ റിപ്പബ്ലിക്കന്‍സിന്‍ സാധ്യതയുണ്ടെന്ന വാദത്തില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. പക്ഷേ, ഹക്കബിക്കും നല്ല സാധ്യതയാണ്‍ സ്ഥാനാര്‍ഥി ആവാന്‍; ഇവാഞ്ചലിസ്റ്റുകളുടെ പരിപൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിന്‍ ഉള്ളതുകൊണ്ട് (അദ്ദേഹം തന്നെ ഒരു ബാപ്റ്റിസ്റ്റ് മിനിസ്റ്റര്‍ ആണ്‍). എന്നാല്‍ ഡമോക്രാറ്റുകളുടെ കാര്യം എളുപ്പമായി; വൃത്തികെട്ട കറുപ്പു-വെളുപ്പൂ വിവേചനം മറനീക്കി പുറത്തുവന്നില്ലെങ്കില്‍. ഭൂരിപക്ഷം വെള്ളക്കാരുടെ സംസ്ഥാനമായ അയോവയില്‍ നിന്ന് അങ്ങനെയൊരു സന്ദേശമല്ല തല്ക്കാലം വരുന്നത്.
വോട്ടുള്ള ഒബാമക്കാര്‍ ഇവിടെ ഒപ്പു വയ്ക്കുക :)

Tuesday, February 27, 2007
സ്വവര്‍ഗപ്രേമം രോഗമോ? ലൈംഗിക സംശയത്തിന് മറുപടി
സത്യം പറയണമല്ലോ; ഞാന്‍ “വനിത” വായിക്കുന്ന ഒരു പുരുഷനാണ്. (പ്രയോഗം എന്റെ സ്വന്തമല്ല; സുഹൃത്ത് പ്രസീല ഹണിയോട് കടപ്പാട്.) അതിന്റെ കെട്ടൂം മട്ടും, സിനിമാതാരങ്ങളുടെയും സുന്ദരിമാരുടെയും പടങ്ങളും, സര്‍വ്വോപരി കാണാന്‍ ഭംഗിയുള്ള ഭക്ഷണസാധനങ്ങളുടെ ചിത്രങ്ങളും ഒക്കെ ആകുമ്പോള്‍ ഏതവനും അതെടുത്ത് ഒന്ന് നോക്കിപ്പോകും. ചിലപ്പോള്‍ പുറം മുതല്‍ പുറം വരെ വായിച്ചും പോകും ;-) വിനയ ഡോളറുകള്‍ മുടക്കി നാട്ടില്‍നിന്ന് വരുത്തുന്ന സാധനത്തിന് ബേ ഏരിയയില്‍ നല്ല ഡിമാന്റാണ്. പഴയ പ്രതികള്‍ ഒന്നും കളയില്ല. ഞാന്‍ വരുത്തുന്ന Economist, New Yorker തുടങ്ങിയ ഉശിരന്‍ മാഗസിനുകള്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ വിനയ കുപ്പത്തൊട്ടിയില്‍ എറിയുമ്പോള്‍ “വനിത”യുടെ മാത്രം വര്‍ഷങ്ങളോളം പഴക്കമുള്ള ലക്കങ്ങള്‍ ഇവിടെ ഇപ്പോ ഴും ഇരിപ്പുണ്ട്.
“വനിത”യില്‍ കൊടുക്കാറുള്ള പല കാര്യങ്ങളും അശാസ്ത്രീയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും ആരോഗ്യത്തെക്കുറിച്ച് കൊടുക്കാറുള്ള ടിപ്പുകളും മറ്റും. ചൈനീസ് പാചകക്കുറിപ്പുകളിലും മറ്റും വമ്പന്‍ തെറ്റുകള്‍ കണ്ടിട്ടുണ്ട്. (Bay Area -യിലെ “ദേശീയ” cuisine ചൈനീസ് ആണേ.)
ഫെബ്രുവരി 15-28,2007 ലക്കത്തിലെ “ലൈംഗിക സംശയങ്ങള്‍ക്കു മറുപടി” യില്‍ സ്വവര്‍ഗരതിയെക്കുറിച്ച് ഒരു ഡോക്ടറുടെ പേരില്‍ എഴുതിക്കണ്ട ചില കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നു തോന്നി. സ്വവര്‍ഗരതിയെയും അതിന്റെ രാഷ്ടീയത്തെയും അംഗീകരിക്കുന്ന, ആ വിഷയങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന, സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ നിന്ന് ഒരു പ്രതികരണം ഉണ്ടാകേണ്ടത് ആവശ്യവുമാണ്.
“വനിത”യിലെ മേല്‍പ്പടി കോളം കൈകാര്യം ചെയ്യുന്നത് Dr.D. Narayana Reddy, Dega Institute, Chennai ആണ്. (നാട്ടില്‍ മലയാളി വൈദ്യന്മാര്‍ ആരെയും കിട്ടാനില്ലേ?) ഇദ്ദേഹത്തിന് 2007-ലെ World Association for Sexual Health Gold Medal കിട്ടിയെന്ന് പറയുന്നു. (അവരുടെ website കണ്ടുപിടിച്ചെങ്കിലും ഇദ്ദേഹത്തിന് ഗോള്‍ഡ് മെഡല്‍ കിട്ടിയതൊന്നും അതില്‍ കാണാനില്ല. ) പിന്നെ American University (അങ്ങനെയൊന്നുണ്ടോ?) യുടെ Distinguished Fellow Award; Sexology -യുടെ 7-മത് World Congress Award എന്നിവയൊക്കെ ഇങ്ങേര്‍ക്ക് കിട്ടിയതായി പറയുന്നുണ്ട്. എഴുതുന്ന ആളുടെ credentials ഒക്കെ ശരിയായ രീതിയില്‍ കൊടുത്തില്ലെങ്കില്‍ ഒരു വ്യാജന്‍ look ഉണ്ടാവുമെന്ന് മനോരമക്ക് അറിയില്ലേ, ആവോ?
ഡോക്ടറോട് ചോദിക്കുന്നത് ഒരു പി.ജി. വിദ്യാര്‍ത്ഥിനിയാണ്. പുള്ളിക്കാരത്തിക്ക് കൂട്ടുകാരിയോട് കലശലായ പ്രേമം; അവര്‍ ശാരിരിക ബന്ധത്തിലൊക്കെ ഏര്‍പ്പെടുന്നുണ്ട്. ആ ഇടപാട് വിവാഹബന്ധത്തെ ബാധിക്കുമോ എന്നാണ് സംശയം.
ചോദ്യത്തില്‍ തന്നെ കാണുന്ന ചില വൈരുദ്ധ്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ചോദ്യകര്‍ത്താവുണ്ടോ എന്നു തന്നെ സംശയമാണ്. പക്ഷേ, തികച്ചും ഒരു ആരോഗ്യപ്രശ്നത്തെ അവലോകനം ചെയ്യുന്നതുപോലെയുള്ള ഡോക്ടറുടെ മറുപടിയില്‍ അപാകതയുണ്ട്. അദ്ദേഹത്തിന്റെ ചികിത്സാവിധിയില്‍ നിന്ന് കുറച്ച്:
“ഏതു സാഹചര്യമാണ് സ്വവര്‍ഗപ്രണയം തുടങ്ങാന്‍ കാരണം എന്ന് ആദ്യമേ കണ്ടെത്തണം. ഇതിന് വിദഗ്ധനായ മന:ശാസ്ത്രജ്ഞന്റെ സഹായവും സ്വവര്‍ഗപ്രണയം മാറ്റാന്‍ സൈക്കോതെറാപ്പിയും ആവശ്യമാണ്. ..... സ്വവര്‍ഗപ്രണയക്കാരിലെ ലൈംഗികബന്ധം എയ്ഡ്സ് വ്യാപകമാക്കുമെന്നതിനെക്കുറിച്ച് ശക്തമായ അവബോധം സ്കൂള്‍, കോളേജ് തലത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.” (കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി മാഗസിന്‍ വായിക്കുക; എല്ലാം ടൈപ്പൂ ചെയ്യാന്‍ നേരമില്ല. പക്ഷേ, മറുപടിയുടെ പോക്ക് ഇങ്ങനെയാണ്.)
സ്വവര്‍ഗരതിയെയും എയ്ഡിനെയുമൊക്കെയുള്ള ഈ അഭിപ്രായങ്ങള്‍ വളരെ പുരാതനവും തികച്ചും അശാസ്ത്രീയവുമാണ്. സ്വവര്‍ഗരതിക്കാര്‍ അങ്ങനെ തന്നെ ജനിക്കുന്നവരാണെന്നാണ് പൊതുവെ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതിനെ ഒരു പ്രകൃതി വൈരുദ്ധ്യമായി കാണുന്ന രീതി ഇന്ന്‍ ചുരുങ്ങിയ പക്ഷം ആധുനികചികിത്സാരംഗത്തില്ല. (മത-രാഷ്ട്രീയ രംഗത്ത് ഇതേക്കുറിച്ച് ഒരു പൊതുവായം ഇനിയും ആയിട്ടില്ല; ചില യൂറോപ്യന്‍ രാജ്യങ്ങളിലും വളരെ ചുരുക്കം ക്രിസ്തീയ സഭകളിലും അല്ലാതെ.)എയ്ഡ്സ് സ്വവര്‍ഗരതിക്കാരുടെ രോഗം എന്ന് പേരു വരാന്‍ കാരണം ആ രോഗത്തെ കണ്ടെത്തിയ സമയത്ത് ധാരാളം സ്വവര്‍ഗരതിക്കാര്‍ക്ക് ആ രോഗം ഉണ്ടായിരുന്നതുകൊണ്ടാണ്; ഇന്ന് എയ്ഡ്സിന് അങ്ങനെ പ്രത്യേക ലൈംഗീകമാനമൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
ജനപ്രിയ മാസികകളുടെ ഇത്തരം വിജ്ഞാന“ഡോസ്”കൊണ്ട് എത്രയോ ആളുകളായിരിക്കും നാനാതരം വിഷയങ്ങളെക്കുറിച്ച് വികലവും അപൂര്‍ണ്ണവുമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്നത്.
ഇതുപോലൊരു അസത്യം ദിലീപിന്റെ “ചാന്തുപൊട്ടി”ലൂടെയും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ദിലീപ് വളരെ നന്നായി അവതരിപ്പിച്ച കഥാപാത്രത്തെ അവസാനം ചികിത്സിച്ച് “ഭേദ”മാക്കുന്നത് ഭൂരിപക്ഷത്തിന്റെ യാഥാസ്ഥികതയെ ഭയന്നോ, സുഖിപ്പിക്കുവാനോ ആണ്. സ്തൈണഭാവമുള്ള ആ ആണിന്റെ കഥാപാത്രത്തെ സിനിമയുടെ അവസാനം വരെ നിലനിര്‍ത്തിയെങ്കില്‍ ആ ചിത്രം കൂടുതല്‍ സത്യസന്ധവും കുറച്ചുകൂടി ആഴമുള്ളതുമാകുമായിരുന്നു.

Friday, February 23, 2007
വേദവാക്യങ്ങളിലെ മണ്ടത്തരങ്ങള്‍ അഥവാ മാതൃഭൂമിയുടെ പത്രാധിപരെവിടെ?
നാട്ടില്‍ നിന്ന് കൊണ്ടുവന്ന ആഴ്ച്പ്പതിപ്പുകളിലൂടെ ഓടിച്ചുനോക്കുമ്പോഴാണ് മാതൃഭൂമിയില്‍ ടി.ഡി.രാമകൃഷ്ണന്‍ ചെയ്ത, സി.വി.ശ്രീരാമനുമായുള്ള അഭിമുഖം ശ്രദ്ധയില്‍ പെട്ടത്. (സി.വി.ശ്രീരാമനും കാലവും, 2006 ഡിസംബര്‍ 31 - ജനവരി 6, ലക്കം 44).
സക്കറിയയും പുനത്തിലും കാക്കനാടനും മുകുന്ദനും തങ്ങളുടെ കൈയടക്കങ്ങള്‍കൊണ്ട് മലയാളകഥാലോകത്ത് നിറഞ്ഞ് നില്‍ക്കുമ്പോഴാണ്, ലോകം കണ്ട ഒരു പ്രവാസിയുടെ അനുഭവങ്ങളുടെ തീഷ്ണതയുള്ള കഥകളുമായിട്ട് സി.വി. ശ്രീരാമന്‍ മലയാളത്തിലേക്ക് വരികയും തന്റേതായ ഒരു അനുവാചകവൃന്ദത്തെ ഉണ്ടാക്കിയെടുക്കുകയും ചെയ്തത്. മലയാള കഥാകാരന്മാരില്‍ ഇന്നും നല്ലൊരു ശതമാനം എഴുത്തുകാരും, കഥയുടെ രൂപഘടനയിലും ഭാഷയിലും ആഖ്യാന രീതികളിലും ഒതുങ്ങുന്ന പരീക്ഷണങ്ങളില്‍ മുഴുകി, ചിലപ്പോള്‍ കഥ പറയാന്‍ തന്നെ മറന്നു പോകുന്നവരാണ്. ആ കൂട്ടത്തില്‍ നിന്ന് സി.വി. ശ്രീരാമന്‍ എന്നും വേറിട്ടുനിന്നു; അദ്ദേഹത്തിന്റെ കഥ എന്നും പക്വതയുള്ളതായിരുന്നു.
പക്ഷേ, ഈ അഭിമുഖത്തില്‍ അദ്ദേഹം വിളിച്ചുപറയുന്ന കാര്യങ്ങളില്‍ നിന്ന് ആ എഴുത്തുകാരന്‍ വര്‍ത്തമാന കാലത്തിലൊന്നുമല്ല ജീവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലാക്കാം. എനിക്ക് അതിനോടല്ല പ്രശ്നം; മറിച്ച് മാതൃഭൂമിയെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരു പ്രസിദ്ധീകരണം ആ അസത്യങ്ങള്‍ നമുക്ക് വിളമ്പിത്തരുന്നതിലാണ്. അഭിമുഖത്തില്‍ ആര്‍ക്കും എന്തും പറയാം; പക്ഷേ, അത് വാസ്തവങ്ങളെക്കുറിച്ചാകുമ്പോള്‍ പ്രസിദ്ധീകരിക്കുന്നതിന്ന് മുമ്പ് അവയൊക്കെ സ്ഥിരീകരിക്കേണ്ട ചുമതല പത്രാധിപര്‍ക്കുണ്ട്. നമ്മളെപ്പോലെ വിരല്‍ത്തുമ്പത്ത് വിക്കിപ്പീഡിയയൊന്നും മാതൃഭൂമി വായിക്കപ്പെടുന്ന ഗ്രാമീണവായനശാലകളില്‍ ഇല്ലല്ലോ.
ഉദാഹരണത്തിന് അര്‍മീനിയ എന്ന രാജ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് നോക്കുക:
"സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് അര്‍മീനിയയാണ്. യൂറോപ്പിലെ ഏക ഇസ്ലാമിക് സ്റ്റേറ്റാണ് അര്‍മീനിയ. അര്‍മീനിയന്‍സ് എന്ന് പറയുന്നത് ലോകത്തില്‍ മേറ്റ്‌വിടെയുമില്ലാത്ത ഒരു ക്ലാനാണ്. അവര്‍ ഫയര്‍ വര്‍ഷിപ്പേഴ്സാണ്. വളരെ വ്യത്യസ്തരായവര്‍. ക്രിസ്ത്യന്‍ ഇന്‍വേഷനെ എക്കാലത്തും പ്രതിരോധിച്ചിട്ടുള്ള പാരമ്പര്യമുള്ളവരാണ്. അവര്‍ ലോകത്തിലെ മറ്റൊരു സംസ്ക്കാരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും ഞങ്ങളുടെ പ്രത്യേക ഐഡന്റിറ്റി നിലനിര്‍ത്തുമെന്നും പറഞ്ഞു." അങ്ങനെ പോകുന്നു ആ ജല്‌പനങ്ങളൂടെ ഘോഷയാത്ര.
അര്‍മീനിയ അതിന്റെ അതിപുരാതന ഓര്‍ത്തൊഡോക്സ് ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഒരു രാജ്യമാണ്. അത് യുറോപ്പിലുമല്ല, ഏഷ്യയിലുമല്ല; രണ്ടിനുമിടക്കാണ്. മുസ്ലിം രാജ്യവുമല്ല; ലോകത്തില്‍ ആദ്യമായി ക്രിസ്തുമതത്തെ ഔദ്യോഗികമാക്കിയ രാജ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുര്‍ക്കിയുടെ അധിനിവേശത്തെ ചെറുത്തതിന് വംശീയ ഉന്മൂലനം (നാത്‌സികള്‍ ജൂതന്മാരെയും ജിപ്സികളേയും കൊന്നൊടുക്കിയ തോതില്‍) നേരിട്ടവരാണ്. അര്‍മീനിയയിലുള്ളതിനെക്കാള്‍ ഏതാണ്ട് മൂന്നിരട്ടി അര്‍മീനിയക്കാര്‍ പുറത്തുണ്ട്; അമേരിക്കയിലൊക്കെ പ്രവാസിസമൂഹങ്ങളുടെ മുന്നിരയിലാണ് അവരുടെ സ്ഥാനം.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ഇത്ര ലളിതമായ ഒരു കാരണം ഞാന്‍ ആദ്യമായാണ് കാണുന്നത് :-)
പ്രസിദ്ധരായ സാഹിത്യകാരന്മാരെ നാം പലപ്പോഴും ദൈവങ്ങളെപ്പോലെയാണ് കാണുന്നത്. അവര്‍ പറയുന്നത് വേദവാക്യവും. അത്തരം ജഡതയെ പ്രതിരോധിക്കാന്‍ ബ്ലോഗുപോലുള്ള ഒന്ന് അത്യാവശ്യം. ഇതൊന്നും വിളിച്ചുപറയുന്നതിന്ന് മാതൃഭൂമിയുടെ എഴുത്തുപെട്ടിയെ ആശ്രയിക്കേണ്ടല്ലോ.

Subscribe to:
Posts (Atom)