ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിന്ന് ഞാന്‍ ചെറിയ തോതില്‍ തെറി കേള്‍ക്കാറുണ്ട്. പക്ഷേ, ലിസ്റ്റുകള്‍ വഴി ഞാന്‍ ധാരാളം നല്ല സിനിമകളും പുസ്തകങ്ങളും കണ്ടെത്തിയിട്ടുള്ളതുകൊണ്ട് (പ്രത്യേകിച്ച് അത്ര പ്രശസ്തി ലഭിക്കാത്തവ) അവയിലുള്ള വിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നു.
ഈ ലിസ്റ്റ് യാഹൂ! മൂവീസില്‍ കണ്ടതാണ്. ഹോളിവുഡ് ചിത്രങ്ങള്‍ മാത്രമല്ല ഈ ലിസ്റ്റിലുള്ളതെന്ന സവിശേഷത ഇതിനുണ്ട്. ഞാന്‍ ഏകദേശം 62 ചിത്രങ്ങള്‍ ഈ ലിസ്റ്റില്‍ നിന്ന് ഇതിനകം കണ്ടിട്ടുണ്ട്. ഏകദേശം എന്നുപറയാന്‍ കാരണം, ചില ചിത്രങ്ങള്‍ കണ്ടോ എന്ന് അത്ര ഉറപ്പില്ല. മിക്കവാറും 62-ന് മുകളിലായിരിക്കും യഥാര്‍ഥ എണ്ണം.
ഈ ലിസ്റ്റില്‍ കാണാത്ത, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ഏതാണ്?
എനിക്ക് പെട്ടന്ന് ഓര്‍മയില്‍ വരുന്നത് ഇവയാണ്: Bullworth, American Beauty, Seven, Gandhi, Amadeus, Platoon, Shining, Reservoir Dogs, Zorba the Greek, JFK, Momento, Midnight Express, Beloved, Fargo, Sling Blade, Crash, Sideways, Children of Heaven (Iran), Ikiru (Japan), Das Boot (Germany), Run Lola Run (Germany), Chungking Express (Hongkong), Mongol (Kazakistan), Central Station (Brazil), Farewell my Concubine (China)
ഇന്ത്യയില്‍ നിന്ന് ഈ ലിസ്റ്റില്‍ ഒരു ചിത്രമേയുള്ളൂ: സത്യജിത് റായിയുടെ ‘Appu's World'. ഞാന്‍ കണ്ടിട്ടുള്ളവയില്‍ ‘ചാന്ദ്നീ ബാര്‍‘ അതില്‍ ചേര്‍ക്കാവുന്നതാണെന്ന് തോന്നുന്നു. മലയാളത്തില്‍ നിന്ന്????? നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍?? ഹോളിവുഡില്‍ നിര്‍മ്മിക്കപ്പെട്ടെങ്കില്‍ തിലകന് ഓസ്കര്‍ കിട്ടാമായിരുന്ന പടമാണതെന്ന് പലവട്ടം ആ ചിത്രം കണ്ടശേഷവും എനിക്ക് തോന്നിയിട്ടുണ്ട്.
Monday, March 23, 2009
Thursday, March 19, 2009
കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ - മാര്‍ച്ച് 19
2 മുന്നണികളും സ്ഥാനാര്‍ഥികളെ ഏതാണ്ട് അണിനിരത്തി കഴിഞ്ഞു. കോണ്‍ഗ്രസുകാര്‍ പതിവുപോലെ സ്വന്തം കാലില്‍ വെടിവച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ശശി തരൂരിനെ അവര്‍ക്ക് തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ കഴിഞ്ഞ നേട്ടം, ഹൈബി ഈഡന് എറണാകുളത്ത് സ്ഥാനാര്‍ത്തിത്വം നിഷേധിച്ചുകൊണ്ട് കളഞ്ഞുകുളിച്ചു. സി.പി.എം. ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോള്‍ കെ.വി.തോമസിനെപ്പോലെയുള്ള അവസരവാദികളെ പൊടിതട്ടിയെടുത്ത് നിറുത്തുന്നത് ഐക്യമുന്നണിക്ക് ദോഷകരമാകും എന്ന് തീര്‍ച്ച. വി.എം.സുധീരന്‍ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണമെന്ന് പറഞ്ഞ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിന്റെ പൊള്ളത്തരം സാധാരണ വോട്ടര്‍മാര്‍ക്ക് മനസിലാകുന്നതും കോണ്‍ഗ്രസിന്റെ ലിസ്റ്റ് കാണുമ്പോഴാണ്. അതേ ചൊല്ലിയുള്ള വിവാദങ്ങള്‍ നീണ്ടുപോയി പാര്‍ട്ടിയെ ക്ഷീണിപ്പിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉറപ്പാക്കുകയും ചെയ്യും.
ആലത്തൂരില്‍ സി.പി.എം.-ന്റെ പി.കെ.ബിജുവിന്റെ സ്ഥാനാര്‍ത്തിത്വം ശ്രദ്ധേയമാണ്. കഴിവുള്ളവരെ നേതൃത്വനിരയിലേക്ക് കൊണ്ടുവരിക എന്ന ആ പാര്‍ട്ടിയുടെ പരിഗണന വളരെ പ്രശംസനീയം തന്നെ. പി.കെ.ബിജുവ്ന്റെ വെബ്ബ് സൈറ്റ് www.pkbiju.com.
എന്റെ പുതുക്കിയ നിഗമനങ്ങള്‍ ഇവയാണ്:
എന്റെ പുതുക്കിയ ലിസ്റ്റില്‍ 2 സീറ്റുകളേ ടോസ്-അപ്പ് ഉള്ളൂ; എറണാകുളവും ഇടുക്കിയും. ബാക്കി 18 സീറ്റുകളും ഏതെങ്കിലും ഭാഗത്തേക്ക് ചരിഞ്ഞാണ് കാണുന്നത്.
സീറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസമില്ല: യുഡീഫ് (11); എല്‍ഡീഫ് (9)
സര്‍വേകള്‍ പ്രകാരം യൂഡീഎഫിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് കാണുന്നു. പക്ഷേ, അതെങ്ങനെ സാധ്യമാകും എന്ന് മനസ്സിലാകുന്നില്ല.

| മണ്ഡലം | സ്ഥാനാര്‍ഥികള്‍ | സാധ്യത |
|---|---|---|
| തിരുവനന്തപൂരം | ശശി തരൂര്‍ (കോണ്‍ഗ്രസ്) രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.) | ശശി തരൂര്‍ (ഉറപ്പ്) |
| ആറ്റിങ്ങല്‍ | ജി.ബാലചന്ദ്രന്‍ (കോണ്‍ഗ്രസ്) എ.സമ്പത്ത് (സി.പി.എം.) | എ.സമ്പത്ത് (സാധ്യത) |
| കൊല്ലം | പീതാംബരക്കുറുപ്പ് (കോണ്‍ഗ്രസ്) പി.രാജേന്ദ്രന്‍ (സി.പി.എം.) | പി.രാജേന്ദ്രന്‍(ഉറപ്പ്) |
| പത്തനംതിട്ട | ആന്റോ ആന്റണി (കോണ്‍ഗ്രസ്) അനന്തഗോപന്‍ (സി.പി.എം.) | ആന്റോ ആന്റണി (ഉറപ്പ്) |
| കോട്ടയം | ജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്) സുരേഷ് കുറുപ്പ്‍ (സി.പി.എം.) | ജോസ് കെ. മാണി (ഉറപ്പ്) |
| മാവേലിക്കര | കൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) ആര്‍.എസ്.അനില്‍ (സി.പി.ഐ.) | കൊടിക്കുന്നില്‍ സുരേഷ് (ഉറപ്പ്) |
| ആലപ്പുഴ | കെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്) കെ.എസ്.മനോജ്‍ (സി.പി.എം.) | കെ.സി.വേണുഗോപാല്‍ (ഉറപ്പ്) |
| ഇടുക്കി | പി.ടി.തോമസ് (കോണ്‍ഗ്രസ്) ഫ്രാന്‍സിസ് ജോര്‍ജ്ജ്‍ (കേരള കോണ്‍ഗ്രസ്) | ടോസ് അപ്പ് |
| എറണാകുളം | കെ.വി.തോമസ് (കോണ്‍ഗ്രസ്) സിന്ധു ജോയി (സി.പി.എം.) | ടോസ് അപ്പ് |
| ചാലക്കുടി | കെ.പി.ധനപാലന്‍ (കോണ്‍ഗ്രസ്) യു.പി.ജോസഫ് (സി.പി.എം.) | കെ.പി.ധനപാലന്‍ (സാധ്യത) |
| തൃശ്ശൂര്‍ | പി.സി.ചാക്കോ (കോണ്‍ഗ്രസ്) സി.എന്‍.ജയദേവന്‍ (സി.പി.ഐ.) | പി.സി.ചാക്കോ (ഉറപ്പ്) |
| ആലത്തൂര്‍ | എന്‍.കെ.സുധീര്‍ (കോണ്‍ഗ്രസ്) പി.കെ.ബിജു (സി.പി.എം.) | പി.കെ.ബിജു (ഉറപ്പ്) |
| പാലക്കാട് | സതീശന് പാച്ചേനി (കോണ്‍ഗ്രസ്) എം.ബി.രാജേഷ് (സി.പി.എം.) | എം.ബി.രാജേഷ്‍(സാധ്യത) |
| കോഴിക്കോട് | എം.കെ.രാഘവന്‍ (കോണ്‍ഗ്രസ്) മുഹമ്മദ് റിയാസ് (സി.പി.എം.) | മുഹമ്മദ് റിയാസ് (സാധ്യത) |
| വടകര | ?? (കോണ്‍ഗ്രസ്) പി.സതിദേവി(സി.പി.എം.) | പി.സതിദേവി (സാധ്യത) |
| മലപ്പുറം | ഇ.അഹമ്മദ് (മുസ്ലിം ലീഗ്) ടി.കെ.ഹംസ (സി.പി.എം.) | ഇ.അഹമ്മദ് (ഉറപ്പ്) |
| പൊന്നാനി | ഇ.ടി.മുഹമ്മദ് ബഷീര്‍(?) (മുസ്ലീം ലീഗ്) ഹുസൈന്‍ രണ്ടത്താണി (സി.പി.എം. സ്വതന്ത്രന്‍) | ഇ.ടി.മുഹമ്മദ് ബഷീര്‍ (ഉറപ്പ്) |
| വയനാട് | എം.ഐ.ഷാനവാസ് (കോണ്‍ഗ്രസ്) എം.റഹ്‌മത്തുള്ള (സി.പി.ഐ.) | എം.ഐ.ഷാനവാസ് (സാധ്യത) |
| കണ്ണൂര്‍ | കെ.സുധാകരന്‍ (കോണ്‍ഗ്രസ്) കെ.കെ.രാഗേഷ്‍ (സി.പി.എം.) | കെ.കെ.രാഗേഷ് (സാധ്യത) |
| കാസര്‍ഗോഡ് | ഷാനിമോള്‍ ഉസ്മാന്‍ (കോണ്‍ഗ്രസ്) പി.കരുണാകരന്‍ (സി.പി.എം.) | പി.കരുണാകരന്‍ (ഉറപ്പ്) |
എന്റെ പുതുക്കിയ ലിസ്റ്റില്‍ 2 സീറ്റുകളേ ടോസ്-അപ്പ് ഉള്ളൂ; എറണാകുളവും ഇടുക്കിയും. ബാക്കി 18 സീറ്റുകളും ഏതെങ്കിലും ഭാഗത്തേക്ക് ചരിഞ്ഞാണ് കാണുന്നത്.
സീറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസമില്ല: യുഡീഫ് (11); എല്‍ഡീഫ് (9)
സര്‍വേകള്‍ പ്രകാരം യൂഡീഎഫിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് കാണുന്നു. പക്ഷേ, അതെങ്ങനെ സാധ്യമാകും എന്ന് മനസ്സിലാകുന്നില്ല.
Thursday, March 12, 2009
കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ - മാര്‍ച്ച് 12
ചാരുകസാല രാഷ്ട്രീയവിശകലനത്തിന് നല്ല ഉദാഹരണമാണ് ഈ പോസ്റ്റ്. ഭൂമിയുടെ മറുവശത്തിരുന്നുകൊണ്ട് ഞാന്‍ കേരളത്തിലെ ലോകസഭാതിരഞ്ഞെടുപ്പുഫലത്തിനെപ്പറ്റി ഒരു പ്രവചനം നടത്തുക :-) മലയാളമനോരമയില്‍ കേരളത്തിലെ ലോകസഭാമണ്ഡലങ്ങളെക്കുറിച്ച് “മണ്ഡലപരിചയം” എന്നൊരു ഫീച്ചര്‍ ഉണ്ട്. അതില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെയീ പ്രവചനം.
സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് തീര്‍ച്ചയാവാതെ ഇത്തരം പ്രവചനങ്ങളൊക്കെ നടത്തുന്നത് ശരിയല്ല എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നു. പക്ഷേ, രണ്ടുമുന്നണികളും സീറ്റുകള്‍ പങ്കിട്ടെടുക്കും എന്നാണ് ഇപ്പോഴത്തെ നില കാണിക്കുന്നത്.
കോണ്‍ഗ്രസിന് ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ ഉറപ്പുള്ള പല സീറ്റുകളും ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി കളഞ്ഞുകുളിക്കാം. ഇടതുമുന്നണി അത്തരം ആത്മഹത്യകള്‍ ചെയ്യാനുള്ള സാധ്യത കുറവാണ്. ടോസ്-അപ്പ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവം വളരെ നിര്‍ണായകമാവും. ഒരു മുന്നണിയോട് ചായ്‌വുള്ള മണ്ഡലങ്ങളില്‍, എതിര്‍ മുന്നണി അതിശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്താതെ രക്ഷയൊന്നുമില്ല; മത്സരിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നവരെ ഒഴിവാക്കിയില്ലെങ്കില്‍ സീറ്റ് എതിര്‍പക്ഷത്തിന് വച്ചുനീട്ടുന്നതിന് തുല്യമാകും.
UDF-ന് ഉറപ്പുള്ളവ - പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ചാലക്കുടി, തൃശൂര്‍, പൊന്നാനി
UDF-നോട് ചായ്‌വുള്ളവ - എറണാകുളം, മലപ്പുറം, വയനാട്
ടോസ്-അപ്പ് (ചാഞ്ചാടുന്നവ) - തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, ആലത്തൂര്‍
LDF-നോട് ചായ്‌വുള്ളവ - ആറ്റിങ്ങല്‍, കൊല്ലം,പാലക്കാട്,കോഴിക്കോട്
LDF-ന് ഉറപ്പുള്ളവ - വടകര, കണ്ണൂര്‍, കാസര്‍കോട്
ടോസ്-അപ്പുകളെ രണ്ട് മുന്നണിക്കും തുല്യമായി വീതിക്കുകയാണെങ്കില്‍ എന്റെ പ്രവചനം ഇതാണ്:
UDF - 11
LDF - 9
സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്ന് അറിഞ്ഞശേഷം ഞാന്‍ ഇതിന്റെ അടുത്ത ഭാഗം ഇടുന്നതായിരിക്കും.

Thursday, February 26, 2009
ജനാധിപത്യം - കുതറി മാറിയ കുറെ ചോദ്യങ്ങള്‍
മറ്റു മലയാളം ബ്ലോഗുകളെപ്പറ്റി ഞാന്‍ സാധാരണ ഇവിടെ എഴുതാറില്ല. കാരണം ഈ ബ്ലോഗിന്റെ ഒരു പ്രധാന ഉദ്ദേശം മലയാളം ബ്ലോഗിന്ന് പുറത്തുള്ള എന്റെ വായനയെ പരിചയപ്പെടുത്തുകയാണ്. ആ കീഴ്വഴക്കത്തിന് ഒരു വ്യത്യാസം വരുത്തേണ്ടി വന്നു ഇപ്പോള്‍.
ജനാധിപത്യക്രമത്തിന്റെ പ്രശ്നങ്ങളെപ്പറ്റി ജനാധിപത്യം - ചിതറിയ ചില പ്രബന്ധങ്ങള്‍ എന്ന പോസ്റ്റില്‍ എഴുതിക്കണ്ട ചില കാര്യങ്ങളെപ്പറ്റി ഞാന്‍ അവിടെ കമന്റിട്ടു. ന്യായമായും അതിന്ന് മറുപടിയും പ്രതീക്ഷിച്ചു. പക്ഷേ, ബ്ലോഗര്‍ അത് ഡിലീറ്റ് ചെയ്ത് പ്രശ്നം അവസാനിപ്പിച്ചു. സ്വന്തം ബ്ലോഗില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കേ ബ്ലോഗര്‍ ചെയ്തതില്‍ തെറ്റുപറയാനും പറ്റില്ല.
തികച്ചും incoherent ആയി എഴുതിയിട്ടുള്ള ആ പോസ്റ്റ് പലവട്ടം വായിക്കാനും കമന്റിടാനും ഞാന്‍ കുറച്ച് സമയം ചിലവാക്കിയതുകൊണ്ട്, ആ കമന്റിനെ ഇവിടെ പോസ്റ്റാക്കി സ്ഥാനക്കയറ്റം കൊടുക്കാന്‍ തീരുമാനിച്ചു. പോസ്റ്റും കമന്റും വായിച്ചിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് അറിയാന്‍ താല്പര്യമുണ്ട്.
ഗുണപാഠം: ജല്പനങ്ങള്‍ ജല്പനങ്ങളായി കരുതി സംയമനം പാലിക്കുക. എന്തെങ്കിലും തിരിച്ചു പറഞ്ഞുപോയാല്‍ അത് നിങ്ങളുടെ ഇ-മെയിലിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യാതിരിക്കാന്‍ മറക്കാതിരിക്കുക :-)
താഴെ കമന്റ്റ് കട്ട്-പേസ്റ്റ് ചെയ്തിരിക്കുന്നു:
പൊതുവേ: ജനാധിപത്യത്തിന് പകരം എന്താണ് താങ്കളുടെ മനസ്സിലുള്ളതെന്ന് കൂടി പറഞ്ഞാല്‍ നന്നായിരുന്നു.
1. ഒന്നുകൂടി മാറ്റിയെഴുതാമോ? മനസ്സിലാക്കാന്‍ താല്പര്യമുണ്ട്.
2. പൊടിപിടിച്ചിട്ടുണ്ടെങ്കില്‍ അതും മിക്കവാറും അക്കാലത്തെ ഫാഡ് ആയിരുന്നിരിക്കും:-)
3. ഭാവന കുത്തിയൊലിച്ചിരുന്നത് രാജാക്കന്മാരുടെയും ഏകാധിപത്യങ്ങളുടെയും തണലില്‍ ആണെന്നാണോ?
4. പാസ് :-)
5. അര്‍ഥഗര്‍ഭമായ മൌനമാണോ? :) (കാണുന്നീല്ല)
6. പഠിപ്പും വിവരവുമില്ലാത്ത തൊഴിലാളികള്‍ക്ക് തന്നെ ഭരിക്കാനുള്ള ത്രാണിയില്ലെന്നും നമ്മള്‍ അത് നോക്കിനടത്തണമെന്നും ലെനിന്‍ കുപ്രസിദ്ധമായി പറഞ്ഞുവച്ചിട്ടുള്ളതും ഓര്‍മ വരുന്നു.
7. പാസ് :)
8. മുതലാളിത്ത വ്യവസ്ഥിതിയെക്കാള്‍ അപ്രായോഗികമായ ഉട്ടോപ്പിയകള്‍ വാഗ്ദാനം ചെയ്തത് കമ്യൂണിസമല്ലേ? അന്വേഷണത്വര മരവിപ്പിക്കാത്ത (മുതലാളിത്ത ലിബറല്‍ ജനാധിപത്യത്തിന് പുറത്തുള്ള) എന്ത് വ്യവസ്ഥിതിയാണ് താങ്കളുടെ മനസ്സിലുള്ളത്?
9. ആര്‍ക്കാണ് നീതി പിന്നെ കൊടുക്കാന്‍ പറ്റുക? താങ്കള്‍ വീണ്ടും കാര്യങ്ങള്‍ തുറന്നു പറയാനുള്ള ബൌദ്ധീകാര്‍ജ്ജവം കാണിക്കുന്നില്ല.
10. പാസ് :)
11. അതിനാണല്ലോ ലല്ലുവിനെപ്പോലെയുള്ളവരെ മണ്ടന്മാരായ വോട്ടര്‍മാര്‍ തിരഞ്ഞെടുത്തുവിടുന്നത് :-)
12.പൊട്ടത്തെറ്റ്; ജനാധിപത്യം ജനങ്ങളില്‍ നിന്ന് തന്നെയാണ് ആരംഭിക്കുന്നത്. മനുഷ്യന്‍ വിവിധ നിറങ്ങളുള്ളവരും വിവിധ ഭാഷകള്‍ സംസാരിക്കുന്നിടത്തോളം കാലം രാഷ്ട്രം എന്ന ആശയം നിലകൊള്ളും.
13. കമ്യൂണിസ്റ്റ് സാമൂഹികപരീക്ഷണങ്ങളെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍, 100% ശരി.
14. സമത്വം എന്നത് തികച്ചും കൃത്രിമമായ ഒരു ആശയമാണ്. അതിന്നെ മുന്‍നിര്‍ത്തി ചെയ്യുന്ന എല്ലാ സാമൂഹികപരീക്ഷണങ്ങളും പ്രകൃതിവിരുദ്ധമായതിനാല്‍ പരാജയപ്പെടും. ഒഴിവാക്കേണ്ടത് സമൂഹത്തിലെ ചൂഷണമാണ്; അതുപോലെ ഉണ്ടാകേണ്ട സാഹചര്യം ഒരാള്‍ക്ക് തന്റെ മുഴുവന്‍ കഴിവുകള്‍ പ്രകടിപ്പിക്കാനും സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാനുമുള്ള അവസരമാണ്.ചരിത്രത്തില്‍ നിന്ന് തെളിവുകള്‍ എടുക്കുകയാണെങ്കില്‍, പോരായ്മകള്‍ ധാരാളം ഉണ്ടെങ്കിലും, അത് സാധ്യമാകുന്നത് ലിബറല്‍ ഡമോക്രസിയില്‍ മാത്രമാണ്.
ഇവിടെ കൊടുത്തിട്ടുള്ള മിക്കവാറും ആശയങ്ങള്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടുള്ളതാണെന്ന് തോന്നുന്നു. (2) സൂചിപ്പിക്കുന്നത് കൃത്യമായി മനസ്സിലാകുന്നുണ്ടെങ്കിലും, അത് വെറും പാരമ്പര്യവാദമാണെന്ന് തോന്നുന്നു. അല്ലാതെ ധിക്ഷണയില്‍ നിന്ന് വരുന്ന വെളിപാടൊന്നുമല്ല. മുന്നോട്ട് നോക്കാത്ത ചിന്ത ലക്ഷ്യത്തിലെത്താതെ വെറുതേ കിടന്ന് കറങ്ങുകയേയുള്ളൂ.

Labels:
കമ്യൂണിസം,
മലയാളം ബ്ലോഗ്,
രാഷ്ട്രീയം
(അച്ചടിച്ച) പത്രങ്ങളുടെ മരണം
ഈ വിഷയത്തെക്കുറിച്ച് കുറെ നാളായി എഴുതണമെന്ന് വിചാരിക്കുന്നു. ദിനപത്രങ്ങളുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശകലനങ്ങളും അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്നത് വളരെ സാധാരണമായിട്ടുണ്ട്. വാര്‍ത്ത പ്രധാനമായും ഇന്റര്‍നെറ്റിലൂടെയും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും വായിക്കപ്പെടുന്നതുകൊണ്ട് യൂറോപ്പിലും അമേരിക്കയിലും അച്ചടിച്ച പത്രങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയോ, വെബ്ബിലേക്ക് മാത്രമായി ചുരുങ്ങുകയോ ചെയ്യുന്നതുകൊണ്ടാണിത്. പത്രങ്ങളുടെ ആവിര്‍ഭാവം മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സുദീര്‍ഘമായ ലേഖനമാണ് എന്റെ മനസ്സിലുണ്ടായിരുന്നതെങ്കിലും, ഇന്ന് ജോലിക്ക് പോകുന്ന വഴി റേഡിയോയില്‍ സാന്‍ ഫ്രാന്‍സിസ്ക്കോയിലെ പ്രധാനപ്പെട്ട പത്രമായ സാന്‍ ഫ്രാന്‍സിസ്ക്കോ ക്രോണിക്കിള്‍ മരണാസന്നമായിരിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച കേട്ടതുകൊണ്ട്, ഇനി അധികം വൈകിക്കാതെ, എനിക്കുള്ള ഒരു പ്രധാനപ്പെട്ട സംശയം ഇവിടെ അവതരപ്പിച്ചുകൊണ്ട് പോസ്റ്റ് ഇടാമെന്നു കരുതി.
റേഡിയോയില്‍ നിന്നറിഞ്ഞ പ്രധാന വിവരം ഇതാണ്: സാന്‍ ഫ്രാന്‍സിസ്ക്കോ ക്രൊണിക്കിളിന്റെ ഓണ്‍ലൈന്‍ എഡീഷന്‍ ആയ sfgate.com-ല്‍ നിന്ന് കിട്ടുന്ന വരുമാനം മൊത്തം വിറ്റുവരവിന്റെ വെറും 5% മാത്രമാണ്. sfgate.com വളരെ ജനപ്രീതിയും ട്രാഫിക്കുമുള്ള സൈറ്റ് ആണെന്ന് ഓര്‍ക്കണം. ഏതുവിഭാഗത്തില്‍ ആണെന്ന് അറിയില്ല, അമേരിക്കയിലെ പത്രങ്ങളുടെ സൈറ്റുകളുടെ ലിസ്റ്റ് ആണെന്ന് തോന്നുന്നു, അതില്‍ ആദ്യത്തെ 10-ല്‍ തന്നെ ആ സൈറ്റ് ഉണ്ട്. എന്നിട്ടും വളരെ ചെറിയ വരുമാനമേ അതില്‍ നിന്ന് അവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്നുള്ളൂ. 30 വയസ്സിന് താഴെയുള്ളവര്‍ പത്രം തുറന്നു നോക്കാറില്ലത്രേ; വളരെ ആകര്‍ഷകമായ ഒരു വിഭാഗം ആള്‍ക്കാരെയാണ് പത്രങ്ങള്‍ക്ക് അങ്ങനെ പരസ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ കഴിയാതെ പോകുന്നത്.
അതുകൊണ്ട് പ്രിന്റ് എഡീഷന്‍ നിറുത്തിയാല്‍ പത്രത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം നിലക്കും. പത്രത്തിന് അധികം പത്രലേഖകരെ ജോലിക്കു വയ്ക്കാന്‍ പറ്റാതെയാകും. വാര്‍ത്തയുടെ അളവും ഗുണവും ഒപ്പം കുറയുകയും ചെയ്യും. പ്രധാനപ്പെട്ട പത്രങ്ങളുടെ വിദേശബ്യൂറോകള്‍ക്കും അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കും ഒക്കെ ചിലവാക്കുന്ന പൈസയെപ്പറ്റി ഓര്‍ത്തുനോക്കൂ. അവയൊന്നും ഓണ്‍ലൈനില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പത്രങ്ങള്‍ ആദ്യകാലത്ത് ഓണ്‍ലൈന്‍ സബ്‌സ്ക്രിപ്‌ഷന്‍ മോഡലിന് ശ്രമിച്ചെങ്കിലും അത് ദയനീയമായി പരാജയപ്പെട്ടു.
ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ മാത്രം വായിക്കുന്നവരുടെ നിലപാട്, വാര്‍ത്ത യാഹൂ ന്യൂസിലോ ഗൂഗിള്‍ ന്യൂസിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള പത്രത്തിന്റെ സൈറ്റിലോ പോയി സൌജന്യമായി വായിക്കാമെന്നാണ്. അത് ഇപ്പോള്‍ സാധിക്കുകയും ചെയ്യും. പക്ഷേ, നല്ല വാര്‍ത്ത, കഥയോ കവിതയോ വാര്‍ത്താവിശകലനമോ പോലെ സൃഷ്ടിക്കപ്പെടുന്നതല്ല; വളരെ പൈസ ചിലവു ചെയ്ത് ശേഖരിക്കുന്നതാണ്. സാധാരണ പത്രങ്ങള്‍ മരിച്ചാല്‍, ഭാവിയില്‍ ഇന്റര്‍നെറ്റില്‍ എങ്ങനെ നല്ല വാര്‍ത്ത വരും എന്നാണ് എന്റെ പ്രധാന സംശയം.
ഒരു ജനാധിപത്യക്രമത്തില്‍ സ്ഥിരപ്രതിപക്ഷമാണ് പത്രങ്ങള്‍. അവ ദുര്‍ബലപ്പെടുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് വഴി വയ്ക്കില്ലേ? എനിക്ക് ഈ സംശയങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പോലുമില്ല. ധാരാളം മാഗസിനുകളും പത്രവും ഞാന്‍ വരുത്തുന്നുണ്ടെങ്കിലും, എനിക്ക് അച്ചടിച്ച പത്രങ്ങളോട് പ്രത്യേക മമതയൊന്നുമില്ല. കാലത്ത് അത് കൈയിലെത്തുമ്പോഴും മിക്കവാറും അതിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഞാന്‍ ഇന്റര്‍നെറ്റിലൂടെയോ റേഡിയോയിലൂടെയോ അറിഞ്ഞിട്ടുണ്ടാവും. ചില സിന്‍ഡിക്കേറ്റ് ചെയ്ത കോളങ്ങള്‍ ഒരാഴ്ചയൊക്കെ വൈകിയാണ് ചിലപ്പോള്‍ പത്രത്തില്‍ വരിക. പക്ഷേ, ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകളുടെ ഗുണനിലവാരത്തിന് പ്രധാന കാരണം അച്ചടിച്ച പത്രത്തിലൂടെ വരുന്ന പണവും, അത് നിയന്ത്രിക്കുന്ന ടാലന്റും ആണെന്ന് ഓര്‍ക്കണം.
നോണ്‍-പ്രൊഫിറ്റ് പത്രമായിരുന്ന ക്രിസ്റ്റ്യന്‍ സയന്‍സ് മോണിറ്റര്‍ ഓണ്‍ലൈനില്‍ മാത്രമായി. ന്യൂ യോര്‍ക്ക് ടൈംസും ചിക്കാഗോ ട്രിബ്യൂണുമടക്കമുള്ള മിക്കവാറും എല്ലാ പത്രങ്ങള്‍ക്കും പ്രശ്നമുണ്ടെന്ന് വാര്‍ത്തകള്‍. 150 കൊല്ലം പഴക്കമുള്ള ഡെന്‍വറിലെ റോക്കി മൌണ്ടന്‍ ന്യൂസ് ഈ വെള്ളിയാഴ്ച അടക്കും. അതുപോലെ തന്നെ പഴക്കമുള്ള Seattle Post-Intelligencer മരണക്കിടക്കയിലാണ്. ഇവയൊക്കെ വെറും ഉദാഹരണങ്ങള്‍ മാത്രമാണ്; പത്രവ്യവസായത്തില്‍ നിന്ന് വരുന്നത് മൊത്തം ഇത്തരത്തിലുള്ള നിരാശാജനകമായ വാര്‍ത്തകള്‍ മാത്രം.
ഇന്ത്യയില്‍ ഉടനെ ഇത്തരമൊരു അവസ്ഥ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പക്ഷേ, ടിവിയും ഇന്റര്‍നെറ്റും ലഭ്യമായിട്ടുള്ളവരുടെ ഇടയില്‍ പത്രവായന കുറയുന്നുണ്ടെന്ന് 2008-ലെ ഇഡ്യന്‍ റീഡര്‍ഷിപ്പ് സര്‍വേ സൂചിപ്പിക്കുന്നു. പ്രാദേശികപത്രങ്ങളുടെ പ്രചാരം കൂടിയിട്ടുണ്ടെങ്കിലും മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളുടെ പ്രചാരം കുറഞ്ഞത് ഒട്ടും യാദൃശ്ചികമല്ല. പ്രധാനപ്പെട്ട എല്ലാ ഇംഗ്ലീഷ് പത്രങ്ങളുടെയും പ്രചാരം കുറഞ്ഞുവരികയാണ്. സര്‍വേയില്‍ നിന്നുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
ഈ വിഷയത്തെക്കുറിച്ച് വളരെ നല്ല ലേഖനങ്ങള്‍ ഞാന്‍ ദ അറ്റ്‌ലാന്റിക്കിലും ന്യൂ യോര്‍ക്കറിലും വായിച്ചിരുന്നു. പത്രങ്ങളുടെ വളര്‍ച്ചയും തളര്‍ച്ചയും പൊതുവേ മാധ്യമങ്ങളുടെ ചരിത്രവുമായി ചേര്‍ത്തുവച്ച് വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങള്‍ വായിച്ചിരിക്കേണ്ടവയാണ്. ലിങ്കുകള്‍ ഇവിടെ: 1. Out of Print by Eric Alterman in New Yorker. 2. End Times by Michael Hirschorn in The Atlantic. ഈ പോസ്റ്റിലെ ചിത്രം എടുത്തിട്ടുള്ളത് ന്യൂ യോര്‍ക്കറിലെ ലേഖനത്തില്‍ നിന്ന്. അതില്‍ ചിത്രീകരിച്ചിട്ടുള്ളത് huffingtonpost.com എന്ന വാര്‍ത്ത സൈറ്റിന്റെ സ്ഥാപകയായ അരിയാന ഹഫിംഗ്‌ടനെയാണ്.
Wednesday, February 25, 2009
ജിണ്ഡല്‍: ജീയോപ്പിയുടെ ചാവേര്‍?
തന്റെ നയപരിപാടികളെ, പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള തന്റെ സര്‍ക്കാറിന്റെ പരിശ്രമങ്ങളെപ്പറ്റി, ഒബാമ ഇന്നലെ വൈകുന്നേരം കോണ്‍ഗ്രസില്‍ ചെയ്ത പ്രസംഗത്തിന് മറുപടി കൊടുക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (GOP - Grand Old Party) ഇന്ത്യന്‍ വംശജനായ ലൂയിസിയാന ഗവര്‍ണര്‍ ബോബി ജിണ്ഡലിനെ ഏല്‍പ്പിച്ചത്, പൊതുവേ രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്ത ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്ന് തോന്നുന്നു. ഞായറാഴ്ച രാത്രി ഓസ്ക്കറില്‍ സ്ലം ഡോഗിന്റെ നേട്ടങ്ങളും ഇന്ത്യാക്കാരുടെ വിക്ടറിപരേഡുമൊക്കെ അമേരിക്കന്‍ കുടുംബങ്ങളില്‍ നിറഞ്ഞുനിന്നതിന് ശേഷമാണ് അധികം വൈകാതെ ഒരിന്ത്യന്‍ മുഖത്തിന് ഈ പ്രൈം ടൈം അവസരം കിട്ടുന്നത് എന്നുകൂടി ഓര്‍ക്കണം.
പക്ഷേ, കിട്ടിയ അവസരം അദ്ദേഹം ഒട്ടും ഫലപ്രദമാക്കിയില്ല. തന്നെയുമല്ല, തല്‍ക്കാലം താന്‍ പ്രസിഡന്റ് ആവാന്‍ കഴിവുള്ള രാഷ്ട്രീയക്കാരനൊന്നുമല്ല എന്ന് അദ്ദേഹം ആ ഒറ്റ പ്രകടനത്തിലൂടെ വെളിവാക്കുകയും ചെയ്തു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യരീതികള്‍ മുമ്പില്‍ വയ്ക്കുന്ന, അതിദുര്‍ഘടങ്ങളായ പല കടമ്പകളും കടന്നാലേ, ഒരു രാഷ്ട്രീയക്കാരന് അമേരിക്കയില്‍ ദേശീയ തലത്തില്‍ (പ്രധാനമായും പ്രധാനപ്പെട്ട 2 പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍) ഉയരുവാന്‍ കഴിയുകയുള്ളൂ. വ്യക്തിപരമായ ഗുണങ്ങള്‍ക്കൊപ്പം സംഘടനാപാടവവും പണവും എല്ലാം വേണം. ജിണ്ഡലിന് ആദ്യത്തെ ഗുണങ്ങള്‍ ധാരാളമുണ്ട്. റോഡ്സ് സ്കോളര്‍ഷിപ്പോടെ ഓക്സ്‌ഫോര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം; വെറും 25-ആമത്തെ വയസ്സില്‍ ലൂയിസിയാനയിലെ ഡെപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹോസ്‌പിറ്റത്സിന്റെ സെക്രട്ടറി ആയി നിയമിക്കപ്പെട്ടു; 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഫെഡറല്‍ ഗവണ്‍മെന്റില്‍ അസിസ്റ്റന്റ് സെക്രട്ടറി; വെറും 32-ആമത്തെ വയസ്സില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു; അതിന്നുശേഷം 2 വട്ടം യു.എസ്സ്. കോണ്‍ഗ്രസിലേക്ക് ജനപ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ടു; അവസാനം 36-ആമത്തെ വയസ്സില്‍, കഴിഞ്ഞ കൊല്ലം ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ചെറുപ്രായത്തില്‍ ഇത്രയൊക്കെ നേട്ടങ്ങളുടെ ഉടമായാണെങ്കിലും, വളരെ വേഗതയില്‍ സംസാരിക്കുന്ന, സ്ഥിതിവിവരകണക്കുകള്‍ വിരല്‍ത്തുമ്പില്‍ കൊണ്ടുനടക്കുന്ന ഒരു തരം നെര്‍ഡ് (കുത്ത്/പഠിപ്പിസ്റ്റ്) ആയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ എപ്പോഴും വിവരിക്കാറ്. ഒരു അഡ്മിനിസ്ട്രേറ്റര്‍ക്കോ അധ്യാപകനോ ഒക്കെ ആ ഗുണങ്ങള്‍ തികച്ചും ഇണങ്ങുമെങ്കിലും ഒരു നേതാവിന് വേണ്ട ഒന്നുരണ്ടു ഗുണങ്ങള്‍ അദ്ദേഹത്തിന് തീരെ ഇല്ല എന്ന് എനിക്ക് തോന്നുന്നു. ആദ്യത്തേത് ജനങ്ങളോട് സംവദിക്കുന്ന രീതിയാണ്. ഒരു വലിയ സ്റ്റേജ് കിട്ടിയാല്‍ ഒബാമയ്ക്കും മക്കെയിനും സേറാ പേലിനുമൊക്കെ അതെങ്ങനെ ചെയ്യണമെന്ന് അറിയാം. ജിണ്ഡലിന് ആ സ്റ്റൈല്‍ ഒട്ടും വശമില്ല; ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ അദ്ദേഹം ഇന്നലെ പ്രസംഗിച്ചു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.
രണ്ടാമത്തേത്, ജനങ്ങളുടെ വികാരം അറിയാനുള്ള കഴിവും അത് ചൂഷണം ചെയ്യാനുള്ള മിടുക്കുമാണ്. ആ രംഗത്തും ജിണ്ഡല്‍ വട്ടപ്പൂജ്യമാണെന്ന് ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളും അതിന്ന് മുമ്പുള്ള അദ്ദേഹത്തിന്റെ ചില രാഷ്ട്രീയനീക്കങ്ങളും സൂചന തന്നു. റെയ്‌ഗന്‍ മുതലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാറുകളുടെ നികുതി വെട്ടിക്കുറയ്ക്കലും സാമ്പത്തിക രംഗത്തെ ഉദാരനയങ്ങളും ആണ് രാജ്യത്തെ ഇന്നത്തെ നിലയിലുള്ള ബജറ്റ് കമ്മിയിലും മാന്ദ്യത്തിലും എത്തിച്ചതെന്നാണ് പൊതുവേയുള്ള ജനവികാരം. കഴിഞ്ഞയാഴ്ച ന്യൂ യോര്‍ക്ക് ടൈംസ് പുറത്തിറക്കിയ ഒരു സര്‍വേയില്‍ അത് വളരെ വ്യക്തമായിരുന്നു. അത്തരം ഒരു ജനവികാരത്തിന് എതിരായാണ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ചില റിപ്പബ്ലീക്കന്‍ ഗവര്‍ണര്‍മാരും നിലപാടെടുത്തത്. അതിന്റെ മുന്നിരയില്‍ ജിണ്ഡല്‍ ഉണ്ടായിരുന്നു. നാഥനില്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയത്തോടൊട്ടി നിന്ന് അതിന്റെ നേതൃത്വം ഏറ്റെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വളരെ വ്യക്തം. ആ ലക്ഷ്യം, ഒബാമയുടെ നയത്തിനെതിരെ പ്രസംഗിക്കാനുള്ള അവസരം അദ്ദേഹത്തിന് നേടിക്കൊടുക്കുകയും ചെയ്തു. പക്ഷേ, മാന്ദ്യത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുവാന്‍ പോകുന്ന പദ്ധതികളും സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന സാമ്പത്തിക സഹായങ്ങളുമൊക്കെ ധൂര്‍ത്താണെന്നും, ഇനിയും നികുതി വെട്ടുക്കുറക്കയാണ് അതിന്നുപകരം വേണ്ടതെന്നുമൊക്കെയുള്ള പതിവ് റിപ്പബ്ലിക്കന്‍ ഫോര്‍മുലകള്‍ ജിണ്ഡല്‍ ആവര്‍ത്തിച്ചത് വോട്ടര്‍മാര്‍ നല്ല വെളിച്ചത്തില്‍ കാണുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ കഷ്ടപ്പാട് മാറ്റുന്നതിനേക്കാള്‍ വലതുപക്ഷ സൈദ്ധാന്തികമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ഒരാളാണ് ജിണ്ഡല്‍ എന്ന ലേബല്‍ അദ്ദേഹത്തിന്റെമേല്‍ പതിഞ്ഞു കഴിഞ്ഞു. അത്തരം ലേബലുകള്‍ ദേശീയതലത്തില്‍ പൊതുതിരഞ്ഞെടുപ്പ് ജയിക്കാന്‍ സഹായിക്കില്ല.
കറുത്ത ഒബാമയ്ക്ക് മറുപടി ആയാണ് മിക്കവാറും വെള്ളക്കാരുടെ മാത്രം പാര്‍ട്ടിയായ ജീയോപ്പി തവിട്ടുനിറക്കാനായ ജിണ്ഡലിനെ പൊക്കിപ്പിടിച്ചു നടക്കുന്നത്. 2012-ല്‍ അദ്ദേഹത്തിനെ മത്സരത്തില്‍ ഇറക്കാനും അവര്‍ക്ക് നല്ല താല്പര്യമുണ്ട്. ഒബാമ അടുത്ത 4 കൊല്ലത്തിനുള്ളില്‍ വലിയ മണ്ടത്തരങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ അന്ന് ആര്‍ക്കെങ്കിലും അദ്ദേഹത്തെ തോല്‍പ്പിക്കാനാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് 2012-ല്‍ ഒബാമയ്ക്കെതിരെ നില്‍ക്കുന്ന ജീയോപ്പി സ്ഥാനാര്‍ഥി ഒരു ചാവേറായിരിക്കും. ആ ചാവേറിനെയാണ് ജീയോപ്പി ഇപ്പോല്‍ ജിണ്ഡലില്‍ കാണുന്നത്. ജിണ്ഡല്‍ തോറ്റമ്പിയാലും വെള്ളക്കാരനല്ലാത്ത ഒരാളെ സ്ഥാനാര്‍ഥി ആക്കിയെന്ന രാഷ്ട്രീയലാഭം ജീയോപ്പിക്ക് കിട്ടും; 2016-ല്‍ അതവര്‍ക്ക് വിനിയോഗിക്കുകയും ചെയ്യാം.
ജിണ്ഡലിന് വെറും 37 വയസ്സേയുള്ളൂ. രാഷ്ട്രീയവൈരങ്ങള്‍ മറന്ന് അദ്ദേഹം ഒബാമയോടൊപ്പം പ്രവര്‍ത്തിച്ച് തികച്ചും തകര്‍ന്നുകിടക്കുന്ന സ്വന്തം സംസ്ഥാനമായ ലൂയിസിയാനയെ ആദ്യം അഭിവൃദ്ധിപ്പെടുത്തണം. ക്ഷമയോടെ കാത്തിരുന്ന ശേഷം, 2016-ല്‍ മത്സരത്തിനിറങ്ങുകയാണെങ്കില്‍ അത്തരം നേട്ടങ്ങള്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ വളരെ സഹായകരമാകും; അന്നും അദ്ദേഹത്തിന് വെറും 44 വയസ്സേ ഉണ്ടാവുകയുള്ളൂ എന്ന് ഓര്‍ക്കുക.
ഇന്നലത്തെ പ്രസംഗം അദ്ദേഹം പ്രൈം ടൈമിന് ഒട്ടും തയ്യാറായിട്ടില്ല എന്ന സൂചനയാണ് തരുന്നത്. 2012-ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിര്‍ത്താനുള്ള പാര്‍ട്ടി സമ്മര്‍ദ്ദങ്ങള്‍ക്ക് അദ്ദേഹം വഴങ്ങിയാല്‍ ഒരു ചാവേറാകുന്നതിന്റെ ഗുണമേ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയ്ക്ക് പ്രധാനം ചെയ്യുകയുള്ളൂ.

ജിണ്ഡല്‍,
രാഷ്ട്രീയം
Sunday, February 22, 2009
ഓസ്ക്കറില്‍ സ്ലംഡോഗ് തരംഗം
ഇതുവരെ പ്രധാനപ്പെട്ട 5 അവാര്‍ഡുകള്‍ സ്ലംഡോഗ് നേടിക്കഴിഞ്ഞു. തമീഴനായ എ.ആര്‍.റെഹ്‌മാനും മലയാളിയായ റസൂല്‍ പൂക്കുട്ടിക്കുമുണ്ട് അവാര്‍ഡുകള്‍.
അവാര്‍ഡ് ഇവിടെ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്.
പിന്നീട് അപ്‌ഡേറ്റ് ചെയ്തത്:
നോമിനേറ്റ് ചെയ്യപ്പെട്ട മിക്കവാറും വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടിക്കൊണ്ട് (ആകെ 8 എണ്ണം) സ്ലം ഡോഗ് മില്യണയര്‍ ഓസ്ക്കര്‍ അവാര്‍ഡുകള്‍ തൂത്തുവാരി. രണ്ട് സംഗീത അവാര്‍ഡുകള്‍ നേടിയ റഹ്മാനാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയുടെ പതാക വഹിച്ചത്. ബോളിവുഡ് ഡാന്‍സും സാരിക്കാരുമൊക്കെയുമായിട്ട് ഇന്ന് ഹോളിവുഡ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യാക്കാര്‍ ഏറ്റെടുത്തു. India is clearly spreading its soft power, though little bit awkardly!
അനില്‍ കപൂറും എ.ആര്‍. റെഹ്മാനും കയറി നിന്ന, കൊഡാക്ക് തിയേറ്ററിലെ പ്രമാദമായ ആ സ്റ്റേജ്, ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് രംഗം പോലെ ഒരു നിമിഷം എന്നെ തോന്നിപ്പിച്ചത് തികച്ചും ഹൃദയസ്പര്‍ശിയായിരുന്നു. എവിടെ താമസിച്ചാലും, എന്തു തിന്നാലും കുടിച്ചാലും, എന്തു വായിച്ചാലും പഠിച്ചാലും, ജനിച്ചുവളര്‍ന്ന രാജ്യത്തോടുള്ള സ്നേഹം മിക്കവാറും മന്നുഷ്യരുടെ ഒരു സ്ഥിരസ്വഭാവമാണെന്ന് തോന്നുന്നു.
സ്ലം ഡോഗ് ഒരു ചലച്ചിത്രം എന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചിട്ടില്ല. പക്ഷേ, വളരുന്ന ഇന്ത്യയുടെ പ്രതീകമാകുന്ന അതിന്റെ രാഷ്ട്രീയവും മൃദുലശക്തിയും വളരെ പെട്ടന്ന് തിരിച്ചറിയാനാകുന്നുണ്ട്. ഭീകരന്മാരുടെ കൈകളില്‍ പിച്ചിചീന്തപ്പെട്ട മുംബൈയുടെ നിഷ്ക്കളങ്കതയുടെ അവസാനത്തെ ആഘോഷവുമാണ് ആ ചിത്രം. പലപ്പോഴും ഇന്ത്യാക്കാരേക്കാള്‍ ഏറെ അത് തിരിച്ചറിഞ്ഞിട്ടുള്ളത് പാശ്ച്യാത്യലോകത്തെ കലാകാരാണ്. അവരുടെ ഒരു സ്വാന്തനവും കൂടിയാണ് ഈ അവാര്‍ഡുകള്‍.
ഈ വിഭാഗങ്ങളിലാണ് സ്ലം ഡോഗിന് അവാര്‍ഡുകള്‍:
1.മികച്ച ചിത്രം
2.സംവിധായകന്‍ - ഡാനി ബോയില്‍
3.പശ്ചാത്തല സംഗീതം - എ.ആര്‍.റെഹ്മാന്‍
4.പാട്ട് - എ.ആര്‍.റെഹ്മാന്‍
5.സൌണ്ട് മിക്സിംഗ് - റസൂല്‍ പൂക്കുട്ടിയടക്കമുള്ള ടീം
6.അഡാപ്റ്റഡ് സ്ക്രീപ് പ്ലേ - സൈമണ്‍ ബ്യൂഫോയ്
7.എഡിറ്റിംഗ് - ക്രിസ് ഡിക്കെന്‍സ്
8.സിനിമാട്ടോഗ്രഫി - ആന്റണി മാന്റെല്‍
സാന്‍ ഫ്രാന്‍സിസ്ക്കോ സിറ്റി കൌണ്‍സിലറും ഗേ റൈറ്റ്സ് ആക്ടിവിസ്റ്റും ആയിരുന്ന ഹാര്‍വി മില്‍ക്കിന്റെ ജീവിതത്തെ അടിസ്ഥാനമാകിയുള്ള മില്‍ക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ഷോണ്‍ പെനിന് ലഭിച്ചതും സന്തോഷകരമായി.
അവാര്‍ഡ് ലഭിച്ച സ്മൈല്‍ പിങ്കി എന്ന ഷോര്‍ട്ട് ഡോക്യുമെന്ററി മുറിച്ചുണ്ടിയായ ഒരു ഇന്ത്യാക്കാരി പെണ്‍കുട്ടിയുടെ കഥയാണ്.

Thursday, February 12, 2009
പൈജാമ മാറേണ്ട സമയം അഥവാ no money in blogging
പരസ്യം: വൈനിനെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ അതെക്കുറിച്ച് ഞാന്‍ ആരംഭിച്ചിരിക്കുന്ന ഈ പരമ്പര വായിക്കുക: മുന്തിരി വളര്‍ത്തലും വീഞ്ഞുണ്ടാക്കലും
പൈജാമയും ഇട്ട് വീട്ടിലിരുന്ന് ബ്ലോഗു ചെയ്ത് കാശുണ്ടാക്കാം എന്ന എന്തെങ്കിലും മോഹം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈയാഴ്ചത്തെ ന്യൂസ് വീക്കില്‍ വന്ന ഡാനിയല്‍ ലയോണ്‍സിന്റെ ഈ ലേഖനം.
ഡാനിയല്‍ ലയോണ്‍സ് ചില്ലറ ബ്ലോഗറൊന്നുമല്ല. ആപ്പിളിന്റെ സ്റ്റീവ് ജോബ്‌സ് എന്ന പേരില്‍ ഒരു സറ്റയര്‍ ബ്ലോഗ് ചെയ്ത് ബ്ലോഗുലകത്തില്‍ വളരെ പ്രസിദ്ധനായ ഒരാളാണ്. സ്റ്റീവ് ജോബ്‌സ് ബ്ലോഗിന്റെ പിന്നില്‍ അദ്ദേഹമാണെന്ന കാര്യം ന്യൂ യോര്‍ക്ക് ടൈംസ് പുറത്താക്കിയ ദിവസം മാത്രം അദ്ദേഹത്തിന്റെ ബ്ലോഗ് 5 ലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശിച്ചു. ഗൂഗ്‌ള്‍ ആഡ്സെന്‍സില്‍ നിന്ന് അദ്ദേഹം അന്ന് ഉണ്ടാക്കിയത് വെറും 100 ഡോളര്‍! ആ മാസം ഏകദേശം 15 ലക്ഷം ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ ബ്ലോഗ് സന്ദര്‍ശിച്ചു; മൊത്തം വരുമാനം $1,039.81. അതിന് അദ്ദേഹമെടുത്ത പണി ഒട്ടും മോശമല്ലായിരുന്നു; ഒരു ദിവസം 20 പോസ്റ്റുകള്‍ വരെ, ടാക്സിയിലിരുന്നും ബ്ലാക്ക് ബെറിയില്‍ നിന്നുമൊക്കെ അദ്ദേഹം ഇട്ടു.
മക്ഡോണള്‍ഡ്സില്‍ ബര്‍ഗര്‍ ഫ്ലിപ്പ് ചെയ്യാന്‍ പോയാല്‍ ഒന്നര ആഴ്ച കൊണ്ട് അത്രയും പൈസ ഉണ്ടാക്കാം; തല പുണ്ണാക്കേണ്ട; ഉറക്കമുളക്കേണ്ട എന്ന് തുടങ്ങിയ അധിക സൌകര്യങ്ങളുമുണ്ട് രണ്ടാമത്തെ പണിക്ക്. (I blog; therefore I am എന്ന വിഭാഗത്തിലുള്ള ബ്ലോഗര്‍മാരെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.)
വളരെ പ്രസിദ്ധമായിട്ടുള്ള, മറ്റു എഴുത്തുകാരെ വച്ചു ചെയ്യുന്ന, ബ്ലോഗുകള്‍ പോലും 2-3 മില്യണ്‍ ഡോളറിന്നപ്പുറം വരുമാനം ഒരു വര്‍ഷം ഉണ്ടാക്കുന്നില്ല. ഇന്റര്‍നെറ്റ് പരസ്യത്തിന് അമേരിക്കയില്‍ മാത്രം 24 ബില്യണ്‍ ഡോളര്‍ ചിലവഴിക്കപ്പെടുന്നുണ്ടെങ്കിലും മൊത്തം ബൂലോകത്തിന് കിട്ടുന്നത് വെറും 500 മില്യണ്‍ മാത്രം. ഇന്റര്‍നെറ്റ് പരസ്യത്തിന് ചിലവഴിക്കപ്പെടുന്നതിന്റെ നല്ലൊരു പങ്ക് ഗൂഗ്‌ളിനെപ്പോലെയുള്ള വലിയ കോര്‍പ്പറേഷനുകളുടെ കൈകളിലാണ് എത്തിച്ചേരുന്നത്; അല്ലാതെ ചെറുകിട ബ്ലോഗര്‍മാരുടെ ബാങ്ക് അക്കൌണ്ടില്‍ അല്ല.
എഴുത്തുകൊണ്ട് മാത്രം ജീവിക്കണമെങ്കില്‍ ബ്ലോഗര്‍മാര്‍ തരം കിട്ടുമ്പോഴൊക്കെ പുഛിക്കാറുള്ള മുഖ്യധാരമാധ്യമങ്ങളുടെ കുറ്റിയില്‍ തങ്ങളുടെ ബ്ലോഗിനെ കൊണ്ടുകെട്ടണമെന്ന് ലേഖകന്‍. ഒരു പക്ഷേ, ന്യൂസ് വീക്കില്‍ അദ്ദേഹത്തിന്റെ ഈ ലേഖനം വായിക്കേണ്ടി വന്നത് യാദൃശ്ചികമാവില്ല :-)
Sunday, February 08, 2009
റോബര്‍ത്തോ ബൊളാന്യോ: കവി, നാടോടി പിന്നെ നോവലിസ്റ്റ്
2008-ല്‍ അമേരിക്കയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നോവല്‍ സ്പാനിഷ് എഴുത്തുകാരനായിരുന്ന റോബര്‍ത്തോ ബൊളാന്യോയുടെ തികച്ചും അസാധാരണമായ ‘2666’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായിരുന്നു. ഒറ്റനോട്ടത്തില്‍ പരസ്പരബന്ധമില്ലെന്ന് തോന്നുന്ന, 5 ഭാഗങ്ങളിലായി പരന്നുകിടക്കുന്ന, 900-ത്തോളം പേജുകളുള്ള ഈ നോവല്‍ 2008-ലെ ഏറ്റവും നല്ല പുസ്തകമായി ‘ടൈം മാഗസിന്‍’ തിരഞ്ഞെടുത്തിരുന്നു.
1953-ല്‍ തെക്കേ അമേരിക്കയിലെ ചിലെയിലാണ് റോബര്‍ത്തോ ബൊളാന്യോ ജനിച്ചത്. ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ കുടുംബം മെക്സിക്കോയിലേക്ക് താമസം മാറ്റി. ഹൈസ്കൂള്‍ പൂര്‍ത്തിയാക്കുന്നതിന്ന് മുമ്പ് തന്നെ അദ്ദേഹം കവിതയെഴുത്തില്‍ വ്യാപൃതനായി പഠനം അവസാനിപ്പിച്ചു. സാഹിത്യത്തിലെന്നപോലെ രാഷ്ട്രീയത്തിലും അദ്ദേഹം അതീവതല്പരനായിരുന്നു. ഒരു ട്രോട്‌സ്‌കിയിസ്റ്റായി മാറിയ റോബര്‍ത്തോ ആദ്യം എല്‍ സാല്‍വദോറിലേക്ക് പോയി അവിടത്തെ ഇടതുപക്ഷ വിപ്ലവകവികളുമായി ബന്ധം സ്ഥാപിച്ചു.
ചിലെയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സാല്‍വദോര്‍ അലന്‍ദേയുടെ സോഷ്യലിസ്റ്റ് ഭരണത്തിലും ഭാവിയില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച വിപ്ലവത്തിന്റെ സാധ്യതകളിലും ആകൃഷ്ടനായി റോബര്‍ത്തോ 1973-ല്‍ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് തിരിച്ചുപോയി. അധികം വൈകാതെ അലന്‍ദേയെ പുറത്താക്കി കേണല്‍ അഗസ്തോ പിനോഷേ അധികാരം പിടിച്ചെടുത്തു. റോബര്‍ത്തോ അവിടെ പട്ടാളഭരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമാവുകയും ചെയ്തു. വിപ്ലവകാരികള്‍ക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതുപോലുള്ള വളരെ ചെറിയ പണികളേ അദ്ദേഹം ചെയ്തിരുന്നുള്ളൂ എങ്കിലും ഭീകരവാദി എന്ന കുറ്റമാരോപിക്കപ്പെട്ട് അദ്ദേഹം പിടിക്കപ്പെട്ടു. പക്ഷേ, ജയിലിലെ കാവല്‍ക്കാരനായിരുന്ന തന്റെ ഒരു പഴയ കൂട്ടുകാരന്റെ സഹായത്തോടെ അദ്ദേഹം അവിടന്ന് രക്ഷ പ്രാപിച്ചു. (അദ്ദേഹം ചിലെയിലെ പ്രതിരോധത്തില്‍ പങ്കെടുത്തതിനെപ്പറ്റി അടുത്തയിടെ വേറെ ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്; അതേപ്പറ്റി പിന്നെ എഴുതാം.)
1974-ല്‍ മെക്സിക്കോ സിറ്റിയിലേക്ക് അദ്ദേഹം തിരിച്ചുവന്ന് ‘ഇന്‍ഫ്രാറിയലിസ്താസ്’ എന്ന ഒരു തരം സാഹിത്യഗറില്ലാ ഗ്രൂപ്പിന് രൂപം കൊടുത്തു. മുഖ്യധാരയിലെ സാഹിത്യ/സാംസ്ക്കാരിക എസ്റ്റാബ്ലിഷ്മെന്റിനെ തരംകിട്ടുമ്പോള്‍ പുച്ഛിക്കുകയും അത്യാധുനിക മാഗസിനുകള്‍ പ്രസിദ്ധീകരിക്കുകയുമൊക്കെ ആയിരുന്നു അവരുടെ പ്രധാന പരിപാടികള്‍. പ്രശസ്ത മെക്സിക്കന്‍ കവിയായ ഒക്ടാവിയോ പാസ് പോലുള്ളവര്‍ അവരുടെ കോപത്തിന് ഇരയായിട്ടുണ്ട്. പിന്നീട് റോബര്‍ത്തോ ബൊളാന്യോ സ്പാനിഷ് സാഹിത്യത്തിലെ അതികായനായി വളരുമെങ്കിലും മുഖ്യധാരസാഹിത്യകാരന്മാരോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് ഒട്ടും കുറഞ്ഞില്ല. മാര്‍കേസിനെ ‘വളരെയധികം പ്രസിഡന്റുമാരുടെയും ആര്‍ച്ച് ബിഷപ്പുമാരുമാരുടെയും തോളുരുമി നടന്നതില്‍ ആഹ്ലാദം കൊള്ളുന്ന മനുഷ്യന്‍’ എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. 1967-ലെ One Hundred Years of Solitude-ന്റെ പ്രസിദ്ധീകരണത്തോടെ മാര്‍കേസ് കൊണ്ടുവന്ന മാജിക്കല്‍ റിയലിസം, അതിന്റെ ആവര്‍ത്തനങ്ങള്‍കൊണ്ട് ലാറ്റിന്‍ അമേരിക്കന്‍ നോവലിനെ ശ്വാസം മുട്ടിച്ചുതുടങ്ങിയ ഒരു ഘട്ടത്തിലാണ് റോബര്‍ത്തോ ബൊളാന്യോ പോലെയുള്ളവര്‍ നേരിട്ടും എഴുത്തിലൂടെയും ആ ജീര്‍ണതയെ എതിരിട്ടത്.
മെക്സിക്കോയില്‍ താമസിച്ചുകൊണ്ട് അദ്ദേഹം 2 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1977-ല്‍ ഒരു പ്രണയനൈരാശ്യത്തില്‍ നിന്ന് രക്ഷപെടുവാന്‍ വേണ്ടി അദ്ദേഹം നാടുവിട്ടു. യൂറോപ്പിലും നോര്‍ത്ത് ആഫ്രിക്കയിലും അലഞ്ഞുതിരിഞ്ഞ് പല ജോലികളും ചെയ്ത് ജീവിച്ചു. അതിന്നിടയില്‍ അദ്ദേഹം മയക്കുമരുന്നിന് അടിമയാകുകയും ചെയ്തു. 80-കളുടെ പകുതിയോടെ അദ്ദേഹം സ്പെയിനില്‍ സ്ഥിരതാമസമാക്കി. പിന്നീട് അദ്ദേഹം വിവാഹിതനാവുകയും 2 കുട്ടികളുടെ പിതാവ് ആവുകയും ചെയ്തു; മയക്കുമരുന്നുപയോഗം നിറുത്തുകയും ചെയ്തു. അതുവരെ അദ്ദേഹം തന്നെ ഒരു കവി മാത്രമായിട്ടാണ് കരുതിയിരുന്നത്. പക്ഷേ, കുടുംബ ചിലവുകള്‍ക്ക് വേണ്ടി, എഴുത്തില്‍ നിന്ന് എന്തെങ്കിലും വരുമാനം കണ്ടെത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനായി. കവിതയില്‍ കാശില്ലാതിരുന്നതുകൊണ്ട് കഥകള്‍ എഴുതാന്‍ തുടങ്ങി; സമ്മാനത്തുക മോഹിച്ച് കഥാമത്സരങ്ങളില്‍ പങ്കെടുത്താണ് തുടങ്ങിയത്. തന്റെ ആദ്യാനുരാഗമായ കവിതയെ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും തന്റെ കഥകളില്‍ മുഴുവന്‍ കവികളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് അദ്ദേഹം സംതൃപ്തിയടഞ്ഞു എന്നു തോന്നുന്നു.
38-ആമത്തെ വയസ്സില്‍ റോബര്‍ത്തോ ബൊളാന്യോ താന്‍ ഗുരുതരമായ കരള്‍രോഗബാധിതനാണെന്ന് മനസ്സിലാക്കി. സമയം അധികം കളയാനില്ലാത്തതുകൊണ്ട് വര്‍ദ്ധിച്ച തോതില്‍ അദ്ദേഹം എഴുതാന്‍ തുടങ്ങി. 1996-ല്‍ മുതല്‍, 2003-ല്‍ മരിക്കുന്നതുവരെ വര്‍ഷംതോറും ഒന്നോ അധിലധികമോ പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ചികിത്സ പോലും മുടക്കി, തളര്‍ന്നു വീഴുന്നതു വരെ മണിക്കൂറുകളോളം അദ്ദേഹം തുടര്‍ച്ചയായി എഴുതി.
റോബര്‍ത്തോ ബൊളാന്യോയുടെ ആദ്യത്തെ നോവലുകള്‍ വിമര്‍ശകര്‍ ശ്രദ്ധിച്ചെങ്കിലും വായനക്കാര്‍ അധികം ഉണ്ടായില്ല. എന്നാല്‍ 1998-ല്‍ പുറത്തുവന്ന The Savage Detectives വന്‍വിജയമായിരുന്നു. One Hundred Years of Solitude സ്പാനിഷ് സാഹിത്യലോകത്തുണ്ടാക്കിയതുപോലുള്ള കോളിളക്കമാണ് ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷം The Savage Detectives സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യത്തെ കൃതിയും അതാണ്. മെക്സിക്കോ സിറ്റിക്കാരനായ ഹുവാന്‍ ഗാര്‍സിയ മഡേറോ എന്ന 17-കാരന്‍ കോളജ് പഠനം മതിയാക്കി, കവികളുടെ ഒരു തരം അധോലോകഗ്രൂപ്പില്‍ ചേരുന്നതും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതും പിന്നെ അതിന്റെ ചരിത്രമന്വേഷിച്ചു പോകുന്നതുമൊക്കെയാണ് ഈ നോവലിന്റെ കഥാതന്തു. നോവലിസ്റ്റിന്റെ ജീവിതവുമായി ആ കഥയ്ക്കുള്ള ബന്ധം വളരെ വ്യക്തം. പണ്ട് സൊനോറാ മരുഭൂമിയില്‍ വച്ച് കാണാതായ ഒരു കവയിത്രിയെ തേടി പോകുന്ന നോവലിന്റെ അവസാനത്തെ ഭാഗം അതിന്ന് ഒരു കുറ്റാന്വേഷണകഥയുടെ വശവും കൊടുക്കുന്നു. ഗാംഗ്‌സ്റ്റര്‍ ചിത്രങ്ങളിലെയും ഡിക്ടറ്റീവ് കഥകളിലെയും കഥാപാത്രങ്ങളെ കവിതയുടെ ലോകത്തേക്ക് പറിച്ചുനട്ടതു വഴി തികച്ചും നൂതനമായ ഒരു അന്തരീക്ഷമാണ് റോബര്‍ത്തോ ബൊളാന്യോ ഈ നോവലില്‍ സൃഷ്ടിക്കുന്നത്.
2000-ല്‍ പുറത്തിറങ്ങിയ By Night in Chile-യിലെ കഥ ചിലെയന്‍ ഏകാധിപതി അഗസ്തോ പിനോഷേയുടെ ഭരണകാലത്താണ് നടക്കുന്നത്. പ്രധാന കഥാപാത്രമായ ഒരു പുരോഹിതന്‍ ജനറല്‍ പിനോഷേയുടെ അധ്യാപകനാവുകയും, അദ്ദേഹത്തിന് പട്ടാളഭരണത്തെ അനുകൂലിച്ച് പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്നു. തന്റെ ആ കൃത്യങ്ങളെ മരണക്കിടക്കയില്‍ കിടന്ന് പുരോഹിതന്‍ ഓര്‍മിക്കുന്നതും അവയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതുമാണ് അതിലെ കഥ. പതിവുപോലെ കവികള്‍ ഈ നോവലിലും കഥാപാത്രങ്ങളായുണ്ട്.
5 വര്‍ഷത്തോളമെടുത്തെഴുതിയ ‘2666’ പൂര്‍ത്തിയായപ്പോഴേക്കും അദ്ദേഹത്തിന്റെ കരള്‍രോഗം മൂര്‍ച്ഛിച്ചിരുന്നു. ആ നോവല്‍ പൂര്‍ണ്ണമാക്കാന്‍ പറ്റുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. ഒരു കരള്‍മാറ്റ ശസ്ത്രക്രിയക്കു വേണ്ടി കാത്തിരിക്കുമ്പോഴാണ് അദ്ദേഹം അന്തരിച്ചത്. അപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ സ്ഥാനം മൂന്നാമതായിരുന്നു. നോവല്‍ പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്റെ മരണാനന്തരം 2004-ല്‍ ആണ്.
5 ഭാഗങ്ങളായി ‘2666’ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടത് ഓരോ ഭാഗവും ഒറ്റയ്ക്ക് വായിക്കപ്പെടാന്‍ പറ്റും എന്ന കാരണംകൊണ്ട് മാത്രമായിരുന്നില്ല. ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാതെ 5 പുസ്തകങ്ങളുടെ സീരീസായി അത് പ്രസിദ്ധീകരിച്ചാല്‍ തന്റെ അവകാശികള്‍ക്ക് കൂടുതല്‍ പൈസ കിട്ടുമെന്നുള്ളതുകൊണ്ടാണ്. പക്ഷേ, റോബര്‍ത്തോ ബൊളാന്യോയുടെ അന്തിമാഭിലാഷത്തിന് വിരുദ്ധമായി ‘2666’ ഒറ്റ പുസ്തകമായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. (എന്നാലും ഇംഗ്ലീഷില്‍ അതിന്റെ ഹാര്‍ഡ്കവര്‍ ഞാന്‍ കണ്ടത് 5 പുസ്തകങ്ങളുടെ ഒരു സെറ്റ് ആയിട്ടാണ്.) പലമാനങ്ങളുള്ള, ലോകത്തിന്റെ പല കോണുകളില്‍ നടക്കുന്ന നിരവധി കഥകള്‍ അടങ്ങിയ, ഈ നോവലിലെ പ്രധാന കഥ നടക്കുന്നത് മെക്സിക്കോയിലെ സാന്താ തെരേസ എന്ന ഒരു കല്പിത നഗരത്തിലാണ്. പ്രധാനമായും അമേരിക്കയിലേക്ക് വേണ്ടി സാധനങ്ങള്‍ നിര്‍മിക്കുന്ന, കൂലികുറഞ്ഞ ഫാക്ടറികള്‍ ധാരാളമുള്ള കിയുദാദ് ഹുവാരെസ് എന്ന യഥാര്‍ഥ മെക്സിക്കന്‍ പട്ടണത്തില്‍ 1993-മുതല്‍ 400-ല്‍ അധികം യുവതികള്‍ കൊലചെയ്യപ്പെടുമെങ്കിലും ഒന്നും തെളിയിക്കപ്പെടാതെ പോയി. ആ നഗരമാണ് സാന്താ തെരേസയ്ക്ക് മാതൃകയായിട്ടുള്ളത്; അവിടെ നടന്ന കൊലപാതകങ്ങള്‍ പോലുള്ള കൊലപാതകങ്ങള്‍ നോവലിലും വളരെ സൂഷ്മതയോടെ വിവരിക്കപ്പെടുന്നുണ്ട്. നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ പതിവുപോലെ സാഹിത്യകാരന്മാര്‍ തന്നെയാണ്. ബെന്നോ വോണ്‍ ആര്‍ക്കിംബോള്‍ഡി എന്ന ജര്‍മന്‍ നോവലിസ്റ്റിനെ തേടി 3 യൂറോപ്യന്‍ സാഹിത്യകാരന്മാര്‍ മെക്സിക്കോയിലേക്ക് നടത്തുന്ന യാത്രയാണ് അവരെ സാന്താ തെരേസയില്‍ എത്തിക്കുന്നതും, അവിടെ നടന്ന കൊലപാതകങ്ങളെപ്പറ്റി അവര്‍ അറിയാന്‍ ഇടവരുന്നതും. “The Part About the Critics”, “The Part About Amalfitano", “The Part About Fate”, “The Part About the Crimes”, “The Part About Archimboldi” എന്നിങ്ങനെ 5 ഭാഗങ്ങള്‍ ആണ് നോവലിലുള്ളത്.
ഹീറോയിന് അടിമയായിരുന്നെന്നതും ചിലെയില്‍ പീനോഷേ അധികാരം പിടിച്ചെടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്നുവെന്നതുമടക്കമുള്ള റോബര്‍ത്തോ ബൊളാന്യോയുടെ ജീവിതചരിത്രത്തിലെ നിറമുള്ള പല സംഭവങ്ങളും എഴുത്തുകാരന്‍ സ്വയം നിര്‍മിച്ചെടുത്ത മിത്തുകളാണെന്ന് ഈയിടെ ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വാര്‍ത്ത വന്നിരുന്നു. പീഢിതനായ എഴുത്തുകാരനാണ് അദ്ദേഹം എന്ന് കാണിക്കാന്‍ വേണ്ടി ഏജന്റുമാരും അത്തരത്തില്‍ ചിലതൊക്കെ ചെയ്തിട്ടുണ്ടത്രേ. ആ വാര്‍ത്തകളുടെ സത്യാവസ്ഥ എന്തുതന്നെ ആയാലും, സ്പാനിഷ് സാഹിത്യലോകത്തു നിന്ന് അടുത്തകാലത്ത് ലോകത്തിന്റെ ശ്രദ്ധ ഏറ്റവും കൂടുതല്‍ പിടിച്ചുപറ്റിയ സാഹിത്യകാരന്‍ റോബര്‍ത്തോ ബൊളാന്യോ തന്നെയാണ്. ആധുനിക നോവലില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഭാവിയില്‍ ഉറപ്പാണ്; സ്പാനിഷ് ലോകത്തിന് പുറത്ത് അദ്ദേഹത്തെ വായിച്ചുതുടങ്ങുന്നതേയുള്ളൂ. മാര്‍കേസിനെപ്പോലെ ഒരു പ്രൊഫഷണല്‍ നോവലിസ്റ്റില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള, ഒരു നോവല്‍ പോലെ അസാധാരണമായ റോബര്‍ത്തോ ബൊളാന്യോയുടെ ജീവിതം, ഭാവിയിലെ നോവല്‍ എഴുത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തിന് സാധ്യത കൂട്ടുകയേയുള്ളൂ.
കുറിപ്പുകള്‍:
1. ഈ പോസ്റ്റിന് പ്രധാന അവലംബം ‘ന്യൂ യോര്‍ക്കറി’ലെ ഈ മികച്ച ലേഖനമാണ്.
2. 'ന്യൂ യോര്‍ക്കറി’ല്‍ പ്രസിദ്ധീകരിക്കപ്പെട്ട റോബര്‍ത്തോ ബൊളാന്യോയുടെ 4 കഥകളിലേക്കുള്ള ലിങ്കുകള്‍ ഇവിടെ കാണാം.
3. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ ‘2666’-ന്റെ ആദ്യത്തെ കുറെ ഭാഗം പ്രസിദ്ധീകരിച്ചിരുന്നു. അത് ഇവിടെ വായിക്കാം.
4. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വന്ന ‘ദ സാവേജ് ഡിറ്റക്ടീവ്‌സി’ന്റെ റിവ്യൂ ഇവിടെ.
5. ‘ന്യൂ യോര്‍ക്ക് ടൈംസി’ല്‍ വന്ന ‘2666’ന്റെ റിവ്യൂ ഇവിടെ.
Labels:
റോബര്‍ത്തോ ബൊളാന്യോ
Tuesday, January 27, 2009
ജോണ്‍ അപ്‌ഡൈക്ക് അന്തരിച്ചു
പ്രസിദ്ധ അമേരിക്കന്‍ സാഹിത്യകാരന്‍ ജോണ്‍ അപ്‌ഡൈക്ക് ഇന്ന് രാവിലെ അന്തരിച്ചു. 50-ഓളം പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന് 76 വയസ്സുണ്ടായിരുന്നു. നോവല്‍, കവിത, വിമര്‍ശനം തുടങ്ങി പ്രധാനപ്പെട്ട എല്ലാ സാഹിത്യശാഖകളിലും കൈവച്ച അദ്ദേഹത്തിന്, പുലിസ്റ്റര്‍ പ്രൈസ്‍, നാഷണല്‍ ബുക്ക് അവാര്‍ഡ് തുടങ്ങി അമേരിക്കയിലെ ഒട്ടുമിക്ക സാഹിത്യപുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.
1932-ല്‍ പെന്‍സില്‍വേനിയയില്‍ ആണ് അദ്ദേഹം ജനിച്ചത്. പിതാവ് ഹൈസ്കൂള്‍ അധ്യാപകനും; മാതാവ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ജോലിക്കാരിയും പാര്‍ട്ടൈം എഴുത്തുകാരിയുമൊക്കെയായിരുന്നു. ഹാര്‍വെഡ്, ഓക്സ്ഫഡ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിച്ചു. ന്യൂ യോര്‍ക്കില്‍ താമസിച്ച് ജീവിതമാരംഭിച്ചെങ്കിലും തിരക്കില്‍ നിന്ന് ഒഴിഞ്ഞ് ‘യഥാര്‍ഥ അമേരിക്ക‘യില്‍ ജീവിക്കാന്‍ ബോസ്റ്റണ്‍ നഗരത്തിനടുത്തേക്ക് അദ്ദേഹം പിന്നീട് താമസം മാറ്റി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ ജീവിതത്തെ, പ്രത്യേകിച്ച് നഗരപ്രാന്തങ്ങളിലെ (American suburbia) ജീവിതത്തെ, തന്റെ കൃതികളുടെ പശ്ചാത്തലവും വിഷയവുമാക്കുക വഴി, ആ കാലഘട്ടത്തിന്റെ ചരിത്രകാരനായിട്ടാണ് അദ്ദേഹം പൊതുവേ അറിയപ്പെടുന്നത്.
1950-കളുടെ അവസാനത്തോടെ അദ്ദേഹം എണ്ണപ്പെട്ട എഴുത്തുകാരനായി അറിയപ്പെട്ടു തുടങ്ങി. ‘റാബിറ്റ്, റണ്‍’ എന്ന പുസ്തകത്തോടെ തുടങ്ങിയ, 30 വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ 4 നോവലുകളും ഒരു നോവെലയും അടങ്ങിയ റാബിറ്റ് പരമ്പരയാണ് അദ്ദേഹത്തിന് പുലിസ്റ്റര്‍ പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും ഏറെ പ്രസിദ്ധിയും നേടിക്കൊടുത്തത്. ഹാരി റാബിറ്റ് ആംഗ്‌സ്ട്രോം എന്നയാളുടെ ജീവിതകഥയാണ് ഈ നോവല്‍ പരമ്പരയുടെ വിഷയം.
എഴുതിത്തുടങ്ങുന്ന കാലത്ത് ‘ന്യൂ യോര്‍ക്കര്‍’ മാഗസിനിലെ ജോലിക്കാരനായിരുന്ന അദ്ദേഹത്തിന്റെ ചെറുകഥകള്‍ ആ മാഗസിനില്‍ ധാരാളം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യകാലത്ത് ധാരാളം ചെറുകഥകള്‍ അദ്ദേഹം എഴുതിയെങ്കിലും പിന്നീട് പുസ്തക/കലാ നിരൂപണങ്ങള്‍ക്കാണ് തന്റെ സമയം അധികവും വിനിയോഗിച്ചത്. അതേക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്: “വിചാരിച്ചതിനേക്കാള്‍ ഏറെ ഞാന്‍ ഒരു പുസ്തകനിരൂപകനും കലാനിരൂപകനും ആയിരിക്കുന്നു. അവ എഴുതാനിരിക്കുമ്പോള്‍, കുറഞ്ഞത് അവ പ്രസിദ്ധീകരിക്കപ്പെടുമെന്നും അതിന്ന് പ്രതിഫലം കിട്ടുമെന്നുമുള്ള ഉറപ്പുണ്ട്. പക്ഷേ, ചെറുകഥയുടെ കാര്യം അതല്ല.”

Monday, January 26, 2009
പലസ്തീന്‍ പ്രശ്നപരിഹാരത്തിന് ഖഢാഫിയുടെ നിര്‍ദ്ദേശം
ഇറാക്കില്‍ സദ്ദാമിന്റെയും മക്കളുടെയും ദുര്‍വിധി കണ്ട് ശരിക്കും പേടിച്ച ഏകാധിപതികളാണ് ലിബിയന്‍ നേതാവ് (അദ്ദേഹം എന്ത് സ്ഥാനമാണ് യഥാര്‍ഥത്തില്‍ ലിബിയയില്‍ വഹിക്കുന്നതെന്ന് വിശദീകരിക്കാന്‍ ഒരു മുഴുവന്‍ പോസ്റ്റു തന്നെ വേണ്ടി വരും) മുവമര്‍ ഖഢാഫിയും മകനും, സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍-അസാദും. ഖഢാഫിക്കും ബഷാര്‍ അല്‍-അസാദിന്റെ പിതാവും സിറിയയെ 30 കൊല്ലത്തോളം അടക്കി ഭരിച്ച് രാജ്യത്തെ കുടുംബസ്വത്താക്കിയ ഹഫീസ് അല്‍-അസാദിനും ഭീകരവാദം എന്നും വിദേശകാര്യനയത്തിന്റെ ഭാഗമായിരുന്നു. ബഷാര്‍ പിതാവിനെപ്പോലെ കരുത്തനായ ഭരണാധികാരിയൊന്നുമല്ല. ഇറാക്ക് അധിനിവേശത്തിനുശേഷം അമേരിക്കയെ സിറിയ പലവട്ടം വെള്ളക്കൊടി പൊക്കിക്കാട്ടിയെങ്കിലും അത് അവഗണിച്ചത് മറ്റൊരു ദുര്‍ബലനായ ഭരണാധികാരിയായിരുന്ന ബുഷിന്റെ നയതന്ത്രജ്ഞതയുടെ വീഴ്ചകളിലൊന്നായി എണ്ണപ്പെടുന്നു.
പക്ഷേ, പാശ്ചാത്യരുടെ കണ്ണില്‍ ഭീകരവാദിയില്‍ നിന്ന് നയതന്ത്രജ്ഞനായി മാറാന്‍ ഖഢാഫിക്ക് ശരിക്കും കഴിഞ്ഞു. പ്രധാനമായും പാന്‍ ആം ബോംബിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആയുധനിര്‍മാണപരിപാടികള്‍ ഔദ്യോഗികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതു വഴിയാണ് അദ്ദേഹം അത് സാധിച്ചെടുത്തത്. 2006-ല്‍ അമേരിക്ക ലിബിയയുമായി പൂര്‍ണ്ണ നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിക്കുകയും, കഴിഞ്ഞകൊല്ലം കോന്റലീസ റൈസ് ആ രാജ്യം സന്ദര്‍ശിക്കുകയും ഒക്കെ ചെയ്തു. ഇറാക്ക് യുദ്ധത്തിന്റെ ഒച്ചപ്പാടില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു വലിയ മലക്കംമറച്ചിലായിരുന്നു ഖഢാഫിയുടേത്.
പലസ്തീന്‍ പ്രശ്നപരിഹാരത്തിനു വേണ്ടിയുള്ള ഒരു നിര്‍ദ്ദേശവുമായി അടുത്ത് ന്യൂ യോര്‍ക്ക് ടൈംസില്‍ ഒരു എഡിറ്റോറിയല്‍ ഖഢാഫി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലസ്തീനിന്റെയും ഈസ്രയേലിന്റെയും നിലനില്‍പ്പിനെ പരസ്യമായി അംഗീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം, പലസ്തീന്‍ പ്രശ്നത്തെ ജനശ്രദ്ധതിരിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന അറബ് നേതാക്കളുടെ പതിവ് പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമാണ്.
ഈസ്രയേല്‍, പലസ്തീന്‍ പ്രവിശ്യകള്‍ കീറിമുറിക്കാതെ, രണ്ടു ജനതകള്‍ക്കും ഒത്തൊരുമിച്ച് നില്‍ക്കാമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ഖഢാഫിയുടെ നിര്‍ദ്ദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പല കാലങ്ങളില്‍ പലതരം ജനതകള്‍ അധിവസിച്ചിരുന്ന ഈസ്രയേലില്‍ ആര്‍ക്കും ഒറ്റക്ക് അവകാശമില്ലെന്നും രണ്ടുകൂട്ടരും ഒത്തൊരുമിച്ച് താമസിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്. ഈസ്രയേലില്‍ ഇപ്പോള്‍ തന്നെ ധാരാളം അറബികള്‍ പൌരന്മാരായുണ്ട്. അതുപോലെ ആധുനിക ഈസ്രയേലിന്റെ രൂപീകരണത്തിനും അതിന്നുശേഷമുള്ള യുദ്ധങ്ങള്‍ക്കുമിടക്ക് അഭയാര്‍ത്ഥികളായ അറബികള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള അവകാശം, യഹൂദര്‍ക്ക് അന്യരാജ്യങ്ങളില്‍ നിന്ന് പൂര്‍വ്വികരുടെ നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശം പോലെതന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ഈ വാദത്തില്‍ വലിയ പുതുമ തോന്നില്ലെങ്കിലും യഹൂദര്‍ക്കും അറബികള്‍ക്കും ഈസ്രയേലില്‍ ഒരേപോലെയുള്ള അവകാശം അംഗീകരിച്ചുകൊടുക്കുന്നത് അറബ്‌ലോകത്ത് അപൂര്‍വ്വമാണ്.
അതിപുരാതന കാലം മുതല്‍ യഹൂദര്‍ പീഢിക്കപ്പെടുന്നവരാണെന്നും ആധുനികകാലത്ത് പലസ്തീനികളുടെ വിധിയും അതുതന്നെയാണെന്നുമുള്ള അദ്ദേഹത്തിന്റെ സന്തുലിതമായ വീക്ഷണം വളരെ ശരിയാണ്. പീഢിതരായ രണ്ടു ജനതകള്‍ ഒന്നിച്ചിരുന്ന് അവരുടെ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കിയെങ്കില്‍ എന്ന് ലോകത്തെമ്പാടുമുള്ള സമാധാനകാംക്ഷികള്‍ ആഗ്രഹിച്ചു പോകുന്നതാണ്. പലപ്പോഴും മറ്റു രാജ്യങ്ങളുടെ ഇടപെടലാണ് പലസ്തീന്‍ പ്രശ്നത്തെ ഇത്ര സങ്കീര്‍ണ്ണമാക്കുന്നത്.
ഞാന്‍ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കാരണങ്ങള്‍ കൊണ്ട് ഈസ്രയേല്‍ ഖഢാഫി നിര്‍ദ്ദേശിക്കുന്നതുപോലെയുള്ള ഒരു പരിഹാരത്തിന് വഴങ്ങുകയില്ല. ഭൂരിപക്ഷജനാധിപത്യത്തിനു പകരം യഹൂദര്‍ക്ക് ഈസ്രയേലില്‍ പരമാധികാരം ഉറപ്പുവരുത്തുന്നതോ അധികാരം പങ്കുവയ്ക്കുന്നതോ ആയ ഒരു ഭരണക്രമം പ്രശ്നപരിഹാരത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്താവുന്നതാണ്. സ്ഥിരമായ സമാധാനം അത്തരത്തില്‍ ഈസ്രയേലിന്റെ ഭാഗത്തുനിന്നുള്ള വിട്ടുവീഴ്ചകളില്‍ നിന്നേ ഉണ്ടാകൂ.
ഖഢാഫിയുടെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

ഈസ്രയേല്‍,
പാലസ്തീന്
Thursday, January 22, 2009
2009-ലെ ഓസ്ക്കര്‍ നോമിനേഷനുകള്‍
ഹോളിവുഡില്‍ 2008-ലെ സിനിമകള്‍ക്കുള്ള അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ അവാര്‍ഡ് മേളക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ ‘സ്ലം ഡോഗ് മില്യണയര്‍’ നോമിനേഷനുകള്‍ വാരിക്കൂട്ടി; ആകെ 10 എണ്ണം. കറുത്തകുതിരയായ ‘ദ ക്യൂരിയസ് കേസ് ഓഫ് ബെന്‍ഞ്ചമിന്‍ ബട്ടന്‍’ എന്ന പടത്തിനാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍- 13. തഴയപ്പെട്ടത് കഴിഞ്ഞകൊല്ലത്തെ ബ്ലോക്ക് ബസ്റ്ററും അതിലെ ഒരു പ്രധാനവേഷം ചെയ്ത ഹീത്ത് ലെഡ്ജറിന്റെ ആകസ്മികമരണം വഴി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ബാറ്റ്മാന്‍ ചിത്രം ‘ഡാര്‍ക്ക് നൈറ്റ്’.
എ.ആര്‍.റെഹ്‌മാന് ഇത്തവണ ഒരു ഓസ്ക്കര്‍ ഉറപ്പാണെന്നു തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയറി’ലെ സംഗീതത്തിനും അതിലെ 2 പാട്ടുകള്‍ക്കും അദ്ദേഹത്തെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.
വര്‍ഷത്തിന്റെ അവസാനത്തെ ക്വാര്‍ട്ടറിലാണ് ഓസ്ക്കര്‍ ‘ബസ്’ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അവാര്‍ഡിന്ന് സാധ്യതയുള്ള പടങ്ങള്‍ മിക്കവാറും ആ കാലയിളവിലാണ് റിലീസ് ചെയ്യുക; അക്കാഡമി അംഗങ്ങള്‍ മറന്നുപോകാതിരിക്കാന്‍. മാര്‍ക്കറ്റിംഗ് കോലാഹലങ്ങള്‍ നോമിനേഷനെ ശരിക്കും സ്വാധീനിക്കുമെന്ന് തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയര്‍’ തന്നെ നേരെ DVD ആക്കാന്‍ പദ്ധതി ഇട്ടതാണത്രേ; ആ നിലയില്‍ നിന്ന് അത് ബോക്സോഫീസിലും അവാര്‍ഡ് സീനിലും വിജയിച്ചു.
മാധ്യമങ്ങളില്‍ അവ സൃഷ്ടിക്കുന്ന ഒച്ച വച്ചു നോക്കുകയാണെങ്കില്‍ ഈ ചിത്രങ്ങള്‍ മികച്ചതായിരിക്കുമെന്ന് തോന്നുന്നു: FROST/NIXON, MILK, THE CURIOUS CASE OF BENJAMIN BUTTON, THE DARK KNIGHT, SLUMDOG MILLIONAIRE. ഓസ്ക്കറിന്ന് മുമ്പ് ഇവയെല്ലാം കണ്ടുതീര്‍ക്കണം.
പ്രധാനപ്പെട്ട നോമിനേഷനുകള്‍ ഇവയാണ്:
Actor in a Leading Role
-----------------------
Richard Jenkins
THE VISITOR
Frank Langella
FROST/NIXON
Sean Penn
MILK
Brad Pitt
THE CURIOUS CASE OF BENJAMIN BUTTON
Mickey Rourke
THE WRESTLER
Actor in a Supporting Role
--------------------------
Josh Brolin
MILK
Robert Downey Jr.
TROPIC THUNDER
Philip Seymour Hoffman
DOUBT
Heath Ledger
THE DARK KNIGHT
Michael Shannon
REVOLUTIONARY ROAD
Actress in a Leading Role
-------------------------
Anne Hathaway
RACHEL GETTING MARRIED
Angelina Jolie
CHANGELING
Melissa Leo
FROZEN RIVER
Meryl Streep
DOUBT
Kate Winslet
THE READER
Actress in a Supporting Role
----------------------------
Amy Adams
DOUBT
Penélope Cruz
VICKY CRISTINA BARCELONA
Viola Davis
DOUBT
Taraji P. Henson
THE CURIOUS CASE OF BENJAMIN BUTTON
Marisa Tomei
THE WRESTLER
Animated Feature Film
---------------------
BOLT
KUNG FU PANDA
WALL-E
Cinematography
--------------
CHANGELING
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
THE READER
SLUMDOG MILLIONAIRE
Directing
----------
THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE
Documentary Feature
-------------------
THE BETRAYAL (NERAKHOON)
ENCOUNTERS AT THE END OF THE WORLD
THE GARDEN
MAN ON WIRE
TROUBLE THE WATER
Film Editing
------------
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
FROST/NIXON
MILK
SLUMDOG MILLIONAIRE
Foreign Language Film
----------------------
The Baader Meinhof Complex
The Class
Departures
Revanche
Waltz With Bashir
Best Picture
------------
THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE
Writing (Adapted Screenplay)
-----------------------------
THE CURIOUS CASE OF BENJAMIN BUTTON
DOUBT
FROST/NIXON
THE READER
SLUMDOG MILLIONAIRE
Writing (Original Screenplay)
----------------------------
FROZEN RIVER
HAPPY-GO-LUCKY
IN BRUGES
MILK
WALL-E
വിശദവിവരങ്ങള്‍ ഓസ്ക്കര്‍ സൈറ്റില്‍ കാണാം. ഫെബ്രുവരി 22-ന് വൈകീട്ട് 5 മണിക്കാണ് (ഇന്ത്യന്‍ സമയം പിറ്റേന്ന് രാവിലെ 6.30) അവാര്‍ഡ് ചടങ്ങ്.
Tuesday, January 20, 2009
ഇനി ജോഷ്വായുടെ പുസ്തകം - ഒബാമ ഇന്ന് അധികാരമേല്‍ക്കുന്നു
(ജനുവരി 19 ലക്കം ന്യൂ യോര്‍ക്കറിന്റെ കവര്‍)
ജനുവരി 20(ചൊവ്വാഴ്ച)അമേരിക്കയുടെ 44-)മത്തെ പ്രസിഡന്റായി ഒബാമ സ്ഥാനമേല്‍ക്കും. ചരിത്രം കുറിക്കുന്ന ആ ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് 20 ലക്ഷത്തോളം ജനങ്ങള്‍ അതില്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്; ടിക്കറ്റുകളൊക്കെ വളരെ പെട്ടന്ന് തീര്‍ന്നുപോയിരിക്കുന്നു. തലസ്ഥാനത്ത് ഹോട്ടല്‍ മുറികളുടെ വാടകയൊക്കെ കുത്തനെ ഉയര്‍ന്നെന്നാണ് വാര്‍ത്ത. പക്ഷേ, അടുത്തകാലത്തൊന്നും ഉണ്ടാകാത്ത രീതിയിലുള്ള തലസ്ഥാനത്തെ കൊടുംതണുപ്പ് കുറച്ച് ആള്‍ക്കാരെയെങ്കിലും നിരുത്സാഹപ്പെടുത്തുമായിരിക്കും.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍, പഴയകാലത്ത് തലസ്ഥാനത്ത് സത്യപ്രതിജ്ഞക്ക് എത്തിച്ചേരുന്നതിന്നെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കഴിഞ്ഞ ശനിയാഴ്ച ഒബാമയും ജോ ബൈഡനും അവരുടെ കുടുംബങ്ങളും അമേരിക്കയുടെ ആദ്യത്തെ തലസ്ഥാനമായിരുന്ന ഫിലാഡെല്‍ഫിയയില്‍ നിന്ന് വാഷിംഗ്‌ടണിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തു. ഒബാമയുടെ അവസാനത്തെ വിക്ടറി പരേഡ് ആയിരുന്നു അത്. ജനുവരി 20-ന് ഉച്ചതിരിഞ്ഞ് ഒബാമ, ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ അധികാരമായ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. പിന്നെ അമേരിക്കയും ലോകവും നേരിടുന്ന പ്രശ്നങ്ങളെ നേരിടുക എന്ന കഠിനമായ കര്‍ത്തവ്യത്തിന്റെ ദിനങ്ങളായിരിക്കും; ഒബാമ യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്നത് ആ നാളുകളിലാണ്. ചെറിയ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കിയെങ്കിലും പരിചയസമ്പന്നരും പ്രതിഭാശാലികളും അതിലേറെ അമേരിക്കന്‍ ജനതയുടെ നാനാത്വത്തെ പ്രധിനിധീകരിക്കുന്നതുമായ ഒരു ക്യാബിനറ്റ് ടീമിനെ അദ്ദേഹം ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ സഹായത്തോടെ, തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതീക്ഷകളിലേക്ക് അമേരിക്കയെയും ലോകജനതയെയും ഒബാമ വിജയകരമായി നയിക്കുമെന്ന് നമുക്ക് ആശിക്കാം.
കഴിഞ്ഞയാഴ്ച ബുഷ് തന്റെ വിടവാങ്ങല്‍ പ്രസംഗം ചെയ്തു. ഹഡ്‌സണ്‍ നദിയില്‍ വിമാനമിറക്കിയ വാര്‍ത്ത കണ്ട് അന്തംവിട്ടിരുന്ന അമേരിക്കക്കാര്‍ ബുഷിന്റെ നിറമില്ലാത്ത ആ വിടവാങ്ങല്‍ സൌകര്യപൂര്‍വ്വം അവഗണിക്കുകയും ചെയ്തു. 20-ന് ഉച്ചയ്ക്ക് ഒബാമക്ക് വൈറ്റ്‌ഹൌസിന്റെ താക്കോല്‍ കിട്ടുന്നതിന്ന് മുമ്പ്, ബുഷ് അതിന്റെ പടിയിറങ്ങി ടെക്സസിലെ ഡാളസ് നഗരത്തിലെ തന്റെ പുതിയ വസതിയിലേക്ക് തിരിക്കും; ഒപ്പം ചരിത്രത്തിന്റെ പാര്‍ശ്വങ്ങളിലേക്കും. അമേരിക്കയുടെ ആധുനികചരിത്രത്തില്‍, ഏറ്റവും മോശം പ്രസിഡെന്റെന്ന കുപ്രസിദ്ധിക്ക് അദ്ദേഹം റിച്ചാര്‍ഡ് നിക്സനുമായി മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്. റിപ്പബ്ലിക്കന്മാരെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ നിക്സന്‍ രൂപപ്പെടുത്തിയ "സാംസ്ക്കാരിക യുദ്ധ"തന്ത്രത്തിന്റെ അവസാനത്തെ പ്രയോക്താക്കളായിരുന്നു ബുഷും സംഘവും. പ്രാദേശികമായി ആ തന്ത്രം ഇനിയും ഉപയോഗിക്കപ്പെടുമെങ്കിലും, പുതിയ തലമുറയുടെ വംശീയതയിലൂന്നാത്ത രാഷ്ട്രീയവീക്ഷണവും കുടിയേറ്റത്തിന്റെ പുതിയ സമവാക്യങ്ങളും ദേശീയതലത്തില്‍ ആ തന്ത്രത്തെ ഉപയോഗശൂന്യമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ലറ്റീനോകളെ, ആകര്‍ഷിക്കുന്ന രീതിയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടിയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്ന് സജ്ജമാക്കുന്ന ഒരാള്‍ക്കായിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വീണ്ടും വൈറ്റ് ഹൌസില്‍ എത്തിക്കാന്‍ പറ്റുക.
മറ്റൊന്ന് ബേബി ബൂമര്‍മാരുടെ കാലഘട്ടത്തിന് അറുതി വന്നതാണ്. (രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ വര്‍ദ്ധിച്ച ശിശുജനന നിരക്കിനെയാണ് baby boom കൊണ്ട് ഉദ്ദേശിക്കുന്നത്. ക്ലിന്റന്‍മാര്‍, ബുഷ്, ഗോര്‍, കെറി എന്നിവരൊക്കെ ആ തലമുറയെ പ്രതിനിധീകരിക്കുന്നവരാണ്. വിയറ്റ്‌നാം യുദ്ധമാണ് അവരുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ പൊതുവായ ഒരു ജീവിതാനുഭവം.) ഭീമാബദ്ധങ്ങള്‍ ഒന്നും വരുത്തിയില്ലെങ്കില്‍ ഒബാമ രണ്ടു ടേമും പൂര്‍ത്തിയാക്കും; അതിന്നുശേഷം തീര്‍ച്ചയായും ഒബാമയെപ്പോലെ തന്നെ പുതിയ തലമുറയിലെ ആരെങ്കിലും ആയിരിക്കും 2017-ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആവുക.
വൈറ്റ് ഹൌസ് പണിയാന്‍ അടിമകളെ ഉപയോഗിച്ചിരുന്നു. പിന്നീട് ജോലിക്കാരായും സന്ദര്‍ശകരായും മാത്രമേ അവിടെ കറുത്തവര്‍ എത്തിയിട്ടുള്ളൂ.ആദ്യകാലത്തെ പല പ്രസിഡന്റുമാര്‍ക്കും അടിമകള്‍ ഉണ്ടായിരുന്നു. ഒബാമ അടിമകളുടെ കുടുംബത്തില്‍ നിന്നല്ല വരുന്നെങ്കിലും മിഷല്‍ ഒബാമയുടെ ഒരു മുതുമുത്തച്ഛന്‍ അടിമയായിരുന്നെന്നുള്ളതിന്ന് കൃത്യമായ രേഖകള്‍ ഉണ്ട്. (മിക്കവാറും എല്ലാ ആഫ്രിക്കന്‍-അമേരിക്കക്കാരും വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള അടിമകളുടെ പിന്‍തലമുറക്കാരാണ്.) ഒബാമ കുടുംബം അവിടെ താമസം തുടങ്ങുമ്പോള്‍, സാമൂഹിക പുരോഗതിക്ക് സ്വയം മാതൃകയായിക്കൊണ്ട് അമേരിക്കന്‍ ജനത പാശ്ചാത്യരാജ്യങ്ങളുടെ മുന്നിരയില്‍ വീണ്ടും കയറി ഇരിക്കും.
മറ്റൊരു ഇല്ലിനോയി സംസ്ഥാനക്കാരനായിരുന്ന ഏബ്രഹാം ലിങ്കന്റെ പിന്‍ഗാമിയായി അറിയപ്പെടാന്‍ ഇഷ്ടമുള്ള ഒബാമയ്ക്ക് അദ്ദേഹവുമായുള്ള സാമ്യങ്ങള്‍ വളരെയാണ്: രണ്ടും പേരും പ്രഭാഷണകലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍; കഴിവുള്ള രാഷ്ട്രീയ എതിരാളികളെ തമസ്ക്കരിക്കാതെ, മത്സരത്തിന്നു ശേഷം അവരെ കൂടെക്കൂട്ടി രാഷ്ട്രനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ (പ്രൈമറിയില്‍ ലിങ്കന്റെ എതിരാളി ആയിരുന്ന വില്യം സിവാഡിനെ അദ്ദേഹം പിന്നീട് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആക്കി; ഒബാമ ഹിലരിക്ക് ആ സ്ഥാനം കൊടുത്തതുപോലെ); വളരെ കുറഞ്ഞ ഭരണപരിചയത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നവര്‍ തുടങ്ങി പലതും.
മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ I have a dream പ്രഭാഷണത്തിന്റെ വാര്‍ഷികദിനത്തിലാണ് ഒബാമ ഡമോക്രാറ്റിക് പാര്‍ട്ടി നോമിനേഷന്‍ സ്വീകരിച്ചത്. അത് തികച്ചും യാദൃശ്ചികമായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഡേ (തിങ്കളാഴ്ച)യുടെ പിറ്റേന്ന് ആണ് ഒബാമയുടെ സ്ഥാനാരോഹണം. ഇക്കൊല്ലം ലിങ്കന്റെ 200-)o ജന്മവാര്‍ഷികം ആണ്. ആ രണ്ട് അതികായര്‍ നയിച്ച മനുഷ്യസ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും ദീര്‍ഘമായ ഒരു പുറപ്പാടിന്റെ അവസാനം, നമുക്കൂഹിച്ചെടുക്കാവുന്ന എല്ലാ പ്രതീകങ്ങളുടെയും അമിതഭാരമുള്ള കിരീടമണിഞ്ഞുകൊണ്ടാണ് ഒബാമ, തന്റെ നിയോഗം പൂര്‍ത്തിയാക്കാന്‍ വേണ്ടി ജോഷ്വാ പര്‍വ്വത്തിലേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നമുക്ക് നേരാം!
Sunday, January 11, 2009
പൌരത്വത്തിന്റെ നിറഭേദങ്ങള്‍
കോക്കേഷ്യന്‍ (caucasian) എന്ന് യൂറോപ്യന്‍ വംശജരെ പൊതുവേ പറയുന്നതാണ്. അതില്‍ നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് (അറബികളും യഹൂദരും ഇറാനികളും), മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ ജനങ്ങളും പെടും. മദ്ധ്യേഷ്യയില്‍ കോക്കസസ് പര്‍വ്വതപ്രദേശത്തു നിന്നുള്ളവര്‍ എന്നാണല്ലോ കോക്കേഷ്യന്‍ എന്ന പദം തന്നെ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ളവരും നരവംശശാസ്ത്രപരമായി കോക്കേഷ്യന്‍മാര്‍ തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമല്ല. പക്ഷേ, ചരിത്രപരമായി അത് വളരെ സ്വഭാവികമാണ്; മധ്യേഷ്യയില്‍ നിന്നുള്ള സൈനീകശക്തികളും അതോടൊപ്പം ജനങ്ങളും സംസ്ക്കാരങ്ങളും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ പണ്ടേ വേരുറപ്പിച്ചിട്ടുള്ളതാണ്.
1923-ല്‍, വെള്ളക്കാര്‍ക്ക് മാത്രം അമേരിക്കയില്‍ പൌരത്വം കൊടുത്തിരുന്ന കാലത്ത്, ഭഗത് സിംഗ് തിന്ത് എന്ന സവര്‍ണ സിഖുകാരന്‍ പൌരത്വത്തിന് വേണ്ടി വാദിച്ചത് ആ വാസ്തവത്തെ ആശ്രയിച്ചായിരുന്നു. ഓറിഗണ്‍ സംസ്ഥാനത്തിലെ സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം അന്ന്. പക്ഷേ, ഭഗത് സിംഗ് കോക്കേഷ്യനാണെന്ന ശാസ്ത്രീയസത്യം കോടതി അംഗീകരിച്ചെങ്കിലും, അദ്ദേഹം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലുള്ള വെള്ളക്കാരനല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൌരത്വം നിഷേധിച്ചു. വെളുത്തതൊലിക്കാരനായിട്ടും ടാക്കോ ഒസാവ എന്ന ജപ്പാന്‍കാരന് “വെള്ളക്കാരനല്ല” എന്ന അടിസ്ഥാനത്തില്‍ ഇതേ കോടതി പൌരത്വം നിഷേധിച്ചിരുന്നു. അപ്പോള്‍ “വെള്ളക്കാരന്‍” ആകണമെങ്കില്‍ കോക്കേഷ്യന്‍ മാത്രം ആയാല്‍ പോര; നല്ല വെളുത്ത തൊലി വേണം; യൂറോപ്പില്‍ നിന്ന് വരണം എന്നൊക്കെയുള്ള “യോഗ്യതകള്‍” കൂടി അന്ന് കോടതി അമേരിക്കന്‍ പൌരത്വത്തിന് കല്പിച്ചിരുന്നു എന്ന് വേണം കരുതാന്‍.
ഭഗത് സിംഗ് പിന്നീട് ന്യൂ യോര്‍ക്ക് സംസ്ഥാനത്തു നിന്ന് പൌരത്വം കൈക്കലാക്കുമെങ്കിലും പൊതുവേ ആ രണ്ടു കോടതിവിധികള്‍ ഏഷ്യക്കാരെ ഏതാണ്ട് 1943 വരെ അമേരിക്കയില്‍ കേറ്റാതെ നോക്കി. 1965-ല്‍ പ്രസിഡന്റ് ലിന്റന്‍ ജോണ്‍സന്‍ ഒപ്പുവച്ച ഹാര്‍ട്ട്-സെലര്‍ ഇമിഗ്രേഷന്‍ ആക്ട് ആണ് ഏഷ്യക്കാര്‍ക്ക് വര്‍ദ്ധിച്ച തോതില്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ വഴിയൊരുക്കിയത്.
ഇത്രയും എടുത്തുപറയാന്‍ കാരണം ജനുവരി-ഫെഫ്രുവരി ലക്കം "ദ അറ്റ്ലാന്റിക്" മാസികയില്‍ വന്ന ഹുവ സുവിന്റെ "The End of White America?" എന്ന വളരെ മികച്ച ലേഖനത്തില്‍ ഈ സംഭവത്തെ പരാമര്‍ശിച്ചു കണ്ടതാണ്. (ഈ ലക്കം ഒരു പോസ്റ്റ്-പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ പതിപ്പാണ്. പ്രസിഡന്റ് ഒബാമ കളക്ഷന്‍കാര്‍ എടുത്തുവയ്ക്കേണ്ട കോപ്പി തന്നെ; എന്റെ ശേഖരത്തിലേക്ക് മറ്റൊരു മാഗസിന്‍ കൂടി.) അമേരിക്കയെപ്പോലെ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ജനങ്ങള്‍ വന്നുചേരുന്ന ഒരു സ്ഥലത്ത് “വെളുപ്പ്” നിര്‍വ്വചിക്കുക അത്ര എളുപ്പമല്ല. “വെളുപ്പ്” ഭൂരിപക്ഷത്തിന്റെ അടയാളം മാത്രമല്ല; അമേരിക്കയില്‍ സവര്‍ണതയുടെ ഒരു അടയാളം കൂടിയാണ്. പക്ഷേ, ദീര്‍ഘനാള്‍ നിലവിലിരുന്ന ആ അവസ്ഥയ്ക്ക് വ്യത്യാസങ്ങള്‍ വന്നുതുടങ്ങി: അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ അവര്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു (വെള്ളക്കാരാണ് ഇപ്പോഴും ഏറ്റവും വലിയ വിഭാഗം); ഒബാമയുടെ വിജയത്തോടെ വെള്ള-പ്രൊട്ടസ്‌റ്റന്റ് വിഭാഗക്കാരുടെ രാഷ്ട്രീയശക്തിയില്‍ വിള്ളല്‍ വീണു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കത്തോലിക്കരായ വെള്ളക്കാരെയും ലറ്റീനോകളെയും ആശ്രയിക്കാതെ തിരഞ്ഞെടുപ്പ് വിജയം സാധ്യമല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.
ഏറ്റവും വലിയ വ്യത്യാസം വന്നിട്ടുള്ളത് അമേരിക്കന്‍ സാംസ്ക്കാരിക പ്രതീകങ്ങളുടെ നിറം മാറ്റമാണ്. പണ്ട് ഏത് രംഗങ്ങളിലും വിജയിക്കാന്‍ “വെള്ളത്വം” അത്യാവശ്യമായിരുന്നു. കലാ-കായികരംഗങ്ങളില്‍ കറുത്തവര്‍ അനുഭവിച്ച വിവേചനം ഒരു തലമുറമുമ്പ് വരെ വളരെ യാഥാര്‍ത്യമായിരുന്നു. പക്ഷേ, ഇന്ന് മിക്കവാറും എല്ലാ മേഖലകളിലും “വെള്ള”യാവാന്‍ ഒട്ടും ശ്രമിക്കാതെയോ അതിന്നെ പരിഹസിച്ചുതന്നെയോ വന്‍വിജയങ്ങള്‍ നേടിയവര്‍ അമേരിക്കയില്‍ ഉണ്ട്. രാഷ്ട്രീയത്തില്‍ ബോബി ജിണ്ഡല്‍, ഗോള്‍ഫില്‍ ടൈഗര്‍ വുഡ്‌സ്, സിനിമയില്‍ വിത്സ് സ്മിത്ത്, സംഗീതലോകത്ത് ഷോണ്‍ കോംമ്പ്‌സ് എന്ന റാപ്പര്‍ എന്നിവരൊക്കെ അതിന്ന് മികച്ച ഉദാഹരണങ്ങളാണ്. കറുത്ത റാപ്പും, ലറ്റീനോ ഡോറ ദ എക്സ്‌പ്ലോററും, ഒബാമ തന്നെയും അമേരിക്കയ്ക്ക് പുറത്ത് വെള്ളത്വത്തിന്റെ സഹായമില്ലാതെ തികച്ചും അമേരിക്കന്‍ സാംസ്ക്കാരിക ചിഹ്നങ്ങള്‍ ആയി അംഗീകരിക്കപ്പെട്ടു. അത്തരമൊരു സാമൂഹികപരിണാമത്തിന്റെ അവസാനത്തെ കണ്ണിയാണ് ഒബാമയുടെ വിജയം എന്നു മാത്രമേയുള്ളൂ. പക്ഷേ, ഒബാമയുടെ വിജയം വരെ ആരും അത്തരത്തിലുള്ള വ്യത്യാസങ്ങള്‍ അമേരിക്കന്‍ സാമൂഹിക-സാംസ്ക്കാരിക രംഗത്ത് നടക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.
വെള്ളക്കാര്‍ ന്യൂനപക്ഷമാകാന്‍ പോകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അരക്ഷിതാവസ്ഥയും “വെള്ളയല്ലാത്തത്” ഫാഷനാകുമ്പോള്‍ സാംസ്ക്കാരികതലത്തിലും മാര്‍ക്കറ്റിംഗിലുമടക്കം അത് വരുത്തുന്ന വന്‍വ്യത്യാസങ്ങളും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു ഭൂലോക "ബുള്ളി"യായല്ലാതെ, അമേരിക്കയെ മനുഷ്യകുലത്തിന്റെയും ജനാധിപത്യത്തിന്റെയും ഒരു അത്യപൂര്‍വ്വപരീക്ഷണമായി കാണുവാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണിത്.
Friday, January 02, 2009
രണ്ടു ചരമങ്ങള്‍ - ഹാരോള്‍ഡ് പിന്റര്‍, സാമുവേല്‍ ഹണ്‍ടിംഗ്‌ടണ്‍
ക്രിസ്‌മസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിനടയ്ക്ക് ഈ രണ്ടു പ്രധാനപ്പെട്ട എഴുത്തുകാരുടെ മരണങ്ങള്‍ക്ക് കാര്യമായ വാര്‍ത്താപ്രാധാന്യം കിട്ടാതെ പോയെന്നു തോന്നുന്നു. ജനുവരി 3 ലക്കത്തിലെ ‘ഇക്കണോമിസ്സ്റ്റ്’ വാരികയില്‍ ഇവരെപ്പറ്റി നല്ല ചരമക്കുറിപ്പുകള്‍ ഉണ്ട്.

(സാമുവല്‍ ഹണ്‍ടിംഗ്ടണ്‍. ചിത്രം ഇക്കണോമിസ്റ്റില്‍ നിന്ന്.)
പാശ്ചാത്യ സാംസ്ക്കാരിക മേല്‍ക്കോയ്മയുടെ,പ്രത്യേകിച്ച് അമേരിക്കയുടെ, ബലഹീനതകള്‍ തുറന്നുകാണിച്ച 'Clash of Civilizations' എന്ന കൃതിയുടെ കര്‍ത്താവാണ് സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍. പാശ്ചാത്യര്‍ പ്രതീക്ഷിച്ചതിന്നു വിപരീതമായി, ശീതസമരത്തില്‍ നിന്ന് മുന്നേറി, ഗ്ലോബലൈസേഷന്റെയും അതുകൊണ്ടുവന്നേക്കാവുന്ന ആഗോളസാഹോദര്യത്തിനും പകരം, ഉറങ്ങിക്കിടന്നിരുന്ന വൈരുദ്ധ്യ സംസ്ക്കാരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമെന്ന് 90-കളുടെ തുടക്കത്തില്‍ അദ്ദേഹം അത് പറഞ്ഞുവച്ചു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ അത്, പ്രത്യേകിച്ച് പാശ്ച്യാത്യരും മുസ്ലിം ലോകവുമായുള്ള സംഘര്‍ഷങ്ങള്‍, അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ശരിയാണെന്ന് തെളിയിച്ചു. ഹാര്‍വഡിലെ 57 കൊല്ലത്തോളം അധ്യാപകനായിരുന്ന സാമുവല്‍ ഹണ്‍ടിംഗ്‌ടണ്‍ 17 പുസ്തകങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തെപ്പറ്റി കൂടൂതല്‍ വിവരങ്ങള്‍ക്ക് ഈ ലേഖനം വായിക്കുക.

(ഹാരോള്‍ പിന്റര്‍. ചിത്രം ഇക്കണോമിസ്റ്റില്‍ നിന്ന്.)
2005-ല്‍ സാഹിത്യത്തിന് നോബേല്‍ പുരസ്ക്കാരം ലഭിച്ച ബ്രിട്ടീഷ് നാടകകൃത്ത് ഹാരോള്‍ഡ് പിന്ററെക്കുറിച്ച് ബൂലോഗത്ത് പോസ്റ്റുകള്‍ കണ്ടിരുന്നു. എന്നാലും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളവര്‍ ഈ ചരമക്കുറിപ്പ് കൂടി വായിച്ചിരിക്കേണ്ടതാണ്.

Tuesday, December 30, 2008
'ന്യൂ യോര്‍ക്ക് ടൈംസി'ല്‍ എന്റെ ഗ്രാമം!
(ചിത്രം 'ന്യൂ യോര്‍ക്ക് ടൈംസി'ലെ ഈ ലേഖനത്തില്‍ നിന്ന്. വാര്‍ത്തയിലെ വിവരണം ശരിയാണെങ്കില്‍ ഈ പടം എന്റെ നാട്ടിലെ ഒരു സെമിനാരിയില്‍ നിന്നാണ്.)
വര്‍ഷങ്ങള്‍ക്കുമുമ്പ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, 'ഇന്‍ഡ്യാ റ്റുഡേ'യില്‍ ഒരു ചെറിയ ലേഖനം വായിച്ചത് ഇപ്പോഴും മറന്നിട്ടില്ല. ഒരു അമേരിക്കന്‍ കത്തോലിക്കാ പള്ളിയില്‍ മലയാളി ചുവയില്‍ കുര്‍ബാന ചൊല്ലുന്ന ഒരു വൈദീകനെക്കുറിച്ചുള്ളതായിരുന്നു ആ ഹ്രസ്വലേഖനം. അന്നത് വായിക്കുമ്പോള്‍ വലിയ അത്ഭുതമായിരുന്നു; നമ്മുടെ മലയാളി അച്ചന്മാരൊക്കെ സായിപ്പിന്റെ പള്ളിയില്‍ എങ്ങനെ എത്തിപ്പെട്ടു എന്ന് ആലോചിച്ച്. കമ്പ്യൂട്ടറും കാള്‍ സെന്ററുമൊക്കെ ഇന്ത്യയില്‍ സാധാരണക്കാരന്റെ പദാവലിയുടെ ഭാഗമാകുന്നതിന്ന് മുമ്പ് ബോഡി ഷോപ്പിംഗും ഔട്ട് സോഴ്‌സിംഗുമൊക്കെ വിജയകരമായി പ്രാവര്‍ത്തികമാക്കിയിരുന്നു കേരളത്തിലെ കത്തോലിക്കാ സഭ. മുമ്പ് പറഞ്ഞ അച്ചന്‍, തൊഴിലില്‍ പ്രാവീണ്യമുള്ളവരുടെ ക്ഷാമം തീര്‍ക്കാന്‍ വേണ്ടി അമേരിക്കയില്‍ എത്തിയ മറ്റു വിദേശജോലിക്കാരെപ്പോലെ തന്നെ ആയിരുന്നു. ശമ്പളവും കമ്മീഷനുമൊക്കെ ഉള്‍പ്പെട്ട തൊഴില്‍രംഗത്തിന്റെ ഭാഗമായിരുന്നു അദ്ദേഹവും. ബോഡി ഷോപ്പിംഗ് കമ്പനിയുടെ സ്ഥാനത്ത് കേരളത്തിലെ രൂപതകള്‍ ആണെന്നു മാത്രം.
ഈ ബോഡി ഷോപ്പിംഗിന് ആത്മീയമല്ലാത്ത മറ്റൊരു വശം കൂടിയുണ്ട്. കേരളത്തില്‍ നിന്ന് കന്യാസ്ത്രീകള്‍ പ്രധാനമായും യൂറോപ്പില്‍ നഴ്സുമാരായി ജോലി ചെയ്ത് നാട്ടിലെ മഠങ്ങളിലേക്ക് പൈസ അയക്കുന്നതാണത്. പലപ്പോഴും നാട്ടിലെ ചില മഠങ്ങളിലെ പ്രധാന വരുമാനം അതാണ്. മറ്റൊന്ന്, വിദേശ സന്യാസിനി ഓര്‍ഡറുകള്‍ നാട്ടില്‍ നിന്ന് കന്യാസ്ത്രീകളെ ശൂന്യമായിക്കൊണ്ടിരിക്കുന്ന യൂറോപ്പിലെ മഠങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ്. നാട്ടിലെ അവരുടെ മഠങ്ങള്‍ ഏതാണ്ട് ഒരു ക്യാപ്റ്റീവ് യൂണിറ്റ് പോലെ, പെണ്‍കുട്ടികളെ കണ്ടെത്താനും കന്യാസ്ത്രീകളായി പരിശീലിപ്പിക്കാനും. ആദ്യത്തേത് ഇന്‍ഫോസിസിന്റെ ബോഡി ഷോപ്പിംഗ് മോഡല്‍; രണ്ടാമത്തേത് പരശതം അമേരിക്കന്‍ കമ്പനികള്‍ അനുവര്‍ത്തിക്കുന്ന ക്യാപ്റ്റീവ് യൂണിറ്റ് മോഡല്‍.
ഔട്ട് സോഴ്‌സിംഗിനുമുണ്ട് അത്തരമൊരു സമാന്തരം: പാശ്ച്യാത്യദേശങ്ങളില്‍ നേര്‍ച്ചപ്രകാരമുള്ള പ്രത്യേക കുര്‍ബാനകള്‍ ചെല്ലാന്‍ ആളില്ലാതെ വരുമ്പോള്‍ അവര്‍ ആ കുര്‍ബാനകള്‍ ചെല്ലാന്‍ നാട്ടിലെ അച്ചന്‍മാരെ ഏല്പിക്കുന്നു. നാട്ടിലെ അച്ചന്മാര്‍ക്ക് പോക്കറ്റ് മണി കിട്ടുമ്പോള്‍ മറുഭാഗത്ത് ആത്മായരുടെ നേര്‍ച്ചകള്‍ സമയത്ത് നടത്തപ്പെടുന്നതിന്റെ നേട്ടം. വിന്‍ വിന്‍ സിറ്റുവേഷന്‍! ഇതു പലപ്പോഴും അനൌദ്യോഗികമായാണ് നടക്കാറ്.
നാട്ടില്‍ നിന്ന് അച്ചന്‍മാര്‍ പുറത്തേക്ക് ഇങ്ങനെ പോകുന്നത് സാധാരണമാണ് ഇപ്പോള്‍. ധാരാളം പേര്‍ അങ്ങനെ യൂറോപ്പിലും അമേരിക്കയിലും പള്ളികളില്‍ ജോലി ചെയ്യുന്നു. നാട്ടിലെപ്പോലെ അവര്‍ക്ക് ഇവിടത്തെ പള്ളികളില്‍ അധികാരമൊന്നുമില്ല; അവര്‍ പ്രതിഫലം പറ്റുന്ന വെറും ആത്മീയജോലിക്കാരാണ്. എനിക്ക് ഇവിടെ കുറച്ചുപേരെ നേരിട്ട് പരിചയമുണ്ട്.
തികച്ചും പഴയ ഈ കാര്യത്തെക്കുറിച്ച് ഞാനിപ്പോള്‍ പോസ്റ്റിടാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്: 1) 'ന്യൂ യോര്‍ക്ക് ടൈംസി'ല്‍ അതെക്കുറിച്ച് ഒരു ലേഖനം വന്നിരിക്കുന്നു. പാശ്ചാത്യര്‍ ഇക്കാര്യത്തെയും പൊതുവില്‍ കേരളത്തിലെ ക്രൈസ്തവസഭയെയും എങ്ങനെ വീക്ഷിക്കുന്നു എന്ന് അറിയുന്നത് രസകരം തന്നെ. പ്രത്യേകിച്ചും മതങ്ങളോട് വലിയ പ്രതിപത്തിയൊന്നുമില്ലാത്ത ഒരു ലിബറല്‍ പത്രം ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍. 2) ആ ലേഖനത്തില്‍, ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തെയും അവിടെയുള്ള ഒരു സെമിനാരിയെയും കുറിച്ച് കാര്യമായി പറയുന്നുണ്ട്. വലിയൊരു പത്രത്തില്‍ സ്വന്തം നാടിന്റെ പേരൊക്കെ കാണുമ്പോള്‍ ഒരു സുഖം തോന്നുന്നു. അവസാനം ഞാന്‍ ആ സെമിനാരിയില്‍ പോയത് കോളജില്‍ ആയിരുന്നപ്പോള്‍ ഒരു ക്രിക്കറ്റ് മാച്ച് കളിക്കാനാണ്. അന്ന് എന്റെയൊരു പഴയകൂട്ടുകാരനെ അവിടെ കൊച്ചച്ചനായി കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു.
രാഷ്ട്രീയക്കാര്‍ ബ്രെയിന്‍ ഡ്രെയിനിനെപ്പറ്റി പണ്ട് പരാതി പറഞ്ഞിരുന്നതുപോലെ കേരളത്തിലെ ബിഷപ്പുമാര്‍ ഇപ്പോള്‍ കേരളത്തില്‍ അച്ചന്‍മാര്‍ക്ക് ക്ഷാമം നേരിടുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നതായി ഈ ലേഖനത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് കാലക്രമേണ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള അച്ചന്‍മാരുടെ ഒഴുക്ക് കുറയുകയോ ഇല്ലാതാവുകയോ ചെയ്തേക്കാം.
'ന്യൂ യോര്‍ക്ക് ടൈംസ്' പതിവായി കേരളത്തെപ്പറ്റി എന്തെങ്കിലും നല്ല ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. കേരളത്തെപ്പറ്റി എഴുതാറുള്ള അവരുടെ ഒരു ലേഖികയെ ഒരിക്കല്‍ പരിചയപ്പെടാന്‍ ഇടയായി. അവരെ ഒരു ഓണം പ്രോഗ്രാമിന് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. കേരളം പോലൊരു നല്ല സ്ഥലം വിട്ട് ഞാന്‍ അമേരിക്കയില്‍ എന്തു ചെയ്യണമെന്നറിയണം അത്തരം കേരളപ്രേമികള്‍ക്ക്. പലപ്പോഴും കൃത്യമായി ഉത്തരം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു സന്ദര്‍ഭമാണത്.
Friday, December 26, 2008
നോവലിന് വയസ്സ് 1000
(ചിത്രം "ഇക്കണോമിസ്റ്റി"ലെ ഈ ലേഖനത്തില്‍ നിന്ന്.)
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ "ഇന്ദുലേഖ"യാണോ "കുന്ദലത"യാണോ എന്നൊക്കെയുള്ള തര്‍ക്കങ്ങളെക്കുറിച്ച് വായിച്ചിട്ടുള്ളതല്ലാതെ നോവലിന്റെ ചരിത്രത്തെക്കുറിച്ച് അറിയുവാനുള്ള താല്പര്യമോ അതിനുള്ള സാഹചര്യമോ ഉണ്ടായിട്ടില്ല. പൊതുവേ വളരെ പുതിയ ഒരു സാഹിത്യരൂപമാണ് നോവല്‍ എന്ന വിശ്വാസമായിരുന്നു എനിക്ക് ഇതുവരെ. കാരണം അത്ര പഴയ നോവലുകളെപ്പറ്റി കേട്ടിട്ടില്ല എന്നതു തന്നെ. പക്ഷേ, അടുത്തയിടെ "ന്യൂ യോര്‍ക്കറി"ല്‍ വായിച്ചു 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനിലാണ് ലക്ഷണമൊത്ത ആധുനിക നോവല്‍ പിറന്നതെന്ന്. നോവലിന്റെ പേര് "ദ ടെയ്‌ല്‍ ഓഫ് ഗെഞ്ചി (The Tale of Genji)"; നോവലിസ്റ്റ് മുറാസാക്കി ഷിക്കിബു (Murasaki Shikibu). ആദ്യത്തെ നോവലിസ്റ്റ് ഒരു വനിത ആയിരുന്നു എന്നതാണ് മറ്റൊരു രസകരമായ ഫാക്ടോയ്ഡ്.
"ന്യൂ യോര്‍ക്കറി"ലെ ലേഖനത്തില്‍ അധികം വിവരങ്ങള്‍ കണ്ടില്ലെങ്കിലും ഡിസംബര്‍ 20-ലെ "ഇക്കണോമിസ്റ്റി"ല്‍ ഈ നോവലിനെപ്പറ്റി ഒരു ലേഖനം തന്നെയുണ്ട്. ലിങ്ക് ഇവിടെ Playboy of the eastern world. ഈ നോവലിന്റെ ആയിരാമത്തെ പിറന്നാള്‍ ജപ്പാന്‍കാര്‍ ആഘോഷിക്കുന്നതുകൊണ്ട് ധാരാളം വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടേക്കാം.
1200--ല്‍ അധികം പേജുകളുള്ള ഈ ബൃഹത്തായ നോവല്‍ 11-ആം നൂറ്റാണ്ടില്‍ ഒരു ജപ്പാനീസ് രാജസദസ്സിലാണ് ജന്മമെടുക്കുന്നത്. ആധുനിക ജാപ്പനീസ് ഭാഷയുടെ തുടക്കവും ഏതാണ്ട് ആ കാലഘട്ടത്തിലാണ്. ഒരു ചക്രവര്‍ത്തിയുടെ മകന്റെ ലൈംഗീകചൂഷണത്തിന്റെ കഥയാണ് നോവലിന്റെ പ്രമേയം. സ്ത്രീജനങ്ങള്‍ക്ക് വളരെ സ്വീകാര്യനായിരുന്ന നായകന്‍ പലതരത്തിലും കുലത്തിലുമുള്ളവരുമായി ബന്ധം പുലര്‍ത്തി. ചക്രവര്‍ത്തിയുടെ രാഷ്ട്രീയ എതിരാളിയുടെ മകളുമായുള്ള ബന്ധം അദ്ദേഹത്തെ നാടുകടത്തപ്പെടാന്‍ ഇടയാക്കി. പിന്നീട് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി പഴയതുപോലെ ജീവിക്കാന്‍ തുടങ്ങുമെങ്കിലും ഔദ്യോഗിക ഭാര്യ മറ്റൊരാളുമായി ബന്ധം പുലര്‍ത്തി അദ്ദേഹത്തെ വഞ്ചിച്ചു. ഒരു വെപ്പാട്ടിയുടെ മരണത്തിന്റെ ആഘാതതില്‍ നിന്ന് മോചിതനാകാതെ അദ്ദേഹം പിന്നീട് മരിക്കുകയും ചെയ്തു. നോവല്‍ അവിടെ തീരുന്നില്ല. ഗെഞ്ചിയുടെ മകന്റെയും കൊച്ചുമകന്റെയും കൂടി കഥകള്‍ പറഞ്ഞു തീര്‍ത്തിട്ടേ അത് അവസാനിക്കുന്നുള്ളൂ.
ഒരു ഇതിഹാസ കൃതിക്കെന്ന പോലെ നിരവധി ആഖ്യായികകളും വിവര്‍ത്തനങ്ങളും ഈ നോവലിന്ന് ഉണ്ടായിട്ടുണ്ട്. ജാപ്പനീസ് സംസ്ക്കാരത്തിന്റെ ഒരു നാഴികക്കല്ലായ ഈ കൃതി അവരുടെ ദേശീയ അഭിമാനത്തിന്റെ ഭാഗവുമാണ്. വിശദവിവരങ്ങള്‍ക്ക് 'ഇക്കണോമിസ്റ്റി'ലെ ലേഖനം വായിക്കുക.
Sunday, December 21, 2008
വീടിന്റെയും വ്യാമോഹങ്ങളുടെയും തടവുകാര്‍
2001-ല്‍ പ്രസിദ്ധീകരിച്ചതെങ്കിലും ബുഷിനെക്കുറിച്ചോ, അമേരിക്കയെ തകര്‍ച്ചയിലേക്ക് നയിച്ച വലതുപക്ഷ-കൃസ്ത്യന്‍ യാഥാസ്ഥികരുടെ 2000-2008 കാലഘട്ടത്തിലെ 'ഭരണപരിഷ്ക്കാരങ്ങളെ'ക്കുറിച്ചോ ഈ നോവലില്‍ പരാമര്‍ശമൊന്നുമില്ല. അതുകൊണ്ട് ആ കൃതി മിക്കവാറും 2000-ന് മുമ്പ് എഴുതി പൂര്‍ത്തിയാക്കിയതായിരിക്കണം. (പുസ്തകം എഴുതി തീര്‍ക്കാന്‍ 8 വര്‍ഷങ്ങള്‍ എടുത്തത്രേ.) പക്ഷേ, 'ന്യൂസ് വീക്കി'ലെ ലേഖനമെഴുതിയ ജെന്നി യാബ്രോഫ് നിരീക്ഷിക്കുന്നതുപോലെ, നോവലിന്റെ രണ്ടാമത്തെ വാചകം തന്നെ "നിങ്ങള്‍ക്കത് അറിയാന്‍ കഴിയും: അതിദാരുണമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോവുകയാണ്" എന്നാണ്. 2001 സെപ്തംബര്‍ 11-ല്‍ തുടങ്ങുന്ന, അതുവരെ നമുക്കറിയാമായിരുന്ന അമേരിക്കയുടെ തകര്‍ച്ച യഥാര്‍ഥത്തില്‍ ഉണ്ടായി; ആഭ്യന്തര സുരക്ഷ, സാമ്പത്തികരംഗം, വിദേശനയം, മിലിട്ടറിയുടെ പരിമിതി എന്നീ കാര്യങ്ങളില്‍ അത് വളരെ വ്യക്തവുമായിരുന്നു. ഒരു മധ്യവര്‍ഗ-മിഡ്-വെസ്റ്റേണ്‍-കുടുംബത്തിന്റെ തകര്‍ച്ച വിവരിക്കുന്ന നോവല്‍, ബുഷിന്റെ കാലഘട്ടത്തില്‍ പ്രാധാന്യം കൈവന്ന പല രാഷ്ട്രീയ/സാംസ്ക്കാരിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ വെറുമൊരു നോവലിനേക്കാള്‍ അമേരിക്കയുടെ 21-ആം നൂറ്റാണ്ടിലേക്കുള്ള 'പുറപ്പാടി'ന്റെ പുസ്തകമായി അമേരിക്കയുടെ സാംസ്ക്കാരികചരിത്രത്തിലേക്ക് കടന്നുവരുന്നു ഉത്തരാധുനിക-ഹിസ്റ്റീരിക്കല്‍ റിയലിസത്തിന്റെ അടയാളങ്ങളുള്ള ഈ മികച്ച നോവല്‍. ബ്രിട്ടനിലെ Bounty Books 2006-ല്‍ പുറത്തിറക്കിയ 501 Must-Read Books ലിസ്റ്റില്‍ Herzog, The Name of the Rose, One Hundred Years of Solitude, Lord of the Flies, Disgrace, Tin Drum, The Unbearable Lightness of Being തുടങ്ങിയ നോവലുകളുടെ ഒപ്പമാണ് ഈ നോവലിനും സ്ഥാനം.
റെയില്‍ റോഡ്, സ്റ്റീല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട, അമേരിക്കയിലെ പരമ്പരാഗത വ്യവസായങ്ങള്‍ ഉണ്ടായിരുന്ന, ഒഹായോയിലെ സെന്റ് ജൂഡ് എന്ന പട്ടണത്തിലെ ലാംബെര്‍ട്ട് കുടുംബവും അവരുമായി ബന്ധപ്പെടുന്നവരുമാണ് നോവലിലെ കഥാപാത്രങ്ങള്‍. ആല്‍ഫ്രഡും എനിഡും അവരുടെ മക്കളായ ഗാരി, ചിപ്പ്, ഡെനിസ് എന്നിവരുമാണ് കുടുംബാംഗങ്ങള്‍. ആല്‍ഫ്രഡ് ഒരു റെയില്‍ റോഡ് കമ്പനിയിലെ ചീഫ് എന്‍ഞ്ചിനീയറായി വിരമിച്ചു; എനിഡ് വീട്ടമ്മയാണ്. മക്കള്‍ ഉന്നതവിദ്യാഭ്യാസമുള്ളവരും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ മികച്ച വിജയം കൈവരിച്ചിട്ടുള്ളവരുമാണ്. നോവലിലെ എല്ലാ കഥാപാത്രങ്ങളും അത്തരക്കാരാണ്; ബാഹ്യഘടകങ്ങള്‍ വച്ചു നോക്കുമ്പോള്‍ ജീവിതവിജയം നേടിയവര്‍, പക്ഷേ, സ്വകാര്യജീവിതത്തില്‍ വളരെ മാനസികക്ലേശങ്ങള്‍ സഹിക്കുന്നവര്‍. ആല്‍ഫ്രഡ് വിരമിക്കുന്നത് തന്നെ മിഡ്-വെസ്റ്റേണ്‍ പ്രദേശത്തെ വ്യവസായങ്ങളും നഗരങ്ങളും നശിക്കുന്നതിന്റെ തുടക്കത്തിലാണ്. മക്കള്‍ മൂന്നുപേരും ആ പട്ടണം വിട്ട് പോയി; അവരുടെ പ്രവര്‍ത്തനരംഗങ്ങള്‍ തികച്ചും പുതിയ അമേരിക്കയുടെയും പുതിയ ലോകത്തിന്റെയും ഭാഗങ്ങള്‍ ആയിരുന്നു. ലാംബര്‍ട്ടുകളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ജീവിതങ്ങള്‍ സഹതാപത്തിന്റെ യാതൊരു ലാഞ്ചനയും കാണിക്കാതെ അതിക്രൂരമായി കറുത്തഹാസ്യത്തിന്റെ കത്തികൊണ്ട് വെട്ടിമുറിച്ച് വായനക്കാരുടെ മുമ്പില്‍ നോവലിസ്റ്റ് ഇടുന്നുണ്ടെങ്കിലും ഈ കൃതിയുടെ പ്രധാന അജണ്‍ഡ അമേരിക്കയുടെ ആധുനിക വ്യഥകള്‍ വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന അസാമാധാനത്തെ തുറന്നുകാട്ടുകയാണ്. ഗ്ലോബലൈസേഷന്‍ വഴിയാധാരമാക്കുന്ന അമേരിക്കന്‍ തൊഴിലാളികള്‍; ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലാഭക്കൊതി; സ്വതന്ത്രവിപണിയുടെയും ജനാധിപത്യത്തിന്റെയും ന്യൂനതകള്‍ തുറന്നുകാട്ടിയ, സോവിയറ്റ് യൂണിയന്റെ പരാജയത്തിനുശേഷം മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നു വന്ന ക്ലെപ്റ്റോക്രസികള്‍; ഡോട്ട്-കോം മില്യണയേഴ്സ് ഒക്കെ ഈ നോവലില്‍ വിഷയമാകുന്നുണ്ട്.
ആല്‍ഫ്രഡിന്റെ മരണത്തിനു മുമ്പ് ലാംമ്പര്‍ട്ട് കുടുംബാംഗങ്ങള്‍ എല്ലാവരും ഒരിക്കല്‍ക്കൂടി ക്രിസ്‌മസിന് ഒത്തുചേരണം എന്ന എനിഡിന്റെ ആശ പൂര്‍ത്തീകരിക്കാന്‍ ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ നടത്തുന്ന പ്രയത്നങ്ങള്‍ ഒരു നേരിയ കഥാതന്തുവായി നോവലില്‍ ഉടനീളം നാം കാണുന്നുണ്ടെങ്കിലും, അതിലെ ഏറ്റവും മികച്ച രംഗങ്ങള്‍ ഉണ്ടാകുന്നത് ഓരോ കഥാപാത്രത്തെയും അവരുടെ സമൂഹവുമായുള്ള ഇടപഴകലുകളും ബന്ധങ്ങളും അതിസൂഷ്മമായി ആവിഷ്ക്കരിച്ച് അവരെ വായനക്കാരുടെ മുമ്പില്‍ കൃത്യമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുമ്പോഴാണ്. ഉദാഹരണത്തിന് ലാംമ്പര്‍ട്ട് കുടുംബത്തിലെ മൂത്തമകനും ബാങ്കറും ധനികനും പക്ഷേ ഭാര്യ കാരളിന്‍ന്റെയും മക്കളുടെയും ഇടയില്‍ ഒറ്റപ്പെട്ടവനുമായ ഗാരിയെ വിവരിക്കുന്നത് നോക്കൂ:
And so here he was,still grilling. Through the kitchen windows he could see Caroline thumb-wrestling Jonah. He could see he taking Aron's headphones to listen to music, could see her nodding to the beat. It sure looked like the familiy life. Was there anything amiss here but the clinical depression of the man peering in?
Caroline seemed to have forgotten how much her back hurt, but she remembered as soon as he went inside with the steaming, smoking platter of vulcanized animal protein.
കോളജ് അധ്യാപകനായിരുന്ന കാലത്ത് ഇടതുപക്ഷ-ലിബറല്‍ ചിന്താഗതി വച്ചുപുലര്‍ത്തിയിരുന്ന ചിപ്പിന്റെ കരിയറിന്റെയും ജീവിതത്തിന്റെയും തകര്‍ച്ച തുടങ്ങിവയ്ക്കുന്ന കടുത്ത പ്രഹരമാണ് തന്റെ വിദ്യാര്‍ഥിനിയും കുശാഗ്രബുദ്ധിക്കുടമയുമായ മെലീസ ഒരു സെമസ്റ്ററിന്റെ അവസാനത്തെ ക്ലാസ്സില്‍ അദ്ദേഹത്തിന് താഴെ കൊടുക്കുന്നത്:
“Excuse me," Melissa said, "but that is just such a bullshit."
"What is bullshit?" Chip said.
"The whole class." she said. "It's just bullshit every week. It's one critic after another wringing their hands about the state of criticism. Nobody can ever quite say what's wrong exactly. But they all know it's evil. They all know 'corporate' is a dirty word. And if somebody's having fun or getting rich- disgusting! Evil! And it's always the death of this and the death of that. And the people who think they're free aren't 'really' free. And people who think they're happy aren't 'really' happy. And it's impossible to radically critique society anymore, although what's so radically wrong with society that we need such radical critique, nobody can say exactly."
...
"Here things are getting better and better for women and people of color, and gay men and lesbians, and more and more integrated and open, and all you can think about is some stupid, lame problem with signifiers and signifieds."
അവസാനഭാഗത്ത് മെലീസയുടെ വിമര്‍ശനത്തിലൂടെ നോവലിസ്റ്റ് ഉയര്‍ത്തിക്കൊണ്ടുവരുന്ന, ഞാനടക്കമുള്ള സാധാരണക്കാര്‍ ഒബാമയുടെ വിജയം വരെ ഒരിക്കലും വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന അമേരിക്കന്‍ യാഥാര്‍ഥ്യങ്ങള്‍, കൃത്യമായി ഒരുമുഴം മുമ്പ് അദ്ദേഹം നമ്മുടെ ശ്രദ്ധയിലേക്ക് എടുത്തുകൊണ്ടുവരുന്നുണ്ട് ഈ നോവലിലൂടെ. കോളിന്‍ പവല്‍, കോണ്ടലീസ റൈസ് എന്നിവരുടെ അമേരിക്കന്‍ ബ്യൂറോക്രസിയിലെ ഉയര്‍ച്ച; ഒബാമയുടെ ചരിത്രം സൃഷ്ടിച്ച തിരഞ്ഞെടുപ്പ് വിജയങ്ങള്‍; ഹിലരി ക്ലിന്റന്റെയും സേറാ പേലിന്റെയും രാഷ്ടീയനേട്ടങ്ങള്‍; കാലിഫോര്‍ണിയ, മാസച്യൂസെറ്റ്‌സ് എന്നീ സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ്ഗരതിക്കാര്‍ കൈവരിച്ച പലവിധ നേട്ടങ്ങള്‍ എന്നിവ ഈ നോവല്‍ എഴുതപ്പെട്ട ശേഷമാണ് സംഭവിച്ചതെന്ന് ഓര്‍ക്കുമ്പോഴാണ് മുകളില്‍ എടുത്തുപറഞ്ഞതുപോലെയുള്ള ഈ നോവലിലെ നിരീക്ഷണങ്ങളുടെ കൃത്യത നമുക്ക് ബോധ്യമാകുന്നത്.
അമേരിക്കന്‍ സാമൂഹികപരിണാമത്തിന്റെ കൃത്യമായ നിരീക്ഷണം മാത്രമാണ് ഈ നോവല്‍ എന്ന് ഞാന്‍ ഏതെങ്കിലും രീതിയില്‍ ഇവിടെ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ പൊറുക്കുക. നോവലിസ്റ്റിന്റെ ബുദ്ധിപരമായ ഇടപെടലുകള്‍ (ആനന്ദിന്റെ പുസ്തകങ്ങള്‍ പാരായണയോഗ്യമല്ലാതാക്കുന്നതുപോലുള്ള) ഒരിക്കലും വായനാസുഖത്തിന് പ്രതിബന്ധമാകുന്നില്ല. ഒരു ബെസ്റ്റ്സെല്ലര്‍ ആയിരുന്ന ഈ പുസ്തകം അമേരിക്കയില്‍ സാധാരണക്കാരുടെ ഇടയില്‍ അറിയപ്പെടാന്‍ ഇടയാക്കിയത് ഒരു സാഹിത്യേതര സംഭവവുമായി ബന്ധപ്പെട്ടാണ്. 2001-ല്‍ ഓപ്രാ വിന്‍ഫ്രീ തന്റെ ഷോയിലെ ബുക്ക് ബ്ലബ്ബില്‍ ചര്‍ച്ച ചെയ്യാന്‍ ഈ നോവല്‍ തിരഞ്ഞെടുത്തു. (അത്തരം തിരഞ്ഞെടുപ്പ് ഒരു പുസ്തകത്തിന്റെ ദശലക്ഷം കോപ്പികള്‍ ചിലവാകാന്‍ കാരണമാകാറുണ്ട്.) പക്ഷേ, ജോനാഥന്‍ ഫ്രാന്‍സന്‍ ആ തിരഞ്ഞെടുപ്പിനെ പുച്ഛിക്കുന്ന രീതിയില്‍ ഒരു അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയും ഓപ്രാ തന്റെ ഷോയിലേക്ക് നോവലിസ്റ്റിനുള്ള ക്ഷണം പിന്‍വലിക്കുകയും ചെയ്തു. മുഖ്യധാര മാധ്യമങ്ങള്‍ വളരെ ചര്‍ച്ച ചെയ്ത ഒരു സംഭവമായിരുന്നു അത്.
അമേരിക്കയില്‍ corrections എന്ന പദം പൊതുവേ ജയിലും സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കുന്നത്. ജയില്‍ ഇവിടെ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ആണ്. സ്റ്റോക്ക് മാര്‍ക്കറ്റിലും മറ്റു സാമ്പത്തികരംഗങ്ങളിലും 'corrections' ഉണ്ടാകാറുണ്ട്. നോവലിലെ ഈ പേരുള്ള അവസാന അധ്യായം വായിച്ചുതീരുമ്പോള്‍, ഭര്‍ത്താവിന്റെ മരണത്തോടെ ദശാബ്ദങ്ങള്‍ നീണ്ട ഒരു 'തടവി'ല്‍ നിന്ന് വിമുക്തയായി പുതിയൊരു ജീവിതത്തിന് നാന്ദി കുറിക്കാന്‍ വേണ്ടി ശുഭാപ്തിവിശ്വാസത്തോടെ മുന്നിലേക്ക് നോക്കുന്ന, തികച്ചും വൃദ്ധയായ എനിഡിന്റെ ചിത്രമാണ്, നോവലിസ്റ്റ് നേരിട്ട് പറയുന്ന സാമ്പത്തികരംഗത്തെ 'കറക്ഷനേക്കാള്‍' നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുക.
1996-ല്‍ 'ഹാര്‍പ്പര്‍' മാസികയില്‍ പ്രസിദ്ധീകരിച്ച ജോനാഥന്‍ ഫ്രാന്‍സന്‍ന്റെ 'Perchance to Dream: In the Age of Images, A Reason to Write Novels' വിഖ്യാതമായ ഒരു ലേഖനമാണെന്ന് കാണുന്നു. അത് വായിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഈ ആധുനിക യുഗത്തില്‍ ഒരു പക്ഷേ നമ്മുടെ പുതിയ കഥാകാരന്‍മാരൊക്കെ വായിച്ചിരിക്കേണ്ട ഒന്നാണതെന്ന് അതിന്റെ പേരെങ്കിലും സൂചന തരുന്നുണ്ട്.
Friday, November 14, 2008
മാഗസിന്‍ കവറുകളിലെ ഒബാമ
ഇലക്ഷന്‍ ജയിച്ച ശേഷം എന്നും പുഷ് അപ്പുകള്‍ എടുത്തും തന്റെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന ആലോചനയില്‍ മുഴുകിയും ഒബാമ ചിക്കാഗോയില്‍ നേരം ചിലവഴിക്കുകയാണ്. അതിന്നിടയില്‍ മാഗസിനുകള്‍ അദ്ദേഹത്തിന്റെ മുഖചിത്രവുമായി "commemerative issue"കള്‍ പുറത്തിറക്കി ‘കാറ്റുള്ളപ്പോള്‍ തൂറ്റുക‘ എന്ന പഴഞ്ചൊല്ലിനെ പിന്തുടര്‍ന്ന് അവസാനത്തെ ഒബാമ ചൂഷണത്തില്‍ വ്യാപൃതരായിരിക്കുന്നു. ആ ലക്കങ്ങളെല്ലാം ശേഖരിച്ചുവക്കേണ്ടതാണെന്നാണ് പറയപ്പെടുന്നത്. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ‘ന്യൂ യോര്‍ക്ക് റ്റൈംസ്’ പോലുള്ള പത്രങ്ങളുടെ കോപ്പികള്‍ വന്‍തുകകള്‍ക്കാണ് ഇ-ബെയിലും മറ്റും വില്‍ക്കപ്പെടുന്നത്.
സാധാരണ വായിച്ചുകഴിഞ്ഞാല്‍ കുപ്പയില്‍ തട്ടുന്ന ഈ മാസികളുടെ പഴയ ലക്കങ്ങള്‍ ചിലപ്പോള്‍ 401-k നിക്ഷേപം പോലെ 20-25 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഗുണം ചെയ്തേക്കാം എന്ന പ്രതീക്ഷയോടെ ഞാനും എടുത്തുവച്ചിട്ടുണ്ട്.

‘ന്യൂസ് വീക്കി’ന്റെ ലക്കമാണ് ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പേര് കൂടുതല്‍ ‘റ്റൈം’ മാഗസിന് ആണെങ്കിലും സൂക്ഷിച്ചുവയ്ക്കാന്‍ നല്ല കോപ്പി ‘ന്യൂസ് വീക്കി’ന്റെ ആണെന്നാണ് എനിക്ക് തോന്നുന്നത്. (Issue November 17, 2008)

'റ്റൈം’ മാഗസിന്‍ ഞാന്‍ വരുത്താത്തതുകൊണ്ട് കുറെ ബുക്ക് സ്റ്റാളുകളില്‍ നോക്കിയിട്ടും കാണാഞ്ഞിട്ട് അവസാനം അപ്രതീക്ഷിതമായി കോസ്റ്റ്ക്കോയില്‍ നിന്നാണ് അതിന്റെ കോപ്പി തരപ്പെടുത്തിയത്. മാഗസിനുകളില്‍ ഇതിന്റെ ഇലക്ഷന്‍ സ്പെഷ്യലിന്ന് ആണെന്ന് തോന്നുന്നു ഏറ്റവും പ്രചാരം. (Issue November 17, 2008)

'ഇക്കണോമിസ്റ്റ്’ അതിന്റെ പതിവുശൈലിയില്‍ ധാരാളം ഡാറ്റയും മറ്റുമായിട്ടാണ് ഇറങ്ങിയിട്ടുള്ളത്. പക്ഷേ, ഈ ലക്കത്തില്‍ ഇലക്ഷനേക്കാളേറെ ശ്രദ്ധ അവര്‍ കൊടുത്തിട്ടുള്ളത് സ്പെയിന് ആണെന്നു മാത്രം. (Issue November 8th-14th, 2008)

'പീപ്പിള്‍’ മാഗസിനില്‍ കാമ്പൊന്നുമില്ല. പക്ഷേ, ഒബാമയുടെ മുഖചിത്രം വളരെ നന്നായിട്ടുണ്ട്. (Issue November 17, 2008)

'ന്യൂ യോര്‍ക്കറി’ന്റെ ലക്കത്തില്‍ ഒബാമയുടെ പടം ഇല്ല. പക്ഷേ, മുഖചിത്രം വളരെ പ്രതീകാത്മകമാണ്; അത് ഒബാമയെ കളിയാക്കിയാണോ ഗൌരവമായിട്ടാണോ എന്നേ നമ്മള്‍ തീരുമാനിക്കേണ്ടതുള്ളൂ. ഉള്ളില്‍ 2-3 വളരെ നല്ല ലേഖനങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും Joshua Generation, Battle Plans എന്നീ ലേഖനങ്ങള്‍ എല്ലാ പൊളിറ്റിക്കല്‍ ജങ്കികളും വായിച്ചിരിക്കേണ്ടതാണ്. (November 17, 2008)
‘അറ്റ്ലാന്റിക് മന്തിലി’യുടെ ഡിസംബര്‍ ലക്കം ഒബാമയുടെ മുഖചിത്രമുള്ള ഇലക്ഷന്‍ സ്പെഷ്യല്‍ ആവാനാണ് സാധ്യത. ആ ലക്കത്തിന്റെ മുഖചിത്രം എന്തായിരിക്കുമെന്ന് ആകാംഷയോടെ കാത്തിരിക്കുന്നു.

അപ്‌ഡേറ്റ്: പ്രതീക്ഷിച്ചിരുന്ന അറ്റ്ലാന്റികിന്റെ ലക്കം ജനുവരി-ഫെബ്രുവരിയിലേതായി.

Wednesday, November 12, 2008
രാഷ്ട്രീയ ഇസ്ലാമിന്റെ തടവുകാര്‍ -- മലയാളം വാരികയിലെ ലേഖനം
ഇസ്ലാമിക തീവ്രവാദത്തിന് കേരളത്തില്‍ നിന്ന് ചെറിയ തോതിലെങ്കിലും ലഭിച്ചുവരുന്ന പിന്തുണ എനിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ ജീവിച്ചിരുന്നപ്പോള്‍ അവര്‍ ഒരു ന്യൂനപക്ഷസമുദായമെന്ന നിലയില്‍ നേരിടുന്ന വെല്ലുവിളികള്‍ ഒരളവുവരെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, കുറച്ചു പേരെയെങ്കിലും തീവ്രവാദത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ അത്ര മോശമാണോ കേരളത്തില്‍? അല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇസ്ലാമിക തീവ്രവാദം ഒരിക്കലും കേരളത്തില്‍ വേരുപിടിക്കില്ല എന്ന് വാദിച്ചുവന്നിരുന്ന ഒരാളാണ് ഞാന്‍. പക്ഷേ, അടുത്തയിടെ പുറത്തുവരുന്ന വാര്‍ത്തകള്‍ എന്റെ നിലപാടിനെ ദുര്‍ബലമാക്കുന്നവയാണ്. കേരളത്തില്‍ നിന്നുവരുന്ന ഇസ്ലാമികതീവ്രവാദം ഒരുതരം 'rebel without a cause" mentality ആണെന്നുപോലും തോന്നാറുണ്ട്.
‘മലയാളം വാരിക‘യില്‍ വന്ന ഇന്ത്യാ വിഷന്‍ ചാനല്‍ ന്യൂസ് എഡിറ്റര്‍ എം.പി.ബഷീറിന്റെ ‘രാഷ്ട്രീയ ഇസ്ലാമിന്റെ തടവുകാര്‍’ എന്ന ലേഖനം (നവംബര്‍ 7, 2008) എന്റെ സംശയങ്ങള്‍ക്ക് മിക്കവാറും മറുപടികള്‍ തരുന്നുണ്ട്. ഈ വിഷയത്തില്‍ താല്പര്യമുള്ള ആരും വായിച്ചിരിക്കേണ്ട ഒന്നാണിത്.
രാഷ്ട്രീയ ഇസ്ലാമിനെപ്പറ്റി ലേഖകന്‍ പറയുന്നത് ഇങ്ങനെ: അന്വേഷണങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും ഇടമില്ലാത്ത ഒരു പുതിയ ഇസ്ലാം ലോകത്ത് രൂപം കൊണ്ടത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ക്കാണ്. ഇതിന്റെ പേരാണ് രാഷ്ട്രീയ ഇസ്ലാം. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജമാ അത്തെ ഇസ്ലാമി, സൌദി രാജകുടുംബത്തെ സ്വാധീനിച്ച ‘വഹാബി’ പരിഷ്കരണ ചിന്തകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഇസ്ലാമിനെ ചിന്തകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും മാറ്റങ്ങള്‍ക്കും ഇടമില്ലാത്ത ഒരു കര്‍ക്കശ മതമാക്കി മാറ്റി. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം പോലെ, സംഘടിത ക്രൈസ്തവസഭപോലെ ഇതും മനുഷ്യരാശിയുടെ ശത്രുപക്ഷത്ത് തന്നെയാണ്.
സാമൂഹികപുരോഗമനത്തിനെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ ഇസ്ലാമിക സംഘടനകളെപ്പറ്റി ലേഖകന്‍: ‘ഞങ്ങള്‍ തികഞ്ഞ യാഥാസ്തികരും മതാന്ധരുമായി ഇങ്ങനെ തുടരാം; നിങ്ങള്‍ പൊതുസമൂഹം ചുറ്റും മതേതരത്വത്തിന്റെയും നവോത്ഥാനത്തിന്റെയും മതിലുകള്‍ തീര്‍ത്ത് ഞങ്ങളെ സംരക്ഷിക്കൂ.‘ ഇതാണ് നവോത്ഥാനത്തെപ്പറ്റി മുസ്ലിംസംഘടനകള്‍ പൊതുസമൂഹത്തിന് തരുന്ന സന്ദേശം. ഭൂരിപക്ഷവര്‍ഗ്ഗീയതക്ക് വഴിമരുന്നിടുന്നത് ഇത്തരത്തിലുള്ള മനോഭാവം ആണെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ സമുദായാംഗങ്ങളും.
കേരളത്തിലെ മുസ്ലീംസമുദായത്തിന്റെ ഇന്നത്തെ നിലയെ ലേഖകന്‍ നോക്കിക്കാണുന്നത് തികച്ചും യാഥാര്‍ത്യത്തിലൂന്നിയാണ്: ലോകത്തെ മുസ്ലിം സമൂഹങ്ങളെ ഒന്നാകെയെടുത്താല്‍ പോലും കേരളത്തിലെ മുസ്ലീങ്ങള്‍ ഏറ്റവും അനുഗ്രഹീത സമൂഹമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും സിയോണിസവും ചേര്‍ന്നൊരുക്കുന്ന മുസ്ലിം വിരുദ്ധ കാമ്പയിന്‍ കേരളത്തിലെ മുസ്ലീങ്ങളെ ബാധിക്കുന്നില്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ പേരില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹങ്ങള്‍ അനുഭവിക്കുന്ന വേര്‍തിരിക്കലുകള്‍ ഇവിടെയില്ല. രാഷ്ട്രീയത്തിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം അവര്‍ക്കും ഇടമുണ്ട്. വികസനത്തിലും വിവാദത്തിലും സാമൂഹിക വ്യവഹാരങ്ങളിലുമെല്ലാം പങ്കാളിത്തമുണ്ട്. മുസ്ലിം സര്‍വ്വാധിപത്യങ്ങളില്‍ വ്യക്തികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യനിഷേധവും ഇവിടെ മുസ്ലിം സമുദായാംഗങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ല. എണ്ണരാജ്യങ്ങളിലെ മുസ്ലിം സമൂഹങ്ങളെ മാറ്റി നിര്‍ത്തിയാല്‍, ഭേദപ്പെട്ട സാമ്പത്തികാവസ്ഥയും ഇവിടെ മുസ്ലീം സമൂഹം കൈവരിച്ചിരിക്കുന്നു. ഒരുപക്ഷേ, ഒരു ബഹുമതസമൂഹത്തില്‍ ജീവിച്ചുവിജയിച്ച ആദ്യമുസ്ലിം സമൂഹം കേരളത്തിലേതാകാം.
ഈ ലേഖനം മൊത്തത്തില്‍ വായിക്കുക. ഞാന്‍ എടുത്തുപറഞ്ഞ കാര്യങ്ങള്‍ ഒരു പക്ഷേ, ലേഖകന്റെ വീക്ഷണത്തെ കൃത്യമായി പ്രതിഫലിച്ചുകൊള്ളണമെന്നില്ല.
ഇസ്ലാമിക തീവ്രവാദത്തിനെതിരെ മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ ഇനിയും ഉയര്‍ന്നു വരുമെന്നാണ് എന്റെ പ്രതീക്ഷ. നൂറ്റാണ്ടുകളുടെ പഴമ ഉണ്ടാക്കിയെടുത്ത വിഭിന്ന മത-സമുദായങ്ങളുടെ ആരോഗ്യകരമായ ഒരു ഇക്കോ-സിസ്റ്റം കേരളത്തില്‍ നിലവിലുണ്ട്. ആ സന്തുലിതാവസ്ഥ തകര്‍ന്നാല്‍ നഷ്ടം എല്ലാവര്‍ക്കുമാണ്.

Subscribe to:
Posts (Atom)