Thursday, January 22, 2009

2009-ലെ ഓസ്ക്കര്‍ നോമിനേഷനുകള്‍


ഹോളിവുഡില്‍ 2008-ലെ സിനിമകള്‍ക്കുള്ള അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ അവാര്‍‌ഡ് മേളക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ ‘സ്ലം ഡോഗ് മില്യണയര്‍’ നോമിനേഷനുകള്‍ വാരിക്കൂട്ടി; ആകെ 10 എണ്ണം. കറുത്തകുതിരയായ ‘ദ ക്യൂരിയസ് കേസ് ഓഫ് ബെന്‍‌ഞ്ചമിന്‍ ബട്ടന്‍’ എന്ന പടത്തിനാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍- 13. തഴയപ്പെട്ടത് കഴിഞ്ഞകൊല്ലത്തെ ബ്ലോക്ക് ബസ്റ്ററും അതിലെ ഒരു പ്രധാനവേഷം ചെയ്ത ഹീത്ത് ലെഡ്ജറിന്റെ ആകസ്മികമരണം വഴി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ബാറ്റ്മാന്‍ ചിത്രം ‘ഡാര്‍ക്ക് നൈറ്റ്’.

എ.ആര്‍.റെഹ്‌മാന് ഇത്തവണ ഒരു ഓസ്ക്കര്‍ ഉറപ്പാണെന്നു തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയറി’ലെ സംഗീതത്തിനും അതിലെ 2 പാട്ടുകള്‍ക്കും അദ്ദേഹത്തെ നോമിനേറ്റ് ചെയ്തിട്ടുണ്ട്.

വര്‍ഷത്തിന്റെ അവസാനത്തെ ക്വാര്‍ട്ടറിലാണ് ഓസ്ക്കര്‍ ‘ബസ്’ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍‌ക്കുന്നത്. അവാര്‍ഡിന്ന് സാധ്യതയുള്ള പടങ്ങള്‍ മിക്കവാറും ആ കാലയിളവിലാണ് റിലീസ് ചെയ്യുക; അക്കാഡമി അംഗങ്ങള്‍ മറന്നുപോകാതിരിക്കാന്‍. മാര്‍ക്കറ്റിംഗ് കോലാഹലങ്ങള്‍ നോമിനേഷനെ ശരിക്കും സ്വാധീനിക്കുമെന്ന് തോന്നുന്നു. ‘സ്ലം ഡോഗ് മില്യണയര്‍’ തന്നെ നേരെ DVD ആക്കാന്‍ പദ്ധതി ഇട്ടതാണത്രേ; ആ നിലയില്‍ നിന്ന് അത് ബോക്സോഫീസിലും അവാര്‍ഡ് സീനിലും വിജയിച്ചു.

മാധ്യമങ്ങളില്‍ അവ സൃഷ്ടിക്കുന്ന ഒച്ച വച്ചു നോക്കുകയാണെങ്കില്‍ ഈ ചിത്രങ്ങള്‍ മികച്ചതായിരിക്കുമെന്ന് തോന്നുന്നു: FROST/NIXON, MILK, THE CURIOUS CASE OF BENJAMIN BUTTON, THE DARK KNIGHT, SLUMDOG MILLIONAIRE. ഓസ്ക്കറിന്ന് മുമ്പ് ഇവയെല്ലാം കണ്ടുതീര്‍ക്കണം.

പ്രധാനപ്പെട്ട നോമിനേഷനുകള്‍ ഇവയാണ്:

Actor in a Leading Role
-----------------------
Richard Jenkins
THE VISITOR

Frank Langella
FROST/NIXON

Sean Penn
MILK

Brad Pitt
THE CURIOUS CASE OF BENJAMIN BUTTON

Mickey Rourke
THE WRESTLER

Actor in a Supporting Role
--------------------------
Josh Brolin
MILK

Robert Downey Jr.
TROPIC THUNDER

Philip Seymour Hoffman
DOUBT

Heath Ledger
THE DARK KNIGHT

Michael Shannon
REVOLUTIONARY ROAD

Actress in a Leading Role
-------------------------
Anne Hathaway
RACHEL GETTING MARRIED

Angelina Jolie
CHANGELING

Melissa Leo
FROZEN RIVER

Meryl Streep
DOUBT

Kate Winslet
THE READER

Actress in a Supporting Role
----------------------------
Amy Adams
DOUBT

Penélope Cruz
VICKY CRISTINA BARCELONA

Viola Davis
DOUBT

Taraji P. Henson
THE CURIOUS CASE OF BENJAMIN BUTTON

Marisa Tomei
THE WRESTLER

Animated Feature Film
---------------------
BOLT
KUNG FU PANDA
WALL-E


Cinematography
--------------
CHANGELING
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
THE READER
SLUMDOG MILLIONAIRE

Directing
----------
THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE

Documentary Feature
-------------------

THE BETRAYAL (NERAKHOON)
ENCOUNTERS AT THE END OF THE WORLD
THE GARDEN
MAN ON WIRE
TROUBLE THE WATER

Film Editing
------------
THE CURIOUS CASE OF BENJAMIN BUTTON
THE DARK KNIGHT
FROST/NIXON
MILK
SLUMDOG MILLIONAIRE

Foreign Language Film
----------------------
The Baader Meinhof Complex
The Class
Departures
Revanche
Waltz With Bashir

Best Picture
------------

THE CURIOUS CASE OF BENJAMIN BUTTON
FROST/NIXON
MILK
THE READER
SLUMDOG MILLIONAIRE

Writing (Adapted Screenplay)
-----------------------------
THE CURIOUS CASE OF BENJAMIN BUTTON
DOUBT
FROST/NIXON
THE READER
SLUMDOG MILLIONAIRE

Writing (Original Screenplay)
----------------------------
FROZEN RIVER
HAPPY-GO-LUCKY
IN BRUGES
MILK
WALL-E

വിശദവിവരങ്ങള്‍ ഓസ്ക്കര്‍ സൈറ്റില്‍ കാണാം. ഫെബ്രുവരി 22-ന് വൈകീട്ട് 5 മണിക്കാണ് (ഇന്ത്യന്‍ സമയം പിറ്റേന്ന് രാവിലെ 6.30) അവാര്‍ഡ് ചടങ്ങ്.

52 comments:

t.k. formerly known as thomman said...

2009-ലെ ഓസ്ക്കര്‍ നോമിനേഷനുകള്‍.

JEOMOAN KURIAN said...

'സ്ലം ഡോഗ് മില്യണയര്‍' കണ്ടു പക്ഷെ ഒരു നല്ല പടം കണ്ടതിന്റെ ഒരു സുഖം കിട്ടിയില്ല. അതിലും കൊടുത്ത കാശു മുതലായത് 'ഫ്രോസ്റ്റ്/നിക്സന്‍' തന്നെ. ഫോടോഗ്രഫി , സംഗീതം എന്നീ വിഭാഗങ്ങളില്‍ മില്യണയര് മികവു പുലര്‍ത്തിയിരിക്കുന്നു. അതുപോലെ തന്നെ കഥാപാത്രങ്ങളുംടെ അഭിനയവും. ബോംബെ ജീവിതത്തിന്റെ ചില പ്രതിബിംബങ്ങള്‍ നന്നായി പകര്‍ത്തിയിട്ടുന്റെന്കിലും, ഒരു ശരാശരി ഇന്ത്യന് യുക്തിസഹമല്ല ഈ കഥയുടെ പല ഭാഗങ്ങളും, ചിത്രികരണവും. ആ അര്‍ത്ഥത്തില്‍, അക്കാദമി അവാര്‍ഡ് കിട്ടാന്‍ മാത്രം (മികച്ച ചിത്രം) പോന്നതാണോ ഈ പടം എന്ന് എനിക്ക് സംശയം ഉണ്ട്.

t.k. formerly known as thomman said...

'സ്ലം ഡോഗും' 'ബഞ്ചമിന്‍ ബട്ടനും' ഇന്ന് കണ്ടു. 'സ്ലം ഡോഗ്' is just a restrained, shorter Hindi movie. അതിലെ കുട്ടികളുടെ ഭാഗങ്ങള്‍ അഭിനയിക്കുന്നവര്‍ മികച്ച അഭിനയം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ബാക്കിയുള്ളവരുടെ അഭിനയം തികച്ചും കൃത്രിമത്വം നിറഞ്ഞതാണ്. JK പറഞ്ഞത് ശരിയാണ്; ബോംബെയില്‍ ജീവിച്ചവര്‍ക്ക് ഇത്തിരി വിഷമമുണ്ട് ആ സിനിമയില്‍ കാണിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍. ബോംബെ അടുത്തകാലത്ത് അനുഭവിച്ച തീവ്രവാദി ആക്രമണത്തിനു ശേഷമുള്ള ലോകത്തിന്റെ സഹതാപത്തിന്റെ ഭാഗമാണോ ഓസ്ക്കര്‍ നോമിനേഷന്‍ എന്നും സംശയമുണ്ട്. ഒരുപാട് പ്രതീക്ഷയോടെ ഈ പടം കാണാന്‍ പോകാതിരിക്കുക.

പക്ഷേ, ഒരൂ പാട് ഓര്‍മകളുടെ ഭാഗമായ വി.ടി.സ്റ്റേഷന്‍ സിനിമയുടെ അവസാന ഭാഗത്ത് കാണാന്‍ കഴിഞ്ഞതിനാല്‍ പൈസ മുതലായി. അത്തരമൊരു നിഷ്ക്കളങ്കത ഇനി ബോംബെയില്‍ ബാക്കിയുണ്ടെന്ന് തോന്നുന്നില്ല.

'ബഞ്ചമിന്‍ ബട്ടന്' 13 നോമിനേഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ, അത് മികച്ച പടമാണ്. തികച്ചും അസംഭാവ്യമായ ഒരു കഥ ശരിയാണെന്ന രീതിയില്‍ കാണിച്ച്, ഒട്ടും ബോറടിപ്പിക്കാതെ നമ്മളെ രണ്ടേമുക്കാല്‍ മണിക്കൂര്‍ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ അതിന്ന് കഴിയുന്നുണ്ട്. 'സെവന്‍' പോലെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഡേവിഡ് ഫിഞ്ചറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഈ ചിത്രത്തിന്റെ അവസാനവും ഇന്ത്യയെ ചെറുതായി കാണിക്കുന്നുണ്ട്.

Calvin H said...

മുകളിലെ അഭിപ്രായങ്ങളോട് യോജിക്കുന്നു

തൊമ്മാ,
ആ അവസാനഭാഗത്തെ ഇന്ത്യയിലെ ഭാഗം എന്താണെന്നു മനസിലായില്ല. ഒന്നു കറക്റ്റ് ആയി പറഞ്ഞു തരുമോ?

t.k. formerly known as thomman said...

ശ്രീഹരി,
ഭാവിയില്‍ താ‍നും ഒരു ശിശു ആവും എന്ന് മനസ്സിലാ‍കുമ്പോള്‍, അവരെ ബുദ്ധിമുട്ടീക്കാതിരിക്കാന്‍, ബെന്‍‌ഞ്ചമിന്‍ ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച് നാട് വിട്ട് പോകും. ആ പോക്കിലുള്ള ലോകസഞ്ചാരത്തിന് ഇടയില്‍ അയാള്‍ ഇന്ത്യയില്‍ എത്തുന്നതായി ഹൃസ്വമായി സിനിമയില്‍ കാണിക്കുന്നുണ്ട്.

പക്ഷേ, അയാള്‍ ബാലനായ ശേഷം ഭാര്യയുടെ സംരക്ഷണയില്‍ തന്നെ എത്തും. ഒരു ശിശുവായി മാറി ഭാര്യയുടെ കൈയില്‍ കിടന്നാണ് അയാള്‍ മരിക്കുന്നത്.

ഈ സിനിമ 1920-ല്‍ പ്രസീദ്ധീകരിക്കപ്പെട്ട ജോണ്‍ ഫിറ്റ്സ്ജെറാള്‍ഡീന്റെ ഒരു കഥയെ ആസ്പദമാക്കിയുള്ളതാണ്. സിനിമയുടെ അവസാനഭാഗങ്ങള്‍ കത്രീനാദുരന്തസമയത്തെ ന്യൂ ഓര്‍‌ളിയന്‍‌സിലേക്ക് മാറ്റിയിട്ടൂണ്ടെന്നു മാത്രം.

പാര്‍ത്ഥന്‍ said...

Slumdog Millionaire: ചേരിയിലെ ഒരു അനാഥന്റെ കഴിവിനെ കാണിക്കുന്നതിലൂടെ ഇന്ത്യയിലെ ചേരിയിലെ പരാധീനത പെരുപ്പിച്ചുകാട്ടി ലോകത്തിന്റെ മുന്നിൽ കാണിക്കാനുള്ള അവസരം പാഴാക്കി കളഞ്ഞിട്ടുണ്ടാവില്ല. ഈ സിനിമ കണ്ടിട്ടുള്ളവർ അഭിപ്രായം പറയട്ടെ. ഈ സിനിമയ്ക്ക് ഓസ്ക്കാർ നോമിനേഷൻ കിട്ടിയതിനുശേഷം ധാരാവിയിലെ ചേരിയിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ ഗണ്ണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടത്രെ. അവിടെയുള്ളവർ ഇനി റിയാലിറ്റിക്കുവേണ്ടി കുളിക്കാതെയും ഉടുക്കാതെയും ഇരിക്കാനും സമ്മർദ്ദങ്ങളുണ്ടായെന്നും വരാം.
ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന ഉല്പന്നങ്ങൾക്ക് പുരസ്കാരം നൽകുമ്പോൾ അവഹേളിക്കുന്നവരുടെ ജോലിഭാരം കുറയും. Aravind Adiga യ്ക്ക് Booker Price ലഭിച്ച The White Tiger ലും ഇന്ത്യയുടെ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടെന്ന് കേട്ടിരുന്നു. ഞാൻ വായിച്ചിട്ടില്ല.

Calvin H said...

തൊമ്മാ,
സിനിമ ഞാന്‍ കണ്ടിരുന്നു. ആ ഇന്ത്യയിലെ സീനിന്റെ പ്രസക്തി എന്താണ് എന്ന് മനസിലായില്ല. അതു കോണ്ടാണ് ചോദിച്ചത്. ഒരു റിവ്യൂ എഴുതിയിട്ടുണ്ടായിരുന്നു അതില്‍ ഇടാന്‍ വേണ്ടിയിട്ട്.

എതായാലും റിവ്യൂ ഞാന്‍ ഇവിടെ ഇട്ടിട്ടൂണ്ട്. നന്ദി

t.k. formerly known as thomman said...

ഓസ്ക്കറിന്നെപ്പറ്റി കുറച്ച് ട്രിവിയ:
പ്രധാനമായും ഹോളിവുഡിലെ സിനിമാപ്രവര്‍‌ത്തകര്‍ അംഗങ്ങളായിട്ടുള്ള Academy of Motion Picture Arts and Sciences എന്ന സംഘടന കൊടുക്കുന്ന അവാര്‍ഡുകളാണ് ഓസ്ക്കറുകള്‍ എന്നറിയപ്പെടുന്നത്.കൃത്യമായി പറഞ്ഞാല്‍ അവാര്‍‌ഡിനെ അക്കാഡമി അവാര്‍‌ഡെന്നും അതിന്നൊപ്പം ലഭിക്കുന്ന ട്രോഫിയെ ഓസ്ക്കര്‍ എന്നും പറയുന്നു. പക്ഷേ, പൊതുജനങ്ങള്‍ അക്കാഡമി അവാര്‍ഡിനെയും ഓസ്ക്കറിനെയും ഒരേ അര്‍ത്ഥത്തില്‍ ആണ് സാധാരണ പരാമര്‍‌ശിക്കാറ്.

ഇന്നലെ അക്കാഡമിയുടെ 5810 അംഗങ്ങള്‍ക്ക് വിജയികളെ തിരഞ്ഞെടുക്കാനുള്ള ബാലറ്റുകള്‍ അയച്ചു കൊടുത്തു. അവര്‍ അത് ഫെബ്രുവരി 17-ന് മുമ്പ് തിരിച്ചയക്കണം. അക്കാഡമി നേരിട്ട് ഇടപെടാതെ അക്കൌണ്ടിംഗ് കമ്പനിയായ പ്രൈസ്‌വാട്ടര്‍ഹൌസ് കൂപ്പേഴ്സ് വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി വിജയികളെ തീരുമാനിക്കും.

Calvin H said...

പ്രൈസ്‌വാട്ടര്‍ഹൌസ് കൂപ്പേഴ്സ്?????
:O

jinsbond007 said...

ബെസ്ററ് പിക്ചര്‍ നോമിനേഷന്‍ കിട്ടിയ നാലും ഞാന്‍ കണ്ടിരിരുന്നു. ഇന്ത്യന്‍ സിനിമകള്‍ കുറെ കണ്ടു പരിചയമായതിനാലാവും, സ്ലംഡോഗ് വലിയ ഇംപാക്ട് ഒന്നും ഉണ്ടാക്കിയില്ല. ബെഞ്ചമിന്‍ ബട്ടന്‍ സൂപ്പര്‍. റിയല്‍ സ്റ്റോറി അഡാപ്റ്റേഷനുകള്‍ എന്റെ വീക്നെസ്സാണ്. അതുകൊണ്ടുതന്നെ മില്‍ക്കും, ഫ്രോസ്റ്റ്/നിക്സണും ഇഷ്ടപ്പെട്ടു! റീഡറിലെ ക്യാമറയും കഥയും കേറ്റിന്റെ അഭിനയവും ഗംഭീരം. സ്ലംഡോഗ് എന്തായാലും ബെസ്റ്റ് പിക്ചര്‍ നേടില്ലെന്നുതന്നെ തോന്നുന്നു.

t.k. formerly known as thomman said...

പാര്‍ത്ഥന്‍,
ഇതിലെ വന്നതിന് നന്ദി.

ശ്രീഹരി,
മറ്റുള്ള പടങ്ങള്‍ കണ്ടെങ്കില്‍ അവയെപ്പറ്റി പോസ്റ്റൂ. പ്രൈസ്‌വാട്ടര്‍ഹൌസ് കൂപ്പേഴ്സ് ആണ് അവാര്‍ഡ് മാനേജ് ചെയ്യുന്നതെന്നറിഞ്ഞപ്പോള്‍ ഞാനും ഒന്ന് പകച്ചിരുന്നു. സത്യം രാജു പടം പിടിക്കാഞ്ഞതു നന്നായി :-)

ജിന്‍സ്‌ബോണ്ഡ്‌007,
ഭാഗ്യവാന്‍! ഞാന്‍ നല്ല ചിത്രത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടവ എല്ലാം കാണണമെന്ന് വിചാരിച്ചിരുന്നെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. Dark Knight-ന് എന്തുകൊണ്ട് നോമിനേഷന്‍ കിട്ടിയില്ല എന്നും മനസിലായിട്ടില്ല. വെറുമൊരു സൂപ്പര്‍ ഹീറോ ചിത്രത്തിനപ്പുറം ഗൌരവമുള്ള പല വിഷയങ്ങളും അതില്‍ സ്പര്‍ശിക്കപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നി.

Calvin H said...

ജിന്‍സ്ബോണ്ടിനു തൊമ്മനും നന്ദി( ഓര്‍ വാണിംഗ്)
നിങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് ഈ ആഴ്ച ഫ്രോസ്റ്റ്/നിക്സണും , മില്‍ക്കും കാണാന്‍ പോണു. കാര്യം പിടികിട്ടിയാല്‍ പോസ്റ്റ് ഇടുന്നതായിരിക്കും

ഡാര്‍ക്ക് നൈറ്റിനെക്കൂറിച്ച് ഇനി ചര്‍ച്ചയുടെ ആവശ്യമുണ്ടാവില്ല എന്നു തോന്നുന്നു. ഒരുവിധത്തില്‍ എല്ലാവരും കണ്ടു കാണും. IMDB റ്റൊപ് റ്റെനില്‍ സംഗതി ഇപ്പോഴും ഉണ്ട്... unbeleivable...

t.k. formerly known as thomman said...

ഈയാഴ്ചത്തെ ന്യൂ യോര്‍ക്കറില്‍ ഇത്തവണ ഓസ്ക്കര്‍ നോമിനേഷന്‍ ലഭിച്ച എല്ലാ പടങ്ങളെയും ശരിക്ക് കുടഞ്ഞുകൊണ്ട് ഡേവിഡ് ഡെന്‍ബിയുടെ ലേഖനമുണ്ട്. ലിങ്ക് ഇവിടെ. സ്ലം ഡോഗിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം നോക്കുക:

Almost every movie, of course, is a fantasy, or a fable, or a fairy tale of one kind or another. In a great movie, though, narrative and technological magic combine to produce heightened intimations of the real, and that ecstatic merging of magic and reality is what imprints the movie on our emotional memory. Besides the children, what I will remember of “Slumdog Millionaire” is a disorderly exploitation of disorder, a kind of visual salad of glowing rotten fruit, constantly tossed.

Calvin H said...

After all, to make an old-fashioned crowd-pleaser is no mean task, requiring both folly and verve; and right now, I suspect, the crowd is ready to be pleased.

ഹ ഹ ഹ... :)

WALL-E വളരെ നല്ല ചിത്രമായിരുന്നു. എന്റു കൊണ്ട് ഓസ്കാര്‍ അതിനു കൊടുത്തു കൂടാ... :(

t.k. formerly known as thomman said...

ഈ ഞായറാഴ്ച ആണ് അക്കാഡമി അവാര്‍ഡ് ചടങ്ങ്; പസഫിക്ക് സമയം വൈകീട്ട് 5 മണിക്ക്. ഞാന്‍ ഈ പോസ്റ്റില്‍ അവാര്‍ഡു വിവരങ്ങള്‍ തത്സമയം കമന്റായി ഇടുന്നതായിരിക്കും.

Calvin H said...

thnx a lot :)

Zebu Bull::മാണിക്കൻ said...

Wall-E good movie? No saar, Wall-E no good movie. Wall-E makes Zebu sleep in the hall. Kung Fu Panda very very good movie. Zebu vote Kung Fu Panda.

Viswaprabha said...

Tracking and waiting for the show...

t.k. formerly known as thomman said...

ചടങ്ങ് തുടങ്ങാന്‍ ഇനിയും ഒരു മണിക്കൂര്‍ ഉണ്ടെങ്കിലും താരങ്ങളുടെ റെഡ് കാര്‍പ്പിലൂടെയുള്ള വരവ് കാണിച്ചുതുടങ്ങിക്കഴിഞ്ഞു. അവരെയൊക്കെ (ഏറ്റവും നല്ല) വസ്ത്രങ്ങള്‍ ധരിച്ചുകാണാനുള്ള അവസരമാണ് ;-) പതിവില്ലാതെ കുറെ സാരിക്കാരെ അതിഥികളായി കാണുന്നത് സുഖമുള്ള കാര്യം തന്നെ.

അമേരിക്കന്‍ മീഡിയ മുഴുവന്‍ സ്ലം ഡോഗിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കിട്ടും എന്ന അഭിപ്രായമാണ്.

t.k. formerly known as thomman said...

ഓസ്ക്കര്‍ തുടങ്ങി. ഹ്യൂഗ് ജാക്ക്മാന്‍ ആണ് അവതാരകന്‍. ആള്‍ തകര്‍ക്കുന്നുണ്ട്.

t.k. formerly known as thomman said...

ആ‍ദ്യത്തെ അവാര്‍ഡ് തന്നെ അട്ടിമറിയായി. VICKY CRISTINA BARCELONA-യിലെ റോളിന് പെനലോപെ ക്രൂസിന് ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ട്രസ് അവാര്‍ഡ്. ബഞ്ചമിന്‍ ബട്ടണിലെ താരാജി പി.ഹെന്‍‌സന് ആയിരുന്നു കൂടുതല്‍ സാധ്യത മാധ്യമങ്ങള്‍ കൊടുത്തിരുന്നത്.

t.k. formerly known as thomman said...

ഒറിജിനല്‍ സ്ക്രീന്‍ പ്ലേ - Dustin Lance Black for "Milk". ഡസ്റ്റിന്‍ ലാന്‍സ് ഗേ ആണ്.

t.k. formerly known as thomman said...

സ്ലം ഡോഗിന് ആദ്യത്തെ അവാര്‍ഡ്. Adapted screen play - Simon Beaufoy. വികാ‍സ് സ്വരൂപിന്റെ Q&A എന്ന നോവലിനെ ആസ്പദമാക്കി.

t.k. formerly known as thomman said...

പ്രതീക്ഷിച്ചതുപോലെ മികച്ച അനിമേറ്റഡ് ഫീച്ചര്‍ wall-e തന്നെ.

t.k. formerly known as thomman said...

സിനിമാട്ടോഗ്രഫി - ആന്റണി ഡോഡ് മാന്റല്‍, സ്ലം ഡോഗ്.

Calvin H said...

പിന്നെ എന്തായി? മ്യൂസിക് ഇതുവരെ പ്രഖ്യാപിച്ചില്ലേ?

t.k. formerly known as thomman said...

പ്രതീക്ഷിച്ചതുപോലെ ചരമമടഞ്ഞ ഹീത്ത് ലെഡ്ജറിന് നല്ല സഹനടനുള്ള അവാര്‍ഡ്. അദ്ദേഹത്തിന്റെ കുടുംബമാണ് അവാര്‍ഡ് ഏറ്റുവാങ്ങുന്നത്.

ശ്രീഹരി - മ്യൂസിക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

t.k. formerly known as thomman said...

നല്ല ഡോക്യുമെന്ററി ഫീച്ചര്‍ Man on wire. നല്ല പടം, ഞാന്‍ കണ്ടതാണ്.

ഡോക്യുമെന്ററി ഷോര്‍ട്ടിന് അവാര്‍ഡ് നേടിയ ഷോര്‍ട്ട് പിങ്കി ഒരു മുറിച്ചുണ്ടന്‍ ഇന്ത്യന്‍ പെണ്‍‌കുട്ടിയെപ്പറ്റിയാണ്. ഇത്തവണ ഇന്ത്യയിലെ കഷ്ടത ഹോളിവുഡിന് പ്രിയം‌കരമായിട്ടുണ്ടെന്ന് തോന്നുന്നു.

The Common Man | പ്രാരബ്ധം said...

Isn't it "Smile Pinki"?

t.k. formerly known as thomman said...

പ്രാരാബ്ധം, കറക്ഷന് നന്ദി. സ്മൈല്‍ പിങ്കി ആണ്.

t.k. formerly known as thomman said...

സ്ലം ഡോഗിന് മൂന്നാമത്തെ അവാര്‍ഡ് സൌണ്ട് മിക്സിങ്ങിന്. റസൂല്‍ പൂക്കുട്ടിയാണ് സംസാരിച്ചത്. മലയാളിയാണോ അദ്ദേഹം?

Calvin H said...

Yes... Very good!!!

t.k. formerly known as thomman said...

ഓസ്കറില്‍ സ്ലംഡോഗ് തരംഗം ആഞ്ഞടിക്കുന്നു :-) ആ ചിത്രത്തിന്റെ എഡിറ്റിംഗിന് ക്രിസ് ഡിക്കെന്‍‌സിന് അവാര്‍ഡ്.

RR said...

yes, he is a malayali. from Anchal.

The Common Man | പ്രാരബ്ധം said...

പൂക്കുട്ടി എന്തൊക്കെ പറഞ്ഞു?

t.k. formerly known as thomman said...

എല്ലാവര്‍ക്കും വേണ്ടി പൂക്കുട്ടിയാണ് സംസാരിച്ചത്. ആള്‍ ആകെ പരിഭ്രമിച്ചിരുന്നു. പക്ഷേ, തന്റെ ഭാരതീയതയെ ഉയര്‍‌ത്തിക്കാട്ടാനാണ് അദ്ദേഹം ആ അവസരം പ്രധാനമായും വിനിയോഗിച്ചത്.

RR said...

Rahman won oscar too :)

t.k. formerly known as thomman said...

റഹ്‌മാന് രണ്ട് പ്രധാനപ്പെട്ട അവാര്‍ഡുകള്‍, ഫിലിം മ്യൂസിക്കിനും ഒറിജിനല്‍ സ്കോറിനും. സ്ലം ഡോഗിന് ഇതുവരെ 6 അവാര്‍ഡുകള്‍. രണ്ടാമത്തെ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ആദ്യത്തേത് വലിയ നേട്ടം തന്നെയാണ്.

ഇതോടെ എ.ആര്‍.റെഹ്‌മാന്‍ ഒരു ഇതിഹാസം തന്നെ ആയിരിക്കുകയാണ്. എന്തോ എനിക്ക് അദ്ദേഹത്തിന്റെ സംഗീതം ഇഷ്ടമല്ല.

t.k. formerly known as thomman said...

നല്ല വിദേശചിത്രത്തിനുള്ള അവാര്‍ഡ് കൊടുക്കാന്‍ ഫ്രീഡ് പിന്റോയാണ് വന്നിരിക്കുന്നത്. ജപ്പാന്നില്‍ നിന്നുള്ള Departures-ന്ന് അവാര്‍ഡ്.

കുഞ്ഞന്‍ said...

അഭിനന്ദനങ്ങള്‍ റസൂല്‍ പൂക്കുട്ടിയ്ക്കും റഹ്‌മാനും..!

t.k. formerly known as thomman said...

സ്ലം ഡോഗിന്റെ സംവിധാനത്തിന് ഡാനി ബോയിലിന് നല്ല സംവിധായകനുള്ള അവാര്‍ഡ്. സ്ലംഡോഗ് നല്ല ചിത്രമായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി.

കുഞ്ഞന്‍ said...

അല്ല മാഷെ ഇവിടെ ചിന്തിക്കേണ്ടകാര്യം ഇത് ഒരു വിദേശിയുടെ ചിത്രം(സംവിധാനം-ബ്രിട്ടന്‍) അല്ലായിരുന്നെങ്കില്‍ ഓസ്കാറിന് പരിഗണിക്കുമായിരുന്നൊ വാഴ്ത്തപ്പെടുമായിരുന്നൊ???

t.k. formerly known as thomman said...

6 നോമിനേഷനുകളുടെ അവസാനം കേറ്റ് വിന്‍സ്‌ലെറ്റിന് ദ റീഡറിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ്.

t.k. formerly known as thomman said...

കുഞ്ഞന്‍- സ്ലം ഡോഗ് ബ്രിട്ടീഷ്/അമേരിക്കന്‍ പടം അല്ലായിരുന്നെങ്കില്‍ അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടാവുമായിരുന്നെന്ന് തോന്നുന്നില്ല. അവാര്‍ഡ് കിട്ടാന്‍ ഇക്കാലത്ത് മാര്‍ക്കറ്റിംഗും വളരെ അത്യാവശ്യമാണ്.

t.k. formerly known as thomman said...

പ്രതീക്ഷിച്ചതുപോലെ മില്‍‌ക്കിലെ അഭിനയത്തിന് ഷോണ്‍ പെന്നിന് മീകച്ച നടനുള്ള അവാര്‍ഡ്. മിസ്റ്റിക്ക് റിവറിലെ അവാര്‍ഡിന് അദ്ദേഹത്തിന് മികച്ച നടനുള്ള അവാര്‍ഡ് ഇതിന് മുമ്പ് ലഭിച്ചിട്ടുണ്ട്. സാന്‍ ഫ്രാന്‍സ്‌സിക്കോ സിറ്റി കൌണ്‍‌സിലര്‍ ആയിരുന്ന ഹാര്‍വി മില്‍‌ക്കിന്റെ ജീവിതമാണ് ആ ചിത്രത്തിന്റെ വിഷയം.

അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഒബാമയെ അഭിനന്ദിക്കാനും കാലിഫോര്‍ണിയയിലെ സ്വവര്‍ഗ്ഗവിവാഹത്തിന്നെതിരെയുള്ള നിയമത്തിന്നെതിരെ ആഞ്ഞടിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

കുഞ്ഞന്‍ said...

ഓസ്കാര്‍ അവാര്‍ഡുകള്‍ അമേരിക്കന്‍ ചിത്രങ്ങള്‍ക്കു വേണ്ടി അവര്‍ ഉണ്ടാക്കിയതല്ലെ? അവരുടെ ചിത്രങ്ങളുടെ മത്സരം കഴിഞ്ഞല്ലേ മറ്റു രാജ്യങ്ങളുടെ ചിത്രങ്ങള്‍ പരിഗണിക്കൂ.. ഇതിവിടെ പറയാന്‍ കാരണം എന്റെ മുന്‍‌കമന്റില്‍ സൂചിപ്പിച്ചത് ഇതൊരു ഇന്ത്യന്‍ ചിത്രമായിരുന്നെങ്കില്‍ കിട്ടുമൊയെന്നാണ്, ഒരു പക്ഷെ വിദേശ വിഭാഗത്തില്‍ മാത്രം കിട്ടിയേനെ കാരണം ഓസ്കാര്‍ അവര്‍ഡുകള്‍ അവരുടെ ചിത്രത്തിനുവേണ്ടി ഏര്‍പ്പെടുത്തിയതാണ് അല്ലെ മാഷെ..???

ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ് സ്ലം ഡോഗിന്..!

t.k. formerly known as thomman said...

And the Oscar goes to Slumdog Millionaire

അനില്‍ കപൂറും എ.ആര്‍.റെഹ്‌മാനുമടക്കമുള്ളവര്‍ സ്റ്റേജില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ഉണ്ട്.

A good day for India. Its soft power is spreading.

Calvin H said...

ഏ.ആര്‍. റഹ്മാന് അവാര്‍ഡ് കിട്ടിയതില്‍ വളരെ സന്തോഷം തോന്നുന്നു...
ഇനി ഇപ്പോ എല്ല മീഡിയാസും ജയ് ഹോ പ്ലേ ചെയ്ത് ചെയ്ഹ്ത്.... ചക് ദേ ഇന്‍ഡ്യ സോംഗ് പോലെ ആളുകള്‍ കേള്‍ക്കുമ്പോള്‍ ഓടുന്ന പരുവമാക്കിക്കളയും.... :(.. അങ്ങനെ സംഭവിക്കാതിരിക്കട്ടെ

t.k. formerly known as thomman said...

കുഞ്ഞന്‍,
വിദേശപടങ്ങള്‍ ആ കാറ്റഗറിയ്ക്ക് പുറത്തുള്ള അവാര്‍ഡുകള്‍ക്ക് അപൂര്‍വ്വമായി പരിഗണിക്കാറുണ്ട്. ഇറ്റാലിയന്‍ പടമായ ബ്യൂട്ടിഫുള്‍ പീപ്പീള്‍ ആണ് അടുത്തകാലത്ത് അത്തരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഒരു പടം.

വിദേശപടമായതുകൊണ്ട് പരിഗണിക്കപ്പെടാതിരിക്കില്ല എന്നര്‍‌ത്ഥം. പക്ഷേ, നോമിനേഷന്‍ കിട്ടണമെങ്കില്‍ അക്കാഡമി അംഗങ്ങള്‍ കണ്ടിരിക്കണം, ഹോളിവുഡിനടുത്ത് തിയേറ്ററില്‍ കളിച്ചിരിക്കണം എന്നൊക്കെ നിയമങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു. (ഓര്‍മയില്‍ നിന്ന് എഴുതുന്നതാണ്. അക്കാഡമിയുടെ സൈറ്റില്‍, oscar.com, കൃത്യമായ വിവരങ്ങള്‍ കാണും.) അതുകൊണ്ട്, പ്രായോഗികമായി, വിദേശപടങ്ങള്‍ക്ക് നോമിനേഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്, ഹോളിവുഡ് വിതരണക്കാരുടെ സഹാ‍യമില്ലെങ്കില്‍.

അക്കാഡമി ഹോളിവുഡ് സിനിമാക്കാരുടെ പ്രസ്ഥാനമാണ്. മലയാളത്തിലെ അമ്മ പോലെ.

t.k. formerly known as thomman said...

ശ്രീഹരി,
പടം അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും സ്ലംഡോഗിന് അവാര്‍ഡൂകള്‍ കിട്ടിയതില്‍ വളരെ സന്തോഷം തോന്നുന്നു. പ്രത്യേകിച്ചും ഓസ്ക്കര്‍ അവാര്‍ഡ് ചടങ്ങില്‍ ഇന്ത്യാക്കാര്‍ നിറഞ്ഞ് നിന്നത് കണ്ടപ്പോള്‍.

Calvin H said...

അതങ്ങനെ തന്നെ വേണമല്ലോ... മനോരമ ഓണ്‍ലൈന്‍ വഴി വീഡിയൊ കണ്ടു.... ജയ്ഹോ അവതരിപ്പിച്ചതും നമ്മുടെ അഭിനേതാക്കളും മറ്റും വേദിയില്‍ ഇരിക്കുന്നതും....
കളരെ സന്തോഷം നല്‍കുന്ന കാഴ്ച തന്നെ :)

പാര്‍ത്ഥന്‍ said...

LOS ANGELES (Reuters) - Rags-to-riches romance "Slumdog Millionaire" swept the Oscars on Sunday, winning eight awards including the prize for best picture in a climactic triumph for a movie that almost failed to get released.

Among the "Slumdog" honors, Briton Danny Boyle was named best director for the often dark but ultimately hopeful tale about a poor Indian boy who competes for love and money on a TV game show, and writer Simon Beaufoy won adapted screenplay.

"Slumdog" also earned Oscars for best cinematography, sound mixing, film editing, original score for composer A.R. Rahman and best song, "Jai Ho" for Rahman and lyricist Gulzar. Only seven other films in the 81-year-history of the Oscars have won eight or more awards.