Tuesday, December 10, 2013

സിലിക്കണ്‍വാലിയില്‍ കേരള ക്ലബ്ബ് ഒരുക്കുന്ന കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍

കേരളാ ക്ലബ് കാലിഫോര്‍ണിയ ഒരുക്കുന്ന 'കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍ 2013',  മിൽപീറ്റസിലെ ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ബാങ്ക്വറ്റ് ഹാളില്‍ ഡിസംബര്‍ 15-ന് നടക്കും.  



ഈ പരിപാടിയില്‍ 25- ലധികം ടീമുകൾ പങ്കെടുക്കും. സിലിക്കൺ വാലിക്കടുത്തുള്ള സുപ്രസിദ്ധ വൈൻ മേഖലകളിൽ നിന്നൂള്ള വൈനുകളോടൊപ്പമാണ് കേക്കുകൾ വിളന്പുക. ഒന്നാം സമ്മാനം 500 ഡോളര്‍, രണ്ടാം സമ്മാനം 250 ഡോളര്‍, മികച്ച ക്രമീകരണത്തിന് 100 ഡോളര്‍  എന്നീ സമ്മാനങ്ങളാണുള്ളത്

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.keralaclubca.org/cakewinefestival2013.htm