മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ആചാരാനുഷ്ഠാനങ്ങളും അതിന്റെ അന്ധവിശ്വാസികളായ അനുയായികളും ചേര്‍ന്നാല്‍ ഒരു മതത്തിന്റെ സെറ്റപ്പാണ് അവര്‍ക്കുമുള്ളത്; സ്റ്റാലിനെപ്പോലെ കൊടും ഭീകരര്‍ തുടങ്ങി എ.കെ.ജി-യെപ്പോലെ മനുഷ്യസ്നേഹികള്‍ വരെയുളള “വിശുദ്ധര്‍” അടക്കം.
അവര്‍ക്ക് ഇതുവരെ ഇല്ലാതിരുന്നത് കത്തോലിക്കരൊക്കെ സ്കൂളുകളില്‍ ഉപയോഗിക്കുന്നതുപോലുള്ള വേദപാഠത്തിനുള്ള പുസ്തകങ്ങളായിരുന്നു. SFI-യുടെ സൈറ്റില്‍ പോയി സാമ്പിള്‍ അദ്ധ്യായങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആ വഴിക്കും നീങ്ങിത്തുടങ്ങിയെന്ന്.
കത്തോലിക്കാ സഭക്കും മാര്‍ക്സിസ്റ്റു മതത്തിനും വേദപാഠങ്ങള്‍ നിര്‍മ്മിക്കാനുള്ള അവകാശമുണ്ട്. കത്തോലിക്കാ സഭക്ക് അത്തരം പുസ്തകങ്ങള്‍ പള്ളിസ്കൂളുകളിലും സണ്‍ഡേ സ്കൂളുകളിലും പഠിപ്പിക്കാം; മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ശാസ്ത്രസാഹിത്യപരിഷിത്തിനെയോ മറ്റോ വച്ച് അവ പ്രചരിപ്പിക്കാം; സ്റ്റഡി ക്ലാസ്സുകള്‍ നടത്താം. പക്ഷേ, അത് പാഠപുസ്തകമെന്ന് പറഞ്ഞ് അവ കുട്ടികളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്.
വിദ്യാര്‍ഥികള്‍ എന്താണ് പഠിക്കേണ്ടതെന്നുള്ള കാര്യം വിദ്യാഭ്യാസ വിദഗ്ദര്‍ക്ക് വിട്ടുകൊടുത്തുകൂടെ?
BJP ഇത്തരം നീചകൃത്യങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ചെയ്തപ്പോള്‍ അലറിവിളിച്ച പാര്‍ട്ടിയുടെ സഹയാത്രികര്‍ക്ക് ഇപ്പോള്‍ എന്താണ് ഒരു സംശയം? അതാണ് മതാന്ധതയുടെ ശക്തി. കണ്ണുതിരുമ്മി ഈ പുസ്തകങ്ങളില്‍ എന്താണ് എഴുതിവച്ചിരിക്കുന്നതെന്ന് വായിച്ചു നോക്കുക.
പിന്‍വലിച്ചില്ലങ്കില്‍ ഈ പുസ്തകങ്ങള്‍ കത്തിക്കുക തന്നെ വേണം. ചെമ്പന്‍ ഫാഷിസ്റ്റുകളുടെ മസ്തിഷ്ക്കപ്രക്ഷാളണത്തിന്ന് കുട്ടികള്‍ ഇരകളാവാതിരിക്കാന്‍ ഏതുതരത്തിലുള്ള പ്രതിരോധവും അനുയോജ്യമാണ്.
Thursday, July 03, 2008
Subscribe to:
Post Comments (Atom)
4 comments:
മാര്ക്സിസ്റ്റുമതത്തിന്റെ വേദപാഠമിപ്പോള് സ്കൂളില്‍ പാഠപുസ്തകം.
ലോകത്തിലെവിടേയും തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ആശയത്തെ കേരളത്തിന്റെ ഇളം തലമുറയിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന കമ്യൂണിസ്റ്റ്കാരുടെ മൂഢലക്ഷ്യം ഫലം കാണില്ലന്നത് തീര്‍ച്ചയാണ്. പക്ഷേ, ഇസ്ലാം മതവും, ഹിന്തു മതവും, ക്രിസ്തു മതവും തുടങ്ങി ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങളേയും കുറുച്ച് പഠിക്കുന്ന നമ്മുടെ തലമുറകള്‍ക്ക് കമ്യൂണിസ്റ്റ് ആശയവും പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്? പാഠപുസ്തകത്തില്‍ മറ്റ് മത വിഭാഗത്തിന്റെ ആശയങ്ങള്‍ പഠിച്ചെന്ന് കരുതി ആരും മതം മാറിയതായി ഞാന്‍ കേട്ടിട്ടില്ല. പിന്നെന്തിന് ഈ ഓലപ്പമ്പിനെ പേടിക്കണം.
മാറ്റം പുരോഗമനവാദി എന്ന പേരുമാത്രം
മത വിശ്വാസമില്ലാത്തവരും സംഘടി ക്കുന്നു മതമില്ലാജാതി നോക്കി വിവാഹം നടത്തുന്നു (സ്വന്തം ആദര് ശ പ്രസ്താനത്തില്‍ നിന്ന് തന്നേയാണ് കൂടുതല്‍ യോജിപ്പിനു നല്ലത്) അല്ലെങ്കില്‍ വിവാഹശേഷം ആജാതി ആളാക്കുന്നു മതവിശ്വാസികളുടെ പേരിട്ട് ചിലര്‍ അവരുടെ ആനുകൂല്യം തട്ടുന്നു.പാഠപുസ്തകങള്‍ അല്ലെങ്കില്‍ ഉത്തരക്കടലാസുകള്‍ കത്തിക്കുന്നു. മരിച്ചാല്‍ മതവിശ്വാസികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സ്തലത്ത് കുഴിച്ചിടണമെന്ന് വാശിപിടിക്കുന്നു.
പാഠപുസ്തകങ്ങള്‍ ഞാനും വായിച്ചു. ഒരു പ്രശ്നവും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
ഒരാള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കുക എന്നത് കമ്മ്യൂണിസ്റ്റ് ആശയമല്ല, ഭരണഘടനാതത്വമാണ്. ഇപ്പോള്‍ ഇത് എതിര്‍ക്കുന്ന മെത്രാന്മാര് ഇതേ തത്വത്തിന്റെ തണലിലാണാല്ലോ മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പിന്നെ, കാര്‍ഷിക സമരങ്ങളെ കുറിച്ച് ആദ്യമായല്ല സ്കൂളുകളില്‍ പഠിപ്പിക്കുന്നത്. ഞാന്‍ പത്തു വര്‍ഷം മുമ്പ് സിബിഎസി സിലബസില്‍ പുന്നപ്ര വയലാറിനെ കുറിച്ചും ഒക്ടോബര്‍ വിപ്ളവത്തിനെ കുറിച്ചും കാള്‍മാര്‍ക്സിന്റെ സിദ്ധാന്തങ്ങളെ കുറിച്ചും പഠിച്ചിട്ടുണ്ട്.
ഇപ്പൊ ഈ നടക്കുന്ന കോലാഹലങ്ങള്‍ എന്തിന് വേണ്ടിയുള്ളതാണെന്ന് വളരെ വ്യക്തമാണ്.
Post a Comment