രണ്ടു ദിവസങ്ങള്‍ കൂടി ഒബാമയുടെ മുത്തശ്ശി മാഡലിന് ഡണ്ഹമിന്ന് കാന്സറിന്നെതിരെ പൊരുതി നിന്ന് തന്റെ കൊച്ചുമകന് പ്രസിഡന്റാകുന്നത് കാണാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച അവര്‍ ഹവായിയില്‍ അന്തരിച്ചു. പ്രചരണത്തിന്റെ തിരക്കില്‍ നിന്ന് നേരം കണ്ടെത്തി ഒബാമ അവരെ സന്ദര്‍ശിക്കാന്‍ പോയത് വളരെ നല്ല തീരുമാനമായി എന്ന് ഇപ്പോള്‍ തെളിഞ്ഞു. ഒബാമയുടെ അമ്മയും കാന്‍സര്‍ ബാധിതയായാണ് മരിച്ചത്.
കുറച്ചു മുമ്പ് ഒബാമ പ്രതീകാത്മകമായ ഒരു അട്ടിമറി വിജയം കൈവരിച്ചു. ന്യൂ ഹാംമ്പ്ഷയറിലെ ഡിക്സ്വില് നോച്ച് എന്ന 21 പേര് വോട്ടുചെയ്ത ചെറുഗ്രാമത്തിലാണ് അമേരിക്കയിലെ പൊതുതിരഞ്ഞെടുപ്പ് സാധാരണ ആരംഭിക്കുക. കഴിഞ്ഞ 4 ദശാബ്ദങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് അവിടെ വിജയിച്ചിരുന്നത്. അത് ഇത്തവണ ഒബാമ മാറ്റിമറിച്ചു: അദ്ദേഹത്തിന് 16 വോട്ട്; മക്കെയിന്ന് 5.
കാള്‍ റോവ് തന്റെ നിഗമനം പ്രഖ്യാപിച്ചു: 338 വോട്ടുകള്‍ ഒബാമയ്ക്ക്; 200 എണ്ണം മക്കെയിന്ന്. 2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന് തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.
തിരഞ്ഞെടുപ്പിന്റെ അന്ന് ഞാന്‍ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്. പങ്കെടുക്കാന്‍ ശ്രമിക്കുക. അതിന് ഈ പോസ്റ്റായിരിക്കും ഞാന്‍ ഉപയോഗിക്കുന്നത്. അതില്‍ പോയി ഒരു കമന്റിട്ട് Follow-up comments by e-mail ചെക്ക് ചെയ്താല്‍ അപ്ഡേറ്റുകള് ഇ-മെയിലില്‍ തത്സമയം കിട്ടും.
Subscribe to:
Post Comments (Atom)
1 comment:
ആദ്യത്തെ ഔദ്യോഗിക വിജയം ഒബാമയ്ക്ക്.
Post a Comment