Thursday, March 19, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ - മാര്‍ച്ച് 19

2 മുന്നണികളും സ്ഥാനാ‍ര്‍ഥികളെ ഏതാണ്ട് അണിനിരത്തി കഴിഞ്ഞു. കോണ്‍ഗ്രസുകാര്‍ പതിവുപോലെ സ്വന്തം കാലില്‍ വെടിവച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ശശി തരൂരിനെ അവര്‍ക്ക് തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ കഴിഞ്ഞ നേട്ടം, ഹൈബി ഈഡന് എറണാകുളത്ത് സ്ഥാനാര്‍ത്തിത്വം നിഷേധിച്ചുകൊണ്ട് കളഞ്ഞുകുളിച്ചു. സി.പി.എം. ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോള്‍ കെ.വി.തോമസിനെപ്പോലെയുള്ള അവസരവാദികളെ പൊടിതട്ടിയെടുത്ത് നിറുത്തുന്നത് ഐക്യമുന്നണിക്ക് ദോഷകരമാകും എന്ന് തീര്‍ച്ച. വി.എം.സുധീരന്‍ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണമെന്ന് പറഞ്ഞ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിന്റെ പൊള്ളത്തരം സാധാരണ വോട്ടര്‍മാര്‍ക്ക് മനസിലാകുന്നതും കോണ്‍‌ഗ്രസിന്റെ ലിസ്റ്റ് കാണുമ്പോഴാണ്. അതേ ചൊല്ലിയുള്ള വിവാദങ്ങള്‍ നീണ്ടുപോയി പാര്‍ട്ടിയെ ക്ഷീണിപ്പിക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉറപ്പാക്കുകയും ചെയ്യും.

ആലത്തൂരില്‍ സി.പി.എം.-ന്റെ പി.കെ.ബിജുവിന്റെ സ്ഥാനാര്‍ത്തിത്വം ശ്രദ്ധേയമാണ്. കഴിവുള്ളവരെ നേതൃത്വനിരയിലേക്ക് കൊണ്ടുവരിക എന്ന ആ പാര്‍ട്ടിയുടെ പരിഗണന വളരെ പ്രശംസനീയം തന്നെ. പി.കെ.ബിജുവ്ന്റെ വെബ്ബ് സൈറ്റ് www.pkbiju.com.

എന്റെ പുതുക്കിയ നിഗമനങ്ങള്‍ ഇവയാണ്:


മണ്ഡലംസ്ഥാനാര്‍ഥികള്‍സാധ്യത
തിരുവനന്തപൂരംശശി തരൂര്‍ (കോണ്‍ഗ്രസ്) രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.) ശശി തരൂര്‍ (ഉറപ്പ്)
ആറ്റിങ്ങല്‍ജി.ബാലചന്ദ്രന്‍ (കോണ്‍ഗ്രസ്) എ.സമ്പത്ത് (സി.പി.എം.) എ.സമ്പത്ത് (സാധ്യത)
കൊല്ലംപീതാംബരക്കുറുപ്പ് (കോണ്‍ഗ്രസ്) പി.രാജേന്ദ്രന്‍ (സി.പി.എം.) പി.രാജേന്ദ്രന്‍(ഉറപ്പ്)
പത്തനംതിട്ടആന്റോ ആന്റണി (കോണ്‍ഗ്രസ്) അനന്തഗോപന്‍‍ (സി.പി.എം.) ആന്റോ ആന്റണി ‍(ഉറപ്പ്)
കോട്ടയംജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്) സുരേഷ് കുറുപ്പ്‍ (സി.പി.എം.) ജോസ് കെ. മാണി ‍(ഉറപ്പ്)
മാവേലിക്കരകൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) ആര്‍.എസ്.അനില്‍‍ (സി.പി.ഐ.) കൊടിക്കുന്നില്‍ സുരേഷ് ‍(ഉറപ്പ്)
ആലപ്പുഴകെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്) കെ.എസ്.മനോജ്‍ (സി.പി.എം.) കെ.സി.വേണുഗോപാല്‍ ‍(ഉറപ്പ്)
ഇടുക്കിപി.ടി.തോമസ് (കോണ്‍ഗ്രസ്) ഫ്രാ‍ന്‍‌സിസ് ജോര്‍ജ്ജ്‍‍ (കേരള കോണ്‍‌ഗ്രസ്) ടോസ് അപ്പ്
എറണാകുളംകെ.വി.തോമസ് (കോണ്‍ഗ്രസ്) സിന്ധു ജോയി‍‍ (സി.പി.എം.) ടോസ് അപ്പ്
ചാലക്കുടികെ.പി.ധനപാലന്‍ (കോണ്‍ഗ്രസ്) യു.പി.ജോസഫ് (സി.പി.എം.) കെ.പി.ധനപാലന്‍ ‍(സാധ്യത)
തൃശ്ശൂര്‍പി.സി.ചാക്കോ (കോണ്‍ഗ്രസ്) സി.എന്‍.ജയദേവന്‍‍‍ (സി.പി.ഐ.) പി.സി.ചാക്കോ ‍(ഉറപ്പ്)
ആലത്തൂര്‍എന്‍.കെ.സുധീര്‍ (കോണ്‍ഗ്രസ്) പി.കെ.ബിജു‍‍ (സി.പി.എം.) പി.കെ.ബിജു ‍(ഉറപ്പ്)
പാലക്കാട്സതീശന്‍ പാച്ചേനി (കോണ്‍ഗ്രസ്) എം.ബി.രാജേഷ് (സി.പി.എം.) എം.ബി.രാജേഷ്‍(സാധ്യത)
കോഴിക്കോട്എം.കെ.രാഘവന്‍ (കോണ്‍ഗ്രസ്) മുഹമ്മദ് റിയാസ് (സി.പി.എം.) മുഹമ്മദ് റിയാസ് ‍(സാധ്യത)
വടകര?? (കോണ്‍ഗ്രസ്) പി.സതിദേവി(സി.പി.എം.) പി.സതിദേവി ‍(സാധ്യത)
മലപ്പുറംഇ.അഹമ്മദ് (മുസ്ലിം ലീഗ്) ടി.കെ.ഹംസ (സി.പി.എം.) ഇ.അഹമ്മദ് (ഉറപ്പ്)
പൊന്നാനിഇ.ടി.മുഹമ്മദ് ബഷീര്‍(?) (മുസ്ലീം ലീഗ്) ഹുസൈന്‍ രണ്ടത്താണി (സി.പി.എം. സ്വതന്ത്രന്‍) ഇ.ടി.മുഹമ്മദ് ബഷീര്‍ ‍(ഉറപ്പ്)
വയനാട്എം.ഐ.ഷാനവാസ് (കോണ്‍ഗ്രസ്) എം.റഹ്‌മത്തുള്ള‍ (സി.പി.ഐ.) എം.ഐ.ഷാനവാസ് ‍(സാധ്യത)
കണ്ണൂര്‍കെ.സുധാകരന്‍ (കോണ്‍ഗ്രസ്) കെ.കെ.രാഗേഷ്‍‍ (സി.പി.എം.) കെ.കെ.രാഗേഷ് ‍(സാധ്യത)
കാസര്‍ഗോഡ്ഷാനിമോള്‍ ഉസ്‌മാന്‍ (കോണ്‍ഗ്രസ്) പി.കരുണാകരന്‍‍‍ (സി.പി.എം.) പി.കരുണാകരന്‍ ‍(ഉറപ്പ്)


എന്റെ പുതുക്കിയ ലിസ്റ്റില്‍ 2 സീറ്റുകളേ ടോസ്-അപ്പ് ഉള്ളൂ; എറണാകുളവും ഇടുക്കിയും. ബാക്കി 18 സീറ്റുകളും ഏതെങ്കിലും ഭാഗത്തേക്ക് ചരിഞ്ഞാണ് കാണുന്നത്.

സീറ്റുകളുടെ എണ്ണത്തില്‍ വ്യത്യാസമില്ല: യുഡീഫ് (11); എല്‍ഡീഫ് (9)

സര്‍വേകള്‍ പ്രകാരം യൂഡീഎഫിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് കാണുന്നു. പക്ഷേ, അതെങ്ങനെ സാധ്യമാകും എന്ന് മനസ്സിലാകുന്നില്ല.

49 comments:

cibu cj said...

"എന്റെ പുതുക്കിയ നിഗമനങ്ങള്‍ ഇവയാണ്:"
ഏതാണ്‌?!

ശ്രീഹരി::Sreehari said...

ഈ ശുന്യതയില്‍ ഉദ്ദേശിച്ചത് കേരളത്തിന്റെ ഭാവി ആണോ?

t.k. formerly known as തൊമ്മന്‍ said...

സിബു,ശ്രീഹരി,
തിടുക്കം കൂട്ടാതെ. ഞാന്‍ ഒരു ടേബിളില്‍ വിവരങ്ങള്‍ കൊടുക്കാന്‍ തുടങ്ങിയ പണി ഇപ്പോഴാണ് കഴിഞ്ഞത്. അതിന്നിടക്കെപ്പോഴോ പോസ്റ്റിയും പോയി.

ടേബിള്‍ കാണിക്കുന്നതിന്ന് മുമ്പ് വലിയ ഗാപ്പ് വരുന്നത് എന്താണെന്ന് അറിയാമോ?

കലികാലം said...

താനേത് കോടനാട്ടുകാരന്‍ ആണെടോ ?ശശി തരൂര്‍ ഉറപ്പായിട്ടും ജെയിക്കും എന്ന്.പിന്നെ പുളിക്കും.നാലാംസ്ഥാനമോ മൂന്നാംസ്ഥാനമോ കിട്ടുമോന്നു നോക്ക്.അറിഞ്ഞില്ലേ മുരലീദരന്‍ കരുണാകരനുമായി ചര്‍ച്ചനടതിയതും തിരുവനതപുരത്ത് മല്‍സരിക്കാന്‍ തീരുമാനിച്ചത്.മാത്രമല്ല കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു പറ്റിച്ച വിജയന്‍ തോമസ് എന്നാ വെവസായി ലത്തീന്‍ കത്തോലിക്കാ സഭയുടെ പിന്തുണയോടെ മല്‍സരിക്കുന്നത്.പിന്നെ നീലന്‍.പിന്നെ ബിജെ പി .ഒരു ഉദ ഹരണം പറഞ്ഞു എന്നെ ഉള്ളു .താങ്കളുടെ പ്രവചനം അബദ്ധ പഞ്ചാംഗം ആണ്.

abhilash attelil said...
This comment has been removed by the author.
t.k. formerly known as തൊമ്മന്‍ said...

കലികാലം - തിരഞ്ഞെടുപ്പ് ഫലം വന്നുകഴിമ്പോഴും ഈ ആവേശം കാണണം കെട്ടോ.

Inji Pennu said...

ഭഗവാനേ ജോസ് കെ മാണി ജയിക്കുന്ന ലക്ഷണമുണ്ട് ഇത്തവണ. എന്നെയങ്ങ് കൊല്ല്! കുറുപ്പ് ആഞ്ഞ് വോട്ട് പിടിക്കുന്നുണ്ടായിരുന്നു. പക്ഷെ രക്ഷയില്ലാന്നാണ് കേള്‍ക്കുന്നത്.

സിന്ധുജോയും ഹൈബി ഈഡനും നല്ല മത്സരമായിരുന്നേനെ. കളഞ്ഞ് കുളിച്ച്.

അനില്‍@ബ്ലോഗ് said...

എന്തെന്ത് കാരണങ്ങളാല്‍ ഓരോരുത്തര്‍ക്കും സാധ്യത എന്ന് ചൂണ്ടിക്കാട്ടാമായിരുന്നു. താങ്കളുടെ വിശലനം താങ്കളുടെ സ്വതന്ത്രമാണ്, എന്നാലും തിരഞ്ഞെടുപ്പ ഫലം വന്ന ശേഷം ഒരു പുനഃപഠനം നടത്താമല്ലോ !
:)
ഏതായാലും ശശി തരൂര്‍ അത്ര ഈസി ജയമൊന്നുമുണ്ടാവില്ല, പരാജയ സാദ്ധ്യതയാണ്.
എറണാകുളത്ത് കെ.വി.തോമസ്സിന് ഈസി ജയം ആയിരിക്കും.
ചില അഭിപ്രായങ്ങള്‍ പറഞ്ഞെന്നെ ഉള്ളൂ.

അനുരൂപ് said...
This comment has been removed by the author.
suraj::സൂരജ് said...

ടി.കെ മാഷേ,

തിരുവനന്തപുരം തരൂരിനു പോകുമെന്നത് ഒരു വിദൂരസാധ്യത മാത്രമാണ്. സി.പി.ഐ-സി.പി.എം പിണക്കങ്ങള്‍ താഴേത്തട്ടില്‍ അത്ര വേഗമൊന്നും ഉണങ്ങാത്ത മുറിവുകളുണ്ടാക്കിയിട്ടുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ സംഭവം മാറും. തരൂരിനെ ഇവിടത്തെ കോണ്‍ഗ്രസ്സുകാര്‍ക്കു തന്നെ അറിയില്ല,നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി എന്നതിനാല്‍ പാര്‍ട്ടി സപ്പോര്‍ട്ട് തീരെ കുറവ്. പരമാവധി ബിജേപ്പിക്ക് അല്പം സപ്പോര്‍ട്ട് ഉള്ള ഈസ്റ്റ്, നോര്‍ത്ത് മണ്ഡലങ്ങളില്‍ ജാതി പരിഗണന വച്ച് കുറേ മുന്നോക്ക വോട്ടുകള്‍ തരൂരിനു മറിഞ്ഞുകിട്ടുമായിരിക്കും, പക്ഷേ ഇടത്, പി.ഡി.പി സ്റ്റ്രോംഗ് ഹോള്‍ഡുകളായ തീരദേശ മേഖലയിലും മറ്റും നല്ല കോമഡിയാവും :))

കരുണാകരനും മുരളിയും തമ്മില്‍ നടന്ന രഹസ്യചര്‍ച്ചയുടെ ഫലശ്രുതി മുരളിയെ തിരുവനന്തപുരത്ത് ഒരു എല്‍.ഡി.എഫ് അനുകൂല ചാവേറാക്കിയേക്കും. കരുണാകരഗ്രൂപ്പിന്റെ പാലം വലി കോണ്‍ഗ്രസ്സ്/ബി.ജെ.പി വോട്ടുകളെ അങ്ങനെ ഭിന്നിപ്പിച്ചുകഴിഞ്ഞാല്‍.... :))))

തരൂര് വക അടുത്ത പുസ്തകം ഇലക്ഷന്‍ കഴിഞ്ഞ ഉടനെ ഇറങ്ങിയേക്കും. പേര് "The sickle, the Lotus and the Hoary Weasel: Reflections on my Election experience " :)))

t.k. formerly known as തൊമ്മന്‍ said...

ഇഞ്ചി - ഇത്തവണ ജോസ് കെ.മാണിയും കെ.വി.തോമസും ഒക്കെ ജയിക്കുന്നത് സഹിച്ചേ മതിയാവൂ എന്ന് തോന്നുന്നു. അല്ലെങ്കിലും ഇടതന്മാര്‍ക്ക് ദില്ലിയില്‍ ചെന്നാലും കോണ്‍‌ഗ്രസിനെ പിന്തുണക്കുക എന്നതില്‍ കവിഞ്ഞ് കാര്യമായി ചെയ്യാനൊന്നുമില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റ് അതുകൊണ്ട് കേരളത്തിലെ മത്സരങ്ങള്‍ മൊത്തത്തില്‍ ഒരു സൌഹാര്‍ദ്ദ മത്സരമായി കണ്ടാലും അത്ഭുതപ്പെടാനില്ല :-) അവര്‍ക്ക് പേടി ജനതാദള്‍ പോ‍ലുള്ള പുഴുപ്പാര്‍ട്ടികളെ ആവും.

അനില്‍ - ശശി തരൂരിനെതിരെ മത്സരം മുറുകുന്നത് കാണുന്നുണ്ട്. പക്ഷേ, അദ്ദേഹം വെറുമൊരു ബ്യൂറോക്രാട്ട് അല്ലല്ലോ; ജനങ്ങള്‍ പാര്‍ട്ടി നോക്കാതെ വോട്ടൂം ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്. കെ.വി.തോമസ് എറണാകുളത്ത് അനായാസമായി ജയിക്കും എന്ന് പറയാന്‍ പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ? തീരെ വ്യക്തിപ്രഭാവമില്ലാത്ത, ചരടുവലികളിലൂടെയും, ലത്തീന്‍ സമുദായ മേലധികാരികളുടെ സമ്മര്‍ദ്ദങ്ങള്‍ വഴിയും സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്ന ഒരു രാഷ്ട്രീയക്കാരനാണദ്ദേഹം. സ്ഥാനാര്‍ഥിയുടെ പുതുമ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഒരു ആകര്‍ഷക ഘടകമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, സിന്ധു ജോയി എത്രത്തോളം ശക്തയാണെന്ന് അറിയില്ല.

അനുരൂപ് - ഞാന്‍ കേരളത്തില്‍ ഏറ്റവും ദൂരെ എത്താവുന്ന ഒരിടത്താണ് :-) കേരളത്തില്‍ ഇടതുമുന്നണിക്കെതിരെ ജനവികാരം ഉണ്ടോ?

സൂരജ് - അപ്‌ഡേറ്റിന് നന്ദി. കേരളരാഷ്ട്രീയത്തിന്റെ ചതിക്കുഴികള്‍ കാണാനുള്ള കഴിവൊന്നും തരൂരിന് ഉണ്ടാവില്ല. അര്‍ബന്‍ വോട്ടുകള്‍ പാര്‍ട്ടി നോക്കാതെ അദ്ദേഹത്തിനു വീഴും എന്ന നിഗമനത്തിലാണ് ഞാന്‍ അദ്ദേഹം ജയിക്കും എന്ന് കണക്കുകൂട്ടിയത്. മത്സരം ബഹുകോണം ആവുകയാണെങ്കില്‍ ചിലപ്പോള്‍ അദ്ദേഹം വീണേക്കാം. ഒരു വശത്ത് നമ്മള്‍ മിടുക്കന്മാര്‍ രാ‍ഷ്ട്രീയത്തിലേക്ക് വരുന്നില്ല എന്ന് പഴി പറയും; മറുവശത്ത് വരുന്നവരെ ആട്ടിപ്പായിക്കൂകയും ചെയ്യും.

മൂര്‍ത്തി said...

രാഷ്ട്രീയം എന്നു പറഞ്ഞാല്‍ തെരഞ്ഞെടുപ്പ് മാത്രമല്ലല്ലോ ടി.കെ.

ശശി തരൂര്‍ രാഷ്ട്രീയത്തില്‍ വരുന്നതിനാരും എതിരല്ല എന്നു മാത്രമല്ല അത് സ്വാഗതാര്‍ഹവുമാണ്. പക്ഷെ ‘മിടുക്കനെ’ ജയിപ്പിച്ചോളണം എന്നു പറഞ്ഞാല്‍ എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. രാവും പകലുമില്ലാതെ വെയിലു കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ എന്താ മോശക്കാരാണോ? പുള്ളി പ്രവര്‍ത്തിക്കട്ടെ..ജയിക്കാന്‍ അര്‍ഹന്‍ എങ്കില്‍ ജയിക്കട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മണ്ഡലം പുനർ നിർണ്ണയം നടത്തിയ ശേഷം പലയിടങ്ങളിലും പഞ്ചായത്തുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിയും മറിഞ്ഞും വന്നിട്ടുണ്ട്.ഉദാഹരണമായി എന്റെ നിയോജകമണ്ഡലമായ പൂഞ്ഞാറിൽ ഇടതു പക്ഷത്തിനു ശക്തമായ സ്വാധീനമുള്ള പല പഞ്ചായത്തുകളും തൊട്ടടുത്ത മണ്ഡലമായ പാലയോട് കൂട്ടിച്ചേർക്കപ്പെടുകയും , അവിടെ നിന്നു യു.ഡി.ഫ് കേന്ദ്രങ്ങളായ പല മണ്ഡലങ്ങളും ( കെ.എം മാണിയുടെ വീടിരിയ്ക്കുന്ന മരങ്ങാട്ടു പള്ളി അടക്കം) മാറിപ്പോയിട്ടുമുണ്ട്.അതുകൊണ്ട് ഇത്തവണത്തെ ഇലക്ഷനിൽ കണ്ണടച്ചൂള്ള ഒരു അനുമാനത്തിനു സത്യവുമായി യോജിച്ചു പോകാൻ ബുദ്ധിമുട്ടാണ്.ഈ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് ‘മനോരമ” നടത്തിയ ഒരു അവലോകനം അനുസരിച്ചു കേരളത്തിൽ 8 സീറ്റുകളിൽ ഇടതുമുന്നണി വ്യക്തമായും ജയിക്കും എന്നു പറഞ്ഞിരുന്നു.കാരണം മണ്ഡല പുനർ നിർണ്ണയം കൂടുതലും ഇടതു പക്ഷത്തിനു അനുകൂലമായിട്ടാണു നടന്നിട്ടുള്ളത്.അപ്പോൾ പിന്നെ ഈ 8 നോട് കൂടി ശക്തമായ മത്സരത്തോടെ നേടിയെടുക്കാവുന്ന സീറ്റുകളും കൂടി വച്ചു നോക്കിയാൽ ഇടതു മുന്നണിയ്ക്കു തീർച്ചയായും 12-13 സീറ്റുകളിൽ വിജയിയ്ക്കാനാവുമെന്നാണു ഞാൻ കരുതുന്നത്.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയ ടി.കെ.
“ഒരു വശത്ത് നമ്മള്‍ മിടുക്കന്മാര്‍ രാ‍ഷ്ട്രീയത്തിലേക്ക് വരുന്നില്ല എന്ന് പഴി പറയും; മറുവശത്ത് വരുന്നവരെ ആട്ടിപ്പായിക്കുകയും ചെയ്യും.” എന്ന വരികള്‍ മെയില്‍ ബോക്സില്‍ നിന്ന് കമന്റുകള്‍ വായിക്കുമ്പോള്‍ ശ്രദ്ധയില്‍ പെട്ടത് കാരണമാണ് ഇങ്ങോട്ട് വന്നത്.

ശരിയാണ് അത് തന്നെയാണ് നമ്മുടെ രാഷ്ട്രീയത്തിന്റെ ശാപവും. മിടുക്കന്മാര്‍ക്ക് രാഷ്ട്രീയത്തില്‍ കടന്നുവരാന്‍ എളുപ്പമല്ല. ഒന്നാമത്, പ്രൊഫഷണല്‍ നേതാക്കള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തലപ്പത്ത് ഉണ്ട്. അവരുടെ റാന്‍ മൂളികളായ സില്‍ബന്ധികളെ മാത്രമേ അവര്‍ പ്രോത്സാഹിപ്പിക്കുകയുള്ളൂ. തങ്ങളേക്കാളും വിവരമുള്ള,മൌലികമായി ചിന്തിക്കുന്നവരെ അവര്‍ കൌശലപൂര്‍വ്വം തഴയും. മറ്റൊന്നു പലരും പറയുന്ന ഒരു ചൊല്ലുണ്ട്, കുറ്റിച്ചൂലിനെ പാര്‍ട്ടിസ്ഥാനാര്‍ത്ഥിയാക്കിയാലും ഉറച്ചവോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്ന്. ഇതൊക്കെയാണ് സംഗതികളുടെ കിടപ്പ്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എങ്ങനെയും ഒരു ഗവണ്മെന്റ് കേന്ദ്രത്തില്‍ നിലവില്‍ വരും. ഇപ്പോള്‍ പറഞ്ഞ വാക്കുകള്‍ പലരും വിഴുങ്ങുകയും ചെയ്യും.

അതത് മേഖലകളില്‍ വൈദഗ്ദ്ധ്യവും വിദ്യാഭ്യാസവും ഭാവനയും ക്രാന്തദര്‍ശിത്വവുമുള്ളവരായിരുന്നു ഒരോ വകുപ്പുകളുടെയും മന്ത്രിമാരായി വരേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ പാര്‍ട്ടിപ്രാമുഖ്യ രാഷ്ട്രീ‍യ വ്യവസ്ഥയില്‍ അതിനുള്ള സാധ്യത അപൂര്‍വ്വമാണ്. മന്‍‌മോഹന്‍സിങ്ങ്-ചിദംബരം പോലുള്ളവരെ അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസമുള്ളത് അത്കൊണ്ടാണ്. അവനവന്‍ ജന്മനാലോ,സാഹചര്യങ്ങളാലോ ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ചുപോയാല്‍ പിന്നെ ആ പാര്‍ട്ടി ജയിക്കണം എന്നല്ലാതെ മറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത സാമൂഹ്യപരിസ്തിതിയില്‍ ഇതൊക്കെയേ നടക്കൂ. തങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ച പോലും തടയപ്പെടുന്നത് ഈ സമൂഹമനോഭാവം കൊണ്ടാണെന്ന് പോലും ആരും ഓര്‍ക്കുന്നില്ല.

റോബി said...

വടകരയൊന്നും സാധ്യതയല്ല, ഉറച്ച സീറ്റാണു സിപിഎമ്മിന്‌.
ഇടതിനു പ്രയാസമുണ്ടാക്കുന്ന ഘടകങ്ങൾ-
1.മണ്ഡലപുനർനിർണ്ണയത്തിൽ യുഡിഎഫിനു അൽപം മേൽക്കൈ വന്നിട്ടുണ്ട്‌.(5000-6000 വോട്ട്‌)
2.ജനതാദളിനു അൽപം വോട്ടുകൾ ഉള്ള മണ്ഡലമാണു വടകരയും കോഴിക്കോടും.
3.ഒഞ്ചിയം സഖാക്കൾ സ്ഥാനാർത്ഥിയെ നിർത്തിയാൽ 10000-ൽ അധികം വോട്ടു മാറും.
4.മൊകേരി നിയമസഭാ മണ്ഡലം സിപിഐയുടേതാണ്‌.(ബിനോയ്‌ വിശ്വം) സിപിഐയുമായി ഉണ്ടായ ഭിന്നത അടിത്തട്ടു വരെ എത്തിയോ എന്നറിയില്ല.

ഇതൊക്കെ പരിഗണിച്ചാലും ഏകദേശം 30,000-ൽ അധികം വോട്ടുകൾക്ക്‌ സിപിഎം ജയിക്കും.

മറ്റു സീറ്റുകളിൽ-
എറണാകുളത്ത്‌ ഹൈബിയെപോലെ ഒരു തുടക്കക്കാരനു കൊടുക്കാത്തതിൽ ഒനു അതിശയവുമില്ല.(കോടികളല്ലേ ഇലക്ഷൻ കഴിയുമ്പോൾ തോമസിന്റെ അക്കൗണ്ടിൽ അധികം വരിക). ഹൈബിയ്ക്ക്‌ സീറ്റു കൊടുക്കാത്തതിലും സന്തോഷമുണ്ട്‌. കോട്ടയത്ത്‌ മാണിയുടെ മകൻ തോറ്റുകാണണമെന്ന് ആഗ്രഹം.
ശശി തരൂർ കോൺഗ്രസ്സിന്റെ എന്നതിലുപരി കൊക്ക കോളയുടെ സ്ഥാനാർത്ഥിയാണെന്നു ഒരു സുഹൃത്തു പറയുകയുണ്ടായി..:)

ജിവി/JiVi said...

തരൂറിനും ജോസ് കെ മാണിക്കും സാധ്യത കൊടുത്താല്‍ മതിയായിരുന്നു. ബാക്കികാര്യങ്ങളില്‍ എനിക്കും യോജിപ്പ്.

Manoj മനോജ് said...

കോട്ടയത്ത് മാണിയുടെ കുഞ്ഞ് ജയിക്കുമെന്ന് കട്ടായം കാണുന്നതില്‍ വീണ്ടും അത്ഭുതം രേഖപ്പെടുത്തുന്നു :)

പിന്നെ ശശി ഇത്രയ്ക്ക് വിവവരമില്ലാത്ത ഒരു “എലൈറ്റ്” ആണെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞ ദിവസം നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റിലെ ദൃശ്യങ്ങള്‍ കണ്ടാല്‍ മാത്രം മതി. തിരുവനന്തപുരത്ത് ബയോടെക്നോളജി കൊണ്ടു വരും പോലും, റിസര്‍ച്ച് മേഖല കൊണ്ട് വന്ന് എക്സലന്‍സിയാക്കും. ഈ “എലൈറ്റിന്” തിരുവനന്തപുരത്തെ വിദ്യാഭ്യാസ മേഖലയിലെ ഒരു കുന്തവും അറിയില്ല എന്നതല്ലേ ഇത് തെളിയിക്കുന്നത്!!! തിരുവനന്തപുരത്തെ സി.എസ്സ്.ഐ.ആര്‍. നേരിട്ട് നടത്തുന്ന ആര്‍.ആര്‍.എല്‍., രാജീവ് ഗാന്ധി ബയ്ടെക്നോളജി എന്നിവയെ പറ്റിയൊന്നും കേള്‍ക്കാത്ത ഈ “എലൈറ്റ്” ആണ് തിരുവനന്തപുരത്തെ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ പോകുന്നത്?????

ലോക മാധ്യമങ്ങളുടെ ലൈം ലൈറ്റില്‍ നില്‍ക്കുന്ന “എലൈറ്റ്” അല്ലേ ശശി.... തെരഞ്ഞെടുപ്പ് തീരുന്നതിന് മുന്‍പെങ്കിലും നന്നായി പഠിച്ച് ഇപ്പോള്‍ പറഞ്ഞ പോലെയുള്ള വിഢിത്തങ്ങള്‍ ഒഴിവക്കിയാല്‍ തിരുവനന്തപുരത്തുകാര്‍ക്ക് നാണക്കേട് ഒഴിവാക്കാം...

പി.കെ. ആലത്തൂരില്‍ നിന്ന് ജയിക്കും എന്ന് കട്ടായം പറഞ്ഞതില്‍ സന്തോഷം. എതിര്‍ സ്ഥാനാര്‍ത്ഥി ശക്തനല്ല എന്ന് കൂടി വന്നതിനാല്‍ ഏകദേശം ഉറപ്പിക്കാം.

എറണാകുളത്ത് ലീഡര്‍ എന്തെങ്കിലും വഴി കണ്ടീട്ടുണ്ടെങ്കില്‍ സിന്ധുവിന് കഷ്ടിച്ച് രക്ഷപ്പെടാം. അവിടെ സെബാസ്റ്റ്യന്‍ പോള്‍ ആയിരുന്നുവെങ്കില്‍ ഇടതിന് ഉറപ്പായ സീറ്റായിരുന്നു. ഒന്നുമില്ലെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ കുത്തേണ്ടല്ലോ എന്ന് കരുതി ക്രിസ്ത്യാനികള്‍ പുള്ളിക്ക് വോട്ട് കൊടുത്താനേ.

കാസര്‍ഗോഡ് ഷാനിയല്ല കോണ്‍. സ്ഥാനാര്‍ത്ഥി :)

ആലപ്പുഴയില്‍ വേണുഗോപാലിന് ഡ്യൂപ്പുകളിറങ്ങുമോ?

11:9 സാധാരണ പ്രതീക്ഷിക്കാവുന്ന ഒരു സീറ്റ് നില തന്നെയാണ്. +-3 എന്ന് കൂടി വേണമെങ്കില്‍ പറയാം.

Inji Pennu said...

എന്തായാലും മുരളി വയനാട്ടിലാണ്.

തരൂറ് അത്ര മോശം സ്ഥാനാര്‍ത്ഥിയൊന്നുമല്ല പ്രത്യേകിച്ച് ഇപ്പൊ എല്‍.ഡി.എഫിനെതിരെ പൊതുവായ ഒരു ജനവികാരമുള്ള സ്ഥിതിക്ക്.
ലവ്ലിന്‍ നല്ല ക്ലച്ച് പിടിച്ച ലക്ഷണമാണെന്ന്
തോന്നുന്നു. പിന്നെ ബിജിപിക്ക് പോകുന്ന വോട്ട് തടയിടാന്‍ സാധിക്കുമെന്ന ഹോപ്പും. എല്ലാരും നിലത്തിറങ്ങി വെയിലുകൊള്ളണം എന്നൊക്കെ പഴയ് കാര്യങ്ങളല്ലേ? സഖാക്കന്മാരുടെ ജാഥ വരെ എ.സി കാറിലല്ലേ?

പിണറായി വിജയന്റെ 8 അടി നീളത്തിലുള്ള ഫ്ലെക്സ് ബോര്‍ഡാണ് കേരളത്തിലെ എല്ല കവലയിലും ഓരോ നൂറ് മീറ്റര്‍ കൂടുമ്പോഴും. സഹിക്കൂല്ല. എന്തുമാത്രം പൈസ ചിലവാക്കിയിട്ടുണ്ടാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജയലളിതയയെ കണ്ട് പഠിക്കുകയാണ് ചേട്ടന്‍. എന്തായാലും ഇപ്പൊ പൊന്നാന്നിയില്‍ മദനിയുടെ കൂടെ മദനി ഒരു വിശുദ്ധനാണെന്ന് പറയുന്നുണ്ട് ഒരു ഉളുപ്പുമില്ലാതെ. വോട്ടിനു വേണ്ടി എന്തു നിലയും മറന്നു കളിക്ക്കാന്‍ ഒരു നാണവുമില്ല. ഓര്‍മ്മയുട്ണോ മദനി പഴയ തീപ്പൊരി വര്‍ഗീയ പ്രസംഗങ്ങള്‍ എന്നൊക്കെ ആരും ബ്ലോഗില്‍ ലേഖനവും എഴുതൂല ;). ചുമ്മാതല്ല ബെര്‍ളി എഴുതിയത് ഇടയലേഖനം, മദനി കുമ്പസാരിച്ചപ്പോ പാപമോചനം നടത്തപ്പെട്ടുവെന്ന് പിണറായി :)

എന്തായാലും തൊമ്മന്‍ പറഞ്ഞതുപോലെ ഇടതുപക്ഷം മുഴുവന്‍ ഒരു സൌഹാര്‍ദപരമായ മത്സരത്തിനാണ് എല്ലായിയടത്തും. ഒരു സുപ്രഭാതത്തില്‍ നവീന്‍ പട്നായിക്കിന്റേം ദോസ്തുക്കളായില്ലേ. എന്നിട്ട് വര്‍ഗീയത തോല്‍പ്പിക്കാനെന്ന്...എന്റമ്മേ!

സിന്ധുജോയിക്ക് കെ.വി തോമസന്നെ വേണമായിരിക്കും. ആന്റണി ദില്ലിയിലിരുന്നു വെട്ടിയതാണെന്ന് കേള്‍ക്കുന്നു ഈഡനെ. അവരെയൊക്കെ സഹിച്ചാലും പണ്ട് ഗമ്മും ചവച്ച് ബെര്‍മുഡയും ഇട്ട് ഹെലോ വാട്ട്സ് അപ്പ് പറഞ്ഞ് ബാംഗ്ലൂരിലെ ബ്രിഗേഡിലൂടെ നടന്ന ജോസ് മാണി ജയിക്കാന്നൊക്കെ വെച്ചാ‍ാ‍ാ‍ാ? :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇഞ്ചിപ്പെണ്ണിന്റെ അവലോകനം വായിച്ചു.“പ്രത്യേകിച്ച് ഇടതു മുന്നണിയ്ക്കെതിരായി ജന വികാരം നില നിൽ‌ക്കുമ്പോൾ”..കൊള്ളാം...യു.ഡി എഫിനെതിരായി ഒരു വികാരവുമില്ല.സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ തന്നെ ഇടതുമുന്നണിയ്ക്ക് മുൻ‌തൂക്കം ഉണ്ടെന്നുള്ളതല്ലേ ശരി..?

ഫ്ലക്സ് ബോർഡുകൾ ഒന്നും അത്ര ചിലവുള്ള കാര്യങ്ങളല്ല ഇക്കാലത്ത്.ഇവിടെ ഒക്കെ കല്യാണങ്ങളും കൊച്ചിന്റെ ചോറൂണും വരെ ഇപ്പോൾ ഫ്ലക്സ് ബോർഡിൽ ആയിക്കഴിഞ്ഞു.ഏന്തിയും വലിഞ്ഞും, ഇടയ്ക്കു നിർത്തി വച്ചും ചെന്നിത്തല ചേട്ടൻ നടത്തിയ “രക്ഷാ‍മാർച്ച്” എങ്ങനെ അവസാനിച്ചു എന്ന് എല്ലാവരും കണ്ടതാണ്.

രാഷ്ട്രീയം എന്നത് ഇരുമ്പുലക്കയല്ല.അതു അതാത് കാലങ്ങളിൽ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ അനുസരിച്ചു മാറിക്കൊണ്ടിരിയ്ക്കും.മദനി ഒരു കാലത്ത് തീവ്രവാദ നിലപാടുകൾ എടുത്തിരുന്നു എന്നു കരുതി ലോകമുള്ളിടത്തോളം കാലം അങ്ങനെ തന്നെ ആയിരിയ്ക്കണം എന്നുണ്ടൊ?ഇടതു പക്ഷത്തെ സംബന്ധിച്ചിടത്തോളം വർഗീയതയെക്കുറിച്ചും, തീവ്രവാദത്തെക്കുറിച്ചും, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ചില കാഴ്ചപ്പാടുകൾ ഉണ്ട്.അതിന്റെ അടിസ്ഥാനത്തിലാണു പ്രവർത്തിയ്ക്കുന്നത്.അതു കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് കണ്ടതുമാണ്.അപ്പോൾ മദനി എന്നല്ല, ആരു ഈ നയങ്ങളുമായി യോജിച്ചു പ്രവർത്തിയ്ക്കാൻ വന്നാലും സ്വീകരിയ്ക്കണം.ഒറീസയിൽ നവീൻ പട്‌നായിക്കിന്റെ കാര്യത്തിലും ഇതു തന്നെ നിലപാട്.ബി.ജെ.പിയുമായുള്ള ബാന്ധവം അവർ അവസാനിപ്പിച്ചപ്പോൾ സി.പി.എം എന്തു ചെയ്യണമായിരുന്നു?അത്തരം ഒരു സാഹചര്യത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം,അവരെ സി.പി.എം പോലുള്ള പ്രസ്ഥാനത്തിനു മുൻ‌തൂക്കമുള്ള ഒരു മുന്നണിയുടെ ഭാഗമാക്കാൻ ശ്രമിയ്ക്കുകയും അങ്ങനെ അവരോടൊപ്പം നിൽ‌ക്കുന്ന ലക്ഷക്കണക്കായ ജനങ്ങളെ വ്യത്യസ്തമായ ഒരു പാതയിലേയ്ക്കു നയിയ്ക്കാൻ ശ്രമിയ്ക്കുകയുമാനെന്നുള്ളതാണ്.മദനിയുടെ കാര്യത്തിലായാലും, നവീൻ പട് നായിക്കിന്റെ കാര്യത്തിലായാലും ഇങ്ങനെ തന്നെയാവണം സി.പി.എം ഒരു രാഷ്ട്രീയ ഇടപെടൽ നടത്തേണ്ടത് എന്നു തന്നെയാണു എന്റെ അഭിപ്രായം.പി.ഡി.പി യോടൊപ്പം നിൽ‌ക്കുന്ന ഒരു വലിയ ജനവിഭാഗമുണ്ട്.അവരെ ഇടതു പക്ഷത്തിന്റെ ചേരിയിലേയ്ക്കു കൊണ്ടു വരികയാണു ചെയ്യേണ്ടത്.മദനിയുടെ വോട്ടിനായി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കന്മാർ കോയമ്പത്തൂർ ജയിലിൽ കാത്തു കെട്ടിക്കിടന്നതും അങ്ങനെ ഭരണം നേടിയെടുത്തതൊന്നും ആരും മറന്നിട്ടില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദനിയുടെ ചിത്രം വലുതായി അടിച്ച് യു.ഡി.എഫ് ഇറക്കിയ പോസ്റ്ററുകളും എല്ലാവർക്കും ഓർമ്മയുണ്ട്.മദനി ജയിലിൽ കിടക്കുമ്പോളായിരുന്നു ബി.ജെ.പി അധികാരത്തിലിരുന്നത്.ഒമ്പതു വർഷം അദ്ദേഹത്തെ ജയിലിൽ ഇട്ടിട്ടും ബി,ജെ.പിയ്ക്കു പോലും മദനിയ്ക്കു എതിരെയുണ്ടായിരുന്ന കുറ്റങ്ങൾ തെളിയിയ്ക്കാനും പറ്റിയില്ല.ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.

കെ.വി.തോമസ് ആരാ മോൻ?”താനും ചെന്നിത്തലയും നിർദ്ദേശിച്ച ആളല്ല എറണാകുളത്തു സ്ഥാനാർത്ഥി ആയതെന്ന് ഇന്നലെ ഉമ്മൻ ചാണ്ടി വിലപിയ്ക്കുന്നത് കണ്ടു.തോമസ് മാഷ് കളിയ്ക്കേണ്ട കളി കളിച്ചു.എറണാകുളം പോലെ തന്ത്രപ്രധാനമായ സ്ഥലത്തെ എം.പി ആകുന്നതിലെ നേട്ടങ്ങൾ മനസ്സിലാക്കി കാണേണ്ടവരെ വേണ്ട പോലെ കണ്ടു.കഴിഞ്ഞ കുറെ ദിവസമായി ദില്ലിയിലായിരുന്നല്ലോ എന്നു ചോദിച്ചപ്പോൾ “ ഞാൻ തിരുമ്മു ചികിത്സയ്ക്കു “ പോയതായിരുന്നുവെന്നായിരുന്നു മറുപടി.ലോകം മുഴുവൻ തിരുമ്മു ചികിത്സയ്ക്കു കേരളത്തിൽ വരുമ്പോൾ തോമസ് മാഷ് ദില്ലിയ്ക്കു വണ്ടി കയറി.അങ്ങനെ “തിരുമ്മി” സീറ്റ് സ്വന്തമാക്കി!(സീറ്റു കിട്ടി ആദ്യം അദ്ദേഹം കാണാൻ പോയത് “അച്ചാരു പറമ്പിൽ തിരുമേനിയെ” ആണ്.അതൊന്നും ഇവിടെ ആർക്കും വാർത്തയേ അല്ല)

ഗോവിന്ദ said...

കണ്ടകശനി മെർക്കൊഷ്യോയുടെ പോസ്റ്റിൽ ഗോവിന്ദൻ ഇങ്ങനെ പറഞ്ഞാരുന്നു
“യൂഡീഎഫിനു കിട്ടാൻ എന്തെങ്കിലും സാദ്ധ്യത ഉള്ളത്
വയനാട്
മലപ്പുറം
പത്തനംതിട്ട
എറണാകുളം”

ആ നാലിൽ മൂന്നെണ്ണം ഞാൻ തിരുത്തിയിരിക്കുന്നു..എന്നു വച്ചാൽ പിൻ‌വലിച്ചിരിക്കുന്നു. അപ്പോൾ ശേഷിക്കുന്നത് പത്തനം തിട്ട മാത്രം

കാരണം കൂടി പറയാം
ഷാനവാസ് ജയിക്കാന്നായി ജയിച്ചവൻ...മുല്ലപ്പള്ളീടെ ആൾക്കാരും മുരളീധരന്റെ ആൾക്കാരും ഒക്കെ കൈ കോർക്കുമ്പോൾ ഷാനവാസ് കട്ടപ്പൊക

2. മലപ്പുറം പൊന്നാനിക്കൊപ്പം കുളത്തിലേക്ക് ..അടിയൊഴുക്കുകൾ കാണാൻ കണ്ണു തുറന്നിരുന്നാൽ ..ഹജ്ജിനു പോകുന്നവരിൽ നിന്ന് കാശ് വാങ്ങിച്ചവൻ ഏഴു നിലയിൽ പൊട്ടും...മദനിയെ കേൾക്കാൻ വന്ന ആൾക്കൂട്ടം മതി അപ്പുറത്തു നിന്ന എത്ര പേർ ഇപ്പുറം വന്നു എന്നറിയാൻ

3. എറണകുളം ...എന്റെ സ്ഥാനാർത്ഥി ഹൈബി ഈഡൻ എന്ന കരുണാകരന്റെ വാക്യത്തിൽ എല്ലാം ഉണ്ട്..ബാക്കി കൈകാര്യം ചെയ്യാൻ ആളുണ്ടെറുണാകുളത്തിൽ

അങ്ങനെ നോക്കുമ്പോൾ പത്തനം തിട്ട മാത്രമാണ് ഒരപവാദം...ഇനിയും ഒരു മാസമുണ്ടല്ലോ....ഇടക്ക് വച്ചു ഞാൻ പിൻ‌വലിച്ചോളാം

അതൂടെ പിൻവലിച്ചിട്ടു വേണം മാരീചനെ ഒന്നു നേരിട്ടു കാണാൻ ...ഇരുപതിൽ ഇരുപതും പ്രവചിച്ച ആ ക്രാന്ത ദർശിയോടൊത്തു ഒരു 5 കുപ്പി ബിയർ ആറ്റിക്കണം


ശനിയാഴ്‌ച് രാത്രിയാണ്..സ്പെല്ലിംഗ് തെറ്റും..മന്നിച്ചിടുങ്കോ

പിന്നെ ഒരു കാര്യം കൂടി പറയാം...എല്ലാവരും പറയുന്ന പോലല്ല... കേരള ഈസ് നോട്ട് എ സ്റ്റേറ്റ് വേർ ആന്റി ഇങ്കുമ്പൻസി വർക്ക്സ്...ഇവിടെ ഭരണത്തിലായിരുന്ന ഇടതു പക്ഷം രണ്ടു പ്രാവ്ശ്യം തോറ്റപ്പോഴും രണ്ടു പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടിരുന്നു. കേരളത്തിലെ മനുഷ്യർ സെൻസിബിൾ ആണ്..അവർക്കെവിടുന്നാണ് ഗുണങ്ങൾ കിട്ടുന്നത് അവരെ ജനം കൈവിടില്ല. അതാണ് 1977 ൽ കണ്ടത്....ഇന്ത്യ മുഴുവൻ അടിയന്തിരാവസ്ഥയെ പുറം തള്ളിയപ്പോഴും കേരളം രണ്ടു കൈയും നീട്ടി സ്വീകരിക്കയായിരുന്നു.

പോയിന്റ് നമ്പർ 2.

കുടുംബശ്രീ പ്രസ്ഥാനം ഗ്രാമ ഗ്രാമാന്തരങ്ങളിൽ ചെലുത്തുന്ന സ്വാധീനം, അത് സമൂഹത്തിൽ നടത്തിയ രാഷ്‌ട്രീയ വൽക്കരണം അനുഭവിച്ചറിയുക...സ്വന്തം ജനശ്രീയെ കൊണ്ടുവരിക വഴി കോൺഗ്രസ്സും എം എം ഹസനും 35 ലക്ഷം പാവങ്ങളെ, പാവപ്പെട്ട സ്ത്രീകളെ ഇടതു പക്ഷത്തെത്തിക്കുകയായിരുന്നു. 35 ലക്ഷം അംഗങ്ങൾ എന്നാൽ 1.5 കോടി മനുഷ്യർ എന്നാണർത്ഥം ...നേരിട്ടുള്ള ഗുണബോക്താക്കൾ...പാലൊളി ചെയ്തു കൊണ്ടിരിക്കുന്ന നിശബ്ദ വിപ്ലവമാണ് മലപ്പുറം ജില്ലയിൽ ഇടതു പാർട്ടികളുടെ സമ്മേളനങ്ങളിലും കണ്വൻഷനുകളിലും കാണുന്ന വർദ്ധമാനമായ പർദ്ദയിട്ട ആൾകൂട്ടം.

ഇതൊന്നും... പറഞ്ഞാൽ അറിയില്ല...ചൊറിഞ്ഞാലേ അറിയൂ

ഓഫ്

ചിരിച്ചും കളിച്ചും കമന്റിടുമ്പോഴും അറിയാതെ പുറത്തു ചാടുണുണ്ട് മനസ്സിലിരുപ്പ്, ഓറോ നിഷ്‌പക്ഷന്മാരുടെ

ഗോവിന്ദ said...

അല്ല
ഇഞ്ചിപ്പെണ്ണ് എവിടെ ഫ്ലെക്സ് ബോർഡ് കണ്ടെന്നാ പറയുന്നത്...ഞാനിന്നു രാവിലെ തൃശൂർ മുതൽ ആലപ്പുഴ വരെ നാഷണൽ ഹൈവേയിൽ കൂടി പോയി ...100 മീറ്റർ പോയിട്ട് അഞ്ചാറു കിലോ മീറ്റർ കൂടുമ്പോൾ പോലും പൈണറായീടെ ഫ്ലെക്സ് ബോർഡൊന്നു കണ്ടില്ല.

അമേരിക്കയിൽ ഇരിക്കുന്നവർക്ക് ഹൈ റെസലൂഷൻ ഉപഗ്രഹ കമറ ഉണ്ടല്ലോ? അതു മറന്നു പോയി
:)

t.k. formerly known as തൊമ്മന്‍ said...

മൂര്‍ത്തി - താങ്കള്‍ പറയുന്നതിനോട് തത്വത്തില്‍ യോജിക്കുന്നു. തന്റെ യോഗ്യതകള്‍ കാണിച്ച് വോട്ടര്‍മാരില്‍ നിന്ന് പിന്തുണ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ തരൂര്‍ തോല്‍ക്കുക തന്നെ വേണം. ഞാന്‍ ഉദ്ദേശിച്ചത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളാണ്.

സുനില്‍ - പുനര്‍നിര്‍ണയത്തിനുശേഷം പേപ്പറില്‍ ഇടതുമുന്നണിക്ക് ചെറിയ മുന്‍‌തൂക്കം വന്നിട്ടുണ്ടാകും. അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളും നല്ല സ്ഥാനാര്‍ഥിയും ഉണ്ടായാല്‍, 20-ല്‍ 19 മണ്ഡലങ്ങളിലും ആര്‍ക്കും ജയിക്കാം എന്ന ഒരു അവസ്ഥ കഴിഞ്ഞ തവണവരെ ഉണ്ടായിരുന്നു. ആ അവസ്ഥ തുടര്‍ന്നുപോകാന്‍ തന്നെയാണ് സാധ്യത. anti-incumbency യുഡീഫിന് അനുകൂലമാണ്; അതുകൊണ്ട് 10-ല്‍ അധികം സീറ്റുകളില്‍ അവര്‍ വിജയിക്കുമെന്ന് തോന്നുന്നു. മദനിയെ രാഷ്ട്രീയപ്രക്രിയയിലേക്ക് കൊണ്ടുവരണമെന്ന വാദത്തോട് യോജിക്കുന്നു. പക്ഷേ, മദനിയുടെ തീവ്രവാദി ബന്ധവുമായി അടുത്തയിടെ പുറത്തുവന്ന വാര്‍ത്തകള്‍ നിരാശാജനകമാണ്.

കെ.പി.സുകുമാരന്‍ - ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവമാണ് മിടുക്കരെ പാര്‍ട്ടികളില്‍ നിന്ന് അകത്തി നിറുത്തുന്നതെന്ന് തോന്നുന്നു. ഗ്രൂപ്പുകളി ജയിച്ചുവരുന്നവര്‍ക്ക് രാജ്യം ഭരിക്കാനുള്ള കഴിവോ സമയമോ ഉണ്ടാവില്ല.

റോബി - വിശദവിവരങ്ങള്‍ക്ക് നന്ദി. ഇങ്ങനെ എല്ലാ മണ്ഡലത്തെപ്പറ്റിയും വിവരങ്ങള്‍ കിട്ടിയെങ്കില്‍ നമുക്ക് ഫലത്തെപ്പറ്റി കുറച്ചുകൂടി കൃത്യമായി പറയാമായിരുന്നു :-)

മനോജ് - തരൂരിനെ ഹൈക്കമാന്റ്റിന്റെ സ്ഥാനാര്‍ഥി ആണ്. കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുകയാണെങ്കില്‍ മന്ത്രിയാക്കുകയായിരിക്കും ലക്ഷ്യം. അല്ലാതെ തിരുവനന്തപുരത്തുകാര്‍ക്ക് അദ്ദേഹത്തെക്കൊണ്ട് ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല. എറണാകുളത്ത് സെബാസ്റ്റ്യന്‍ പോള്‍ ആയിരുന്നെങ്കില്‍ കെ.വി.തോമസിന്റെ കാര്യം കഷ്ടമായേനെ. ആലത്തൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാ‍നാര്‍ഥി വളരെ ദൂര്‍ബലനാണെന്ന് തോന്നുന്നു. നല്ല സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കില്‍ അവര്‍ക്ക്ക് ചെറിയ സാധ്യതയൂള്ള മണ്ഡലമായിരുന്നു അത്.

ഇഞ്ചി - പ്രത്യേക നീക്കുപോക്കൊന്നുമില്ലാതെ തന്നെ ബി.ജെ.പി.യുടെ വോട്ട് കിട്ടാന്‍ സാധ്യതയുള്ള ആളാണ് തരൂര്‍ എന്ന് എനിക്കും തോന്നുന്നുണ്ട്. കമന്റുകളില്‍ പറയുന്ന കാര്യങ്ങള്‍ കുറെ ശരിയാണെങ്കിലും എന്റെയൊരു ഹഞ്ച് അദ്ദേഹം അവിടെ ജയിക്കുമെന്നാണ്. തെക്കന്‍ ജില്ലകളില്‍ അന്ധമായ രാഷ്ട്രീയലൈനിലുള്ള വോട്ടിംഗ് കുറച്ച് കുറവാണെന്ന് തോന്നുന്നു; എന്റെ ഓര്‍മയില്‍ ഇപ്പോഴും ഉള്ളത് സുരേഷ് കുറുപ്പിന്റെ കോട്ടയത്തെ ആദ്യത്തെ വിജയമാണ്.

ഗോവിന്ദ - 20-ല്‍ 20 സീറ്റുമൊക്കെ ഇടതുമുന്നണിക്ക് കിട്ടും എന്ന് പറയാനുള്ള സാഹചര്യമാണോ ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്? കുറഞ്ഞത് എറണാ‍കുളത്തും കോട്ടയത്തും ചാലക്കുടിയിലും ഉള്ള വോട്ടര്‍മാരോട് സംസാരിച്ചിട്ട് അത്തരമൊരു പ്രതികരണമല്ല എനിക്ക് കിട്ടുന്നത്. ഈ 3 സീറ്റുകളില്‍ 2 എണ്ണമെങ്കിലും ഐക്യമുന്നണി ജയിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

Inji Pennu said...

സുനില്‍കൃഷ്ണ

എനിക്ക് എന്തോ ആന്റി ഇടത് തരംഗം എന്ന് തോന്നി. പ്രത്യേകിച്ച് തിരുവന്തപുരത്തും എര്‍ണാളത്തും കോട്ടയത്തും. നിഗമനം തെറ്റാവാം. അറിഞ്ഞൂട.

ഫ്ലെക്സ് ബോര്‍ഡിനൊന്നും ചിലവില്ല എന്നൊക്കെ പറയുന്നത് അല്പം കടന്ന കൈ തന്നെ. ഞാന്‍ കണ്ട/കേട്ട കാര്യം പറഞ്ഞതാണ്, ക്ഷമിക്കണം. പിണറായി വിജയന്‍ തൂണിലും തുരുമ്പിലും പോലെയാണ് ഫ്ലെക്സ് വെച്ചിരിക്കുന്നത്. തൃശൂറ്ന്ന് തിരുവനന്തപുരം വരെയുള്ള റൂട്ടില്‍ മൊത്തം ഓരോ നൂറ് മീറ്റര്‍ കൂടുമ്പോഴും ഇതൊക്കെ തന്നെ സ്ഥിതി. (ആകെ കൂടി അഞ്ചോ ആറോ ആണ് പിണറായി ബാക്കിയാരുടെയെങ്കിലും കൂടെയുള്ളത് ഞാന്‍ എണ്ണിയത്) സത്യമായിട്ടും നല്ല ബോറാണ്.

എന്തിനും ഏതിനും ഇങ്ങിനെ കയ്യടിച്ച് പാസ്സാക്കിക്കോളൂ മോഹന്‍ലാലിന്റെ സിനിമകള്‍ പോലെ. ശരിയാണ് ശരിയാണ് പാര്‍ട്ടി കാലാനുസൃതമായി മാറിക്കോണ്ടേയിരിക്കും പറഞ്ഞത് തിരുത്തും തിരുത്തിയത് പറയും, ഇതെല്ലാം ലൂപ്പിലിടും. മനസ്സിലായി. മനസ്സിലായി. അതൊക്കെ തന്നേ ഞാനും പറഞ്ഞുള്ളൂ രണ്ട് മൂന്നു വാക്യത്തില്‍. അതായത് മദനിക്ക് പാപമോചനം കൊടുത്തുവെന്ന്. (പണ്ട് പണ്ടൊരിക്കല്‍ തിരുവന്തപുരത്ത് ശ്രീകാര്യത്ത് മദനിയുടെ പ്രസംഗം കേള്‍ക്കേണ്ടി വന്ന ഹതഭാഗ്യയാണ്, അതുകൊണ്ട് കൂടുതല്‍ ഒന്നും പറയല്ലേ, പ്ലീസ്). നാളെ വേണമെങ്കില്‍ പാര്‍ട്ടി വരുണ്‍ഗാന്ധിക്കും പാപമോചനം കൊട്ക്കും. വോട്ട് കിട്ടണമെന്നേയുള്ളൂ. അതൊക്കെ തന്നെ കാലാനുസൃതം.

ഗോവിന്ദേ, കഴിഞ്ഞ കുറേ ആഴ്ചകളായി ഞാന്‍ കേരളത്തില്‍ ഉണ്ട്. തലങ്ങും വിലങ്ങും ഉണ്ട്. ശംഖുമുഖത്ത് ഈ നവയാത്ര സമാപിച്ചപ്പോ തിരുവനന്തപുരത്തും ഉണ്ടായിരുന്നു. ന്തേ? എനി പ്രോബ്ലംസ്? ഇനി ഫ്ലെക്സി ബോര്‍ഡ് കണ്ടേ തീരുമെങ്കില്‍ അത് അവരു നിലത്തീറക്കീട്ടില്ലെങ്കില്‍ ഒരു വീഡിയോ വരെ പിടിച്ച് ഇടാം. എന്നിട്ട് നമുക്ക് എണ്ണിത്തുടങ്ങാം. അങ്ങിനെ ചെയ്യണമെന്ന് നേരു പറഞ്ഞാ കരുതീതാണ്, കേരളത്തിലെ പുതിയ ജയലളിത തരംഗം എന്നും പറഞ്ഞ്. പിന്നെ ആ, എനിക്കെന്ത് എന്ന് കരുതി. അത്രന്നേ.

ഇപ്പോഴൊക്കെ ഉപഗ്രഹമില്ലാതെയും കേരളത്തില്‍ എത്താംട്ടാ, ഒരു സീദാ 747 മതി. :)

Anonymous said...

കോണ്‍ഗ്രസ്സുകാരെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞത് ഖദറില്‍ പൊതിഞ്ഞ മാംസപിണ്ഡങ്ങളാണ് കോണ്‍ഗ്രസ്സുകാര്‍ എന്ന് ശശി തരൂര്‍ എന്ന ഒരു പോസ്റ്റില്‍ വായിക്കാം.

അധികാരദുര്‍വിനിയോഗത്തിലൂടെ സ്വകാര്യ സ്വത്ത് സമ്പാദിച്ചു കൂട്ടുന്ന ഖദറില്‍ പൊതിഞ്ഞ മാംസപിണ്ഡങ്ങളാണ് കോണ്‍ഗ്രസ്സുകാര്‍.

ഇന്ദിരയുടെ പാഴ്സി ഭര്‍ത്താവിന്റെ പേര് ഏറെ സൌകര്യപ്രദമായ ഗാന്ധി എന്നതിനു പകരം ടോഡിവാല(മദ്യവില്‍പ്പനക്കാരന്‍) എന്നായിരുന്നുവെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം വ്യത്യസ്തമാകുമായിരുന്നോ...

ടോറിനോയിലെ ഒരു കരാറുകാരന്റെ മകള്‍, കലാശാല ബിരുദമില്ലാത്തവള്‍, പ്രധാനമന്ത്രിയുടെ വസതിക്കു പുറത്തുള്ള ജനജീവിതത്തെക്കുറിച്ച് വിവരമില്ലാത്തവള്‍, വളരെ കുറച്ചു മാത്രം സംസാരിക്കുന്നവള്‍, പൊതുവേദിയില്‍ വെച്ചു പുഞ്ചിരിക്കാത്തവള്‍

ഇതെല്ലാം ശശി തരൂരിന്റെ വാക്കുകള്‍.

സഖാവ് ശശി said...

@സുനില്‍ കൃഷ്ണന്‍

ഒരു ഉളുപ്പുമില്ലല്ലോ സുഹൃത്തേ!!!!!!

വിമോചന സമരത്തെക്കുറീച്ചും പിന്നെ ഇടതു പക്ഷ നിലപാടുകളെകുറീച്ചും സത്യസന്ധവും തീവ്രവുമായി ഇടതുപക്ഷ ധാരയോടെ താങ്കളെഴുതുന്നതു കാണുമ്പോള്‍ ബഹുമാനത്തോടെ താങ്കളുടെ കമന്റുകളും പോസ്റ്റുകളും വായിച്ചുട്ടുണ്ട്. നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഒരു ഇടതുപക്ഷത്തിന്റെ സജ്ജീവ സാന്നിദ്ധ്യം അതില്‍ അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷെ എല്‍.ഡി.എഫിന്റെ പി.ഡി.പിയുമായുള്ള ഈ പുതിയ നിക്കാഹിനെ കുറീച്ചു താങ്കള്‍ പറഞ്ഞപ്പോള്‍ ആ ഉളുപ്പില്ലായമ കണ്ടു സ്വയം ജാള്യം തോന്നി !!

“ഇടതു പക്ഷത്തെ സംബന്ധിച്ചിടത്തോളം വർഗീയതയെക്കുറിച്ചും, തീവ്രവാദത്തെക്കുറിച്ചും, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ചില കാഴ്ചപ്പാടുകൾ ഉണ്ട്.“

“..അപ്പോൾ മദനി എന്നല്ല, ആരു ഈ നയങ്ങളുമായി യോജിച്ചു പ്രവർത്തിയ്ക്കാൻ വന്നാലും സ്വീകരിയ്ക്കണം...”

കഷ്ടം!!!

എങ്ങിനേയും വോട്ടൂ വാങ്ങി അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന ഒരു പണകൊതിയനായ പാര്‍ട്ടിയായേ എനിക്കിപ്പോള്‍ കാണാനാവൂ.. നാളെ ബിജെപി വിട്ട ശങ്കര്‍സിങ്ങ് വഗേലയേയും, കല്യാണ്‍ സിങ്ങിനേയും, ഗോവിന്ദാചാര്യയേയും പിന്നെ സിമി, ജമാ അത്തെ ഇസ്ലാമി നേതാക്കളേയും പാര്‍ട്ടി ഇനി കൂടെ കൂട്ടില്ലെന്ന് എന്താ ഉറപ്പ്. (ഭീകരതക്കെതിരെ പത്രത്തില്‍ രണ്ടു പ്രസ്താവന നടത്തിയാല്‍ മതിയാകുമല്ലോ!!!)

മദനിയുടെ രാജ്യ ദ്രോഹ പ്രസംഗം ഒരിക്കല്‍, ഒരിക്കലെങ്കിലും താങ്കള്‍ കേട്ടിരുന്നെങ്കില്‍, പൂന്തുറ കലാപത്തിന് പടയൊരുക്കം നടത്തിയ മദനിയെ കൂടെകൂട്ടീയ പാര്‍ട്ടിയെ താങ്കള്‍ ഇങ്ങിനെ ന്യായീകരിക്കില്ലായിരുന്നു.

തിരഞ്ഞെടുപ്പ് വന്നു നില്‍ക്കുന്ന ഈ സമയത്ത് വോട്ടിനു വേണ്ടി പാര്‍ട്ടി ആരുടെയൊക്കെ ആസനം കഴുകിക്കൊടൂക്കുന്നുണ്ട് എന്നു കൂടിയേ ഇനി കാണേണ്ടതുള്ളൂ.

കഷ്ടം!!!!

Anonymous said...

keralathil ninnu aaru jayichaalum, ee pravasyam delhiyil poyi soniaku kai pokkukaye ulloo....

ജനശക്തി said...

---അതത് മേഖലകളില്‍ വൈദഗ്ദ്ധ്യവും വിദ്യാഭ്യാസവും ഭാവനയും ക്രാന്തദര്‍ശിത്വവുമുള്ളവരായിരുന്നു ഒരോ വകുപ്പുകളുടെയും മന്ത്രിമാരായി വരേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ പാര്‍ട്ടിപ്രാമുഖ്യ രാഷ്ട്രീ‍യ വ്യവസ്ഥയില്‍ അതിനുള്ള സാധ്യത അപൂര്‍വ്വമാണ്. മന്‍‌മോഹന്‍സിങ്ങ്-ചിദംബരം പോലുള്ളവരെ അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസമുള്ളത് അത്കൊണ്ടാണ്.

ഈയിടയായി സ്ഥിരമായി കേള്‍ക്കാറുള്ള ഒരു എലീറ്റിസ്റ്റ് വാദമാണിത്. ജനപ്രതിനിധിസഭകളിലും ക്യാബിനറ്റംഗങ്ങളിലും "അതാത് മേഖലകളില്‍" വൈദഗ്ധ്യവും വിദ്യാഭ്യാസവും ഉണ്ടായാല്‍ മാത്രം ഒരു കാര്യവുമില്ലെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് നമ്മുടെ ചിദംബരം. ലാഭത്തില്‍ നടക്കുന്ന കമ്പനികളെ ഡിസ് ഇന്‍വെസ്റ്റ് ചെയ്ത് കഴിച്ചിലാക്കാന്‍ തക്കം നോക്കിനടക്കുന്ന അയ്യാളെ തന്നെ ഉദാഹരിച്ച അഞ്ചരക്കണ്ടി സുകുമാരന്‍ ഏതു ഭാവനാലോകത്താണിരുന്ന് സംസാരിക്കുന്നത് എന്ന്‍ മനസിലാവുന്നില്ല. ഒക്സ്ഫോഡിലും കേംബ്രിജിലും ഗസ്റ്റ് ലെച്ചറെടുക്കുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് സ്വന്തം മൂക്കിന്റെ ചുവട്ടിലുള്ള അറ്റോമിക് എനര്‍ജി വകുപ്പിലെ തോന്ന്യാസം കാണാന്‍ കണ്ണില്ലാതെ പോയി. ആണവ ഇന്ധനത്തിന്റെ മോശപ്പെട്ട കൈകാര്യം ചെയ്യല്‍ മൂലം കഴിഞ്ഞ കുറേ വര്‍ഷമായി ആണവോര്‍ജ്ജവകുപ്പിന്റെ കീഴിലെ 17 ഘനജല റിയാക്ടറുകള്‍ അവയുടെ 50%ത്തില്‍ താഴെ കപ്പാസിറ്റിയിലാണ് ഓടുന്നതെന്നും ഇതു മൂലം 5,986 കോടിരൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് വന്നിട്ട് അധികനാളായില്ല. ആണവശാസ്ത്രജ്ഞന്മാരും വിദഗ്ധന്മാരും തന്നെയാണ് ആ ഡിപ്പാര്‍ട്ട്മെന്റിന്റെ തലപ്പത്ത് !

ഹാര്‍വാഡും യേലും പോലുള്ള ബഡാബംഗാളന്‍ ബീ-സ്കൂളുകളില്‍ പഠിച്ചിറങ്ങിയ, "അതത് മേഖലകളില്‍ വൈദഗ്ദ്ധ്യവും വിദ്യാഭ്യാസവും ഭാവനയും" ഉണ്ടായിരുന്ന വീരന്മാരുടെ കുരുട്ടുഭാവനയായിരുന്നല്ലോ റിയല്‍ എസ്റ്റേറ്റ് ബൂമിന്റെ മറയില്‍ സബ്പ്രൈം ലോണുകളെ പോലും എടുത്ത് ഷെയര്‍മാര്‍ക്കറ്റിലിടാനുള്ള ഉപദേശങ്ങള്‍ . ഏഴെട്ടു വര്‍ഷം കൊണ്ട് അത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ എവിടെ എത്തിച്ചു എന്ന് അഞ്ചരക്കണ്ടി കാണാത്തതോ അതോ സൗകര്യത്തിനു മറന്നതോ ? ദേശസാല്‍ക്കരണമെന്ന് കേട്ടാല്‍ ഓക്കാനം വരുന്ന അമേരിക്ക ഇന്ന് ഒബാമയുടെ നേതൃത്വത്തില്‍ പൊളിഞ്ഞ ബാങ്കുകളെയും ഡറ്റ്രോയിറ്റ് കാര്‍ കമ്പനികളെയുമൊക്കെ സര്‍ക്കാരിന്റെ, നികുതിപ്പണമുപയോഗിച്ച് കടക്കാരനാക്കി ചെയ്യുന്നത് ഫലത്തില്‍ ദേശസാല്‍ക്കരണമല്ലാതെ മറ്റെന്താണ് ?

ഇനി, ഇപ്പറഞ്ഞ "അതത് മേഖലയിലെ വിദ്യാഭ്യാസവും വൈദഗ്ധ്യവും" ഒന്നുമില്ലാത്തവന്‍ ഷൈന്‍ ചെയ്തതിന്റെ മറ്റൊരു സൂപ്പര്‍ ഉദാഹരണമാണ് നമ്മുടെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ്. കേരളത്തെ ഇന്ത്യക്കാകെ മാതൃകയാക്കിയ പല സാമൂഹ്യ/രാഷ്ട്രീയ മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചത് നമ്മുടെ "അതത് രംഗത്തെ വിദ്യാഭ്യാസവും വൈദഗ്ധ്യവും" ഇല്ലാത്ത ഇടത് വലത് നേതൃത്വങ്ങള്‍ തന്നെയാണ്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ നഷ്ടത്തിലായിരുന്ന പത്തില്പ്പരം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ എളമരം കരീം എന്ന "അതത് മേഖലയിലെ വിദ്യാഭ്യാസവും വൈദഗ്ധ്യവും" ഒന്നുമില്ലാത്ത രാഷ്ട്രീയക്കാരന്‍ ലാഭത്തിലാക്കി. വൈദ്യവിദ്യാഭ്യാസരംഗത്തെ ഒരു കുടക്കീഴിലാക്കാന്‍ ഒരു മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്ന തീരുമാനം നടപ്പിലാക്കിയതും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അതിനു ഭൗതിക സൗകര്യമൊരുക്കാന്‍ തീരുമാനിച്ചതും സ്കൂള്‍ അധ്യാപികയായ ഒരു ആരോഗ്യമന്ത്രിയാണ്. രണ്ടു വര്‍ഷം കൊണ്ട് 1500ല്പ്പരം ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നിരത്തിലിറക്കിയും സര്‍വീസ് കാര്യക്ഷമമാക്കിയും കെ.എസ്.ആര്‍.ടി.സി എന്ന "വെള്ളാന"യെ നഷ്ടത്തില്‍ നിന്നും കരകേറ്റിയത് ട്രാന്‍സ്പോര്‍ട്ട് വിദഗ്ധനായ ഒരു മന്ത്രിയല്ല. 7 ലക്ഷത്തിനും 11 ലക്ഷത്തിനും കേരളത്തില്‍ തന്നെ പുതിയ ബസ്സുകള്‍ ചെലവു കുറച്ച് എഞ്ചിനിയര്‍ ചെയ്യാം എന്ന തീരുമാനം നടപ്പിലാക്കി കാണിച്ചുകൊടുത്തതും ഇതേ മന്ത്രി തന്നെ.

അതുകൊണ്ട് ഇനിയെങ്കിലും ഈ "അതത് രംഗത്തെ വിദ്യാഭ്യാസവും വൈദഗ്ധ്യവും" അല്ല, രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രധാനം എന്ന് മനസിലാക്കൂ.

പ്രിയംവദ-priyamvada said...

Track

Anonymous said...

പണ്ട് പണ്ടൊരിക്കല്‍ തിരുവന്തപുരത്ത് ശ്രീകാര്യത്ത് മദനിയുടെ പ്രസംഗം കേള്‍ക്കേണ്ടി വന്ന ഹതഭാഗ്യയാണ്, അതുകൊണ്ട് കൂടുതല്‍ ഒന്നും പറയല്ലേ, പ്ലീസ്

കൂടുതല്‍ പറയുന്നതെന്തിനു? അതില്‍ തന്നെ ഉത്തരം ഉണ്ടല്ലോ. പണ്ടു പണ്ട്..

ഒരുത്തന്‍ നന്നാവാന്‍ തീരുമാനിച്ചാലും വിടൂല്ല അല്ലേ?

Ramachandran said...

പ്രിയപ്പെട്ട സഖാവു ശശി

സുനിൽ കൃഷ്‌ണന്റെ അഭിപ്രായം കേട്ട ഉടനെ

ഒരു ഉളുപ്പുമില്ലല്ലോ സുഹൃത്തേ!!!!!!

എന്ന് ( അഞ്ചാറു പ്രാവശ്യം) ആശ്ചര്യപ്പെടാൻ വേണ്ടി അയാൾ എന്തു തെറ്റാണ് പറഞ്ഞത് ?

എനിക്കിത്ര മാത്രമേ പറയാനുള്ളൂ..ചാരു കസേരയിൽ ചാരിക്കിടന്നുകൊണ്ട് രാഷ്‌ട്രീയ വിചിന്തനം നടത്തുക എന്നത് ഒഴിവുകാല വിനോദമായി കരുതുന്ന ഇന്റർനെറ്റ് ബുദ്ധിജീവികൾക്ക് ഹൈന്ദവ ഫാസിസ്റ്റ് ശ്ക്തികളെ നേരിട്ടെതിർത്ത് തങ്ങൾക്കുവേണ്ടി കൊലക്കത്തിക്കിരയാവുന്ന ഇടതു പക്ഷപ്രവർത്തകരോട് മുസ്ലീം - ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ അരക്ഷിത ബോധമനുഭവിക്കുന്ന നിസ്സഹായരായ ഒട്ടേറെ ആളുകൾക്ക് തികച്ചു സ്വാഭാവികമായുണ്ടാകുന്ന സഹജ ഭാവവും സഹോദര്യവും എത്രമാത്രം ആഴമേറിയതാണെന്ന് മനസ്സിലാക്കിയാൽ മാത്രമേ എന്തുകൊണ്ടാണ് ഇത്തരം ഗ്രൂപ്പുകളിലെ ആളുകൾ വളരെ ആവേശത്തോടുകൂടി എൽ ഡി എഫുമായി സഹകരിക്കുന്നത് എന്നതിന്റെ കാരണം മനസ്സിലാവൂ..അതിന്റെ ഫീൽ അറിയണമെങ്കിൽ ദന്തഗോപുരങ്ങളിൽ നിന്ന് ഇറങ്ങി സാധാരണ മനുഷ്യരോട് ഇടപഴകണം...നമ്മുടെ മാധ്യമങ്ങൾ ബോധപൂർവം ശരിയായ ചിത്രം നൽകുന്നില്ല എന്നതു തന്നെ കാരണം.

“കഷ്ടം!!!

എങ്ങിനേയും വോട്ടൂ വാങ്ങി അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന ഒരു പണകൊതിയനായ പാര്‍ട്ടിയായേ എനിക്കിപ്പോള്‍ കാണാനാവൂ.. നാളെ ബിജെപി വിട്ട ശങ്കര്‍സിങ്ങ് വഗേലയേയും, കല്യാണ്‍ സിങ്ങിനേയും, ഗോവിന്ദാചാര്യയേയും പിന്നെ സിമി, ജമാ അത്തെ ഇസ്ലാമി നേതാക്കളേയും പാര്‍ട്ടി ഇനി കൂടെ കൂട്ടില്ലെന്ന് എന്താ ഉറപ്പ്. (ഭീകരതക്കെതിരെ പത്രത്തില്‍ രണ്ടു പ്രസ്താവന നടത്തിയാല്‍ മതിയാകുമല്ലോ!!!) ”

ഇതു കണ്ടപ്പോൾ എനിക്കും പറയാൻ തോന്നിയത് കഷ്‌ടം എന്നു പറയാനാണ്. പേരിന്റെ മുന്നിൽ സഖാവ് എന്ന് എഴുതി വച്ചാൽ ആരും സഖാവാകില്ലല്ലോ? തങ്ങൾക്ക് വച്ചു നീട്ടിയ പ്രധാന മന്ത്രി സ്ഥാനമുൾപ്പെടെ നിരസിച്ച ( തങ്ങൾ ആഗ്രഹിക്കുന്ന നയങ്ങൾ നടപ്പാക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ ) ഒരു പാർട്ടിയെപ്പറ്റിത്തന്നെ അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന ഒരു പണകൊതിയനായ പാര്‍ട്ടി എന്നു പറയണം ! ( ബിജെപി വിട്ട ശങ്കര്‍സിങ്ങ് വഗേലയേയും, കല്യാണ്‍ സിങ്ങിനേയും യഥാക്രമം കോൺഗ്രസ്സും സമാജവാദി പാർട്ടിയും കൂടെ കൂട്ടിയിട്ടുണ്ട്..നല്ല ചരിത്ര ബോധം)

പണപ്പെട്ടിയുമായി ടിക്കറ്റിനായി സ്ഥാനാർത്ഥികൾ തിരുവനന്തപുരത്തും ന്യൂഡൽഹിയിലും ക്യൂ നിൽക്കുന്ന കോൺഗ്രസ്സ് സംസ്ക്കാരത്തോടു തന്നെ വേണം കേറിക്കിടക്കാൻ ഇടമില്ലാത്തവനെയും കുടുംബ മഹിമയോ പണപ്പെട്ടിയുടെ പിൻബലമോ ഇല്ലാത്ത വെറും സാധാരണക്കാരെ സ്ഥാനാർത്ഥികളാക്കുന്ന ഇടതു പക്ഷ സംസ്ക്കാരത്തെ തുലനം ചെയ്യാൻ.

മദനിയുടെ രാജ്യ ദ്രോഹ പ്രസംഗം ഒരിക്കല്‍, ഒരിക്കലെങ്കിലും താങ്കള്‍ കേട്ടിരുന്നെങ്കില്‍, ...........താങ്കള്‍ ഇങ്ങിനെ ന്യായീകരിക്കില്ലായിരുന്നു.

ശരിയാണ്, മ അ് ദനിക്കങ്ങനെ ഒരു ഭൂതകാലമുണ്ടായിരുന്നു. എന്നു വച്ച് ? ചമ്പൽ കൊള്ളക്കാർക്ക് പോലും മാപ്പു നൽകിയ നാടല്ലേ നമ്മുടേത്? ആർ ബാലകൃഷ്‌ണപിള്ളയുടെ പഞ്ചാബെങ്കിൽ പഞ്ചാബ് കേട്ടവരല്ലെ നമ്മൾ? അവർക്കൊക്കെ മാപ്പു കോടുക്കാമെങ്കിൽ..അവരൊന്നും പ്രശ്‌നക്കാരല്ലെങ്കിൽ..മ അ് ദനി മാത്രം പ്രശ്‌നക്കാരനാകുന്നത് അദ്ദേഹം ഒരു പാക്കിസ്ഥാൻ ഏജന്റാണെന്നുള്ള ഒരു ആശയം നമ്മുടെ മനസ്സിൽ നമ്മൾ അറിയാതെ കയറിപ്പറ്റിയതു കൊണ്ടാണോ( കാരണം അയാൾ ഒരു ന്യൂന പക്ഷ സമുദായ അംഗമായതിനാൽ അയാളുടെ കൂറ് അപ്പുറത്തണെന്ന് നമ്മളങ്ങ് ഉറപ്പിക്കുകയാണോ? ഇത്തരുണത്തിൽ ഒരു യഥർത്ഥ സഖാവ് ( സഖാവു ശശി അങ്ങനെയാണ് എന്നു കരുതട്ടെ) ചെയ്യേണ്ടതെന്താണ്?

ഇതു കൂടി ഒന്നു കേട്ടോളൂ..എന്താണ് മ അദനിക്ക് പറയാനുള്ളതെന്ന്..

തീവ്രവാദബന്ധം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം: മഅ്ദനി

കുറ്റിപ്പുറം: രാജ്യത്തെ ശിഥിലമാക്കുന്ന എന്തെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി പറഞ്ഞു. യുഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ താന്‍ സ്വര്‍ഗീയനും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമ്പോള്‍ ഭീകരവാദിയുമാകുന്ന വിചിത്രകാഴ്ചയുടെ ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയുമെന്നും കുറ്റിപ്പുറത്ത് എല്‍ഡിഎഫ് പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ കവന്‍ഷനില്‍ മഅ്ദനി പറഞ്ഞു.

തന്നെ കൊടുംഭീകരനാക്കി കോയമ്പത്തൂര്‍ ജയിലിലടച്ച സമയത്താണ് ലീഗ്-കോൺഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കായി വന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ അന്ന് ചുമത്തിയിരുന്നു. ഒരു കോടതിയും കുറ്റവിമുക്തനാക്കിയിരുന്നില്ല. ഭീകരവാദസംഘടനയായ അല്‍ ഉമയുടെ 'മാസ്റര്‍ ബ്രെയിന്‍' എന്നുപോലും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ച സമയത്താണ് കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളും കോയമ്പത്തൂര്‍ ജയിലിനുമുന്നില്‍ പിഡിപിയുടെ പിന്തുണയ്ക്കായി ക്യൂനിന്നത്.

പൂര്‍ണമായും കുറ്റവിമുക്തനാക്കപ്പെട്ടശേഷമാണ് ഇടതു-മതേതര പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. അക്കാരണംകൊണ്ടുമാത്രം മഅ്ദനി വീണ്ടും ഭീകരവാദിയാവുകയാണ്. ഈ തെരഞ്ഞെടുപ്പിലും പിഡിപിയുടെ പിന്തുണ തേടി വന്നിട്ടില്ലെന്നു പറയാന്‍ ചങ്കൂറ്റമുള്ള യുഡിഎഫ് നേതാക്കളുണ്ടോ എന്ന് മഅ്ദനി വെല്ലുവിളിച്ചു.

മുസ്ളിം ജനവിഭാഗത്തിന്റെ ഇച്ഛാശക്തി സാമ്രാജ്യത്വത്തിനു മുന്നില്‍ അടിയറവയ്ക്കുന്നതിനെതിരായുള്ള പോരാട്ടംകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. സാമ്രാജ്യത്വത്തെ എതിര്‍ത്ത് പീഡിതരുടെ കൂടെ നില്‍ക്കുന്ന ഇന്ത്യയുടെ പാരമ്പര്യമാണ് കോൺഗ്രസ് അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇടതു മതേതര ബദല്‍ അധികാരത്തിലെത്തണം- മഅ്ദനി പറഞ്ഞു.

t.k. formerly known as തൊമ്മന്‍ said...

അനോനി,
പാര്‍ട്ടിയുടെ പരമോന്നത നേതാവിനെ വിമര്‍ശിച്ചിട്ടുപോലും ആ പാര്‍ട്ടിയില്‍ ശശി തരൂരിന് ചേര്‍ന്ന് പ്രവൃത്തിക്കാന്‍ കഴിയുന്നത് കോണ്‍‌ഗ്രസ് പാര്‍ട്ടിയുടെ ഒരു ഗുണമായിട്ടാണ് ഞാന്‍ കരുതുന്നത്.

ജനശക്തി,
വാള്‍ സ്ട്രീറ്റിന്റെ പതനം കുറച്ചുപേരുടെ അത്യാഗ്രഹം കൊണ്ട് സംഭവിച്ചതാണ്. അത് സ്വതന്ത്രവിപണിയുടെ ബലഹീനതയായി വ്യാഖ്യാനിക്കുന്നത് തെറ്റാണ്. അത്തരം വീഴ്ചകള്‍ക്ക് ദേശസാല്‍ക്കരണം ഒരു മരുന്നുമല്ല. സ്വതന്ത്രവിപണിയെ കയറൂരി വിടാതെ നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാറിന്റെ കടമ. അതിന്നുനേരെ റെയ്‌‌ഗന്റെ മുതലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാരുകള്‍ കണ്ണടച്ചതും നിലവിലിരുന്ന നിയമങ്ങളില്‍ അയവുവരുത്തിയതുമാണ് ഇപ്പോള്‍ കാണുന്ന സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയില്‍ എത്തിച്ചത്. ഇന്ത്യയുടെ ശ്രദ്ധാപൂര്‍വ്വമുള്ള സ്വകാര്യവല്‍ക്കരണത്തെ, പണ്ട് പാശ്ചാത്യര്‍ വേഗത പോര എന്ന് പറഞ്ഞ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇപ്പോള്‍ ചെറിയ ചളിപ്പോടെ അംഗീകരിക്കുന്നുണ്ട്. അതിന്റെ ക്രഡിറ്റ് മന്‍ മോഹന്‍ സിംഗിനും നരസിംഹറാവുവിന്നും ചിദംബരത്തിനുമൊക്കെയാണ്. രാഷ്ട്രീയത്തിനുപുറത്തുള്ള അവരുടെ പ്രവൃത്തിപരിചയം നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിച്ചിട്ടുണ്ടാവും എന്ന് ഉറപ്പ്. ശശി തരൂര്‍ വിദേശകാര്യമന്ത്രിയായാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. യു.എന്‍. സെക്രട്ടറി ജനറല്‍ ആകാന്‍ നോക്കിയ ആളല്ലേ.

Anonymous said...

കോണ്‍ഗ്രസ്സിന്റെ ഗുണത്തെക്കുറിച്ചുള്ള തര്‍ക്കം അവിടെ നില്‍ക്കട്ടെ.

What about Sasi Tharoor? താന്‍ ഇത്രയും തരം താണ രീതിയില്‍ പരിഹസിച്ച ഒരു നേതാവിന്റെ കീഴില്‍, പരിഹസിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി താന്‍ പരിഹസിച്ച ഒരു തെരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ മത്സരിക്കുമ്പോള്‍ ശശി തരൂര്‍ നേരത്തെ പറഞ്ഞത് വിഴുങ്ങിയോ അതില്‍ ഉറച്ച് നില്‍ക്കുന്നോ എന്ന് ചോദിക്കാമല്ലോ അല്ലേ? വിഴുങ്ങിയെങ്കില്‍ അത് പരസ്യമായി പറയാന്‍ ബാധ്യതയില്ലേ? പഴയ അഭിപ്രായം തന്നെ എങ്കില്‍ സ്ഥാനാര്‍ഥിയാകുവാന്‍ എന്ത് ധാര്‍മ്മികതയാണദ്ദേഹത്തിനുള്ളത്?

Ramachandran said...

പ്രിയപ്പെട്ട തൊമ്മാ

പരമോന്നത നേതാവിനെ വരെ അപമാനിക്കാൻ അനുവദിക്കുന്ന കോൺഗ്രസ്സിന്റെ ജനാധിപത്യ ബോധത്തെക്കുറിച്ച് താങ്കൾക്കഭിമാനിക്കാൻ സ്വാതന്ത്ര്യമുണ്ട് .. തൃശൂരിൽ വടക്കനെ കൊണ്ടുവരാൻനോക്കിയപ്പോൾ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് വക്താവിന്റെ അനുഭവം നമ്മുടെ കണ്മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചും.

ഇവിടെ അതല്ല ഇഷ്യു.

കോണ്‍ഗ്രസ്സുകാരെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞത് ഖദറില്‍ പൊതിഞ്ഞ മാംസപിണ്ഡങ്ങളാണ് കോണ്‍ഗ്രസ്സുകാര്‍ എന്നത്രെ. അപ്പോൾ ശശി തരൂര്‍ ഇപ്പോൾ എന്തായി?
ഖദറില്‍ പൊതിഞ്ഞ വെറുമൊരു മാംസപിണ്ഡമായി

ഹ ഹ ഹ
:)

ഒരു മാംസ പിണ്ഡം വിദേശ കാര്യമന്ത്രിയായി നടക്കുന്ന കാര്യമോർക്കുമ്പോൾ ചിരി വരുന്നു.

ഇന്ത്യൻ ബാങ്കിംഗും ഇൻഷുറൻസുമൊക്കെ വിദേശ മൂലധനത്തിനായി തുറന്നിടാനുള്ള നീക്കത്തിനെതിരെ അനേകം പണിമുടക്കുകൾ നടത്തിയ തൊഴിലാളി സംഘടനകൾ, നവരത്ന സ്ഥാപനങ്ങൾ പോലും ഡിസ്‌ഇൻ‌വെസ്‌റ്റ്മെന്റ് എന്ന പേരിൽ വിറ്റു തുലക്കുന്നതിനെതിരെ നിരന്തരം പോരാടിയ ഇടതു പക്ഷം, ഫുൾ കൺ‌വർട്ടബിലിറ്റി ഉടൻ നടപ്പാക്കണമെന്ന് ആട്ടോണമസ് സ്ഥാപനമായ റിസർവ് ബാങ്കിനു നേരിട്ടു നിർദ്ദേശം നൽകിയ മുൻ ഗവർണർ കൂടിയായ പ്രധാനമന്ത്രിയെ ഇതിനെക്കുറിച്ച് പഠിക്കാൻ താരാപൂർ കമ്മിറ്റിയെ നിയമിച്ചു കൊണ്ട് അനുസരിക്കാതിരുന്ന മുൻ ഗവർണർ വൈ വി റെഡ്ഡി...ഇവരെ ഒക്കെ അല്ലെ നാം യഥാർത്ഥത്തിൽ നന്ദിയോടെ സ്മരിക്കേണ്ടത്?

അനുരൂപ് said...

*ബഹു. തൊമ്മന്‍, ഞാന്‍ നേരത്തെ ഇട്ടിരുന്ന കമ്മെന്റ്‌ നീക്കിയതു ആളുമാറി പ്രതികരിച്ചതുകൊണ്ടാണ്.

ഇവിടെ ആളുകളുടെ സാധ്യതയില്‍ തുടങ്ങി, വര്‍ഗീയതയും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെ പ്രസ്താവനകളാകുന്നത്‌ കണ്ടു. ബഹു. തൊമ്മന്‍ "സര്‍വേകള്‍ പ്രകാരം യൂഡീഎഫിന് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് കാണുന്നു. പക്ഷേ, അതെങ്ങനെ സാധ്യമാകും എന്ന് മനസ്സിലാകുന്നില്ല. "
എന്നു എഴുതിയതു കാര്യങ്ങളെക്കുരിച്ച് വ്യക്തമായ ധാരണ ഇല്ലാതിരുന്നതുകൊണ്ടാണെന്ന് കരുതുന്നു. ഒരു ഭരണ വിരുദ്ധവികാരമിവിടെയുണ്ട് എന്നു പറയുന്നത്‌ കേവലം മാധ്യമകല്പന ആണെന്ന് കരുതുക വയ്യ.

ഒരു വ്യക്തി തന്റെ വോട്ട് നിര്‍ണയിക്കുക പ്രധാനമായും രണ്ട് ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്‌.
ഒന്ന് :- മത്സരിക്കുന്ന വ്യക്തികള്‍
രണ്ട്‌ :- പിന്തുടരുന്ന പ്രസ്താനത്തിന്റെ ആശയങ്ങള്‍.

ആദ്യ ഘടകത്തില്‍ മത്സരിക്കുന്ന ആളുടെ വ്യക്തിത്വം, മുന്‍കാലപ്രവര്‍ത്തനം എന്നിവ പരിഗണിക്കപെടുമ്പോള്‍, രണ്ടാമത്തെ ഘടകത്തില്‍ പ്രസ്താനത്തിന്റെ ആശയങ്ങള്‍, മുന്‍കാലപ്രവര്‍ത്തനം എന്നിവ വ്യാഖ്യാനിക്കപെടും. അതുകൊണ്ട് ഒരു മണ്ഡലത്തില്‍ മുഖം നോക്കി കുത്തുന്നവരുടേയും ഛിഹ്നം നൊക്കി കുത്തുന്നവരുടേയും അനുപാതം വിജയികളെ നിശ്ചയിക്കും. മുഖം നോക്കികുത്തുന്ന പ്രവണത കൂടിയാല്‍ ഇരു മുന്നണികള്‍ക്കും ഒരേ സാധ്യത തന്നെയാണുള്ളത്. മറിച്ചായാല്‍ ഭരണവിരുദ്ധവികാരത്തിന്റെ പിന്‍ബലത്തില്‍ വലതുപക്ഷം അനായാസ വിജയം പല മണ്ഡലത്തിലും നേടും. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ രണ്ടാമത്തേതിനാണ്‌ സാധ്യത കൂടുതല്‍.

അനില്‍@ബ്ലോഗ് said...

തോമ്മാ,
ഇത്തരം സര്‍വേകള്‍ക്ക് എത്രത്തോളം വഴങ്ങും ഇന്ത്യയെന്ന് കണ്ടു തന്നെ അറിയണം. അതു കേരളത്തിലായാലും. അനുരൂപ് ചൂണ്ടിക്കാട്ടിയത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. ഇവിടുത്തെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍, അതു ദൃശ്യമാദ്ധ്യമമായാലും പുറമ്പൂച്ചുകള്‍ക്ക് പിന്നാലെയാണ്. ബ്ലോഗ്ഗായാലും ചാനലുകാരുടെ സര്‍വ്വേ ആയാലും അതിനു പുറത്ത് നില്‍ക്കുന്ന ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന് മനസ്സിലാക്കുക. നമുക്ക്/സര്‍വ്വേക്ക് ലഭിക്കുന്ന പോപ്പുലേഷനാവട്ടെ ഒരു ട്രൂ സാമ്പിളുമല്ല.
കേരളീയന്‍ അപ്പപ്പോള്‍ കേള്‍ക്കുന്നതിന്റെ പിന്നാലെ പായുന്നവനാണ്. ഇനി ഒരു മാസമുണ്ട്, എന്തെല്ലാം കോലാഹലങ്ങള്‍ കഴിഞ്ഞാല്‍ ഇനി ഇലക്ഷന്‍ കഴിയും എന്ന് കണ്ടു തന്നെ അറിയണം. അതാണ് ഞാന്‍ മുമ്പ് സൂചിപ്പിച്ചത് , ഇന്ന ഇന്നാ കാരണങ്ങളാല്‍ ഇന്ന സ്ഥാനാര്‍ത്ഥി ജയിക്കും എന്ന് വിലയിരുത്തുകയാണെങ്കില്‍ , ഇലക്ഷനു ശേഷം അയാള്‍ വിജയിച്ചാലും നമ്മള്‍ ഇപ്പോള്‍ പറയുന്ന കാരണം കൊണ്ട് തന്നെ ആണോ അതെന്ന് ഒരു റീ വാലുവേഷനു സാധിക്കും.
ആശംസകള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സഖാവ് ശശി,

താങ്കൾ സഖാവുമല്ല, ശശിയുമല്ല എന്നെനിയ്ക്കറിയാം.അതെന്തെങ്കിലുമാകട്ടെ..താങ്കൾ ഉന്നയിച്ച ചില പോയിന്റുകൾക്ക് രാമചന്ദ്രൻ വ്യക്തമായ മറുപടി തന്നു കഴിഞ്ഞിരിയ്ക്കുന്നതിനാൽ അതേ കാര്യങ്ങൾ വീണ്ടും എഴുതുന്നില്ല.എങ്കിലും ചില കാര്യങ്ങൾ കൂടി പറയട്ടെ.

ഞാൻ എന്റെ രണ്ടാമത്തെ കമന്റിൽ തന്നെ പി.ഡി.പിയെ എന്തു കൊണ്ട് കൂടെ കൂട്ടുന്നു എന്നു പറഞ്ഞിരുന്നു.ഇപ്പോൾ നമ്മുടെ മുന്നിൽ മൂന്നു ഉദാഹരണങ്ങളുണ്ട്.

1:കെ.രാമൻ പിള്ളയുടെ ജനപക്ഷം
2:പി.ഡി.പി
3:നവീൻ പട് നായിക്.

ഇതിൽ കെ.രാമൻ പിള്ള ജനസംഘത്തിന്റെ കാലം മുതൽ ഹൈന്ദവ ആശയങ്ങളുമായി യോജിച്ചു പ്രവർത്തിച്ചിരുന്ന ആളും, പിന്നിട് ബി.ജെ.പിയുടെ സംസ്ഥാനപ്രസിഡണ്ടും ആയിരുന്നു.ബി.ജെ.പിയിൽ നിന്ന് രാജി വച്ച ശേഷം അദ്ദേഹം രൂപികരിച്ച ‘ജനപക്ഷം” ഇപ്പോൾ ഇടതു പക്ഷ്ത്തെ പിന്തുണയ്ക്കുമെന്ന് പറയുന്നു.ഇടതു പക്ഷത്തിന്റെ സമീപനത്തെ അംഗീകരിച്ചു വരുന്ന അദ്ദേഹത്തെ ഭൂതകാലം ചൂണ്ടിക്കാട്ടി മാറ്റി നിർത്തണോ?രാമൻ പിള്ള എന്ന് പറയുമ്പോൾ ആ ഒരു മനുഷ്യൻ അല്ല.അദ്ദേഹത്തിന്റെ പിന്നിലുള്ള ആൾക്കാരുമുണ്ട്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് മുഖം തിരിച്ചു നിൽ‌ക്കുന്നവരെക്കൂടി ഇതിലേയ്ക്ക് ആകർഷിയ്ക്കുക എന്നതാണു പാർട്ടിയുടെ ധർമ്മം.ഇതേ കാര്യം തന്നെ നവീൻ പട്‌നായിക്കിന്റെ കാര്യത്തിലും, പി.ഡി.പിയുടെ കാര്യത്തിലും.താങ്കൾ തന്നെ പരാമർശിച്ച വിമോചനസമരം മൂലം ഉണ്ടായ ഒരു പരിണതി ന്യൂനപക്ഷം വർഷങ്ങളോളം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോട് മുഖം തിരിച്ചു നിന്നു എന്നതാണ്.ക്രിസ്തീയ വിഭാഗങ്ങളിൽ ഇപ്പോളും മാറ്റം മന്ദഗതിയിലാണെങ്കിലും, മുസ്ലീം വിഭാഗങ്ങളിൽ പാർട്ടിയോടു അനുകൂലമായ മാറ്റം ത്വരിതഗതിയിലാണ്.അതാകട്ടെ കാലകാലങ്ങളിൽ പാർട്ടി എടുത്ത സാമ്രാജ്യത്വ-മുതലാളിത്ത വിരുദ്ധ നിലപാടുകളും, ന്യൂനപക്ഷ സംരക്ഷണ നിലപാടൂകളും മൂലമാണു ഉണ്ടായിട്ടുള്ളത്.അപ്പോൾ പിന്നെ കൂടുതൽ കൂടുതൽ ജന വിഭാഗങ്ങളെ ആകർഷിയ്ക്കേണ്ടതായിട്ടുണ്ട്.പി.ഡി.പി പോലെ ജനസ്വാധീനമുള്ള ഒരു പാർട്ടി ഇടതു നയങ്ങളെ പിന്താങ്ങി സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് മുന്നിലേയ്ക്കു വരുന്നു എന്നത് ശുഭകരമായിട്ടല്ലേ കാണേണ്ടത്.ഇടതു പക്ഷം ആകട്ടെ സ്വന്തം നയങ്ങൾക്കാണു പ്രാമുഖ്യം കൊടുക്കുന്നത്.അല്ലാതെ കോൺഗ്രസിനെപ്പോലെ വർഗീയ പ്രീണനത്തിനല്ല.

ഭൂതകാലങ്ങളിലല്ല രാഷ്ട്രീയം വിരാചിയ്ക്കുന്നത്.ചലനാത്മകമാണ് രാഷ്ട്രീയം..അതിന്റെ സമവാക്യങ്ങൾ ഗണിത ശാസ്ത്രത്തിലെ സൂത്രവാക്യങ്ങൾ പോലെ ഇളകാത്തവയല്ല.കിറു കൃത്യവുമല്ല.ഇന്നത്തെ അവസ്ഥ അല്ല നാളെ ഉള്ളത്.അപ്പോൾ നിലപാടൂകളിൽ അയവു വരാതെ അടവുകൾ മാറി മാറി വരും...അല്ലാതെ രാവിലെയും വൈകിട്ടും പുസ്തകം വായിച്ച് രൂപപ്പെടുത്തി എടുക്കാവുന്ന ഒന്നല്ല രാഷ്ട്രീയം..അതു രണ്ടു തരമാണ്.തത്വവും പ്രയോഗവും...അതു രണ്ടും സമന്വയിപ്പിച്ചാണു പോകേണ്ടത്...ഇന്റർനെറ്റ് രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്ക് തത്വം ചുമ്മാ പ്രസംഗിച്ചാൽ മതി !

പി.ഡി.പി ആയാലും, നവീൻ പട് നായിക് ആയാലും,ജനപക്ഷം ആയാലും അവർ ഇടതു പക്ഷത്തോടൊപ്പം വരുന്നു എന്നു പറഞ്ഞാൽ ഇടതു നയങ്ങളെ പിന്താങ്ങുന്നു എന്നു തന്നെ അർത്ഥം.അല്ലാതെ കാല കാലങ്ങളോളം ഒരാളെ അസ്‌പ്രശ്യത കല്പിച്ച് മാറ്റി നിർത്തേണ്ടതില്ല.ഇന്നലെ വരാപ്പുഴ ബിഷപ്പിനെ കണ്ടിറങ്ങിയ കെ.വി തോമസ് മാധ്യമങ്ങളോടു പറഞ്ഞത്” ഞാൻ ഈ സഭയുടെ അംഗമാണു.സഭയ്ക്കു വേണ്ടി കഴിഞ്ഞകാലങ്ങളിൽ ഒത്തിരി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.ഇനി നാളെ എം.പി ആയാൽ കൂടുതൽ കാര്യങ്ങൾ ചെയ്യും” എന്നാണ്.ഇതല്ലേ വർഗീയ പ്രീണനം.സഭയ്ക്കു വേണ്ടി ചെയ്യും എന്നു പറയാൻ എങ്ങനെ അദ്ദേഹത്തിന്റെ നാവു പൊന്തി? ഏതെങ്കിലും സി.പി.എം കാരൻ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ടോ?സി.പി.എം , പാർട്ടി നയങ്ങൾ ആണു നടപ്പിലാക്കുന്നത്.അല്ലാതെ പി.ഡി.പി യുടേതോ,“ ജനപക്ഷ“ത്തിന്റേതോ അല്ല എന്നു തിരിച്ചറിയുമ്പോളാണു കോൺ‌ഗ്രസിന്റെ തനി നിറം വെളിവാകുന്നത്.തലശ്ശേറ്റി കലാപകാലത്ത് സ്വന്തം ജീവനെപ്പോലും തൃണവൽ‌ഗണിച്ച് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽ‌കിയവരാണു ഇവിടുത്തെ സി.പി.എം കാർ.ഇതൊക്കെ ഇന്നവരൊക്കെ മനസ്സിലാക്കി വരുന്നു.ഒറീസയിൽ ന്യൂന പക്ഷം ആക്രമിയ്ക്കപ്പെട്ടപ്പോൾ അതിനെതിരെ ഒരു വാക്കു പോലും പറയാതിരുന്നവരാണു കോൺഗ്രസുകാർ.ഇന്നും അവിടുത്തെ ക്രിസ്തീയ ന്യൂനപക്ഷം പല സ്ഥലങ്ങളിലും സ്വന്തം പള്ളിയ്ക്കു പകരം സി.പി.എം ഓഫീസ് ഹാളുകളിലാണു പ്രാർത്ഥന നടത്തുന്നത് എന്ന വാർത്ത പത്രങ്ങളിൽ വന്നത് കണ്ടു കാണുമല്ലോ.

ലോകത്ത് ഏറ്റവുമധികം റോമൻ കാത്തലിക് ഉള്ള ലാറ്റിൻ അമേരിയ്ക്ക രാഷ്ട്രങ്ങളിൽ സഭ വിമോചന പോരാട്ടങ്ങളിൽ ഇടതു പക്ഷ്ത്തോടൊപ്പം പോരാടുന്നു.അവരെ ആരും മാറ്റി നിർത്തുന്നില്ല.ഇവിടുത്തെ സഭാ നേതൃത്വത്തിനും ആ പാത സ്വീകരിയ്ക്കേണ്ടി വരും.

മദനി ഇന്നലെ വരെ ഒരു പാത സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്നത് മാറ്റിക്കൂടെ? എന്തു കൊണ്ടാണു ബി.ജെ.പി യ്ക്കു പോലും മദനിയ്ക്ജെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതിരുന്നത്?

സംസാരിയ്ക്കുമ്പോൾ പോയിന്റ് ബൈ പോയിന്റ് സംസാരിയ്ക്കണം.നാവിൽ സരസ്വതി വിളയാടുന്നു എന്ന് കരുതി കാടടച്ചു വെടി വയ്ക്കുരുത്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ഇഞ്ചിപ്പെണ്ണ്,

എല്ലാറ്റിനും കൈയടിച്ചു കൊടുക്കുകയല്ല.അത് കോൺ‌ഗ്രസിലാണ്.”ഹൈക്കമാൻ‌ഡ്” അല്ലേ എല്ലാം തീരുമാനിയ്ക്കുന്നത്..ഈ ഹൈക്കമാൻഡ് എന്ന സാധനം എങ്ങനെ ഇരിയ്ക്കും എന്ന് ഇപ്പോൾ പലരും അന്വേഷിച്ചു കൊണ്ടിരിയ്ക്കുകയാണു.കണ്ടവരാരുമില്ല.പത്രത്തിൽ കണ്ടപോലെ ,‘ഇരുട്ടിൽ ഇരിയ്ക്കുന്ന ഏതൊ ഒരു രൂപമാണു ഹൈക്കമാൻഡ് “ എന്നു മാത്രം അറിയാം.

മദനി പണ്ടു പണ്ട് പണ്ട് നടത്തിയ പ്രസംഗം കേട്ട് വിലയിരുത്തിയ താങ്കൾ ഇപ്പോളത്തെ പ്രസംഗം കൂടി കേട്ട് വിലയിരുത്തണേ.....!

ജനശക്തി said...

---"വാള്‍ സ്ട്രീറ്റിന്റെ പതനം കുറച്ചുപേരുടെ അത്യാഗ്രഹം കൊണ്ട് സംഭവിച്ചതാണ്. അത് സ്വതന്ത്രവിപണിയുടെ ബലഹീനതയായി വ്യാഖ്യാനിക്കുന്നത് തെറ്റാണ്.
--- അത്തരം വീഴ്ചകള്‍ക്ക് ദേശസാല്‍ക്കരണം ഒരു മരുന്നുമല്ല. സ്വതന്ത്രവിപണിയെ കയറൂരി വിടാതെ നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാറിന്റെ കടമ.
--- ഇന്ത്യയുടെ ശ്രദ്ധാപൂര്‍വ്വമുള്ള സ്വകാര്യവല്‍ക്കരണത്തെ, പണ്ട് പാശ്ചാത്യര്‍ വേഗത പോര എന്ന് പറഞ്ഞ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇപ്പോള്‍ ചെറിയ ചളിപ്പോടെ അംഗീകരിക്കുന്നുണ്ട്. അതിന്റെ ക്രഡിറ്റ് മന്‍ മോഹന്‍ സിംഗിനും നരസിംഹറാവുവിന്നും ചിദംബരത്തിനുമൊക്കെയാണ്.
"

ടി.കെ,
സ്വതന്ത്രവിപണിയുടെ ബലഹീനതയെന്നൊന്നും ഞാനെന്റെ കമന്റില്‍ പറഞ്ഞില്ലല്ലൊ. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ "വിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള പ്രതിനിധികള്‍" എന്ന തൊടുന്യായം കേട്ടപ്പോള്‍ വാള്‍സ്ട്രീറ്റ് പതനമൊന്നോര്‍മ്മിപ്പിച്ചെന്നു മാത്രം.
ടി.കെ കഴിഞ്ഞാഴ്ച സാമ്പത്തിക വിശകലനപടുക്കള്‍ എന്നു സ്വയം വിശേഷിപ്പിച്ച് നടക്കുന്ന സി.എന്‍.ബി.സിയുടെ മുഖ്യ സാമ്പത്തിക പരിപാടിക്കാരന്‍ ജിം ക്രേയ്മറിനെ വെറുമൊരു കൊമേഡിയനായ ജോണ്‍ സ്റ്റ്യൂവര്‍ട്ട് എടുത്തിട്ട് പൊരിക്കുന്നത് കണ്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു. ജിം ക്രെയ്മറിന്റെ നാണം കെട്ട കുറ്റസമ്മതത്തിലുണ്ട് ഹാര്വാഡ് യേല്‍ ഉല്പന്നങ്ങളുടെ "കാര്യക്ഷമത" ! അതൊന്ന് അഞ്ചരക്കണ്ടിക്ക് കാണാന്‍ വേണ്ടി എടുത്തിട്ടുവെന്നേയുള്ളൂ. സ്വതന്ത്രവിപണി വിഷയമൊന്നുമല്ലല്ലോ ഇവിടെ ചര്‍ച്ച.

ദേശസാല്‍ക്കരണം മറുമരുന്നാണെന്നും എന്റെ കമന്റി പറഞ്ഞിട്ടേയില്ല. അതുപറയാന്‍ ഞാന്‍ സാമ്പത്തിക വിദഗ്ധനുമല്ല. പക്ഷേ മുതലാളിത്തവ്യവസ്ഥിതിയുടെ മഹാഗോപുരങ്ങളായി നിലകൊണ്ട കുറേ സ്ഥാപനങ്ങള്‍ സ്വന്തം കാര്യക്ഷമതയില്ലായ്മയും കുന്നായ്മയും മൂലം പൊളിഞ്ഞു പാളീസാകുമ്പോള്‍ "സര്‍വൈവല്‍ ഒഫ് ദ ഫിറ്റസ്റ്റ്" എന്നു പാടിനടന്ന ഒരു വ്യവസ്ഥിതിയിലേക്ക് നികുതികൊടുക്കുന്നവന്റെ 'ബെയില്‍ ഔട്ട്' കാശിന്റെ രൂപത്തിലെങ്കിലും (കാശ് തരണമെങ്കില്‍ ഞങ്ങള്‍ പറയുന്ന വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍) പരോക്ഷ ദേശസാല്‍ക്കരണം വരുന്നതിനെ എങ്ങനെ കാണാതിരിക്കും ടി.കെ ?

ചിദംബരവും മന്മോഹനും ശ്രദ്ധാപൂര്വ്വം സ്വകാര്യവല്‍ക്കരണം നടത്തിയെന്നോ ?
ചിരിപ്പിക്കല്ലേ ടി.കെ !
ലാഭത്തിലായിരുന്ന നവരത്ന കമ്പനികളെ വിറ്റഴിക്കാനും സ്വകാര്യവല്‍ക്കരിച്ച് മലമറിക്കാനും ചിദംബരം നടത്തിയ തീവ്രശ്രമങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചത് ഇടത് പാര്‍ട്ടികളാണ്. അവര്‍ കോ-ഓഡിനേഷന്‍ കമ്മറ്റിയില്‍ നിന്നിറങ്ങിപ്പോയതിന് ശേഷമാണ് സോണിയ പ്രൈവറ്റൈസേഷന്റെ വിഷയത്തില്‍ അതൊക്കെ പുന:പരിശോധിക്കാമെന്ന് പറഞ്ഞതു ഡിസ്-ഇന്വെസ്റ്റ്മെന്റ് ഫ്രീസറില്‍ കയറ്റിയതും.

പ്രോവിഡന്റ് ഫണ്ട് കാശെടുത്ത് ഷെയര്‍ മാര്‍ക്കറ്റിലിടാഞ്ഞിട്ട് ഭയങ്കര ചൊറിച്ചിലായിരുന്നു ചിദംബരത്തിനും മനമോഹനനും. സാധാരണക്കാരന്റെ പെന്‍ഷന്‍ കാശെടുത്ത് ചൂതാടാനൊക്കുകില്ല പകരം കാപ്പിറ്റല്‍ ഗെയിന്‍സിനെ ഒക്കെ ടാക്സ് ചെയ്ത് കാശുണ്ടാക്കിക്കോ എന്ന് വാദിച്ച് ബദല്‍ പദ്ധതി മുന്നോട്ടു വച്ച് അന്നതിനെ എതിര്‍ത്തതും ഇടത് പാര്‍ട്ടികള്‍ ! ഇന്നിപ്പോ സായിപ്പിന്റെ 401-K പോയ പോക്കുകാണുമ്പോള്‍ അവര്‍ക്ക് ഏഷ്യാക്കാരന്റെ "സേവിംഗ്സ്" ഇക്കോണമി കണ്ട് കണ്ണീരു പൊടിയുന്നുണ്ടാവാം.

എന്നിട്ടിപ്പോ ക്രെഡിറ്റ് കൊടുക്കേണ്ടത് ചിദംബരത്തിനും മന്മോഹനനുമോ. നല്ല കഥ !

saptavarnangal said...

tracking!

മാരീചന്‍‍ said...

അതൂടെ പിൻവലിച്ചിട്ടു വേണം മാരീചനെ ഒന്നു നേരിട്ടു കാണാൻ ...ഇരുപതിൽ ഇരുപതും പ്രവചിച്ച ആ ക്രാന്ത ദർശിയോടൊത്തു ഒരു 5 കുപ്പി ബിയർ ആറ്റിക്കണം

ഗോയിന്ദരേ...... മെര്‍ക്കുഷ്യോവിന്റെ ബ്ലോഗില്‍ ട്വെന്റി ട്വെന്റി പ്രവചനം നടത്തിയ ആ മാരീചന്‍ ഈ മാരീചനല്ല, എന്നുവെച്ച് ക്രാന്തദര്‍ശിയല്ലാതാകുന്നുമില്ല! ക്രാന്ത ദര്‍ശിയെന്നത് ചുരുക്കി കേഡിയെന്നാണ് പരിചയക്കാരൊക്കെ വിളിക്കുന്നത്.. സത്യം!!! നേരില്‍ കാണുന്നതിനും വിഷമമില്ല.. അഞ്ചു കുപ്പി ബീയറൊക്കെ എങ്ങനെയാ വേണ്ടെന്നു വെയ്ക്കുന്നത്... ആകയാല്‍, പേരിന്റെ സീനിയോറിറ്റി പരിഗണിച്ച് കുപ്പികള്‍ നമുക്കു നേദിക്കുക...

ശെ..... എന്നാലും ഇഞ്ചിപ്പെണ്ണേ... നവകേരള മാര്‍ച്ചിന്റെ സമാപനത്തിന് തിരുവനന്തപുരത്ത് വന്നിട്ട് ഒന്നു കാണാന്‍ പറ്റീലല്ലോ. ഞാനുമുണ്ടായിരുന്നു അവിടെ... നവകേരള മാര്‍ച്ചിന് പോകുമോന്ന് നമ്മള്‍ രണ്ടാളോടും പത്രക്കാര്‍ ചോദിച്ചില്ല.. അതുകൊണ്ട് ഇല്ല, ഇല്ല, ഇല്ല എന്ന് മൂന്നുരു തളളിപ്പറയാന്‍ നമുക്കു കഴിഞ്ഞില്ല.. നമ്മളു ചെന്നത് അതുകൊണ്ടു തന്നെ വാര്‍ത്തയുമായില്ല..

ഉത്തരവാദിത്തരഹിതമായ മാധ്യമ പ്രവര്‍ത്തനത്തിന് മറ്റൊരുദാഹരണം കൂടി...

ദിവാസ്വപ്നം said...

ടി.കെ.

ജോസ് കെ മാണിയെപ്പറ്റി മുന്‍പ് എഴുതിയത് പിന്വലിച്ചിരിക്കുന്നു. അച്ചുതാനന്ദന്റെ അനുയായിയും നസ്രാണികളെ വെറുപ്പിച്ച പാര്‍ട്ടിക്കാരനുമായ കുറുപ്പിന് ഇത്തവണ അടിപതറുമെന്ന് ലേറ്റസ്റ്റ് അവലോകനം ;)

മദനി മാറി മാറി എന്നു പറയുന്നവരാരും എങ്ങനെ മാറി എന്ന് പറയുന്നില്ല. അഭിപ്രായം മാറ്റുമ്പോഴേ പാപമോചനം കിട്ടുന്നത് കുമ്പസാരക്കൂട്ടിലല്ലേ. തീവ്രവാദിയല്ലാത്ത മദനിക്ക് ഇത്രയധികം അണികളെ എങ്ങനെ കിട്ടുന്നു ? സി.പി.ഐ.യെപ്പോലും വെറുപ്പിച്ച് പൊന്നാനിയില്‍ എന്തിനു മദനിയെ പിന്‍ താങ്ങുന്നു ? മദനിയുടെ അംഗരക്ഷകനായ അബ്ദുള്‍ ഹമീദ് നായനാര്‍ വധശ്രമക്കേസിലുള്‍പ്പെട്ടിരുന്നു എന്നും വധശ്രമത്തിന്റെ മോട്ടീവ് മദനിയെ അറസ്റ്റ് ചെയ്തതായിരുന്നുവെന്നും മാതൃഭൂമിയില്‍ വാര്‍ത്ത.

തരൂരിനെ പറ്റി നല്ല അഭിപ്രായമായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി സംഗമത്തില്‍ നടത്തിയ പ്രസംഗം കേട്ടിട്ട് പോരാ എന്നു തോന്നി. മലയാളം ശരിക്ക് അറിയാത്തതു തന്നെയല്ല, ടിപ്പിക്കല്‍ രാഷ്ട്രീയക്കാരെ അനുകരിക്കാന്‍ ശ്രമിക്കുന്നതുപോലെയോ എന്തൊക്കെയോ പറഞ്ഞു ഫലിപ്പിക്കാന്‍ ബദ്ധപ്പെടുന്നതു പോലെയോ ഒക്കെ തോന്നി. പക്ഷേ ഇത്ര പ്രഗത്ഭരും അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തി പരിചയമുള്ളവരും മുഖ്യധാരാ രാഷ്ട്രീയത്തില്‍ വരുന്നതിന് എതിരെ അതുമിതും അവിടുന്നും ഇവിടുന്നും ഓരോ ഉദാഹരണങ്ങളും എടുത്തുകാട്ടി തടയിടാന്‍ ശ്രമിക്കരുത് എന്നു തോന്നുന്നു.

well-wisher said...

മദനി എന്ത് മാറാന്‍? മാറിയാല്‍ മദനിക്ക് അണികളെ എവിടെ നിന്ന് കിട്ടും? മതേതരരെ തട്ടി ഇപ്പോള്‍ തന്നെ വഴി നടക്കാന്‍ മേല. പിന്നെയല്ലെ മതേതരമദനിക്ക് ആളെ കിട്ടാന്‍. മദനിക്ക് വോട്ട് ഉണ്ടെങ്കില്‍ അത് വര്‍ഗ്ഗീയ-തീവ്രവാദ വോട്ടാണ്. ആ വോട്ട്ബാങ്ക് നിലനിര്‍ത്താനാണ് കണ്ണൂരില്‍ തീവ്രവാദവിരുദ്ധ സ്ക്വാഡ് പിരിച്ചുവിട്ടതും സംസ്ഥാനതലത്തില്‍ മരവിപ്പിച്ചതും.

കേരളത്തില്‍ സി.പി.എം. ഒരു പിണറായി ലൈന്‍ പരീക്ഷണവിധേയമാക്കുകയാണ്. വോട്ട് ബാങ്ക് തീരെയില്ലത്ത സി.പി.ഐ.,ആര്‍.എസ്.പി,ജനതാദള്‍ തുടങ്ങിയ ഈര്‍ക്കില്‍ പാര്‍ട്ടികളെ ഒഴിവാക്കിക്കൊണ്ട് ഭാവിയില്‍ ഒരു പി.ഡി.പി-കേരള സി.പി.എം.മുന്നണി. ജമാ അത്തെ ഇസ്ലാമി,എന്‍.ഡി.എഫ്.മുതലായ സംഘടനകളെയും കൂട്ടാം. അത് വിജയിക്കുകയാണെങ്കില്‍ പിണറായിക്ക് പിന്നീട് പി.ബി.യെ ആശ്രയിക്കേണ്ടി വരില്ല. കേരളത്തില്‍ സമ്പാദിച്ചു കൂട്ടിയ ആസ്തികളും സ്ഥാപനങ്ങളും സ്വന്തമായി അനുഭവിക്കുകയും ചെയ്യാം. അങ്ങനെ തീവ്രവാദികള്‍ക്കും കേരളം പറുദീസയാവും. പിണറായി-പി.ഡി.പി. സഖ്യം സിന്ദാബാദ്!

t.k. formerly known as തൊമ്മന്‍ said...

രാമചന്ദ്രന്‍,
മദനിക്ക് വന്നതുപോലുള്ള മാനസാന്തരം തരൂരിനും ഉണ്ടായിക്കാണും; അതുകൊണ്ടായിരിക്കും കോണ്‍ഗ്രസില്‍ തന്നെ ചേരാമെന്ന് വച്ചത്. വെറുതെ തര്‍ക്കത്തിനുവേണ്ടി പറഞ്ഞതാണ് :-) എന്തായാലും ഹൈക്കമാന്റിന്റെ സ്വന്തം സ്ഥാനാര്‍ഥിയുടെ നിലപാടുകളും എഴുത്തുമൊക്കെ അവര്‍ക്ക് അറിയാതെ ഇരിക്കില്ല. പൊതുവേ, ആരെയും വിമര്‍ശിക്കുവാനുള്ള അവകാശം രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.

വാണിജ്യ/വ്യവസായ രംഗങ്ങളില്‍ നിന്ന് സര്‍ക്കാറുകള്‍ മാറി നിന്ന്, അവയെ നിയന്ത്രിക്കുകയും പ്രോത്സാഹിപ്പിക്കുകയും മാത്രമേ ചെയ്യാവൂ എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അതുകൊണ്ട് നമ്മുടെ അഭിപ്രായങ്ങള്‍ക്ക് ഒരിക്കലും ഒരു സമവാ‍യം ഉണ്ടാകാന്‍‍ പോകുമെന്ന് തോന്നുന്നില്ല :-)

അനുരൂപ്,
വിശദാംശങ്ങള്‍ക്ക് നന്ദി!

അനില്‍,
മലയാള മാ‍ധ്യമരംഗത്തെപ്പറ്റിയുള്ള താങ്കളുടെ നിരീക്ഷണത്തോട് 100% യോജിക്കുന്നു. അത് എത്രയോ വളരേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാകുന്നത് തിരഞ്ഞെടുപ്പ് പോലെ comprehensive ആയി കവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വരുമ്പോഴാണ്. കേരളത്തില്‍ നിന്നുള്ള ബ്ലോഗര്‍മാര്‍ ആരെങ്കിലും നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് കവര്‍ ചെയ്യുന്നുണ്ടോ? മുഖ്യധാരാ മാധ്യമങ്ങള്‍ ഒഴിച്ചിടുന്ന ശൂന്യതയിലേക്ക് കടന്നുവരേണ്ടത് ബ്ലോഗര്‍മാരാണ്.

വിജയസാധ്യത തീരുമാനിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അടുത്തഭാഗം മുതല്‍ ചേര്‍ക്കാം.

ജനശക്തി/രാമചന്ദ്രന്‍,
ഇന്ത്യയിലെ സ്വകാര്യവല്‍ക്കരണത്തെ ഇടതുപക്ഷ കക്ഷികള്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. അവര്‍ ആ പ്രക്രിയയില്‍ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവര്‍ക്കും കിട്ടണം. വിശദാംശങ്ങള്‍ക്ക് നന്ദി!

സാമ്പത്തിക വിപണിയിലെ എക്സസുകള്‍ക്ക് ഞാനും എതിരാണ്. ഉല്‍പ്പാദനവുമായി നേരിട്ട് ബന്ധമില്ലാത്ത ഡെറിവേറ്റീവുകളൂടെ വിപണനവും മറ്റും ചൂതാട്ടത്തിന് തുല്യമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷേ, അതുമൂലം (പ്രധാനമായും സബ്-പ്രൈം മോര്‍ട്ട്‌ഗേജുമായി ബന്ധപ്പെട്ട ഡെറിവേറ്റീവുകളുടെ സ്വഭാവികമായ തകര്‍ച്ച) വന്നുപെട്ട ആഗോള സാമ്പത്തിക മാന്ദ്യം, സ്വകാര്യവല്‍ക്കരണത്തിന്റെയും സ്വതന്ത്രവിപണിയുടെയും ഒക്കെ ബലഹീനതയായി ചിത്രീകരിക്കാന്‍ ഒരു ശ്രമം കേരളത്തിലെ ഇടതുപക്ഷക്കാര്‍ നടത്തുന്നുണ്ടെന്ന് തോന്നുന്നു. അതിനാണ് ഞാന്‍ എതിര്.

ദിവാസ്വപ്നം,
അപ്‌ഡേറ്റിന് നന്ദി! തിരഞ്ഞെടുപ്പിനെപ്പറ്റി പോസ്റ്റുകള്‍ ഇടുന്നുണ്ടെങ്കില്‍ ദയവായി അറിയിക്കുക.

well-wisher,
താങ്കളുടെ നിരീക്ഷണം ഒരിക്കലും ശരിയാകാതെ പോകട്ടെ എന്ന് ആശിക്കുക മാത്രമേ ഇപ്പോള്‍ രക്ഷയുള്ളൂ :-)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇവിടെ തർക്കങ്ങളുമായി വന്നവർ കൂടുതൽ വായനയ്ക്ക് ഈ ബ്ലോഗ് കൂടി കാണുക.
http://pmmanoj.blogspot.com/2009/03/blog-post_8473.html

ചില നേരത്ത്.. said...

പൊന്നാനി ഒരു ഈസി വാക്കോവര്‍ എന്ന നിലയിലേക്കെത്തിച്ചത്, ഇടത് പിന്തുണയുള്ള പൊതുസ്ഥാനാര്‍ത്ഥിയുടെ തെരഞെടുപ്പാണ്. ഹുസൈന്‍ രണ്ടത്താണി, കെ ടി ജലീലിനോളം പ്രശസ്തനും പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ളയാളുമല്ല. വ്യക്തമായ രാഷ്ട്രീയ നിലപാടിനായി കഷ്ടപ്പെടുന്നുമുണ്ട് , പോരാത്തതിന് പ്രാദേശികവാദവും(മനോരമയുടെ കൊടിപ്പട പ്രോഗ്രാമ്മില്‍ കണ്ടു). വിജയരാഘവന്‍ എം.പിയെ പോലെയുള്ള ഒരാളെ എന്ത് കൊണ്ട് പാര്‍ട്ടി കണ്ടെത്തിയില്ല എന്നാണ് എനിക്കത്ഭുതം. നിലവിലുള്ള പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ പൊന്നാനി, തവനൂര്‍, തിരൂര്‍, തൃത്താല എന്നീ നിയോജകമണ്ഡല‌ങള്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ വിജയിക്കുന്നവയാണ്. താനൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി എന്നീ മണ്ഡലങളിലാണ് ലീഗിന് ആധിപത്യമുള്ളത്. അതില്‍ തന്നെ മൃഗീയ ഭൂരിപക്ഷമുള്ള ലീഗ് പഞ്ചായത്തുകള്‍ മലപ്പുറംമണ്ഡലത്തിലേക്ക് മാറുകയും ചെയ്തിരിക്കുന്നു.

മദനി വരുത്തി വെച്ച സാമൂഹികാഘആതം വെറുമൊരു തെരഞെടുപ്പോടെ കഴുകിക്കളയാന്‍ മാത്രം ലാഘവമുള്ളതല്ല. പൊതുസമൂഹത്തില്‍ വിതച്ച വിഭാഗീയതയുടെ വിത്ത്, ഇല്ലാതാക്കാന്‍ അയാള്‍ ോരുപാട് പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇയാളുടെ പ്രസംഗം കേട്ട് തൊട്ടടുത്ത ദിവസം എന്റെ ഒരു സുഹൃത്ത് പറഞത്, 'രാത്രി ഞാനും വീട്ടുകാരും ഉറങിയിട്ടില്ല, മാപ്പിളമാര്‍ ഞങളെ വന്ന് കൊല്ലുമോ എന്ന് ഭയം കാരണം' എന്നാണ്. വര്‍ഷങള്‍ക്ക് മുന്നെയാണെങ്കിലും മാര്‍ക്സിസ്റ്റ് കാരനായ ആ സുഹൃത്ത് ഇപ്പോഴും അത് മറന്നിട്ടുണ്ടാവില്ല. മദനിയെ ശരിവെക്കുന്ന ന്യായങളില്‍ മോഡിക്ക് കൂടെ രക്ഷപ്പെടാനാവുന്ന പഴുതുകളുണ്ട്. വര്‍ഗീയതക്ക് മാപിനികള്‍ നിശ്ചയിക്കുന്നത് അപരാധമാണ്.

t.k. formerly known as തൊമ്മന്‍ said...

യു.പി.എ.യ്ക്ക് 257 സീറ്റുകള്‍ ലഭിക്കുമെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. എന്‍.സി.പി.ക്ക് 13 സീറ്റോളം കിട്ടുമത്രേ. രണ്ടുംകൂടി ചേര്‍ന്നാല്‍ കേവലഭൂരിപക്ഷത്തിന് ഏതാനും സീറ്റുകള്‍ മാത്രം കുറവ്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ കേന്ദ്രത്തില്‍ ഇടതുകക്ഷികള്‍ക്ക് കാര്യമായ റോളൊന്നും ഇത്തവണ ഉണ്ടാവില്ല.

Anonymous said...

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ അസംബന്ധ സര്‍വെ

ന്യൂഡല്‍ഹി: യുപിഎ അനുദിനം ഛിന്നഭിന്നമാകുകയും കോഗ്രസ് കൂടുതല്‍ ഒറ്റപ്പെടുകയും ചെയ്യുന്നതിന്റെ പരിഭ്രാന്തി മാറ്റാന്‍ അസംബന്ധ സര്‍വെകള്‍ രംഗത്ത്. കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്ന ആര്‍ജെഡി, എല്‍ജെപി, എസ്പി എന്നീ പാര്‍ടികളെ യുപിഎയില്‍ത്തന്നെ സാങ്കല്‍പ്പികമായി പ്രതിഷ്ഠിച്ചാണ് സര്‍വെ നടത്തിയത്. ഈ സര്‍വെപ്രകാരം യുപിഎക്ക് 257 സീറ്റ് കിട്ടും. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനുവേണ്ടി നീല്‍സ എന്ന ഏജന്‍സി സര്‍വെ നടത്തിയെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ദേശീയദിനപത്രങ്ങളില്‍ കോണ്‍ഗ്രസിന്റെ ദയനീയസ്ഥിതി വിവരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ നീല്‍സന്റെ സര്‍വെ ഇറങ്ങി. ഇതും ദേശീയപത്രങ്ങള്‍ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തി സര്‍വെഫലം പ്രസിദ്ധീകരിപ്പിച്ചെന്നാണ് വിവരം. കോണ്‍ഗ്രസിന് 144 സീറ്റ് കിട്ടുമെന്നാണ് സര്‍വെ പ്രവചനം. എവിടെനിന്ന് കിട്ടുമെന്ന കാര്യം അവ്യക്തം. വിവിധ സംസ്ഥാനത്തെ മുന്നണിസംവിധാനത്തില്‍ വന്ന മാറ്റം കണക്കാക്കാതെ കോണ്‍ഗ്രസിന് ഏകപക്ഷീയമായി സീറ്റ് വാരിക്കോരി കൊടുത്തു. എസ്പി, ആര്‍ജെഡി, എല്‍ജെപി എന്നീ പാര്‍ടികളെ ഒഴിവാക്കിയാല്‍ ബാക്കിയുള്ള യുപിഎ ഘടകകക്ഷികളെല്ലാം ചേര്‍ന്ന് 210 സീറ്റ് നേടുമെന്ന് സര്‍വെ പറയുന്നു. കേരള കോണ്‍ഗ്രസ് ജെ, പിഎംകെ അടക്കമുള്ള പാര്‍ടികളെ യുപിഎയിലാണ് പെടുത്തിയത്. ഇതുവരെ രണ്ടു സ്ഥാനാര്‍ഥികളെമാത്രം പ്രഖ്യാപിച്ച മുസ്ളിംലീഗ് മൂന്ന് സീറ്റ് നേടുമത്രേ! എന്‍ഡിഎക്ക് 184 സീറ്റ് നല്‍കി. ബിജെപിക്ക് 137 സീറ്റും. ഇടതുമുന്നണിക്ക് 34 സീറ്റ് നല്‍കിയ സര്‍വെ കോണ്‍ഗ്രസിതര-ബിജെപിയിതര പാര്‍ടികളുടെ കൂട്ടായ്മയ്ക്ക് 96 സീറ്റാണ് നല്‍കിയത്. തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി 24 സീറ്റ് നേടുമെന്നാണ് പ്രവചനം. എഐഎഡിഎംകെ സഖ്യത്തിന് ഒമ്പത് സീറ്റും പ്രവചിക്കുന്നു. ആന്ധ്രയില്‍ തെലുങ്കുദേശത്തിന് 14 സീറ്റ്്. യുപിയില്‍ സമാജ്വാദി പാര്‍ടിക്ക് 30 സീറ്റും ബിഎസ്പിക്ക് 21 സീറ്റും ബിജെപിക്ക് ആറ് സീറ്റും പ്രവചിച്ചു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 26 സീറ്റും ബിജെപി-ശിവസേന സഖ്യം 22 സീറ്റും നേടും. ബിഹാറില്‍ ആര്‍ജെഡിക്ക് 11 സീറ്റും എല്‍ജെപിക്ക് ആറ് സീറ്റും കിട്ടുമെന്ന് സര്‍വെ പറയുന്നു. ജനതാദള്‍ (യു) 16 സീറ്റ് നേടുമെന്നാണ് പ്രവചനം. സിപിഐ എമ്മിന് 25 സീറ്റേ ലഭിക്കൂവെന്ന് പറയുന്നു.

ദേശാഭിമാനി 230309

ജോഷി said...

മേയ് 16 ഇങ്ങെത്തിയല്ലോ, ആരെങ്കിലും ബ്ലോഗിൽ ഓൺലൈൻ ലൈവ് ഇലക്ഷൻ റിസൾട്ട് & ഡിസ്കഷൻ ഹോസ്റ്റ് ചെയ്തിരുന്നെങ്കിൽ നമ്മക്ക് അവിടെ തല്ലുകൂടാരുന്നു...

ദിവാസ്വപ്നം said...

election-result post undo ?
:)