Sunday, April 05, 2009

അമേരിക്കന്‍ മലയാളി കവിതകള്‍

കേരള സാഹിത്യ അക്കാദമി “അമേരിക്കന്‍ മലയാളി കവീതകള്‍” എന്ന പേരില്‍ ഒരു കവിതാസമാഹാരം പുറത്തിറക്കിയിരിക്കുന്നു. പുസ്തകപ്രകാശനത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ ഉണ്ട്. ജോസഫ് നമ്പിമഠമാണ് ഈ സമാഹാരം എഡിറ്റ് ചെയ്തിരിക്കുന്നത്.

ചെറിയാന്‍ കെ. ചെറിയാന്‍, ജയന്‍ കെ.സി. തുടങ്ങിയ പ്രശസ്തന്മാര്‍ ഇതില്‍ ഉണ്ട്; അതിന്റെ കൂടെ എന്റെ മെംഫിസിലെ കാഴ്ചകള്‍ എന്ന കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കവിത പോസ്റ്റു ചെയ്തുകൊണ്ടാണ് 2006-ല്‍ ഞാന്‍ എന്റെ മലയാള ബ്ലോഗിംഗ് ആരംഭിക്കുന്നത്.

ആകെ 40 കവിതകള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്ളത്. രണ്ടോ മൂന്നോ പേരുടേതൊഴിച്ചാല്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നിന്ന് ഗൌരവമുള്ള കവിതകളൊന്നും ഉണ്ടാവുന്നില്ല എന്ന വ്യക്തിപരമായ അഭിപ്രായക്കാരനാണ് ഞാന്‍. എന്നാലും, കവിതയില്‍ താല്പര്യമുള്ളവര്‍ കുറഞ്ഞത് 40 പേരെങ്കിലും ഞാനുള്‍പ്പെടുന്ന അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഉണ്ടെന്നറിയുന്നത് വളരെ ആഹ്ലാദകരമാണ്. ആ സന്തോഷവും, ബ്ലോഗില്‍ മാത്രം ഇതിന്നുമുമ്പ് പ്രത്യക്ഷപ്പെട്ട എന്റെ കവിത ഈ സമാഹാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷവും ഇവിടെ പങ്കുവയ്ക്കട്ടെ.

8 comments:

t.k. formerly known as thomman said...

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച “അമേരിക്കന്‍ മലയാളി കവീതകള്‍” എന്ന സമാഹാരത്തില്‍ എന്റെ ഒരു കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാവപ്പെട്ടവൻ said...

അഭിനന്ദനങ്ങള്‍

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ സുഹൃത്തേ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Congrats!!!

( Dallas US il alle? Chummaa :)

t.k. formerly known as thomman said...

പാവപ്പെട്ടവന്‍,പകല്‍ക്കിനാവന്‍,പ്രിയ - നന്ദി!

പ്രിയ - ജോസഫ് നമ്പിമഠം ഡാളസുകാരന്‍ ആണെന്നാണ് തോന്നുന്നത്. സമാഹാരത്തിലേക്ക് കവിതകള്‍ ക്ഷണിച്ചുകൊണ്ട് മലയാളപത്രങ്ങളിലും ചീല വെബ്ബ് സൈറ്റുകളിലും അറിയിപ്പ് ഉണ്ടായിരുന്നു. പ്രിയ ഈ സംരംഭത്തിനെക്കുറിച്ച് അറിഞ്ഞില്ലായിരുന്നോ?

Calvin H said...

അഭനന്ദനങ്ങള്‍ തൊമ്മാ...
(അഭിസംബോധന ചെയ്യേണ്ടത് തൊമ്മാ എന്നാണോ അതോ t.k. എന്നാണോ?

★ Shine said...

listed in
http://malayalam-bookreaders-club.blogspot.com/

t.k. formerly known as thomman said...

ശ്രീഹരി, ടി.കെ. ആണ് കറന്റ്; പഴയപേര് വിളിച്ചാലും വിരോധമില്ല :-)

ഷൈന്‍ അഥവാ കുട്ടേട്ടാ- ഈ വഴിക്ക് വന്നതിന് നന്ദി! പുസ്തകം വാങ്ങി വാ‍യിച്ച് അമേരിക്കന്‍ കവികളെ പ്രോത്സാ‍ഹിപ്പിക്കുക :-)