Tuesday, January 30, 2007

ഗാന്ധിജിയുടെ രക്തസാക്ഷി ദിനവും “സാജ”യും


ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായിരുന്നു ഇക്കഴിഞ്ഞ ജനുവരി 30-ന്. ഇന്ത്യയിലായിരുന്നെങ്കില്‍ അവധിയും അനുസ്മരണവുമൊക്കെ ഉണ്ടാവുമെന്നുള്ളതുകോണ്ട് ഒരിക്കലും ആ ദിനം മറക്കാനിടവരില്ല. ഇവിടെ (സിലിക്കണ്‍ വാലിയില്‍) അതാരെങ്കിലും ഓര്‍പ്പിക്കണം. “സാജ”യുടെ ന്യൂസ് ലെറ്റര്‍ ആ നല്ലകാര്യമാണ് ചെയ്തത്.

http://www.sajaforum.org/2007/01/history_jan_30_.html നോക്കുകയാണെങ്കില്‍ ലോകമാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ എങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കാണാം. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തയുടെ ഒരു പി.ഡി.എഫ്. ഫയലും അവരുടെ സൈറ്റില്‍ ഉണ്ട്. ഇങ്ങനെ വാര്‍ത്താരൂപത്തില്‍ ഗാന്ധിജിയുടെ മരണത്തെക്കുറിച്ച് വായിക്കുവാന്‍ സാധിക്കുന്നത് ആദ്യമാണ്. (ന്യൂയോര്‍ക്ക് ടൈംസ് ആര്‍ക്കൈവില്‍ പൈസ കൊടുത്താല്‍ ഓണ്‍ലൈന്‍ ആയി വായിക്കാവുന്നതാണ് ഇവയെല്ലാം.)

“സാജ” (SAJA) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്. അവരുടെ ബ്ലോഗില്‍ ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എടുത്തിടാറുണ്ട്. അമേരിക്കയിലെ “ദേശി” മാധ്യമങ്ങളില്‍ അത്തരം വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചും വൈകിയും വരുന്നതുകൊണ്ട്, കാര്യങ്ങളുടെ സത്യാവസ്ഥ എന്തെന്നറിയാനും മുഖ്യധാരാ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ആ വാര്‍ത്തകള്‍ എങ്ങനെ കൊടുക്കുന്നു എന്നറിയാനും ഞാന്‍ ആശ്രയിക്കാറുള്ളത് “സാജ”യുടെ പ്രധാന സംഘാടകരിലൊരാളായ ശ്രീ ശ്രീനിവാസന്റെ ഇ-മെയില്‍ പോസ്റ്റുകളെയാണ്. അവരുടെ ബ്ലോഗില്‍ വളരെ വിശദമായി വാര്‍ത്തകളോ അവയിലേക്കുള്ള ലിംങ്കുകളോ ഉണ്ടാവും.

“സാജ“യുടെ സ്ഥാപകരില്‍ ഒരാളായ ശ്രീ ശ്രീനിവാസന്‍ മലയാളിയും ന്യൂയോര്‍ക്കിലെ കൊളംമ്പിയ യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസം അധ്യാപകനുമാണ്.

2 comments:

t.k. formerly known as തൊമ്മന്‍ said...

സാജയെപ്പറ്റി രണ്ടു വാക്ക്. അവരെപ്പറ്റി കേള്‍ക്കാത്ത അമേരിക്കന്‍ മലയാളികള്‍ തുടര്‍ന്നു വായിക്കുക ...

chithrakaranചിത്രകാരന്‍ said...

പ്രിയ തൊമ്മന്‍,
ഗന്ധിജിയെക്കുരിച്ചുള്ള താങ്കളുടെ പോസ്റ്റ്‌ വായിച്ചതില്‍ വളരെ സന്തോഷം, നന്ദി !!
ലൊകത്തിന്റെ ഭാവി ഗാന്ധിയില്‍ തന്നെയാണ്‌ നിക്ഷിപ്തമായിട്ടുള്ളത്‌. സാംസ്കാരികമായി മുന്നിട്ടുനില്‍ക്കുന്ന ജനപഥങ്ങളില്‍ മാത്രമെ ഗാന്ധിസം മാനിക്കപ്പെടുകയുള്ളു.
ഗാന്ധിസം ഒട്ടും പ്രായൊഗിഗമല്ലാത്ത വലിയൊരു പ്രതിസന്ധി മാനവസമൂഹം ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്‌.
സാര്‍വദേശീയ ഇസ്ലാമിക വര്‍ഗീയതപൊലുള്ള യാഥാര്‍ത്ഥ്യങ്ങളെ ഗാന്ധിസത്തിനു നേരിടാനാകില്ലെന്നു മാത്രമല്ല, അതിനു വളക്കൂറുള്ള മണ്ണായിത്തീരുകയും ചെയ്യും.
ഗന്ധിസം ഉയര്‍ന്ന സംസ്കാരങ്ങളിലെ പ്രവര്‍ത്തിക്കു; താഴ്ന്ന സംസ്കാരങ്ങളില്‍ അപ്രായൊഗിക സാസ്ത്രമായി.. .ഒരു നൊക്കുകുത്തിയായി നില്‍ക്കും. പക്ഷെ, ഇതു ഗാന്ധിസത്തിന്റെ പ്രസക്തി കുറക്കുന്നില്ല. ഒരു സാംസ്കാരിക വിപ്ലവത്തിന്റെ അനിവാര്യത ആവശ്യപ്പെടുന്നു.