ഈ ലിസ്റ്റിന്റെ ലിങ്ക് എന്റെ സുഹൃത്ത് അജിത്താണ് അയച്ചുതന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ഈ ലിസ്റ്റ് ഒന്നാന്തരമാണെന്നാണ് എനിക്ക് തോന്നിയത്. ഇംഗ്ലീഷില്‍ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചിട്ടുണ്ടെന്നത് ശരി തന്നെ (ലാറ്റിന്‍ അമേരിക്കന്‍ നോവലുകളൊന്നും കാണുന്നില്ല). എന്നാലും ഈ പുസ്തകങ്ങളെല്ലാം വായിച്ചിരിക്കേണ്ടതാണെന്ന കാര്യത്തില്‍ യതൊരു തര്‍ക്കവുമില്ല. പ്രത്യേകിച്ചും നിങ്ങള്‍ അമേരിക്കയില്‍ താമസിക്കുന്നതാണെങ്കില്‍.
ഞാന്‍ വെറും 11 പുസ്തകങ്ങളേ ഈ ലിസ്റ്റില്‍ നിന്ന് വായിച്ചിട്ടുള്ളൂ :-( കുറെ പുസ്തകങ്ങള്‍ വായിച്ച് ഇടയ്ക്ക് നിര്‍ത്തിയവ. ഏറ്റവും രസം, അതിന്നേക്കാള്‍ കൂടുതല്‍ ഈ ലിസ്റ്റിലെ പുസ്തകങ്ങളെ ആധാരമാക്കിയുള്ള സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട് എന്നുള്ളതാണ്.
ലിസ്റ്റിലൂടെ കടന്നുപോകുന്നവര്‍ എത്ര പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് ഇവിടെ രേഖപ്പെടുത്തുന്നത് നല്ലതായിരിക്കും.
ലിസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ.
Subscribe to:
Post Comments (Atom)
8 comments:
ഒരു പുരുഷന് വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ ലിസ്റ്റ് ഒന്നാന്തരം ലിസ്റ്റ് ഇവിടെ.
ബുക്കുകള്‍ ഇഷ്ടപ്പെട്ടു.പരിചയപ്പെടുത്തിയതിനു നന്ദി. 100-ഇല് ഞാന്‍ വായിച്ചവ 21 എണ്ണമേ ഉള്ളൂ.
ഞാന്‍ ഇതില്‍ 15 എണ്ണം വയിചിടു ഉണ്ട് 3 എണ്ണം പരിഭാഷ ആയിരുന്നു
പ്രായോഗിക ബുദ്ധി തീരെയില്ലാത്ത ആരോ സെലക്റ്റ് ചെയ്ത പുസ്തകങ്ങള്‍ ആണെന്ന് തോന്നുന്നു.
പ്ലേറ്റോയുടെ റിപബ്കിക് വായിച്ചിട്ടുണ്ടോ.. കരഞ്ഞുപോവും. ആ കഥയെ അടിസ്ഥാനമാക്കി വി സാമ്ബശിവന്റെ ഒരു കഥാപ്രസംഗം ഒണ്ട്..അത് കേട്ടാല്‍ പോരേ? ;)
വേറേ പലതും കണ്ടു അതുപോലെ. അരിസ്റ്റോട്ടിലിന്റെ പൊളിറ്റിക്സ് ഹോബ്ബ്സിന്റെ ലെവിയാഥന്‍ ആഡംസ് സ്മിത്തിന്റെ വെല്‍ത്ത് ഓഫ് നേഷന്‍സ്.. ഹമ്മേ..
ഇദൊക്കെ വായിച്ചില്ലേല്‍ പുരുഷനാവൂല്ലേ..
ക്ലാസ്സിക് എന്ന് പേരുകേട്ട സര്വപുസ്തകവും കൂടി വിഷയബോധം പോലും ഇല്ലാതെ ഒരു ലിസ്റ്റ് ആക്കിയിടുന്നതിന്റെ അര്‍ത്ഥം എന്താണ്? എന്ത് പ്രയോജനമാണ് അതുകൊണ്ടുണ്ടാകുന്നത്?
btw സ്വാലോയുടെ ബ്ലോഗിലും കണ്ടു ഇതുപോലെ ഒരു ലിസ്റ്റിലേക്കുള്ള ലിങ്ക്.. അവിടെ കമന്റ് മോഡറേഷന് ഉള്ളതുകൊണ്ട് ഒന്നും മിണ്ടീല്ല... അതൂടെ ചേര്‍ത്ത് ഇവിടെത്തട്ടി :)))
നമ്മുടെ കാലിഫോര്‍ണിയായുടെ, സ്റ്റൈന്‍ബെക്കിന്റെ ഈസ്റ്റ് ഓഫ് ഈദന്‍ വായിച്ചിരിക്കുന്ന പല തരുണീമണികളേയുമറിയാമേ സാന്‍ തോമാസ് :)
താങ്കളുടെ സുഹൃത്ത് അജിത്തും പുരുഷന് തന്നെ?
പുരുഷന് എന്നു തന്നെ വേണോ തര്‍ജ്ജമ? മനുഷ്യന് എന്നു പോരേ? ഈ പുസ്തകങ്ങള്‍ക്കും പുരുഷത്വത്തിനും തമ്മില്‍ എന്തു ബന്ധം?
ഇതില്‍ ഒന്നും വായിച്ചിട്ടില്ലെങ്കില്‍ വനിതാലോകം ബ്ലോഗില്‍ മെമ്പര്‍ഷിപ്പു കിട്ടുമോ? :)
ഉമേഷ്,
ഒരു compromise ആയി, The Art of Warfare, Wealth of Nations, The Young Man's Guide, Zen and the Art of Motorcycle Maintenance തുടങ്ങിയ പുസ്തകങ്ങളൊക്കെ വായിച്ച് രസിക്കുന്ന പെണ്ണുങ്ങളെ നമ്മുടെ കൂട്ടത്തില്‍ കൂട്ടിയേക്കാം ;-)
ഈ ലിസ്റ്റിലെ works of fiction ആണ് എനിക്ക് പ്രധാനപ്പെട്ടവ ആയി തോന്നിയത്.
Post a Comment