ഇലക്ഷന് ജയിച്ച ശേഷം എന്നും പുഷ് അപ്പുകള്‍ എടുത്തും തന്റെ മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന ആലോചനയില്‍ മുഴുകിയും ഒബാമ ചിക്കാഗോയില്‍ നേരം ചിലവഴിക്കുകയാണ്. അതിന്നിടയില്‍ മാഗസിനുകള്‍ അദ്ദേഹത്തിന്റെ മുഖചിത്രവുമായി "commemerative issue"കള്‍ പുറത്തിറക്കി ‘കാറ്റുള്ളപ്പോള്‍ തൂറ്റുക‘ എന്ന പഴഞ്ചൊല്ലിനെ പിന്തുടര്ന്ന് അവസാനത്തെ ഒബാമ ചൂഷണത്തില്‍ വ്യാപൃതരായിരിക്കുന്നു. ആ ലക്കങ്ങളെല്ലാം ശേഖരിച്ചുവക്കേണ്ടതാണെന്നാണ് പറയപ്പെടുന്നത്. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ‘ന്യൂ യോര്‍ക്ക് റ്റൈംസ്’ പോലുള്ള പത്രങ്ങളുടെ കോപ്പികള്‍ വന്‍തുകകള്‍ക്കാണ് ഇ-ബെയിലും മറ്റും വില്‍ക്കപ്പെടുന്നത്.
സാധാരണ വായിച്ചുകഴിഞ്ഞാല്‍ കുപ്പയില്‍ തട്ടുന്ന ഈ മാസികളുടെ പഴയ ലക്കങ്ങള്‍ ചിലപ്പോള്‍ 401-k നിക്ഷേപം പോലെ 20-25 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഗുണം ചെയ്തേക്കാം എന്ന പ്രതീക്ഷയോടെ ഞാനും എടുത്തുവച്ചിട്ടുണ്ട്.
‘ന്യൂസ് വീക്കി’ന്റെ ലക്കമാണ് ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പേര് കൂടുതല്‍ ‘റ്റൈം’ മാഗസിന് ആണെങ്കിലും സൂക്ഷിച്ചുവയ്ക്കാന്‍ നല്ല കോപ്പി ‘ന്യൂസ് വീക്കി’ന്റെ ആണെന്നാണ് എനിക്ക് തോന്നുന്നത്. (Issue November 17, 2008)
'റ്റൈം’ മാഗസിന് ഞാന്‍ വരുത്താത്തതുകൊണ്ട് കുറെ ബുക്ക് സ്റ്റാളുകളില്‍ നോക്കിയിട്ടും കാണാഞ്ഞിട്ട് അവസാനം അപ്രതീക്ഷിതമായി കോസ്റ്റ്ക്കോയില് നിന്നാണ് അതിന്റെ കോപ്പി തരപ്പെടുത്തിയത്. മാഗസിനുകളില്‍ ഇതിന്റെ ഇലക്ഷന് സ്പെഷ്യലിന്ന് ആണെന്ന് തോന്നുന്നു ഏറ്റവും പ്രചാരം. (Issue November 17, 2008)
'ഇക്കണോമിസ്റ്റ്’ അതിന്റെ പതിവുശൈലിയില്‍ ധാരാളം ഡാറ്റയും മറ്റുമായിട്ടാണ് ഇറങ്ങിയിട്ടുള്ളത്. പക്ഷേ, ഈ ലക്കത്തില്‍ ഇലക്ഷനേക്കാളേറെ ശ്രദ്ധ അവര്‍ കൊടുത്തിട്ടുള്ളത് സ്പെയിന് ആണെന്നു മാത്രം. (Issue November 8th-14th, 2008)
'പീപ്പിള്‍’ മാഗസിനില്‍ കാമ്പൊന്നുമില്ല. പക്ഷേ, ഒബാമയുടെ മുഖചിത്രം വളരെ നന്നായിട്ടുണ്ട്. (Issue November 17, 2008)
'ന്യൂ യോര്‍ക്കറി’ന്റെ ലക്കത്തില്‍ ഒബാമയുടെ പടം ഇല്ല. പക്ഷേ, മുഖചിത്രം വളരെ പ്രതീകാത്മകമാണ്; അത് ഒബാമയെ കളിയാക്കിയാണോ ഗൌരവമായിട്ടാണോ എന്നേ നമ്മള് തീരുമാനിക്കേണ്ടതുള്ളൂ. ഉള്ളില്‍ 2-3 വളരെ നല്ല ലേഖനങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും Joshua Generation, Battle Plans എന്നീ ലേഖനങ്ങള്‍ എല്ലാ പൊളിറ്റിക്കല്‍ ജങ്കികളും വായിച്ചിരിക്കേണ്ടതാണ്. (November 17, 2008)
‘അറ്റ്ലാന്റിക് മന്തിലി’യുടെ ഡിസംബര്‍ ലക്കം ഒബാമയുടെ മുഖചിത്രമുള്ള ഇലക്ഷന് സ്പെഷ്യല്‍ ആവാനാണ് സാധ്യത. ആ ലക്കത്തിന്റെ മുഖചിത്രം എന്തായിരിക്കുമെന്ന് ആകാംഷയോടെ കാത്തിരിക്കുന്നു.
അപ്ഡേറ്റ്: പ്രതീക്ഷിച്ചിരുന്ന അറ്റ്ലാന്റികിന്റെ ലക്കം ജനുവരി-ഫെബ്രുവരിയിലേതായി.
Friday, November 14, 2008
Subscribe to:
Post Comments (Atom)
7 comments:
അമേരിക്കന്‍ മാഗസിനുകള്‍ പലതും ഒബാമയുടെ മുഖചിത്രവുമായിട്ടാണ് ഇലക്ഷന് പതിപ്പുകള്‍ ഇറക്കിയിട്ടുള്ളത്. എന്റെ കൈയിലുള്ള ലക്കങ്ങളുടെ പടങ്ങള്‍ ഇവിടെ കൊടുക്കുന്നു.
ഏതായാലും ഇനി ഒബാമയുടെ വര്‍ഷങ്ങള്‍ ആണല്ലൊ.കൂടുതല്‍ ഒബാമ ചിത്രങ്ങളും ഷോകളും പ്രതീക്ഷിക്കാം.
ഇതൊരു ഉഗ്രൻ കലക്ക്ഷനാണല്ലൊ!
ഒരമ്പത്-നൂറ് കൊല്ലം കഴിഞ്ഞാൽ ഗോൾഡ്മൈൻ ആയേക്കാം.
ഇതൊക്കെ ഇപ്പൊ കലക്റ്റിബിൾസ് ആണോ? പണ്ട് ഡിജിറ്റൽ ഏജിനു മുന്നല്ലേ ഇതൊക്കെ വിലയുള്ളൂ? ഇപ്പോഴുണ്ടോ? അങ്ങിനെയെങ്കിൽ ഒരു നാലെഞ്ചെണ്ണം എന്റെ കയ്യിലുമുണ്ട്... അതോണ്ട് അറിയാനാ?
ശ്ശൊ എന്നോടാരോ പറഞ്ഞു അല്ലായെന്ന്, ഞാൻ സെപ്റ്റമ്പർ 11 ലെ ഒക്കെ എടുത്ത് വെച്ചിരുന്നതാണ്, ഒകെയെടുത്തു കളഞ്ഞു? :(
നല്ലതാ?
tk, anganey oru thavana njan vote cheytha candidate jayichu...
obama ki jai... if you havent watch Obama thy name ... watch it :)
മോഹന്‍,
മാധ്യമങ്ങളുടെ ഒബാമ പ്രേമം അവസാനിക്കാന്‍ അധികം നാള് എടുക്കില്ല. അവര്‍ക്ക് ബിസിനസ് നടത്തേണ്ടതാണല്ലോ. എപ്പോഴും പുകഴ്ത്തി പറഞ്ഞാല്‍ വായനക്കാര്‍/കാഴ്ചക്കാര്‍ ഉണ്ടാവില്ല.
ഭൂമിപുത്രി,
10-20 കൊല്ലം കൊണ്ട് എന്തെങ്കിലും കിട്ടിയില്ലെങ്കില്‍ ഗുണമില്ല. വയസ്സായില്ലേ ? :-)
ഇഞ്ചി,
ഡിജിറ്റല്‍ ഏജിലാണല്ലോ അച്ചടിച്ച സാധനങ്ങള്‍ കളക്റ്റ് ചെയ്യേണ്ടത്. അവയുടെ പ്രാധാന്യം അത്തരം കാര്യങ്ങളിലേക്ക് ചുരുങ്ങുകയാണെന്നു തോന്നുന്നു. പക്ഷേ, നല്ലവണ്ണം പുറത്തിറക്കുന്ന “ന്യൂ യോര്‍ക്കര്‍” “നാഷണല്‍ ജ്യോഗ്രഫിക്” തുടങ്ങിയ മാഗസിനുകള്‍ അവയിലെ മാറ്ററില്‍ ഉപരിയായി ഒരു ഉല്‍പ്പന്നമെന്ന നിലയില്‍ മികച്ച കലാസൃഷ്ടികളായി എനിക്ക് തോന്നിയിട്ടുണ്ട്.
മുക്കുവന്,
അമേരിക്കയില്‍ ആദ്യം ചെയ്ത എന്റെ വോട്ടും വെറുതേ ആയില്ല.
ഉഗ്രന്‍ കലക്ഷന്‍...
ഒബാമയും പ്രണയവും എന്ന എന്റെ പുതു ലേഖനം വായിക്കൂ...
Post a Comment