Wednesday, April 15, 2009

കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ (ഫൈനല്‍)

നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. ഇത്ര ദൂരെ ഇരുന്ന് പത്രങ്ങളിലൂടെ തിരഞ്ഞെടുപ്പിലെ നീക്കങ്ങളെ നിരീക്ഷിക്കാമെന്ന വ്യാമോഹം നടന്നില്ല. കാരണം, ജനങ്ങളുടെ നിലപാടിനെക്കുറിച്ച് പത്രങ്ങളില്‍ കാര്യമായി ഒന്നും എഴുതിക്കണ്ടില്ല; നേതാക്കന്മാരുടെ പ്രസ്താവനകളും അവകാശവാദങ്ങളും അവര്‍ വെറുതേ റിലേ ചെയ്തതേയുള്ളൂ. മലയാളം ബ്ലോഗിലാണെങ്കില്‍ എഴുതാനറിയാവുന്ന മിക്കവാറും പേര്‍ തല്‍ക്കാലത്തേക്ക് സി.പി.എമ്മിന് ചുമരെഴുത്തിനായി നിന്നുകൊടുത്തിരിക്കുകയാണ്.

അഭിപ്രായവോട്ടെടുപ്പുകളില്‍ 15 മുതല്‍ 18 വരെ സീറ്റുകള്‍ യു.ഡി.എഫിന് കിട്ടുമെന്ന് പറയപ്പെടുന്നുണ്ട്. എന്റെ നിഗമനം അവര്‍ക്ക് 16 സീറ്റുകള്‍ കിട്ടുമെന്നാണ്. ആറ്റിങ്ങല്‍, കൊല്ലം, ആലത്തൂര്‍, കോഴിക്കോട് എന്നീ സീറ്റുകള്‍ ഒഴിച്ച് ബാക്കിയെല്ലാം യു.ഡി.എഫ്. പിടിക്കും. മണ്ഡലങ്ങള്‍ തിരിച്ചുള്ള എന്റെ നിഗമനങ്ങള്‍ അവസാനം കൊടുത്തിട്ടുള്ള പട്ടികയില്‍ ഉണ്ട്.

ആരൊക്കെ ജയിച്ചു വന്നാലും കേരളത്തില്‍ നിന്നുള്ള 20 പേരും കോണ്‍‌ഗ്രസ് നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭയെ പിന്തുണക്കാനാണ് ഏറെ സാധ്യത. അതുകൊണ്ട് യു.ഡി.എഫ് എം.പി.മാരെത്തന്നെ ജയിപ്പിച്ചു കേന്ദ്രത്തിലേക്ക് വിടുന്നതാണ് കേരളത്തിന് നല്ലതെന്ന് എനിക്ക് തോന്നുന്നു. ആകെ ഒരാള്‍ മാത്രം ലോക്‍സഭയില്‍ എത്തിയിട്ടും 3 മന്ത്രിമാര്‍ കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് ഉണ്ടായി. ശശി തരൂരിനെ കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ ഉപയോഗപ്പെടുത്തും എന്നാണ് ഞാന്‍ ഇത്തവണ ഉറ്റുനോക്കുന്നത്.

ഇടതുമുന്നണിയുടെ പിന്തുണ യു.പി.എ. സഖ്യത്തിന് ഒരു തലവേദന തന്നെയായിരുന്നു കഴിഞ്ഞ തവണ. പ്രത്യേകിച്ചും ആണവ‌ ഉടമ്പടിയുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ നാടകങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഇടതുമുന്നണി ഭാവിയിലും തടസ്സമാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇടതുമുന്നണിയുടെ പിന്തുണയില്ലാതെ കേന്ദ്രത്തില്‍ ഇത്തവണ കോണ്‍‌ഗ്രസ് നയിക്കുന്ന മുന്നണിക്ക് ഭരണത്തില്‍ എത്താന്‍ കഴിയണം. അതുകൊണ്ട് സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ ഗുണഗണങ്ങള്‍ മാത്രം നോക്കാതെ അവരുടെ നിലപാടുകളും നോക്കി നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.

എന്റെ അവസാനത്തെ നിഗമനങ്ങള്‍ ഇവയാണ്:






















മണ്ഡലംസ്ഥാനാര്‍ഥികള്‍സാധ്യത
തിരുവനന്തപൂരംശശി തരൂര്‍ (കോണ്‍ഗ്രസ്) രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.) ശശി തരൂര്‍ (ഉറപ്പ്)
ആറ്റിങ്ങല്‍ജി.ബാലചന്ദ്രന്‍ (കോണ്‍ഗ്രസ്) എ.സമ്പത്ത് (സി.പി.എം.) എ.സമ്പത്ത് (സാധ്യത)
കൊല്ലംപീതാംബരക്കുറുപ്പ് (കോണ്‍ഗ്രസ്) പി.രാജേന്ദ്രന്‍ (സി.പി.എം.) പി.രാജേന്ദ്രന്‍(സാധ്യത)
പത്തനംതിട്ടആന്റോ ആന്റണി (കോണ്‍ഗ്രസ്) അനന്തഗോപന്‍‍ (സി.പി.എം.) ആന്റോ ആന്റണി ‍(ഉറപ്പ്)
കോട്ടയംജോസ് കെ.മാണി (കേരള കോണ്‍ഗ്രസ്) സുരേഷ് കുറുപ്പ്‍ (സി.പി.എം.) ജോസ് കെ. മാണി ‍(ഉറപ്പ്)
മാവേലിക്കരകൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) ആര്‍.എസ്.അനില്‍‍ (സി.പി.ഐ.) കൊടിക്കുന്നില്‍ സുരേഷ് ‍(ഉറപ്പ്)
ആലപ്പുഴകെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്) കെ.എസ്.മനോജ്‍ (സി.പി.എം.) കെ.സി.വേണുഗോപാല്‍ ‍(ഉറപ്പ്)
ഇടുക്കിപി.ടി.തോമസ് (കോണ്‍ഗ്രസ്) ഫ്രാ‍ന്‍‌സിസ് ജോര്‍ജ്ജ്‍‍ (കേരള കോണ്‍‌ഗ്രസ്) പി.ടി.തോമസ് (സാധ്യത)
എറണാകുളംകെ.വി.തോമസ് (കോണ്‍ഗ്രസ്) സിന്ധു ജോയി‍‍ (സി.പി.എം.) കെ.വി.തോമസ് (ഉറപ്പ്)
ചാലക്കുടികെ.പി.ധനപാലന്‍ (കോണ്‍ഗ്രസ്) യു.പി.ജോസഫ് (സി.പി.എം.) കെ.പി.ധനപാലന്‍ ‍(ഉറപ്പ്)
തൃശ്ശൂര്‍പി.സി.ചാക്കോ (കോണ്‍ഗ്രസ്) സി.എന്‍.ജയദേവന്‍‍‍ (സി.പി.ഐ.) പി.സി.ചാക്കോ ‍(ഉറപ്പ്)
ആലത്തൂര്‍എന്‍.കെ.സുധീര്‍ (കോണ്‍ഗ്രസ്) പി.കെ.ബിജു‍‍ (സി.പി.എം.) പി.കെ.ബിജു ‍(സാധ്യത)
പാലക്കാട്സതീശന്‍ പാച്ചേനി (കോണ്‍ഗ്രസ്) എം.ബി.രാജേഷ് (സി.പി.എം.) സതീശന്‍ പാച്ചേനി ‍(സാധ്യത)
കോഴിക്കോട്എം.കെ.രാഘവന്‍ (കോണ്‍ഗ്രസ്) മുഹമ്മദ് റിയാസ് (സി.പി.എം.) മുഹമ്മദ് റിയാസ് ‍(സാധ്യത)
വടകരമുല്ലപ്പിള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്) പി.സതിദേവി(സി.പി.എം.) മുല്ലപ്പിള്ളി രാമചന്ദ്രന്‍ ‍(സാധ്യത)
മലപ്പുറംഇ.അഹമ്മദ് (മുസ്ലിം ലീഗ്) ടി.കെ.ഹംസ (സി.പി.എം.) ഇ.അഹമ്മദ് (ഉറപ്പ്)
പൊന്നാനിഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്) ഹുസൈന്‍ രണ്ടത്താണി (സി.പി.എം. സ്വതന്ത്രന്‍) ഇ.ടി.മുഹമ്മദ് ബഷീര്‍ ‍(ഉറപ്പ്)
വയനാട്എം.ഐ.ഷാനവാസ് (കോണ്‍ഗ്രസ്) എം.റഹ്‌മത്തുള്ള‍ (സി.പി.ഐ.) എം.ഐ.ഷാനവാസ് ‍(സാധ്യത)
കണ്ണൂര്‍കെ.സുധാകരന്‍ (കോണ്‍ഗ്രസ്) കെ.കെ.രാഗേഷ്‍‍ (സി.പി.എം.) കെ. സുധാകരന്‍ ‍(സാധ്യത)
കാസര്‍ഗോഡ്ഷാഹിദാ കമാല്‍ (കോണ്‍ഗ്രസ്) പി.കരുണാകരന്‍‍‍ (സി.പി.എം.) ഷാഹിദാ കമാല്‍ ‍(സാധ്യത)

129 comments:

t.k. formerly known as thomman said...

യുഡീഫ് 16 സീറ്റുകളില്‍ ജയിക്കുമെന്നാണ് എന്റെ നിഗമനം. എല്‍ഡീഫിന് കേന്ദ്രത്തില്‍ ഇത്തവണ കാര്യമായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് കേരളത്തില്‍ നിന്ന് കോണ്‍‌ഗ്രസ് എം.പി.മാരെ തിരഞ്ഞെടുത്ത് അയക്കുന്നതായിരിക്കും സംസ്ഥാനത്തിന്റെ പുരോഗതിക്ക് നല്ലത്.

പോരാളി said...

യു ഡി എഫിന്റേതൊക്കെ ഉറപ്പുള്ളവ. എല്‍ ഡി എഫിന്റേത് സാധ്യതയും. മനപ്പായസമുണ്ടോളൂ മെയ് 16 വരെ.

Manoj മനോജ് said...

ആ നാല് സീറ്റിലും യുഡീഫിന് സാധ്യത എന്ന് എഴുതാതിരുന്നത് എന്തായാലും നന്നായി... :)
ഈ കുഞ്ഞാക്കയുടെ ഒരു കാര്യം..

ആലപ്പുഴയിലെയും വയനാട്ടിലെയും പ്രവചനത്തോടെ തന്നെ കേരളത്തില്‍ നടക്കുന്ന അടിയൊഴുക്കുകളെ കുറീച്ച് താങ്കള്‍ അജ്ഞാതനാണെന്ന് തെളിയിക്കുന്നു.

വിലയിരുത്തലില്‍ കത്തോലിക്ക ഇടയലേഖനങ്ങളിലുള്ള അന്ധവിശ്വാസം തെളിഞ്ഞ് കാണാം.

തിരുവനന്തപുരത്ത് ബി.എസ്.പി.യും, ബി.ജെ.പി.യും ആരുടെ വോട്ടാണ് വലിക്കുവാന്‍ പോകുന്നതെന്നതിനെ പാടേ അവഗണിച്ച് ശശിക്ക് ഉറപ്പ്!

താങ്കളെ അമേരിക്ക ചതിച്ചില്ല. പക്ഷേ കേരളം ആ വില കളഞ്ഞെടുക്കാതിരിക്കട്ടെ...

t.k. formerly known as thomman said...

കുഞ്ഞിക്ക,
എന്തുകൊണ്ട് യുഡീഎഫിന് 16 സീറ്റുകള്‍ കിട്ടില്ല എന്ന് താങ്കള്‍ വിവരിച്ചെങ്കില്‍ അത് ഒരു നല്ല ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുമായിരുന്നു. സര്‍വേകള്‍ പറയുന്നത് യുഡീഎഫിന് 15-18 സീറ്റുകള്‍ കിട്ടുമെന്നാണല്ലോ.

മനോജ്,
കേരളത്തിലെ ഇടയന്മാരുടെ ലേഖനങ്ങള്‍ ഇവിടെ കിട്ടാറില്ല; കിട്ടിയാലും വായിക്കുമെന്ന് തോന്നുന്നില്ല :-) സി.പി.എമ്മിനെ എതിര്‍ക്കുന്നയാള്‍ പള്ളിയുടെ ആളാണെന്ന് (പേരു കണ്ടിട്ട്) തീരുമാനിക്കുന്ന, black&white ലോകത്തു നിന്നുള്ള, ആരോപണങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.

കേരളത്തിലെ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെക്കുറിച്ചൊന്നും അറിയില്ല എന്ന് സമ്മതിക്കുന്നു.

t.k. formerly known as thomman said...

ശശി തരൂരിനെതിരെ പട നയിക്കുന്ന എം.മെര്‍കുഷിയോയുടെ എന്തുകൊണ്ട് ശശി തരൂരിനെ ഞങ്ങള്‍ എതിര്‍ത്തു? എന്ന പോസ്റ്റിന് കമന്റ് ഓപ്ഷന്‍ ഇല്ലാത്തതുകൊണ്ട് എന്റെ അഭിപ്രായം ഇവിടെ ഇടുന്നു:

ഞങ്ങളുടെ രാഷ്ട്രീയം വിശാലമായ മതേതര രാഷ്ട്രീയമാണു അതായതു ഞങ്ങള്‍ ദെല്‍ഹിയിലാണെങ്കില്‍ ബി ജെ പിയ്ക്ക് എതിരെ കോണ്‍ഗ്രസിനു തീര്‍ച്ചയായും വോട്ട് ചെയ്യും.ഞാനും ഈ വഞ്ചിയില്‍ തന്നെ; പക്ഷേ, ദേശീയതലത്തില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിവുള്ളത് കോണ്‍ഗ്രസ് മുന്നണിക്ക് മാത്രമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.

വാള്‍ സ്റ്റ്രീറ്റിലും മറ്റും കാണുന്ന കോര്‍പ്പേറേറ്റ് അത്യാഗ്രഹം രാഷ്ട്രിയ ഉടുപ്പണിഞ്ഞാല്‍ തരൂരിനെ കിട്ടും.എന്തടിസ്ഥാനത്തിലാണ് ഈ നിഗമനം എന്ന് മനസ്സിലാകുന്നില്ല. നേരാംവണ്ണം ജോലി ചെയ്തും എഴുതിയും പ്രസിദ്ധനും ധനാഢ്യനുമായതാണോ അദ്ദേഹത്തിന്റെ തെറ്റ്? അതോ വെറും അസൂയയോ?

ഈയിടെ സക്കറിയ മലയാളമനോരമയില്‍ എഴുതുക ഉണ്ടായി, വോട്ട് മാത്രമാണു സാധാരണക്കരന്റെ ആയുധമെന്നു. സക്കറിയയ്ക്ക് തെറ്റു പറ്റി. അതു 2004ലെ തെരഞ്ഞെടുപ്പില്‍, ഇന്നു 2009ല്‍ ഞങ്ങള്‍ക്ക് വോട്ടും ഉണ്ട്; ബ്ലോഗും ഉണ്ടു.ബ്ലോഗുകള്‍ അഭിപ്രായരൂപീകരണത്തെ എത്ര സ്വാധീനിക്കും എന്നത് ഡിബേറ്റ് ചെയ്യേണ്ടതാണ്. മിക്കവാറും ബ്ലോഗര്‍മാര്‍ വ്യക്തമായ രാഷ്ട്രീയമുള്ളവരാണ്; അവര്‍ തമ്മിലുള്ള അടി ബഹുജനത്തെ എത്ര സ്വാധീനിക്കും എന്ന് കണ്ടറിയണം. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ കുറച്ചൊക്കെ ചലനം സൃഷ്ടിച്ച ചില ബ്ലോഗുകള്‍ ആ പേരില്‍ പൊസിഷന്‍ ചെയ്ത ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളാണ് (പൊളിറ്റിക്കോ, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയവ).

ശശി തരൂരിനെ വിജയിപ്പിച്ച്, കക്ഷി രാഷ്ട്രീയത്തിന്റെ പതിവു ചുറ്റുവട്ടങ്ങളില്‍ നിന്ന് ഉയര്‍ന്ന് നമുക്ക് മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക.

Anonymous said...

തൊമമാ ഈ പ്രവചനം കേരള‍ത്തിലെ ബഹു ഭൂരിപക്ഷം സാധാരണ ജനങ്ങളും നടത്തിയിട്ടുള്ളതും, അത് മുഴവന്‍ മാധ്യമങ്ങള്‍ പല സര്‍വ്വെകളിലുമായി പുറത്തുവന്നിട്ടുള്ളതുമാണു.ഇതില്‍ എന്തെങ്കിലും ഒരു പുതുമ ഇല്ലെങ്കില്‍ കൂടി ഒരു കാര്യം ഇവിടെ വ്യക്തമാക്കാനാഗ്രഹിക്കുന്നു! കോഴിക്കൊട്ട് റിയാസിനു വലിയ സാധ്യത ഒരു കോഴിക്കൊടുക്കാരന്‍ എന്ന് നിലയില്‍ ഞാന്‍ കാണുന്നില്ല.ജനതാദള്‍ ഇടഞ്ഞ് നില്‍ക്കുന്നതും അച്ചുദാനന്തന്റെ എതിരാളി ഫാരിസ് ആയുള്ള ബന്ധവും റിയാസിനെ ജനങ്ങളില്‍ നിന്നും അകറ്റുന്നു.

ഒരു തരന്‍ഗമായി മാറിയ യു ഡി എഫ് ഇപ്പ്രാവശ്യം 15 കൂടുതല്‍ സീറ്റില്‍ വിജയിക്കുമെന്നു തന്നെയാണു എന്റെയും വിശ്വാസം.

Manoj മനോജ് said...

"കേരളത്തിലെ ഇടയന്മാരുടെ ലേഖനങ്ങള്‍ ഇവിടെ കിട്ടാറില്ല"
:)
കത്തോലിക്കന്‍ പേരുള്ളത് കൊണ്ടല്ല മറിച്ച് താങ്കളുടെ പ്രവചനത്തില്‍ കത്തോലിക്ക സ്വാധീനമുള്ള മണ്ടലങ്ങള്‍ മൊത്തമായി യു.ഡി.എഫി.നാണ് എന്നത് കണ്ടത് കൊണ്ട് മാത്രമാണ് അങ്ങിനെ എഴുതിയത്. ഇടയലേഖനങ്ങള്‍ യു.ഡി.എഫി.നെ സഹായിക്കുമെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ എഴുതിയത് കൂടി ചേര്‍ത്ത് വായിച്ചത് കൊണ്ട് എഴുതിയതാണത്. :)

കേരളത്തില്‍ പത്രങ്ങളിലോ മാധ്യമങ്ങളിലോ വരുന്നവയല്ല ശരിയെന്നത് കഴിഞ്ഞ തവണ പോലും കണ്ടതല്ലേ.

വിധി നിര്‍ണ്ണയിക്കുന്ന 3% ന്യൂട്രല്‍ വോട്ടിനോടൊപ്പം ഇപ്പോള്‍ അടിയൊഴുക്ക് വോട്ടുകളും നിര്‍ണ്ണായകമായിരിക്കുന്നു. അടിയൊഴുക്കുകളുടെ കളി അറിയണമെങ്കില്‍ ഫലം വരുന്നത് വരെ കാത്തിരിക്കണം.

“ശശി തരൂരിനെ വിജയിപ്പിച്ച്, കക്ഷി രാഷ്ട്രീയത്തിന്റെ പതിവു ചുറ്റുവട്ടങ്ങളില്‍ നിന്ന് ഉയര്‍ന്ന് നമുക്ക് മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക.“
ശശി സ്വതന്ത്രനായാണോ നില്‍ക്കുന്നത്!!!!!!!!! അമേരിക്ക തന്നെ ശശിക്ക് ഒരു തവണ കാണീച്ച് കൊടുത്തതല്ലേ :)

Calvin H said...

പ്രിയ t.k,

വടകരയില്‍ ഒക്കെ അട്ടിമറി നടക്കും എന്നു കരുതുന്നത് അക്രമമാണ്... കോഴിക്കോടായിരുന്നെങ്കില്‍ സമ്മതിച്ചേനെ..... ഇടത് പക്ഷത്തിന് സീറ്റുകുറയും എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു... എങ്കിലും ഇത്രക്കും ഉണ്ടാവാന്‍ സാധ്യതയില്ല...


ജനവിധി വരട്ടെ.... നോക്കാം...

Anonymous said...

യു ഡി എഫ് ഭൂരിപക്ഷം സീറ്റുകളും നേടുമെന്നുള്ള തൊമ്മന്റെ അനുമാനം വളരെ ശരിയാണു ! അതിനു കേരളത്തില്‍ താമസിക്കുന്ന ശരാശരി മലയാളിയൊട് ഒന്നു ചോദിച്ചാല്‍ മതിയാകും. വടകരയും ചിലപ്പൊള്‍ മൂക്കുകുത്തും അതു കാണാന്‍ ഇരിക്കുന്നതെയുള്ളൂ.... പീ ഡി പ്പി യെ സുഘിപ്പിച്ചു വര്‍ഗ്ഗീയപ്രീണനം നടത്തുന്ന സീ പി എം നെക്കാള്‍ ഗ്രൂപ്പു കളിയില്‍ മനം മടുത്ത,അഴിമതിയില്‍ കുളിച്ച് സീ പി എമ്മിനെയാണു ജനം തൊല്പ്പിക്കുക.....

ജനങ്ങളെ മറന്നാല്‍ ജനം എടുത്തിട്ട് പെരുമാറും അതു മെയ് 16 തെളിയിക്കും,,,

Roby said...

കാസർഗോഡ്, കണ്ണൂർ(സാധ്യത), വടകര, കോഴിക്കോട്, ആലത്തൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ആറ്റിങ്ങൽ എന്നീ ഒൻപത് സീറ്റ് എൽ‌ഡി‌എഫിനു കിട്ടുമെന്നാണ് എന്റെ കണക്കുകൂട്ടൽ.

വയനാട്ടിലും തിരുവനന്തപുരത്തും യുഡി‌എഫ് ജയിക്കാൻ സാധ്യത കാണുന്നില്ല.

കോഴിക്കോട്ടെ സ്ഥാനാർത്ഥി ആന്റണി നിർത്തിയ ആളായതുകൊണ്ട് പ്രചാരണം മോശമാണെന്നു കേൾക്കുന്നു. പാലം വലിയും പ്രതീക്ഷിക്കാം.

കോട്ടയവും ഇടുക്കിയും തമ്മിൽ മാണി/ജോസ്സഫ് ധാരണ പ്രതീക്ഷിക്കാം. മകനെ ജയിപ്പിക്കാൻ മാണി കോട്ടയത്ത് തന്നെ തങ്ങി, മറ്റൊരിടത്തും പ്രചാരണത്തിനു പോകാതെയിരുന്നത് കോൺ‌ഗ്രസിനെയും ചൊടിപ്പിച്ചിരിക്കുന്നു. ഫലത്തിൽ കുറുപ്പിനു നേരിയ സാ‍ധ്യത. ‘ഛെ’ന്നിത്തലയും ഉമ്മനും തമ്മിലുള്ള ഗ്രൂപ്പ് കളി എവിടെയൊക്കെ നടക്കും എന്നു കണ്ടറിയണം.

തിരുവനന്തപുരം, എറണാകുളം, വയനാട് മണ്ഡലങ്ങളിൽ കരുണാകരൻ വലിപ്പിക്കും എന്നത് മൂന്നര തരം.

ഇടതുമുന്നണിയിലെ തർക്കങ്ങൾ എവിടെയൊക്കെ പ്രതിഫലിക്കും എന്നതും കണ്ടറിയണം.

Arun said...

കാസര്‍ഗോട്ട് ശാഹിദ കമാല്‍ ജയിക്കുമെന്ന് എന്തടിസ്ഥാനത്തില്‍ പറയാന്‍ കഴിയും? പാലക്കാട്ടെ പ്രവചനത്തിന് പിന്നിലെ കാരണവും ഒന്ന് പറയാമോ?
ഞാന്‍ നോക്കിയിട്ട് രണ്ടു സ്ഥലത്തും LDF ജയിക്കുമെന്ന് ഉറപ്പാണ്.. അതാണ്‌ ചോദിച്ചേ...

t.k. formerly known as thomman said...

അരുണ്‍,
കാസറഗോഡ് - അബ്ദുള്ളക്കുട്ടി മലബാര്‍ മേഖലയില്‍ സിപി‌എമ്മിനെതിരെ നടത്തിയ പ്രചരണം; ഷാഹിദയുടെ മതം; യുഡീഫിന് അനുകൂലമായ തരംഗം എന്നിവ സിപി‌എമ്മിന് അവിടെയുള്ള മുന്‍‌തൂക്കത്തെ ഇല്ലാതാക്കിയേക്കും. പിഡിപിയുമായുള്ള സിപി‌എമ്മിന്റെ പ്രേമം കുറെ ബിജെപി വോട്ടുകള്‍ മറിയാനും ഇടയാക്കും.

പാലക്കാട് - സതീഷന്‍ പാച്ചേനി രാജേഷിനേക്കാള്‍ അറിയപ്പെടുന്ന സ്ഥാനാര്‍ഥിയാണ്; സിപി‌എം വിമതന്‍ മുരളി വോട്ടുപിടിക്കുമെന്നാണ് കണക്കുകൂട്ടല്‍; യുഡീഫിന് അനുകൂലമായ തരംഗമുണ്ടെങ്കില്‍ വിമതന്‍ പിടിക്കുന്ന വോട്ടുകള്‍ കൂടി ചേര്‍ത്ത് ഇവിടെ കോണ്‍‌ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചേക്കും.

ശ്രീഹരി,
15-ഓ അതില്‍ അധികമോ സീറ്റുകള്‍ യുഡി‌എഫിന് കിട്ടുമെന്ന് സര്‍വേകള്‍ പറയുന്നു. ആ പ്രവചനങ്ങള്‍ ശരിയാകണമെങ്കില്‍ വടകര, കാസറഗോഡ്, കോഴിക്കോട് എന്നീ മണ്ഡലങ്ങളില്‍ 2 എണ്ണം യുഡി‌എഫിന്റെ ഭാഗത്തുവരണം. വടകരയില്‍ യുഡി‌എഫിന് അനുകൂലമായ ഘടകങ്ങള്‍ മുല്ലപ്പിള്ളിയുടെ സ്ഥാനാര്‍ത്തിത്വവും സിപി‌എം പാളയത്തിലെ പടയും ആണ്.

റോബി,
അപ്പോള്‍ മൊത്തം 12 അല്ലേ? റിസള്‍ട്ട് വരട്ടെ :-)

Anonymous said...

24 കള്ളവോട്ടുകള്‍ വരെ ചെയ്ത സ്ത്രീകള്‍ ഉള്ള തളിപ്പറമ്പ് നിയോജകമണ്ഡലം കണ്ണൂര്‍ ലോകസഭയിലേക്ക് ചേര്‍ന്നപ്പോഴാണോ തൊമ്മാ സുധാകരന്‍ ജയിക്കാന്‍ പോകുന്നത്? കാസര്ഗോഡും കണ്ണൂരും കള്ളവോട്ടുകള്‍ ചെയ്ത് സി.പി.ഐ.എം ജയിക്കും

കുഞ്ഞന്‍ said...

എന്റെ അനുമാനം ഇടതു പക്ഷത്തിന് 5-7 സീറ്റും യൂഡിയെഫിന് 13-15 സീറ്റും കിട്ടും. വയനാട് മുരളീധരന്‍ നേടും.

സിന്ധു ജോയി എറണാകുളത്ത് ജയിക്കും..!

Anonymous said...

ഞാന്‍ കള്ളവൊട്ട് ചെയ്തു ശീലമുള്ള ഒരു കണ്ണൂര്‍ കൊണ്ഗ്രെസ്സ്കാരന്‍-

ഇനി ഒരു സത്യം പറയട്ടെ. ഞങ്ങള്‍,കുപ്പത്തു, ചീമെനിയില്‍ ഒക്കെ നൂറു ശതമാനം വോട്ടു ചില ബൂത്തുകളില്‍ ചെയ്തിട്ടുണ്ട്. അതൊക്കെ അന്നത്തെ പത്രങ്ങളില്‍ വന്നിട്ടുണ്ട്. മാതൃഭൂമിക്കും,മനോരമക്കും ഇഷ്ടമില്ലേങ്കിലും പച്ചയായി നടക്കുന്ന ചിലത് അവര്‍ക്ക് എഴുതേണ്ടി വരുമല്ലോ. പിന്നെ കഴിഞ്ഞ 10-12 വര്‍ഷങ്ങളിലായി തെര: കമ്മിഷന്‍ ബൂത്തിനടുത്തു കേമറ,വീഡിയോ ഒക്കെ ഫിറ്റ് ചെയ്തു തുടങ്ങിയതോണ്ട് ഇന്ന് അത്ര നടക്കുന്നില്ല. എന്തുചെയ്യാം അതിനു ശേഷമാണ്,കേമറ വയ്ക്കുന്ന ഏര്‍പ്പാട് വന്ന ശേഷമാണ് കമ്മ്യുണിസ്റ്റ്കള്‍ക്ക് ഭൂരിപക്ഷം നിയമസഭ തെരെഞ്ഞെടുപ്പിലോക്കെ മുപ്പത്തന്ചായിരവും നാല്പത്തിനായിരവും ആയത്‌.നമ്മുടെ ചാണ്ടിച്ചായനും സുധാകരെട്ടനും, മുമ്പ് അഴീക്കോട് കൂത്തുപറമ്പ് ഉപതെരഞെടുപ്പില്‍ കേരളത്തിലെ പോലിസ് സേനയെ മുഴുവന്, കെ.എ.പി ബാറ്റാലിയനെയും,ഇറക്കി മൊത്തംപ്രദേശങ്ങളില്‍‍(മാര്‍ക്കിസ്റ്റ് ഏരിയയില്‍ ‍ മാത്രം)കേമറ വച്ച് ഒന്ന് മസ്സില് പിടിച്ചതാ: ഞങ്ങള്‍ കുറെ കള്ളവോട്ടും ചെയ്തു.എന്നിട്ട് ആ നാറിയ മാര്‍ക്കിസ്ട്ടുകാര്‍ നാല്‍പതിനായിരം വോട്ടിനു ജയിച്ചു. ഇപ്പൊ,അറിയില്ല, എന്തരോ എന്തോ.

സാജന്‍| SAJAN said...

കേരളത്തിൽ എൽ ഡി എഫൊരു 16-17 സീറ്റിൽ ജയിക്കുമെന്നത് ഉറപ്പല്ലേ? പിന്നെ വയനാട്ടിൽ മുരളീധരനും ഏതെങ്കിലും ഒരു സീറ്റിൽ മുസ്ലീം ലീഗും ജയിച്ചേക്കും, കോൺഗ്രെസ്സ് കഴിഞ്ഞ തവണനടന്ന തെരഞ്ഞെടുപ്പിനെക്കാൾ അല്പം കൂടെ സ്ഥിതി മെച്ചപ്പെടുത്തി വല്ല ഒന്നോരണ്ടോ സീറ്റിൽ കിട്ടിയാൽ ഭാഗ്യം!

Anonymous said...

യു.ഡി.എഫിനു 15+ സീറ്റ് കിട്ടണമെങ്കില്‍ 13-14% വോട്ട് സ്വിങ്ങ് ചെയ്യണം. politically polarized ആയ ഒരു സ്ഥലത്ത് ഇത് സാധ്യമോ എന്ന് പ്രവചനക്കാര്‍ ചിന്തിച്ചിട്ടുണ്ടോ? പറഞ്ഞെന്നേ ഉള്ളൂ.

Inji Pennu said...

വോട്ടിങ്ങ് ശതമാനം നല്ല കുറവാണല്ലോ തൊമ്മാ. സാധാരണയില്‍ കവിഞ്ഞ് 10% കുറവാണ്. സാധാരണ വോട്ടിങ്ങ് ശതമാനം കൂടുന്നത് എല്‍.ഡി.എഫിനു അനുകൂലമായാണ് വിധി എന്ന് തോന്നുന്നു. പക്ഷെ ഇത്തവണ വോട്ടിങ്ങ് ശതമാനം എവിടെയൊക്കെ കുറഞ്ഞു എന്നനസുരിച്ചേ അങ്ങിനെ എന്തെങ്കിലും പറയാന്‍ പറ്റൂ.

പണ്ട് എവിടേലും ഒക്കെ ബി.ജെ.പിക്ക് വോട്ട് ചോര്‍ന്നു എന്നറിഞ്ഞാല്‍ സഖാക്കന്മാരു മടിയില്ലാതെ കോണ്‍‌ഗ്രസ്സിനു കുത്തുമായിരുന്നു. അടിയൊക്കെ വേറെ കാര്യം, പക്ഷെ ബി.ജെ.പിയ്ക്ക് വോട്ട് കൂടാന്‍ സമ്മതിക്കില്ലായിരുന്നു. പക്ഷെ ഇപ്പോഴൊക്കെ പന്നറായി വന്നതില്‍പ്പിന്നെ കാര്യങ്ങള്‍ എങ്ങിനെയാണെന്നറിഞ്ഞൂട. ആരുടെ കൂടേം കൂടുന്ന ബിസിനസ്സ് മാഗ്നറ്റുകളായി.

യു.ഡി.എഫ് ജയിക്കാണെങ്കില്‍ മര്യാദയ്ക്ക് ജയിക്കണം. 12 സീറ്റൊന്നും പോരാ. നല്ല വോട്ടിങ്ങും വേണം. അല്ലതെ അറകൊറന്ന് ജയിച്ചിട്ട് എന്തു കാര്യം? അവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന് തന്നെയല്ലേ അര്‍ത്ഥം?

പിന്നെ പോളുകള്‍ ഒന്നും അധികം വിശ്വസിക്കരുത്. 2004 ലോക്‍സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം എന്ന് പറഞ്ഞോണ്ട് ഇരുന്നതാണ്. കോണ്‍‌ഗ്ഗ്രസ്സിനു വെറും 45 സീറ്റെന്നും.

വലിയ കഷ്ടമാണ് ഫലം അറിയാന്‍ ഒരുമാസം എടുക്കും എന്നുള്ളത് :(

Anonymous said...

വോട്ടിംഗ് ശതമാനം അത്രതാഴെയല്ല എന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ 67% . മോശമെന്ന് പറയാനാവില്ല.

തിരുവനന്തപുരം കൊല്ലം മേഖലകളില്‍ പലയിടത്തും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പതിവ് വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ വിമുഖത കാണിച്ചെന്നും സിറിയന്‍ ക്രിസ്ത്യാനികള്‍ പതിവിലധികം കോണ്‍സ്ണ്ട്രേറ്റഡ് ആയി വോട്ട് ചെയ്തു എന്നും പ്രവര്‍ത്തകരില്‍ (സിപി എമ്മിന്റെയുമ്ം കോണ്‍ഗ്രസിന്റെയും) നിന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. തമ്മില്‍ ദൂരമുള്ള എട്ടു സ്ഥലങ്ങളിലെ കൂട്ടുകാരുമായി ഞാന്‍ സംസാരിച്ചിരുന്നു. എല്ലായിടത്തും ഒരേ രീതിയില്‍ പറയുന്നത് ഒരു സൂചനയായി എടുക്കാമെന്ന് തോന്നുന്നു. ഉറപ്പൊന്നും ഇല്ല.

Inji Pennu said...

ക്രിസ്ത്യന്‍ വോട്ടൊന്നും അല്ലെങ്കിലും ഇത്തവണ എല്‍.ഡി.എഫിനു വീഴില്ല എന്ന് തോന്നുന്നു.
സിന്ധുജോയിയെപ്പോലെയുള്ളവരു താണുവീണു മെത്രാന്മാരെ മുത്തുന്നതൊക്കെ കണ്ടിട്ട് അറപ്പ് തോന്നി. മെത്രാനെ കൊണ്ട് വിടുന്നു, കാറ് ഡോറ് തുറക്കുന്നു, ഒരു മണിക്കൂര്‍ കാത്തു നിക്കുന്നു. അവര്‍ക്ക് മിനിമം ഇടതാണെന്നെങ്കിലും ഒരു ബോധമില്ലേ? ഇങ്ങിനെ കാലുപിടിക്കണോ?

പൊന്നാന്നിയില്‍ കാര്യമായി ബി.ജെ.പിക്ക് വോട്ട് ചോര്‍ന്നു എന്നു കേള്‍ക്കുന്നു. സത്യമാണെങ്കില്‍ പന്നറായിയെ ഓടിച്ചിട്ട് തല്ലണം!

Calvin H said...

വോട്ടിംഗ് ശതമാനത്തില്‍ ഒരു കുറവ് പ്രതീക്ഷിച്ചു... ശതമാനം കൂടുന്നത് ഇടതുപക്ഷത്തിന് അനുകൂലവും കുറയുന്നത് പ്രതികൂലവും ആണെന്ന് ഇഞ്ചി പറഞ്ഞത് ശരി....

UDF നു BJP ക്കും വോട്ട് ചെയ്യാന്‍ ആഗ്രഹിക്കാത്ത കുറേ പേര്‍ ഉണ്ട്... ഇടതുപക്ഷം പ്രതിപക്ഷത്താവുമ്പോഴേ അവര്‍ പൊതുവേ വോട്ട് ചെയ്യൂ..അല്ലെങ്കില്‍ ഇല്ല... അത് തന്നെ ഇത്തവണയും സംഭവിച്ചു...

Calvin H said...

പൊന്നാനിയില്‍ വോട്ട് ബി.ജെ.പിക്ക് ചോര്‍ന്നു കാരണം ഇറ്റതുപക്ഷം അല്ലേ (ചോര്‍ന്നെങ്കില്‍)?

അപ്പോ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി ശക്തിപ്പെടുന്നതിന് ആരെ തല്ലണം?

Anonymous said...

സാധാരണ വോട്ടിങ്ങ് ശതമാനം കൂടുന്നത് എല്‍.ഡി.എഫിനു അനുകൂലമായാണ് വിധി എന്ന് തോന്നുന്നു. മണ്ടത്തരം.

Roby said...

സാധാരണ വോട്ടിങ്ങ് ശതമാനം കൂടുന്നത് എല്‍.ഡി.എഫിനു അനുകൂലമായാണ് വിധി എന്ന് തോന്നുന്നുഈ തിയറി ആദ്യമായിട്ടു കേൾക്കുകയാ.

1980-62 ശതമാനം
(യു.ഡി.എഫ്‌. 12, എല്‍.ഡി.എഫ്‌. 8),

1984-77 ശതമാനം
(യു.ഡി.എഫ്‌. 17, എല്‍.ഡി.എഫ്‌. 3),

1989-79 ശതമാനം
(യു.ഡി.എഫ്‌. 17, എല്‍.ഡി.എഫ്‌. 3),

1991-73 ശതമാനം
(യു.ഡി.എഫ്‌. 16, എല്‍.ഡി.എഫ്‌. 4),

1996-72 ശതമാനം
(യു.ഡി.എഫ്‌. 10, എല്‍.ഡി.എഫ്‌. 10),

1998-71 ശതമാനം
(യു.ഡി.എഫ്‌. 11, എല്‍.ഡി.എഫ്‌. 9),

1999-70 ശതമാനം
(യു.ഡി.എഫ്‌. 11, എല്‍.ഡി.എഫ്‌. 9),

2004-71 ശതമാനം
(യു.ഡി.എഫ്‌. 1, എല്‍.ഡി.എഫ്‌. 18, എന്‍.ഡി.എ.1) എന്നിങ്ങനെയായിരുന്നു മുന്‍ തിരഞ്ഞെടുപ്പുകളിലെ പോളിങ്‌ ശതമാനം.

Inji Pennu said...

സംശയമെന്ത് ശ്രീഹരി? കോണ്‍ഗ്രസ്സുകാരെ ഓടിച്ചിട്ട് തല്ലണം? ഒക്കെ അപ്പോ ഇനി പന്നറായിയെ തല്ലാന്‍ കൂട്ട് നിക്കുമോ? അദ്ദാണ്!


പൊതുവേ പറയാറുള്ളതും കണക്കും നല്ല വ്യത്യാസമുണ്ടെന്ന് ഇപ്പോള്‍ ഈ എടുത്തെഴുതിയ ശതമാനം കണ്ടപ്പോള്‍ മനസ്സിലായി. അപ്പോള്‍ അത് പിന്‍‌വലിച്ചു!

Anonymous said...

ഈ സൈറ്റ് നോക്കിക്കെ

http://ceokerala.com/poll_result.php

ആവറേജ്ജ് എഴുപത്തിരണ്ടിനോട് അടുക്കും. കൂടുതല്‍ അല്ലെങ്കില്‍

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

പൊന്നാനിയില്‍ ഇടത് പക്ഷത്തു നിന്നും വോട്ടു ചോര്‍ന്നു എന്നുള്ളത് എത്രത്തോളം ശരിയാണെന്ന് ഫലം വന്നാലെ പറയാനാവൂ ശ്രീഹരി.
തൃത്താല അസ്സംബ്ലി മണ്ഡലത്തില്‍ യുഡീഫ് വോട്ടുകള്‍ ബിജെപ്പിക്ക് പോയതായി പറയപ്പെടുന്നു, ഒറ്റപ്പാലത്തുനിന്ന് പൊന്നാനിയിലേക്ക് പറിച്ച് നട്ട മണ്ഡലം,കുറവ് വോട്ടിംങ് ശതമാനവും അവിടെയാണ്. പ്രചരണ സമയത്തും ഇരുപക്ഷവും പച്ചക്കൊടികള്‍ കെട്ടാതെയാണ് അവിടെ പ്രചരണം നടത്തിയതെന്ന് കൂടെ അറിയുക.

അതേ പോലെ പ്രാദേശികമായി വോട്ടിംങ് വ്യതിയാനം ഉണ്ടാവാം, ഒരു പൊതു ട്രെന്റ് എന്ന വിലയിരുത്താനാവുമെന്ന് തൊന്നുന്നില്ല.

Roby said...
This comment has been removed by the author.
Roby said...

തൃത്താല അസ്സംബ്ലി മണ്ഡലത്തില്‍ യുഡീഫ് വോട്ടുകള്‍ ബിജെപ്പിക്ക് പോയതായി പറയപ്പെടുന്നു.ആരെ ഓടിച്ചിട്ടു തല്ലണമെന്നു തീരുമാനമായോ..:)

t.k. formerly known as thomman said...

വോട്ടിംഗ് ശതമാനം കുറയുന്നത് ഇടതിന് അനുകൂലമാകും എന്നാണ് പൊതുവേ പറഞ്ഞുകേട്ടിട്ടുള്ളത് (പാര്‍ട്ടി പ്രവര്‍ത്തകര്‍ യാ‍തൊരു കാരണവശാലും വോട്ടുചെയ്യാതിരിക്കില്ല എന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍). പക്ഷേ, റോബിയുടെ കണക്കുവച്ചുനോക്കുമ്പോള്‍ ആ വാദത്തില്‍ കഴമ്പില്ലെന്ന് തോന്നുന്നു.

സിന്ധു ജോയി ദാ ഇവിടെ മെത്രാന്റെ മുന്നില്‍ മുട്ടുമടക്കിയതു കാ‍ണാം.

സാജന്‍ അവകാശപ്പെടുന്നതുപോലെ മുരളീധരന്‍ വയനാട്ടില്‍ ജയിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? പണ്ട് മൂവാറ്റുപുഴയില്‍ ജോസഫ് ഒറ്റക്ക് നിന്ന് ഗംഭീരമായി പൊട്ടിയ ചരിത്രമാണ് എനിക്ക് ഓര്‍മ വരുന്നത്.

ഫലപ്രഖ്യാപനം വൈകുന്നതു കഷ്ടം തന്നെ. അതുവരെ ഊഹാപോഹങ്ങള്‍ നടത്തുക മാത്രമേ രക്ഷയുള്ളൂ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തൊമ്മൻസാറേ, സാധാരണ പറഞ്ഞു കേൾക്കുന്നത് വോട്ടിംഗ് ശതമാനം കുറഞ്ഞാൽ അതു എൽ.ഡി എഫിനു ഗുണം ആണെന്നാണ്.കാരണം എൽ.ഡി എഫിന്റേ വോട്ടുകൾ സാധാരണ പാഴാകാറില്ല.താഴേത്തട്ടിൽ പ്രവർത്തകരുടെ നല്ല പ്രവർത്തനം മൂലം എല്ലാ വോട്ടുകളും ചെയ്യിയ്ക്കാൻ നോക്കും.

എന്നാൽ ഈ വാദത്തിനോ, അല്ലെങ്കിൽ അതു യു.ഡി എഫിനു ഗുണകരം എന്ന വാദത്തിനോ ഞാൻ വലിയ പ്രസക്തി കാണുന്നില്ല.വോട്ടിംഗ് ശതമാനം കൂടിയപ്പോൾ രണ്ട് മുന്നണികളും വൻ ഭൂരിപക്ഷം നേടിയ ചരിത്രവും, തുല്യ നില പാലിച്ച ചരിത്രവും ഉണ്ട്.

ഇന്നിറങ്ങിയ മാതൃഭൂമിയിലും ഇത്തരം ഒരു വാർത്ത ഉണ്ട്.അതൊന്നു വായിയ്ക്കാം.

കാസർ‌ഗോഡ് വരെ യു.ഡി.എഫിനു കിട്ടും എന്ന താങ്കളുടെ വിലയിരുത്തൽ കേട്ടിട്ട് ചിരി വരുന്നു.ഇടതു പക്ഷം മുഴുവൻ വോട്ടുകളും ചെയ്യിച്ച കണ്ണുരും യു.ഡി എഫിനോ?

വയനാടു ആരു ജയിയ്ക്കുമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഷാനവാസ് ഏഴാം പരാജയം ഏറ്റുവാങ്ങുമെന്ന് ഉറപ്പായി...തലേവര ശരിയല്ല...!

എന്തായാലും ഒരു മാസം കാത്തിരിയ്ക്കാം.അതുവരെ മനപ്പായസം ഉണ്ടോളൂ..

ഒന്നുമല്ലെങ്കിലും ആ ഇഞ്ചിപ്പെണ്ണിനെ കണ്ടു പഠിയ്ക്കൂ..ആ വാക്കുകളിലെ നിരാശ കണ്ടില്ലേ?പാവം !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാതൃഭൂമി ലിങ്ക് ഇടാൻ മറന്നു..

ഇതാ ഇവിടെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

Inji Pennu said...
ക്രിസ്ത്യന്‍ വോട്ടൊന്നും അല്ലെങ്കിലും ഇത്തവണ എല്‍.ഡി.എഫിനു വീഴില്ല എന്ന് തോന്നുന്നു.
സിന്ധുജോയിയെപ്പോലെയുള്ളവരു താണുവീണു മെത്രാന്മാരെ മുത്തുന്നതൊക്കെ കണ്ടിട്ട് അറപ്പ് തോന്നി.
=====================

ഹ ഹ..പി.ജെ കുര്യൻ പോയി മെത്രാന്റെ കൈ ചുംബിച്ചത് കണ്ടപ്പോളോ? ( അല്ലെങ്കിൽ തന്നെ പുള്ളീ ആ വിഷയത്തിൽ മിടുക്കനാണല്ലോ അല്ലേ?)

കെ.വി തോമസ് രായ്ക്കു രാമാനം അച്ചാരുപറമ്പിൽ ബിഷപ്പിനെ കാണാൻ പോയപ്പോളോ? എന്നിട്ടു സഭയുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുമെന്നും, താനും സഭയുടെ കുഞ്ഞാടാണെന്നും പരസ്യമായി പറഞ്ഞപ്പോളോ?

അപ്പോൾ എന്ത് വികാരമാണു ഉണ്ടായത്?

Inji Pennu said...

ആഹാ, സുനില്‍നു എന്താ ചിരി. കുര്യനും തോമസും ഒക്കെ എല്‍.ഡി.എഫ്-ല്‍ ആയോ?

ഞാന്‍ അതിന്റെ താഴെ എഴുതിയത് കണ്ടില്ലായിരുന്നോ? “മിനിമം ഇടതാണെന്നെങ്കിലും ഒരു ബോധമില്ലേ?”
ഒ, സോറി ഇപ്പോ മദനിയൊക്കെയാണല്ലോ അല്ലേ ഇടത് ;) കണ്‍ഫ്യൂഷന്‍ ഉണ്ടാവും പറഞ്ഞിട്ട് കാര്യമില്ല.

വാക്കുകളില്‍ നിരാശ തോന്നിയെങ്കില്‍ അത് നിങ്ങളുടെ ഒക്കെ പോലെ വലിയ പ്രവചനവും ജ്യോതിഷവും ഒക്കെ വശമില്ലാത്തതുകൊണ്ടാണ്
ഇത്ര ഉറപ്പിച്ച് ആത്മവിശ്വസിക്കാന്‍.

അതുപോലെ കോണ്‍‌ഗ്രസ്സിനു ‘വെറും’ 12 സീറ്റ് കിട്ടിയാലും ഞാന്‍ നിരാശയില്‍ ആവും. ഉള്ളതാട്ടെ എന്നൊന്നുമല്ല, ജയിക്കാണെങ്കില്‍ തറപറ്റിക്കണം എന്നു തന്നെയാണ് ആഗ്രഹം.

Anonymous said...

" സാധാരണ വോട്ടിങ്ങ് ശതമാനം കൂടുന്നത് എല്‍.ഡി.എഫിനു അനുകൂലമായാണ് വിധി എന്ന് തോന്നുന്നു. പക്ഷെ ഇത്തവണ വോട്ടിങ്ങ് ശതമാനം എവിടെയൊക്കെ കുറഞ്ഞു എന്നനസുരിച്ചേ അങ്ങിനെ എന്തെങ്കിലും പറയാന്‍ പറ്റൂ..."


എന്തൊരു വിനയം..

എന്തൊരു 'നിഷ്പക്ഷത'

എന്തൊരു അനാലിസിസ്.

കൊട് കൈ.

Anonymous said...

"സത്യമാണെങ്കില്‍ പന്നറായിയെ ഓടിച്ചിട്ട് തല്ലണം!"

എന്തൊരു പ്രത്യുത് പന്ന മതിത്വം.

Anonymous said...

"പൊതുവേ പറയാറുള്ളതും കണക്കും നല്ല വ്യത്യാസമുണ്ടെന്ന് ഇപ്പോള്‍ ഈ എടുത്തെഴുതിയ ശതമാനം കണ്ടപ്പോള്‍ മനസ്സിലായി. അപ്പോള്‍ അത് പിന്‍‌വലിച്ചു!"

ഓ, എന്തൊരു ഔദാര്യം.! പിന്നുന്നു വലിച്ചൂലോ..അദ്ദാണ്.

സാജന്‍| SAJAN said...

എന്റെ തൊമ്മാ ക്ഷമി :):):)

അനില്‍@ബ്ലോഗ് // anil said...

“യുഡീഎഫ് ചുമ്മാ ജയിച്ചാല്‍ പോരാ തറപറ്റിക്കണം”ഇഞ്ചിയുടെ ആഗ്രഹം !!

കേരളത്തില്‍ ഇനി അതു നടക്കില്ല ഇഞ്ചി.പ്രവചനവും ജ്യോതിഷവും ഒന്നും പഠിക്കണ്ട അതിന്, കേരളത്തിലെ ജനങ്ങളുമായി ബന്ധമുണ്ടായാല്‍ മതി.

Anonymous said...

പിണറിന്റെ കളി റിസല്‍ട്ട് വന്നാലേ അറിയൂ.രാമന്‍ പിള്ള മുഖേന കുറെ ബീജേപ്പി വോട്ട് മറിച്ചതുകൂടാതെ സീകെ പത്മനാഭന്‍ വഴി കുറച്ച് കുഷന്‍ കൂടീ കരുതിയിട്ടുണ്ടെന്നാണ് കേള്‍വി.ജയിക്കാന്‍ എതറ്റം വരെയും പോകൂം ഈ നാറി.പാര്‍ട്ടി എലക്ഷനില്‍ കണ്ടതല്ലെ കളി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത്തവണ ഇടതു പക്ഷത്തിന് 8 ലധികം സീറ്റ് നേടാനായാല്‍ തന്നെ അത് വന്‍ വിജയമാണ്. മാധ്യമങ്ങളും, മത സാമുദായികശക്തികളും ഒക്കെ എതിരായിട്ടും ഇടതു പക്ഷത്ത് ഉണ്ടായ വിള്ളലുകളും ഒക്കെ അതിജീവിച്ച് ശക്തമായ മത്സരം കാഴ്ചവെക്കാന്‍ (അതും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് കളിയില്ലാതെ, യു ഡി എഫ് ഒറ്റക്കെട്ടായി നിന്ന ആദ്യത്തെ തിരഞ്ഞെടുപ്പ്) ഇടതു പക്ഷത്തിന് കഴിഞ്ഞു എന്ന് തന്നെയാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തവണ 8 ല്‍ അധികം സീറ്റ് നേടിയാല്‍ അടുത്ത തവണയും കേരളം എല്‍ ഡി എഫ് ഭരിക്കും.

പിന്നെ ഇത് പിണറായി വിജയന്‍ എന്ന നേതാവിന്റെ വിജയം കൂടി ആണ്. എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ തിരഞ്ഞെടുപ്പില്‍ എന്താണ് ചര്‍ച്ചയില്‍ വരേണ്ടത് അല്ലെങ്കില്‍ എന്തൊക്കെ വരാന്‍ പാടില്ല എന്ന കൃത്യമായ അജണ്ട നിശ്ചയിച്ച് അതിനനുസരിച്ച് മധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും ആ ദിശയിലൂടെ തന്നെ കൃത്യമായി കൊണ്ട് പോകാന്‍ പിണറായിക്ക് കഴിഞ്ഞു എന്നത് തന്നെ അദ്ദേഹത്തിന്റെ നേതൃപരമായ കഴിവിനെ കാണിക്കുന്നു.

ലാവ് ലിന്‍ വിഷയം ചീറ്റിപ്പോയതും അതു കൊണ്ട് തന്നെ.

“എല്‍ഡീഫിന് കേന്ദ്രത്തില്‍ ഇത്തവണ കാര്യമായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് കേരളത്തില്‍ നിന്ന് കോണ്‍‌ഗ്രസ് എം.പി.മാരെ തിരഞ്ഞെടുത്ത് അയക്കുന്നതായിരിക്കും സംസ്ഥാനത്തിന്റെ പുരോഗതിക്ക് നല്ലത്.“

ഇതിനു മുമ്പും ഒരുപാട് കോണ്‍ഗ്രസ്സ് എം പി മാര്‍ ഉണ്ടായിരുന്നു!

ഇപ്പോള്‍ 3 കേന്ദ്ര മന്ത്രിമാരും!

പ്രവാസകാര്യ മന്ത്രി മലയാളിയാണ്! അദ്ദേഹം പറഞ്ഞത് മലയാളികള്‍ക്ക് മാത്രമുള്ള മന്ത്രിയാകാന്‍ കഴിയില്ല എന്ന്. അതും രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞപ്പോള്‍. നാട്ടുകാരുടെ വോട്ട് വേണ്ട എങ്കില്‍ എന്തും പറയാം.

പാവപ്പെട്ടവൻ said...

മലയാളം ബ്ലോഗിലാണെങ്കില്‍ എഴുതാനറിയാവുന്ന മിക്കവാറും പേര്‍ തല്‍ക്കാലത്തേക്ക് സി.പി.എമ്മിന് ചുമരെഴുത്തിനായി നിന്നുകൊടുത്തിരിക്കുകയാണ്.

താങ്കള്‍ യുഡീഫ് ചുമരെഴുത്തിനായി നിന്നുകൊടുക്കുമ്പോള്‍
LDFന് ആരെങ്കിലും ഒക്കെ വേണ്ടേ മാഷേ ?

Inji Pennu said...

>>ഇത്തവണ ഇടതു പക്ഷത്തിന് 8 ലധികം സീറ്റ് >>നേടാനായാല്‍ തന്നെ അത് വന്‍ വിജയമാണ്.

വന്‍ വിജയം! :) സമ്മ്യിച്ചു, ഹൊ! ഈ അപാര ആത്മവിശ്വാസങ്ങളും എന്തിനേയും വന്‍‌വിജയമാക്കുന്ന ഗുട്ടന്‍സും. നമ്മളൊന്നും രാഷ്ട്രീയക്കാരല്ലല്ലോ, എന്നിട്ടും ഇങ്ങിനെയൊക്കെ തന്നെ പറഞ്ഞ് നേരം വെളുപ്പിക്കണോ? എല്ലാരും എപ്പോഴും ഇടതുപക്ഷത്തിന് എതിരാണോ? പാവങ്ങള്‍! അനില്‍ പറയുന്നു ജനങ്ങളുമായി സമ്പര്‍ക്കമുണ്ടായാല്‍ മതിയെന്ന് അതിനു :)

അനിലേ, നല്ല ഒന്നാന്തരം അടി സിപി‌ഐയും സിപി‌എം തമ്മില്‍ നടക്കുമ്പൊ ഞാന്‍ ഒരു സഖാവിനോട് ചോദിച്ച്? എന്താ ഈ അടിയെന്ന് കേള്‍ക്കുന്നേ? അപ്പോ പറഞ്ഞു ഏയ്, അത് വെറുതെ ആരോ കള്ളം പ്രചരിപ്പിക്കുന്നതല്ലേ എന്ന് :) (ഭാഗ്യം സി.ഐ.എ എന്ന് ഈയടുത്ത് ജയരാജന്‍ പറഞ്ഞതുപോലെ പറഞ്ഞില്ല)
അതുപോലെയൊക്കെ തന്നെ അനിലിന്റെ ഈ ‘ജന’ പ്രവചനവും.

>>അത് കൊണ്ട് തന്നെ ഇത്തവണ 8 ല്‍ >>അധികം സീറ്റ് നേടിയാല്‍ അടുത്ത >>തവണയും കേരളം എല്‍ ഡി എഫ് ഭരിക്കും

ഹഹ! അപ്പൊ ഈ ഇലക്ഷന്‍ ഗോപി ആയി എന്ന് സൂചന കിട്ടിത്തുടങ്ങിയിട്ടുണ്ടെന്ന് അര്‍ത്ഥം. അതാവും അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ പറഞ്ഞ് തുടങ്ങിയത്? സ്വപ്നങ്ങളേ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ അല്ലോ!

ബഷീർ said...

എല്ലാവരും വിജയം ഉറപ്പിച്ച് പറയുന്നു
തോൽ വി ഉറപ്പാവുന്നത് വരെയും ശുഭപ്രതീക്ഷ നല്ലതാണ്.

ബഷീർ said...

മെയ് 16 നു വരാം :) അഭിനന്ദനങ്ങളോ അനുശോചനങ്ങളോ അർപ്പിക്കാൻ

അനില്‍@ബ്ലോഗ് // anil said...

ഇഞ്ചിപ്പെണ്ണേ,
‘ജനം‘ എന്നു വച്ചാല്‍ ഞാനൊക്കെതന്നെ, കുറേ വെയിലുകൊണ്ട് നിരങ്ങുന്നതാ.
:)

പിന്നെ സിപിഐ സിപീഎം അടി, ആ ‘സഖാവ്’ പറഞ്ഞത് ശരിതന്നെയാ. പ്രത്യേകിച്ച് എന്തെങ്കിലും ഈ വര്‍ഷം ഉണ്ടായിട്ടില്ല,പതിവുള്ളതൊക്കെ തന്നെ ഉണ്ടായുള്ളൂ. മഹാനേതാവ് കെ.ഇ.ഇസ്മയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ തോറ്റതെന്താണെന്ന് തിരക്കിയാല്‍ മതി. പകരം സി.പി.ഐ കാലുവാരിയാലും ഇടതുമുന്നണിക്ക് ഒന്നും വരാനില്ല.

ടി.കെ, ഇഷ്ടം പോലെ സമയം ഉണ്ടല്ലോ, അതുവരെ വല്ലതും മിണ്ടീം പറഞ്ഞും ഒക്കെ ഇരിക്കാം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

യാതോരു അടിസ്ഥാനവുമില്ലാതെ വെറുതേ ഇത്തരം പ്രവചനം നടത്തുന്നതിനു അപാര ചങ്കുറപ്പ് വേണം.എന്തടിസ്ഥാനത്തിലാണു ഓരോ മണ്ഡലത്തിലും ഉറപ്പ്- സാധ്യത എന്ന് തട്ടി വിടുന്നത്?അവസാനം ദാനം പോലെ ചില സീറ്റുകൾ എൽ.ഡി എഫിന്..അതും കൂടി യു.ഡി എഫിന്റെ പട്ടികയിൽ ചേർക്കാമല്ലോ..

ഇന്നലെ മുതൽ കേരളത്തിലെ മാധ്യമങ്ങൾ പറയുന്നത് ശ്രദ്ധിയ്ക്കുന്നവർക്കറിയാം ആരാണു ജയിയ്ക്കാൻ പോകുന്നതെന്ന്...പറയാതെ പറയുന്ന വാർത്തകൾ...വരികൾക്കിടയിലെ വാർത്തകൾ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

Inji Pennu said...

അതുപോലെ കോണ്‍‌ഗ്രസ്സിനു ‘വെറും’ 12 സീറ്റ് കിട്ടിയാലും ഞാന്‍ നിരാശയില്‍ ആവും. ഉള്ളതാട്ടെ എന്നൊന്നുമല്ല, ജയിക്കാണെങ്കില്‍ തറപറ്റിക്കണം എന്നു തന്നെയാണ് ആഗ്രഹം
=========================

ഹ ഹ...ഞാൻ ഒന്നുകൂടി ചിരിയ്ക്കട്ടെ ഇഞ്ചിപ്പെണ്ണേ...?

Inji Pennu said...

ങ്ങേ? ഏത് മാധ്യമങ്ങളില്‍ എന്താണ് സുനില്‍ കണ്ടത്? തിരഞ്ഞെടുപ്പിനു ശേഷമുള്ള വ്യാപകമായ അക്രമമോ? അത് എന്തിന്റെ സൂചനയാണെന്ന് ഇനി സഗാക്ക്ന്മാര്‍ക്ക് ഞാന്‍ പറഞ്ഞ് തരണോ?

സുനില്‍ ചിരിച്ചോളൂ. എനിക്കങ്ങിനെ സ്വപ്നങ്ങള്‍ കണ്ട് ചിരിക്കാനുള്ള കഴിവ് കുറവാണ്. യാതാര്‍ത്ഥ്യമാവുന്നതുവരെ ഇങ്ങിനെ വെയിറ്റ് ആന്റ് വാച്ച് ആണ് ഇഷ്ടം. i dont like to jinx it. എന്നിട്ട് സത്യമാവുമ്പോള്‍ i like to have the last laugh. ;)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

Inji Pennu said...
ങ്ങേ? ഏത് മാധ്യമങ്ങളില്‍ എന്താണ് സുനില്‍ കണ്ടത്?
==========================
മാധ്യമങ്ങളിൽ എന്താണു കണ്ടതെന്ന് ചോദിച്ചാൽ.....വോട്ടെടുപ്പു ദിവസം പുതുപ്പള്ളിയിൽ വോട്ടു ചെയ്ത ഉമ്മൻ ചാണ്ടി , അവിടെനിന്നും ഹെലിക്കോപ്റ്ററിൽ കണ്ണൂരിൽ എത്തുന്നതും അവിടെയെല്ലാം പ്രശ്നമാണെന്നും വിളിചു കൂവുന്നതു കണ്ടു.അപ്പോളെ സംശയം തോന്നി.

പിന്നെ അറിഞ്ഞു വാടകക്കൊലയാളികളായി വന്ന ചിലരെ വാഹന സഹിതം പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നു..ഇന്നിപ്പോൾ നോക്കിയപ്പോൾ കാണുന്നു അവരെ വിട്ടു കിട്ടണെമെന്ന് ആവശ്യപ്പെട്ട് സുധാകരനും കൂട്ടരും സ്റ്റേഷൻ കൈയേറിയിരിയ്ക്കുന്നു...പുറത്ത് സംഘർഷം..

അല്ലാ, ഞാൻ ആലോചിയ്ക്കുകയായിരുന്നു,ഉമ്മൻ ചാണ്ടിയുടെ പറക്കൽ, വാടകക്കൊലയാളികൾ, സുധാകരന്റെ സ്റ്റേഷൻ കൈയേറ്റം....ഇതിൽ “സഗാക്കന്മാർ”ക്ക് എന്തു കാര്യം ഇഞ്ചിപ്പെണ്ണേ?

t.k. formerly known as thomman said...

സുനില്‍,
ഞാന്‍ പോസ്റ്റില്‍ പറയുന്നതുപോലെ, എന്റെ ഈ അനുമാനത്തിന് ആധാരം വോട്ടെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന സര്‍വേകള്‍ ആണ്. അവയില്‍ ഏതൊക്കെ മണ്ഡലങ്ങള്‍ ആണെന്ന് പറയുന്നില്ല; ഞാന്‍ അവ ഏതൊക്കെ ആയിരിക്കും എന്ന് ഊഹിക്കാന്‍ ശ്രമിച്ചു കൂടുതലായി. അപ്പോള്‍ 16 സീറ്റുകളില്‍ യുഡി‌എഫ് ജയിക്കാനാണ് സാധ്യത കണ്ടത്. ഉദാഹരണത്തിന് കണ്ണൂര് അവര്‍ ജയിക്കാനുള്ളയത്ര ശക്തമായ തരംഗം ഉണ്ടെങ്കില്‍ വടകര, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിലും ആ സാധ്യത ഉണ്ടാവും. കോഴിക്കോട് സിപി‌എമ്മിന്റെ കോളത്തില്‍ പെടുത്തിയത് അബ്ദുള്ളാക്കുട്ടി മോഡല്‍ വിജയം അവിടെ ഉണ്ടാവും എന്ന് തോന്നിയതിനാലാണ്; അല്ലെങ്കില്‍ ഞാന്‍ യുഡി‌എഫിന് 17 സീറ്റുകള്‍ കൊടുത്തേനെ.

യാതൊരു അടിസ്ഥാനവുമില്ലാതെയല്ല ഞാന്‍ ഈ നിഗമനങ്ങളില്‍ എത്തിയതെന്ന് ഇപ്പോള്‍ മനസ്സിലാ‍യല്ലോ. എന്റെ വാദത്തെ താങ്കള്‍ക്ക് കാരണങ്ങള്‍ പറഞ്ഞ് ഖണ്ഡിക്കാവുന്നതാണ്.

20 സീറ്റുവരെ കിട്ടുമെന്ന് അവകാശപ്പെടുന്ന ചില എല്‍‌ഡി‌എഫ് അനുഭാവികളുടെ പോസ്റ്റുകള്‍ താങ്കള്‍ കണ്ടുകാണുമല്ലോ. അത്തരം അവകാശവാദങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം? അത്രയും ചങ്കുറപ്പൊന്നും എനിക്കില്ല :-)

പാവപ്പെട്ടവന്‍,
ഞാന്‍ കമന്റ് ഓപ്ഷന്‍ അടച്ച്, ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരം കൊടുക്കാതിരിക്കുന്നില്ലല്ലോ :-) സ്വന്തം പാര്‍ട്ടിയുടെ ചുമരില്‍ മറ്റാരെക്കൊണ്ടും എഴുതിക്കില്ല (Reserved by CPI-M); അതാണ് ഞാന്‍ ഉദ്ദേശിച്ചത്.

അനില്‍/ബഷീര്‍ - അതന്നെ; റിസള്‍ട്ട് വരുന്നതുവരെ എന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാം :-)

ഇഞ്ചി,
സിപി‌എമ്മിനോടുള്ള എന്റെ പ്രധാന എതിര്‍പ്പ് അവരുടെ അക്രമരാഷ്ട്രീയത്തോടാണ്. ആ മാര്‍ഗത്തില്‍ നിന്ന് അവര്‍ ഒട്ടും മാറിയിട്ടില്ല എന്ന് ഈ തിരഞ്ഞെടുപ്പിലുടനീളം അവര്‍ തെളിയിച്ചു. അവരുടെ അക്രമം വര്‍ദ്ധിക്കുന്തോറും അവരോട് അടിച്ചുനില്‍ക്കാന്‍ പറ്റുന്ന വര്‍ഗ്ഗീയസംഘടനകള്‍ക്ക് കൂടുതല്‍ അനുയായികള്‍ ഉണ്ടാവുകയേയുള്ളൂ. ഫാഷിസത്തിനെതിരെയുള്ള അവരുടെ നിലപാട് അര്‍ഥശൂന്യതമാകുന്നത് അങ്ങനെയാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സിപി‌എമ്മിനോടുള്ള എന്റെ പ്രധാന എതിര്‍പ്പ് അവരുടെ അക്രമരാഷ്ട്രീയത്തോടാണ്. ആ മാര്‍ഗത്തില്‍ നിന്ന് അവര്‍ ഒട്ടും മാറിയിട്ടില്ല എന്ന് ഈ തിരഞ്ഞെടുപ്പിലുടനീളം അവര്‍ തെളിയിച്ചു.
===============================
തൊമ്മൻ സാറേ, താങ്കളുടെ തെരഞ്ഞെടുപ്പ് പ്രവചനം പോലെ യാതൊരു അടിസ്ഥാനവുമില്ലാത്ത മറ്റൊരു പ്രസ്താവന ആണിത് എന്ന് പറയേണ്ടിയിരിയ്ക്കുന്നു.ഇത്ര സമാധാനപരമായി വോട്ടെടുപ്പ് നടന്ന ഏതു സംസ്ഥാനമുണ്ട് ഭാരതത്തിൽ? ഇനിയും നടക്കാനിരിയ്ക്കുന്നതല്ലേയുള്ളൂ...കാണാം..

ഇഞ്ചിയ്ക്കു മറുപടി ആയി ഞാനിട്ട കമന്റിലെ കാര്യങ്ങളോടു എന്താണു താങ്കളുടെ പ്രതികരണം? സുധാകരന്റേയും കൂട്ടരുടേയും സ്റ്റേഷൻ കൈയേറ്റത്തിന്റെ കാരണം എന്തായിരുന്നു? അയാളും വാടക കൊലയാളികളും തമ്മിൽ എന്ത് ബന്ധം?

കണ്ണടച്ചു പാലു കുടിച്ചാൽ മറ്റാരും കാണുന്നില്ല എന്ന് കരുതരുതേ തൊമ്മൻസാറേ....

അനില്‍@ബ്ലോഗ് // anil said...

tk,
മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ എന്ത് അക്രമം കാട്ടിയെന്നാണ് താങ്കള്‍ പറയുന്നത്? സി.പി.എം അക്രമ രാഷ്ട്രീയത്തിന്റെ പാര്‍ട്ടിയാണെന്നതൊക്കെ പഴകിപ്പറിഞ്ഞ ആരോപണങ്ങളല്ലെ. കണ്ണൂര്‍ എന്ന സ്ഥലം ഒഴിവാക്കുക, അത് ചേകവന്മാരുടെ നാടാണ്. ചോര കണ്ട് അറപ്പുമാറിയ നാട്, മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പരസ്പരം പടവെട്ടി മരിക്കുന്ന ചേകവന്മാരുടെ ചരിത്രം താങ്കള്‍ക്ക് അറിയാമല്ലോ. അതു വിട്ടാല്‍ അക്രമ രാഷ്ട്രീയം എന്ന വിശേഷിപ്പിക്കാവുന്ന എന്താണ് സി.പി.എമ്മില്‍ മാത്രം താങ്കള്‍ കാണുന്നത്? ഇക്കഴിഞ്ഞ പാഠപുസ്തക വിവാദത്തില്‍ തന്നെ യുഡീഫ് സംഘടനകള്‍ തെരുവില്‍ നടത്തിയ പേക്കൂത്തുകള്‍ താങ്കള്‍ കണ്ടില്ലെ. മുസ്ലീം ലീഗ് ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് ഒരു അദ്ധ്യാപകന്‍ മരണമടയുകപോലുമുണ്ടായി. അതൊക്കെ കണ്ടില്ലെന്നു നടിച്ച് ഏകപഷീയമായ കമന്റുകള്‍ താങ്കളുടെ വിരോധം കൊണ്ട് മാത്രമാണ്. എന്തിന് രണ്ട് വിഭാഗം പള്ളിക്കാര്‍ പരസ്പരം ചേരി തിരിഞ്ഞ് , അച്ചന്മാര്‍ വരെ തല്ലു നടത്തിയതും താങ്കള്‍ കണ്ടില്ലെ?

ആരും മൊശമല്ല സുഹൃത്തെ.

Inji Pennu said...

സുനിലേ
സുധാകരനും മറ്റും സ്റ്റേഷന്‍ കയ്യേറിയെങ്കില്‍ അത് തികച്ചും തെറ്റാണ്. അയാള്‍ നിരാഹാര സത്യാഗ്രഹമല്ലേ ഇരുന്നത്? അയാള്‍ വാടകകൊല്ലയാളികളെ ഇറക്കി എന്ന് തെളിവോടെ ശരിക്കും പിടിച്ചാല്‍ എന്തു സംശയം അതാരെങ്കിലും നോക്കി നിക്കണോ പിന്നെ? നിയമം കയ്യിലെടുക്കുന്ന ഒരാളേയും വെറുതെ വിടരുത്. അല്ലാതെ അത് പാര്‍ട്ടി ബേസിസില്‍ കണ്ണടയ്ക്കുന്നത് ആര്‍ക്കാണ് ദോഷം? ഇന്ത്യക്കാണ്. ഇത് പ്രത്യേക്മായി ചോദിക്കാന്‍ തന്നെയുണ്ടോ?
സുധാകരന്‍ കെ.കെ രാഗേഷിനെക്കാളും വലിയ ഗുണ്ടയാണ്, അതുകൊണ്ട് സുധാകരനു കണ്ണൂരു ജയസാദ്ധ്യതയുണ്ട് എന്നാണ് സത്യം പറഞ്ഞാല്‍ കണ്ണൂരില്‍ ഞങ്ങളിവിടെ വ്യക്തിപരമായി വിലയിരുത്തിയത്.

അല്ല എപ്പോഴെങ്കിലും പാര്‍ട്ടി ബേസ്ഡ് അല്ലാതെ വായില്‍ നിന്ന് ഒന്ന് ഏതെങ്കിലും സഖാക്കന്മാരുടെ അടുത്ത് നിന്ന് വീഴുമോ? തികഞ്ഞ രാഷ്ട്രീയക്കാരെപ്പോലെയല്ലേ അവരും സംസാരിക്കുന്നുള്ളൂ? എന്നിട്ട് ന്യായം പറയുന്നു.

ജനാദള്‍ ഓഫീസുകള്‍ തല്ലിതകര്‍ക്കുന്നത് പിന്നെയാരാണ്? കോട്ടയത്ത് ബി.ജെ.പിക്ക് കാശ് കൊടുത്തു എന്ന് വരെ കേള്‍ക്കുന്നു? ഇതിനെക്കുറിച്ച് സത്യം പറഞ്ഞാല്‍ സുനിലിന്റെ അഭിപ്രായം അറിയണമെന്നില്ല, കാരണം അവിടേയും തൊടുന്യായം പറഞ്ഞ് ഒഴിയും.

ഹഹ. ഇത്രയും എഴുതിയപ്പോഴാണ് അനിലിന്റെ കമന്റ് കണ്ടത്. സകല ചൂടും പോയി ചിരി നിറുത്താന്‍ പറ്റിയില്ല. ചേകവന്മാരുടെ നാടാണെന്ന്! ഹൊ! സമ്മതിച്ചു! :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിലേ, കണ്ണൂരിൽ പോലും സഹി കെട്ടു കഴിയുമ്പോളാണു തിരിച്ചടി ഉണ്ടാകുന്നത്.ഈ ഇലക്ഷന്റെ ഇടയ്ക്കും രണ്ട് സി,പി.എം കാർക്ക് അവിടെ ജീവൻ പോയി എന്ന കാര്യം എല്ലാവരും സൌകര്യപൂരവം മറക്കുന്നു.വർഗീയ പാർട്ടികൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് സി.പി എം കാരേയാണ്.സി.പി.എം അല്ലാതെ എതു പാർട്ടി ആണു നേർക്കു നേർ അവരെ എതിർത്തിട്ടുള്ളത്?

ചുമ്മാ‍ ഓരോന്നു തട്ടി വിടല്ലെ തൊമ്മൻ സാറേ...

Anonymous said...

സി പി എം ന്റെ കേരള സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ മെംബറുമായ പിണറായി വിജയനെ പന്നനാറി എന്ന് വിളിച്ച കക്ഷിയുടെ സംസ്കാരം അപാരം തന്നെ. പൂർണ്ണചന്ദ്രനെ നോക്കി ഇരൂട്ടത്ത് നിന്ന് കൊടിച്ചി പട്ടികൾ കുരയ്ക്കുന്നത് സ്വാഭാവികം.ഇരുട്ടിൽ നീന്ന് വെളിച്ചത്ത് വന്ന് സ്വന്തം മേല്‌വിലാസം വെളിപ്പെടുത്തി ഒന്നു വിളിക്ക്. എന്നാൽ പറയാം വിളിച്ച ആൾ ആണാണൊ പെണ്ണാണൊ എന്ന്. അല്ലെങ്കിലാണും പെണ്ണും കെട്ട എന്തോ ഒരു നികൃഷ്ട ജന്തുവായി മത്രമെ കാണു ജനം.

അനില്‍@ബ്ലോഗ് // anil said...

ഇഞ്ചി,
ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്തുകോണ്ട് കണ്ണൂര്‍ എന്ന് എവിടെയെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? മറ്റു സ്ഥലങ്ങളില്‍ ഇല്ലാത്തതിനേക്കാള്‍ അക്രമം, പ്രത്യേകിച്ച് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമം രാഷ്ട്രീയ ഭേദമില്ലാതെ കണ്ണൂര്‍ മാത്രമേ നടക്കുന്നുള്ളൂ. വെറും അക്രമം എന്ന് തള്ളിക്കളയാന്‍ ഗൌരവമായി ഈ വിഷയം കാണുന്ന ആര്‍ക്കും സാധിക്കില്ല.
ഏതായാലും ചിരി നിര്‍ത്തണ്ട.

Inji Pennu said...

ആ ന്യായം അപ്പോള്‍ എല്ലാ‍വര്‍ക്കും ഉപയോഗിക്കാമല്ലോ, അല്ലേ? സഹികെടുമ്പോഴാണ് എന്ന്? ഇതേ ന്യായമാണ് ഫാസിസ്റ്റുകള്‍ പറയുന്നതും. ക്രിസ്ത്യന്‍ മിഷണറിമാരെക്കൊണ്ടുള്ള ശല്യം സഹികെട്ടിട്ടാണെന്ന് ഒറീസ്സയില്‍. ഇന്ത്യ ഒരു ബനാന റിപ്പബ്ലിക്ക് അല്ല സഹികെടുമ്പോള്‍ ആര്‍ക്കെങ്കിലും നിയമം കയ്യിലെടുക്കാന്‍. അക്രമരാഷ്ട്രീയത്തിനു ന്യായം പറയുന്നു. ബെസ്റ്റ്!

കണ്ണൂരു സി‌പി‌എംകാരു മരിച്ചതിനു ഒരു ആഴ്ച മുന്‍പ് സിപി‌എംകാരന്‍ ഒരാളുടെ വീട്ടില്‍ നിര്‍മ്മിച്ചോണ്ടിരുന്ന ബോംബ് പൊട്ടി (സോറി വിഷുപടക്കം) മേല്‍ക്കൂര വരെ തകര്‍ന്ന് പോയത്? അപ്പോള്‍ എവിടെയാണ് ഇതിനൊക്കെ അവസാനം? നിയമപരമായി ജനാധിപത്യപരമായി നേരിടണോ അതോ സഹികെടുമ്പോള്‍ എന്നൊരു തൊടുന്യായം രാഷ്ട്രീയക്കാരെ പോലെ ആവര്‍ത്തിക്കണോ എന്ന് ചിന്തിക്കണം.

അതേ അനിലേ ചേകവനായ സുധാകരന്‍ രണ്ട് വാടകക്കൊലയാളികളെ കൊണ്ട് വന്നു. അതിനു? ചേകവന്മാരല്ലേ സുനിലേ, ദേ അനിലിന്റെ ഉത്തരം.

Inji Pennu said...

അനോനി ശ്ശൊ, പ്യേടിപ്പിക്കല്ലേ. ചേകവന്മാര്‍ തലയെട്ക്ക്വോ ആവോ?

അനില്‍@ബ്ലോഗ് // anil said...

സുധാകരന്‍ വാടകക്കൊലയാളികളെ ഇറക്കുന്നത് ഇത് ആദ്യമല്ലല്ലോ. പഴയ ജയരാജന്‍ വധ ശ്രമക്കേസൊക്കെ ഒന്ന് ഓര്‍ത്തു നോക്കിക്കെ.
അപ്പോഴേക്കും ഞാന്‍ ഉറങ്ങീട്ട് വരാം, സമയം 12.50.
ചര്‍ച്ച നടക്കട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇഞ്ചീസ്,
എഴുതാപ്പുറം വായിച്ച് ആടിനെ പട്ടിയാക്കരുതേ...കൊലപാതകങ്ങളെ ന്യായീകരിയ്ക്കുകയല്ല, എന്നാലും കണ്ണൂരിലെ ഒരു കണക്കെടൂത്താൽ ഏറ്റവും അധികം നഷ്ടം എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളത് സി.പി.എമ്മിനു ആണെന്ന് മഞ്ഞക്കണ്ണട വയ്ക്കാത്തവർക്കൊക്കെ മനസ്സിലാകും.തലശേരി കലാപകാലത്ത് ആരായിരുന്നു വർഗീയതയുടെ ഭീകര താണ്ഡവത്തിൽ നിന്ന് ന്യൂനപക്ഷങ്ങളെ രക്ഷിച്ചത്?കോൺ‌ഗ്രസിനു എന്നും കേരളത്തിലെ ബി ജെ പി ഒരു ബി ടീം ആയിരുന്നു എന്നതല്ലേ സത്യം? അങ്ങനെയല്ലേ വടകരയിൽ പണ്ട് രത്നസിംഗ് സ്ഥാനാർത്ഥി ആയത്?ഒരു ബാബറി മസ്‌ജിദ് പോലും സംരക്ഷിയ്ക്കാൻ പറ്റാത്ത കോൺ‌ഗ്രസുകാരാണ് വീരവാദം പറയുന്നത്.

Anonymous said...

അനിലിന്റെ കമന്റു വായിച്ചു ചിരിച്ചു വയറുളുക്കി.

t.k. formerly known as thomman said...

മനോരമയില്‍ നിന്ന്...

കാസര്‍കോട്‌ ഒഴിച്ചുള്ള 19 സീറ്റിലും വിജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടെന്നാണു യുഡിഎഫിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം, മാവേലിക്കര, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂര്‍, പൊന്നാനി, മലപ്പുറം, വയനാട്‌ എന്നീ പന്ത്രണ്ടു സീറ്റുകളില്‍ വിജയം ഉറപ്പിച്ചതായി യുഡിഎഫ്‌ കണക്കുകൂട്ടുന്നു. കണ്ണൂരും ആലത്തൂരും നല്ല പോരാട്ടമാണെന്നാണു വിശകലനം. കള്ളവോട്ടുകള്‍ ഒരു പരിധിക്കപ്പുറം പോള്‍ ചെയ്‌തിട്ടില്ലെങ്കില്‍ രണ്ടിടത്തും വിജയിക്കാം.
അവശേഷിക്കുന്ന കോഴിക്കോട്‌, പാലക്കാട്‌, കൊല്ലം, ആറ്റിങ്ങല്‍, വടകര സീറ്റുകളില്‍ ആവേശകരമായ പോരാട്ടമാണെന്നു വിലയിരുത്തുമ്പോള്‍ തന്നെ തങ്ങള്‍ക്കു സാധ്യതയോ മേല്‍ക്കയ്യോ യുഡിഎഫ്‌ കാണുന്നു. സര്‍ക്കാര്‍-മുന്നണി വിരുദ്ധ വികാരം അലയടിച്ചാല്‍ ഇടതു കോട്ടകളെന്ന്‌ അവര്‍ അവകാശപ്പെടുന്ന ഇൌ‍ മണ്ഡലങ്ങളെല്ലാം നിലംപൊത്തുകതന്നെ ചെയ്യുമെന്ന വിശ്വാസമാണു യുഡിഎഫിന്‌. അതേസമയം അങ്ങനെ എതിര്‍വികാരം മുന്നണിക്കെതിരെ ഇല്ലെന്ന നിഗമനത്തിലാണു സിപിഎം.

പോളിങ്‌ കണക്കുകളും സാഹചര്യങ്ങളും ഇഴകീറി പരിശോധിച്ച സെക്രട്ടേറിയറ്റ്‌, കാസര്‍കോട്‌, കണ്ണൂര്‍, വടകര, കോഴിക്കോട്‌, പാലക്കാട്‌, ആലത്തൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, ആറ്റിങ്ങല്‍ എന്നീ 11 സീറ്റുകള്‍ നേടുമെന്ന വിശ്വാസം പ്രകടിപ്പിച്ചു. തിരുവനന്തപുരം, എറണാകുളം, മാവേലിക്കര, തൃശൂര്‍ എന്നിവിടങ്ങളില്‍ സാധ്യതയുണ്ടെന്നും അവകാശപ്പെടുന്നു. പൊന്നാനിയും മലപ്പുറവും ഇൌ‍ പട്ടികയില്‍ ഇല്ലെന്നതു ശ്രദ്ധേയമാണ്‌.

അനില്‍@ബ്ലോഗ് // anil said...

മനോരമ മാത്രമല്ലാതെ മറ്റു പത്രങ്ങളും കൂടി വായിക്ക് ടി.കെ.
15 ലേറെ സീറ്റുകള്‍ കിട്ടും എന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ഇടതുമുന്നണി 11 ഇല്‍ തന്നെ നില്‍ക്കുന്നു. പൊന്നാനി, മാവേലിക്കര, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും പറയുന്നു.

പൊന്നാനിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ അധികമായി പോള്‍ ചെയ്ത് 14 ശതമാനം വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമാകും എന്നാണ് പ്രാദേശികമായ വിലയിരുത്തല്‍.കോണി വച്ച് ഏതു കുറ്റിച്ചൂല്‍ നിന്നാലും ജയിക്കുമായിരുന്ന സാഹചര്യവും, സി.പി.ഐ സ്ഥാനാര്‍ത്ഥിയാണ് കഴിഞ്ഞ വര്‍ഷം മത്സരിച്ചത് എന്നതും കൊണ്ട് ഈ വോട്ടിംങ് വര്‍ദ്ധന ഇടതുപക്ഷത്തിന് അനുകൂലമാവാനാണ് സാദ്ധ്യത. കഴിഞ്ഞ വര്‍ഷം മത്സരിച്ച സി.പി.ഐ യിലെ സുനീറിനുവേണ്ടി അത്ര തീവ്രമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ലെന്ന് ഏവര്‍ക്കും അറിയാം. അതിനാല്‍ തന്നെ അധികം പോള്‍ ചെയ്ത വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാവും എന്നാണ് 887 ബൂത്തുകളിലെ ലിസ്റ്റ് വച്ച ഇടതുമുന്നണി പറയുന്നത്.

തൃശ്ശൂരില്‍ ചാക്കോയ്ക്കാണ് സാദ്ധ്യത എന്നു തന്നെയാണ് തോന്നുന്നത്.

കൂട്ടുകാരന്‍ | Friend said...

മനോരമയില്‍ ഒരു വാര്‍ത്ത‍ കൂടി ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഇന്ത്യ വിട്ട് ഇനി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കടക്കാന്‍ പോകുവാണ്. അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ടോം തെക്കന്‍ ആണെന്ന്..... കണ്ടില്ലേ/ ?

ചാണ്ടിക്കുഞ്ഞ് said...

തൊമ്മൻ കണ്ടെത്തലുകൾ ഭീകരമാണല്ലൊ.
രാവിലെ കക്കൂസിൽ ഇരിക്കുമ്പോൾ കിട്ടിയ ഉൾവിളിയാകും അല്ലെ?

10 സീറ്റിലേറെ ജയിക്കുമെന്ന പ്രതീക്ഷ ഉമ്മൻ ചാണ്ടിക്കൊ രമേശ് ചെന്നിത്തലയ്ക്കോ ഇല്ല.ഇടതു പക്ഷമാകട്ടെ 11 സീറ്റിൽ ഉറപ്പായി ജയിക്കുമെന്ന് വിലയിരുത്തുകയും ചെയ്യുന്നു.

നിറുത്തിക്കൂടെ ഈ യു ഡി എഫ് ദല്ലാൾ പണി. ഇത് വായിച്ച് ആരും ചെന്ന് വോട്ട് മാറി കുത്താൻ പോകുന്നില്ല.

Compassionate Capitalist said...

You know, it is sad that we are really spending our time debating which one of these morons will win. I really don't see how different it is going to be no matter who wins. The only unknown is Shashi and I don't have much hope about him because he is part of the organization that is a big part of the problem and his background is such that he would never understand the problems of majority of his constituents. Further, our political system really do not solve our problems, it just shifts it around as the people in it are not capable of anything more.

So, seriously, why are you all spending your time and energy on this debate, please?

സാജന്‍| SAJAN said...

തൊമ്മാ, ഒന്നു രണ്ട് രാഷ്ട്രിയപ്രവർത്തകരായ സുഹൃത്തുക്കളോട് സംസാരിച്ചതിൽ നിന്ന് എനിക്ക് മനസിലായ കാര്യം തെക്കൻ കേരളം കൊല്ലം വരെ യു ഡി എഫിനൊരു പ്രതീക്ഷയും വേണ്ട എന്നുള്ളതാണ്,
ആദ്യഘട്ടത്തിൽ 20 സീറ്റും യു ഡി എഫിനു ലഭിക്കാമായിരുന്ന സാഹചര്യം മാറി അവസാനഘട്ടമായപ്പോഴേക്കും എൽ ഡി എഫ് മേൽക്കൈ നേടിയെന്നാണ് സാധാരണ പ്രവർത്തകരുടെ വിലയിരുത്തൽ.

ഈസിയായി ജയിക്കാമായിരുന്ന തിരുവനന്തപുരത്ത് പോലും പോളിങ്ങ് കഴിഞ്ഞത് വച്ച് നോക്കുമ്പോ നേരിയ പ്രതീക്ഷയെ യു ഡി എഫിനുള്ളൂ.

ശശി തരൂറിനെതിരെ ഉയർന്ന് വന്ന ഇസ്രായേൽ, സാമ്രാജ്യ ആരോപണങ്ങൾ വേണ്ടുംവിധം ഡിഫെൻഡ് ചെയ്യാൻ യു ഡി എഫ് നേതൃത്വം മുന്നോട്ട് വന്നില്ലയെന്നതും ശ്രദ്ധേയമാണ്, മണ്ഡലത്തിലെ കോൺഗ്രെസ്സ് നേതൃത്വം കാലുവാരാനുള്ള സാധ്യത വളരെയധികമാണെന്ന് നാട്ടിലുള്ള കോൺഗ്രെസ്സ് രാഷ്ട്രീയപ്രവർത്തകനായ സുഹൃത്ത് പറഞ്ഞത്.

പ്രതീക്ഷിച്ചത് പോലെ തന്നെ ക്രിസ്ത്യൻ വോട്ടുകൾ യു ഡി എഫിനു നേട്ടമുണ്ടാക്കും. തൃശൂർ വരെയുള്ള മണ്ഡലങ്ങളിൽ യു ഡി എഫ് നല്ല പ്രകടനം കാഴ്ച വെക്കുമെന്നാണവരുടെ വിശ്വാസം.

വടക്കൻ കേരളത്തിൽ ലീഗിന്റെ സീറ്റുകൾ ഇത്തവണ കൈവിട്ട് പോകില്ലെങ്കിൽ 12 സീറ്റുകൾ വരെ യു ഡി എഫ് ഉറപ്പായി നേടിയേക്കും:)

KAMALA CLUB said...

ഇന്ത്യ ഇന്നു നേരിടുന്ന ഏറ്റവും ഭീകരമായ പ്രശ്നം ഇലക്‌ഷന്‍ തന്നെ! അമ്പമ്പോ!

Anonymous said...

"അനിലേ, നല്ല ഒന്നാന്തരം അടി സിപി‌ഐയും സിപി‌എം തമ്മില്‍ നടക്കുമ്പൊ ഞാന്‍ ഒരു സഖാവിനോട് ചോദിച്ച്? എന്താ ഈ അടിയെന്ന് കേള്‍ക്കുന്നേ? അപ്പോ പറഞ്ഞു ഏയ്, അത് വെറുതെ ആരോ കള്ളം പ്രചരിപ്പിക്കുന്നതല്ലേ എന്ന് :) (ഭാഗ്യം സി.ഐ.എ എന്ന് ഈയടുത്ത് ജയരാജന്‍ പറഞ്ഞതുപോലെ പറഞ്ഞില്ല)"

ഏതു സഖാവിനോടാ ചോയ്ച്ച്ചേ ? ചൊല്ലി കാണിക്കണ്ടാ..തൊട്ടുകാണിച്ചാ മതി.നല്ല craft.കഥ എഴുതും അല്ലേ.

"ഹഹ! അപ്പൊ ഈ ഇലക്ഷന്‍ ഗോപി ആയി എന്ന് സൂചന കിട്ടിത്തുടങ്ങിയിട്ടുണ്ടെന്ന് അര്‍ത്ഥം."

ഓ, അല്ല ഇതൊക്കെ ഓരോരുത്തര്ടെ ആസനത്തിനടിയില് അല്ലേ,20സീറ്റും കിട്ടുംന്നു പറഞ്ഞാ,അമ്പോ എന്തൊരു കൊണ്ഫിടന്‍സ്‌,എന്ന് പറഞ്ഞു സുയ്പ്പിച്ചെനെ. ക്ടാങ്ങള് പോ..

"സത്യമാവുമ്പോള്‍ i like to have the last laugh. ;)

'last'എന്നൊന്നും പറയല്ലേ,അണ്ണാക്ക് ആവശ്യത്തില്‍ കൂടുതല്‍ നേരം തുറന്നു പിടിക്കരുത്.

"കോട്ടയത്ത് ബി.ജെ.പിക്ക് കാശ് കൊടുത്തു എന്ന് വരെ കേള്‍ക്കുന്നു? "

മനോരമ പോലും 'അറിയാനിരിക്കുന്നതെ' ഉള്ളൂ, ആവിടെ ഒരു വേക്കന്‍സി ഉണ്ടെന്നു കേട്ട്.

"സകല ചൂടും പോയി ചിരി നിറുത്താന്‍ പറ്റിയില്ല. ചേകവന്മാരുടെ നാടാണെന്ന്! ഹൊ! സമ്മതിച്ചു! :)

വീണ്ടും ചിരി ?

t.k. formerly known as thomman said...

Rediff കോളമിസ്റ്റും അമേരിക്കന്‍ മലയാളിയും തിരുവനന്തപുരം സ്വദേശിയും, സര്‍വ്വോപരി ഒരു self-styled ഹിന്ദുമതഭ്രാന്തനുമായ രാജീവ് ശ്രീനിവാസന്‍, ശശി തരൂരിനെക്കുറിച്ചെഴുതിയിരിക്കുന്നത് ഇപ്പോള്‍ വായിച്ചു. ഇന്ത്യയുടെയും ഹിന്ദുക്കളുടെയും എല്ലാ കുഴപ്പങ്ങള്‍ക്കും ഇദ്ദേഹം കോണ്‍‌ഗ്രസിനെ പഴിചാരാറാണ് പതിവെങ്കിലും, ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കുന്നുണ്ട്; ഒരു പക്ഷേ, അമേരിക്കന്‍ മലയാളി എന്ന അനുഭാവമാകാം. കോളം ഇവിടെ.

Anonymous said...

ഹിറ്റ്ലര്‍ ഒരു കത്തോലിക്കനല്ലായിരുന്നോ? പോപ്പ് നിശബ്ദനുമായിരുന്നു ! :)

Inji Pennu said...

ഇതൊക്കെ വെറുതേ എഴുതിവിടുന്നതാണോ? കാര്യമായ വോട്ട് ചോര്‍ച്ച ഉണ്ടായോ? പടക്കം മേടിക്കറായാ? ;)

(തൊട്ട് മുകളിലെ അനോണി, ഡയലോഗുകള്‍ പല സ്ഥലത്തും റിപ്പീറ്റ് ചെയ്യുമ്പൊ ഒന്ന് ശ്രദ്ധിക്കണ്ടേ? ;)

അനില്‍@ബ്ലോഗ് // anil said...

അതെ, അതെ.

ആധികാരികമായ വാര്‍ത്ത തന്നെ !!

"വിമതര്‍ക്ക് ലഭിച്ച വോട്ടുകള്‍ അതുകൊണ്ടു തന്നെ പാര്‍ട്ടിക്ക് പുറത്ത് നിന്ന് ലഭിച്ചതാണെന്ന നിഗമനത്തിലല്ല പാര്‍ട്ടി എത്തിക്കൊണ്ടിരിക്കുന്നത്."

ഈ ഒറ്റ വരി മതി ആധികാരികതക്ക്. ഞങ്ങടെ നാട്ടിലൊക്കെ മേയ് 16 നാണ് വോട്ടെണ്ണല്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇഞ്ചീ..പടക്കം വാങ്ങിച്ചോളൂ..അടുത്ത ക്രിസ്തുമസിനോ വിഷുവിനോ ഒക്കെ ഉപയോഗിയ്ക്കാം...

പടക്കമില്ലാതെ തന്നെ മെയ് 16 നു പൊട്ടാനിരിക്കുകയല്ലേ കുട്ടീ...

t.k. formerly known as thomman said...

ഇങ്ങനെ പോയാല്‍ 20-ലും യുഡി‌എഫ് ജയിക്കുമോ? :-) നിര്‍വ്വചനപ്രകാരം വിമതന്മാരുടെ വോട്ടുകള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയല്ലേ വരേണ്ടത്?

സുനില്‍ - താങ്കള്‍ എല്‍‌ഡി‌എഫിന് എത്ര സീറ്റ് കിട്ടുമെന്നാണ് കരുതുന്നത്? അവ ഏതൊക്കെ ആയിരിക്കും? മറ്റുള്ളവര്‍ യു‌ഡി‌എഫിന് അനുകൂലമായി പറയുന്ന കണക്കുകള്‍ തെറ്റാണെന്ന് പറയാന്‍ എളുപ്പമാണ്.

പോരാളി said...

ആദ്യ സന്ദര്‍ശനത്തിന് ശേഷം ഇപ്പോഴാണിവിടേക്കെത്തിനോക്കിയത്. ചര്‍ച്ചകളുടെ പൊടിപൂരമാണല്ലോ. നടക്കട്ടെ. എന്റെ അഭിപ്രായത്തില്‍ എല്‍ ഡി എഫിന് 10 മുതല്‍ 12 വരെ സീറ്റുകള്‍ ലഭിച്ചേക്കും. താഴെ ലിങ്ക് പരിശോധിക്കാം

http://kungikka.blogspot.com/2009/04/blog-post_13.html

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തൊമ്മൻ‌ജീ,

പ്രവചനം നടത്താൻ ഞാൻ ജ്യോതിഷി അല്ല.താങ്കൾ ചെയ്ത പോലെ ഉറപ്പ്-സാധ്യത എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ല.ആത്യന്തികമായി ജനങ്ങളുടെ കൈയിലാണ്.വളരെ ശാസ്ത്രീയമെന്ന് അവകാശപ്പെട്ട് നടത്തിയ പല സർവേകളും ഇവിടെ പരാജയപ്പെട്ടിട്ടുണ്ട്.കാരണം സർവേ നടത്താൻ പോകുന്ന പല അക്കാദമീഷ്യന്മാർക്കും ജന വികാരത്തിന്റെ തുടിപ്പുകൾ അറിയാൻ സാധിയ്ക്കുന്നില്ല.എഴുതി തയാറാക്കിയ ചില ചോദ്യങ്ങളുടെ ഉത്തരം തേടലുകൾ മാത്രമായി അവ അവശേഷിയ്ക്കുന്നു.ഇത്തവണ ഏഷ്യാനെറ്റ് നടത്തിയ സർവേയിലെ ചില ചോദ്യങ്ങൾ കേൾക്കൂ.

സി.പി.എം - പി.ഡി.പി ബന്ധം ഇടതു മുന്നണിയെ ബാധിയ്ക്കുമോ?

സി.പി.എം- സി.പി.ഐ തർക്കം ഇടതുമുന്നണിയെ ബാധിയ്ക്കുമോ?

ഇതാണു ചോദ്യങ്ങളുടെ സ്വഭാവം.യു.ഡി.എഫ്- എൻ.ഡി.എഫ് സഖ്യം അവരുടെ സാധ്യതയെ ബാധിയ്മോ എന്നൊരു ചോദ്യം ഉൾപ്പെടുത്താൻ ഏഷ്യാനെറ്റിനു തോന്നിയില്ല.യു,ഡി,എഫ് സ്ഥാനാർത്ഥികളാണോ എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണോ മെച്ചപ്പെട്ടത് എന്നൊരു ചോദ്യം പോലും അവർ ഉൾപ്പെടുത്തിയില്ല.

അങ്ങനെ വരുമ്പോൾ ഇവിടെ വന്ന പല സർവേകളിലും പ്രവചനഫലം ആദ്യം തന്നെ തീരുമാനിച്ച് അതിനനുസരിച്ച് ചോദ്യങ്ങൾ മെനഞ്ഞെടുത്തവ ആണെന്ന് കാണാം.അതുകൊണ്ടൊക്കെ തന്നെയാണു ഈ പ്രവചനങ്ങൾ തെറ്റിപ്പോകുന്നതും.

താങ്കൾ തന്നെ ആദ്യം നടത്തിയ പ്രവചനത്തിൽ ഇടതു മുന്നണിയ്ക്ക് 9 സീറ്റാണു പറഞ്ഞിരുന്നതെന്നാണു എന്റെ ഓർമ്മ.അതിൽ നിന്നു പുറകോട്ടു പോകാനുള്ള എന്ത് സാഹചര്യമാണു ഉണ്ടായിട്ടുള്ളത്?ചുമ്മാ ചില പത്രങ്ങളും ചാനലുകളും ഉറഞ്ഞു തുള്ളിയതു കൊണ്ട് ജനവികാരം മാറി മറിയുമോ?അന്നു താങ്കളുടെ പോസ്റ്റിൽ ഞാൻ എഴുതിയ കമന്റ് ഒന്നുകൂടി വായിയ്ക്കുക.അതിൽ തന്നെ ഞാൻ ഉറച്ചു നിൽ‌ക്കുന്നു.(അന്തിമ വിധി ജനങ്ങളുടെ കൈയിൽ ആണെന്ന് വീണ്ടും പറഞ്ഞു കൊണ്ടു തന്നെ)

ജോഷി said...

മേയ് 16 ഇങ്ങെത്തിയല്ലോ, ആരെങ്കിലും ബ്ലോഗിൽ ഓൺലൈൻ ലൈവ് ഇലക്ഷൻ റിസൾട്ട് & ഡിസ്കഷൻ ഹോസ്റ്റ് ചെയ്തിരുന്നെങ്കിൽ നമ്മക്ക് അവിടെ തല്ലുകൂടാരുന്നു...

അനില്‍@ബ്ലോഗ് // anil said...

വിഷമിക്കണ്ടാ ജോഷി, നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ട്, 16 ന് ലീവുമാണ്.
കാണാം.
:)

t.k. formerly known as thomman said...

ഈ വീക്കെന്‍‌ഡില്‍ റിസള്‍ട്ട് വരുമെന്ന് അറിയാതെ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്തുപോയി. എന്നാലും ഞാന്‍ നാ‍ട്ടിലെ ശനിയാഴ്ച രാവിലെ മുതല്‍ ഓണ്‍‌ലൈന്‍ ഉണ്ടാവും. ഫലം അറിഞ്ഞുതുടങ്ങുന്ന സമയം; നാട്ടില്‍ നിന്ന് ആര് കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യും എന്നൊക്കെ അറിയിക്കാമോ? ഈ പോസ്റ്റിലോ വേറെ എവിടെയോ ഞാന്‍ തല്ലുകൂടാന്‍ എത്തിക്കൊള്ളാം:-)

ഗ്രഹനില said...

തല്ലുകൂടാൻ സ്ഥലം റെഡിയാക്കിയിട്ടുണ്ട്. സമയം കിട്ടുന്ന പോലെ വന്നു തല്ലിയിട്ടു പോകൂ...

KAMALA CLUB said...

ഹൈയ്, തൊമ്മന്റെ ടെലിപ്പതി കലക്കീല്ലോ!
എണ്ണം കിറുകിറു; കിടിലം തന്നെ!

Inji Pennu said...

hahaha :) thommante blogil tent kettiyavar okke evide? ellaa chettanmaarum barber shopilaa? keralam okke enthu keralam WB kaanu makkale WB :), ivide vannu oru padakkam pottichittu poovaannu karuthi :)
kannoooru sudhaakaran ennu numma pravachichee :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എല്ലാവരും ഇപ്പ വരും ഇഞ്ചീ.. ക്ഷമീര്.

ഇതോണ്ടൊന്നും നേരം വെളുക്കുന്നില്ലല്ലോ? ഇതൊക്കെ ഇടതിന്റെ ഇടയില്‍ നിന്ന് തന്നെ വന്ന പാരയല്ലേ? വി എസ്സിന്റെ ചിരി കണ്ടില്ലേ?
ഇപ്പോള്‍ പിണറായി ജയിച്ചാല്‍ വി എസ്സിന്റെ കാര്യം പോക്കാന്ന് അറിഞ്ഞൂടെ അപ്പോള്‍ അതിനൊരു പണി. പിണറായിയുടെ മിടുക്ക് കൊണ്ട് 8 സീറ്റെങ്കിലും കിട്ടുംന്ന് കരുതി. അതിനാ വി എസ്സ് സഖാക്കന്മാരെക്കൊണ്ട് കൈപ്പത്തിയില്‍ കുത്തിച്ച് (കണ്ണൂര്‍, വടകര, കോഴിക്കോട്, ഒക്കെ കിട്ടേണ്ട സീറ്റായിരുന്നു)
തോല്‍പ്പിച്ചത്.

പാലക്കാടൊക്കെ കഷ്ടിച്ച് രക്ഷപ്പെട്ടതാണ്.

അപ്പോള്‍ എന്താ പറഞ്ഞേ, ഇതോണ്ടൊന്നും നേരം വെളുക്കില്ല. പിന്നെ പിണറായിയും അച്ചുതാനന്ദനും തന്നെ വിചാരിക്കണം സി പി എമ്മിനെ തോല്‍പ്പിക്കാന്‍.

അനില്‍@ബ്ലോഗ് // anil said...

എന്തായാലും തൊമ്മന്റെ ആഗ്രഹം പോലെ നടന്നു.
:)

തിരക്കൊഴിഞ്ഞ് ഇപ്പോഴാ ബൂലോകത്തേക്കെത്തിയത്, ആദ്യം തന്നെ ഇങ്ങോട്ട് കയറി. റിസള്‍ട്ടില്‍ പ്രത്യേകിച്ച് അത്ഭുതം കൂറേണ്ട കാര്യമില്ല, വടകര ഒഴികെ.
സാധാരണ ജനം ചോറല്ല തിന്നുന്നതെന്ന നമ്മുടെ ചില നേതാക്കന്മാരുടെ ധാരണയുടെ പരിണത ഫലം മാത്രമാണിത്.
തല്‍ക്കാലം ഇത്ര, ബാക്കി വഴിപോലെ.

ജോഷി said...

വെട്ടിക്കാട്ട്, അപ്പറഞ്ഞതു കാര്യം ! ഇടതു തോറ്റതു അവരു തന്നെ നടത്തിയ നാടകം (ചന്തുവിനെ വേറെ ആരു തോപ്പിക്കാൻ !). പശ്ചിമ ബംഗാളിലും വി. എസ്. ഫാക്ടർ കുറച്ചു വർക് ചെയ്തിട്ടുണ്ടോ എന്നു വിശകലനം ചെയ്തോണ്ടിരിക്കുവാ. വൈകുന്നേരം അറിയിക്കാം.

ജോഷി said...

തൊമ്മന്റെ അർമാദച്ചിരിയുമായുള്ള രംഗപ്രവേശം എപ്പഴാണ്? നല്ലൊരു ദിവസം കറങ്ങി നടക്കുവാണൊ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ജോഷി, ബംഗാളിലും ഉണ്ടല്ലോ പിണറായിമാര്‍?
:)
അതോണ്ടല്ലേ മാഷെ നന്ദിഗ്രാമും സിംഗൂരും ഒക്കെ ഉണ്ടായത്? അതിന്മേല്‍ തട്ടിയല്ലേ വീണതും? മമത കേറിയതെവിടെ നിന്നാണ്? അവിടെയും കാണും വി എസ്സുമാര്‍ :)

t.k. formerly known as thomman said...

I was trapped in a resort which had no internet connection, and missed all the action. I am glad that my prediction was on the spot :-)

Yogi said...

thomma,

ellam shariyayillenkilum, ennam kirukruthyam.

itathanmarellam evite poyi?

Anonymous said...

ട്‌ർ‌ർ‌‌ഠോ, ഠോഠോഠോ, ഠോ ....ഠോ
ട്‌ർ‌ർ‌‌ഠോ, ഠോഠോഠോ, ഠോ ....ഠോ ഠോ
ട്‌ർ‌ർ‌‌ഠോ, ഠോഠോഠോ, ഠോ ....ഠോ
ട്‌ർ‌ർ‌‌ഠോ, ഠോഠോഠോ, ഠോ ....ഠോ ഠോ
ട്‌ർ‌ർ‌‌ഠോ, ഠോഠോഠോ, ഠോ ....ഠോ
ട്‌ർ‌ർ‌‌ഠോ, ഠോഠോഠോ, ഠോ ....ഠോ ഠോ
ട്‌ർ‌ർ‌‌ഠോ, ഠോഠോഠോ, ഠോ ....ഠോ
ട്‌ർ‌ർ‌‌ഠോ, ഠോഠോഠോ, ഠോ ....ഠോ ഠോ!!!!!!

Anonymous said...

മധുരമനോജ്ഞമായ യഥാര്‍ത്ഥ ഇടതുപക്ഷ ആശയങ്ങളെവിടെ, ഇപ്പോള്‍ ഇവിടെ കേവലമായ അധികാരത്തിനും ഏതാനും സീറ്റുകള്‍ക്കും വേണ്ടി നടത്തുന്ന വിട്ടുവീഴ്ചകളെവിടെ. ഇടതുപക്ഷ ആശയങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതുകൊണ്ടൊന്നുമല്ല ഈ തോല്‍വി, മറിച്ച്‌ മേലേ നിന്നും എടുക്കുന്ന എന്തു തീരുമാനങ്ങളും താഴെയുള്ളവര്‍ കണ്ണുമടച്ച്‌ പിന്തുണച്ചേ തീരൂ എന്ന ദുര്‍വാശിക്കുള്ള മറുപടിയാണ്‌. കാലമിനിയുമുരുളും, ഇത്‌ അവസാന അവസരവുമല്ല. ഏതായാലും കോഴിക്കോടും പൊന്നാനിയും നഷ്ടപ്പെട്ടത്‌ നല്ലതെന്ന് ആശ്വസിക്കുക. അവിടെയെങ്ങാന്‍ ജയിച്ചിരുന്നെങ്കില്‍, ഏതൊക്കെയോ തെറ്റുകള്‍ ശരിയാണെന്നു നാമെല്ലാം ധരിച്ചു പോയേനേ.

ദിവാസ്വപ്നം said...

അങ്ങനെയാണ്....
മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയത് ;)

Anonymous said...

ഗൌരവപൂര്‍ണ്ണമായ ചര്‍ച്ച തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സി.പി.എമ്മിലും ഇടത്പക്ഷത്തിലും നടക്കും എന്ന് കരുതാം. ഒരു പാര്‍ലിമെന്ററി വ്യവസ്ഥയില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നാലു വര്‍ഷം യു.പി.എ സര്‍ക്കാരിനെ പിന്താന്ങിയ അവസരത്തില്‍ ഇടതുപക്ഷ ഇടപെടല്‍ മൂലം നടപ്പിലാക്കപ്പെടാതെ പോയ ജനവിരുദ്ധ നടപടികള്‍ എത്രയെത്ര? പി.എഫ് തുക ഓഹരിക്കമ്പോളത്തില്‍ ഇടുന്നതും, ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ് രംഗത്തെ ഇടപെടലും എല്ലാം. ഇടതു ഇടപെടല്‍ കൊണ്ട് സാമ്പത്തികപ്രതിസന്ധി വലിയ തോതില്‍ ഏശാതെ പോയതിന്റെ ക്രെഡിറ്റ് പോലും യു.പി.എ കൊണ്ടുപോയി. ദേശീയ തൊഴിലുറപ്പ് പദ്ധതിയും, കാര്‍ഷിക വായ്പാ എഴുതിത്തള്ളലും, ആദിവാസി വന നിയമവും ഒക്കെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്താല്‍ നടപ്പിലാക്കപ്പെട്ടവ എങ്കിലും അവസാന വിലയിരുത്തലില്‍ അത് യു.പി.എക്ക് ഒരു ഇടതുമുഖം നല്‍കാനാണ് തെരഞ്ഞെടുപ്പ് രംഗത്ത് ഉപയുക്തമായത്. പരിമിതമായ മാധ്യമ പിന്തുണ മാത്രം ഉള്ള ഇടതുപക്ഷത്തിന് അതൊക്കെ ജനങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞില്ല. അതിന്റെ കൂട്ടത്തില്‍ മുന്നണിയിലും പാര്‍ട്ടിയിലുമുണ്ടായ അസ്വാരസ്യങ്ങളും, ചില തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കാതെ പോയതും. എല്ലാം ചേര്‍ത്താല്‍ പരാജയത്തിന്റെ ഹേതുവെന്ത് എന്നതിനൊരു സൂചന ലഭിക്കും.

കുഞ്ഞന്‍ said...

തൊമ്മന്‍ മാഷെ..

അഭിനന്ദനങ്ങള്‍..താങ്കളുടെ വിലയിരുത്തലുകള്‍ അഭിപ്രായങ്ങള്‍ ഏറെക്കുറെ ശരിയായി വന്നു.

Inji Pennu said...

paalakkad satheeshan aayirunnakondaanu verumm 1800 voteinu ragesh jayiche, avide congressukaarkku ishtam gopinathane aayirunnu, onnu shradichirunnenkil congressinu randu seat koode kittumaayirunnu, ennaalum above 15 im happy, soooo happy! ragesh jayichathinte njettalil ninnu mareettilyaa, mothu aake amparappu aayirunnu :)

ennaalum enthuttu show aanu national level congressil! just great, janangalkku ee buji naadakangalum illaathe puliye kurichulla pediyum onnumalla, they just want bread and butter. who gives that to them, they vote for them. also what a show in UP, pulled the carpet beneath mayavati and SP. wah! wah!

poster ottichaa ella blogilum chennu onnu koovanemennokke indaayirunnu, aa h potte, nammal decent, nammalkku shavathil kuthi rakthasaakshikal aakkunna sheelamillallo ;) , ippo ithrem chorinjaa mathi

ho anilinte oru malakkam marichilu, janagalil irangi prvarthicha anil alle ithu. hehehe :)

അനില്‍@ബ്ലോഗ് // anil said...

ഇഞ്ചി,
അനിലിനു മലക്കം മറിച്ചിലൊന്നുമില്ല. തിരഞ്ഞെടുപ്പിനു മുമ്പ് എനിക്ക് പറയാനവകാശമുള്ള വേദികളില്‍ എതിര്‍പ്പ് പറഞ്ഞിരുന്നു. പക്ഷെ പാര്‍ട്ടി തീരുമാനങ്ങള്‍ വന്നുകഴിഞ്ഞാല്‍ അതനുസരിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്, എന്നാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഇനി വിശകലനം വരുമ്പോഴും പറയാനുള്ളത് പറയും, കണ്ണടച്ച് ഇരുട്ടാക്കുക നല്ല ശീലമല്ലല്ലോ. അടുത്ത തിരഞ്ഞെടുപ്പില്‍ ശരിയാക്കാം എന്ന പ്രതീക്ഷയുമായി വീണ്ടും പ്രവര്‍ത്തിക്കും, അത്ര തന്നെ.

സാജന്‍| SAJAN said...

പാലക്കാട്ട് രാഗേഷ് അല്ല ഇഞ്ചി, രാഗേഷ് കണ്ണൂർ ആയിരുന്നു!

എം ബി രാജേഷ് ആണു പാലക്കാട്ട്,
എന്തായാലും അവസാനം വരെ ലീഡ് ചെയ്തിരുന്ന സതീശ് പാച്ചേനി തോറ്റുപോയതിന്റെ വിഷമം ആരറിയുന്നു?

സിന്ധു തോറ്റതോടെ അതിന്റെ വിഷമം അല്പം മാറി, റിസൽറ്റ് വരുന്നതിനു മുമ്പ് എന്തായിരുന്നു പ്രകടനം?
ഇന്റെർവ്യൂ, കണക്കെടുപ്പ്, ചർച്ച, നന്ദി പ്രകാശനം, അപ്പോഴും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏതോ ചാനലിൽ പറയുന്നത് കേട്ടു, അവസാനം റിസൽട് വരുമ്പോ നോക്കിക്കോളൂ തോമസ് മാഷ് ജയിച്ചോളുമെന്ന്, എന്തായാലും അത് നടന്നു ,അല്ലെങ്കിൽ പിന്നേയും എന്തെല്ലാം കാണേണ്ടി വരുമായിരുന്നു ആ 2 -3 മണിക്കുറിനുള്ളിൽ!
ഇലക്ഷൻ തീരുന്നത് വരെയുള്ള പ്രകാശ് കാരാട്ടിന്റെ വാക്കുകൾ അറം പറ്റിയതായിപ്പോയി, ഞങ്ങൾ കോൺഗ്രെസ്സിനെ സപ്പോർട്ട് ചെയ്യുന്ന പ്രശ്നം ഉദിക്കുന്നില്ല.
എന്തൊക്കെയായാലും വ്യക്തിപരമായി എനിക്ക് സന്തോഷം നൽകുന്നത് ശ്രീ ശശി തരൂറിന്റെ വിജയമാ, ഹോ 100045 എന്തൊരു മനോഹരമായ സംഖ്യ:)
ഇവിടെ തൊമ്മനെ ഒന്നഭനന്ദിക്കാതിരിക്കാൻ ആവില്ല, കൺഗ്രാറ്റ്സ് ബഡ്ഡി:)

തറവാടി said...

പ്രവചനങ്ങള്‍ യഥാര്‍ത്ഥവല്‍‌ക്കരണത്തിന് ശേഷം കാണുമ്പോള്‍ ചിരിപൊട്ടുക സ്വാഭാവികം.

ഒരോരുത്തരുടേയും വാദങ്ങള്‍ നോക്കുക ചില ആളുകളുടെ ഒരു അതി-അതി-അതി ആത്മവിശ്വാസം നോക്കിയേ!!! :)))) , എന്തൊക്കെയായിരുന്നു ഹോ!!

തൊമ്മാ :)

Inji Pennu said...

സത്യം പറഞ്ഞാൽ എനിക്ക് തോമസ് ജയിക്കണമെന്നൊന്നുമില്ലായിരുന്നു, മ്മടെ കുഞ്ഞ് ഈഡൻ ആയിരുന്നെങ്കിൽ അങ്ങിനെ ഉറപ്പായും ഇണ്ടായേനെ, സിന്ധു ജോയ് എന്നാലും നല്ല മത്സരം തന്നെയാണ് തോമസിനു കൊടുത്തത്. തോമസ് ഒന്ന് വിയർക്കെങ്കിലും ചെയ്തല്ലോ. ഇനി ആൾക്ക് സീറ്റ് കിട്ടൂല്ലാന്ന് വിചാരിക്കാം. എനിക്ക് സമ്പത്ത് ഒന്ന് പൊട്ടണമെന്നുണ്ടായിരുന്നു. :( , അവിടേം കൊണ്ട് ആലപ്പുഴക്കാരനെ നിറുത്തിക്കളഞ്ഞു. ചെന്നിത്തലയുടെ ഗേം പ്ലാൻ വടകര ഫോർ മുല്ലപ്പള്ളി കലക്കികളഞ്ഞു. അത് ഒരു ഉഗ്രൻ പ്ലാൻ ആയിരുന്നു. ഹൊ! ഈ മുരളീധരന്റെ ഒരു കാര്യം. ഷാനവാസിനു ഇത്രേം വിജയം കൊടുത്ത് കളഞ്ഞല്ലോ :)

t.k. formerly known as thomman said...

ഹൊ ഇപ്പഴാണ് വീട്ടില്‍ തിരിച്ചെത്തിയത്. നല്ലൊരു ആക്ഷന്‍ നഷ്ടപ്പെട്ടു; എന്നാലും കൊളോമയിലെ റിസോര്‍ട്ടില്‍ പട്ടപ്പാതിരക്ക് ശശി തരൂരും കോണ്‍‌ഗ്രസും ജയിക്കണമെന്നും, ഇടതിന്ന് കേന്ദ്രഭരണത്തില്‍ പിടി ഉണ്ടാവരുതെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ച കുറെ സുഹൃത്തുക്കളുടെ ഒപ്പം, സിഗ്നല്‍ കിട്ടുന്ന ഒരു സ്ഥലത്തുനിന്ന് ടോര്‍ച്ചിന്റെ വെട്ടത്തില്‍ ലാപ്‌ടോപ്പ് പിടിച്ചു നിന്ന് അവര്‍ ജയിച്ചുകയറുന്ന വാര്‍ത്ത വായിക്കാന്‍ കഴിഞ്ഞത് ഒരു പ്രത്യേകസുഖം തന്നെ ആയിരുന്നു. ആ RV റിസോര്‍ട്ടിന്റെ സ്വച്ഛന്ദതയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ കുതിപ്പ് കണ്ട് ഞങ്ങള്‍ അട്ടഹസിച്ചപ്പോള്‍ ചുറ്റുപാടും കിടന്ന് ഉറങ്ങിയിരുന്നവര്‍ ഞങ്ങളെ വട്ടന്മാരെന്ന് കരുതി ശപിച്ചിട്ടുണ്ടാവും; i guess it is ok to celebrate the news of knowing that world's largest democracy is on its right course, for the unabashedly liberal democrats who have no sympathy for left though they sound like our quarrelsome distant cousins.

ഈ ഒച്ചപ്പാടുകളില്‍ നിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്; കപടബുദ്ധിജീവികളുടെ ആകുലതകളെക്കാള്‍ രാഷ്ട്രത്തിന്റെ ഉന്നതിക്ക് ആരെ എപ്പോള്‍ തിരഞ്ഞെടുക്കുണമെന്ന് സാധാരണക്കാര്‍ക്ക് അറിയാം. അവരുടെ രോഷത്തിന് കോണ്‍‌ഗ്രസും ബിജെപിയുമൊക്കെ ഇതിന് മുമ്പ് ഇരയായിട്ടുണ്ട്; ഇത്തവണ, കഴിഞ്ഞ 3-4 കൊല്ലം തികച്ചും നിരുത്തരവാദപരമായി പെരുമാറിയ ഇടതുപക്ഷത്തിന്റെ ഊഴമായിരുന്നെന്നു മാത്രം. ജനാധിപത്യത്തിന്റെ ശക്തി അതാണ്.

ബ്ലോഗുപോലുള്ള നവീനമാധ്യമങ്ങള്‍ ഞങ്ങളുടെ ശക്തിയാണെന്ന് പറഞ്ഞ് ചില ബുജികള്‍ സ്വന്തം തട്ടകങ്ങളില്‍ ചെങ്ങൊടി പാറിക്കുമ്പോള്‍ അവര്‍ മറന്നുപോകുന്നത് അതേ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ഫില്‍ട്ടര്‍ ചെയ്യാത്ത യാഥാര്‍ത്യം യഥേഷ്ടം ലഭിക്കുന്നുവെന്നതാണ്. ഇന്ത്യയെ ഒരു ശക്തിയായി അമേരിക്ക അംഗീകരിച്ച്, മറ്റു പാശ്ചാത്യരാജ്യങ്ങളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ആണവകരാര്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായതിന്നെ അട്ടിമറിക്കാന്‍ സിപി‌എം ശ്രമിച്ചത് ഇന്ത്യയില്‍ അവരുടെ അപചയത്തിന്റെ തുടക്കമായി ചരിത്രം രേഖപ്പെടുത്തും.

കുഞ്ഞിക്ക, മനോജ്, ശ്രീഹരീ (വടകര), റോബി, കുഞ്ഞന്‍, സുനില്‍ കൃഷ്ണന്‍:
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട്. തിരഞ്ഞെടുപ്പ് ഫലം കോണ്‍‌ഗ്രസിന്ന് അനുകൂലമാകാന്‍ എന്താണ് കാരണം? i am not looking for any party position; but your your OWN opinion.

സങ്കടം: സതീശന്‍ പാച്ചേനി തോറ്റത്. പ്രത്യേക സന്തോഷങ്ങള്‍: ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, എം.ഐ.ഷാനവാ‍സ് എന്നിവര്‍ ജയിച്ചത്.

N.J Joju said...

കപടബുദ്ധിജീവികളുടെ ആകുലതകളെക്കാള്‍ രാഷ്ട്രത്തിന്റെ ഉന്നതിക്ക് ആരെ എപ്പോള്‍ തിരഞ്ഞെടുക്കുണമെന്ന് സാധാരണക്കാര്‍ക്ക് അറിയാം. അവരുടെ രോഷത്തിന് കോണ്‍‌ഗ്രസും ബിജെപിയുമൊക്കെ ഇതിന് മുമ്പ് ഇരയായിട്ടുണ്ട്; ഇത്തവണ, കഴിഞ്ഞ 3-4 കൊല്ലം തികച്ചും നിരുത്തരവാദപരമായി പെരുമാറിയ ഇടതുപക്ഷത്തിന്റെ ഊഴമായിരുന്നെന്നു മാത്രം. ജനാധിപത്യത്തിന്റെ ശക്തി അതാണ്.

You said it.

Vadakkoot said...

അഞ്ച് വട്ടം പൊട്ടി തോല്‍വിയുടെ റെക്കോഡിട്ടവന് ഭൂരിപക്ഷത്തിന്റെ സര്‍വ്വകാല റെക്കോഡ് നേടിക്കൊടുത്ത മുരളീധരനെ സമ്മതിക്കണം.

മുരളിയുടെ തോല്‍വിയെ പറ്റി കരുണാകരന്‍ പറഞ്ഞത് ആരേലും ശ്രദ്ധിച്ചോ? വോട്ട് കിട്ടാത്തത് കൊണ്ടാണത്രേ മുരളി വയനാട്ടില്‍ തോറ്റത്. കോണ്‍ഗ്രസ് തരംഗം, മദനി, ലാവലിന്‍, തൊഴുത്തില്‍ കുത്ത് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന നമ്മളാരേലും അത്രക്ക് ആലോചിച്ചിരുന്നോ? വേറെ ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് ഇത്ര ആധികാരികവും യാഥാര്‍ത്ഥ്യബോധമുള്ളതുമായ അവലോകനം നടത്താന്‍ കഴിയുമോ? ഇതാണ് രാഷ്ട്രീയത്തില്‍ അനുഭവസമ്പത്തുണ്ടായാലുള്ള ഗുണം ;)

Anonymous said...

തൊമ്മാ, സന്തോഷം കൊണ്ടെനിക്കിരിക്കാന്മേലേ! വേറൊന്നുകൊണ്ടുമല്ല. ഞാനൊരരാഷ്ട്രീയവാദിയാണ് (ഇടതു പുത്തിമൃഗങ്ങളുടെ ബാഷയില്‍ അങ്ങനെയൊരു കൂട്ടരില്ല, ഇടത് അല്ലെല്‍ ഇടതിനെതിര്) രാഷ്ടീയ വേര്‍തിതിരിവുകളില്ലാതെ ബ്ലോഗു ചെയ്തിരുന്നിടത്ത് ഹ! എന്തൊരരാഷ്ട്രീയതയാണിവിടെ ഇങ്ങനെ പോയാല്‍ മതിയോ എന്നൊക്കെ പറഞ്ഞ് ‘കാറല്‍’മാനും “വളവള” ദമയന്തീപതിയുമൊക്കെ ചേര്‍ന്ന് ആ “കുരുവിനെ” ഒളിയമ്പെയ്ത് കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നതുപോലെ “തോറ്റോടിയവന്റെ” ബാനറുമുടുപ്പിച്ചു! (പാവം “കുരു” ഇപ്പോള്‍ ഗുണ്ടര്‍ട്ടിന്റെ പടം കണ്ടാല്‍ “കാള്‍ മാക്സെന്നും” വി.കെ.കൃഷ്ണമേനോന്റെ പടം കാണുമ്പോള്‍ പി. കൃഷ്ണപിള്ള എന്നുമൊക്കെ പുലമ്പുന്നു!) കൂടെ “‘ഭിഷഗ്വരശിരോമണിയും” സിനിമാ“ബോറനും” ഒക്കെ ചേര്‍ന്ന് എന്നാ അലക്കായിരുന്നു.(ഇടതെങ്ങാനും ജെയിച്ചായിരുന്നെങ്കില്‍ ഇവിടെ എന്നാ ബഹളമായിരിക്കുമായിരുന്നു!ഇപ്പോള്‍ “‘ഒളിയമ്പുവീരന്റെയും” “ജനബല”യും കൊല്ലത്തുപോയിപ്രവര്‍ത്തിച്ച് അവിടെ വിജയം സുനിശ്ചിതം എന്നു ബ്ലോഗിലൂടെ അറിയിച്ച “വേദ”ന്റെയും അനക്കവും ഒച്ചയും ഒന്നും കേള്‍ക്കുന്നില്ലല്ലോ! പോരാതെ ഇവിടെ തന്നെ കിടന്ന് അലറിവിളിച്ച രണ്ട് ‘നില്‍’ മാര്‍ക്കും ‘മനോജ്ഞനും‘ ഒച്ചയടഞ്ഞിരിക്കുന്നു! പോസ്റ്ററൊട്ടിക്കാന്‍ പറ്റാത്തതില്‍ കുണ്ടി തപ്പിനടന്ന ‘നീലക്കഴുത്തനും’‘അങ്ങനെപോയവനും’ ഒന്നും ഒന്നും മിണ്ടിക്കേട്ടില്ല!
വരൂ സഖാക്കളേ! തോല്വി വിശ്കലനം ചെയ്യൂ!
അധികം പറയുന്നില്ല! ചുമ്മാഇരുന്ന ബ്ലോഗ്ഗര്‍മ്മാരെ ജാതിചേര്‍ത്ത് വിഘടിപ്പിക്കുന്നതുപോലെ തന്നെ നീചമായി രാഷ്റ്റ്രീയമിറക്കി വിഭജിക്കാനായി നോക്കുകയും പിന്താങ്ങുകയും ചെയ്ത നിങ്ങള്‍ അനുഭവിക്കൂ! കൂടാതെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ താല്‍പ്പര്യമില്ലാത്ത എന്നെപ്പോലെ രണ്ടുപക്ഷത്തോടും സമദൂരം പാലിക്കുന്ന പലരും ബ്ലോഗില്‍ ഉണ്ട്. അവരെ വെറും മണ്ടന്മാരെന്നുകരുതരുത്!
ബുധ്ധിജീവി സഖാക്കള്‍ക്ക് അതിസാരകാലം കഴിഞ്ഞ് മലബന്ധകാലമാണീപ്പോള്‍! ഹാ! കഷ്ടം!!

Roby said...

കഴിഞ്ഞ 3-4 കൊല്ലം തികച്ചും നിരുത്തരവാദപരമായി പെരുമാറിയ ഇടതുപക്ഷത്തിന്റെ ഊഴമായിരുന്നെന്നു മാത്രംനാലരക്കൊല്ലം കേന്ദ്രത്തില് യു.പി.എക്ക് പിന്തുണ നല്കിയപ്പോള് ഇടതുപക്ഷം മുന്നോട്ട് വെച്ച ഏതൊക്കെ കാര്യങ്ങളായിരുന്നു തെറ്റ്? പിന്തുണ പിൻവലിച്ച ശേഷം യു.പി.എ ധൃതി പിടിച്ച് നടപ്പിലാക്കിയ നടപടികളില് എത്രയെണ്ണം ജനക്ഷേമകരമാണ്? ഒരെണ്ണം പോലും ഇല്ലല്ലോ. യു.പി.എ നടപ്പിലാക്കിയവയില് ജനക്ഷേമകരം എന്നു പറയാവുന്ന തൊഴിലുറപ്പ് പദ്ധതിയും, കാര്ഷിക കടാശ്വാസവും ഇടതുപക്ഷത്തിന്റെ തുടര്ച്ചയായ സമ്മര്ദ്ദത്താല് നടപ്പിലാക്കിയവ തന്നെ. ക്രെഡിറ്റ് മന്മോഹന് കൊണ്ടുപോയി എന്നത് സത്യം. ഫുള് കണ്വെര്ട്ടിബിലിറ്റി നടപ്പിലാക്കാതിരുന്നതും ഇടത് എതിര്പ്പിനാല്. അതുകൊണ്ട് ഉണ്ടായ നേട്ടവും കൊണ്ടു പോയത് കോൺഗ്രസ്.
വലിയ പ്രതീക്ഷയോടെയായിരുന്നു മുന്പ് ജനം സി.പി.എമ്മിനെ ജയിപ്പിച്ചു വിട്ടത്. ഭരണത്തില് പങ്കു ചേരാന് അവസരമുണ്ടായിരുന്നിട്ടും, അത് ചെയ്യാതിരുന്നത് (പ്രായോഗിക രാഷ്ട്രീയം പരിഗണിക്കുമ്പോൾ) തെറ്റായെന്നാണ് പാർട്ടി അംഗമല്ലാത്ത എന്റെ അഭിപ്രായം.


‘പാർട്ടിക്ക് നയപരമായ തീരുമാനങ്ങളില് സ്വാധീനം ഇല്ലാതിരിക്കെ ഭരണത്തില് പങ്കാളിയാകാതിരിക്കുക’ എന്ന മുന്പേയുള്ള നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഭരണത്തില് പങ്കാളിയാകാതിരുന്നത്. ആ അർഥത്തിൽ പാർട്ടിയുടെ തീരുമാനത്തിലും ശരിയുണ്ട്. ക്രെഡിറ്റ് കോൺഗ്രസ് കൊണ്ടു പോയെങ്കിലും ഭരണവുമായി ബന്ധപ്പട്ട തങ്ങളുടെ നയങ്ങളും നിലപാടുകളും ശരിയായിരുന്നു എന്ന ആത്മവിശ്വാസത്തോടെ ഇടതുപക്ഷത്തിനു ജനങ്ങളോട് സംവദിക്കാം. മിക്കവാറും ഇനി വരാന് പോകുന്ന സര്ക്കാര് എടുക്കുന്ന തീരുമാനങ്ങള് ഇടതുപക്ഷം നാലരക്കൊല്ലം നടത്തിയ ചെറുത്ത് നില്പ്പിലെ ശരികളും പ്രാധാന്യവും ജനങ്ങളെ ബോധ്യപ്പെടുത്തിയേക്കും.

തോൽവിയുടെ കാരണം ചോദിച്ചാൽ, കേന്ദ്രതിരഞ്ഞെടുപ്പിൽ, ഭരണം കിട്ടാന് സാധ്യതയുള്ള പാര്ട്ടിക്ക് വോട്ടു ചെയ്യുക എന്ന പൊതുജനത്തിന്റെ സാമാന്യ ബോധം ഇത്തവണ കുറച്ചു കൂടുതലായി പ്രവര്ത്തിച്ചു എന്നതു തന്നെ മുഖ്യകാരണം.

ദേശീയതലത്തിൽ മായാവതി, ജയലളിത തുടങ്ങിയ അവസരവാദികളടങ്ങിയ ഒരു മുന്നണി ഒരു വിലപേശൽ മുന്നണി തന്നെ എന്ന് ജനത്തിനു തോന്നിയത് സ്വഭാവികം. മാന്ദ്യത്തിന്റെ കാലത്ത് സ്ഥിരതയുള്ള ഒരു ഗവണ്മെന്റ് വേണമെന്ന് പൊതുജനം കരുതിയതിന്റെ ഫലമായിരിക്കണം, അപ്രതീക്ഷിതമായി കോൺഗ്രസിനു കിട്ടിയ കുറെ സീറ്റുകൾ.

LDF
2004--69,46,126
2009--67,17,488


UDF
2004--58,05,189
2009--76,53,189


BJP
2004--17,85,254
2009--10,31,274

ആകെ വോട്ടുകളുടെ എണ്ണം നോക്കിയാൽ LDF-ന്റെ വോട്ടുകളിൽ കാര്യമായ കുറവു വന്നിട്ടില്ല. വ്യക്തമായ ഇടതു തരംഗമുണ്ടായിരുന്ന 2004-ലെ അപേക്ഷിച്ച് 2.28 ലക്ഷം മാത്രം കുറവ്. UDF–നു കിട്ടിയ വോട്ടുകളിൽ വ്യക്തമായ വദ്ധനയുണ്ട്, അതുപോലെ ബി.ജെ.പിയ്ക് കിട്ടിയ വോട്ടുകളിൽ വലിയ ഇടിവുണ്ട്. കോൺഗ്രസിനു അധികമ കിട്ടിയ വോട്ടുകളിൽ നല്ലൊരു ഭാഗം കഴിഞ്ഞ തവണ പോൾ ചെയ്യപ്പെടാത്തതോ അല്ലെങ്കിൽ കഴിഞ്ഞ തവണ ബി.ജെ.പിയ്ക്കു കിട്ടയതോ ആയിരിക്കണം.

Siju | സിജു said...

റോബി,
അപ്പൊ പുതിയ വോട്ടര്‍മാര്‍ മൊത്തത്തില്‍ കോണ്‍ഗ്രസ്സിനു വോട്ട് ചെയ്തു എന്നും കരുതേണ്ടി വരുമോ..

Anonymous said...

ഹ...ഹ...ഹ...നല്ല വിശദീകരണം റോബി ചേട്ടാ! ഇടതു പക്ഷത്തിനുകിട്ടിയവോട്ടുകള്‍ മൊത്തം മൂന്നുവിഭാഗത്തിനും കിട്ടിയ വോട്ടിന്റെ 48% ല്‍ നിന്നും 43% ആകുന്നത് കുറവല്ല അല്ലേ?
പോരാതെ ഇങ്ങനെയുള്ള കണക്കുകള്‍ കൊടുക്കുമ്പോള്‍ രണ്ട് വര്‍ഷങ്ങളിലെയും രെജിസ്റ്റെര്‍ഡ് വോട്ടര്‍മാരുടെ എണ്ണവും കൊടുക്കുന്നതു നന്നായിരിക്കും! (ഈ കാലയളവില്‍ ഇടതുപക്ഷത്തിനും കുറെ പുതിയ മെംബരര്‍(വോട്ടര്‍)‍മാരെക്കൂടി കിട്ടിയതാണെന്ന കാര്യവും മറക്കരുതേ!)ഏതായാലും ഇവിടെ വന്ന് ഇത്രയും പറഞ്ഞതിനു ബഹൂത് ജുക്രിയാ!

N.J Joju said...

"വ്യക്തമായ ഇടതു തരംഗമുണ്ടായിരുന്ന 2004-ലെ അപേക്ഷിച്ച് 2.28 ലക്ഷം മാത്രം കുറവ്."

റോബിയുടെ പക്കല്‍ നിന്നും കുറച്ചു കണക്കുകൂടി കിട്ടിയാല്‍ കൊള്ളാം എന്നാഗ്രഹിയ്ക്കുന്നു.

കേരളത്തിലെ 2004 ലെയും 2009ലെയും വോട്ടേര്‍സ് ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം, കഴിഞ്ഞതവണത്തെയും ഇത്തവണത്തെയും പോളീംഗ് ശതമാനം, വോട്ടു ചെയ്യപ്പെട്ടതിന്റെ എത്രശതമാനം യുഡിഎഫ്, എല്‍ഡിഎഫ് , ബിജെപിയ്ക്കു കിട്ടി, വോട്ടര്‍മാരില്‍ എത്രശതമാനം ഇവര്‍ക്കു വോട്ടുചെയ്തു?

വെറുതെ 2.28 ലക്ഷം മാത്രം കുറവ് എന്നു പറയുമ്പോള്‍ വോട്ടേര്‍സ് ലിസ്റ്റില്‍ പുതുതായി ചേര്‍ന്നവരെ പരിഗണിയ്ക്കേണ്ടി വരില്ലല്ലോ.

N.J Joju said...

"യു.പി.എ നടപ്പിലാക്കിയവയില് ജനക്ഷേമകരം എന്നു പറയാവുന്ന തൊഴിലുറപ്പ് പദ്ധതിയും, കാര്ഷിക കടാശ്വാസവും ഇടതുപക്ഷത്തിന്റെ തുടര്ച്ചയായ സമ്മര്ദ്ദത്താല് നടപ്പിലാക്കിയവ തന്നെ. ക്രെഡിറ്റ് മന്മോഹന് കൊണ്ടുപോയി എന്നത് സത്യം."

"Immediate steps will be taken to ease the burden of debt and high interest rates on farm loans."

"The Congress Party commits itself to the implementation of a comprehensive rural employment guarantee scheme in a phased manner."
(Election Manifesto 2004 of Indin National Congress)

കടാശ്വാസവും തൊഴിലുറപ്പുപദ്ധതിയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ്‌ 2004ല്‍ കോണ്‍ഗ്രസ് ഇലക്ഷനെ നേരിട്ടത്. 2004 മെയില്‍ പുറത്തിറക്കിയ പൊതുമിനിമം പരിപാടി ഇതിന്റെ ചുവടുപിടിച്ചായിരുന്നു. പതിനാലോളം സഖ്യകക്ഷികള്‍ ഉള്‍പ്പെട്ട യു.പി.എ യും പുറത്തുനിന്നു പിന്തുണയ്ക്കുന്ന ഇടതുകക്ഷികളും ചേര്‍ന്ന് അവതരിപ്പിച്ചതായിരുന്നു പൊതുമിനിമം പരിപാടി. ഇതൊക്കെ നടപ്പാക്കിയതു ഞങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണന്നു അവകാശപ്പെട്ടാല്‍ ഇപ്പോള്‍ അല്ലാ എന്നു തെളിയിക്കാനൊന്നുമാവില്ലല്ലോ. സമ്മര്‍ദ്ദം അളക്കുന്ന മാപിനി വല്ലതും ഉണ്ടോ സഖാവേ...

Anonymous said...

Please see the following link, manifesto of congress for 2004 election.
http://www.congress.org.in/manifesto-2004.php

Where is a mention of debt relief scheme ? Where is a mention of Rural Empliyment Guratee Scheme?

Please also see other unfulfilled promises.

Ofcourse, I don't have a mapini with me.

N.J Joju said...

you can read the economic-agenda on the same page....

N.J Joju said...

and

A national Employment Guarantee Act will be enacted immediately.
(Manifesto 2004
LOK SABHA ELECTIONS 2004 MANIFESTO OF THE INDIAN NATIONAL CONGRESS - Rozgar)

http://www.congress.org.in/manifesto-detail.php?id=25

"Immediate steps will be taken to ease the burden of debt and high interest rates on farm loans."
(Manifesto 2004- Kisans and Khet Mazdoors )
http://www.congress.org.in/manifesto-detail.php?id=25

N.J Joju said...

http://www.congress.org.in/manifesto-detail.php?id=22

Manifesto 2004
LOK SABHA ELECTIONS 2004 MANIFESTO OF THE INDIAN NATIONAL CONGRESS - Rozgar

Anonymous said...

Can this be a mapini?
http://cpim.org/upa/2005_ega.htm

Anonymous said...

റോബിക്ക് കണക്കില്‍ അത്ര പിടിപാടില്ലാത്തതിനാല്‍ (ആളു കെമിസ്റ്റ്രിക്കാരനല്ലേ? കണക്കു കൂട്ടാന്‍ നമുക്ക് സഖാവ് ഉമേഷണ്ണനെ വിളിക്കാം) ആ കാര്യം പോട്ടെ. പ്രതിപക്ഷത്ത് നാമമാത്രമായ സീറ്റിലിരുന്ന് സമ്മര്‍ദ്ദതന്ത്രം കൊണ്ട് ഇത്രയുമൊക്കെ ചെയ്യന്‍ പറ്റിയ നിങ്ങളുടെ പാര്‍ട്ടിക്ക് മൃഗീയഭൂരിപക്ഷത്തോടെ കേരളനിയമസഭ കിട്ടിയിട്ട് ഇവിടെ എന്തരാണപ്പീ ചെയ്തത്? അച്ചു-പിണറായിയുദ്ധം നടത്തുന്നതോ? മൂന്നാറില്‍ സര്‍ക്കരിന് ഏറ്റെടുത്തു നടത്താമായിരുന്ന റിസോട്ട് ഇടിച്ചുപോളിച്ചതോ? അല്ല നേതാക്കന്മാരുടെ തല്ലു കഴിഞ്ഞിട്ട് ഭരിക്കാന്‍ സമയം കിട്ടിയിട്ടുവേണ്ടെ അല്ലേ?

അല്ല, ഈ നാഴികയ്ക്കു നാല്‍പ്പതു വട്ടം കേല്‍ക്കുന്നതാണ് നിങ്ങള്‍ കേഡര്‍ പാര്‍ട്ടിയാണെന്ന്. എന്നു വച്ചാല്‍ ശരിക്കും എന്തുവാ? നേതാക്കള്‍ പറയുന്നത് അണികള്‍‍ കേള്‍ക്കണം. എന്നാല്‍ നേതാക്കള്‍ അണികള്‍ പറയുന്നത് കേള്‍ക്കുകയേ അരുത് എന്നാണോ? (പിണയണ്ണന്റെ പ്രവൃത്തികള്‍ കാണുമ്പോള്‍ അതു തന്നെ ആണ് അര്‍ത്ഥം എന്നു തോന്നുന്നു!)-അല്ല ശരിക്കും എന്തരാ അര്‍ത്ഥം?

അണ്ണാ, അണ്ണനും ആ ഉമേഷണ്ണനും സൂരജണ്ണനുമൊക്കെ മുതലാളിത്തക്കാരന്മാരുടെ അടുത്തുപോയിക്കിടന്ന് നിങ്ങളിലുള്ള കമ്മ്യൂണിസം കൂടെ കൂമ്പടച്ചുകളയാതെ ദുബായിലുള്ള നിങ്ങടെ അണ്ണന്മാരെയും ബാംഗളൂരു പബ്ബിലിരുന്ന് കമ്മ്യൂണിസം പറയുന്ന അണ്ണന്മാരെയും ഒക്കെ ബിളിച്ചോണ്ട് ബന്ന് നമ്മുടെ മുഖ്യനെയും പാര്‍ട്ടി സെക്രട്ടറിയെയും ഒക്കെ ഒന്ന് ഒത്തുപിടിച്ച്, ഉപദേശിച്ച് (ഈ ബ്ലോഗിലെ മറ്റു പുത്തിയില്ലാത്ത, രാഷ്ട്രീയമില്ലാത്ത, മണ്ടന്മാരെ ബാനറുവച്ച് പിടിക്കാതെ) ഭരിപ്പിച്ച് നന്നാക്കാമായിരുന്നില്ലേ? (“ഒത്തുപിടിച്ചാല്‍ മലവും പോരും” എന്നും ഹോസ്റ്റല്‍ റ്റോയ്ലറ്റ് പോയറ്റ് ബെന്നറ്റ് പാടിയിരുന്നു-ഇപ്പോള്‍ മലബന്ധകാലം കൂടിയല്ലേ?)

ഓഫ് ടോപ്പിക്.
(കേരളത്തില്‍ ചാണ്ടിയും ചെന്നിയും കേറിയാലും ഒന്നും ചെയ്യുകയില്ല എന്നറിയാം! എങ്കിലും കോണ്‍‌ഗ്രസ്സുകാരെക്കൊണ്ട് ബ്ലോഗില്‍ ഇത്ര ബുദ്ധിജീവിനാറ്റ(ട്യ)വും പാര്‍ട്ടിത്താറുടുപ്പിക്കല്‍ ശല്യവും ഉണ്ടാവുകയില്ല എന്നു തോന്നുന്നു!)

N.J Joju said...

പോട്ടെ, ഒരു വാദത്തിനു വേണ്ടീ തൊഴിലുറപ്പുപദ്ധതി ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ നടപ്പാകുമായിരുന്നില്ല എന്നു സമ്മതിയ്ക്കാം.(ഒരു പരിധിവരെ ശരിയാണുതാനും).കേരളത്തില്‍ അതും ബഹുഭൂരിപക്ഷം തദ്ദേശീയസ്വയം ഭരണസ്ഥാപനങ്ങളും ഇടതുപക്ഷം തന്നെ ഭരിയ്ക്കുന്ന അവസരത്തില്‍, കേന്ദ്രസര്‍ക്കാര്‍ ഫണ്ടു ചെയ്യുന്നതും സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കേണ്ടതുമായ് ഈ തൊഴിലുറപ്പുപദ്ധതി എത്രമാത്രം കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചു?

ജനശക്തി said...

കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ എത്ര മാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും.

താഴെയുള്ള ലിങ്കുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്. ആ ബ്ലോഗുകളിലെ മറ്റു പോസ്റ്റുകളും താല്പര്യമുള്ളവര്‍ക്ക് വായിക്കാവുന്നതാണ്.

കോണ്‍ഗ്രസ്സിന്റെ ഇലക്ഷന്‍ വാഗ്ദാനങ്ങള്‍ വാക്കും പ്രവര്‍ത്തിയും ഇവിടെഇടതുപക്ഷത്തിന്റെ പങ്കെന്തായിരുന്നു എന്ന് ഈ പോസ്റ്റില്‍ കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. വായിക്കാം.

കേരളത്തിലെ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു, കഴിഞ്ഞ സര്‍ക്കാരുമായുള്ള താരതമ്യം എന്നിവ ഇവിടെ

ജനശക്തി said...

പൊതുമിനിമം പരിപാടിയില്‍ കോണ്‍ഗ്രസിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടലാണ് ഇടതുപക്ഷം നാലരവര്‍ഷം നടത്തിയത്. ആ പൊതുമിനിമം പരിപാടിയുടെ സ്പിരിറ്റുള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷംവച്ച നിര്‍ദേശങ്ങളായിരുന്നു ദേശീയ തൊഴിലുറപ്പുപദ്ധതിക്കും കടം എഴുതിത്തള്ളല്‍ പദ്ധതിക്കും ആദിവാസി വനാവകാശ നിയമത്തിനും ഒക്കെ പിന്നില്‍. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചപ്പോള്‍ എന്തൊരു എതിര്‍പ്പായിരുന്നു യുപിഎ-ഇടതുപക്ഷ ഏകോപനസമിതിയോഗത്തില്‍. ഒരിക്കല്‍ പി ചിദംബരം ഫയലുകളൊക്കെ പെറുക്കിയെടുത്ത് യോഗം ബഹിഷ്കരിച്ചു പോയിട്ടുപോലുമുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും തീര്‍ത്തുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍.

വിതച്ചവരും കൊയ്തവരും link

ജനശക്തി said...

ദേശീയ തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ള വാഗ്ദാനമായിരുന്നെങ്കിലും പാര്‍ടി അതു ഗൗരവമായെടുത്തത് ഇടതുപക്ഷം അതു പ്രധാന ആവശ്യമായി ഉയര്‍ത്തിയതിനു ശേഷമാണ്. ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയറ്റ് എഡിറ്റര്‍ സിദ്ദാര്‍ഥ് വരദരാജന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസിലെ യാഥാസ്തിക വാദികളും മൊണ്ടെക് സിംഗ് അലുവാലിയയെ പോലുള്ള ഉദ്യോഗസ്ഥരും തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് തുടക്കം മുതലേ സംശയാലുക്കളായിരുന്നു. പദ്ധതിക്കു വേണ്ടിയുള്ള കേന്ദ്രവിഹിതം പരമാവധി വെട്ടിക്കുറക്കാനാണ് ഇക്കൂട്ടര്‍ ആദ്യം ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ പിടിച്ചു കുലുക്കിയപ്പോഴാണ് തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിക്കുന്നതു തന്നെ!...

link

t.k. formerly known as thomman said...

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെടുന്നതിനെപ്പറ്റി റ്റൈം വാരികയില്‍. ലിങ്ക് ഇവിടെ.

Compassionate Capitalist said...

written by Shashi Tharoor's son. :)

Anonymous said...

Yes if the truth be known, in some moments I can say that I jibe consent to with you, but you may be inasmuch as other options.
to the article there is stationary a without question as you did in the downgrade publication of this request www.google.com/ie?as_q=atomix virtual dj professional 5.0r6 ?
I noticed the catch-phrase you procure not used. Or you functioning the black methods of helping of the resource. I have a week and do necheg

Anonymous said...

Best regards to all :--)

I'm confused if this is allows but I am looking for [url=http://newmoviereleasesdvd.info/]Watch Movies Online Free[/url], then I am living a link in my signature that has tons usefull guideline relating to that subject.

Anonymous said...

I would like to thank You for being the member of this website. Please allow me to have the chance to show my satisfaction with Hostgator web hosting. They offer professional and instant support and they also offering numerous [url=http://tinyurl.com/hostgator-coupons-here ]Host gator coupons[/url].

I like Hostgator hosting, you will too.

http://protektoria.pl/punbb/profile.php?id=5466

ഋതുസഞ്ജന said...

:)

Anonymous said...

We [url=http://www.freecasinobonus.gd]online baccarat[/url] be suffering with a ample library of utterly unsolicited casino games as a replacement for you to play opportunely here in your browser. Whether you pine for to unaccustomed a provisions encounter scenario or honest try manifest a occasional late slots once playing in the direction of real filthy lucre, we procure you covered. These are the exacting uniform games that you can engage at true online casinos and you can play them all quest of free.

Anonymous said...

If some one wishes to be updated with newest technologies
therefore he must be visit this web page and be up to date
all the time.

Feel free to visit my web site ... Zahngold Preis