കഴിഞ്ഞ ഒരു മാസത്തോളം അഭിപ്രായവോട്ടെടുപ്പുകളില്‍, അതിന്നു മുമ്പ് ഉണ്ടായിരുന്ന ലീഡ് നഷ്ടപ്പെട്ട്, മക്കെയിനോടൊപ്പം ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഡന്‍വറില്‍ വിജയകരമായി സമാപിച്ച പാര്‍ട്ടി കണ്‍വെന്‍ഷനും മക്കെയിന്‍ സാറാ പേലിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി തിരഞ്ഞെടുത്തതും ഒബാമയെ സഹായിച്ചു തുടങ്ങിയിട്ടുണ്ടെന്നു വേണം കരുതാന്‍. താഴെ കൊടുക്കുന്ന പോളുകളെ വിശ്വസിക്കാമെങ്കില്‍:
CBS News/NY Times poll - 48%/40% (ഒബാമ/മക്കെയിന്‍)
Gallup poll/USA Today - 50%/43%
Rasmussen Reports daily Presidential Tracking Poll (Monday) - 47%/44%
CNN/Opinion Research - 49%-48%
ഇവയില്‍ അവസാനത്തെ 2 പോളുകളില്‍ രണ്ടുപേരും സ്റ്റാറ്റിസ്റ്റിക്കലായി തുല്യമാണ്. എന്നാലും ഒരു പോളിലും ഇപ്പോള്‍ പേരിനെങ്കിലും മക്കെയിന്‍ മുന്നിലല്ലാത്തത് ഒബാമയുടെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍ ഉപയോഗിച്ച് ഈ ലീഡ് മക്കെയിന്‍ കുറയ്ക്കുമോ എന്നാണ് അടുത്തയാഴ്ച നോക്കേണ്ടത്.
Showing posts with label സാറാ പേലിന്‍. Show all posts
Showing posts with label സാറാ പേലിന്‍. Show all posts
Monday, September 01, 2008
Subscribe to:
Posts (Atom)
