Monday, September 01, 2008

പേലിനും പാര്‍ട്ടി കണ്‍‌വെന്‍ഷനും ഒബാ‍മയെ പോളുകളില്‍ സഹായിക്കുന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കഴിഞ്ഞ ഒരു മാസത്തോളം അഭിപ്രായവോട്ടെടുപ്പുകളില്‍, അതിന്നു മുമ്പ് ഉണ്ടായിരുന്ന ലീഡ് നഷ്ടപ്പെട്ട്, മക്കെയിനോടൊപ്പം ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഡന്‍‌വറില്‍ വിജയകരമായി സമാപിച്ച പാര്‍ട്ടി കണ്‍‌വെന്‍‌ഷനും മക്കെയിന്‍ സാറാ പേലിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി തിരഞ്ഞെടുത്തതും ഒബാ‍മയെ സഹായിച്ചു തുടങ്ങിയിട്ടുണ്ടെന്നു വേണം കരുതാന്‍. താഴെ കൊടുക്കുന്ന പോളുകളെ വിശ്വസിക്കാമെങ്കില്‍:

CBS News/NY Times poll - 48%/40% (ഒബാമ/മക്കെയിന്‍)
Gallup poll/USA Today - 50%/43%
Rasmussen Reports daily Presidential Tracking Poll (Monday) - 47%/44%
CNN/Opinion Research - 49%-48%

ഇവയില്‍ അവസാനത്തെ 2 പോളുകളില്‍ രണ്ടുപേരും സ്റ്റാറ്റിസ്റ്റിക്കലായി തുല്യമാണ്‌. എന്നാലും ഒരു പോളിലും ഇപ്പോള്‍ പേരിനെങ്കിലും മക്കെയിന്‍ മുന്നിലല്ലാത്തത് ഒബാമയുടെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ ഉപയോഗിച്ച് ഈ ലീഡ് മക്കെയിന്‍ കുറയ്ക്കുമോ എന്നാണ് അടുത്തയാഴ്ച നോക്കേണ്ടത്.

6 comments:

t.k. formerly known as തൊമ്മന്‍ said...

ഒരു മാസത്തെ സമനിലയ്ക്കു ശേഷം അഭിപ്രായവോട്ടെടുപ്പുകളില്‍ ഇപ്പോള്‍ ഒബാമ മുന്നില്‍.

t.k. formerly known as തൊമ്മന്‍ said...

ഗ്യാലപ്പ് പോളില്‍ ഇന്ന് ഒബാമ-മക്കെയിന്‍ 50%-42% എന്ന നിലയിലാണ്. ആദ്യമായിട്ടാണ് സ്ഥാനാര്‍ഥികളിലൊരാള്‍ക്ക് പ്രധാനപ്പെട്ട ഒരു അഭിപ്രായവോട്ടെടുപ്പില്‍ 50% പിന്തുണ കിട്ടുന്നത്.

റിപ്പബ്ലിക്കന്‍ കണ്‍‌വെന്‍ഷനില്‍ സാറ്റലൈറ്റ് വഴി പ്രത്യക്ഷപ്പെടാനേ ബുഷ് ധൈര്യം കാണിച്ചുള്ളൂ. ഇന്നത്തെ പ്രധാന പ്രഭാഷണങ്ങള്‍ ജോ ലീബര്‍മന്നിന്റെയും ഫ്രെഡ് തോം‌പ്‌സന്റെയും ആയിരുന്നു.

മന്‍ജിത് said...

ഇതൊന്നും മതിയാകുമെന്നു തോന്നുന്നില്ല. തൊമ്മന്‍ തന്നെ മുന്‍പ് സൂചിപ്പിച്ച, ഒബാമ വിജയകരമായി മാനേജ് ചെയ്ത പ്രൈമറി ക്യാമ്പെയ്നിന്റെ ചിത്രം തന്നെ നോക്കൂ. അന്തരം ഒന്നാന്തരമാണെങ്കില്‍ ഒബാമ ജയിക്കുന്നു. ശക്തമായ പോരാട്ടമാണെങ്കില്‍ കഥമാറും. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന എത്ര പ്രൈമറികള്‍ ഒബാമ വിജയിച്ചു? മരുന്നിനുപോലുമില്ല ഒരെണ്ണം. അതുകൊണ്ട് അഭിപ്രായ സര്‍വേകള്‍ ഒബാമയ്ക്ക് ഒരു പത്തു പതിനഞ്ചു പോയിന്റ് ലീഡ് സ്ഥിരമായി തരട്ടെ എന്നു പ്രാര്‍ത്ഥിച്ചോളൂ.

t.k. formerly known as തൊമ്മന്‍ said...

മന്‍‌ജിത്ത്,
ഒറ്റ ഉദാഹരണം മതിയെങ്കില്‍ വിസ്ക്കോന്‍സിന്‍ തരാം :-)

പക്ഷേ, മന്‍‌ജിത്ത് പറയുന്നതില്‍ കാര്യമുണ്ട്. പൊതുവേ, പോളുകള്‍ പ്രവചിച്ച നമ്പറുകളില്‍ കുറവാണ് ഒബാമയ്ക്ക് യഥാര്‍ഥത്തില്‍ പ്രൈമറികളില്‍ കിട്ടിയത്. (ഒരു തരം ബ്രാഡ്‌ലി ഇഫക്റ്റ്.) അതുകൊണ്ട് പോളുകളില്‍ നല്ല ലീഡ് ഇല്ലെങ്കില്‍ അവ യാഥാര്‍ഥ്യമായിക്കൊള്ളണമെന്നില്ല.

തന്നെയുമല്ല, ഇലക്ടറല്‍ കോളജിലെ നിലയാണ് ശരിക്കും നോക്കേണ്ടത്. ദേശീയതലത്തിലുള്ള പോളുകള്‍ popular vote-ന്റെ ഗതി അറിയാനേ സഹായിക്കുകയുള്ളൂ. Rasmussen Reports-ന്റെ Balance of Power Calculator അത്തരം വിവരത്തിന് നല്ലൊരു ശ്രോതസ്സാണ്.

t.k. formerly known as തൊമ്മന്‍ said...

കുറച്ചുമുമ്പ് മിന്യാസോട്ടയിലെ സെന്റ് പോളില്‍ നടന്നുവന്നിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍‌വെന്‍ഷന്‍ ജോണ്‍ മക്കെയിന്റെ വലിയ കുഴപ്പമില്ലാത്ത പ്രസംഗത്തോടെ സമാപിച്ചു.

ഇന്നലെ സാറാ പേലിന്റെ പ്രസംഗമാണ് ശരിക്കും പാര്‍ട്ടിക്കാരെ ആവേശം കൊള്ളിച്ചത്. മിക്കവാറും പാതിയോ, മുഴുവനോ അസത്യങ്ങള്‍ നിരത്തി അവര്‍ നടത്തിയ പ്രസംഗം ഒബാമയെ പുച്ഛിക്കാനാണ് അധികവും വിനിയോഗിച്ചത്. എന്തായാലും അവര്‍ attack dog-ന്റെ റോള്‍ ഗൌരവമായിത്തന്നെ എടുത്തിട്ടുണ്ട്.

t.k. formerly known as തൊമ്മന്‍ said...

പുതിയ പോളുകള്‍ പ്രകാരം, കണ്‍‌വെന്‍ഷന് ശേഷം ഒബാമയ്ക്ക് പോളുകളില്‍ കിട്ടിയ മുന്നേറ്റം റിപ്പബ്ലിക്കന്‍ കണ്‍‌വെന്‍ഷന് ശേഷം ഇല്ലാതായിരിക്കുന്നതായിട്ടാണ്. മക്കെയിനാണ് ഇപ്പോള്‍ നേരിയ ഭൂരിപക്ഷം.