2006 - ലെ മികച്ച ഹോളിവുഡ് ചലച്ചിത്രങ്ങള്‍ക്കുള്ള ഓസ്ക്കര്‍ അവാര്ഡിന്നു വേണ്ടിയുള്ള നാമനിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച പുറത്തുവന്നു. ദീപ മേത്തയുടെ ഹിന്ദിപ്പടം “വാട്ടര്‍“ വിദേശചിത്രത്തിനുള്ള അവാര്‍ഡിന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതു കൊണ്ട് നാട്ടിലെ പത്രങ്ങളില്‍ വലിയ വാര്‍ത്തയായി ഇത് വരുന്നുണ്ട്. “വാട്ടര്‍“ ഒരു കനേഡിയന്‍ ചലച്ചിത്രമായാണ് ഓസ്ക്കര്‍ മത്സരത്തിന്ന് പ്രവേശിപ്പിച്ചിട്ടുള്ളത്. (ദീപ മേത്ത കാനഡയിലെ ടൊറാന്റോയിലാണ് താമസിക്കുന്നത്.)
പതിവുപോലെ ഇന്ത്യയുടെ ഔദ്യോഗിക ചിത്രം എങ്ങുമെത്തിയില്ല. വിദേശചിത്രങ്ങള്‍ക്കുള്ള ഓസ്ക്കര്‍ കിട്ടിയ പടങ്ങള്‍ കണ്ടാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്- നമ്മുടെ ജനപ്രിയ ചിത്രങ്ങള്‍ക്ക് ഒരിക്കലും ഒരു നാമനിര്‍ദ്ദേശം പോലും കിട്ടില്ല. “ലഗാന്‍” ഒരു വലിയ വ്യതാസമായിരുന്നു. അതിലെ ബോളിവുഡ് അംശങ്ങള്‍ കുറെ വെട്ടിക്കളഞ്ഞ്, നീളം കുറച്ച്, ക്രിക്കറ്റിന്ന് പ്രാമുഖ്യം നല്കി, മത്സരത്തിന്നയച്ചിരുന്നെങ്കില് ചിലപ്പോള്‍ അതിന്ന് അവാര്‍ഡ് പോലും കിട്ടിപ്പോയേനെ അക്കൊല്ലം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തിന് ഹോളിവുഢില്‍ നിന്നും കിട്ടുന്ന ഈ അവഗണനക്ക് ഒരവസാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഇന്ത്യാക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടം അയയ്ക്കാതെ, ഓസ്ക്കറിന്ന് വോട്ടുചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന പടങ്ങള്‍ അയയ്ക്കണം. ബ്ലസ്സിയുടെ “കാഴ്ച” പോലെയുള്ള ചിത്രങ്ങള്‍ അയച്ചിരുന്നെങ്കില്‍ എന്തെങ്കിലും സാധ്യതയുണ്ടായേനെ. ഓസ്ക്കറു കിട്ടിയ ബ്രസീലിയന്‍ പടം “സെന്‍ട്രല്‍ സ്റ്റേഷന്” പോലെയുള്ള ചിത്രങ്ങള്‍ നമ്മുടെ നാട്ടിലെ സെലക്ഷന് കമ്മറ്റി കാണണം. അങ്ങനെയുള്ള ചിത്രങ്ങള്‍ പ്രാദേശിക ഭാഷകളില്‍ ഉണ്ടാവുന്നുണ്ട്. ഓസ്ക്കറിന്ന് ചിത്രം തിരഞ്ഞെടുക്കുന്നവര്‍ അവ കാണാത്തതോ, കണ്ടില്ലെന്നു നടിക്കുന്നതോ ആണ് കുഴപ്പം. വളിപ്പ് മസാലപ്പടങ്ങള്‍ അയച്ച് ഇന്ത്യാക്കാരുടെ പേരു ചീത്തയാക്കുന്നതിന്ന് അവര്‍ക്കെതിരെ മാനനഷ്ടത്തിന്ന് കേസ് കൊടുത്താല്‍ കുറഞ്ഞ പക്ഷം ഭാവിയില്‍ പടം അയയ്ക്കാതെയെങ്കിലുമിരിക്കും.
ഇക്കൊല്ലം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പടങ്ങളധികമൊന്നും കാണാനൊത്തിട്ടില്ല. അതുകൊണ്ട് അവയെക്കുറിച്ചെഴുതുന്നത് വേറൊരു അവസരത്തിലാകാം. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്ന് മുമ്പ് (ഫെബ്രുവരി 25) പ്രധാന അവാര്ഡുകളെക്കുറിച്ചൊരു അനുമാനം നടത്തിയാല്‍ കൊള്ളാമെന്നുണ്ട്. പടങ്ങള്‍ കാണാനൊക്കുകയാണെങ്കില് ഈ ബ്ലോഗില്‍ തന്നെ അത് കമന്റായി ഇടുന്നതായിരിക്കും. വായനക്കാരുടെ ഊഹങ്ങള്‍ കമന്റില്‍ ദയവായി ഇടുക. അവാര്‍ഡ് പുറത്തുവരുമ്പോള്‍ ഒത്തുനോക്കുന്നത് രസമായിരിക്കും.
സിനിമാപ്രേമികളില്‍ ഇത്തവണത്തെ നാമനിര്‍ദ്ദേശങ്ങളില്‍ ഏറ്റവും താല്പര്യമുണ്ടാക്കിയിട്ടുള്ളത് പീറ്റര്‍ ഒ’ടൂളിന്റെ നല്ല നടനുള്ളതും മാര്ട്ടിന് സ്ക്കൊര്സെസീയുടെ നല്ല സംവിധായകനുള്ളതുമാണ്. രണ്ടുപേരും പലതവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും - പീറ്റര്‍ ഒ’ടൂള്‍ 7 തവണ, സ്ക്കൊര്സെസീ 5 തവണ - ഇതുവരെ അവര്‍ക്ക് അവാര്‍ഡ് കിട്ടിയിട്ടില്ല.ഓസ്ക്കറൊന്നുമില്ലെങ്കിലും രണ്ടുപേരും അവരുടെ രംഗത്ത് ഒരിക്കലും മാഞ്ഞുപോകാത്തവിധം വ്യതിമുദ്ര പതിപ്പിച്ചവരാണ്. അവാര്‍ഡുകളുടെ അര്‍ത്ഥമില്ലായ്മ മനസ്സിലാകുന്നത് ഇത്തരം കാര്യങ്ങള്‍ കാണുമ്പോഴാണ്. “ലോറന്‍സ് ഓഫ് അറേബ്യ”യിലെ പീറ്റര്‍ ഒ’ടൂളും “ടാക്സി ഡ്രൈവര്‍”, “റേജിങ് ബുള്‍”, “ലാസ്റ്റ് ടെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്” തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സ്ക്കൊര്സെസീയും ഓസ്ക്കറിന്റെ അംഗീകാരം വേണ്ട ആളുകളാണെന്നു തോന്നുന്നില്ല; മുഖം രക്ഷിക്കേണ്ടത് ഓസ്ക്കര്‍ കമ്മറ്റിക്കാണെന്ന് തോന്നുന്നു. അതിന്ന് അവര്‍ക്കുള്ള അവസാനത്തെ അവസരവുമാണ്. കാരണം രണ്ടു പേര്‍ക്കും നല്ല പ്രായമായി. ഒരു തവണ പീറ്റര്‍ ഒ’ടൂളിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കൊടുത്ത് ഒഴിവാക്കാന്‍ നോക്കിയതാണ് (സാധാരണ എല്ലാം മതിയാക്കി വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നര്ക്കു കൊടുക്കുന്നതാണ് ആ അവാര്‍ഡ്); അദ്ദേഹത്തിന് അവാര്‍ഡ് കിട്ടാത്തതില്‍ നല്ല കെറുവുമുണ്ട്.
പതിവിന് വിപരീതമായി വെളുത്തവരല്ലാത്ത കുറെപ്പേര്‍ക്ക് ഇത്തവണ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പടങ്ങളുടെ മികവിനെക്കാളും ആള്‍ക്കാരുടെ പ്രകടനത്തിന്നുപരിയായും അവാര്‍ഡിന്റെ രാഷ്ട്രീയം അങ്ങനെ ഇത്തവണത്തെ അവാര്‍ഡിന്ന് കൊഴുപ്പുകൊടുക്കും.
നല്ല പടങ്ങള്‍ പലപ്പോഴും തഴയപ്പെടാറുണ്ടെങ്കിലും, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന പടങ്ങള്‍ നല്ലവയായിരിക്കും; അവ കണ്ടിരിക്കേണ്ടതുമാണ്.
Thursday, January 25, 2007
Subscribe to:
Post Comments (Atom)
25 comments:
ഓസ്ക്കര്‍ അവാര്ഡിന്നെക്കുറിച്ച് ഒരു കുറിപ്പ്. എന്റെ അനുമാനങ്ങള്‍ പിന്നെ കമന്റായി ഇടുന്നതായിരിക്കും.
ഹോളിവുഡിനു നമ്മളോട് അവഗണനയുണ്ടൊ? ലഗാന്‍ വരെ എത്തിയില്ലെ? മറാത്തി പോലുള്ള ഇതര ഭാഷകളിലും ഒക്കെ വളരെ നല്ല പടങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്.പക്ഷെ അതൊക്കെ ഓസ്കാര്‍ റിലീസിനുള്ള മാര്‍ക്കെറ്റിങ്ങ് കോപ്പുകള്‍ അവര്‍ക്കില്ല. അതുകൊണ്ട് ഇന്ത്യയില്‍ പോലും അതൊന്നും നമ്മള്‍ക്ക് കാണാന്‍ കിട്ടുന്നില്ല.
ഓസ്ക്കാറിന്റെ ഫോറിന് ഭാഷാ കാറ്റഗറിയില്‍ എത്ര ചെറു രാജ്യങ്ങളുടെ പടങ്ങള്‍ വരുന്നു. അതുകൊണ്ട്
അവഗണനയേക്കാള്‍ എനിക്ക് തോന്നുന്നത്, നമ്മുടെ നല്ല പടങ്ങള്‍ തിരഞ്ഞെടുത്തു ഓസ്കാറിനു അയക്കുവാന്‍ നമുക്ക് സെറ്റപ്പില്ലായെന്നുള്ളതാണ്.
“ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തിന് ഹോളിവുഢില്‍ നിന്നും കിട്ടുന്ന ഈ അവഗണനക്ക് ഒരവസാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നാണ് ഞാന്‍ പറയുന്നത്.“
അങ്ങിനെയാണെങ്കില്‍ കാക്കയല്ലേ ദേശീയപക്ഷി ആവേണ്ടത്? മയില്‍ അല്ലല്ലൊ? :-)
ഇഞ്ചി പെണ്ണേ,
(നല്ല പേര്; എന്താണ് ഈ പേരുകൊണ്ടുദ്ദേശിക്കുന്നത്? ഏതിഞ്ചിയാണ്- ചമ്മന്തിയരക്കുന്ന മാങ്ങായിഞ്ചിയോ, കറിയിലിടുന്ന സാധാ ഇഞ്ചിയോ, അതോ തായ് ഫുഢിലെ ഇഞ്ചിപ്പുല്ലോ?)
ഹോളിവുഡ് നമ്മളെ അവഗണിക്കുന്നതാണെന്നു തോന്നുന്നില്ല. നമ്മള് നല്ല പടങ്ങള്‍ അയയ്ക്കാത്തതാണ് പ്രശ്നം. നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
മുഖ്യധാരാ പടങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു കാണുന്നുള്ളൂ. അതിന്റെ പിന്നില്‍ ഉള്ളവര്‍ക്ക് ഓസ്ക്കര്‍ സെലക്ഷനെപ്പറ്റി വലിയ ഗ്രാഹിയുണ്ടെന്നു തോന്നുന്നില്ല. അതാണ് ഞാന്‍ പറയുന്നത് സര്‍ക്കാര്‍ ഇടപെടണമെന്ന്. ഇന്ത്യ ഇതൊരു പി.ആര്. പ്രശ്നമായി കരുതണം. ദേശീയ അവാര്‍ഡിന്റെ മുന്നോടിയായി ഒരു പാനലോ മറ്റോ നേരത്തെ ഉണ്ടാക്കി കുറെ നല്ല പടങ്ങളെ തിരഞ്ഞെടുക്കാമല്ലോ. ഇപ്പോള്‍ അത് ചെയ്യുന്നത് ഏതൊ ഒരു ഗ്രൂപ്പാണ്; അവര്‍ ഹിന്ദിക്കപ്പുറം കാര്യമായി നോക്കുന്നുണ്ടെന്നു തോന്നുന്നില്ല.
“കാഴ്ച”, “പെരുമഴക്കാലം” തുടങ്ങിയ പടങ്ങള്‍ (ക്ഷമിക്കണം, ഞാന്‍ മറ്റു ഭാഷാചിത്രങ്ങള്‍ തീരെ കാണാറില്ല) മത്സരത്തിനെത്തിയിരുന്നെങ്കില് എന്തു സംഭവിക്കുമായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
വലിയ പ്രതീക്ഷയോടുകൂടിയൊന്നുമല്ല ദീപ മേത്തയുടെ Water കാണാന്‍ ഇരുന്നത്; അവരുടെ Fire എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ലായിരുന്നു. കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സിലായി അടുത്തയിടെ കണ്ടതില്‍ ഏറ്റവും നല്ല പടങ്ങളിലൊന്നാണിതെന്ന്.
ചില കല്ലുകടികളൊക്കെ ഉണ്ടെങ്കിലും പടം മൊത്തത്തില്‍ വളരെ നല്ലതാണ്. ഇതിന്നൊപ്പം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റുപടങ്ങള് കാണാനൊത്തിട്ടില്ലെങ്കിലും Water -ന് ഓസ്ക്കര്‍ കിട്ടാന്‍ വളരെ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നു.
സീമ ബിശ്വാസും ചൂയിയയും മത്സരിച്ചാണ് അഭിനയിക്കുന്നത്. സിനിമയില്‍ കാണാന്‍ വളരെ മനോഹരിയാണെങ്കിലും ലിസ റേ അഭിനയിക്കുന്നതേയില്ല. ജോണ്‍ ഏബ്രഹാമിന് പാസ്സ് മാര്‍ക്ക് കൊടുക്കാം. പശ്ചാത്തലസംഗീതം കൊള്ളാമെങ്കിലും എ.ആര്.റെഹ്മാന്റെ പാട്ടുകളുടെ ഈണം ഈ സിനിമക്ക് പറ്റുന്നതല്ല. വാരണാസിയില്‍ നടക്കുന്ന കഥ ശ്രീലങ്കയിലെ സെറ്റില്‍ ഷൂട്ടുചെയ്തതു കൊണ്ട്, തെങ്ങുകളും മറ്റും രംഗത്ത് കാണുന്നതിനാല്‍, ഇന്ത്യയുടെ ഭൂപ്രകൃതിയെക്കുറിച്ച് ചെറിയ ധാരണയുണ്ടെങ്കില്‍ യാഥാര്‍ഥ്യബോധം നഷ്ടപ്പെടും.
പക്ഷേ, ബാക്കിയുള്ള നന്നാക്കി സിനിമയെ എങ്ങനെ ശക്തിയുള്ള മാധ്യമമാക്കാമെന്നുള്ളതിന് തെളിവാണ് ഈ സിനിമ. നല്ലൊരു കഥ വെള്ളം ചേര്‍ക്കാതെ, നേരെ പറയുവാനുള്ള വൈഭവം; ആ കാലഘട്ടത്തിലെ സമൂഹത്തില്‍ നിലനിന്നിരുന്ന കൊള്ളരുതായ്മകളെ അന്നത്തെ വീക്ഷണകോണില്‍ നിന്ന് കാണിക്കുവാനും, മറ്റുള്ള സാമൂഹ്യപരിവര്ത്തനപ്രസ്ഥാനങ്ങളുമായി കഥാതന്തുവിനെ ചേര്‍ത്തുവച്ച് കൂടുതല്‍ വിശ്വാസ്യത ജനിപ്പിക്കുവാനുള്ള മിടുക്ക്, എന്നിവ സംവിധായക ഈ സിനിമയില്‍ കാണിക്കുന്നുണ്ട്.
ഈ സിനിമയെക്കുറിച്ചുള്ള ഒരു വ്യത്യസ്ത വീക്ഷണം ഈ ബ്ലോഗിലുണ്ട്: http://blogcritics.org/archives/2006/09/02/204641.php
(അടിക്കുറിപ്പ്: ഓസ്ക്കറിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എല്ലാപടങ്ങളും സൌജന്യമായി കാണാന്‍ എനിക്കൊരവസം കിട്ടി. എന്തു ചെയ്യാം: സിനിമകള്‍ കാണിക്കുന്നത് ജോലിയുള്ള ദിവസങ്ങളില്‍ രാത്രിസമയത്തായതുകൊണ്ട് അത് ഉപയോഗപ്പെടുത്താന്‍ പറ്റുമെന്നു തോന്നുന്നില്ല. DVD തന്നെ ശരണം; അവ പുറത്തിറങ്ങുമ്പോള്‍.)
ഇന്ന് ഞങ്ങളുടെ സമയം 5.30pm ന് ലോസ് ആഞ്ചലസിലെ കൊഡാക്ക് തിയേറ്ററില്‍ നിന്ന് ഓസ്ക്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങും. അതു കാണാന്‍ തായ്യാറായി ഇരിക്കുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കുറെ പടങ്ങള്‍ ഇത്തവണ കാണാന്‍ പറ്റി. The Departed, Babel, Little Miss Sunshine, Half Nelson, The Devil Wears Prada, Water, United 93, Borat,Cars,Pirates of the Caribbean.
താഴെ കൊടുക്കുന്നവയാണ് ഇക്കൊല്ലത്തെ എന്റെ അവാര്‍ഡ് ഊഹങ്ങള്‍. (വെറും കറക്കിക്കുത്ത് മാത്രം.) ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത് San Jose Mercury News -ല്‍ ഇന്ന് വന്നിട്ടുള്ള Bruce Newman-ന്റെ ഊഹങ്ങള്‍.
1.Best Picture - The Departed (Little Miss Sunshine)
2.Best Actress - Meryl Streep in "The Devil Wears Prada" (Helen Mirren in "The Queen")
3.Best Actor - Peter O'Toole in "Venus" (Forest Whitaker in "The Last King of Scotland")
4.Best Supporting Actress - Adriana Barraza in "Babel" (Jennifer Hudson in "Dream Girls")
5.Best Supporting Actor - Alan Arkin in "Little Miss Sunshine" (Alan Arkin in "Little Miss Sunshine")
6.Best Director - Martin Scorsese for "The Departed" (Martin Scorsese for "The Departed")
7.Best Foriegn Language Movie - Water (Pan's Labyrinth)
8.Best Animated Feature - Cars (Happy Feet)
പടങ്ങള്‍ എല്ലാം കാണാതെ തിരക്കഥ അവാര്ഡുകളെപ്പറ്റി കറക്കിക്കുത്തുന്നതുപോലും ശരിയല്ല :-)
9.Best Documentary Feature - An Incovenient Truth (n/a)
10.Best Film Editing - United 93 (n/a)
അവാര്‍ഡ് ഷൊ എനിക്ക് കുറച്ചുകൂടി interesting ആക്കാനുള്ള ഒരു എളിയ ശ്രമം ആണിത്. നാളെ 10-ല്‍ എനിക്ക് എത്ര മാര്‍ക്ക് കിട്ടിയെന്ന് കമന്റാം :-) റീനോയിലൊ ലാസ് വേഗാസിലോ പോയി black jack കളിക്കുന്നതിനേക്കാള്‍ രസമാണ് ഈ പരിപാടി :-)
കൊള്ളാം.
ഇനി ഒരു "simble" തിരുത്ത്.
ഒസ്കാര്‍ അവാര്‍ഡ് അല്ല . accademy award അണു. ആ ശില്പത്തിന്റെ പേരാണു Oscar.
:)
ചുമ്മ. ഒരു രസത്തിനു
കൈപ്പള്ളിയുടെ തിരുത്ത് ശരിയാണ്. പക്ഷേ, അക്കാഡമി അവാര്‍ഡെന്നും ഓസ്ക്കര്സെന്നും പറയുന്നത് ഏതാണ്ട് ഒന്നു തന്നെയാണ് . വലിയ തെറ്റൊന്നും ഇതിലില്ല.
ഓസ്ക്കര്‍ എന്ന് പറയുന്നതായിരിക്കും സാധാരണക്കാര്‍ക്ക് മനസ്സിലാകാന്‍ കൂടുതല്‍ ഉപകരിക്കുക. Academy of Motion Picture Arts and Sciences എന്നു പറഞ്ഞാല്‍ എത്ര പേര്‍ക്കു തിരിയും?
ചേട്ടായിയേ
എ.ബി.സി. സ്റ്റക്കായല്ലോ.
ഒരു ലൈവ് കവറേജ് കിട്ടുമോ ?
:))
Academy Awards show കണ്ടിട്ട് വര്ഷമേറെയായിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ സദസ്സ്യരുടെയും മറ്റും വേഷഭൂഷാദികള്‍ കാണാന്‍ മാത്രം TV tune ചെയ്യുന്നു. മറ്റൊരു set politics...
ഹേയ്! മറ്റരുത് മറ്റരുത്. ഒരിക്കലും മരറ്റുത്. അതാണു നമ്മുടെ ഒരു അത്. യേത്?
എല്ലാം പറഞ്ഞപോലെ തന്നെ "ഫുള്ള കമ്പീറ്റായി", "ഗേറ്റ് വാതില്‍"ലൂടെ ഇനി പുറത്ത് കടക്കുന്നു.
Ellen DeGeneres-ന്റെ hosting മോശമില്ലായെന്ന് തോന്നി. sitcom-ല്‍ കാണുമ്പോള്‍ ബോറായി തോന്നാറുണ്ടായിരുന്നെങ്കിലും.
പലരെ ഹോസ്റ്റ് ആയി മാറ്റി പരീക്ഷിച്ച് ഒടുവില്‍ :)
qw_er_ty
'വാട്ടറി'ന് ഓസ്കാര്‍ കിട്ടിയില്ല :(
അല്ലെങ്കില്‍ തന്നെ, വാട്ടര്‍ കനേഡിയന്‍ entry ആയാണല്ലോ വന്നത്. ഇനി അതു പറഞ്ഞ് ആശ്വസിക്കാം
ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് ഓസ്ക്കര്‍ അവാര്‍ഡ് (ഒരു പരിധി വരെ), ഇന്ധ്യയുടെ ദേശീയ സിനിമാ അവാര്‍ഡ് പോലെ, US-ഇല് ഇറങ്ങുന്ന (UK-യും കൂടി ഉണ്ടോ എന്ന് അനിക്ക് സംശയും ഉണ്ട്) ഇംഗ്ലീഷ് പടങ്ങള്‍ക്ക് (ഹോളിവുഡ്) കൊടുക്കുന്ന അവാര്‍ഡ് ആണ്. പിന്നെ അവര്‍ വിദേശ ചിത്രങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ അവാര്‍ഡും കൊടുക്കുന്നുണ്ട്. അല്ലാതെ ഇത് നോബല്‍ പ്രൈസ് പോരെ ലോകത്തിനു ആകമാനം വേണ്ടിയുള്ള ഒരു സിനിമാ അവാര്‍ഡ് ഒന്നും അല്ല.
അതിനാല്‍ തന്നെ മികച്ച വിദേശ ചിത്രം അന്ന അവാര്‍ഡോ അതേ പോലുള്ള എന്തെങ്കിലും സ്പെഷ്യല്‍ കാര്റ്റഗറി അവാര്‍ഡോ അല്ലാതെ വേറെ ഒരു അവാര്‍ഡും ഒരു ഇന്‍ഡ്യന്‍ ചിത്രത്തിനും ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. കാരണം നമ്മുടെ ഇന്‍ഡ്യന്‍ ദേശീയ അവാര്‍ഡ് നമ്മള് ഹോളീവുഡ് ചിത്രങ്ങള്‍ക്ക് കൊടുക്കാത്തതു പോലെ തന്നെ.
അപ്പോള്‍ നമ്മള് ആ കട്ടിലു കണ്ടു പനിക്കേണ്ട കാര്യമുണ്ടോ?
ഇഞ്ചി പറഞ്ഞു “ മറാത്തി പോലുള്ള ഇതര ഭാഷകളിലും ഒക്കെ വളരെ നല്ല പടങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. “
അത് ചുമ്മ്മ്മതെയാ ഇഞ്ച്ചി ചേച്ചി, ഞാന്‍ മറാത്തി സീമയുടെ കേന്ദ്രം എന്നു പറയാവുന്ന പൂനെയിലാ. ഞാന്‍ മറാത്തി സിനിമയുടെ ഒരു ചലനവും ഇവിടെ കാണുന്നില്ല. മുഖ്യ ധാരയും പാരലല്‍ സിനിമയും. പക്ഷെ മറാത്തി നാടകങ്ങള്‍ വളരെ സജീവമാണു താനും. എനിക്കു തോന്നുന്നു വേറെ ഒരു ഇന്‍ഡ്യന്‍ ഭാഷയിലും ഇപ്പോഴും നാടകം ഇത്രയും സജീവം അല്ല എന്ന്.
മറാത്തി സിനിമ ഹിന്ദിയുടെ സ്വാധീനത്താല്‍ ചത്തു കൊണ്ടിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ ഹിന്ദിയുടെ അധിപ്രസരം അവരുടെ ഭാഷയില്‍ പോലും ഉണ്ടെന്ന് ഞാന്‍ പറയും. ഭാഷയുടെ കാര്യവും അത് തന്നെ. ആ ഭാഷ ഇന്ന് സജീവമായി നില്‍ക്കുന്നത് മഹാരാഷ്ടയിലെ ഗ്രാമങ്ങളിലൂടെ ആണ്. ബോംബെയും പൂനെയും പോലുള്ള നഗരങ്ങളെ ഹിന്ദി പൂര്‍ണ്ണമായി കീഴ്പ്പെടുത്തി കഴിഞ്ഞു.
ഷിജു :)
മികച്ച വിദേശ ചിത്രത്തിനുള്ള അവാര്‍ഡിനാണ് വാട്ടര്‍ മത്സരിച്ചത്
:)
Diva - Ellen DeGeneres-ന്റെ hosting എനിക്കും ഇഷ്ടപ്പെട്ടു. Pan's Labyrinth general category -ല്‍ അവാര്‍ഡുകള്‍ കിട്ടി, പക്ഷേ foriegn language -ല്‍ പോയല്ലോ.
ഷിജു - ശരിയാണ്, മറാത്തി സിനിമ എന്നൊന്നില്ല. എന്നാല്‍ അവരുടെ നാടകം ശക്തമാണ്. നാനാ പഠേക്കറൊക്കെ ആ വഴിയെ വന്നതാണെന്ന് കേട്ടിട്ടുണ്ട്. (ഞാനും പൂനയില്‍ കുറെ നാള് ഉണ്ടായിരുന്നു.)
ശരിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും സജീവമായ തിയേറ്റര്‍ പ്രസ്ഥാനം മറാത്തിയിലാണെന്ന് തോന്നുന്നു. വിജയ് ടെന്ഡുല്കര്, മകരന്ദ് സാഥേ, പ്രേമാനന്ദ് ഗജ്വി തുടങ്ങി കുറേ ആള്ക്കാര് ഉണ്ട് മികച്ചവരെന്ന് പറയാവുന്നവരായി. അനുപം ഖേറിനേപ്പോലെ അല്‍പ്പം, താരമൂല്യമുള്ള ചിലരുടെ നാടകങ്ങള്‍ ഇവിടെ ദുബായിലും വരാറുണ്ടെങ്കിലും, ഇതുവരെ ഒന്നും കാണാനുള്ള അവസരം കിട്ടിയിട്ടില്ല.
നാനാ പടേക്കര്‍ മാത്രമല്ല തൊമ്മാ, അതുല്‍ കുല്‍ക്കര്‍ണ്ണി, നാംദേവ് ഫാദ്തെ, മനോജ് ബാജ്പേയ്, ശ്രേയാസ് തല്‍പഡേ തുടങ്ങി ഹിന്ദിയിലെ മികച്ച കുറേ നടന്മാര് മറാത്തി തിയേറ്ററിന്റെ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്.
water ന് അവാര്‍ഡ് കിട്ടിയില്ലല്ലോ! എനിക്ക് ഇഷ്ടപ്പെട്ട ഒരു പടമായിരുന്നു. കരയേണ്ട അല്ലേ, കനേഡിയന്‍ പടമല്ലേ?
കണ്ണൂസ് - കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി.
റീനി - water ഓസ്ക്കര്‍ വോട്ടര്‍മാര്‍ അധികം കണ്ടിട്ടില്ല എന്ന് ഇവിടെ ഒരു പത്രത്തില്‍ കാണുന്നു. അങ്ങനെയും ആശ്വസിക്കാം :-)
ഓസ്ക്കര്‍ അവാര്‍ഡ് ഷോയുടെ ദൈര്‍ഘ്യമാണ് ഏറ്റവും boring. 3 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രധാന അവാര്ഡുകളിലേക്കൊന്നും എത്തിയിട്ടില്ല.
2004 ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് “സ്വാസ്” എന്ന മറാത്തി സിനിമയ്ക്കായിരുന്നു.ആ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്കാര്‍ എന്റ്രിയും സ്വാസ് തന്നെയായിരുന്നു.നല്ല വിജയം നേടിയ ‘ഡോംബിവല്ലി” യെന്ന മറാത്തി സിനിമയുടെ മാധവന് നായകനായ തമിഴ് പതിപ്പ് ഉടന്‍ ഇറങ്ങുന്നു.
മറാത്തി സിനിമ എന്നൊന്നുല്ല എന്നൊക്കെ തറപ്പിച്ച് പറയുന്നതിന് മുന്‍പ് ഒന്നനേഷിക്കേണ്ടേ മാഷമ്മാരെ? കൈപ്പളി പറഞ്ഞപോലെ ഞാനും ഔട്ട് :)
അതുല്‍ കുല്‍ക്കര്‍ണ്ണി & മനോജ് ബാജ്പേയ് യുടെ പേരുകള്‍ ഇപ്പോള്‍ പറയാന്‍ കീബോര്‍ഡ് വളച്ചതേയുള്ളൂ :)
ടീക്കേ, ഠീക് ഹേ :-) ഇവിടെയാണെങ്കില്‍ മണി പതിനൊന്നായി. നാളെ പണിയുള്ള ദിവസമാണ് താനും :(
ഫോറസ്റ്റ് വിറ്റേക്കര്‍ best leading male character
അക്കാഡമി അവാര്‍ഡ്സ് നേരത്തെ തുടങ്ങി നേരത്തെ അവസാനിപ്പിക്കണമെന്ന് ഒരു request കൊടുക്കണം. ഈസ്റ്റ് കോസ്റ്റുകാര്‍ക്ക് ഉറങ്ങണമെന്ന് ആര്‍ക്കും അറിയില്ലേ? ഇന്നലെ പളുങ്കു മൂവി കാണാന്‍ പോയി തിരികെ വന്നപ്പോള്‍ ഒരു നേരമായി.
Bruce Newman മോശമില്ലല്ലോ :)
ബെസ്റ്റ് മോഷ്യന്‍ പിക്ചര്‍, The Departed
തുളസി - അങ്ങനെ സംസ്കൃതത്തിലും കൊങ്കണിയിലുമൊക്കെ സിനിമയിറങ്ങുന്നുണ്ട്. അതിന്റെ കാര്യമല്ല ഇവിടെ പറയുന്നത്.
വെറുതെ തോളത്തുകയറി ഇരുന്ന് കൊഞ്ഞനം കുത്താതെ സാറന്മാരെ ;-) ചെറിയ തെറ്റൊക്കെ പറ്റുന്നത് അങ്ങ് ക്ഷമിക്കൂന്നെ. മലയാളം ബ്ലോഗ് വളരട്ടെ.
അങ്ങനെ 4 മണിക്കൂറിനു ശേഷം ഓസ്കര് ഷോ കഴിഞ്ഞു. പ്രധാന ഫലങ്ങള്‍:
1.Best Picture - The Departed
2.Best Actress - Helen Mirren in "The Queen"
3.Best Actor - Forest Whitaker in "The Last King of Scotland"
4.Best Supporting Actress - Jennifer Hudson in "Dream Girls"
5.Best Supporting Actor - Alan Arkin in "Little Miss Sunshine"
6.Best Director - Martin Scorsese for "The Departed"
7.Best Foriegn Language Movie - The Lives of Others (German)
8.Best Animated Feature - Happy Feet
9.Best Documentary Feature - An Incovenient Truth
10.Best Film Editing - The Departed
എനിക്ക് 4/10 മാര്‍ക്ക്; വളരെ മോശം :(
Martin Scorsese -ക്കും An Incovenient Truth അവാര്‍ഡ് കിട്ടിയതാണ് ഇത്തവണ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം.
Post a Comment