Monday, January 15, 2007

പ്രവാ‍ചകന്റെ വഴി: റവ. ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍

ഇന്ന് (ജനുവരി 15-ന് ഇത് എഴുതാന്‍ തുടങ്ങിയതാണ്) അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ബേ ഏരിയയിലെ മിക്കവാറും കമ്പനികള്‍ക്ക് അവധിയാണെന്നു തോന്നുന്നു. ജോലിയിലേക്കു പോകുമ്പോള്‍ വഴിയില്‍ തീരെ തിരക്കു കണ്ടില്ല. പള്ളിക്കൂടങ്ങള്‍ക്കൊക്കെ അവധിയാണ്; സോണി അവധി ആഘോഷിച്ചു കിടന്നുറങ്ങുകയായിരുന്നു ഞാന്‍ വീട്ടില്‍ നിന്ന് തിരിക്കുമ്പോള്‍. അല്ലെങ്കില്‍ ഞാനാണ് സോണിയെ പള്ളിക്കൂടത്തിലാക്കുന്നത്; 8 മണിയോടു കൂടി അവിടെയെത്തണം. അങ്ങനെ ചെയ്താല്‍ എനിക്ക് 9 മണിക്കുമുമ്പ് എന്റെ സാന്‍ ഹൊസേ എയര്‍ പൊര്‍ട്ടിനടുത്തുള്ള ആഫീസിലെത്താം.

എന്റെ ഓഫീസിന്റെയടുത്തുള്ള ഇ-ബെയുടെ പാര്‍ക്കിംഗ് ലോട്ടും കാലിയാണ്. സിസ്ക്കോക്ക് അവധിയാണെന്ന് ഇന്നലെ അജിത്ത് വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. (സോണിക്ക് കിട്ടിയ പുതിയ PS3-യിലെ blue-ray dvd player feature എങ്ങനെയുണ്ടെന്ന് പരീക്ഷിച്ചറിയാനും കണ്ണൂരു നിന്ന് രാജേഷിന്റെ അച്ഛന്‍ അയച്ചുതന്ന “മാസ്” എന്ന അപൂര്‍വ്വ വിഭവം പരീക്ഷിച്ചറിയുവാനുമാണ് അജിത്തും അരുണും വന്നത്. കൂടെ കുറച്ച് വൈനടിയും നടന്നു. പുഴുങ്ങിയ മീന്‍ നല്ലതുപോലെ ഉണക്കിയതാണെന്നു തോന്നുന്നു മാസ്സ്. അതേക്കുറിച്ച് ആര്‍ക്കെങ്കിലും കൂടുതല്‍ അറിയാമെങ്കില്‍ അറിയിക്കുമല്ലോ. കൊച്ചി ഭാഗത്ത് കണ്ടിട്ടില്ലാത്ത ഒരു സാധനമാണത്. കുമ്പളങ്ങിയില്‍ നിന്ന് ഞങ്ങളുടെ ഒരു സുഹൃത്തുകൊണ്ടു വന്ന ഞണ്ടിന്റെ പൊന്നൊക്കെ കഴിച്ചിട്ടുണ്ട്; മാസ്സ് പക്ഷെ ഇപ്പോഴാണ് കാണുന്നത്.)

മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ കാര്യം പറഞ്ഞ് മീനിലെത്തി. നമുക്കു പ്രധാന വിഷയത്തിലേക്ക് തിരിഞ്ഞുപോകാം.

കോളജില്‍ വച്ച് ഏതോ N.S.S. ക്യാമ്പില്‍ നിന്നാണ് അമേരിക്കയില്‍ 60-കളില്‍ കറുത്തവരുടെ സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിന്റെ മാര്‍ച്ചുകളില്‍ ഉയര്‍ന്നുകേട്ട "We Shall Overcome" എന്ന പാട്ട് കിട്ടുന്നത്. അന്നതിന്റെ ചരിത്രമൊന്നും അറിയില്ലായിരുന്നു. ഒരു തവണ ഗോവക്ക് ക്ലാസ്സില്‍ നിന്ന് വിനോദയാത്രയ്ക്കു പോയപ്പോള്‍ ബസ്സില്‍ കൂടെയുണ്ടായിരുന്ന വെള്ളക്കാരില്‍ മതിപ്പുണ്ടാക്കുവാന്‍ വേണ്ടി ഞങ്ങളെല്ലാവരും ചേര്‍ന്ന് ആ പാട്ട് പാടി. ആക്കൂട്ടത്തില്‍ അമേരിക്കക്കാര്‍ ഉണ്ടായിരുന്നോ എന്നറിയില്ല. കറുത്തവര്‍ ഒരു പ്രാര്‍ത്ഥനാഗാനം പോലെ സമാധാന സമരപരിപാടികളില്‍ പാടി നടന്ന ആ ഗാനം ഞങ്ങള്‍ അന്ന് പാടിയത് ചരിത്രം അറിയുന്ന കുറച്ചുപേരിലെങ്കിലും വല്ലായ്മയുണ്ടാക്കിയിട്ടുണ്ടാവാം, ഞങ്ങളുടെ ഉദ്ദേശം അന്ന് വളരെ നിര്‍ദ്ദോഷമായിരുന്നെങ്കിലും. ഈ പാട്ടിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഇത് നോക്കുക: http://en.wikipedia.org/wiki/We_Shall_Overcome.

പിന്നെ ആ പാട്ട് ലോകമെമ്പാടുമുള്ള അധസ്ഥിതരുടെയും പ്രതിരോധിക്കുന്നവരുടെയും പടപ്പാട്ടായി മാറിയതു കാണാം. ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഈ പാട്ടിന്ന് ലഭിച്ച പ്രചാരം മുകളില്‍ പറഞ്ഞ വിക്കിപീഡിയ ലേഖനത്തില്‍ പറയുന്നുണ്ട്. പാട്ടിന്റെ പൂര്‍ണ്ണ രൂപം ഈ പേജിലുണ്ട്:
http://www.k-state.edu/english/nelp/american.studies.s98/we.shall.overcome.html

സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിന്റെ യഥാര്‍ത്ഥ ചരിത്രവും അതില്‍ പങ്കെടുത്തവരുടെ കഥകളുമൊക്കെ ഞാന്‍ അറിയുന്നത് അമേരിക്കയില്‍ വന്നതിന്നു ശേഷമാണ്. ഇവിടെ എത്തിയശേഷം ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ടെന്നസ്സിയിലെ മെംഫിസിലേക്ക് ജോലി മാറിയതുകൊണ്ട് കറുത്തവരുടെ ആ മുന്നേറ്റത്തിന്ന് സാക്ഷ്യം വഹിച്ച പല സ്ഥലങ്ങളും നേരെ കാണാനും കഴിഞ്ഞു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനെ വധിക്കുന്നത് മെംഫിസിലെ ലോറെയ്ന്‍ എന്ന മോട്ടലില്‍ വച്ചാണ്. ലോറെയ്ന്‍ മോട്ടല്‍ കാണാന്‍ ഒരു പ്രാവശ്യം പോയിരുന്നു. അതിന്ന് സിവില്‍ റൈറ്റ്സ് നാഷണല്‍ മ്യൂസിയമാണ്. പ്രസിദ്ധമായ ബീല്‍ സ്ട്രീറ്റില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ളു അങ്ങോട്ട്. 306-ആം മുറിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ ജയിംസ് ഏള്‍ റേ എന്നയാളാണ് അദ്ദേഹത്തെ വെടിവച്ചത്. ഏപ്രില്‍ 4, 1968 ന്. പിറ്റേന്ന് നടക്കേണ്ടിയിരുന്ന മെംഫിസ് നഗരത്തിലെ മാലിന്യം നീക്കുന്ന ജോലിക്കാരുടെ ഒരു റാലിയില്‍ പങ്കുകൊള്ളാന്‍ എത്തിയതായിരുന്നു അദ്ദേഹം.

അമേരിക്കയിലെ സാധാരണ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കറുത്തവര്‍ക്ക് എല്ലാ രംഗത്തും മുന്തൂക്കമുള്ള ഒരു സ്ഥലമാണ് മെംഫിസ്. ഞാന്‍ മെംഫിസിന്നെക്കുറിച്ചഴുതിയ മെംഫിസിലെ കാഴ്ചകള്‍ എന്ന കവിതയില്‍ അതൊക്കെ സൂചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഞങ്ങളവിടെ താമസിച്ചിരുന്നപ്പോള്‍ ഗാന്ധിയുടെ കോച്ചുമകന്‍ അവിടെ ഒരു പീസ് ഫൌണ്ടേഷന്‍ നടത്തുന്നുണ്ടായിരുന്നു. അതിന്ന് ആ ഉള്‍നാടന്‍ നഗരം അദ്ദേഹം എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നറിയില്ല. അദ്ദേഹത്തെ കാണാനും ഒത്തില്ല.


1998-ലാണെന്നു തോന്നുന്നു എനിക്ക് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അറ്റ് ലാന്റയിലെ സ്മാരകങ്ങള്‍ കാണാന്‍ കഴിഞ്ഞത്. വിനയക്ക് NCLEX-RN പരീക്ഷ എഴുതുവാന്‍ വേണ്ടി പോയതായിരുന്നു ഞങ്ങള്‍ അറ്റ് ലാന്റയില്‍. സോണിക്കന്ന് 2 വയസ്സ് കഴിഞ്ഞിട്ടേയുള്ളു. വിനയയുടെ പരീക്ഷ തുടങ്ങിയപ്പോള്‍ ഞാന്‍ സോണിയെയും ഒക്കത്തിരുത്തി ആ സ്ഥലങ്ങള്‍ കാണാനിറങ്ങി. അവ്ബേണ്‍ അവന്യൂവിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം, എബ്നസ്സര്‍ ബാപ്ടിസ്റ്റ് പള്ളി, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ സെന്റര്‍ ഫോര്‍ നോണ്‍-വയലന്റ് സോഷ്യല്‍ ചേഞ്ച് എന്നിവ.

അദ്ദേഹത്തിന്റെ ജന്മഗൃഹം ഇന്ന് നാഷണല്‍ പാര്‍ക്ക് സര്‍വീസുകാരാണ് സംരക്ഷിക്കുന്നതും സന്ദര്‍ശകര്‍ക്ക് കാട്ടിക്കൊടുക്കുന്നതുമെല്ലാം. അതന്നെനിക്ക് വളരെ വിചിത്രമായി തോന്നി. കാരണം മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജീവിച്ചിരുന്ന കാലത്ത് രഹസ്യപ്പോലീസും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും അദ്ദേഹത്തെ പിന്തുടരുകയും ഒരുപാട് ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്ത് തൊട്ടുകൂടാത്തവനായിരുന്നെങ്കിലും, ലോകസമാധാനത്തിന്നുവേണ്ടി രക്തസാക്ഷിയായ ശേഷം അദ്ദേഹത്തിന്റെ നാമം ചുമന്നുകൊണ്ടുനടക്കാന്‍ ഏറെപ്പേരുണ്ടായി. ലോകത്ത് ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. സമാധാനത്തിന്റെ പര്യായമായ ഗാന്ധിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൊടുക്കാതിരിക്കാനും അര്‍ദ്ധനഗ്നനൊന്നെക്ക് വിളിച്ച് അദ്ദേഹം പ്രതിധാനം ചെയ്ത മഹാപ്രസ്ഥാനത്തെ വിലയിടിച്ചു കാണിക്കാനുമായിരുന്നു പാശ്ച്യാത്യര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതകാലത്ത് തിടുക്കം. (എല്ലാവരുമല്ല എന്നും പറഞ്ഞുകൊള്ളട്ടെ.) ഇന്ന് സിലിക്കണ്‍ വാലിയില്‍ ഇറങ്ങുന്ന പരസ്യത്തിലടക്കം ഗാന്ധിയാണ്. ഗാന്ധിയെ എതിര്‍ത്തതിന്റെ പോഴത്തം മനസ്സിലാക്കിയ കമ്യൂണിസ്റ്റൂകള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ പടം ബാനറുകളിലും പോസ്റ്ററുകളിലും വയ്ക്കാന്‍ തുടങ്ങി.

അന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ ജന്മഗൃഹം കാണിക്കാന്‍ ഞങ്ങളെ കൊണ്ടുപോയത് ഒരു വെള്ളക്കാരി പെണ്ണും! ആദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി വളരെ ആദരവോടെ അവരെല്ലാം വിവരിക്കുന്നതു കേട്ടപ്പോള്‍ എനിക്കത് നല്ലൊരു പുതുമയായാണ് തോന്നിയത്.

എബ്നസ്സര്‍ ബാപ്ടിസ്റ്റ് പള്ളി മൊത്തം കാണാന്‍ പറ്റിയോ എന്ന് ഓര്‍ക്കുന്നില്ല. പുറത്തുനിന്ന് കണ്ടതായി ചെറിയ ഓര്‍മ്മയുണ്ട്. മാര്‍ട്ടിന്‍ ലൂതര്‍ കിംഗും അദ്ദേഹത്തിന്റെ പിതാവ്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് സീനിയറും ഈ പള്ളിയിലെ പാസ്റ്റര്‍മാരായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ അതിശക്തമായ പ്രസംഗങ്ങള്‍ പ്രബോധനങ്ങള്‍ പോലെയായിരുന്നു. വേദപുസ്തകത്തില്‍ നിന്നുള്ള പ്രതീകങ്ങളും സമാന്തരങ്ങളും സന്ദര്‍ഭോചിതമായ ഉദ്ധരണിലളും കൊണ്ട് നിറഞ്ഞ, മനസ്സിനെ മഥിക്കുന്ന വാക് ധോരണിയായിരുന്നു അദ്ദേഹത്തിന്റേത്. അതിന്റെ ശക്തിയില്‍ ഉലയാത്തവര്‍ ചുരുക്കം. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ സെന്ററില്‍ വച്ച് എനിക്ക് അതാണ് സംഭവിച്ചത്.

റെക്കോഡ് ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പ്രസക്തഭാഗങ്ങള്‍ അവിടെവച്ച് കേള്‍ക്കാന്‍ കഴിഞ്ഞു. സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിന്റെ കാലത്ത് നൂറ്റാണ്ടുകളോളം കേവല മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ നാവും മാര്‍ഗ്ഗവുമൊക്കെയായിരുന്നു മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് . വെറുപ്പിന്റെ ഒരു വാക്കുപോലും ആ പ്രസംഗങ്ങളില്‍ കേള്‍ക്കാന്‍ കഴിയില്ല. വേദപുസ്തകം മര്‍ദ്ദകരുടെയും മര്‍ദ്ദിതരുടെയും ആധാരമാകുമ്പോള്‍, ആശയപരമായി മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ ജോലി എളുപ്പമാവുകയായിരുന്നു. കാരണം വേദപുസ്തകത്തിലെ ദൈവം എപ്പോഴും അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെയാ‍യിരുന്നു. അവര്‍ക്ക് പ്രതീക്ഷയുമായിട്ട് അവന്റെ പ്രവാചകര്‍ ഭൂമിയിലേക്ക് വന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് അത്തരത്തിലൊരു പ്രവാചകനായിരുന്നു. ഗാന്ധിയും അതുപോലൊരു പ്രവാചകനായിരുന്നു. മോശ ഈജിപ്തില്‍ നിന്ന് അടിമകളെ മോചനത്തിലേക്ക് നയിച്ചതുപോലെ, തങ്ങളുടെ വ്യക്തിപരമായ വീഴ്ചകളെയും പ്രലോഭനങ്ങളെയും അതിജീവിച്ച്, ഇരുവരും കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടു ജനതികളെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ഇത്തരത്തിലൊക്കെ ചിന്തിച്ചും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ പ്രസംഗശകലങ്ങള്‍ കേട്ടും എന്റെ ഹൃദയം ദ്രവീകരിച്ച്, കണ്ണ് നിറഞ്ഞൊഴുകി. സോണി ഒന്നും മനസ്സിലാകാതെ എന്റെ ഒക്കത്തിരിപ്പുണ്ടായിരുന്നു.

അതിന്റെയുള്ളില്‍ നില്ക്കാനാവാതെ ഞങ്ങള്‍ പുറത്തുകടന്നു. ഗാന്ധിയുടെ ഒരു പൂര്‍ണ്ണകായ പ്രതിമ പുറത്തുനില്‍ക്കുന്നുണ്ട്. സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിലെ മാര്‍ച്ചുകളില്‍ ഗാന്ധിതൊപ്പിയും വച്ച് ആളുകള്‍ പങ്കെടുത്തിട്ടുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ഗാന്ധിയുടെ അഹിംസാസിദ്ധാന്തത്തിന്റെ മറ്റൊരു വിജയകരമായ പ്രയോഗമായിരുന്നു സിവില്‍ റൈറ്റ്സ് മുന്നേറ്റത്തില്‍ അനുവര്‍ത്തിച്ച സമരമുറകള്‍. മാര്‍ട്ടിന്‍ ലൂതര്‍ കിംഗുതന്നെ സിവില്‍ റൈറ്റ്സ് മുന്നേറ്റത്തിന്റെ മാര്‍ഗ്ഗദീപം ഗാന്ധിയാണെന്ന് തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ഗാന്ധിയുടെ നാട്ടില്‍ അദ്ദേഹം ഒരു പുണ്യയാത്രപോലെ നടത്തിയ പര്യടനത്തിന്റെ കഥ എല്ലാ ഇന്ത്യാക്കാരും വായിച്ചിരിക്കേണ്ടതാണ്. (The Autobiography of Martin Luther King, Jr. Chapter 13: Pilgrimage to Nonviolence). തിരുവനന്തപുരത്ത് ഒരു വിദ്യാലയത്തില്‍ വച്ച് അദ്ദേഹത്തിനുണ്ടായ അനുഭവം ആ അദ്ധ്യായത്തില്‍ തന്നെ വിവരിക്കുന്നുണ്ട്:

"I AM AN UNTOUCHABLE"

I remember when Mrs. King and I were in India, we journeyed down one afternoon to the southernmost part of India, the state of Kerala, the city of Trivandrum. That afternoon I was to speak in one of the schools, what we would call high schools in our country, and it was a school attended by and large by students who were the children of former untouchables ....
The principal introduced me and then as he came to the conclusion of his introduction, he says, "Young people, I would like to present to you a fellow untouchable from the United States of America." And for a moment I was a bit shocked and peeved that I would be referred to as an untouchable ....

I started thinking about the fact: twenty million of my brothers and sisters were still smothering in an airtight cage of poverty in an affluent society. I started thinking about the fact: these twenty million brothers and sisters were still by and large housed in rat-infested, unendurable slums in the big cities of our nation, still attending inadequate schools faced with improper recreational facilities. And I said to myself, "Yes, I am an untouchable, and every Negro in the United States of America is an untouchable."

(From sermon at Ebenezer Baptist Church, July 4, 1965)

ഞാന്‍ വളരെനാളായി വായിക്കാന്‍ തയ്യാറെടുക്കുന്ന ഒരു പുസ്തകമാണ് Taylor Branch -ന്റെ At Canaan’s Edge (3 ഭാഗങ്ങള്‍). അതിന്നെക്കുറിച്ചറിയുന്നത് ന്യൂ യോര്‍ക്കറിലെ ഒരു പുസ്തകനിരൂപണത്തില്‍ നിന്നാണ്. ഞാന്‍ മാസികയിലാണ് ആദ്യം വായിച്ചത്; url തപ്പിപ്പിടിച്ചിവിടെ കൊടുക്കുന്നു: http://www.newyorker.com/critics/content/articles/060123crat_atlarge

ആ പുസ്തകങ്ങളുടെ തലക്കെട്ട് എന്നെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ചു. പ്രവാചകരുടെ ഗണത്തില്‍പ്പെടുന്ന മോശക്കും ഗാന്ധിക്കും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനുമൊക്കെ കാനാന്റെ അല്ലെങ്കില്‍ വാഗ്ദത്തഭൂമിയുടെ അരികുവരെ എത്താനെ കഴിഞ്ഞുള്ളൂ. അവര്‍ നയിച്ച ജനതയെ പരിപൂര്‍ണ്ണസ്വാതന്ത്ര്യത്തിലേക്കും മോചനത്തിലേക്കും അവര്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞോ? പല പ്രവാചകന്‍മാരുടെയും ദുര്‍വിധിയതാണ്. യാത്രയുടെ അവസാനം അവരുടെ ആട്ടിങ്കൂട്ടം ചിന്നിച്ചിതറുന്നതോ, ലക്ഷ്യാത്തിലേക്ക് നടന്നടുക്കുന്നതൊ കാണാന്‍ മാത്രം വിധിക്കപ്പെട്ട്, കാനാന്റെ അരികില്‍ ഒടുങ്ങാത്ത വ്യധയുമായി ഇവിടം വിട്ടുപോകേണ്ടി വരിക. “ഞാന്‍ മലമുകളില്‍ കയറി താഴെയെല്ലാം കണ്ടു” എന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കൊല്ലപ്പെടുന്നതിന്റെ തലേന്ന് പറഞ്ഞു. പക്ഷേ, മോചിക്കപ്പെട്ടവരിരൊളായി താഴ്വാരങ്ങളില്‍ താമസിക്കാന്‍ അദ്ദേഹത്തിനായില്ല.

ഇനി At Canaan’s Edge വായിക്കണം; ഇതിന്റെ ബാക്കി അതിന്നുശേഷം.

5 comments:

t.k. formerly known as thomman said...

ടെസ്റ്റിംഗ് പ്ലീസ്... എന്റെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍ പിന്മൊഴിയിലെത്തുമോ എന്ന് പരീക്ഷിക്കുകയാണ്.

t.k. formerly known as thomman said...

ഗാന്ധിജിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടാത്തതിനെപ്പറ്റി ഞാന്‍ ഈ ബ്ലോഗില്‍ പരാമര്‍ശിച്ചതു കണ്ട് ഒരു വായനക്കാരന്‍ അയച്ചുതന്ന ലിങ്കാണ് താഴെ കൊടുക്കുന്നത്:
http://nobelprize.org/nobel_prizes/peace/articles/gandhi/index.html

പല വര്‍ഷങ്ങളിലും (1937, 1938, 1939, 1947,1948) അദ്ദേഹത്തിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയുണ്ടായി. 1948-ല്‍ സമ്മാനപ്രഖ്യാപനത്തിനു മുമ്പ് അദ്ദേഹം കൊല്ലപ്പെട്ടതു കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹത്തിന് സമ്മാനം കിട്ടാതെ പോയത്. അക്കൊല്ലം അവര്‍ സമ്മാനത്തിന് ജീവിച്ചിരിക്കുന്ന ആര്‍ക്കും അര്‍ഹതയില്ല എന്നു പറഞ്ഞ് മറ്റാര്‍ക്കും കൊടുത്തതുമില്ല.

മനു- ലിങ്ക് അയച്ചുതന്നതിന് നന്ദി.

രാജ് said...

തൊമ്മന്‍ ഈ ബ്ലോഗ് വായിക്കുവാന്‍ താമസിച്ചുപോയി. വായനയും നിരീക്ഷണങ്ങളും നന്നായിരിക്കുന്നു.

Anonymous said...

top [url=http://www.001casino.com/]free casino bonus[/url] coincide the latest [url=http://www.casinolasvegass.com/]casino online[/url] free no consign hand-out at the foremost [url=http://www.baywatchcasino.com/]www.baywatchcasino.com
[/url].

Anonymous said...

[url=http://saclongchampa.page.tl/]sac longchamp moins cher[/url] No shame in that. Remember though when lo is hungry, lo is hungry now. If you decide to exclusively pump from the beginning, it will be a little tricky because you want to pump in ahead so you won't have a hungry lo crying for too long. Your dog should not need too much water (poorer quality foods absorb much of the moisture from the dog resulting in very loose stool and a very thirsty dog). Your dog should have a level of energy appropriate for its lifestyle. (A working dog or a show dog will require more protein Mulberry Dominic Natural Leather Messenger Bag Brown for Men,Authentic Mulberry handbags on sale outlet. and fat than a house pet.).
[url=http://longchampsoldesa.yolasite.com/]sac longchamp moins cher[/url] Since jewelry is one of the most popular gifts, by the time the average woman has reached her sweet sixteen, she may need a Shop discount Highly Appreciated Mulberry Women's East West Bayswater Printed Leather Shoulder Brown Bag and handbags from our Mulberry outlet UK store, all kinds of Mulberry ON SALE NOW! basic jewelry organizer. As she gets older, of course, and her collection grows, she will require larger and more specific organizers. In this article we will review the many different ways to keep jewelry safe..
[url=http://www.nexopia.com/users/longchampplia/blog]longchamp soldes[/url] What is more, designer handbags are fashionable. If you are into Prada, there are several styles for you to choose from. The bad thing about designer brands is when you do not know which one is actually real and which is fake. The specialty of this type of leather is its durability and ease of use as well. However, there are many reasons that really important to determine the success for any handbag. If any handbag is lacking behind in any one of these qualities, it could get permanent fame.. "An advantage of being older when you start a business is that you work a lot smarter," Faddish Mulberry Women's Small Bayswater Satchel Black Bag sale UK holds a very special place within the House's storied past Anita says. "I knew I didn't have time or money to waste, so I did a lot of the work myself for as long as I could. I didn't go out and buy nice office furniture or get a swanky office..