Tuesday, February 05, 2008

സൂപ്പര്‍ ട്യൂസ് ഡേ ലൈവ് | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

തുടങ്ങാന്‍ വൈകിപ്പോയി. ഇപ്പോള്‍ താഴെപ്പറയുന്ന ഫലങ്ങളാണ് അറിവായിട്ടുള്ളത്:

ഫലം അറിവായ സംസ്ഥാനങ്ങള്‍

ഡമോക്രാറ്റ്:
ജോര്‍ജിയ (ഒബാമ)
ഇല്ലിനോയി (ഒബാമ)
മാസച്യൂസെറ്റ്‌സ് (ഹിലരി)

റിപ്പബ്ലിക്കന്‍:
മാസച്യൂസെറ്റ്‌സ് (റോംനി)
കണക്ടിക്കറ്റ് (മക്കെയിന്‍)
ന്യൂ ജഴ്സി (മക്കെയിന്‍)

www.nytimes.com -ന്റെ ഹോം പേജില്‍ തന്നെ ഫലങ്ങള്‍ കൊടുന്നുണ്ട്. താല്പര്യമുള്ളവര്‍ അവിടെയും പോയി നോക്കുക.

19 comments:

t.k. formerly known as thomman said...

ഹിലരി ന്യൂ യോര്‍ക്ക്, ടെന്നസി, അര്‍ക്കസാ,ഓക്ക്‍ലഹോമ എന്നീ സംസ്ഥാനങ്ങളില്‍ കൂടി വിജയിച്ചു. ഒബാമ അലബാമ ഡെലാവേര്‍ എന്നിവിടങ്ങളിലും.

t.k. formerly known as thomman said...

ഹക്കബി വെസ്റ്റ് വിര്‍ജീനിയ, അര്‍ക്കസാ, അലബാമ എന്നിവിടങ്ങളിലും മക്കെയിന്‍ ഡിലാവെയര്‍ എന്നിവിടങ്ങളിലും വിജയിച്ചു

t.k. formerly known as thomman said...

മാസച്യൂസെറ്റ്‌സ് ഹിലരിക്കു കിട്ടുമെന്നാണ് ചാനലുകള്‍ പ്രൊജക്ട് ചെയ്യുന്നത്. ജോണ്‍ കെറിയും ടെഡ് കെന്നഡിയും പോലെയുള്ള ശക്തന്മാര്‍ പിന്തുണച്ചിട്ടും ഒബാമ വിജയിക്കാഞ്ഞത് അദ്ദേഹത്തിന് ക്ഷീണമാകും.

ന്യൂ ജെഴ്സിയിലും ഹിലരി ജയിക്കുമെന്നാണ് പ്രൊജക്ഷന്‍.

t.k. formerly known as thomman said...

യൂട്ടയില്‍ റോംനി. അദ്ദേഹം യൂട്ടക്കാരനാണ്.

t.k. formerly known as thomman said...

ചെറിയ സംസ്ഥാനമെങ്കിലും നോര്‍ത്ത് ഡെക്കോട്ടയില്‍ ഒബാമയ്ക്ക് വിജയം.

t.k. formerly known as thomman said...

ഹിലരി മസൂറിയില്‍ ലീഡ് ചെയ്യുകയാണ്. ഒബാമ കണക്ടിക്കറ്റ്, കാന്‍സസ് എന്നിവിടങ്ങളില്‍ വിജയിക്കുമെന്നാണ് പ്രൊജക്ഷന്‍.

ജയിച്ച സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ തുല്യത തോന്നുമെങ്കിലും വലിയ സംസ്ഥാനങ്ങളില്‍ ഹിലരി ജയിച്ചതുകൊണ്ട് അവര്‍ക്കു തന്നെയാണ് മുന്തൂക്കം. കാലിഫോര്‍ണിയ ഒബാമ പിടിച്ചില്ലെങ്കില്‍ ഹിലരി വ്യക്തമായി ഇന്നത്തോടെ മത്സരത്തില്‍ മുന്നിലെത്തും. ഇന്ന് പ്രസിദ്ധീകരിച്ച അഭിപ്രായവോട്ടെടുപ്പില്‍ ഒബാമ കാലിഫോര്‍ണിയയില്‍ വളരെ മുന്നിലെത്തിയെന്ന് കാണിക്കുന്നുണ്ട്. അത് ശരിയാകുമോ എന്ന് ഇന്ന് വൈകി അറിയാം; ഇവിടെ ഇപ്പോഴും വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.

മക്കെയിന്‍ മുന്തൂക്കം നേടിക്കഴിഞ്ഞു. പക്ഷേ, കാലിഫോര്‍ണിയയില്‍ റോംനിക്ക് പിടിക്കാവുന്നതാണ്; റോംനിയാണ് അഭിപ്രായവോട്ടെടുപ്പുകളില്‍ മുന്നില്‍.

t.k. formerly known as thomman said...

മിനസോട്ടയില്‍ ഒബാമ വിജയിക്കുമെന്ന് പ്രൊജക്ഷന്‍. അരിസോണയില്‍ ഹിലരി വളരെ മുന്നിലാണ്.

t.k. formerly known as thomman said...

ഐഡാഹോയിലും കൊളറാഡോയിലും‍ ഒബാമ വളരെ മുമ്പില്‍.

മിറ്റ് റോംനി യൂട്ടക്കാരനാണെന്നു പറഞ്ഞതില്‍ തെറ്റുണ്ട്. അദ്ദേഹത്തിന്റെ മതമായ മോര്‍മോണിസത്തിന്റെ ആസ്ഥാനമാണ് യൂട്ടാ; അവര്‍ക്ക് അവിടെ മുന്തൂക്കമാണ്. അത്തരത്തിലുള്ള സ്വാധീനമാണ് അദ്ദേഹത്തിന് അവിടെയുള്ളത്. അദ്ദേഹം മസാച്യൂസെറ്റ്‌സിലെ ഗവര്ണര്‍ ആയിരുന്നു.

ഇല്ലിനോയി, ഓക്ക്‍ലഹോമ എന്നിവിടങ്ങളിലും മക്കെയിനാണ് വിജയിച്ചത്. മിനസോട്ടയിലും നോര്‍ത്ത് ഡക്കോട്ടയിലും മിറ്റ് റോംനി വിജയിക്കുമെന്ന് പ്രൊജക്ഷന്‍. മക്കെയിന്‍ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ അരിസോണയില്‍ വിജയിക്കും; ഹിലരി ആണ് ഡമോക്രാറ്റ് ഭാഗത്ത് മുമ്പില്‍.

t.k. formerly known as thomman said...

പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലീഡുകള്‍ അറിയാന്‍ തുടങ്ങി. യൂട്ടയില്‍ ഹിലരി മുമ്പില്‍.

കാലിഫോര്‍ണിയയില്‍ ഹിലരിയും മക്കെയിനുമാണ് തുടക്കത്തില്‍ മുമ്പിലുള്ളത്. ലറ്റീനകളും ഏഷ്യക്കാരും ഹിലരിയെ വന്‍‌തോതില്‍ പിന്തുണച്ചതുകൊണ്ടാണ് അവര്‍ക്ക് മുന്നേട്ടമെന്നാണ് കണ്ടെത്തല്‍. വെള്ളക്കാരും ഭൂരിപക്ഷവും ഒബാമക്കാണ് വോട്ടുചെയ്യുന്നത് !

t.k. formerly known as thomman said...

ജോര്‍ജിയയില്‍ മൈക്ക് ഹക്കബി വിജയിക്കുമെന്ന് പ്രൊജക്ഷന്‍. തെക്കന്‍ സംസ്ഥാനങ്ങളില്‍ (ബൈബിള്‍ ബെല്‍റ്റ്) അദ്ദേഹം നേടുന്ന വിജയങ്ങള്‍ തികച്ചും അപ്രതീക്ഷിതമാണ്. റിപ്പബ്ലിക്കന്‍ കൃസ്ത്യന്‍ യാഥാസ്തിക വിഭാഗത്തിന്റെ പ്രതിനിധി താനാണെന്ന് ബാപ്റ്റിസ്റ്റ് പാസ്റ്ററായ ഹക്കബി തെളിയിക്കുകയാണ്.

t.k. formerly known as thomman said...

കൊളറാഡോയും ഐഡാഹോയും ഒബാമക്ക് കിട്ടുമെന്ന് പ്രൊജക്ഷന്‍. ഇന്നത്തെ തിരഞ്ഞെടുപ്പോടെ വ്യക്തമായ ഒരു കാര്യം പ്രതീക്ഷിച്ചതുപോലെ വംശീയ ചേരിതിരിവ് ഉണ്ടായില്ല എന്നതാണ്. ലറ്റീനോകള്‍ക്ക് കറുത്തവരോടുള്ള വെറുപ്പ് ഹിലരിക്കുള്ള വോട്ടായി മാറിയിട്ടുണ്ടെന്ന് എന്നതൊഴിച്ചാല്‍.

തുടക്കത്തില്‍ കണ്ട ലീഡിന് വിപരീതമായി ഒബാമ യൂട്ടായിലും വിജയിക്കുമെന്ന് പ്രൊജക്ഷന്‍.

t.k. formerly known as thomman said...

മൊണ്ടാനയില്‍ മിറ്റ് റോംനി. ടെന്നസിയില്‍ ഹക്കബി; അദ്ദേഹത്തിന് പ്രധാനപ്പെട്ട ഒരു തെക്കന്‍ സംസ്ഥാനം കൂടി.

t.k. formerly known as thomman said...

മറ്റൊരു ഒബാമ മുന്നേറ്റത്തില്‍ അദ്ദേഹം മസൂറിയില്‍ നേരിയ മുന്നേറ്റം നേടി. അരിസോണയില്‍ ഹിലരി ജയിക്കുമെന്ന് പ്രൊജക്ഷന്‍.

t.k. formerly known as thomman said...

കാലിഫോര്‍ണിയയില്‍ 15% ശതമാനം വോട്ടുകള്‍ എണ്ണിയപ്പൊള്‍ ഹിലരി 53% വോട്ടോടെ വളരെ മുമ്പിലാണ്. ത്രികോണ മത്സരത്തില്‍ മക്കെയിനാണ് റിപ്പബ്ലിക്കന്‍ ഭാഗത്ത് മുന്നിട്ടു നില്‍ക്കുന്നത്.

ഇതുവരെ വലിയ സംസ്ഥാനങ്ങളില്‍ ഹിലരി ജയിച്ചതുകൊണ്ട് കാലിഫോര്‍ണിയയിലെ പരാജയപ്പെട്ടാല്‍ ഒബാമക്ക് അത് വളരെ ക്ഷീണം ചെയ്യും. 85% വോട്ടുകള്‍ എണ്ണാനുണ്ടല്ലോ; കാത്തിരുന്നു കാണാം. ഇപ്പോള്‍ എല്ലാ കണ്ണുകളും ഇവിടത്തെ വോട്ടെണ്ണലിലാണ്.

t.k. formerly known as thomman said...

കാലിഫോര്‍ണിയയില്‍ ഹിലരിയും മക്കെയിനും വിജയിക്കുമെന്ന് CNN പ്രൊജക്ട് ചെയ്യുന്നു. ഇത് ഒബാമക്ക് വന്‍‌തോതില്‍ ക്ഷീണം ചെയ്യും. ഹിലരി ഡമോക്രാറ്റ് നോമിനി ആകാന്‍ ഇനി അധികം വൈകുമെന്നു തോന്നുന്നില്ല.

കാലിഫോര്‍ണിയയില് ഒബാമക്കുണ്ടായേക്കാവുന്ന പരാജയം വ്യക്തിപരമായി എനിക്ക് നിരാശാജനകമായി. ലിബറലുകള്‍ ധാരാളമുള്ള ന്യൂ ഹാമ്പ്‌ഷയര്‍, മാസച്യൂസെറ്റ്‌സ്,കാലിഫോര്‍ണിയ എന്നിവ ഒബാമയെ കൈവിട്ടത് കഷ്ടമായിപ്പോയി.

മസൂറിയിലും മക്കെയിന്‍ ജയിക്കുമെന്നാണ് പ്രൊജക്ഷന്‍. മക്കെയിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി അവരോധിക്കേണ്ട കാര്യമേയുള്ളൂ.

t.k. formerly known as thomman said...

അലാസ്ക്കയിലും ഒബാമ. ഇതോടെ ഹിലരിയും ഒബാമയും യഥാക്രമം 7-ഉം 16-ഉം സംസ്ഥാനങ്ങളില്‍ വിജയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ഒബാമ ജയിച്ചെങ്കിലും ന്യൂ യോര്‍ക്കും കാലിഫോര്‍ണിയയും ഹിലരിക്ക് കിട്ടിയതുകൊണ്ട് അവര്‍ക്കു തന്നെയാണ് മുന്തൂക്കമെന്നാണ് എന്റെ അഭിപ്രായം. തന്നെയുമല്ല ഒബാമ ജയിച്ച മിക്ക സംസ്ഥാനങ്ങളും പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി അനായാസം ജയിക്കുന്നതാണ്.

t.k. formerly known as thomman said...

ഹിലരിയും ഒബാമയും ജയിച്ചതോ ലീഡ് ചെയ്യുന്നതോ ആയ സംസ്ഥാനങ്ങളുടെ എണ്ണം 9-ഉം 13-ഉം എന്ന് തിരുത്തി വായിക്കുക.

മക്കെയിനും മിറ്റ് റോംനിയും ഹക്കബിയും യഥാക്രമം 9,6,5 സംസ്ഥാനങ്ങളില്‍ ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു.

t.k. formerly known as thomman said...

കാലിഫോര്‍ണിയയില്‍ ഹിലരി ജയിച്ചതിനെപ്പറ്റി വ്യക്തമായ ധാരണ ഇപ്പോള്‍ ഉണ്ട്:
ഡമോക്രാറ്റ് വോട്ടര്‍‌മാരില്‍ 30% വരുന്ന ലറ്റീനോകള്‍ (ഹിസ്പാനിക്കുകള്‍) മൂന്നില്‍ രണ്ടും ഹിലരിക്കാണ് വോട്ടുചെയ്തത്. 10% താഴെ വരുന്ന കറുത്തവര്‍ മിക്കവാറും പേര്‍ ഒബാമയെ പിന്തുണച്ചു; പക്ഷേ, ആ പിന്തുണയെ ഹിലരിക്കുള്ള ഏഷ്യന്‍ വംശജരുടെ പിന്തുണക്കൊപ്പമേ വരൂ. വെള്ള/പുരുഷന്‍മാര്‍ ഒബാമയെ പിന്തുണച്ചപ്പോള്‍ കറുത്തവരല്ലാത്ത സ്ത്രീകള്‍ ഹിലരിക്കാണ് വോട്ടു ചെയ്തത്. ചുരുക്കത്തില്‍ ലറ്റീനോകളാണ് ക്ലിന്റന്റെ വിജയം സാധ്യമാക്കിയത്. ഏതാണ്ട് നെവാഡയില്‍ നടന്നതിന്റെ ആവര്‍ത്തനം. അതില്‍ ഏഷ്യക്കാരും ചേര്‍ന്നതുകൊണ്ടാണ്‍ ഹിലരിയുടെ ഭൂരിപക്ഷം ഇത്ര കൂടിയത്. ഏകദേശം കാല്‍ഭാഗം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 20% വോട്ടുകള്‍ക്ക് ഒബാമ പിന്നിലാണ്.

ദേശീയതലത്തില്‍ ഹിലരി 48%-ഉം ഒബാമ 47%-വും വോട്ടു നേടി. ആകെ രേഖപ്പെടുത്തിയ ഏകദേശം 11 ദശലക്ഷം വോട്ടുകളില്‍.

മസൂറിയില്‍ ഒബാമ നേരിയ വിജയം നേടി. ഹിലരിയായിരുന്നു ഇവിടെ ആദ്യം മുന്നിട്ടു നിന്നിരുന്നത്.

t.k. formerly known as thomman said...

ഏകദേശം 40% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ന്യൂ മെക്സിക്കോയില്‍ ഒബാമ നേരിയ ലീഡ് നേടി. ആദ്യം ഇവിടെ ലീഡ് ഹിലരിക്കായിരുന്നു.