അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇത് 2 വര്‍ഷം കൂടുമ്പോഴാണ് നടക്കുക. എല്ലാ വട്ടവും ജനപ്രതിനിധിസഭയിലും സെനറ്റിലും ഒഴിവാകുന്ന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും; 4 വര്‍ഷത്തിലൊരിക്കല്‍ പ്രസിഡന്റ് സ്ഥാനത്തേക്കും. ജനപ്രതിനിധിസഭയിലെ അംഗങ്ങളുടെ കാലാവധി 2 വര്‍ഷവും സെനറ്റര്‍മാരുടെ കാലാവധി 6 വര്‍ഷവുമാണ്. പൊതുതിരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാനം മുതല്‍ സ്കൂള്‍ ബോര്‍ഡ് വരെയുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകളും നടത്തും.
പ്രസിഡന്റ് ആരെന്ന് വ്യക്തമായി അറിയുന്നതുവരെ ഞാന്‍ ലൈവായി ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. 8am EST മുതല്‍ പിറ്റേന്ന് 3am EST വരെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 6.30 മുതല്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30 വരെ).
താല്പര്യമുള്ളവര് ഈ പോസ്റ്റിന്റെ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വയ്ക്കുക. ഇ-മെയിലില്‍ അപ്ഡേറ്റികള് കിട്ടണമെങ്കില്‍ ഒരു കമന്റിട്ട് Follow-up comments ഇ-മെയിലില്‍ കിട്ടാനുള്ള ഓപ്ഷന് ഉപയോഗിക്കുക.
പ്രധാനപ്പെട്ട യുദ്ധക്കളസംസ്ഥാനങ്ങളിലെ പോളിംഗ് തീരുന്ന സമയങ്ങള്‍ താഴെ; പോളിംഗ് തീര്‍ന്നാല്‍ ഉടനെ നെറ്റ്വര്ക്കുകള് അവരുടെ നിഗമനങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങും:
7pm EST - ഇന്‍ഡ്യാന, ജോര്‍ജിയ, വിര്‍ജീനിയ
7:30pm EST - ഒഹായോ, നോര്‍ത്ത് കാരളൈന
8pm EST - പെന്‍സില്‍വേനിയ, ഫ്ലോറിഡ, മിസ്സോ(റ/റി), ന്യൂ ഹാംമ്പ്ഷയര്
9pm EST - ന്യൂ മെക്സിക്കോ, കൊളറാഡോ, അരിസോണ, നോര്‍ത്ത് ഡെക്കോട്ട
10pm EST - നെവാഡ, മൊണ്ടാന, അയോവ
2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന് തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.
നിങ്ങളുടെ നിഗമനങ്ങള്‍ എന്താണ്?
Subscribe to:
Post Comments (Atom)
272 comments:
1 – 200 of 272 Newer› Newest»നവംബര്‍ 4-ന് ലൈവ് ബ്ലോഗിംഗിനോ ഇ-മെയില്‍ അപ്ഡേറ്റിനോ താല്പര്യമുള്ളവര് ഈ പോസ്റ്റ് ഉപയോഗിക്കുക.
ബ്ലോഗർ സെറ്റിംഗ്സിൽ പോയി കമന്റ് ഫോം എംബഡ് ചെയ്താൽ ഇമെയിലിൽ എല്ലാം ഫോളോ ചെയ്യാൻ ആർക്കും കമന്റിടേണ്ട കാര്യമില്ല. വെറുതെ ഒന്നു ക്ലിക്കിയാൽ മതി. പിന്നെ, കമന്റ് ഇടലും എളുപ്പമാവും.
തൊമ്മാ, എന്തായി
ഡേ ലൈറ്റ് സേവിങ്സ് ടൈം കഴിഞ്ഞല്ലോ, അതുകൊണ്ട് ആ ഇന്ത്യന്‍ സമയം ഒന്നു കറക്റ്റ് ചെയ്യൂ..
GECT
വാല്മീകി,
തിരുത്തിന് നന്ദി! പോസ്റ്റില്‍ സമയം തിരുത്തിയിട്ടുണ്ട്. 6.30pm IST.
ഒബാമയ്ക്ക് പ്രതീകാത്മക വിജയം. ന്യൂ ഹാംമ്പ്ഷയറിലെ ഡിക്സ്വില് നോച്ച് എന്ന 21 പേര് വോട്ടുചെയ്ത ചെറുഗ്രാമത്തിലാണ് അമേരിക്കയിലെ പൊതുതിരഞ്ഞെടുപ്പ് ആരംഭിക്കുക. കഴിഞ്ഞ 4 ദശാബ്ദങ്ങളായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് അവിടെ വിജയിച്ചിരുന്നത്. അത് ഇത്തവണ ഒബാമ മാറ്റിമറിച്ചു: അദ്ദേഹത്തിന് 16 വോട്ട്; മക്കെയിന്ന് 5.
7pm EST-ക്ക് ( ഇന്ത്യന്‍ സമയം 5-ആം തീയതി 5.30am) ആദ്യത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിഞ്ഞുതുടങ്ങും. വിര്‍ജീനിയ, ഇന്‍ഡ്യാന, ജോര്‍ജിയ എന്നീ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ സ്ഥിതി അപ്പോള്‍ അറിയാന്‍ കഴിഞ്ഞേക്കും. ആദ്യത്തെ രണ്ടു സംസ്ഥാനങ്ങളില്‍ ഒബാമ ജയിക്കുകയാണെങ്കില്‍ മത്സരം അതോടെ ഏതാണ്ട് തീരും.
ഡിക്സ് വില്‍ നോച്ച് പോലൊരു സ്ഥിരം റിപ്പബ്ലിക്കനെ പിന്തുണയ്ക്കുന്ന സ്ഥലത്തെ ഈ റിസള്‍ട്ട് പ്രതീകാല്മകമെങ്കില് ഒബാമ തൂത്ത് വാരുമല്ലോ തൊമ്മാ!
പാഞ്ചാലി,
ഞാന്‍ ഇന്‍ഡ്യാനയിലെ ഫലം വരുന്നതുവരെ കാത്തിരിക്കും ഇത് ഒബാമ തരംഗമാണോ എന്ന് നിശ്ചയിക്കാന്‍. എന്തായാലും നാളത്തെ പത്രങ്ങളില്‍ തലക്കെട്ടായി ഈ വാര്‍ത്ത വരും; ആള്ക്കാര് പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന്ന് മുമ്പ്. ഒബാമയ്ക്ക് മറ്റൊരു സൌജന്യ പരസ്യം.
track
track
for comment tracking...
just to track the comments!
Hope Obama will win the election. Though TOI and all are saying India should prefer McCain
F C T,thanx :)
അഭിപ്രായസര്വ്വെകളിലെല്ലാം മുന്നില്‍ ഒബാമ തന്നെയാണെങ്കിലും അവസാനഘട്ടത്തിലെ വികാരവോട്ട് മക്കെയ്ന് അനുകൂലമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കറുത്തവര്‍ഗക്കാരനായ ഒരു കെനിയന്‍ വംശജന് വൈറ്റ്ഹൗസിന്റെ പടികടക്കുന്നത് ഭൂരിപക്ഷം വരുന്ന വെളുത്തവര്‍ഗക്കാര്‍ സഹിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ തവണ ബുഷിനെ തുണച്ച സ്റ്റേറ്റുകളില്‍ തന്നെ കേന്ദ്രീകരിച്ചാണ് മക്കെയ്ന് അവസാനഘട്ട പ്രചാരണം നടത്തിയത്. സമാനമായിത്തന്നെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണച്ച സംസ്ഥാനങ്ങളിലാണ് ഒബാമയും പ്രചാരണം കേന്ദ്രീകരിച്ചത്.
ചരിത്രപ്രധാനമായ അനേകം സവിശേഷതകളുള്ള ഈ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഒരു പക്ഷെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയേക്കാമെന്ന് വിലയിരുത്തലുകളുണ്ട്. ഒബാമയുടെ പല നിലപാടുകളും അമേരിക്കയുടെ അന്താരാഷ്ട്രനയങ്ങള്ക്കുള്ള തിരുത്താവുമെന്ന്് കരുതുന്നവരുമുണ്ട്. അതേ സമയം തെരഞ്ഞെടുപ്പിനോടടുക്കുന്തോറും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ നയത്തിന്റെ ദൃഢതയെക്കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്. പ്രസിഡണ്ടായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അമേരിക്കന്‍ നയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ഒരു കൗതുകത്തിന് വേണ്ടി എല്ലാവരും ഉറ്റുനോക്കുന്നു. ആരായിരിക്കും വൈറ്റ് ഹൗസിലെ അടുത്ത അതിഥിയെന്ന്.
ജൂതന് തീരുമാനിക്കുന്നതാണ് അമേരിക്കയും തീരുമാനിക്കുക എന്നാണ് മുസ്്ലിം ലോകം വിശ്വസിക്കുന്നത്.
Comment tracking
qwerty
comment
jai obama
{for tracking}
for comment tracking pl
yes.. first win is for obama.. then the fanal also ????
അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള (east coast) സംസ്ഥാനങ്ങളില്‍ പോളിംഗ് ആരംഭിച്ചു. കനത്ത പോളിംഗ് ഉണ്ടാവുമെന്നാണ് സൂചന.
വാരാന്തത്തില്‍ പുറത്തിറങ്ങിയ 14 പോളുകളില്‍ ഒബാമയ്ക്ക് ദേശീയതലത്തില്‍ 50%-ല്‍ അധികം പിന്തുണ കാണുന്നുണ്ട്. 1976-ല്‍ ജിമ്മി കാര്‍ട്ടര്‍ ആണ് 50%-ല്‍ അധികം വോട്ടുകള്‍ നേടിയ അവസാനത്തെ ഡമോക്രാറ്റ്.
ഒബാമ ചിക്കാഗോയില്‍ കുറച്ച്മുമ്പ് വോട്ടു ചെയ്തു. അതിന്ന് ശേഷം അദ്ദേഹം ഇന്‍ഡ്യാനയിലേക്ക് പ്രചരണത്തിന് പോകുമത്രേ. ജോ ബൈഡന് വില്മിംഗ്ടണിലും വോട്ടുചെയ്തു.
ജിന്‍സ്ബോണ്ട്007,
അമേരിക്കയുടെ സാമ്പത്തികശക്തി ക്ഷയിക്കാതിരിക്കേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്; അതിന്ന് ഒബാമ ജയിക്കുന്നതുതന്നെയാണ് നല്ലത്. outsourced ജോലികളുടെ സാധ്യതയുടെ കോണിലൂടെ അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തുന്നത് ശരിയല്ലല്ലോ. സാമ്പത്തികമായി അമേരിക്ക ദുര്‍ബലമായാല്‍ outsourced ജോലികള്‍ തന്നെ ഇല്ലാതാകില്ലേ? ഇന്ത്യയുടെ കാര്യത്തില്‍, പാകിസ്ഥാനെ കടിഞ്ഞാണിടുന്നതിലായിരിക്കും ഒബാമ മറ്റു പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തനാകാന്‍ പോകുന്നത്.
ശരീഫ്,
വികാരവോട്ട് അവസാനം മക്കെയിന്ന് അനുകൂലമാകുമെന്ന് എവിടെയാണ് കണ്ടത്? അമേരിക്കയുടെ വിദേശനയത്തില്‍ കാര്യമായ വ്യത്യാസം ഒബാമ വരുത്തുമെന്ന് ഉറപ്പാണ്. ഇറാക്കില്‍ നിന്നുള്ള പിന്‍വലിയലും ശത്രുരാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് അദ്ദേഹം തയ്യാറാണെന്നുള്ളതും ചില വളരെ പ്രധാനപ്പെട്ട വ്യത്യാസങ്ങളാണ് ബുഷിന്റെ നയങ്ങളില്‍ നിന്ന്.
ഇത്തവണ ബ്രാഡ്ലി ഇഫെക്ടിന്റെ വിപരീതം സംഭവിക്കുമെന്നും കരുതപ്പെടുന്നുണ്ട്.
അതായത് മക്കെയിനു വോട്ടു ചെയ്യുമെന്നു പറയുന്ന കടുത്ത റിപ്പബ്ലിക്കന്മാര് വരെ രഹസ്യമായി ഒബാമയ്ക്കു വോട്ടു ചെയ്യുമെന്ന്.
ഒരു ക്ലാസ്സുണ്ട്. അതു കഴിഞ്ഞ് ഞാനുമുണ്ടാകും ഇവിടെ...:)
forgot to do tracking for "tracking"!!
:P
റോബി,
ഞാനും അതിനെക്കുറിച്ച് വായിച്ചിരുന്നു. കുറഞ്ഞപക്ഷം ബ്രാഡ്ലി ഇഫക്ടിനെ അത് ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കാം.
മാധ്യമങ്ങള്‍ പറയുന്നത് ആദ്യം അറിയാന്‍ പോകുന്ന ഫലങ്ങളില്‍ വിര്‍ജീനിയയിലെ ഫലമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ്. അവിടെ ഒബാമ ജയിച്ഛാല് മത്സരം മിക്കവാറും അദ്ദേഹത്തിനനുകൂലമായി തീരുമത്രേ.
7pm EST-ക്ക് ( ഇന്ത്യന്‍ സമയം 5-ആം തീയതി 5.30am) ആദ്യത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിഞ്ഞുതുടങ്ങും. വിര്‍ജീനിയ, ഇന്‍ഡ്യാന, ജോര്‍ജിയ എന്നീ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് ഞാന്‍ നോക്കിയിരിക്കുന്നത്.
ട്രാക്കിന് ഒര് ക്വോട്ട് തന്നെ കിടക്കട്ടെ
"ചൈന പോലെ ഒരു ഏകാധിപത്യം തൊട്ടയല്പക്കത്ത് അനുദിനം വളരുമ്പോള്‍ ഇന്ത്യ അമേരിക്കയുടെ വിദേശകാര്യ സമവാക്യങ്ങളില്‍ സ്ഥാനം പിടിക്കുന്നത് സ്വാഭാവികം മാത്രം."
Maashe...
Result eppo muthal ariyan pattum? I mean in pacific time?
ct
നിഷാന്ത്,
കാലിഫോര്‍ണിയ സമയം വൈകിട്ട് 4 മുതല്‍ ഫലങ്ങളും നെറ്റ്വര്‍ക്കുകളുടെ നിഗമനങ്ങളും അറിയാന്‍ കഴിഞ്ഞേക്കും.
ഓരോ സംസ്ഥാനങ്ങളിലെയും പോളിംഗ് തീരുന്നതനുസരിച്ച് എക്സിറ്റ് പോളുകളുടെ ഫലവും പുറത്തുവരും. പക്ഷേ, കഴിഞ്ഞ തവണ കെറിയെ വിജയിയാക്കി എക്സിറ്റ് പോളുകള്‍ വന്‍മണ്ടത്തരം കാണിച്ചതുകൊണ്ട് ചാനലുകള്‍ അവയുടെ ഫലങ്ങള്‍ വൈകിക്കാനും ഇടയുണ്ട്.
ഞാന്‍ ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായവും വിലയിരുത്തലുകളും അങ്ങനെയാണെന്നു പറഞ്ഞുവെന്നേയുള്ളു. ഇന്നത്തെ ആദ്യ പേജില്‍ത്തന്നെ അതിനെക്കുറിച്ചെഴുതിയിട്ടുണ്ട്. ഞായറാഴ്ച അവര്‍ സിരീയസ്സ് മാറ്റര്‍(ടൈംസില്‍ അങ്ങനെയും ചില പേജുകളുണ്ട്, രണ്ടു സെക്ഷനിലെ രണ്ടു പേജുകളെടുത്തു നോക്കിയാല്‍ രണ്ടും ഒരു പേപ്പറിലെയാണെന്നു പോലും തോന്നില്ല കണ്ടെന്റുകണ്ടാല്!) എഴുതുന്ന ഒരു പേജില്‍ ആരെക്കൊണ്ടൊ മക്കെയിനു വേണ്ടി ഉപന്യസിച്ചിരുന്നു!
പിന്നെ എനിക്ക് ചായ്വ് എങ്ങോട്ടാണെന്നു ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ! പിന്നെ വിദേശനയങ്ങളിലും സാമ്പത്തികരംഗത്തും ഇനി വരുന്ന പ്രസിഡന്റിനു കുറച്ചു വിയര്‍ക്കേണ്ടി വരും, വീണ്ടും ഭരണം നിലനിര്‍ത്താന്‍.ഒബാമയുടെ പദ്ധതികളൊക്കെ ലോങ്ടേം ലെവലിലുള്ളതാകയാല്, എങ്ങനെ ഇതു രണ്ടും കൂടി അദ്ദേഹം ജയിച്ചാല്‍ ബാലന്‍സ് ചെയ്യുമെന്നും കാണേണ്ടതാണ്.ബുഷിന് ജയിക്കുമ്പോള്‍ ക്ലിന്ന്റണ് ബാക്കിവച്ച കുറെ ഫീല്‍ഗുഡ് ഫാക്റ്ററുകളുണ്ടായിരുന്നു എന്നാണോര്‍മ്മ!രണ്ടാം പ്രാവശ്യം വാര് ടൈം പ്രസിഡന്റ് എന്ന ആനുകൂല്യവും(എല്ലാം എന്റെ തോന്നലുകളാണെ, വായിച്ചറിഞ്ഞതില്‍ നിന്നും മറ്റും ഞാനൂഹിച്ചത്, ആദ്യം ബുഷ് ജയിക്കുമ്പോള്‍ ഞാന്‍ പത്തില്‍ പോലുമെത്തിയിട്ടില്ല!)
tracking
jinsbond007,
അടുത്ത പ്രസിഡന്റിന് എല്ലാ രംഗത്തും വിയര്‍ക്കേണ്ടി വരും എന്ന് ഉറപ്പാണ്. ബുഷ് കാര്യങ്ങള്‍ ഇവിടെ അത്ര മോശമാക്കിയിട്ടുണ്ട്. ശരിയാണ്, ആദ്യത്തെ ടേമില്‍ എടുത്തുപറയത്തക്ക നേട്ടങ്ങള്‍ അദ്ദേഹത്തിന് ഉണ്ടാക്കാന്‍ പ്രയാസമായിരിക്കും.
അഭൂതപൂര്‍വമായ തിരക്കാണ് ഇവിടെ എല്ലാ വോട്ടിങ്ങ് സെന്റെറുകളിലും. എന്റെ സഹപ്രവര്‍ത്തകര്‍ അതിരാവിലെ ചെന്നപ്പോള്‍ പതിവിനു വിപരീതമായി ഇരുനൂറോളം പേര് ക്യൂവിലുണ്ടയിരുന്നുവത്രേ! 40 നു മുകളില്‍ പ്രായമുള്ള, ആദ്യമായി വോട്ടു ചെയ്യുന്ന (ഇവിടെ ജനിച്ചു വളര്‍ന്ന) പലരെയും ഇന്നു കഫടീരിയയില് വച്ചു കണ്ടു! (ആദ്യമായായിരിക്കും ഇവര്‍ സീരിയസ് ആയി ഒരു പ്രസിഡന്റ് ഇലക്ഷന് കാണുന്നത്!)
എത്ര തിരക്കായാലും വോട്ടു ചെയ്യാതിരിക്കരുതെന്നു ഡെമോക്രാറ്റ് പാര്ട്ടിക്കാര് ഫോണില്‍ വിളിച്ചു അറിയിക്കുന്നുണ്ട്. നല്ല വോടെര്‍ ടേണ്‍ ഔട്ട് ഒബാമയുടെ വിജയ സാധ്യത കൂട്ടുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു!
അമേരിക്കയുടെ വടക്കു കിഴക്കന്‍ തീരത്ത് നിന്നും പാഞ്ചാലി....
പാഞ്ചാലി,
അപ്ഡേറ്റിന് നന്ദി! സ്വന്തം ആള്‍ക്കാരെ പോളിംഗ്ബൂത്തില്‍ എത്തിക്കുന്നതില്‍ ഇതുവരെ മിടുക്കുകാണിച്ചിരുന്നത് റിപ്പബ്ലിക്കന്മാരായിരുന്നു. അതിന്ന് ഇത്തവണ ഒരു വ്യത്യാസം വന്നു. ഒബാമയുടെ ആള്ക്കാര് വളരെ കൃത്യമായി വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
Our office will close today afternoon for voting!
Yesterday we have received our ceo's mail saying "No excuse for not voting. Go and vote" !!!
Yes Panchali, this time Americans are serious... Damn serious!
CNN news ആളെ കളിയാക്കുന്ന രീതീലാ റിപ്പൊര്‍ട്ടിങ്ങ് ... എന്തായാലും എല്ലാരും
ഇത്തിരി ഗൌരവത്തിലാണെന്ന് തോന്നുന്നു,പുതിയ വാര്‍ത്ത എന്താ?
അമേരിക്കയില്‍ ഉള്ളവര്‍ അപ്ഡേറ്റുകള് കിട്ടുമ്പോള്‍ ഇവിടെ ഇടുക. ധാരാളം പേര് ഇ-മെയില്‍ വഴിയും നേരിട്ടും അവ ട്രാക്ക് ചെയ്യുന്നുണ്ട്.
Thomman maashe ithentha leave aano?
Btw,
I ll also try to put whatever updates i m getting. But i m in office now. So there are some limitations.
ഇടക്ക് ചര്‍ച്ചയുമാവാം കേട്ടോ,
ഏതായാലും മിനക്കെട്ടു കിത്തിയിരിക്കുകയാണ്. നേരിട്ടു അനുഭവിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നത് ഒരു പാടു ഉപകാരപ്രദമായിരിക്കും.
അമേരിക്കക്കാര്‍ ഗൌരവത്തോടെ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നു എന്നുള്ളത് എങ്ങിനെയാണ് വിലയിരുത്തപ്പെടുന്നത്?
കറുത്തവനും വെളുത്തവനും തമ്മിലാണോ? അതോ?
നിഷാന്ത്,
ഞാന്‍ ഉച്ചകഴിഞ്ഞ് ലീവാണ്. അതിന്നുമുമ്പ് കാര്യമായി ഒന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല.
അനില്‍,
കറുത്തവനും വെളുത്തവനും തമ്മില്‍ ഒരു മത്സരമുണ്ടെന്ന് തോന്നുന്നില്ല. (അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ എണ്ണത്തില്‍ കുറവായ കറുത്തവര്‍ തോല്‍ക്കുകയേയുള്ളൂ.) മാറ്റത്തിനുവേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹമാണ് അവരെ കൂടുതല്‍ പോളിംഗ്ബൂത്തില്‍ എത്തിക്കുന്നതെന്ന് തോന്നുന്നു. രാജ്യത്തിന്റെ പോക്ക് നല്ല രീതിയിലല്ല എന്ന് ബഹുഭൂരിപക്ഷം പേരും പാര്‍ട്ടിഭേദമന്യേ സമ്മതിക്കുന്ന ഒരു അന്തരീക്ഷത്തില്‍ പുതിയ പ്രസിഡന്റ് എന്തെങ്കിലും ചെയ്യും എന്ന വിചാരമായിരിക്കാം എന്നതായിരിക്കാം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പിനെ ഗൌരവമായി സമീപിക്കാന്‍ കാരണം.
ഫ്ലോറിഡയിൽ നീണ്ട നിരയാണ് വോട്ടിങ്ങിനു.
20% ഏർളി വോട്ടിങ്ങ് ചെയ്തു കഴിഞ്ഞ സ്റ്റേറ്റാണ്.
ബ്രോവാർഡ് കൗണ്ടിയായിരുന്നു ആൽ ഗോർ ബുഷിന്റെ കാലത്തെ പ്രശ്നമുണ്ടായിരുന്ന കൗണ്ടി. അവിടെയെല്ലാം 6 മണി മുതൽ
പത്തിരുന്നൂറ് പേരുടെ ക്യൂവാണ് വോട്ടിങ്ങ് നടക്കുന്ന സ്ഥലങ്ങളിൽ. ഒന്നേമുക്കാൽ മണിക്കൂറെടുത്തു ഒരാൾക്ക് വോട്ട് ചെയ്യാൻ എന്ന് ദേ ഇപ്പൊ പറഞ്ഞിട്ട് പോയി..
ദിവസത്തിൽ മിനിമം രണ്ട് കോളുകൾ ഒബാമയുടെ വക കിട്ടിയിട്ടുണ്ട് ഫ്ലോറിഡക്കാർക്ക്. അത്രയും പ്രചരണം ഒബാമ ഇവിടെ നടത്തിയിട്ടുണ്ട്.
വ്യക്തിപരമായി എനിക്ക് മൊത്തം 8 ഫോൺ കോളുകളും (ഒന്ന് മാറ്റ് ഡേമണും ഒന്ന് ഹില്ലരിയും റോബോ കോളുകൾ ഉൾപ്പടെ), രണ്ട് വോളണ്ടീർ പേർസണൽ വിസിറ്റും (ഇന്ന് ഇപ്പൊ ഉച്ചയ്ക്ക് വരെ ഒരാൾ). ഇതുവരെ മെക്കയിന്റെ ഒറ്റ കോളോ കിട്ടീട്ടീല്ല. ഇനി പൊതുവേ റിപ്പബ്ലിക്കൻ സ്ഥലമായതുകൊണ്ടാണോ ഇത്രയും എന്ന് അറിഞ്ഞൂട.
പലയിടങ്ങളിലും വോട്ടിങ്ങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. എമര്‍ജന്‍സി ബാലറ്റ് പേപ്പര്‍ കൊടുക്കുന്നുണ്ടെങ്കിലും അത് എണ്ണുമെന്ന് അധികൃതര്‍ തീര്‍ച്ച പറയുന്നില്ലെന്ന് പറയുന്നു. പകരം യന്ത്രം വരുവാന്‍ മണിക്കൂറുകള്‍ എടുക്കുന്നു എന്നും പരാതി കേള്‍ക്കുന്നു!
ചീത്തയായ യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണപ്പെടുമോ? അട്ടിമറി സ്മെല്ലുന്നുണ്ടോ????
ഇഞ്ചിപെണ്ണേ, ഒബാമയ്ക്ക് ചെലവാക്കാന്‍ ഇനിയും ഡോളേര്‍സ് കയ്യിലുണ്ടല്ലോ :) പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ ഏരിയയില്‍ ഒബാമ പണം വീശുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്....
മനോജ്,
ആസൂത്രിതമായി എന്തെങ്കിലും അട്ടിമറികള്‍ ഇവിടെ നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പൊതുവേ, കനത്ത പോളിംഗ് കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇവിടെ ഇല്ലാത്തതാണ് കുഴപ്പം. ഒഴിവു വരുന്ന എല്ലാ സ്ഥാനങ്ങളിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ട് വോട്ടുചെയ്യാനും ഏറെ സമയം എടുക്കും.
ആ പണം വീശുന്നുണ്ട്. പക്ഷെ ഫ്ലോറിഡ കാരി ചെയ്യുമോ എന്ന് സംശയമുണ്ട്. (കാൾ റോവ് ഫ്ലോറിഡ ഒബാമ കാരി ചെയ്യുമെന്നാണ് പ്രഡിക്ഷൻ.)
എന്തായാലും ടോസ് അപ്പ് സ്റ്റേറ്റസിനെ കൂടാതെ മിഡ് വെസ്റ്റേൺ സ്റ്റേറ്റ്സിനു ഈ ഇലക്ഷനു പ്രാധാന്യം കിട്ടിയിട്ടുണ്ട്.
ഇഞ്ചി,
ഫ്ലോറിഡയില്‍ ഒബാമ ഇത്തവണ ജയിക്കുമെന്നാണ് എന്റെ ഒരു തോന്നല്‍. ധാരാളം ആബ്സന്റീ ബാലറ്റ് ഉണ്ടായതും അദ്ദേഹത്തെ സഹായിക്കുമായിരിക്കും.
Thanks Thomas. Historic election: 1st female VP -or- first black prez.
Would there be any polls out there showing which states/regions would have had the "Bradley effect?"
I was busy yesterday in my store.There was long line formed in front of my store to get a custom made T-Shirt with Obama's Picture!.(lol!I made good money yesterday)I couldn't believe that!.I never seen anybody buying any custom made T shirt with Mcain's Picture.(I am in Ohio).
Waiting for a change!
ഇന്നലെ എന്റെ അച്ഛനും ഞാനും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു...
ഇതിനു മുന്‍പുള്ള വര്‍ഷങ്ങളില്‍ പ്രധാന വോട്ടെടുപ്പു ദിനത്തിനു മുന്‍പ് നടക്കുന്ന വോട്ടെടുപ്പുകളെപ്പറ്റി കേട്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല. (മഞ്ഞും തണുപ്പുമൊക്കെയുള്ള കുഞ്ഞു സംസ്ഥാനങ്ങളില്‍ അങ്ങനെ കണ്ടിരുന്നേക്കാം...)
റിക്കാര്‍ഡ് ഭേദിക്കുന്ന മട്ടിലാണ് ഇത്തവണ ആളുകള്‍ വോട്ടിങ്ങിനെത്തുന്നത്! അത്രമാത്രമാണ് ബുഷും സഖാക്കളും അമേരിക്കന്‍ ജനതയെ പൊറുതിമുട്ടിച്ചത്!
ഇത്തവണ വോട്ടിടാന്‍ കാണിക്കുന്ന ഉത്സാഹം തുടര്‍ന്നും ഉണ്ടാകട്ടെ!
ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല; റിപ്പബ്ലിക്കന്മാര് ഇന്നലെ മുതല്‍ ജറമയ്യ റൈറ്റിന്റെ ക്ലിപ്പുകള്‍ ഉപയോഗിച്ച് ടിവി പരസ്യങ്ങള്‍ വഴി നന്നായി ഒബാമയെ ആക്രമിക്കുന്നുണ്ട്.
എക്സ്റ്റിറ്റ് പോള്‍ ഫലങ്ങള്‍ പതുക്കെ പുറത്തുവന്നു തുടങ്ങി.
സ്വപ്നാടകന്,
ബ്രാഡ്ലി ഇഫക്ടിനെപ്പറ്റി കൂടുതല്‍ വായിക്കുന്തോറും അതിന്റെ വാസ്തവികതയെക്കുറിച്ച് സംശയം തോന്നുന്നുണ്ട്.
അനംഗാരി,
ഒഹായോയില്‍ നിന്ന് കൂടുതല്‍ അപ്ഡേറ്റുകള് പ്രതീക്ഷിക്കുന്നു.
എക്സിറ്റ് പോൾ ഫലങ്ങൾക്ക് എവിടെയാണ് പോകേണ്ടത്?
I did see the Jeremiah Wright ad last night on the local CBS station during their extended newscast.
Message: "Obama: Too Radical - Too Risky!!!"
സിബു,
ഞാന്‍ ടിവിയില്‍ ആണ് കാണുന്നത്. ഇപ്പോള്‍ issues-നെപ്പറ്റിയുള്ള ഫലങ്ങള്‍ ആണ് പുറത്തുവിട്ടിട്ടുള്ളത്. 62% പേര്‍ക്കും ഇക്കോണമി ആയിരുന്നത്രേ പ്രധാന പ്രശ്നം.
ഇവിടെയും (മാൽവേൺ, പെൻസിൽവാനിയ) വോട്ട് ചെയ്യാൻ നല്ല തിരക്കുണ്ട് എന്നാണ് സംസാരം. ഓഫീസിലുള്ള പലരും അതിരാവിലെ വോട്ട് ചെയ്തിട്ടാണ് വന്നത്
കെന്റക്കിയില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ മക്കെയിന് മുന്നില്‍ നില്‍ക്കുന്നതായിട്ട് റിപ്പോര്‍ട്ട്. ഇന്‍ഡ്യാനയില്‍ നിന്ന് ഉടനെ ഫലങ്ങള്‍ വരുമത്രേ.
തുടക്കത്തില്‍ ഇന്‍ഡ്യാനയില്‍ ഒബാമ മുന്നില്‍ :-)
thomman, am not at home. so I can't watch any news. sorry. But I can see here that most of the customers happy and they are ready to celebrate tomorrow. They have already arranged a party every where!Even white people are wearing shirt with picture of Obama.
റോബി,
ഒബാമ പക്ഷമാണെങ്കില്‍ MSNBC; മക്കെയിന് പക്ഷമാണെങ്കില്‍ FOX News :-) ദയവായി അപ്ഡേറ്റ് ചെയ്യുക. കുറച്ചുകഴിഞ്ഞാല്‍ ഒരാള്‍ക്ക് അപ്ഡേറ്റ് ചെയ്യല്‍ ബുദ്ധിമുട്ടാകും.
ആദ്യത്തെ എക്സിറ്റ് പോള്‍ റിസള്‍ട്ടുകള്‍ 15 മിനിട്ടുകള്‍ക്കുള്ളില്‍ വരും. സാധാരണ അവ ശരിയാകാറുണ്ട്.
അപ്പോൾ ഞാൻ ശരിയായ ചാനലിൽ തന്നെ...:)
അങ്ങനെ വീട്ടില്‍ എത്തി. ഇനി എണ്ണലും കഴിഞ്ഞ് ഈ ബ്ലോഗില്‍ അഞ്ചാറു പടക്കവും പൊട്ടിച്ചിട്ടേ പോകുന്നുള്ളൂ.
ഇവിടെ ആരൊക്കെ മക്കെയിനെ സപ്പോര്‍ട്ട് ചെയ്യുന്നു ആരൊക്കെ ഒബാമയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറയാമോ എല്ലാര്ക്കും?
അതുപോലെ ആരൊക്കെ ഏതൊക്കെ ചാനല്‍ കാണുന്നുവെന്നും?
ഞാന്‍ MSNBC and CNN.
ആരെങ്കിലും സി ബി എസ്, ഫോക്സ് കാണുന്നുണ്ടോ?
indiana obama is leading.
kentucky McCain leading.
As pundits predicted, there is not a heavy rush for the polls after noon, so I think the prediction of a huge bump in voting percentage would have to be down from predicted.
In South Florida at least, afternoon was only 20 minutes wait for voting.
popular votes: Mcain:128,240
Obama:125690 (yahoo report:)
ഞാന്‍ പ്രധാനമായിട്ടും സി.എന്‍.എന്‍. ആണ് കാണുന്നത്.
ഇഞ്ചി,
കറുത്തവരുടെ വോട്ടിംഗ് ശതമാനം,13%, 2004-ല്‍ നിന്ന് വ്യത്യസ്തമല്ലെന്ന് എക്സിറ്റ് പോളില്‍ കാണുന്നു. ആ വാര്‍ത്ത ഒബാമയ്ക്ക് അനുകൂലമല്ല.
Ky: Mcain 51%
Obama : 48 %
Thomman: New is not good!
But Inji, that may be because of the heavy unprecedented early voting.
http://news.bbc.co.uk/2/hi/americas/7700298.stm
വിശ്വം തന്ന ലിങ്കാണ്.
Obama 3
McCain 8
indiana mccain ahead now with 1%
Vermont is WON by OBAMA!!!!
ചാനലുകള്‍ വിജയികളെ പ്രൊജക്ട് ചെയ്തു തുടങ്ങി. വെര്‍മോണ്ടില്‍ ഒബാമ; കെന്റക്കിയില്‍ മക്കെയിന്. അട്ടിമറിയൊന്നുമില്ല. ഇന്‍ഡ്യാനയില്‍ മക്കെയിന് നേരിയ മുന്‍തൂക്കം.
Indiana Mccaic's lead is increasing. Anyone has Indiana county results map? Then we can know for sure.
Eelctoral Vote : Mcain :8
Obama: 3 :(
First blood in the Senate to the Democrats - Mark Warner winning Virginia from the Republicans.
mcain still leading in popular Vote : 52%
Obama: 47
അനാംഗരി. അത് കെൻടക്കീടെ റിസൾട്ട് വന്നോണ്ടല്ലേ. കെൻടക്കി ഒക്കെ റെഡ് സ്റ്റേറ്റ്സ് തന്നെയാണ്.
വിർജീനിയ-മക്കെയിൻ മുന്നിൽ
-too early to call
ഇന്‍ഡ്യാനയില്‍ ഇപ്പോള്‍ ഒബാമയാണ് മുന്നില്‍.
Florida Mccain leading by 3%
I think as the results are trickling in, it is kinda sure there wont be any landslide for either side.
Mcain Leading in Popular Vote in FL; 53 %
Obama : 46
We have to wait until 7.30 Pm for Ohio
വിർജീനിയ, ഇന്ത്യാന-മക്കെയിൻ മുന്നിൽ..
അത്ഭുതങ്ങൾക്കൊന്നും ഒരു സാധ്യത്യും കാണുന്നില്ല
:(
Roby, Virignia it is only 1% percint reporting. So we can keep our fingers crossed. Since Virginia is new territory for Dems.
മിക്കവാറും നമ്മള് പാതിരവരെ നോക്കി ഇരിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്.
Hmm. Georgis Mccain has landslide in exit polls I guess.
*Georgia
Results Live
Indiana 12% votes counted
Inji, it was a big line in the morning every where. But afternoon, the situation was different.Is there any real change in situation by state to state?
I think Indiana is staying red. Mccain has a clear lead now.
Anangari,
I dont know since the data has not come out.I think everywhere it was the same. Guess it was all a media hype after all. Those who would vote, voted early. Since it looks like lines were normal 20 minute routine by afternoon. Only when polls close we can get the real data. There might be a slight bump, thats all is what I think.
North Carolina Obama has a 1% on exit.
Mcain is leading in Virginia, NC, SC,GA and FL: :(
Comment tracking
okez, with Florida 2% counted Obama is leading. But dont count on that, They all are democratic pockets
ഇന്‍ഡ്യാനയില്‍ ഡമോക്രാറ്റിക് ഏരിയകളില്‍ വോട്ട് എണ്ണിത്തുടങ്ങിയിട്ടില്ലത്രേ. സി.എന്‍.എന്‍.
Obama is leading in Florida.
നോര്‍ത്ത് കാരളൈനയിലും ഒബാമയ്ക്ക് ചെറിയ ലീഡുണ്ട്.
wow. Florida Miami-Dade county where Cubans are traditionally republican has Obama in swing. Good show in florida.
NC, SC - Obama is leading :)
ഇഞ്ചിപ്പെണ്ണ് പറഞ്ഞതുപോലെ ഒബാമയ്ക്ക് ഒരു ലാന്‍ഡ്സ്ലൈഡ് വിജയം പ്രതീക്ഷിക്കണ്ടന്ന് തോന്നുന്നു. അങ്ങനെ വന്നാല്‍ അതു മ്ക്കെയിന്റെ വിജയം തന്നെ!
South Carolina goes red!
“South Carolina goes red!”
Obviously!
“South Carolina goes red!”
Obviously!
ഒബാമ-3
മക്കെയിൻ-21
എന്ന് സിബിഎസ് ന്യൂസ്
http://election.cbsnews.com/election2008/
Looks like Virginia might stay red after all. hmmm.
Where on earth is the Obama swing??
ഇതെല്ലാം എക്സിറ്റ് പോൽ ഫലങ്ങളല്ലേ? വോട്ടെണ്ണൽ തുടങ്ങിയതല്ലേ ഉള്ളൂ... be optimistic :)
Obama-84
McCain - 34
:)
Okhlahoma Red
Pensylvania Blue 21
NH, Massa Blue
Tally
34R, 84 B
TN, OK - all red as expected
alla jayarajan. Votes are being counted. thats what it mean when they say 12% precincts.
MSNBC : most recent projection from trends
103-dem
34-repub
Okay, Florida looking good for Obama.
and Ohio exit polls too.
IL,MA,NJ,CT,MN(3),DE,Maryland,D.C all go for Obama
OK,TN go for McCain
Inji,
I think, Obama still has chance in Indiana.
Thomman,
Why do you think there is a chance in Indiana?
Looks like even Missouri is now shifted to battle ground state.
ഫ്ലോറിഡ, നോർത്ത് കരോലിന, ജോർജിയ, വെർജീനിയ, ഒഹായോ, ഇൻഡ്യാന, മിസോറി, അരിസോണ എന്നിവയെ മാത്രമേ നോക്കേണ്ടതുള്ളൂ. ആഘോഷവും വേണ്ടൂ. ബാക്കിയൊക്കെ മുമ്പേ തീരുമാനിച്ചതല്ലേ. അല്ലെങ്കിൽ എണ്ണം വളരെ കുറവ്.
Inji,
It seems, the votes from democratic areas are not counted much. source John King: CNN
Mcain 38
Obama 78 (Electoral Vote)
Obama is leading now::)
റോബിയുടെ നാട്ടില്‍ കട്ടകട്ടയാണല്ലോ!
Yes Cibu...We have to watch the battlegrounds only
Indiana, I too believe that Obama has a good chance.
I like John King's (CNN)graphs & projections...very easy to assess
ഒബാമയ്ക്ക് ഫ്ലോറിഡയില്‍ നല്ല ലീഡായി
Anyway confirmed for the first time there wont be a Dole or Bush.
yeah, the last Dole is loosing big time.
വെസ്റ്റ് വിര്‍ജീനിയയില്‍ തുടക്കത്തില്‍ ഒബാമയ്ക്ക് ലീഡ് കാണുന്നു. അവിടെ ജയിക്കുകയാണെങ്കില്‍ അട്ടിമറി ആയിരിക്കും
Georgia Mccain is leading.
Obama 77
Mccain 34
സംഗതി പോളുകള്‍ പറഞ്ഞപോലെ പോകുന്നു.... :)
അങ്ങനെ ന്യൂ ഹാംപഷയര് പ്രായശ്ചിത്തം ചെയ്തു. :)
Latest (http://news.bbc.co.uk/2/hi/americas/us_elections_2008/7697829.stm)
Obama - 103
McCain - 49
As always, when the need is to grab hot and historic news, trust BBC
:)
McCain leading in Texas
Anyway Indiana doesn't look good to me. Looks like it is going to be a long night and an extremely tight race. We can all grab some popcorn!
What the polls said is the exact reverse Manoj. There is no Obama trend at least judging by now. It is still the same old tight race
2-3 states decision.
Big, big victories projected in North Carolina and New Hampshire for the Democrats...
പെന്‍സില്‍വേനിയ ഒബാമക്ക്! CNN Projection!
സമയം പോകാന്‍ ആരെങ്കിലും ഒരു പാട്ടു പാടുമോ? പ്ലീസ്....
:))
For Panchali
ഒഹിയോ കണ്ടത് കൊണ്ടാ.... :)
ഹഹഹാ....
വിശ്വംജീ...
അടിപൊളി സംഭവം!
I think Indiana, Georgia all going red.
Florida it is getting closer.
McCain - 58
Obama - 171
Thanks Viswam :)
Be an optimist Inji...
It is now 61-175 in favor of Obama
West Virginia Mccain leading.
ഓപ്റ്റിമിസം :( ഒബാമ ജയിച്ചില്ലെങ്കിൽ ബ്ലോഗിൽ ചിലർക്ക് അവിടെ ചെന്ന് ഇടിയുണ്ട്!!
ഇവിടെ എല്ലാരും ഒബാമ സപ്പോര്‍ട്ടേഴ്സ് ആണല്ലോ... മരുന്നിനുപോലും ഒരു മക്കെയ്നെ എടുക്കാനില്ലേ?
ഡിന്നര്‍ ടൈം!!! ബാക്കി ചക്കപ്പുഴുക്കും ആയിലക്കറിയും കഴിച്ചിട്ട്!
എല്ലാവര്ക്കും സ്വാഗതം!
അത് നിഷാന്തേ, കാശ്കാരാവുമ്പൊ എല്ലാരും റിപ്പബ്ലിക്കനും അല്ലാത്തപ്പൊ കട്ട ഡെമോക്രാറ്റ്സുമല്ലേ ഇന്ത്യക്കാർ :)
Indiana is going south :(
McCain leading in Michigan now (Obama projected to win)
Coloroda Mccain leading. Florida and North Carolina is the only hope now.
ഇഞ്ചി ശരിതന്നെ!
നാടോടുമ്പോള്‍ നടുവെ സ്റ്റൈല്‍!
മിസോറി മെക്കയിൻ ഗെയിനിങ്ങ്. എവിടേം അട്ടിമറിയുമില്ല്യ ഒരു കോപ്പുമില്ല്യ!
ഈ ഇലക്ഷൻ ഫോളൊ ചെയ്ത നേരമിണ്ടാർന്നെങ്കിൽ മെഡിസിനു പഠിക്കാർന്നു!!
People...
lets keep our fingers crossed for tossup state results...!
ഒഹായോ ഒബാമ ലീഡ് ചെയ്യുന്നു! ഒരു പ്രസിഡന്റും ഒഹായോ ഇല്ലാതെ ജയിച്ചിട്ടില്ല. അല്ലെ തോമ്മ?
Larry Sabato, University of Virginia, in the BBC studio in Washington: Fox just called Ohio for Obama. Let me repeat. Ohio for Obama. If this holds up, that spells the end for McCain's chances. It would take a true mathematical wizard to chart McCain's path for victory without either Ohio or Pennsylvania. One caveat (and it is an important one): still only 5% of the precincts have reported their votes. For the next hour (at least!) all eyes will be trained on Ohio.
നടുവൊടിഞ്ഞു കിടക്കുന്ന അമേരിക്കക്കാര്‍ എന്നാ അട്ടിമറി നടത്താനാ ഇഞ്ചീ... :)
ഇന്ചിപെണ്ണെ ...അതായിരിക്കും സൂരജിനെ ഇവിടെ കാണാത്തെ!
yeah, no Republican has won without Ohio.
പാഞ്ചാലീ...
ഒരു റിപബ്ലിക്കന്‍ പ്രസിഡന്റും എന്നല്ലേ...
അത് തന്നെ ഉദ്ദേശിച്ചത്!
Pennsylvania Obama leading with 67% of the 7% of votes counted so far
ഇതെന്താ മിഷിഗൺ മെക്കയിൻ ലീഡണേ?
McCain leading Michigan! surprising!
വെർജീനിയ നോക്ക് മക്കളേ വെർജീനിയ. 49.3 ഉം 49.8 ഉം (ബി.ബി.സി.)
ഒബാമ: 195
ഇനി വരാനുള്ളത്:
കാലിഫോര്‍ണിയ: 55
വാഷിങ്ങ്ടണ്‍: 11
ഓറിഗോണ്‍: 7
ഹവായ്: 4
പിന്നെ ഫ്ലോറിഡ: 27
ഇതെല്ലാം ഒബാമയ്ക്ക് ഷുവര്‍ പറഞ്ഞിട്ടുള്ളതാണല്ലോ അപ്പോള്‍ 270 ഒബാമ കടക്കും എന്ന് തീര്‍ച്ചയായില്ലേ?
only 10% counted and the lead is just by 6000 votes ...
Virginia is 50-50 with Mccain few votes ahead.
ഒബാമാ ക്യാമ്പേനിലെ പലരും താടീം മുടീം ഒന്നും കൊറേ നാളായി വടിച്ചിട്ടില്ല. ക്ലീൻ ഷേവൺ ആവുമ്പൊ ലീഡ് കുറയാരുന്നു എന്നൊക്കെ പറഞ്ഞിട്ട്. ഇനി എക്സിറ്റ് പോൾ ഒക്കെ വിട്ട് 7-11 പ്രൊജക്ഷൻ നോക്കുന്നതാവും മോർ അക്യുറേറ്റ്. അവർ രണ്ട് ഇലക്ഷനും കൃത്യം പ്രവചിച്ചതല്ലേ?
ഒഹായോ ഒബാമയ്ക്ക്. ഇലക്ഷന് കഴിഞ്ഞു. ഒബാമ അടുത്ത പ്രസിഡന്റ്
Fascinating tales from Virginia - a Democratic lawyer tells me that litigation may follow if they lose the state: sophisticated efforts have been made to derail their victory, they claim, involving a double computer hack
ഫ്ലോറിഡ പറയാന്‍ വരട്ടെ മനോജേ...
അവിടെ 15% ശതമാനം വോട്ടേ എണ്ണീട്ടൊള്ളൂ. അവിടെ ഇപ്പൊ കട്ടകട്ടയാണ്!
Yes, CNN projecting Ohio for Obama! We needed just one state.
ഒഹായോ ഒബാമക്ക്! (CNN Projection)
മിഷിഗൻ നോക്ക് മക്കളേ, മിഷിഗൻ,
49.3 ഉം 49 ഉം (ബി.ബി.സി.)
The projection is 200 - 90 now
The latest is 200-124
വിര്‍ജീനിയയില്‍ ഒബാമ ജയിക്കുമെന്നു തന്നെ കരുതി ഇരിക്കുകയായിരുന്നു. അവിടെ മത്സരം കട്ടി തന്നെ.
പ്രതിസന്ധ് ഒബാമയ്ക്ക് അറേബ്യൻ അഭിവാദ്യങ്ങൽ!
ഇനി ഒന്ന് ഉറങ്ങി എണീറ്റിട്ടു കാണാം.
Pennsylvania - Obama polled 63.4% of the 35% counted so far :)
US networks are projecting Obama has prised the battleground state of New Mexico from the Republicans' grasp
അങ്ങിനെ ഒഹായോ പ്രായശ്ചിത്തം ചെയ്തു.
America is a great country!
Imagine all the people എന്ന ജോൺ ലെനന്റെ ഭക്തിഗാനം പാടി പിരിയാം. :)
Nighty! Nighty!
എണ്ണിക്കോ എണ്ണിക്കോ എണ്ണാമെങ്കിൽ എണ്ണിക്കോ...
ഒന്നും ഇല്ല്യ.. വെർജീനിയയിൽ ഒബാമ .3 ലീഡ് ചെയ്യുന്നു!
പോയവര്‍ക്കും ഉറങ്ങിയവര്‍ക്കും ഗുഡ്നൈറ്റ്!
ഒബാമയ്ക്ക് ആശംസകള്‍!
മക്കെയ്ന് ഒരു ഗ്രെയ്റ്റ് സല്യൂട്ട്!
മാത്രവുമല്ല, ഇൻഡ്യാനയിൽ .3 യുടെ ലീഡേ ഉള്ളൂ ഇപ്പോ മക്കെയിനിനു്
എക്കോണമി ഇങ്ങനെ ആയില്ലായിരുന്നുവെങ്കില്‍ ഈ ഇലക്ഷന്റെ ഗതി വേറൊന്നായേനേ.
ഇങ്ങനെ ഒരു പരിപാടി ഇവിടെ സംഘടിപ്പിച്ച തൊമ്മന് കമന്റിയവരുടെ പേരിലും, ബൂലോകരുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു!
ഈ പരിപാടി ലൈവ് ആക്കിയ എല്ലാവര്ക്കും നന്ദി! ഞാന്‍ വിജയാഹ്ലാദത്തില്‍ ഒരു ബീയര്‍ അടിച്ചുകൊണ്ടിരിക്കുകയാണ്.
നിഷാന്ത്,
ഇക്കോണമി പ്രശ്നങ്ങള്‍ തന്നെയാണ് ഒബാമയ്ക്ക് വിജയം ഇത്ര എളുപ്പമാക്കിയത്. സംശയമില്ല.
പോകാന്‍ വരട്ടെ.ഞാന്‍ ഉറങ്ങിയിട്ടില്ല.ഒഹായോയിലെ വിജയം ഞാന്‍ ആഘോഷിക്കുന്നു.കടയിലായതിനാല്‍ കൃത്യ സമയത്ത് ലൈവാന് പാറ്റിയില്ല.
ഇപ്പോഴേ നന്ദിപ്രകടനമൊക്കെ തുടങ്ങിയോ? ഏതെങ്കിലും സ്റ്റേറ്റ് റിസൽറ്റ് വന്നുവോ? കെന്റക്കി 94% എണ്ണിക്കഴിഞ്ഞു.
ഞാന്‍ ഇവിടെയുണ്ട്. എല്ലാം തീര്‍ന്നിട്ടേ പോകുന്നുള്ളൂ.
http://aaltharablogs.blogspot.com/2008/11/blog-post_5368.html
ബറാക്ക് ഹുസൈന് ഒബാമ
പെന്‍സില്‍വേനിയാ ഒബാമായ്ക്ക്!!
270 ഇലക്ട്രല്‍ വോട്ട് വേണ്ടിടത്ത് ഇപ്പോള്‍ ഒബാമ 199 മക്കൈന് 78 .വെസ്റ്റ് വെര്‍ജിനിയ മക്കൈന്
rtsp://cnn-cnnlive-1-primary.wm.llnwd.net/cnn_cnnlive_1_primary/
ഈ URL കോപ്പി ചെയ്ത് Windows Media Player ഓപണ്‍ ചെയ്ത് File എന്ന ഓപ്ഷനില്‍ ചെന്ന് Open URL ക്ലിക് ചെയ്യുക എന്നിട്ട് ഈ URL അവിടെ പേസ്റ്റ് ചെയ്ത് Ok ക്ലിക് ചെയ്യുക. ആപ്പോള്‍ CNN ഫുള്‍ സ്ക്രീനില്‍ കാണാം
Latest: 207-138
വിർജീനിയയിൽ ഇനി എണ്ണാനുള്ളത് ഏകദേശം 4,00,000 വോട്ടുകൾ.
ഇപ്പോൾ 48000 ലീഡുണ്ട്.
ഏകദേശം ജയിക്കുമെന്നു കരുതിക്കൂടെ?
Post a Comment