അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇത് 2 വര്‍ഷം കൂടുമ്പോഴാണ് നടക്കുക. എല്ലാ വട്ടവും ജനപ്രതിനിധിസഭയിലും സെനറ്റിലും ഒഴിവാകുന്ന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും; 4 വര്‍ഷത്തിലൊരിക്കല്‍ പ്രസിഡന്റ് സ്ഥാനത്തേക്കും. ജനപ്രതിനിധിസഭയിലെ അംഗങ്ങളുടെ കാലാവധി 2 വര്‍ഷവും സെനറ്റര്‍മാരുടെ കാലാവധി 6 വര്‍ഷവുമാണ്. പൊതുതിരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാനം മുതല്‍ സ്കൂള്‍ ബോര്‍ഡ് വരെയുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകളും നടത്തും.
പ്രസിഡന്റ് ആരെന്ന് വ്യക്തമായി അറിയുന്നതുവരെ ഞാന്‍ ലൈവായി ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. 8am EST മുതല്‍ പിറ്റേന്ന് 3am EST വരെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 6.30 മുതല്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1.30 വരെ).
താല്പര്യമുള്ളവര്‍ ഈ പോസ്റ്റിന്റെ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വയ്ക്കുക. ഇ-മെയിലില്‍ അപ്‌ഡേറ്റികള്‍ കിട്ടണമെങ്കില്‍ ഒരു കമന്റിട്ട് Follow-up comments ഇ-മെയിലില്‍ കിട്ടാനുള്ള ഓപ്ഷന്‍ ഉപയോഗിക്കുക.
പ്രധാനപ്പെട്ട യുദ്ധക്കളസംസ്ഥാനങ്ങളിലെ പോളിംഗ് തീരുന്ന സമയങ്ങള്‍ താഴെ; പോളിംഗ് തീര്‍ന്നാല്‍ ഉടനെ നെറ്റ്‌വര്‍ക്കുകള്‍ അവരുടെ നിഗമനങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങും:
7pm EST - ഇന്‍ഡ്യാന, ജോര്‍ജിയ, വിര്‍ജീനിയ
7:30pm EST - ഒഹായോ, നോര്‍ത്ത് കാരളൈന
8pm EST - പെന്‍സില്‍വേനിയ, ഫ്ലോറിഡ, മിസ്സോ(റ/റി), ന്യൂ ഹാംമ്പ്‌ഷയര്‍
9pm EST - ന്യൂ മെക്സിക്കോ, കൊളറാഡോ, അരിസോണ, നോര്‍ത്ത് ഡെക്കോട്ട
10pm EST - നെവാഡ, മൊണ്ടാന, അയോവ
2004-ല്‍ ജോണ്‍ കെറി ജയിച്ച എല്ലാ സംസ്ഥാനങ്ങളും ഒബാമ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. അതിന്നോടൊപ്പം 2004-ല്‍ ബുഷ് ജയിച്ച നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങള്‍ ഒബാമ പിടിച്ചെടുക്കുമെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലുള്ള വിജയം ഒബാമയ്ക്ക് 349 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കൊടുക്കും; ജയിക്കാന്‍ ആകെയുള്ള 538 വോട്ടുകളില്‍ 270 എണ്ണം പിടിച്ചാല്‍ മതി. ഇന്‍ഡ്യാന, നോര്‍ത്ത് കാരളൈന, അരിസോണ, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, ജോര്‍ജിയ എന്നിവിടങ്ങളിലും ഒബാമ മത്സരം കടുപ്പമാക്കിയിട്ടുണ്ടെങ്കിലും അവിടെയൊക്കെ മക്കെയിന്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത.
നിങ്ങളുടെ നിഗമനങ്ങള്‍ എന്താണ്?
Subscribe to:
Post Comments (Atom)
272 comments:
«Oldest ‹Older 201 – 272 of 272ഇപ്പോഴത്തെ സ്ഥിതി വച്ച് ഒബാമ 353, മക്കൈൻ 185 എന്നാണ് എന്റെ പ്രഡിക്ഷൻ. വെർജീനിയ ഒബാമയ്ക്ക് കൊടുത്തു; ഇൻഡ്യാനയും മിസ്സോറിയും മക്കൈനും.
അരിസോണയിൽ അട്ടിമറി നടക്കുന്നു. 2% മാത്രമേ എണ്ണിയിട്ടുള്ളൂ എന്നാലും ഇപ്പോ സംഭവം ഒബാമയ്ക്കാണ്.
റോബി,
വിര്‍ജീനിയയില്‍ ഒബാമ ജയിക്കുമെന്നാണ് തോന്നുന്നത്. എന്തായാലും ഇനി എത്ര ഭൂരിപക്ഷം കിട്ടുമെന്ന് നോക്കേണ്ട കാര്യമേയുള്ളൂ.
ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും 2 സ്ഥാനാർത്ഥികളും തമ്മിൽ പോപ്പുലർ വോട്ടുകളിൽ വലിയ വ്യത്യാസമൊന്ന്നുമില്ലല്ലൊ?
ഫ്ലോറിഡയിൽ ഇനി എണ്ണാനുള്ളത് 17 ലക്ഷം. ഇപ്പോൾ 1.7 ലക്ഷത്തിന്റെ ലീഡുണ്ട് ഒബാമയ്ക്ക്.
പ്രതീക്ഷയ്ക്കു വകയുണ്ട്.
13 മിനുറ്റിനുള്ളിൽ ബി.ബി.സി. ഈ ഇലക്ഷൻ കോൾ ചെയ്യും. കാത്തിരിക്കൂ.
ഫോക്സ് വെർജീനിയ ഒബാമയ്ക്ക് കൊടുത്തുകഴിഞ്ഞു.
എന്തയാലും സെനറ്റിലും മെജോരിറ്റിയായി.
പക്ഷെ എന്തായാലും ഒബാമയ്ക്ക് വലിയ ഡിസിഷൻ ഒന്നും എടുക്കാൻ പറ്റില്ലായിരിക്കും.
ഹീ വിൽ ബീ കേർഫുൾ. അല്ലെങ്കിൽ ബിൽ ക്ലിന്റണു പറ്റിയ പോലെ പറ്റും. രണ്ട് കൊല്ലം
കഴിയുമ്പൊ സെനറ്റിൽ കയറി റിപ്പബ്ലിക്കൻസ്
ഇരിക്കും. പിന്നെ കയ്യും കാലും കെട്ടിയിട്ട പോലെയാവും.
തൊമ്മന്‍, ഇനി എണ്ണാനുള്ള സ്റ്റേറ്റുകളുടെ സ്ഥിതിയെന്താണ്?
Obama: likely 284. (MSNBC)
great...!
ഒബാമയ്ക്ക് ആശംസകള്‍ കൊടുത്തുകൊണ്ട് ഒരു പോസ്റ്റങ്ങ് കാച്ചി. ഇനി അതെങ്ങാനും അങ്ങേര് കണ്ടാലോ!!! :)
It is 293-141
297 v/s 141!
CNN ഒബാമയെ പ്രസിഡന്റായി പ്രൊജക്ട് ചെയ്തു.
286?
ഒബാമയ്ക്ക് 297. കടയടച്ച് ഉറങ്ങാൻ പോടേ..
MSNBC declared it for OBAMA....!!
Thank you Thomman for staging this exciting moment in history for us!
On behalf of GECT Alumni too!
So... good night friends. The night(mare) is over.
ഒടുവില്‍ ഒബാമ ചരിത്രത്തിലേക്ക് നടന്ന് കയറി..
അഭിവാദ്യങ്ങള്‍.....
അഭിവാദ്യങ്ങള്‍...
ഞാന്‍ 349/189 ആണ് പ്രതീക്ഷിക്കുന്നത്.
ഒബാമ: 324
മക്കയ്ന്‍: 124
അമേരിക്കന്‍ ഇലക്ഷനേക്കാളും വല്യ സംഭവമാക്കി ഈ ലൈവ് ബ്ലോഗിങ്ങിനെ നടത്തിയ തൊമ്മന്‍ മാഷിനും ഇതില്‍ സജീവമായി പങ്കെടുത്ത എല്ലാവര്‍ക്കും പിന്നെ എനിക്കും നന്ദി!
എവിടെയെങ്കിലും official declaration വന്നോ? എത്ര മണിക്ക് official declaration വന്നു തുടങ്ങും? അതോ അങ്ങനെ ഒന്നില്ലേ?
297 + ഫ്ലോറീഡ 27 + നോര്‍ത്ത് കരോളിന 15 +കോളറാഡോ 9 + നെവഡ 5
എന്തോന്ന് ഒഫീഷ്യല്‍ ഡിക്ലറേഷന്‍?
ഇത് ബുഷ് വാങ്ങികൊടുത്ത വിജയമാണ്.
തെറ്റായ ഭരണ പരിഷ്കാരങ്ങളുടെ നയങ്ങളുടെ പ്രതിഫലനം!
ഇതിനാണ് മൃഗീയ ഭൂരിപക്ഷം എന്നൊക്കെ പറയേണ്ടത്.
ഇന്‍ഡിയാന 11!
ലോകചരിത്രത്തിന് സാക്ഷിയാകാന്‍ ഭാഗ്യമുണ്ടായി.
മലയാളത്തിലെ ആദ്യ ലൈവ് ബ്ലോഗിംഗിനും!!
തൊമ്മന്‍ മാഷിനു വലിയ നന്ദി.
മക്കെയ്ന്‍ തോല്‍വി സമ്മതിച്ചു...
The latest projection shows 333-145 :)
മക്കെയ്ന്‍ തോല്‍വി സമ്മതിച്ച് ഫീനിക്സില്‍ പ്രസംഗിക്കുന്നു.
മക്കെയിന് ഇപ്പോള്‍ മത്സരം ഒബാമയ്ക്ക് വിട്ടുകൊടുത്തു.
വിശ്വപ്രഭ,
നിങ്ങള്‍ വിശ്വനാഥന്‍/പ്രഭാറാണി ടീം ആണോ? ബ്ലോഗില്‍ കണ്ടതില്‍ വളരെ സന്തോഷം. ഞാന്‍ നിങ്ങളുടെ ബ്ലോഗ് കണ്ടിട്ടുണ്ട്; പക്ഷേ, നിങ്ങളാണെന്ന് മനസ്സിലായില്ലായിരുന്നു.
മെക്‍കെയിന്‍ പരാജയം സമ്മതിച്ചു..ഒബാമ അമേരിക്കന്‍ പ്രസിഡന്റ്..!
333-155
McCain congratulates Obama! (news on CNN). What more you want? Drink beer, whisky, whatever you want....
enjoy..
t.k, എത്ര മണിയാവുമ്പോൾ final result അറിയാൻ കഴിയും? ഒരു 90+% എണ്ണിക്കഴിഞ്ഞതൊന്നും പിന്നെ അനങ്ങുന്നില്ലല്ലോ?
(നിക്കണോ അതോ ഉറങ്ങണോ എന്നറിയാനാ :) )
ചരിത്രം കുറിച്ച ഈ സംഭവത്തില്‍ നമുക്ക് ആവുന്ന വിധത്തില്‍ പങ്കുകൊണ്ടത് നന്നായെന്നു തോന്നുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി! ഞാന്‍ ഇനിയും 2-3 മണിക്കൂര്‍ കൂടി ഇവിടെ ഉണ്ടാകും. കാലിഫോര്‍ണിയയില്‍ ആയാലുള്ള ഗുണം അതാണ്.
അനംഗാരി,
മിക്കവാറും നമ്മള്‍ കണ്ട ഈ ഫലങ്ങള്‍ ചാനലുകളുടെ പ്രൊജക്ഷന്‍ ആണ്; ഔദ്യോഗികഫലങ്ങള്‍ അല്ല. കൃത്യമായ വോട്ടുകളുടെ കണക്ക് “ന്യൂ യോര്‍ക്ക് ടൈംസി”ന്റെയൊക്കെ സൈറ്റില്‍ നാളെ കാണാം. ഇതുവരെ അറിയാവുന്ന കണക്കു വച്ച് ഒബാമ ദേശീയതലത്തില്‍ 51% വും ഒബാമ 48% വും വോട്ടുകള്‍ പിടിച്ചിട്ടുണ്ട്.
so, Mr. B.H.Obama is the president elect.
How is the official declaration and things? I don't think it will happen today! Since he is not going to take over from Bush tomorrow!
ജയരാജന്‍,
ഔദ്യോഗികഫലങ്ങള്‍ എല്ലായിടത്തുനിന്നും വരാന്‍ സമയം പിടിക്കും. നാളെ കാലത്തും അതു കഴിഞ്ഞും പ്രതീക്ഷിച്ചാല്‍ മതി. ഇനി വെറും സ്ഥിതിവിവരക്കണക്കുകളുടെ പ്രാധാന്യം മാത്രമല്ലേ അവയ്ക്കുള്ളൂ.
It is going to be 368 for Obama most probably!
എന്നാൽ ശരി, നാളെ കാണാം...
ഏതായാലും തൊമ്മാ നമ്മളിതിങ്ങനെ ആഘോഷിച്ചതിനു സാഹചര്യമൊരുക്കിയതിനു നന്ദി.
ഒബാമ ജയിച്ചേ!!!!
ഓഹോ അങ്ങനെയാണോ? എന്നാൽ ഉറങ്ങിക്കളയാം :) അപ്പോ ഗുഡ്നൈറ്റ്; എല്ലാവർക്കും നന്ദി!
ബുഷും അല്‍ഗോറും തമ്മിലുണ്ടായ പോലുള്ള ഒരു വടം വലി ഇനി ഇല്ലല്ലൊ?മക്കയ്ന്‍ തോല്‍വി സമ്മതിച്ച് പ്രസംഗിച്ച് കഴിഞ്ഞു!
അത് കൊണ്ട് ഇനി എല്ലാരും മൂത്രമൊക്കെ ഒഴിച്ച് കിടന്നുറങ്ങാന്‍ നോക്ക് :)
ഏറ്റവും വലിയ വിജയമാണ് ഒഹായൊയില്‍ ഉണ്ടായത്.ഞാനിന്ന് വരെ കണ്ടിട്ടില്ലാത്ത ഉത്സാഹവും ആവേശവുമായിരുന്നു എല്ലായിടത്തും.കറുത്തവരും വെളുത്തവരും ആ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.
ചെയ്തു പോയ തെറ്റിന്റെ ആഘാതം എത്ര വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തെങ്കിലും,ഒരു മാറ്റത്തിനു തുടക്കം കുറിക്കാന്‍ ഒഹായോക്ക് കഴിഞ്ഞു.
അതെ!ഇനി മാറ്റത്തിന്റെ സമയമാണ്.
TIME FOR CHANGE..
CHANGE FOR A BETTER FUTURE OF THE WORLD.
ഒബാമയുടെ വിക്റ്ററി സ്പീച്ച് കാണാന്‍ താല്പര്യമുള്ളവര്‍ ഉറങ്ങല്ലേ. അതിപ്പോള്‍ ഉണ്ടാകും.
റോബി,
വിര്‍ജീനിയയില്‍ ഒബാമ ജയിക്കും.
SUPER SPEACH MAN!SUPER SPEACH!
Yes, it was Super, no doubt!!
Obama,
44th president of the United States!
സെനറ്റും, ഹൌസും ഡെമോകള്‍ തൂത്ത് വാരും :)
ഒബാമയുടെ പ്രസംഗം തകര്‍പ്പന്‍...
ഇന്നത്തെ ഇലക്ഷന്റെ വലിയൊരു ഇര ബ്രാഡ്‌ലി ഇഫക്ടാണ് (കറുത്തവര്‍ക്ക് വോട്ടുചെയ്യുമെന്ന് വെള്ളക്കാര്‍ പോളുകളില്‍ പറഞ്ഞിട്ട് പോളിംഗ് ബൂത്തില്‍ മറിച്ചുകുത്തുക). ചില ഏറ്റക്കുറച്ചിലുകളുമൊക്കെ ഉണ്ടെങ്കിലും പോളുകള്‍ പ്രകാരമാണ് കാര്യങ്ങള്‍ നടന്നത്.
ഞാന്‍ പോളുകളെ ആശ്രയിച്ച് ഒബാമ ജയിക്കുമെന്ന് പറഞ്ഞിരുന്ന നെവാഡ, കൊളറാഡോ, ന്യൂ മെക്സിക്കോ, അയോവ, ഒഹായോ, വിര്‍ജീനിയ, ഫ്ലോറിഡ എന്നിവിടങ്ങളില്‍ അതുണ്ടായി. മിസ്സോറിയില്‍ തെറ്റിയേക്കാം; ആര്‍ക്കും അത് ഇതുവരെ പ്രോജക്ട് ചെയ്തിട്ടില്ല.
മക്കെയിന് കിട്ടുമെന്ന് കരുതിയിരുന്ന ഇന്‍ഡ്യാനയും നോര്‍ത്ത് കാരളൈനയും ആര്‍ക്കും ഇതുവരെ പ്രൊജക്ട് ചെയ്തിട്ടില്ല. ഒബാമക്ക് നേരിയ ലീഡുള്ള മൊണ്ടാനയിലും അവസാനദിവസങ്ങളിലെ ചില പോളുകളില്‍ അദ്ദേഹം മുന്നിലെത്തുന്നതായി കണ്ടിരുന്നു.
ഒബാന്‍ ആണ്ണന്‍ അമെരിക്കയെ മുന്നെറ്റ്‌ത്തിലൊട്ടു നയിക്കട്ടെ !
വോട്ടുകളുടെ കൃത്യമായ കണക്കുകള്‍ “ന്യൂ യോര്‍ക്ക് ടൈംസി”ല്‍ ഉണ്ട്. http://elections.nytimes.com/2008/results/president/map.html.
ഈ കണക്കുകള്‍ വച്ചുനോക്കുകയാണെങ്കില്‍ മസൂറിയിലും നോര്‍ത്ത് കാരളൈനയിലും ഇന്‍ഡ്യാനയിലുമൊക്കെ ഒബാമ ജയിക്കാനാണ് സാധ്യതയെന്നു തോന്നുന്നു. ചിലപ്പോള്‍ മൊണ്ടാനയിലും. കാരണം ഒബാമ മുന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങളിലെ വോട്ടുകള്‍ എണ്ണാനാണ് ബാക്കിയുള്ളത്. അവിടങ്ങളില്‍ എല്ലാം ജയിക്കുകയാണെങ്കില്‍ ഒബാമയ്ക്ക് മൊത്തം 378 ഇലക്ടറല്‍ വോട്ടുകള്‍ കിട്ടും.
Victory speech ....wow... excellent...!!
തൊമ്മാ ഒരു ബിയര്‍????
വ്വേരി ബേഡ് വ്വേരി ബ്ബേഡ്
ഏവര്‍ക്കും അഭിവാദ്യങ്ങള്‍ !!
നല്ല നാളെക്കായി കാത്തിരിക്കാം.
t.k ക്കും നന്ദി രസകരമായ ഈ പോസ്റ്റിന്.
സങ്കുചിതന്‍,
ഇപ്പോള്‍ രണ്ടെണ്ണം ആയിട്ടുണ്ട്. ഞങ്ങള്‍ വേറൊരു ദിവസം കാര്യമായി ആഘോഷിക്കാന്‍ ഇരിക്കുകയാണ്.
മൊണ്ടാനയിലും മസ്സൂറിയിലും മക്കെയിന്‍ വിജയിക്കുമെന്ന് തോന്നുന്നു. ഇന്‍ഡ്യാനയിലും നോര്‍ത്ത് കാരളൈനയിലും ഒബാമയും. മത്സരം വളരെ കടുത്തതായതിനാല്‍ ഒരു ചാനലും വിജയിയെ പ്രൊജക്ട് ചെയ്യുന്നില്ല. മുകളില്‍ പറഞ്ഞതുപോലെ സംഭവിക്കുകയാണെങ്കില്‍ ഒബാമ 364 ഇലക്ടറല്‍ വോട്ടുകള്‍ പിടിക്കും. (എന്റെ നിഗമനം 349 ആയിരുന്നു; നോര്‍ത്ത് കാരളൈനയില്‍ മക്കെയിന്‍ ജയിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.)
ഞാനും ഇന്നത്തേക്ക് നിറുത്തുകയാണ്. നാളെ രാവിലെ ബാക്കി ഫലങ്ങള്‍ കൂടി ചേര്‍ത്ത് ഞാന്‍ ഇത് ഉപസംഹരിക്കാന്‍ നോക്കാം.
ബിൽ ക്ലിന്റണു കിട്ടിയ വോടിങ്ങ് പാറ്റേൺ
ആണിപ്പോഴത്തെ ഇലക്ഷനും. പെണ്ണുങ്ങളുടെ വോട്ട്,
ഹിസ്പാനിക് വോട്ട്, ഏകദേശം 350യോടടുപിച്ച്
ഇലക്റ്റോറൽ വോട്ട്സ്. ക്ലിന്റണു 370-ഓളം
ഉണ്ടായിരുന്നു. 2004-ലെ ഇലകഷൻ വോട്ടർ
ശതമാനമാണിത്തവണയും എന്ന് തോന്നുന്നു, ചെറിയ
ഒരു ഡിഫ്രൻസ് ഉണ്ടെന്നൊഴിച്ചാൽ. അങ്ങിനെയെങ്കിൽ
തീർച്ചയായും സ്ടോക്ക് മാർകെറ്റ് ക്രാഷ് തന്നെയാണ്
ഈ വിജയത്തിനു പുറകിൽ. വേറെ എന്തെങ്കിലും
ട്രെന്റുകൾ ഉള്ളതായി കാണുന്നില്ല. സൊ, ദ റിയൽ
കളർ ഈസ് ഗ്രീൻ, നോട്ട് ബ്ലാക്ക് ഓർ വൈറ്റ്.
People do vote with their wallets.
എന്തായാലും ജോർജ് ബുഷാണ് മെക്കയിനെ
ഇത്തവണയും തോല്‍പ്പിച്ചത്, ബുഷിനു നന്ദി
പറയാം.
AP reports on suggest that the % turn-out is about 64.1 %,which is just higher than the 1908 elections.
read "lower than"
Clinton won the 1992 presidential election with 43.0% of the vote and 1996 with 49.2%.
And Obama's already projected to get 52+%.
check this site out which has all the data of the
previous elections. as of now 2008 popular votes looks more like 2004.
One thing Obama said in his speech yesterday was striking. I do hear the people who didnt vote for me.
That was a nice touch.
Here is BBC's voting pattern breakup.
I dont see any major shifts or trends towards blue. Is there?
Obamas making every vote count was important looking at the razor thin margins.
As far as "shift to blue" is concerned, the Congressional elections speak better than the Presidential election, I guess.
But isn't there a trend to the Obama-brand of "new hope" and "change" ?
Huge support from Young voters(18-29), First time voters and Non whites (not mutually exclusive) seems to suggest that; especially with this kind of historic voter-turnout.
Actually young voters, new voters all are traditional democratic turfs. Democrats always have a hard time pulling these people come out to the voting booths from their slumber. If any other democrat would have stood for election, I think the pattern would have been the same. This is what I meant by trend. Only thing we got them to vote this time.
Here you see women voters, non-white (Bill clinton won two elections with them) voting same. One thing noticeable is Obama shifted the Hispanic voters towards blue again who voted for Bush. With Bush, Republicans were making headway with them with even though they are traditional blue voters. (I expected a racial issue with Hispanic voters, but that fear was unnecessary)
Say compare this with Reagan era where you really saw a shift.
hi
i don't see the point in saying any Democrat candidate might have won! The point is Obama was never a sure shot one year(or when he announced that he is running for president)! But he fought and won a battle. Don't make it just one Democrat victory, he fought and won!
Sure I very much agree. The chance for an African American was nil unitl this. Obama proved
otherwise. As he said, he was a nobody even in his primary. First time a non-white is holding the most powerful job and it sure was a long shot.
When I said, any Democrat, it only means, the voting pattern.
thanks. What i simply meant is, he not "any democrat". Hope we both got each other! Democrats might haven't proved anything, but Mr. Obama proved something. Or I should say, American voters proved something!
വര്‍ണവിവേചനത്തിന്റെ ഒരു വലിയ കടമ്പ ഒബാമയ്ക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. ഒരു സാധാരണ കറമ്പന്‍ രാഷ്ട്രീയക്കാരന് ദേശീയതലത്തില്‍ അത്തരമൊരു കാര്യം നേടുക ഏതാണ്ട് അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന ഒരു സാഹചര്യത്തില്‍ നിന്നാണ് ഒബാമ തുടങ്ങിയത്. വാള്‍സ്ട്രീറ്റ് പ്രശ്നങ്ങള്‍, സാറാ പേലിന്‍, ബുഷിന്റെ ദുഷ്‌ഭരണം, മക്കെയിന്റെ പ്രായം, പണക്കൊഴുപ്പ് ഒക്കെ അദ്ദേഹത്തെ സഹായിച്ചു എന്നത് ശരി തന്നെ; പക്ഷേ, അദ്ദേഹം മറികടന്ന രാഷ്ട്രീയ/സാമൂഹിക വെല്ലുവിളികള്‍ അവയേക്കാളൊക്കെ വലുതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
തെക്കന്‍ സംസ്ഥാനങ്ങളില്‍ കെറിയെക്കാള്‍ കുറവ് വോട്ടേ ഒബാമയ്ക്ക് കിട്ടിയിട്ടുള്ളൂ. അതായത് ഡമോക്രാറ്റുകള്‍ തന്നെ അദ്ദേഹത്തിന് വോട്ടുചെയ്തിട്ടില്ല എന്നര്‍ത്ഥം. വര്‍ണവിവേചനം അമേരിക്കയില്‍ നിന്ന് പോയി എന്ന് മോഹിക്കുന്നവര്‍ക്ക് നിരാശാജനകമാണ് ആ വിവരം. പക്ഷേ, അത്തരക്കാരെ ഒഴിവാക്കി വിജയകരമായ ഒരു സഖ്യം അമേരിക്കയില്‍ ഉണ്ടാക്കിയത് ഒബാമയുടെ ജീനിയസ് തന്നെയാണ് എന്നു തോന്നുന്നു.
50%ല്‍ ഏറെ വോട്ടുകള്‍ പിടിച്ചതും ഒരു മികച്ച നേട്ടമാണല്ലോ.
Actually that's not entirely true. Since Democrats lost two elections they came close, this time around
the democratic party did some real grass root work with the voter
registration (usually republicans are the ones who are religious about voter registration). So the
party was making sure it wont lose another one at the hands of voter turnout. This tremendous grass root work was already in place even
before they came up with a nominee.
If they couldn't win this election, the Democratic Party would really have had to put up a For Sale sign. So they worked! (finally). Anywhere it is the same I guess. The party that works in grassroot level tends to win.
grass-root voter registration ഒബാമയെ സഹായിച്ചു എന്നത് വളരെ ശരിയാണ്. പക്ഷേ, പാര്‍ട്ടി അംഗങ്ങള്‍ മാത്രമല്ല ധാരാളം ഒബാമ വാളണ്ടിയര്‍മാരും അതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. സാധാരണ തല്ലിപ്പിരിയാറുള്ള ഡമോക്രാറ്റുകളുടെ ക്യാംമ്പയിന്‍ സംഘാടനവും ഇത്തവണ കുറ്റമറ്റതായിരുന്നു. മൊത്തത്തില്‍ ഒബാമയുടെ സംഘടനാപാടവം വളരെ പ്രത്യക്ഷമായിരുന്നു പ്രൈമറി തിരഞ്ഞെടുപ്പ് മുതല്‍ പ്രചരണത്തില്‍ ഉടനീളം.
ആ പാടവം രാജ്യം ഭരിക്കുന്നതിലും അദ്ദേഹം കാണിക്കുമെന്ന് ആശിക്കുന്നു.
സ്ഥിതിവിവരകണക്കില്‍ താല്പര്യമുള്ളവര്‍ക്ക് മാത്രം:
മൊണ്ടാനയില്‍ മക്കെയിനും ഇന്‍ഡ്യാനയില്‍ ഒബാമയും ജയിച്ചെങ്കിലും ഇനിയും മിസ്സോറിയിലെയും നോര്‍ത്ത് കാരളൈനയിലെയും ഫലങ്ങള്‍ക്ക് തീരുമാനമായിട്ടില്ല. ഇപ്പോള്‍ ഒബാമയ്ക്ക് 349-ഉം മക്കെയിന് 162-ഉം ഇലക്ടറല്‍ വോട്ടുകള്‍ ഉണ്ട്. 27 എണ്ണം തീരുമാനമാകാനുണ്ട്; വോട്ട് വീതിക്കുന്ന നെബ്രാസ്ക്കയിലെ ഒരു ജില്ലയിലെ വോട്ടടക്കം.
മസൂറിയില്‍ മക്കെയിന്‍ 4800 വോട്ടുകള്‍ക്കാണ് മുമ്പില്‍. മിക്കവാറും അദ്ദേഹം അവിടെ കടന്നുകൂടുമെന്ന് കരുതപ്പെടുന്നു. അങ്ങനെയുണ്ടായാല്‍ മസൂറിക്ക് സാധാരണ ജയിക്കുന്നയാളുടെ കൂടെ നില്‍ക്കാറുള്ള സംസ്ഥാനം എന്ന പദവി അതോടെ നഷ്ടപ്പെടും.
നോര്‍ത്ത് കാരളൈനയില്‍ 11000 വോട്ടുകള്‍ക്കാണ് ഒബാമ മുന്നില്‍. അദ്ദേഹം അവിടെ വിജയിക്കുമെന്ന് കരുതപ്പെടുന്നു. 1976-ന് ശേഷം ആദ്യമായിട്ടായിരിക്കും ഒരു ഡമോക്രാറ്റ് ഇവിടെ ജയിക്കുക.
ഇനി ഏകദേശം 10000 വോട്ടുകള്‍ എണ്ണാനുള്ള നെബ്രാസ്ക്കയിലെ 2nd Congressional District-ല്‍ മക്കെയിന് 569 വോട്ടുകളുടെ ലീഡ് ഇപ്പോള്‍ ഉണ്ട്. ഈ സംസ്ഥാനത്തെ ബാക്കി എല്ലാ ഇലക്ടറല്‍ വോട്ടുകളും മക്കെയിനാണ് കിട്ടിയത്. ഇതുപോലെ ഇലക്ടറല്‍ വോട്ട് പങ്കിടുന്ന സംസ്ഥാനം ന്യൂ ഇംഗ്ലണ്ടിലെ മെയ്‌ന്‍ ആണ്.
മസൂറിയിലെ ഫലം അവസാനം പ്രഖ്യാപിച്ചു: 5868 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മക്കെയിന്‍ ജയിച്ചു. എപ്പോഴും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സംസ്ഥാനം എന്ന പദവി മസൂറിക്ക് നഷ്ടപ്പെടുകയും ചെയ്തു. ഇവിടെ ഒബാമ ജയിക്കുമെന്നായിരുന്നു എന്റെ നിഗമനം.
നോര്‍ത്ത് കാരളൈനയില്‍ ഇനിയും വോട്ടെണ്ണി കഴിഞ്ഞിട്ടില്ല. എന്നാലും മറികടക്കാനാവാത്ത ലീഡ് ഒബാമയ്ക്ക് ഉള്ളതുകൊണ്ട് അദ്ദേഹമായിരിക്കും അവിടത്തെ ജേതാവ്. ഇവിടെ മക്കെയിന്‍ ജയിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.
ഒമഹയിലെ ഒരു ഇലക്ടറല്‍ വോട്ട് ഒബാമയ്ക്കു തന്നെ കിട്ടുമെന്നാണ് ഇപ്പോഴത്തെ സൂചന.
അങ്ങനെ ഒബാമയ്ക്ക് 365 (എന്റെ നിഗമനം 349 ആയിരുന്നു); മക്കെയിന് 173 എന്നായിരിക്കും ഇലക്ടറല്‍ കോളജ് വോട്ടിന്റെ അവസാനനില ഇന്ന് കരുതാം. ഇതില്‍ എന്തെങ്കിലും വ്യത്യാസം വന്നാലേ ഇനി ഇവിടെ അപ്‌ഡേറ്റ് ഉണ്ടാകൂ.
Post a Comment