Sunday, February 24, 2008

പ്രിയ ഇന്ത്യന്‍ അമേരിക്കക്കാ(രാ/രീ) | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഒബാമ തരംഗം അദ്ദേഹം ചെല്ലുന്നിടത്തെല്ലാം അലയടിക്കുന്നുണ്ടെങ്കിലും പൊതുവേ ഇവിടത്തെ ഏഷ്യക്കാരും ലറ്റീനോകളും ആ മുന്നേറ്റത്തില്‍ ചേരാതെ, സൈഡില്‍ നിന്ന് ഹിലരിക്ക് ശക്തമായ പിന്തുണ കൊടുക്കുന്നത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു കാരണം വര്‍ണവിവേചനമാണ്. ‘കല്ലൂസി’നെ (കറുത്തവര്‍ക്കുള്ള ഹിന്ദി പദം) അമേരിക്കയിലെ പല ഇന്ത്യക്കാര്‍ക്കും പേടിയും വെറുപ്പുമൊക്കെയാണ്. നമ്മുടെ ആ മനസ്സിലിരിപ്പിനെക്കുറിച്ച് കുറെ കറുത്തവര്‍ക്കും അറിയാം; അതുകൊണ്ട് അവര്‍ നമ്മളെ ‘കോക്കനട്ട്’ എന്ന് വിളിക്കാറുണ്ട്- പുറമേ തവിട്ട്; ഉള്ളില്‍ വെളുപ്പ് :-) രണ്ടാമത്തെ കാരണം ഇവിടത്തെ രാഷ്ട്രീയപ്രക്രിയയില്‍ പങ്കുചേരാന് അവര്‍ മടിക്കുന്നതാണ്. അതുമൂലം വന്നുചേരുന്ന സ്ഥാനാര്‍ഥികളെയും പ്രശ്നങ്ങളെയും കുറിച്ചുള്ള അജ്ഞത തിരഞ്ഞെടുപ്പിനെ popularity contest-ന്റെ നിലയിലെത്തിക്കുന്നു; ബില്ലാരി ബ്രാന്റിന്റെ പ്രസിദ്ധി ഹിലരിക്ക് കൂടുതല്‍ വോട്ടുകള്‍ കിട്ടാന്‍ സഹായകമാവുകയും ചെയ്യുന്നു.

അത്തരമൊരു സ്ഥിതിവിശേഷത്തെ എനിക്കാവുന്ന രീതിയില്‍ ചെറുക്കുവാന്‍ വേണ്ടി ഞാന്‍ ആരംഭിച്ചിരിക്കുന്ന, എളിയ തോതിലുള്ള ഒരു ഇ-മെയില്‍ പ്രചരണത്തിന് ഉപയോഗിച്ച മാറ്ററാണ് താഴെ കൊടുക്കുന്നത്. നിങ്ങള്‍ക്ക് ഇതില്‍ ചേരാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ മാറ്റര്‍ എടുത്ത് നിങ്ങള്‍ക്ക് തോന്നിയ രീതിയില്‍ അത് മാറ്റിയോ, മാറ്റാതെയൊ നിങ്ങളുടെ ഇന്‍ഡോ-അമേരിക്കന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുക.

ഇന്‍ഡോ-അമേരിക്കക്കാര്‍ക്കും ഇന്ത്യക്കും ഒബാമ വിജയിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നതുകൊണ്ടാണ് ഇത്തരമൊരു സംരംഭത്തിന് ഇറങ്ങി തിരിച്ചത്. നിങ്ങള്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അതിവിടെ പ്രകടിപ്പിക്കുക.

---------- Forwarded message ----------
Date: Wed, Feb 20, 2008 at 11:23 PM
Subject: Support Obama's campaign


Fellow Indo-American,

Most of us moved from India to this country of opportunity for better economic prospects. But last 7 years of misrule by George Bush tarnished this country's image abroad and decline of its economic prowess followed. All of us share a special interest in keeping this country's status as an economic and military super power to build a good life for us, our kids and our folks back in India. Look at what a dollar fetches these days for the hard earned money we sent home.

Per the latest polls, Clinton doesn't hold any chance against John McCain, who promised another 100 years of war in Iraq which has been ruining this country. For historic parallel, remember the once mighty U.S.S.R. which was crumbled by its constant bleeding in Afghanistan by Mujahideen, that some of us still remember.

At this point, Obama has a 7 point lead over McCain and that is going to only improve. Therefore, we don't have many choices here for next president- either MaCain or Obama. An Obama win will immediately drain the bad blood that the Bush administration had created around the world.

As natives of the largest democracy in the world, we have the duty to protect the oldest democracy and its values. Without a strong America, the democracies around the world will be under constant threat from forces that preach intolerance and that glorify despotism. We need to act. Obama's campaign is all about grass-root level activism and we are all empowered to play our small roles at this critical and historical juncture in the American history.

The names of Rev.Martin Luther King, Jr. and John F. Kennedy still evoke great respect in India. Especially, the first who was inspired by our liberator and the great pacifist Mahatma Gandhi. There are already comparisons of Obama with those great sons of America. He has the ability to raise above petty politics; inspire a generation; and make this world a better place for you and I to live. His campaign has been transformed to a movement already, and I am one of the recent converts.

Please forward this email with or without change to fellow Indo-Americans or residents, especially those in Texas (main cities Houston,Dallas, Austin and San Antonio), Ohio and Pennsylvania (main city Philadelphia), where Obama needs to win to cement his lead over Hillary Clinton and secure the Democratic nomination; and encourage them to vote for him and to donate to his campaign.

Donate online here: https://donate.barackobama.com/match

22 comments:

വിന്‍സ് said...

ബുള്‍ഷിറ്റ്..... ഐ സപ്പോര്‍ട്ട് ഹിലരി ക്ലിന്റണ്‍.....

ഒബാമ ഇന്‍ഡ്യക്കു വേണ്ടി ഒരു പുല്ലും ചെയ്യാന്‍ പോവുന്നില്ല മാത്രം അല്ല ഹി വില്‍ എന്‍ഡ് ഇന്‍ഡ്യന്‍ ഔട്ട് സോര്‍സിങ്ങ്. ഔട്ട് സോര്‍സിങ്ങിനെ ഇത്ര മാത്രം എതിര്‍ക്കുന്ന ഒരു സ്ഥാനാര്‍ഥി ഉണ്ടെന്നു തോന്നുന്നില്ല. എനിക്കതാണു വിസ്കോന്‍സിന്‍ സ്പീച്ചില്‍ നിന്നും മനസ്സിലായതു.

വിന്‍സ് said...

വിസ്കോന്‍സിന്‍ വിക്ടറി സ്പീച്ചില്‍ ഒബാമ പറഞ്ഞതു ‘അമേരിക്ക മറ്റു രാജ്യങ്ങളുടെ നന്മക്കു വേണ്ടി രണ്ടു ബില്യണ്‍ ഡോളേര്‍സ് ചിലവാക്കുന്നു. ലെറ്റ് അസ് കീപ്പ് ദാറ്റ് ഇന്‍ അമേരിക്ക’ എന്നാണു.

Liju Kuriakose said...

ഞാന്‍ ഇന്ത്യക്കു നല്ലതു വരാ‍ന്‍ അല്ല പക്ഷെ അമേരിക്കക്കും ലോകത്തിന്‍ മൊത്തത്തില്‍ നന്മ വരാനായി ഒബാമയെ തുണക്കുന്നു.

t.k. formerly known as thomman said...

എന്റെ ആശയങ്ങളോട് എല്ലാവരും യോജിക്കുമെന്നു തോന്നുന്നില്ല. ഇന്നലെ aqui-ല്‍ കൂടിയ മാര്‍ഗരീത്ത പാര്‍ട്ടിയില്‍ ഒബാമ പ്രസിഡന്റാവാന്‍ നല്ല സാധ്യതയുണ്ട് എന്നു വാദിക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ എന്റെ പോസ്റ്റുകളില്‍ പണ്ടു പ്രകടിപ്പിച്ച, വെള്ളക്കാര്‍ ഒബാമയ്ക്ക് വോട്ടു ചെയ്യുമോ എന്നുള്ള സന്ദേഹമാണ് മിക്കവര്‍ക്കും.

എന്റെ മെയിലിന് അത്തരത്തിലുള്ള ഒരു മറുപടി Rediff-ല്‍ കോളം എഴുതിയിരുന്ന ബേ ഏരിയ മലയാളി രാജീവ് ശ്രീനിവാസനില്‍ നിന്നും ഉണ്ടായി. താഴെ അതില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:
From Rajeev Srinivasan
date Wed, Feb 20, 2008 at 11:50 PM
subject Re: Support Obama's campaign

i am not a registered democrat or republican, and even if i were, i wouldn't vote for obama. he's all empty rhetoric. what is he actually going to change? nothing, really.

in any case, obama has no chance at all of actually winning: all the bubbas will vote against him. he only looks good against hillary, whom lots of people dislike.


ഇത്തരം നിരീക്ഷണങ്ങള്‍ ശരിയാകാതെ പോകട്ടെ എന്ന് ആശിക്കുന്നു.

Anonymous said...

മകന്‍ ചത്തിട്ടാണെങ്കിലും മരുമോളുകരഞ്ഞാമതി അല്ലെ..തൊ..മ്മാ.
എനിക്കമേരിക്കയുമായി ഒരുബന്ധവുമില്ല അറിവുമില്ല. എന്ന് വെച്ച് അമേരിക്കയെ എതിര്ക്കാനും ഞാനില്ല കാരണം ഇന്ന് ലോകത്ത് കാണുന്ന മിക്ക പുരോഗതിയുടെയും കാരണം അമേരിക്കന്‍ കയ്യണെന്ന് ഞാന്‍ ഉള്ള അറിവ് വെച്ച് കരുതുന്നു. അമേരിക്ക തെറ്റൊനും ചെയ്യുന്നില്ലാന്നല്ല അതിനര്‍ഥം, എന്നാലും ..ഈ കംപ്യ്യൂട്ടറിലെ ചിപ്പുകളും ഇന്റെര്നെറ്റിക്കൂടെ തൊമ്മന്‍ ഈ പ്രചരണം നടത്താനാവുന്നതും എല്ലാം അവരുടെ ഓര്ഗനൈസിങ് കപ്പാസിറ്റി കോണ്ടൂണ്ടാകിയേറ്റുത്ത കാര്യങ്ങളല്ലെ?
വിന്സ് താങ്കള്‍ കാര്യമ്- തുറന്ന് പറഞ്ഞു(അതല്ലെങ്കിലും എപ്പൊഴുമങ്ങനെയാണല്ലൊ) നന്ദി.

Inji Pennu said...

ആ! വിന്‍സ് യൂ സെഡ് ഇറ്റ് റൈറ്റ്. ഒബാമയെ പൊക്കിക്കൊണ്ട് വരുന്നത് വെര്‍തേയാണ്. അത് ഡെമോക്രാറ്റ്സ് ഷൂട്ടിങ്ങ് ഓണ്‍ ദെയര്‍ ഓണ്‍ ഫൂട്ട് ആണ്. ഇത്രയും പൊട്ടത്തരംആരും കാട്ടില്ല. കറമ്പനാണെന്ന് കാരണത്താലണെങ്കില്‍ കൂടി ഹിലാരി ഒബാമയേക്കാളും കറമ്പന്മാര്‍ക്ക് വേണ്ടി ചെയ്യും. മെക്കയിന്റെ മുന്നില്‍ ഒബാമ ഒന്നുമല്ല. അത് റിയലൈസ് ചെയ്യണം ആദ്യം. രാജീവ് പറഞ്ഞത് അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ നിരീക്ഷണമാണ്. ഇതിനു മുന്‍പും ഇതുപോലെയുള്ള നാടകങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൌത്തിലൊന്നും ഒബാമ നിലം തൊടില്ല.

Jay said...

ഒബാമ ഒരു മണ്ടനാ!!! മണ്ടന്‍‌കൊണേപ്പി...ഞാന്‍ കയറിയാല്‍ മലമറിക്കും എന്ന് കേരളത്തില്‍ അച്യുതാനന്ദന്‍ വീമ്പിളക്കിയതു പോലെതന്നെയാണ് ഒബാമയുടേയും നിലപാടുകള്‍....സ്ഥാനാര്‍ഥിയായാലും മച്ചാന്‍ ജയിക്കാന്‍ പോണില്ല. വീണ്ടുമൊരു റിപ്പബ്ലിക്കന്‍ ഭരണം പ്രതീക്ഷിക്കാം....

t.k. formerly known as thomman said...

വിന്‍സ് - ഒബാമ outsourcing-നെ എതിര്‍ക്കുന്നു എന്നുള്ളത് ശരി തന്നെയാണ്. പക്ഷേ, അതേ ശ്വാസത്തില്‍ തന്നെ പോയ ജോലികളൊന്നും തിരിച്ചുവരില്ല എന്നദ്ദേഹം പറയുന്നതു ശ്രദ്ധിച്ചോ? ഹിലരി outsourcing-ന് അനുകൂലമെന്നാണോ പറഞ്ഞു വരുന്നത്? NAFTA-യെ പണ്ട് അനുകൂലിച്ചതിന്റെ പേരില്‍ നിന്ന് തലയൂരാന്‍ അവര്‍ പെടുന്ന കഷ്ടപ്പാടു കാണണമെങ്കില്‍ ഇപ്പോള്‍ CNN കണ്ടാല്‍ മതി. ആ പ്രശ്നങ്ങള്‍ എന്തൊക്കെയായാലും, ഹിലരി മക്കെയിന്‍ എതിരെ ജയിക്കില്ല എന്നുള്ളതാണ് എന്റെയൊരു (എന്റെയെന്ന് പറയുന്നത് ശരിയല്ല; പോളുകള്‍ പ്രകാരം) പ്രധാന പോയന്റ്.

അനോനി - ഒന്നും മനസ്സിലായില്ല. നേരെ കാര്യങ്ങള്‍ എഴുതുകയാണെങ്കില്‍ മറുപടി പറയാന്‍ നോക്കാം.

inji pennu - പറഞ്ഞതെല്ലാം ഞാന്‍ ഈ പോസ്റ്റിന്റെ ആദ്യം നിരീക്ഷിച്ചതുപോലെ നാട്ടുകാരുടെ common wisdom. എന്താണ് യാഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് അറിയണമെങ്കില്‍ വാര്‍ത്തകള്‍ വായിക്കുക. സാമ്പിളായി ഒന്നുരണ്ടെണ്ണം കൊടുക്കുന്നു. New York Times Associated Press

ajesh cherian - മുകളില്‍ കൊടുത്ത മറുപടികള്‍ നോക്കുക. ഒബാമ എല്ലാം നന്നാക്കുമെന്നും ഉറപ്പില്ല; പ്രതീക്ഷകളാണ്. പക്ഷേ, ഒബാമ മണ്ടനാണെന്നുള്ളതിന് ഒരു തെളിവും ഞാന്‍ കണ്ടിട്ടില്ല. 30+ വര്‍ഷങ്ങള്‍ തറ രാഷ്ട്രീയം കളിച്ച് തെളിഞ്ഞ ബില്ലാരിമാരെ പ്രചരണത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം വെള്ളം കുടിപ്പിക്കുന്നത് കണ്ടിട്ട് അദ്ദേഹം മണ്ടനാണെന്ന് എനിക്ക് തോന്നുന്നുമില്ല. നിങ്ങളുടെ പ്രസ്താവനക്ക് താങ്ങായിട്ട് ഒരു ഉദാഹരണം നിരത്താമോ?

Inji Pennu said...

ബ്രാഡ‌ലി എഫക്റ്റ് (Bradley Effect) എന്ന് കേട്ടിട്ടുണ്ടോ തൊമ്മന്‍? അതു ഒന്ന് വായിച്ചോക്കുന്നത് നല്ലതാവും. ഇത് ഇതിനും മുന്‍പും അരങ്ങേറിയിട്ടിള്ളതുകൊണ്ടാണ് ഞാന്‍ പറയുന്നത്. ഒബാമ പ്രസിഡന്റായാല്‍ ഞാന്‍ സന്തോഷിക്കുകയേ ഉള്ളൂ. പക്ഷെ ആവണം. അല്ലാതെ ഇപ്പോഴുള്ള ഇമോഷണ്‍ കൊണ്ട് പ്രസിഡന്റ് ആവാമെന്ന് വ്യാമോഹിക്കരുത്. ഇനിയും ഒരു റിപ്പബ്ലിക്കനെ സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഇത് പറയുന്നത്.

വിന്‍സ് said...

മുകളില്‍ ആരൊ പറഞ്ഞതു പോലെ ഒബാമയെ അച്ചു മാമയോടു ഉപമിക്കാം. ഇപ്പം കിട്ടിയാ ഒണ്ടാക്കി കൈയ്യില്‍ തന്നേക്കം എല്ലാം എന്നും പറഞ്ഞു ഭരണത്തില്‍ കയറിയപ്പം ഇത്രയും വലിയ ഒരു ഇരട്ടത്താപ്പുകാരനെ കേരളം കണ്ടിട്ടില്ല.

ഒബാമ താന്‍ ബ്ലാക്ക് ആണെന്നു പറയാതെ തന്നെ ബ്ലാക്കിന്റെ ഇടയില്‍ റേസ് കാര്‍ഡ് മറ്റുള്ളവരെ കൊണ്ടു എടുത്തു വീശി വോട്ട് പിടിക്കുന്നു. കൂട്ടിനു ഓപ്ര വിന്‍ഫ്രിയേ പോലുള്ള പക്കാ ഫ്രോഡുകളും.

എന്നിട്ടും ബ്ലാക്കുകള്‍ക്കിടയില്‍ ക്ലിന്റണ്‍ ഫാമിലിക്കുള്ള സ്വാധീനം നശിപ്പിക്കാന്‍ കഴിയുന്നില്ല. ഒബാമക്കു വോട്ട് ചെയ്യുന്ന വെള്ളക്കാര്‍ ഞാന്‍ റേസിസ്റ്റ് അല്ലാ എന്നോ മറ്റോ പ്രൂവ് ചെയ്യാന്‍ വേണ്ടി ആണെന്നാണു എനിക്കു തോന്നുന്നത്.

ഒബാമ ഈസ് ഓള്‍ ടോക്ക്. ഹിലരി ഹാസ് ദി എക്സ്പീരിയന്‍സ് ആന്‍ഡ് ദ ക്നോളഡ്ജ്. ഒബാമക്കു സപ്പോര്‍ട്ടുമായി വന്ന ഒരു ടെക്സസ് സെനറ്ററോഡ് ‘ഓറൈലി’ ചോദിച്ചു ഒബാമ സെനറ്റര്‍ ആയി ചെയ്തിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്നു. കുന്തം വിഴുങ്ങി അന്തം വിട്ടു നില്‍ക്കുന്നതു പോലെ ആയിരുന്നു അയ്യാളുടെ മുഖവും ബ ബ്ബ ബ്ബ എന്നുള്ള വര്‍ത്തമാനവും.

ഒബാമ സ്റ്റാന്‍ഡ് നോ ചാന്‍സ് ഇന്‍ഫ്രണ്ട് ഓഫ് മക്കൈയിന്‍. ഈ പ്രാവശ്യവും റിപ്പബ്ലിക്കന്‍ തന്നെ.

വിന്‍സ് said...

30+ വര്‍ഷങ്ങള്‍ തറ രാഷ്ട്രീയം കളിച്ച ബില്ലാരിമാര്‍??? എന്തു തറ രാഷ്ട്രീയം??? ബില്‍ ക്ലിന്റണ്‍ ഭരിച്ച എട്ടു വര്‍ഷം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അമേരിക്കന്‍ എക്കോണമി തകര്‍ന്നു തരിപ്പണം ആയേനെ. ഇപ്പോളും എന്റെ വിശ്വാസം ബില്ലിനു ഒരിക്കല്‍ കൂടി റണ്‍ ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ അദ്ധേഹം ജയിച്ചേനെ എന്നാണു. കാരണം ആരോടു ചോദിച്ചാലും അവര്‍ ഇപ്പോളും പറയുന്നതു ഹാന്‍ഡ്സ് ഡൌണ്‍ ബില്ലിനു വോട്ടു ചെയ്യും എന്നാണു. ഈ പറയുന്നതു യുവതികളും, യുവാക്കളും, പ്രായമായവരും, റിപ്പബ്ലിക്കന്‍സും എല്ലാവരും ആണു. ബില്‍ ഹാസ് എ ചാം ആന്‍ഡ് ഹീ നോ ഹൌ റ്റു യൂസ് പവര്‍, അദ്ധേഹത്തിനു വോട്ട് ചെയ്യത്തില്ല എന്നു പറയുന്ന ഒരാളെ കണ്ടു കിട്ടേണ്ടിയിരിക്കുന്നു എനിക്കു.

t.k. formerly known as thomman said...

inji pennu - Bradley Effect-നെക്കുറിച്ച് ഞാന്‍ വിശദമായി എന്റെ പഴയ ഒരു പോസ്റ്റില്‍ പറയുന്നുണ്ട്. അത് ഇവിടെ വായിക്കാം. അന്നത്തെ എന്റെ അഭിപ്രായം ഇഞ്ചിയുടെ ഇപ്പോഴത്തെ അഭിപ്രായം പോലെയായിരുന്നു എന്നു കാണാം. കാര്യങ്ങള്‍ ആ സാഹചര്യങ്ങളില്‍ നിന്ന് ഒരുപാട് മാറി. എന്റെ അഭിപ്രായങ്ങള്‍ വികാരപരമാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

ബ്രാഡ്‌ലി ഇഫക്ടിന്റെ സാധ്യതകള്‍ ഞാന്‍ മുഴുവന്‍ തള്ളിക്കളയുന്നില്ല.

വിന്‍സ് - തറ രാഷ്ട്രീയം എന്നു പറയുമ്പോള്‍ whitewater, jennifer flowers, monica gate എന്നിവയൊക്കെയാണ് എന്റെ മനസ്സിലേക്ക് പെട്ടന്ന് കടന്നുവരുന്നത്. ഈ പ്രൈമറിയില്‍ ഒബാമയെ ഒതുക്കാന്‍ ബില്ലാരിമാര്‍ എടുക്കുന്ന ചില അടവുകളും അവരുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുന്നു.

കറുത്തവര്‍ ഇപ്പോള്‍ ആരെയാണ് പിന്തുണക്കുന്നതെന്ന് അറിയണമെങ്കില്‍ വാര്‍ത്ത വായിക്കൂ. സൌത്ത് കാരളീനയിലൊക്കെ എന്താണ് നടന്നതെന്ന് പ്രത്യേകിച്ച് നോക്കുക.

ബില്ലിന്റെയും ഗോറിന്റെയും ഭരണം മികച്ചതായിരുന്നതെന്ന് ഞാനും സമ്മതിക്കുന്നു. ബില്‍ പ്രസിഡന്റായി ജയിക്കുകയും ചെയ്യും. പക്ഷേ, ബില്ലാരിമാരുടെ രാഷ്ടീയജീവിതം അദ്യം മുതലേ അപവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

Inji Pennu said...

സൌത് കരോളിനായിലും മറ്റും ജോണ്‍ എഡ്‌വാര്‍ഡ്സിന്റെ പിന്മാറ്റം ഉണ്ടാക്കിയ എഫക്റ്റ് ഒബാമയ്ക്ക് ഗുണം ചെയ്തു എന്ന് വേണം വിശ്വസിക്കാന്‍.

>>കാര്യങ്ങള്‍ ആ സാഹചര്യങ്ങളില്‍ നിന്ന് ഒരുപാട് >>മാറി.
എങ്ങിനെ മാറി? പോളുകള്‍ തന്നെയല്ലേ തൊമ്മന്‍ ഇപ്പോഴും ആശ്രയിക്കുന്നത്. അത് തന്ന്യെയാണല്ലോ ബ്രാഡ്ലി ഇഫക്റ്റും.

ജനുവരിയില്‍ നിന്ന് ഫെബ്രുവരിയില്യേക്ക് മാ‍റിയത് പതിനൊന്ന് തുടര്‍ച്ചയായ വിജയം അല്ലേ? ഇപ്പോഴും അതിനു ബ്രാഡ്‌ലി ഇഫറ്റ്ക് നാഷണല്‍ ഇലക്ഷ്നു ഉണ്ടാവുമോ എന്ന് അറിയാന്‍ കഴിയില്ല. ബ്രാഡ്ലി ഇഫക്റ്റ് ഇല്ലെങ്കില്‍ പോലും ഒബാമ എങ്ങിനെയാണ് മെക്കയിനു എതിരെ മെഷര്‍ അപ്പ് ചെയ്യുന്നത്?

>>ഈ പ്രൈമറിയില്‍ ഒബാമയെ ഒതുക്കാന്‍ >>ബില്ലാരിമാര്‍ എടുക്കുന്ന ചില അടവുകളും >>അവരുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുന്നു

വിഷം എല്ലായിടത്തും ഉണ്ടല്ലോ. ഇത് വായിച്ച് നോക്കൂ.

Why, then, is there so much venom out there?

I won’t try for fake evenhandedness here: most of the venom I see is coming from supporters of Mr. Obama, who want their hero or nobody. I’m not the first to point out that the Obama campaign seems dangerously close to becoming a cult of personality. We’ve already had that from the Bush administration — remember Operation Flight Suit? We really don’t want to go there again.

ഇതാണ് സംഭവിക്കുന്നത്. ഒബാമയെ കള്‍ട്ട് വര്‍ഷിപ്പ്. നിഷ്പക്ഷമായ നിലാപാടാണോ സപ്പോര്‍ട്ടേര്‍സിന്റെ എന്ന് സംശയിക്കുന്നു.

ബില്‍ ക്ലിന്റണിന്റെ അഫയേര്‍സ് എങ്ങിന്യാണ്
ഹിലാരിയുടെ തറ ആയത്? വൈറ്റ് വാട്ടര്‍ എന്നിട്ട് എന്തായി? നല്ല രസം അതൊക്കെ ഇപ്പോഴും കേള്‍ക്കാന്‍.

Inji Pennu said...

തമാശ അതല്ല. ഇത്രയും നാളും ബില്‍ ക്ലിന്റണാ‍ണ് ഫസ്റ്റ് ബ്ലാക്ക് പ്രെസിഡന്റ് എന്ന് പറഞ്ഞ് നടന്നിരുന്ന കറമ്പര്‍ പോലും, ഇപ്പോള്‍ ബില്‍-ഹിലാരി റേസിസ്റ്റുകളായി ഒബാമയ്ക്കെതിരെ നിന്നതില്‍. അത്രയും കള്‍ട്ട് വേണോ?

വിന്‍സ് said...

നല്ല ചര്‍ച്ച.

98% ബ്ലാക്സ് ഉള്ള സ്കൂളില്‍ പഠിച്ചയാളാണു ഞാന്‍. കറമ്പന്മാരില്‍ ആണു അധികവും റേസിസ്റ്റ് (നല്ലവര്‍ എല്ലാത്തിലും ഉണ്ടു ,പക്ഷെ അധികവും എന്തിനും ഞാന്‍ കറംബന്‍ ആയതു കൊണ്ടല്ലെ അങ്ങനെ, ഇങ്ങനെ എന്നൊക്കെ ഉള്ള മനോഭാവം ഉള്ളവര്‍ ആണു). എന്നതാന്നു വച്ചാ കലാഭവന്‍ മണിയുടെ പടം കാണാന്‍ പോവുന്നതു ഭുരിഭാഗവും ഏതു കൂട്ടരാ എന്നു ചോദിച്ചതു പോലെ (എന്നെ ആളുകള്‍ ഓടിച്ചിട്ടു തെറി വിളിക്കും ഇതു എഴുതിയതിന്റെ പേരില്‍), അതു പോലെ തന്നെ ഒരു കറമ്പന്‍ മത്സരിക്കുന്നതു കൊണ്ട് സകല കറമ്പരും (എല്ലാവരും അല്ല) പുള്ളിയെ കിട്ടിയ അവസരത്തില്‍ പിന്താങ്ങുന്നു എന്നു മാത്രം.

തൊമ്മന്‍ ചേട്ടാ.... ക്ലിന്റന്റെ തറ രാഷ്ട്രീയത്തിനുദാഹരണം വൈറ്റ് വാട്ടറും, മോണിക്കാ ലിവെന്‍സ്കിയും..... താങ്കള്‍ മാത്രമ ആണു ബ്ലോഗില്‍ അമേരിക്കന്‍ രാഷ്ട്രീയത്തേ കുറിച്ചു ചര്‍ച്ച ചെയ്യുന്നുള്ളു, കമന്റുകള്‍ കിട്ടുന്നില്ലേലും ചേട്ടന്റെ ബ്ലോഗ് സ്ഥിരം വായിക്കുകയും മറ്റുള്ളവരോട് വായിക്കാനും പറയാറുള്ള ഒരാള്‍ ആണു ഞാന്‍. ഇതൊക്കെ എഴുതീയും പറഞ്ഞും തൊമ്മന്‍ ചേട്ടന്‍ വില കളയരുതു.

റേസ് കാര്‍ഡിറക്കി കളിക്കുന്നതു ഒബാമയും, അദ്ധേഹത്തിന്റ്റെ കൂടെ നില്‍ക്കുന്നവറും ആണു. എഗനിസ്റ്റ് വൈറ്റ് വേള്‍ഡ് എന്ന ഒരു മോട്ടൊ ആണു ഒബാമ സപ്പോര്‍ട്ടേര്‍സിന്റേതു.

മാത്രം അല്ല പ്രസംഗിക്കാന്‍ (കേട്ടാ പണ്ടാരം ഒരു വോട്ട് കൊടുക്കാന്‍ തോന്നും) അല്ലാതെ ഇയ്യാള്‍ എന്നാ ഉലുവയാ ചെയ്തിട്ടുള്ളതു?? എന്നാത്തിനാ ഇയ്യാല്‍ സെനറ്റര്‍ ആയപ്പം തന്നെ യാതൊന്നും ചെയ്യാതെ പ്രസംഗത്തിന്റെ ബലത്തില്‍ ഇപ്പോള്‍ ഇതിനു ഇറങ്ങിയതു?? ഈ പ്രാവശ്യം ഹിലരിക്കു റണ്‍ ചെയ്യാന്‍ ഉള്ള അവസരം ഉണ്ടാക്കി ഹിസ്റ്ററി ക്രിയേറ്റ് ചെയ്തു അടുത്ത പ്രാവശ്യം മറ്റൊരു ചരിത്രം സ്രീഷ്ട്ടിക്കാമായിരുന്നല്ലൊ ഇങ്ങേര്‍ക്കു??

ഐ ഫീല്‍ ഗില്‍റ്റി എബൌട്ട് നോട്ട് ജോയിനിങ്ങ് ഹിലരി കാമ്പെയിന്‍.

വിന്‍സ് said...

പിന്നെ എനിക്കു ഇച്ചിരി ലോയല്‍റ്റി കൂടുതല്‍ ഉള്ള കുഴപ്പം കൂടി ഉണ്ട്.... ബില്‍ ക്ലിന്റനോടു എനിക്കു വല്ലാത്ത ഇഷ്ടം ആണു അതു കൊണ്ട് അതിലപ്പം കോര്‍ട്ടസി ആയി ഹിലരിക്കും :) മാത്രം അല്ല ഹിലരി പ്രസിഡന്റ് ആയാല്‍ ദാറ്റ് വില്‍ ബി എ ഗ്രേറ്റ് തിങ്ങ് ഫോര്‍ വുമണ്‍ ഓള്‍ ഓവര്‍ ദ വേള്‍ഡ്.

t.k. formerly known as thomman said...

Inji Pennu,
>>കാര്യങ്ങള്‍ ആ സാഹചര്യങ്ങളില്‍ നിന്ന് ഒരുപാട് മാറി.
>എങ്ങിനെ മാറി? പോളുകള്‍ തന്നെയല്ലേ തൊമ്മന്‍ ഇപ്പോഴും ആശ്രയിക്കുന്നത്. അത് തന്ന്യെയാണല്ലോ ബ്രാഡ്ലി ഇഫക്റ്റും.
മറുപടി> പോളുകളെ ആശ്രയിച്ചല്ല ഞാനിത് പറയുന്നത്. പിന്നീട് നടന്ന ഇല്ലിനോയി,സൌത്ത് കാരളീന, വിസ്ക്കോന്‍സിന്‍ എന്നിവിടങ്ങളില്‍ വെള്ളക്കാര്‍ വോട്ടു ചെയ്ത രീതി കണ്ടാണ് പറയുന്നത്.

>ബ്രാഡ്ലി ഇഫക്റ്റ് ഇല്ലെങ്കില്‍ പോലും ഒബാമ എങ്ങിനെയാണ് മെക്കയിനു എതിരെ മെഷര്‍ അപ്പ് ചെയ്യുന്നത്?
മറുപടി> ബുഷ് തുടങ്ങിയിട്ട ഇറാക്ക് യുദ്ധം തുടരുമെന്ന് മക്കെയിന്‍ പ്രഖ്യാപിച്ചത്; പ്രായാധിക്യം; ഒരു വനിതാ ലോബിയിസ്റ്റുമായി അദ്ദേഹത്തിന് അവിഹിതബന്ധമുണ്ടെന്ന ആരോപണം; ക്രിസ്ത്യന്‍ യാഥാസ്ഥികര്‍ക്ക് അദ്ദേഹത്തോടുള്ള ഇഷ്ടമില്ലായ്മ; വാഷിംഗ്ടണിലെ അമിതമായ പ്രവര്‍ത്തിപരിചയം... ഇവയൊക്കെ മക്കെയിന് വിനയാകും തിരഞ്ഞെടുപ്പില്‍. തിരിച്ച് മക്കെയിന് എടുത്തുകാട്ടാന്‍ ഒബാമയുടെ പൊതുവെയുള്ള ഭരണപരിചയക്കുറവ് മാത്രം. അദ്ദേഹം യുദ്ധവീരനൊക്കെ ആയിരിക്കാം; പക്ഷേ, ജനങ്ങള്‍ അതൊന്നും ശ്രദ്ധിക്കില്ല എന്ന് 2004-ലെ ജോണ്‍ കെറിയുടെ പരാജയത്തോടെ നാം മനസ്സിലാക്കിയതല്ലേ.

>ബില്‍ ക്ലിന്റണിന്റെ അഫയേര്‍സ് എങ്ങിന്യാണ് ഹിലാരിയുടെ തറ ആയത്? വൈറ്റ് വാട്ടര്‍ എന്നിട്ട് എന്തായി?
മറുപടി> ബില്ലാരിമാര്‍ ജീവിതപങ്കാളികളെക്കാള്‍ രാഷ്ട്രീയപങ്കാളികള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. അല്ലെങ്കില്‍ മോനിക്ക അപവാദവുമായി ബന്ധപ്പെട്ട്, അമേരിക്കന്‍ നാട്ടുനടപ്പനുസരിച്ച്, ഹിലരി ബന്ധം പിരിയേണ്ടതായിരുന്നു. (ദയവായി ചെത്സിയെ ഓര്‍ത്താവാം അവര്‍ അങ്ങനെ ചെയ്തതെന്ന വാദവുമായി വരല്ലേ.) മോനിക്ക അപവാദം പൊന്തിവന്നപ്പോള്‍ right wing conspiracy എന്ന് പറഞ്ഞ് ഹിലരിയല്ലേ ക്ലിന്റനെ രക്ഷിക്കാന്‍ മുമ്പിലിറങ്ങയത്. കാരണം, ക്ലിന്റന്‍ ബ്രാന്റിന്റെ പ്രതിച്ഛായ കളയാതെ സൂക്ഷിക്കേണ്ടത് അവരുടെ ഭാവിക്കുകൂടി അത്യാവശ്യമായിരുന്നു.

ഇതെല്ലാം ചോദിച്ചതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ. എനിക്ക് ക്ലിന്റന്മാരോട് യാതൊരു എതിര്‍പ്പുമില്ല. പ്രധാനമായി 2 കാര്യങ്ങള്‍കൊണ്ടാണ് ഹിലരിക്ക് ഡമോക്രാറ്റ് പാര്‍ട്ടിയുടെ നോമിനേഷന്‍ കിട്ടരുതെന്ന് ഞാന്‍ പറയുന്നത്: 1) അവര്‍ മക്കെയിനോട് തോല്‍ക്കും; അടുത്ത 4 വര്‍ഷങ്ങള്‍ കൂടി ഒരു റിപ്പബ്ലിക്കന്‍ പ്രസിഡന്റ്, അതും യുദ്ധം 100 കൊല്ലത്തേക്ക് ദീര്‍ഘിപ്പിക്കും എന്ന് പ്രഖ്യാപിച്ച ഒരാള്‍, ഉണ്ടാകുന്നത് അമേരിക്കക്ക് വിനാശകരമായിരിക്കും. 2) ഇനി ഹിലരി പ്രസിഡന്റ് ആവുകയാണെങ്കില്‍ തന്നെ അത് വലിയ ധ്രുവീകരണത്തിന് വഴിവയ്ക്കും; റിപ്പബ്ലിക്കന്മാര്‍ ഓരോ കാരണം പറഞ്ഞ് അവരെ ഭരിക്കാന്‍ അനുവദിക്കുകയില്ല, അത്രയധികം ബാഗേജ് അവര്‍ കഴിഞ്ഞ 35 കൊല്ലമായി ഉണ്ടാക്കിവച്ചിട്ടുണ്ട്; അമേരിക്കക്ക് വേണ്ടത് ഒബാമ പറയുന്നതുപോലെ പഴയ കാര്യങ്ങളും രീതികളും വിട്ട് ഒരു പുതിയ വഴിത്താരയാണ്.

വിന്‍സ്,
> അതു പോലെ തന്നെ ഒരു കറമ്പന്‍ മത്സരിക്കുന്നതു കൊണ്ട് സകല കറമ്പരും (എല്ലാവരും അല്ല) പുള്ളിയെ കിട്ടിയ അവസരത്തില്‍ പിന്താങ്ങുന്നു എന്നു മാത്രം.
മറുപടി> ഈ നിരീക്ഷണം ശരിതന്നെയാണ്. കുറെ നാള്‍ ഹിലരിയുടെ ക്യാമ്പില്‍ ഭൂരിപക്ഷം പേര്‍ നിന്നെങ്കിലും ഒബാമ ജയിക്കുമെന്ന് തോന്നിയപ്പോള്‍ കറുത്തവര്‍ ഏതാണ്ട് മൊത്തം ഇപ്പോള്‍ ഒബാമയെ ആണ് പിന്തുണക്കുന്നത്. പക്ഷേ, വെള്ളക്കാ‍രും ഒബാമയെ പിന്തുണച്ചു തുടങ്ങി എന്ന കാര്യം നാം മറക്കരുത്.

> റേസ് കാര്‍ഡിറക്കി കളിക്കുന്നതു ഒബാമയും, അദ്ധേഹത്തിന്റ്റെ കൂടെ നില്‍ക്കുന്നവറും ആണു. എഗനിസ്റ്റ് വൈറ്റ് വേള്‍ഡ് എന്ന ഒരു മോട്ടൊ ആണു ഒബാമ സപ്പോര്‍ട്ടേര്‍സിന്റേതു.
മറുപടി> ഈ പറയുന്നത് ശരിയല്ല. 1984-ലെയും 88-ലെയും ഡമോക്രാറ്റ് പ്രൈമറികളില്‍ കുറെ വിജയങ്ങള്‍ നേടിയ ജെസി ജാക്സന്‍ വര്‍ഗീയകാര്‍ഡാണ് കളിച്ചതെന്ന് വായിച്ചിട്ടുണ്ട്. (ബില്‍ ക്ലിന്റന്‍ ഒബാമയെ ജെസി ജാക്സ്നോട് ഉപമിച്ച് അദ്ദേഹത്തിന്റെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കാന്‍ നടത്തിയ ശ്രമങ്ങളും അത് തിരിച്ചടി ആയതും ക്ലിന്റനെ അതോടെ കൂട്ടിലടച്ചതും ഒക്കെ ചരിത്രമായിക്കഴിഞ്ഞു. ഞാന്‍ അതിലേക്കൊന്നും പോകുന്നില്ല- വലിയ പോസ്റ്റു തന്നെ ഇടേണ്ടി വരും.)

>ഈ പ്രാവശ്യം ഹിലരിക്കു റണ്‍ ചെയ്യാന്‍ ഉള്ള അവസരം ഉണ്ടാക്കി ഹിസ്റ്ററി ക്രിയേറ്റ് ചെയ്തു അടുത്ത പ്രാവശ്യം മറ്റൊരു ചരിത്രം സ്രീഷ്ട്ടിക്കാമായിരുന്നല്ലൊ ഇങ്ങേര്‍ക്കു??
മറുപടി> ഹിലരി പ്രസിഡന്റ് ആകില്ല എന്നതില്‍ എനിക്കും ചെറിയ സങ്കടമുണ്ട്. പക്ഷേ, ഒബാമയെപ്പോലെ നോമിനേഷന്‍ പിടിക്കാനെങ്കിലും കരുത്തനായ ഒരു കറുമ്പന്‍ ഇനി വരാന്‍, ഹിലരിയെപ്പോലെ മറ്റൊരു വനിത വരാനുള്ളതിനെക്കാള്‍ സാധ്യത കുറവാണ്. അതുകൊണ്ട് ഒബാമ ആദ്യം ചരിത്രം സൃഷ്ടിക്കട്ടെ :) ഈ സങ്കടം ഡമോക്രാറ്റുകള്‍ പൊതുവെ പങ്കുവയ്ക്കുന്നതാണെന്നു തോന്നുന്നു.

Inji Pennu said...

തൊമ്മന്‍
ബാക്കിയൊക്കെ സഹിക്കാം, ഇതല്പം കടന്നു പോയി
“അമേരിക്കന്‍ നാട്ടുനടപ്പനുസരിച്ച്, ഹിലരി ബന്ധം പിരിയേണ്ടതായിരുന്നു.” - ഇതൊരു മാതിരി ടാബ്ലോയിഡ് എഴുത്തുകാര്‍ പടച്ചുവിടുന്ന സ്പെക്കുലേഷനാണല്ലോ? ന്യൂറ്റ് ഗിംഗറിച്ചിന്റെ ഭാര്യ എന്നിട്ട് ഡിവോര്‍സ് ആയോ? ബില്‍ ക്ലിന്റണ്‍ അപവാദത്തിനു ശേഷം എത്രയോ സെനറ്റര്‍മാരെ, എന്തിനു ജെസ്സി ജാക്സണെ വരെ ഇതേ കാര്യത്തിനു പൊക്കി. എന്നിട്ട് അവരൊക്കെ ഇപ്പൊ ഡിവോര്‍സിയാണോ? കഷ്ടം! right wing conspiracy - ഇങ്ങിനെ ഒന്നില്ലായിരുന്നോ? കെന‌ത് സ്റ്റാര്‍ വൈറ്റ് വാട്ടര്‍ അന്വേഷിക്കാന്‍ അത്രയും പൈസ മുടക്കിയിട്ട് പിന്നെ എന്തായിരുന്നു സംഭവം? ഇനിയിപ്പൊ റൈറ്റ് വിംഗ് കോണ്‍‌സ്പിറസിയേ ഇല്ലാ എന്ന് പറഞ്ഞ് കളയുമോ തൊമ്മന്‍?

ജോണ്‍ കെറിയുടെ പരാജയം. ഇതുവരെ അമേരിക്ക ഒരു വാര്‍ പ്രസിഡന്റിനെ മാറ്റിയിട്ടില്ല. ആ ചരിത്രം കൊണ്ടാണ് ജോണ്‍ കെറി തോറ്റത്. അല്ലാതെ തൊമ്മന്‍ പറയുന്ന കാര്യങ്ങളല്ല.

ഇതുപോലെയുള്ള സില്ലി പ്രശ്നങ്ങള്‍ ഹിലാരിയുടെ മുകളില്‍ വെക്കുന്നത് ഹിലാരിയെക്കുറിച്ച് അധികം ഒന്നും തെറ്റുകള്‍ പറ്യാന്‍ ഇല്ലാത്തതുകൊണ്ടാണേന്ന് പകല്‍ പോലെ വ്യക്തം.
ഹിലാരിയുടെ ഒരേയൊരു പ്രശ്നം അവര്‍ പെണ്ണാ‍യിപ്പോയതും ബില്‍ ക്ലിന്റണിന്റെ ഭാര്യ ആയിപ്പോയതുമാണ്. അല്ലെങ്കില്‍ ഈ പോള്‍ നോക്കൂ
ഹിലാരിയാണ് ഏറ്റവും നന്നായി അമേരിക്കന്‍ എക്കോണമി മുതല്‍ ഹെല്‍ത് കേര്‍ വരെ നോക്കുമെന്ന് ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത്. പക്ഷെ അതു പോരല്ലോ, നമുക്ക് “ചാം” ആണ് വേണ്ടത്.
ഒരു ഫേവറബിളിറ്റി ത്രില്‍. കള്‍ട്ട് വര്‍ഷിപ്പ് ത്രില്‍.

ഹിലാരിയുടെ ഇത്രയും കഴിവുകളുള്ള ഒരു ക്യാന്‍ഡിഡേറ്റ് ഒരു ആണായിരുന്നെങ്കില്‍ ഇതിനു മുന്‍പ് വൈറ്റ് ഹൌസില്‍ പ്രവേശിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഒബാമയുടെ പൊടി പോലും കാണില്ല. അല്ലെങ്കില്‍ ചെ! ആ സ്ത്രീക്ക് ബിസ്കറ്റ് ബേക്ക് ചെയ്തും വൈറ്റ് ഹൌസ് ക്രിസ്തുമസ്സ് ട്രീ അലങ്കരിച്ചും ഇരുന്നാല്‍ പോരായിരുന്നോ?

മെക്കയനെതിരെ മെഷര്‍ അപ്പ് ചെയ്യുന്നത് എങ്ങിനെ എന്ന് ചോദിക്കുമ്പോ മെക്കയിന്റെ പ്രശ്നങ്ങളല്ല, ഒബാമയുടെ ഗുണങ്ങളാണ് ഞാന്‍ പ്രതീക്ഷിച്ചത്. അത് ഒന്നും പറയാന്‍ ഇല്ലേ?
ഇനി മെക്കയിന്റെ ഗുണം പറയാം. റൈറ്റ് വിംഗ് കാര്‍ ഒരല്പം പോയാലും സിന്‍സ് ഹീ ഈസ് ലിബറല്‍ ഫോര്‍ എ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക്ക് വോട്സ് മക്കയിനു കിട്ടും. യുദ്ധം എന്നൊരു കാര്യം മാത്രമണ് ഡെമോക്രാറ്റിക്ക് വോട്ടേര്‍സ് മെക്കയിനു എതിരു. ഇമ്മിഗ്രേഷനു മെക്കയിന്‍ ഫേവറിബള്‍ ആയത് ലാറ്റിനോ വോട്ട്സ് പോലും അദ്ദേഹത്തിനു കിട്ടാന്‍ സാധ്യതയുണ്ട് ഒബാമ്യ്ക്ക് എതിരെ നിക്കുമ്പോള്‍. അല്ലാതെ സ്വന്തം മക്കളെ യുദ്ധത്തിനു അയച്ച്, സ്വന്തമായി ഡെക്കറേറ്റഡ് വാര്‍ ഹീറോ ആയ ഒരാളുടെ റെക്കോര്‍ഡിനു മുന്നില്‍ ഒബാമ താന്‍ ഓട്ടോബയോഗ്രഫി എഴുതി എന്ന് വാദിക്കുമോ?

ഹിലാരി മെക്കയിന്‍ നില്‍ക്കുമ്പോള്‍ അറ്റ്‌ലീസ്റ്റ് ഷീ കാന്‍ റിയലി ഫോക്കസ് ഓണ്‍ ഹെര്‍ എക്സ്പീരിയന്‍സും ആഡ്മിന്‍ സ്കിത്സും. അതിന്റെ മുന്നില്‍ മെക്കയിനു ഉഗ്രന്‍ ഫൈറ്റ് തന്നെ വേണ്ടി വരും. ഹിലാരി ശരിക്കും ശ്രമിച്ചാല്‍ സോക്കര്‍ മോമ‌സിന്റെ വോട്ട്, ലോ ഇന്‍‌കം ലേബറേറ്സിന്റെ വോട്ട് - ഇത്രയും ധാരാളം മെക്കയിനെ തോല്‍‌പ്പിക്കാന്‍.

ഹിലാരിയുടെ പ്രധാന പ്രശ്നം ഒബാമയേ കണ്ടിന്യൂസ് ജയത്തിനു സമ്മതിക്കരുതായിരുന്നു. ഷീ ഡിന്റ് ഈവണ്‍ ഡൂ എ ഗുഡ് ഫൈറ്റ്. മുയലും ആമയും പോലെ ആയി. അത് ടെക്സാസിലും ഓഹായോലും തിരിച്ച് പിടിക്കാന്‍ സാധിച്ചാല്‍ ദേര്‍ വോണ്ട് ബീ എനി ലുക്കിങ്ങ് ബാക്ക് ഫോര്‍ ഹെര്‍ എന്ന് ഞാന്‍ കരുതുന്നു.

t.k. formerly known as thomman said...

inji pennu,
വൈറ്റ് ഹൌസ് ടാബ്ലോയിഡ് പത്രക്കാരുടെ വിഹാരരംഗമാക്കിയത് ക്ലിന്റന്റെ ഭരണകാലത്തെല്ലേ? മോനിക്കയെക്കൊണ്ട് അതൊക്കെ ചെയ്യിപ്പിച്ചത് വലതുപക്ഷക്കാരെന്നാണോ പറഞ്ഞുവരുന്നത്? ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളുമായി ബന്ധമില്ലാത്തതുകൊണ്ട് അതിലേക്കൊന്നും കൂടുതല്‍ പോകുന്നില്ല.

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ പദാവലിയില്‍ പിന്നീട് സ്ഥാനം പിടിച്ച, വലതുപക്ഷത്തിന്റെ തികച്ചും നീചമായ “swift-boating" ആക്രമണത്താലും വലതുപക്ഷതന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കാള്‍ റോവിന്റെ ആസൂത്രണങ്ങള്‍കൊണ്ടുമാണ് കെറി തോറ്റത്. അതേക്കുറിച്ചൊന്നും അറിയില്ലെങ്കില്‍ ഇതാ ഈ ലേഖനം വായിക്കുക.

ഒബാമ മക്കെയിനൊപ്പം “measure up" ചെയ്യില്ല എന്നൊക്കെ പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലല്ലേ? “ബറാക്ക് ഹുസൈന്‍ ഒബാമ” എന്നു പേരുള്ള, പിതാവിനെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള, ഒരു കറമ്പന്‍ അമേരിക്കയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസവും രാഷ്ട്രീയസ്ഥാനമാനങ്ങളും നേടിയെടുത്തത് വെറും കഴിവുകേട് ആണെന്നാണോ പറഞ്ഞുവരുന്നത്? 1)ഹാര്‍വെഡില്‍ നിന്നുള്ള നിയമ ബിരുദധാരി 2)പ്രമാദമായ "Hardvard Law Reviews"-ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുക 3) കാശുവാരാവുന്ന പണികള്‍ വേണ്ടെന്നു വച്ച് ഷിക്കാഗോയിലെ തെരുവുകളില്‍ സാമൂഹികസേവനത്തിനിറങ്ങുക 4) 7 വര്‍ഷത്തോളം ഇല്ലിനോയി സംസ്ഥാനത്തിലെ സെനറ്റംഗം 5)ഏതാണ്ട് എതിരില്ലാത്തപോലെ യു.എസ്സ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുക. ഇവയൊന്നും ഗുണങ്ങളല്ലേ? വാഷിംഗ്ടണിലെ പ്രവൃത്തിപരിചയമാണ് പ്രസിഡന്റാവാന്‍ വേണ്ടതെന്നു വാദിക്കുന്നതെങ്കില്‍ കോങ്ഗ്രസില്‍ എത്രയോ വയോവൃദ്ധന്മാര്‍ വേറെ ഉണ്ട്. ഡിക്ക് ചെയിനിക്ക് ഭരണപരിചയവും വാഷിംഗ്ടനില്‍ പ്രവൃത്തിപരിചയവും ഉണ്ടായിട്ട് എന്തു സംഭവിച്ചു? ഇന്ന് അമേരിക്കക്കാര്‍ ഏറ്റവും വെറുക്കുന്ന ഒരാളായില്ലേ അദ്ദേഹം? ജോണ്‍ എഫ്. കെന്നഡിക്കും ഇന്ദിരാഗാന്ധിക്കുമൊക്കെ എത്ര ഭരണപരിചയം ഉണ്ടായിരുന്നു അവര്‍ അതിസങ്കീര്‍ണമായ ഭരണയന്ത്രങ്ങളുടെ ചുക്കാന്‍ പിടിക്കുമ്പോള്‍?

ഒരു നേതാവിന് വേണ്ടത് വിഷനും അതിനു ചുറ്റും ജനങ്ങളെ അണിനിരത്താനുള്ള കഴിവും ഭരണം കിട്ടിയാല്‍ തന്ത്രപ്രധാനമായ തസ്തികകളില്‍ കഴിവുള്ള ആള്‍ക്കാരെ നിയമിച്ച് രാഷ്ട്രത്തിനു നിര്‍ണായകമായ കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള നിശ്ചയദാര്‍ഢ്യവുമാണ്‍. അല്ലാതെ ഒരു നെടുനീളന്‍ ബയോഡാറ്റയല്ല; വേണമെങ്കില്‍ അത്തരക്കാരെ ജോലിക്കു വയ്ക്കാം. ഒബാമ തന്റെ തിരഞ്ഞെടുപ്പ് നടത്തുന്നത് ഒരു സൂചകമായി എടുക്കാമെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന് വേണ്ടുവോളമുണ്ട്.

വെറും ബയോഡാറ്റ നൊക്കി വോട്ടുചെയ്യുന്നത് popularity contest പോലെയാകും; രാഷ്ടീയാജ്ഞതകൊണ്ട് ചെയ്യുന്ന അത്തരം അപകടങ്ങളെക്കുറിച്ച് ഞാന്‍ ഈ പോസ്റ്റിന്റെ ആദ്യമേ സൂചിപ്പിച്ചതാണ്.

അവസാനം പറയുന്ന നിരീക്ഷണങ്ങളും മറ്റും തെറ്റാണ്. ഹിലരി എത്ര ശ്രമിച്ചിട്ടും ഉള്ള പിന്തുണ നഷ്ടപ്പെടുന്നതേയുള്ളൂ. ദയവായി വാര്‍ത്തകള്‍ വായിക്കൂ.

Inji Pennu said...

തൊമ്മന്‍
കാള്‍ റോവിനെക്കുറിച്ചൊക്കെ അറിയാമോ എന്ന് ചോദിച്ചു കളഞ്ഞല്ലോ? കൊച്ചു കുട്ടികള്‍ക്ക് വരെ അറിയുന്ന കാര്യമല്ലേ ടെക്സാസ് ഗാംഗിനെ?

ഹാര്‍ഡ് കോര്‍ ഡെമോക്രാറ്റിക്ക് വോട്ടുകളും സെക്കന്റ് ടേം ബുഷിനു കിട്ടാന്‍ ഒരു പ്രധാന കാരണം "We dont remove a war president" എന്ന അമേരിക്കന്‍ ജനതയുടെ നയം. ഇത് കാള്‍ റോവും മറ്റും സമര്‍ത്ഥമായി ഉപയോഗിക്കാന്‍ ബുഷിനു ഫസ്റ്റ് റ്റേം പ്രസിഡന്‍സി കിട്ടിയപ്പോള്‍ മുതലേ ശ്രമിച്ചിരുന്നു. (ഇതേ തന്ത്രം ആദ്യമായി ഉപയോഗിക്കുന്ന ആളല്ല ബുഷ്. ഇന്ദിരാഗാന്ധി മുതല്‍ ഇങ്ങ് വരെ പലരും ഉപയോഗിച്ചിരുന്ന തന്ത്രമാണത്. സ്യൂഡോ പാട്രിയോട്ടസില്‍ കുളിരു കോരി ആളുകള്‍ വോട്ട് ചെയ്യും.)

തൊമ്മന്‍ 'പത്രം' മാത്രം വായിച്ചിട്ട് കാര്യമില്ല. ഇടക്കൊക്കെ റീഡ് ബിറ്റ്‌വീന്‍ ദ ലൈന്‍സ് റ്റൂ. പച്ചയായിട്ട് ഇതൊന്നും എവിടേം എഴുതി വെക്കില്ല.
ലിങ്ക് തരുന്ന ആളായോണ്ട് ഞാനും ഒരു ലിങ്ക് തരാം.

കെറി ജയിക്കുന്നതു പോയിട്ട് കെറിക്കൊരു നല്ല strategy പോലുമില്ലായിരുന്നു. അപ്പോള്‍ കെറിക്കെതിരെ നീചമായ റൈറ്റ് വിംഗ് പക്ഷെ ക്ലിന്റണെതിരെ ഇല്ല. ഹഹ. നല്ല തമാശ.
കെറി ജയിക്കുമെന്ന് തൊമ്മന്‍ കരുതിയിരുന്നോ? അത് ശരി. ഞാന്‍ ഒരല്പം പോലും കരുതിയില്ല. പത്രവും പോളും പറയുന്നത് മാത്രം ചവച്ചിറക്കാന്‍ ഇന്നലെയല്ല അമേരിക്കയില്‍ ജീവിക്കാന്‍ തുടങ്ങിയത്. നല്ല വിഷമം ഉണ്ടായിരുന്നു ബുഷിനു സെക്കന്റ് റ്റേം കിട്ടുന്നതില്‍, ആദ്യത്തെ ഇലക്ഷനു ഞാന്‍ ബുഷിന്റെ ഒപ്പംമായിരുന്നിട്ടും കൂടി. പക്ഷെ നല്ല ഒരു ക്യാന്‍ഡിഡേറ്റ് പോലുമില്ലാതെ സെക്കന്റ് ടേം ബുഷിനെ തോല്‍പ്പിക്കാമെന്ന് ആരെങ്കിലും കരുതിയിരുന്നെങ്കില്‍ അവര്‍ പമ്പര വിഡ്ഡികള്‍ തന്നെയാവും.

ഒ, കമോണ്‍. ഒബാമ കറമ്പനാണോ? ഹീ ഗ്രൂ അപ് ലൈക്ക് അ വൈറ്റ് കിഡ്. അങ്ങിനെ വെള്ളക്കാരിയായ അമ്മയോ അച്ഛനോ ഉള്ളതുകൊണ്ട് വെള്ളക്കാരുടെ പോലെ ജീവിതം കിട്ടുന്ന ഒരുപാട് കറമ്പരുണ്ട്. അവരൊക്കെ ബ്രോങ്ക്സില്‍ നിന്ന് വരുന്ന കറമ്പന്മാരായി കൂട്ടല്ലേ പ്ലീസ്. അങ്ങിനെയെങ്കില്‍ നോറാ ജോണ്‍‌സ് ഗ്രാമി കിട്ടിയത് ഭയങ്കര സംഭവ്മാണല്ലോ. അച്ഛന്‍ ഉപേക്ഷിച്ച് ഒറ്റയ്ക്ക് വളര്‍ന്ന് മകള്‍. (നല്ല സെന്റി)
ഓബാമയേക്കാളും കറമ്പന്‍ ലൈഫ് ആണെന്നാല്‍ ബില്‍ ക്ലിന്റണ്. പിന്നെ വൈറ്റ് ഹൌസില്‍ അര്‍ക്കന്‍സാസില്‍ നിന്നുള്ള ഒരു സാധാരാണാക്കാരന്‍ ഇരുന്നതിനേക്കുറിച്ച് ഹിലാരിയുടെ ഓട്ടോ ബയോഗ്രഫയില്‍ ഉണ്ട്. വായിച്ചിട്ടില്ലെങ്കില്‍ വായിച്ചോക്കൂ..

എന്തായാലും ഇത്ര ഒക്കെ പറഞ്ഞിട്ടും ഒബാമയുടെ അഡ്മിനിസ്റ്റ്രേഷന്‍ ഗുണങ്ങള്‍ ഒന്നും പറഞ്ഞില്ല. ഇല്ല അല്ലേ? ഇത് തന്നെ പ്രശ്നം. ഒബാമ ഈസ് റ്റൂ ഗ്രീന്‍ റ്റു ബി പ്രെസിഡ്നറ് എന്ന് എല്ലായിടത്തും പതിയേ അത്യാവശ്യക്കാര്‍ പടര്‍ത്തുന്നുണ്ട്. ഒബാമക്ക് കിട്റ്റുന്ന മീഡിയ കവറെജ് മാത്രം വെച്ച് ആളക്കല്ലേ. മീഡിയയുടെ പെറ്റാണ് കക്ഷി. മീഡിയ വെച്ചായിരുന്നെങ്കില്‍ ഇന്ന് അല്‍ഗോറ് ആയേനെ പ്രെസിഡന്റ്. അയ്യോ ജോണ്‍ എഫ് കേന്നഡി ഒബാമ കമ്പാരിസണ്‍ പ്ലീസ് ഇനിയും എടുത്ത് വീശാല്ലേ....ദയവു ചെയ്തു...

ഹിലാരിയെക്കുറിച്ചുള്ളത് എന്റെ സ്വന്തം നിരീക്ഷണം ആയിരുന്നില്ല അത് തൊമ്മന്‍. തൊമ്മന്‍ കുറേ പോളുകള്‍ കാണിച്ചതുകൊണ്ട് ഞാനും ഒരു പോള്‍ തന്നതാണ് അവരുടെ അഡ്മിന്‍ സ്കിത്സിനെപറ്റിയുള്ളത്. ഇനിയിപ്പൊ പോള്‍ ശരിയാണോ അല്ലയോ എന്നത് സ്വന്തമായിട്ട് തീരുമാനിക്കാം.

എന്തായാലും ഇനി മാര്‍ച്ച് 4 കഴിഞ്ഞിട്ടേ എന്തെങ്കിലും ചര്‍ച്ചിട്ട് കാര്യമുള്ളൂ. ഒബാമയാണ് നോമിനി എങ്കില്‍ ഇത്രയും നല്ല ഒരവസരം ഡെമോക്രാറ്റ്സ് കളഞ്ഞു കുളിച്ചു എന്നേ ഞാന്‍ പറയുള്ളൂ.

t.k. formerly known as thomman said...

inji pennu,
ഈ ബ്ലോഗ് അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മാധ്യമങ്ങളില്‍ വരുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന് വേണ്ടി ഉദ്ദേശിച്ചുള്ളതാണ്; മാധ്യമങ്ങള്‍ പറയുന്നത് തീരെ അവഗണിച്ച് അഭ്യൂഹങ്ങള്‍ പരത്താന്‍ എനിക്ക് താല്പര്യമില്ല.

മാര്‍ച്ച് 4-ന് ശേഷം നമുക്കു വീണ്ടും സംസാരിക്കാം. ഹിലരി ഒബാമയോട് മാര്‍ച്ച് നാലിന്‍ ടെക്സസില്‍ വച്ചുകാണാം എന്നുപറഞ്ഞതുപോലെ :-)

Bale10 said...

Personally, I think the Whitehouse is screwed ... any President faces a bleak future. Financial stupidity and un-bridled consumerism at a common man's level and policy mis-steps at every turn at a political level has interred the economy.

Obama wont turn this around, I promise you ... nor any of the others in this race. Obama's slogan seems to be winning (this thing about changing this country), but he just does not seem to have what it takes to turn the country around after he gets there.