Tuesday, January 22, 2008

2007 ഓസ്ക്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

പ്രധാനപ്പെട്ട ഓസ്ക്കര്‍ നോമിനേഷനുകള്‍ ഇവിടെ oscar.org-ല്‍ നിന്ന് കോപ്പി-പേസ്റ്റ് ചെയ്ത് ഇവിടെ ഇടുന്നു. കമന്റുകള് വഴി കാണാന്‍ സാധിക്കുന്ന പടങ്ങളെപ്പറ്റി അഭിപ്രായം ഇവിടെ ഇടുന്നതായിരിക്കും.

Performance by an actor in a leading role
=========================================
George Clooney in “Michael Clayton”
Daniel Day-Lewis in “There Will Be Blood”
Johnny Depp in “Sweeney Todd The Demon Barber of Fleet Street”
Tommy Lee Jones in “In the Valley of Elah”
Viggo Mortensen in “Eastern Promises”

Performance by an actor in a supporting role
============================================
Casey Affleck in “The Assassination of Jesse James by the Coward Robert Ford”
Javier Bardem in “No Country for Old Men”
Philip Seymour Hoffman in “Charlie Wilson’s War”
Hal Holbrook in “Into the Wild”
Tom Wilkinson in “Michael Clayton”

Performance by an actress in a leading role
============================================
Cate Blanchett in “Elizabeth: The Golden Age”
Julie Christie in “Away from Her”
Marion Cotillard in “La Vie en Rose”
Laura Linney in “The Savages”
Ellen Page in “Juno”

Performance by an actress in a supporting role
===============================================
Cate Blanchett in “I’m Not There”
Ruby Dee in “American Gangster”
Saoirse Ronan in “Atonement”
Amy Ryan in “Gone Baby Gone”
Tilda Swinton in “Michael Clayton”

Best animated feature film of the year
======================================
“Persepolis” Marjane Satrapi and Vincent Paronnaud
“Ratatouille” Brad Bird
“Surf's Up” Ash Brannon and Chris Buck

Achievement in directing
=========================
“The Diving Bell and the Butterfly” Julian Schnabel
“Juno” Jason Reitman
“Michael Clayton” Tony Gilroy
“No Country for Old Men” Joel Coen and Ethan Coen
“There Will Be Blood” Paul Thomas Anderson

Best documentary feature
========================
“No End in Sight” Charles Ferguson and Audrey Marrs
“Operation Homecoming: Writing the Wartime Experience” Richard E. Robbins
“Sicko” Michael Moore and Meghan O’Hara
“Taxi to the Dark Side” Alex Gibney and Eva Orner
“War/Dance” Andrea Nix Fine and Sean Fine

Achievement in film editing
=============================
“The Bourne Ultimatum” Christopher Rouse
“The Diving Bell and the Butterfly” Juliette Welfling
“Into the Wild” Jay Cassidy
“No Country for Old Men” Roderick Jaynes
“There Will Be Blood” Dylan Tichenor

Best foreign language film of the year
=======================================
“Beaufort” Israel
“The Counterfeiters” Austria
“Katyń” Poland
“Mongol” Kazakhstan
“12” Russia

ഇന്ത്യയുടെ പടം ഏതായിരുന്നു? നമുക്കെപ്പോഴും പങ്കെടുക്കുന്നതാണല്ലോ ഏറ്റവും വലിയ ലക്ഷ്യം.

Best motion picture of the year
================================
“Atonement”
“Juno”
“Michael Clayton”
“No Country for Old Men”
“There Will Be Blood”

Adapted screenplay
======================
“Atonement” Screenplay by Christopher Hampton
“Away from Her” Written by Sarah Polley
“The Diving Bell and the Butterfly” Screenplay by Ronald Harwood
“No Country for Old Men” Written for the screen by Joel Coen & Ethan Coen
“There Will Be Blood” Written for the screen by Paul Thomas Anderson

Original screenplay
===================
“Juno” Written by Diablo Cody
“Lars and the Real Girl” Written by Nancy Oliver
“Michael Clayton” Written by Tony Gilroy
“Ratatouille” Screenplay by Brad Bird Story by Jan Pinkava, Jim Capobianco, Brad Bird
“The Savages” Written by Tamara Jenkins

20 comments:

ശ്രീ said...

അതു നന്നായി.

:)

Melethil said...

"Best foreign language film of the year
=======================================
“Beaufort” Israel
“The Counterfeiters” Austria
“Katyń” Poland
“Mongol” Kazakhstan
“12” Russia

ഇന്ത്യയുടെ പടം ഏതായിരുന്നു? നമുക്കെപ്പോഴും പങ്കെടുക്കുന്നതാണല്ലോ ഏറ്റവും വലിയ ലക്ഷ്യം."

Is there a single movie made in India in last 10 years that can match any one of these movies in this list? i doubt it!

റോബി said...

ഇന്ത്യയുടെ നോമിനി ഏകലവ്യ:റോയല്‍ ഗാര്‍ഡ് ആയിരുന്നു.
അതില്‍ തന്നെ ഭാവനാ തല്‍വാറിന്റെ സിനിമ തഴയപ്പെട്ടതിനെക്കുറിച്ച് വിവാദങ്ങളും ഉണ്ടായിരുന്നു.

ഇന്ത്യന്‍ സിനിമയ്ക്ക് നോമിനേഷന്‍ ലഭികാത്തത് ബോളിവുഡില്‍ നിന്നുള്ള മസാല സിനിമകള്‍ അയക്കുന്നതു കൊണ്ടാണ്‌.

മേലേത്തില്‍ പാന്‍ നളിന്‍, അടൂര്‍, ജാനു ബറുവ, കാസറവള്ളീ, ബുദ്ധദേവ് ദാസ് ഗുപ്ത എന്നിവരുടെയൊന്നും സിനിമകള്‍ കാണാറില്ല അല്ലേ...വനജ, അമു എന്നീ ചിത്രങ്ങളും ഇതില്‍ പലതിനെയുംകാള്‍ നന്നായിരുന്നു.

t.k. formerly known as തൊമ്മന്‍ said...

കാസക്കിസ്ഥാന്‍ പോലുള്ള രാജ്യത്തു നിന്നുപോലും പടം‍ തിരഞ്ഞെടുക്കപ്പെടുന്നു എന്നുള്ളതാണ്‍ ഏറ്റവും വലിയ തമാശ. അടൂരിന്റെ പോലുള്ള പടങ്ങളും തിരഞ്ഞെടുക്കപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു തോന്നുന്നു; അതിന്റെ അതിബുദ്ധിജീവി ജാടകള്‍ കാരണം. ലോഹിതദാസിന്റെ “ഭൂതക്കണ്ണാടി” പോലെയുള്ള പടങ്ങള്‍ അയയ്ക്കുകയാണെങ്കില്‍ നോമിനേഷന്‍ കിട്ടിയേക്കും. ഇന്ത്യയില്‍ അത്തരം ചിത്രങ്ങള്‍ ഉണ്ടാവുന്നുണ്ട്. (വേറൊന്ന് ഓര്‍മ വരുന്നത്, “ചാന്ദ്നി ബാര്‍”); പക്ഷേ, അവയൊന്നും സമര്‍പ്പിക്കപ്പെടാറില്ലല്ലോ.

റോബി said...

ഖസാകിസ്ഥാനില്‍ നിന്നുള്ള ഒരു സിനിമ തെരഞ്ഞെടുക്കുന്നതില്‍ എന്താണു തമാശ..?

t.k. formerly known as തൊമ്മന്‍ said...

റോബി - കാസക്കിസ്ഥാന്റെ കാര്യത്തില്‍ “തമാശ” എന്ന വാക്ക് കുറച്ച് ലിബറലായി ഉപയോഗിച്ചതാണ്. എന്നാലും ഈ രണ്ടു കാര്യങ്ങള്‍ ആണ് എന്റെ മനസ്സിലുണ്ടായിരുന്നത്:
- ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കുന്ന രാജ്യമാണ്. കാസക്കിസ്ഥാന്‍ അതിന്റെ മറ്റേയറ്റത്താവാനാണ് സാധ്യത.
- അവസാനം കാസക്കിസ്ഥാനെയും സിനിമയെയും ബന്ധിപ്പിച്ച് ഞാന്‍ കേള്‍ക്കുന്നത് Borat: Cultural Learnings of America for Make Benefit Glorious Nation of Kazakhstan എന്ന സിനിമ കാണുമ്പോഴാണ്. അതു കണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ പിന്നെ അധികമൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ല; ഇല്ലെങ്കില്‍ DVD കാണുകയോ, റിവ്യൂകള്‍ വായിക്കുകയോ ചെയ്യുക.

റോബി said...

ബൊറാട്ട് എന്ന തല്ലിപ്പൊളി സിനിമാല ടൈപ് സിനിമ കണ്ടാണ് താങ്കള്‍ കസാക്ഇസ്ഥാനെക്കുറിച്ചു മനസ്സിലാക്കിയതെങ്കില്‍ എനിക്കിനി ഒന്നും പറയാനില്ല.
ഞാനിന്നുവരെ കണ്ടതില്‍ ഏറ്റവും വൃത്തികെട്ട സിനിമകളിലൊന്നാണത്.

പിന്നെ,സിനിമയെ സ്വതന്ത്രമായി സമീപിക്കുകയാണെങ്കില്‍

ഇന്ത്യയില്‍ സിനിമ ഒരു വ്യവസായിക അടിസ്ഥാനത്തിലാണ് നിര്‍മ്മിക്കുന്നത്. അതാണ് ഈ എണ്ണക്കൂടുതല്‍. അവാര്‍ഡുകള്‍ പോലും ഈ വലിയൊരു ബിസിനസ്സിന്റെ ഭാഗമാണ്. ഹോളിവുഡിലും അങ്ങനെ തന്നെ. കസാക്കിസ്സ്ഥാന്‍, റുമേനിയ, സെര്‍ബിയ പോലെയുള്ള കൊച്ചു രാജ്യങ്ങളില്‍ സിനിമയ്ക്ക് മറ്റ് ഉദ്ദേശ്യങ്ങള്‍ കൂടിയുണ്ട്. അത് വലിയൊരു ഫാക്ടറാണ്. കാന്‍ പൊലെയുള്ള ചലചിത്രവേദികള്‍ ശ്രദ്ധിച്ചാ‍ലറിയാം ഇത്തരം കൊച്ചു രാജ്യങ്ങളില്‍ നിന്നുള്ള കൊച്ചു സ്സിനിമകള്‍ക്ക് വലിയ പരിഗണന ലഭിക്കാറുണ്ട്. അത് സിനിമയുടെ ക്വാളിറ്റി കൊണ്ടു മാത്രമാണ്. 75 വര്‍ഷമായി സിനിമ നിര്‍മ്മിക്കപ്പെടുന്ന കേരളത്തില്‍ നിന്നും അഞ്ചില്‍ താഴെ സിനിമകള്‍ മാത്രമാണ് കാനില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത് എന്നോര്‍ക്കണം.
പല ഹോളിവുഡ് ചിത്രങ്ങലും കാനില്‍ കാണിച്ചത് അവരുടെ(മേളയുടെ) പബ്ലിസിറ്റി തന്ത്രം മാത്രമായിരുന്നു. പറഞ്ഞു വന്നത് ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളേക്കാളും നല്ല സിനിമകള്‍ ഈ ചെറീയ രാജ്യങ്ങളില്‍ നിന്നുണ്ടാവാറുണ്ട്. ലിസ്റ്റിലൂള്ള മിക്ക ഹോളിവുഡ് ചിത്രങ്ങളേക്കാളും നന്നായിരുന്നു മംഗോള്‍...

t.k. formerly known as തൊമ്മന്‍ said...

റോബി - താങ്കള്‍ ലോകസിനിമ ശ്രദ്ധിക്കുന്ന ആളാണെന്നറിയുന്നതില്‍ സന്തോഷം. ഞാന്‍ കാസക്കിസ്ഥാനെക്കുറിച്ചറിയുന്നത് “ബൊറാട്ടി”-ല്‍ നിന്നല്ല എന്ന് സൂചിപ്പിച്ചുകൊള്ളട്ടെ.

സിനിമ കാണുന്നവരുടെ അഭിരുചി വ്യത്യസ്തമാണെങ്കിലും, “ബോറാട്ട്” വൃത്തികെട്ട പടം എന്നൊക്കെ പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. അവതരണത്തില്‍ തികഞ്ഞ വ്യത്യസ്തത പുലര്‍ത്തിയ, സാധാരണ അമേരിക്കക്കാരനെ തൊലിയുരിച്ചു കാണിച്ച ഒന്നാണ് ആ പടം. നല്ലവണ്ണം ഓടുകയും ചെയ്തു. എന്നെപ്പോലെ ഒരുപാട് ആള്‍ക്കാര്‍ക്ക് വളരെ ഇഷ്ടമായ ചിത്രമാണത്.

ചെറിയ രാജ്യങ്ങളില്‍ നിന്ന് നല്ല പടങ്ങള്‍ വരാറുണ്ട് എന്നു പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പക്ഷേ, അവയുടെ നിലവാരം കാനിലാണ് നിശ്ചയിക്കപ്പെടുന്നതെന്ന്‌ എനിക്ക് വലിയ അഭിപ്രായമില്ല. ആര്‍ട്ട് ഹൌസ് (ബുദ്ധിജീവി) ചിത്രങ്ങളെക്കാള്‍ കഥയും അഭിനയവും ഉള്ള ഹോളിവുഡിലെ സാധാരണ സിനിമ തന്നെയാണ് എനിക്ക് പത്യം. അടുത്തയിടെ അടൂരിന്റെ “Shadow Kill" (നിഴല്‍ക്കൂത്ത്) കണ്ടതിന്റെ ദഹനക്കേട് ഇതുവരെ മാറിയിട്ടില്ല :)

പക്ഷേ, വളരെയധികം സിനിമ നിര്‍മിക്കപ്പെടുന്നത് ഇന്ത്യയില്‍ നല്ല സിനിമ നിര്‍മ്മിക്കുന്നതിന്‍ തടസ്സമാകേണ്ട കാര്യമില്ലല്ലോ. ഹോളിവുഡില്‍ തന്നെ സ്റ്റുഡിയോ സിസ്റ്റത്തിന് പുറത്ത് എത്രയോ നല്ല ചെറിയ (സ്വതന്ത്ര) ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു.

പൊതുവേ കച്ചവട സിനിമ, സ്വതന്ത്ര സിനിമ എന്നൊക്കെയുള്ള തരംതിരിവ് സിനിമ പോലെയുള്ള ജനകീയ കലയില്‍ അത്ര ശരിയല്ലെന്നു തോന്നുന്നു. നല്ല സിനിമ ഏതായാലും അതുണ്ടായ ചട്ടക്കൂടുകളില്‍ നിന്ന് പുറത്ത് വരികയും ജനപ്രീതി നേടുകയും ചെയ്യും. കാനില്‍ സമ്മാനങ്ങള്‍ നേടിയ ടരാന്റീനോയുടെ അമേരിക്കന്‍ ചിത്രം "Pulp Fiction" ഓര്‍ക്കുക.

റോബി said...

ബൊറാട്ട്‌ പോലെയൊരു സിനിമയെക്കുറിച്ച്‌ മൂന്നുപുറത്തില്‍ ഉപന്യസിക്കാന്‍ താത്‌പര്യമില്ലാത്തതു കൊണ്ട്‌ ചുരുക്കി പറയാം.
രണ്ട്‌ ലെയറുണ്ട്‌ ബൊറാട്ടിന്‌. അമേരിക്കക്കാര്‍ പലരും അതിന്റെ പുറംതൊലിയെ കണ്ടിട്ടുള്ളു. ഉള്ളിലെ racism, anti-semitic politics, references to nazi propaganda ഇതൊക്കെ തൊമ്മന്‍ കണ്ടിരുന്നോ..? ഒരു ശുദ്ധ റുമേനിയന്‍ ഗ്രാമത്തെയും ജിപ്സികളെ പോലെ തോന്നിക്കുന്ന കഥാപാത്രങ്ങളെയും കാസാക്കിസ്ഥാനെന്ന് അവതരിപ്പിക്കുന്നതിന്റെ രാഷ്ട്രീയം...? കസാക്കിസ്ഥാനെക്കുറിച്ചു പഠിക്കാന്‍ ബൊറാട്ട്‌ കാണാനാണല്ലോ തൊമ്മന്‍ എന്നോട്‌ പറഞ്ഞത്‌...ബോറാട്ടില്‍ പേരിലല്ലാതെ ഒരിടത്തും കസാക്കിസ്ഥാന്‍ ഇല്ല.
(ഇന്ത്യയെന്ന പേരില്‍ പാകിസ്ഥാനിലോ ശ്രീലങ്കയിലോ പോയി ഷൂട്ട്‌ ചെയ്തിട്ട്‌ ഇന്ത്യക്കാരെ മുഴുവന്‍ നാടോടികളും പ്രാകൃതരും വേശ്യകളുമായി അവതരിപ്പിച്ചാല്‍ തൊമ്മനതു കണ്ടു ചിരിക്കുമോ..?)

ചെറിയ സെറ്റപ്പിലുള്ള മികച്ച സിനിമകള്‍ക്ക്‌ അര്‍ഹമായ പ്രാധാന്യം നല്‍കുന്നയിടം എന്ന അര്‍ഥത്തിലാണ്‌ കാനിനെ പരാമര്‍ശിച്ചത്‌. കാനിന്റെ ചരിത്രം എടുത്തു നോക്കൂ..അത്‌ ലോകസിനിമാചരിത്രത്തെ നിര്‍ണ്ണയിക്കുന്നതായി കാണാം. കൂടെ ബെര്‍ലിന്‍, വെനീസ്‌, ടൊറോന്റൊ എന്നിവകൂടി ചേര്‍ത്താല്‍ ലോകസിനിമ ഏതാണ്ടായി.
പിന്നെ 'കഥയും' 'അഭിനയവുമാണ്‌' താങ്കള്‍ സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെങ്കില്‍ ഹോളിവുഡ്‌ തന്നെ പറ്റിയ ഇടം.

'ബുദ്ധിജീവി' എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ബുദ്ധിയില്‍ ജീവിക്കുന്നവരെയാണോ അതോ ബുദ്ധി കൊണ്ട്‌ ജീവിക്കുന്നവരെയാണോ..?
ആദ്യത്തേതാണെങ്കില്‍ താങ്കള്‍ക്ക്‌ നിഴല്‍ക്കുത്ത്‌ (നിഴല്‍കൂത്തല്ല) ദഹിക്കാതെപോയതിന്റെ കാരണം അവിടെ തന്നെയുണ്ട്‌. താങ്കള്‍ക്ക്‌ മനസ്സിലാകാത്തതിനെയൊക്കെ ജാഡ എന്നു പറയുന്നത്‌ ശരിയാണോ...

ഇന്ത്യയില്‍ വളരെയധികം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്‌ നല്ല സിനിമകളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ഞാന്‍ പറഞ്ഞില്ല..(സത്യമതാണെങ്കിലും..അതു വിശദീകരിക്കാന്‍ ഇനി വേറെ ഉപന്യസിക്കേണ്ടി വരും).പിന്നെ അമേരിക്കയിലെ സ്വതന്ത്ര സിനിമകള്‍ അധികവും സ്റ്റുഡിയോ തന്നെയാണ്‌ വിതരണം ചെയ്യാറ്‌.

നല്ല സിനിമാ എന്തായാലും ജനപ്രീതി നേടുമെന്ന് pulp fiction പോലെയുള്ള ഒന്നോ രണ്ടോ സിനിമ വെച്ച്‌ പറയനാവില്ല. ഇനി ഗൊദാര്‍ദോ അദ്ദേഹത്തിന്റെ ആദ്യകാല സിനിമകളോ ഇല്ലായിരുന്നുവെങ്കില്‍ ടരന്റീനോയോ pulp fictionനോ ഉണ്ടാവില്ലായിരുന്നു. അത്രമാത്രമുണ്ട്‌ ഗൊദാര്‍ദിന്റെ സ്വാധീനം ടരന്റീനോ ചിത്രങ്ങളില്‍.

ഓസ്കാര്‍ ഇന്ത്യയിലെ ദേശീയ അവാര്‍ഡു പോലെ ആ രാജ്യത്തെ സിനിമകള്‍ക്കായി ഒരു അവാര്‍ഡ്‌. അതിന്‌ ഇത്ര മാധ്യമ പ്രസക്തി വരുന്നത്‌ ഹോളിവുഡിന്റെ വിപണന തന്ത്രം. അതില്‍ നിങ്ങളെ പോലുള്ളവര്‍ അറിയാതെ ഭാഗഭാക്കാകുന്നു....അത്രമാത്രം.

t.k. formerly known as തൊമ്മന്‍ said...

റോബി- ചില തെറ്റിദ്ധാരണകള്‍ക്ക് മറുപടി പറഞ്ഞിട്ട് ഇതിവിടെ അവസാനിപ്പിക്കാമെന്നു തോന്നുന്നു:

- "ബൊറാത്ത്" കാണാന്‍ പറഞ്ഞത് കാസക്കിസ്ഥാനെക്കുറിച്ച് മനസ്സിലാക്കാനല്ല. ( wikipedia ഉള്ള ഈ കാലത്ത് എന്തിന് അതിനൊക്കെ സിനിമ കാണണം? ;-) ) "തമാശ" (അവിടെയാണല്ലോ താങ്കള്‍ കയറിപ്പിടിച്ചത്) എന്ന പദം കാസക്കിസ്ഥാനുമായി ബന്ധപ്പെട്ട് എന്റെ മനസ്സില്‍ വരാനുണ്ടായ ഒരു കാരണം ആ സിനിമയെന്ന്‌ പറഞ്ഞതാണ്. കാസക്കിസ്ഥാന്‍ സര്‍ക്കാരു തന്നെ, ഈ സിനിമ യഥാര്‍ഥത്തില്‍ നിരുപദ്രവകാരിയായ ഒരു അമേരിക്കന്‍ സോഷ്യല്‍ സറ്റയറാണെന്ന് തിരിച്ചറിഞ്ഞ്, ആ സിനിമ വഴി കാസക്കിസ്ഥാന് ലോകമെമ്പാടും കിട്ടിയ സൌജന്യ പരസ്യത്തിന്‌‍, സിനിമ പിടിച്ച/അഭിനയിച്ച സാഷാ കോഹനോട് നന്ദി പറഞ്ഞിട്ടുണ്ട്. വാസ്തവങ്ങള്‍ അങ്ങനെയായിരിക്കെ നമ്മളെന്തിനാണ് ഇല്ലാ‍ത്ത കാര്യങ്ങള്‍ കണ്ടുപിടിച്ച് കാസക്കിസ്ഥാന് വക്കാലത്തു പിടിക്കുന്നതും, "ബോറാത്തി"നെ താറടിക്കുന്നതും?

nazism/racism/anti-semitism എന്നൊക്കെ പറയുന്നത്, സാഷാ കോഹന്‍ ജൂതനാ‍ണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ പറയുന്നത് ? :‌)

- "ബുദ്ധിജീവി" എന്നതുകൊണ്ട് ഉദ്ദേശിച്ചത് ബുദ്ധിയുള്ള ആളാ‍ണെന്നു നാലുപേരെ കാണിക്കാന്‍ വേണ്ടി പുറമ്പൂച്ചു കാണിക്കുന്നവരെയാണ്. അടൂരിന്റെയും അരവിന്ദന്റെയുമൊക്കെ സിനിമകള്‍ കാണുകയും അതാണ് ഉത്തമസിനിമയെന്ന് അന്ധമായി കൊട്ടിഘോഷിക്കുകയും ചെയ്യുന്നത് അത്തരം പുറമ്പൂച്ചുകളിലൊന്നാണ്. ചില ‍ നാട്ടില്‍ സഞ്ചിതൂക്കിയും നടക്കും :) യഥാര്‍ഥ ബുദ്ധിയുള്ളവര്‍ ജാട തിരിച്ചറിയുകയും അതു വിളിച്ചു പറയാന്‍ ധൈര്യം കാണിക്കുകയും ചെയ്യും.

- ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വൃത്തികെട്ടതും tasteless-ഉം ആയിട്ടുള്ള (പ്രത്യേകിച്ചും രതിവൈകൃതങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന) പടങ്ങള്‍ നിങ്ങള്‍ പറയുന്ന ഫെസ്റ്റിവല്‍ സര്‍ക്കീട്ടില്‍ വളരെ പ്രസംസ നേടിയവയാണ്. സമയക്കുറവുകൊണ്ട് ഉദാഹരണങ്ങള്‍ നിരത്തുന്നില്ല തല്‍ക്കാലം. പൊതുവെ, അടൂരിന്റേതുപോലുള്ള പടങ്ങള്‍ ഇത്തരം ഫെസ്റ്റിവലുകളിലേക്ക് വേണ്ടിയാണ് നിര്‍മ്മിക്കപ്പെടുന്നത്. താങ്ങളും ഒരു സിനിമ നിര്‍മ്മിച്ച് അയച്ചുനോക്കൂ; എവിടെയെങ്കിലും ഒരു ഫെസ്റ്റിവലില്‍ അവാര്‍ഡ് തടയും. കാരണം ഇത്തരം സിനിമാക്കാരെ പ്രോത്സാഹിപ്പിക്കേണ്ടത് ഫെസ്റ്റിവലുകളുടെ നിലനില്‍പ്പിന് ആവശ്യമാണ്. ഹോളിവുഡ് പടങ്ങള്‍ക്ക് അത്തരം സഹായസഹകരണസംഘത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടി വരുന്നത് വലിയ കാര്യമാണെന്ന് വാദിക്കല്ലേ.

- അമേരിക്കയില്‍ സ്വതന്ത്രസിനിമകള്‍ വിതരണം ചെയ്യപ്പെടുന്നത് നിങ്ങള്‍ പറയുന്ന പോലെ അത്ര ലളിതമായ രീതിയിലൊന്നുമല്ല. നിങ്ങളുടെ പ്രയോഗം കടമെടുത്തു പറയുകയാണെങ്കില്‍ അതേക്കുറിച്ച് ഉപന്യസിക്കേണ്ടി വരും.

- ഗൊദാര്‍ദുണ്ടായില്ലെങ്കില്‍ ടറാന്റീനോ ഉണ്ടാവില്ല എന്നൊക്കെ പറയല്ലേ. വീഡിയൊ സ്റ്റോര്‍ ക്ലര്‍ക്കായിരുന്ന ടറാന്റീനോയെ ഗൊദാര്‍ദിനെക്കാള്‍ സ്വാധീനിച്ചിട്ടുണ്ടാവുക asian martial arts ചിത്രങ്ങളും മറ്റു ജനപ്രീതിയാര്‍ജ്ജിച്ച പടങ്ങളുമാവും. ആകെ അടിഞ്ഞുപോയിരുന്ന ജോണ്‍ ട്രവോള്‍ട്ടയെ pulp fiction-ലേക്ക് തിരഞ്ഞെടുത്തത് യാദൃശ്ചികമാണോ?

- നല്ല സിനിമ ജനപ്രീതി നേടും (ജനപ്രീതി കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് തരക്കേടില്ലാത്ത രീതിയില്‍ ലാഭമുണ്ടാക്കുന്ന ഒരു തിയേറ്റര്‍ റണ്‍ ആണ്) എന്ന് ഒന്നുരണ്ടു പടങ്ങളുടെ ഉദാഹരണം വച്ചു പറഞ്ഞാല്‍ എന്താണ് കുഴപ്പം? ബാക്കിയുള്ളവ ഓടിയില്ലെങ്കില്‍ അവ കാണാന്‍ ആരെയും കിട്ടിയില്ല; അതുകൊണ്ട് അവ കൊള്ളില്ല എന്നു തന്നെയാണ് അര്‍ഥം.

- ഇന്ത്യയിലെ സിനിമയുടെ ദേശീയ അവാര്‍ഡ് പോലെ അമേരിക്കയിലെ അവാര്‍ഡാണ് ഓസ്ക്കറെന്നൊക്കെ പറയുന്നതിന് മറുപടി അര്‍ഹിക്കുന്നില്ല. അതിലാളിത്യവല്‍ക്കരിച്ചാല്‍, തത്വത്തില്‍ നിങ്ങളുടെ പ്രസ്താവന ശരിയാണെങ്കിലും അങ്ങനെയൊക്കെ വാദിക്കുന്നത് ബാലിശമെന്നേ എനിക്ക് പറയാനുള്ളൂ. ഹോളിവുഡിന് ഒന്നാന്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുണ്ട്; അത് നന്നായി മാര്‍ക്കറ്റ് ചെയ്യുന്നതില്‍ എന്താണ് കുഴപ്പം? നിങ്ങള്‍ പറയുന്ന കാനിലും ടൊറാന്റോയിലുമൊക്കെ സിനിമകളുടെ വിപണനം ഒരു പ്രധാന ഉദ്ദേശം തന്നെയാണ്.ഞാനുദ്ദേശിച്ചത് പരസ്യമല്ല; സിനിമകളുടെ അന്താരാഷ്ട്ര വിതരണാവകാശങ്ങളുടെ കച്ചവടം തന്നെയാണ്.

റോബി said...

താങ്കള്‍ ഒരു വിക്കിപീഡിയ വിശ്വാസിയായതിനാല്‍ ചില കാര്യങ്ങളില്‍ വിക്കി പറയുന്നതു വായിക്കൂ...
ബൊറാട്ടിനെക്കുറിച്ച് കസാക്കിസ്ഥാന്റെ അഭിപ്രായം ഇവിടെ.

anitisemitism കോഹന്‍ തന്നെ ന്യായീകരിക്കുന്നുണ്ട്..ശ്രീനിവാസനും സലിംകുമാറുമൊക്കെ കറുത്തനിറത്തെയും വൈരൂപ്യത്തെയുമൊക്കെ കളിയാക്കുന്ന സെയീം ലോജിക്..അതിന് സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കന്‍ കഴിവുണ്ടെന്ന് നമുക്കറിയാമല്ലോ..

ടരന്റിനോയുടെ കോപ്പിയടി ശീലത്തെക്കുറിച്ച് ഇവിടെ.

കണ്ടിട്ടുള്ള ഏറ്റവും വൃത്തികെട്ടതും tasteless-ഉം ആയിട്ടുള്ള ആ സിനിമകള്‍ ചിലത് ഒന്നു പറയാമോ..? ഒരു കൌതുകത്തിന്..

ടരന്റിനോയെ സ്വാധീനിച്ച സിനിമകള്‍ അദ്ദേഹം പറഞ്ഞത് ഇവിടെ വായിക്കുക. ഇതില്‍ എത്രയെണ്ണം ജനപ്രീതി നേടിയതാണ്...ഗൊദാര്‍ദിന്റെ സിനിമകള്‍ എത്ര. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെeപേരു പോലും ഗൊദാര്‍ദിന്റെ സിനിമയുടെ പേരാണ്. (എനിക്കിത് മനസ്സിലാക്കാന്‍ വിക്കിപീഡിയ വേണ്ടാ..ഞാന്‍ രണ്ടു പേരു‍ടെയും സിനിമകള്‍ കണ്ടിട്ടുണ്ട്)

പിന്നെ ജനപ്രീതിയെപറ്റി...താങ്കള്‍ ഹോളിവുഡിന്റെ ആളായതു കൊണ്ട് അവിടത്തെ കാര്യം പറയാം. ഹോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെടുന്ന ഒരാളല്ലേ സ്കോര്‍സേസീ..അദ്ദേഹത്തിന്റെ എത്ര സിനിമകള്‍ സാമ്പത്തിക ലാഭം നേടിയിരുന്നു..? പിന്നൊന്ന് കുബ്രിക്. ടെറന്‍സ് മാലികിന്റെയൊന്നും കാര്യം പറയുകയേ വേണ്ട...

ജനപ്രീതി=സാമ്പത്തികലാഭം=ചിത്രത്തിന്റെ മേന്മ എന്ന ഫോര്‍മുല സിനിമാചരിത്രത്തോട് നീതി പുലര്‍ത്തുന്നുണ്ടെന്നു തോന്നുന്നില്ല. വളരെ പോപ്പുലര്‍ ആയ സിനിമകളുടെ ഒരു ലിസ്റ്റ് ആണ് IMDb Top 250. ഇതില്‍ എത്ര സിനിമകള്‍ സാമ്പത്തിക ലാഭം നേടിയിട്ടുണ്ട്. ടൈറ്റാനിക് പോലുള്ള വലിയ സാമ്പത്തികലാഭം നേടിയ സിനിമകള്‍ ഇങ്ങനെയൊരു പോപ്പുലര്‍ ലിസ്റ്റിന്റെ ഏഴയലത്തുപോലും വരാത്തതെന്ത്..?

ഇത്തവണ ഓസ്കാര്‍ നോമിനേഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍ No Country and There will be blood, ആര്‍ട്ട് ഹൌസ് ലേബലുള്ളവയാണ്..വന്ന് വന്ന് ഓസ്കാറും ‘ബുദ്ധിജീവി‘കളുടെ കളിയായോ..:)
തൊമ്മനൊക്കെ ഇനി എന്തു ചെയ്യും..?:)

മറ്റു കാര്യങ്ങണ്ലെക്കുറിച്ച് ഇനി മിണ്ടുന്നില്ല...(അടൂരും, ഓസ്കാറിന്റെ മഹത്വവും). അതൊക്കെ ഓരോരുത്തരുടെ സെന്‍സിബിലിറ്റി.

നമ്മള്‍ വേറെ തോണിയിലെ യാത്രക്കാരാണെന്ന്‌ എനിക്ക് മുന്‍പേ അറിയാമായിരുന്നു. പിന്നെ ഒരു രസം...

t.k. formerly known as തൊമ്മന്‍ said...

അക്കാഡമി അവാര്‍ഡ് വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട പടങ്ങളൊന്നും കാണാന്‍ പറ്റാതിരുന്നതുകൊണ്ടാണ് ഇത്തവണ “ലൈവ്” ആവാതിരുന്നത്.

റോബി said...

വെറുതെ ഒരു കണക്കുകൂട്ടലുകള്‍ മനസ്സില്‍ വെച്ചിരുന്നു. അവാര്‍ഡ് വന്നപ്പോള്‍ മികച്ച നടി ഒഴീകെ പ്രധാന അവാര്‍ഡുകളെല്ലാം പ്രതീക്ഷിച്ചതു പോലെ തന്നെ...:)

Arun said...

തൊമ്മന്‍ കീ ജെയ്....കപടബുദ്ധിജീവികള്‍ തുലയട്ടെ........

തൊമ്മന്‍ കീ ജെയ്....കപടബുദ്ധിജീവികള്‍ തുലയട്ടെ........

തൊമ്മന്‍ കീ ജെയ്....കപടബുദ്ധിജീവികള്‍ തുലയട്ടെ........

Arun said...

@ റോബി

സിനിമയായാലും,( സംഗീതമായാലും സാഹിത്യമായലും), പ്രമേയം എന്തുമായിക്കോട്ടേ, അതിന്റെ പെര്‍ഫക്ഷന്‍, എത്രനന്നായി ആവിഷ്കരികരിച്ചിരുന്നു എന്നതാണ്‌ അതിനെ നല്ലതും ചീത്തയുമാക്കുന്നത്.അത് ഡ്രാമ ആയാലും, ആക്ഷന്‍ ആയലും, ഫാന്റസി ആയാലും, സയന്‍സ് ഫിക്ഷന്‍ ആയാലും ശരി
, ചില തരം പ്രമേയങള്‍ തങ്കള്‍ക്ക് താല്പര്യമില്ലാത്തതാണെന്നു വച്ച് (പ്രത്യേകിച്ച് ഹോളീവുഡ്, ഫാന്റസ്സി,) അതു ഇഷ്ടപ്പെടുന്നവരെല്ലാവരും വിവരംകെട്ടവരും, വിപണനതനത്രങളുടെ ഇരകളനെന്നുമുള്ള താങ്കളുടെ കാഴ്ച്ചപ്പാട് എന്തായാലും നല്ലതല്ല.മാത്രമല്ല അതൊരുതരം ജാഡ തന്നെയാണ്‌. ബോളീവുഡിലും/ഹോളീവുഡിലും എന്നൊക്കെ എടുത്തെടുത്തു പറഞിരിക്കുന്നതിന്റെ കാരണവും ഇതുതന്നെ!.


ഇതൊന്നു സന്ദര്‍ശിച്ചു നോക്കൂ

http://www.rottentomatoes.com/


താങ്കള്‍ ഇഷ്ടപ്പെടുന്ന ചിത്രങളും, താങ്കള്‍ പുച്ചിക്കുന്ന ചിത്രങളുടെയും റേറ്റിങ് അതില്‍ നോക്കു, (ഒരു പക്ഷെ താങ്കള്‍ക്ക് അറിയുമായിരിക്കും ഇതെല്ലാം)
ഇതില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ചിത്രങളില്‍ ഒന്നയ ജാവ്സ്(1975) 100% പോസിറ്റിവ് റിവൂ ആണ്‌ നേടിയിരിക്കുന്നത്...അതിലുപരി ബ്രഹ്മാണ്ട സാമ്പതികവിജയവും..അതുപോലെ പക്കാ ആക്ഷന്‍ ചിത്രമായ ഡൈഹാര്‍ഡ് നേടിയ റേറ്റിങ് എത്ര...ടാക്സി ഡ്രൈവര്‍, ഗോഡ്ഫാദര് തുടങിയവ 100 ല്‍ 100 നേടിയവ തന്നെ. അതിനാല്‍ ഞാന്‍ വീണ്ടും അടിവരയിട്ട് പറയുന്നു....സിനിമയായാലും, സംഗീതമായാലും സാഹിത്യമായലും, പ്രമേയം എന്തുമായിക്കോട്ടേ, അതിന്റെ പെര്‍ഫക്ഷന്‍, എത്രനന്നായി ആവിഷ്കരികരിച്ചിരുന്നു എന്നതാണ്‌ അതിനെ നല്ലതും ചീത്തയുമാക്കുന്നത്.

(ഇനി ആ റിവ്യൂ എഴുതുന്ന എല്ലാവരും വിവരം കെട്ടവര്‍ ആണെന്ന് താങ്കള്‍ക്ക് തോന്നുന്നെങ്കില്‍: ഞാന്‍ തോറ്റു,... കീഴടങി...)

റോബി said...

സുഹൃത്തേ അരുൺ,
ചിലതരം പ്രമേയങ്ങളും ഹോളിവുഡ് സിനിമകളും ഇഷ്ടപ്പെടുന്നവർ വിവരംകെട്ടവരും, വിപണനതന്ത്രങളുടെ ഇരകളനെന്നും ഞാനെവിടെയാണു പറഞ്ഞിരിക്കുന്നത്?
എനിക്കും ഹോളിവുഡിൽ നിന്നുള്ള ചില സിനിമകൾ ഇഷ്ടമാണ്. പ്രത്യേകിച്ച് സ്കോർസേസീ, മാലിക്. പാൻസ് ലാബിരിന്ത് എന്ന് ഫാന്റസിയും എനിക്കിഷ്ടപ്പെട്ടു.

ഇനി പൂർണ്ണത, മികവ് എന്നതൊക്കെ വ്യക്ത്യാധിഷ്ഠിതമല്ലേ?
ഇനി ഹോളിവുഡ്, ബോളിവുഡ് എന്നൊക്കെ എടുത്തു പറയാൻ കാരണം അതു പോലുള്ള ഏതൊരു എസ്താബ്ലിഷ്മെന്റിലും സിനിമ നിർമ്മിക്കപ്പെടുന്നത് സംവിധായകന്റെ താത്പര്യപ്രകാരമല്ല, മറിച്ച് ഒരു കൂട്ടം കച്ചവടക്കാരുടെ താത്പര്യപ്രകാരമാണ്. ഇനി ഇത്തരം കച്ചവടചരക്കുകൾ മാത്രം ഇഷ്ടപ്പെടുന്നവരെ വിപണനതന്ത്രങ്ങളുടെ ഇരകളെന്ന് മനസ്സിലാക്കാമെന്നു തോന്നുന്നു.

ഇനി ‘റോട്ടൻ ‌ടൊമേറ്റോസ്’ ‘നേഷൻസ് ടോപ്പ്ക്രിട്ടിക്സ്’ അല്ലേ? അതായത് അവിടെ എഴുതുന്നവരെല്ലാം അമേരിക്കൻ നിരൂപകരാണ്. അഥവാ പടിഞ്ഞാറൻ അഭിരുചിയുള്ളവരാണ്. മറ്റു പല രാജ്യങ്ങളിലെയും സിനിമയെപറ്റിയോ സംസ്കാരങ്ങളെപറ്റിയോ വേണ്ടത്ര അറിവുള്ളവരാകണമെന്നില്ല എല്ലാവരും. (പടിഞ്ഞാറൻ അഭിരുചി മോശമെന്നല്ല..)

പ്രമേയങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും വേറിട്ട് അവയുടെ രൂപങ്ങളിലൂന്നി കലാസൃഷ്ടിയെ വിലയിരുത്തുന്നതിനോടു താത്പര്യമില്ല. കാരണം പലരെയും ഉൾക്കൊള്ളാൻ അത്തരമൊരു അഭിരുചിക്കു കഴിയാതെ വരും. ഫ്രാൻസിസ്കോ വർഗാസിനെയും ഗൊദാർദിനെയും ഹാനേക്കിനെയും ഒരു പക്ഷെ ടരന്റിനോയെയും പോലെയുള്ള ചിലരെ.

ജ്വാസ് ഞാൻ കണ്ടത് ഹൈസ്കൂളിൽ വെച്ചാണ്. അന്ന് അതു കണ്ടനേരം കഴിഞ്ഞ് മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നും അതിലുണ്ടെന്നു തോന്നിയില്ല.I agree, it was entertainer...But, is cinema supposed to be only entertainers?

അരുൺ കൂടുതൽ സിനിമകൾ കാണുക, സിനിമയെക്കുറിച്ചു വായിക്കുക..അഭിരുചികൾ മാറും.

Arun said...

ശരിതന്നെയ്യണ്‌, ഞാന്‍ ഇനിയിം ധാരാളം അറിയാനുണ്ട്‌, ഇവിടെ ലോകസിനിമകള്‍ കാണാനുള്ള സാഹചര്യം വളരെ കുറവാണ്‌, വരട്ടെ സ്സമയം ഉണ്ടല്ലോ.

ഇനി വിപണന തന്ത്രത്തേ പറ്റി താങ്കള്‍ അങനെ പറഞിട്ടില്ലെങ്കില്‍,ഞാന്‍ പറഞതെല്ലാം തിരിച്ചെടുക്കുന്നു, അതിനാല്‍ ഈ ചര്‍ച്ചക്ക് ഇനി വലിയ പ്രാധാന്യം ഇല്ല,

എങ്കിലും താങ്കള്‍ പറഞ കാര്യങളില്‍ ചിലതില്‍ വിയോജിപ്പുണ്ട്‌.


പൂര്‍ണതയും മികവും എങിനെ വ്യക്ത്യാദിഷ്ട്ടിതമാകും? .ജാവ്സ് മനുഷ്യമനസുകളുടെ സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്ന ചിത്രമല്ല, ഓര്‍ത്തിരികാന്‍ ഒന്നുമില്ല, പക്ഷേ അതുപോലൊരു പ്രമേയം അതിലും പൂര്‍ണതയോടെ എങിനെ കൈകാര്യം ചെയ്യും?. ഇനി ഇത്തരം പ്രമേയം തന്നെ എത്രത്തോളം വിക്റ്‌തമാക്കാം എന്നതിന്റെ ഉദാഹരണങള്‍, ജാവ്സിന്റെ സീക്വലുകള്‍ ആണ്‌. പിന്നെ ഡൈ ഹാര്‍ഡ്, ഏറ്റവും മികച്ച് ആക്ഷന്‍ ചിത്രങളില്‍ ഒന്നായി വാഴ്ത്തുന്ന ചിത്രം ആണത്, അതുപോലെ ലോഡ് ഓഫ് റിങ്സ്, ആ പ്രമേയം അങിനെയല്ലാതെ പിന്നെ എങിനെ ചിത്രീകരിക്കും. അതുപോലെ Scorcese കൈകാര്യം ചെയ്യുന്ന വിഷയങള്‍ ഇതില്‍നിന്നെല്ലാം വിഭിന്നങളാണ്‌, ടാക്സി ഡ്രൈവറും, റേജിങ് ബുള്ളും എത്രയോ വിക്ര്തമാകുമായിരുന്നു മറ്റൊരുതരത്തില്‍ അവ കൈകാര്യം ചെയ്യുകയായിരുന്നെങ്കില്‍. പിന്നെ ഞാന്‍ ലോര്‍ഡ് ഓഫ് റിഗ്സും മറ്റും ഇഷ്ടപ്പെടാന്‍ കാരണം, ഞാനൊരു CG artist കൂടിയായതുകൊണ്ടാണ്‌.

പിന്നെ, ഹോളീവുഡിനും ബോളീവുഡീനും ഒരേ നിലവാരമാണെന്ന് താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പോലൊരു തോന്നാല്‍. അതാണ്‌ ജാഡാ എന്നു ഞാന്‍ ഉദേശിച്ചത്. ഹോളീവുഡില്‍ റിയലിസ്റ്റിക് ആയ കഥ പറയുന്നിതിനിടയില്‍ അനാവശ്യ മസാലയോ, അസ്വാഭാവികമായ രംഗങളൊ, സാധാരണ ഉണ്ടാകാറില്ല, അഥവാ ഉണ്ടെങില്‍ അവ മോശം സിനിമകളായേ കണക്കാക്കുള്ളു, ബോളീവുഡില്‍ നേരെ തിരിച്ചും. അവിടെ സ്വാഭാവികമായി പോകുന്ന കഥയില്‍ റോഡില്‍ നിന്നു ന്ര്‌ത്തവും, തല്ലും, എല്ലാം ഉണ്ടാകും, ഈ ചിത്രങളെല്ലാം ക്ലാസിക്കുകളായി വാഴ്ത്തപ്പെടുകയും ചെയ്യും. ബോളീവുഡ് മാത്രമല്ല മൊത്തം ഇന്‍ഡ്യന്‍ മുഖ്യധാരാ സിനിമകളും ഇങനെ തന്നെയാണ്‌. പറയാതെ തന്നെ അറിയാലോ?

ഇനി റോട്ടന്‍ ടോമാറ്റോസ് റേറ്റിങിനെ പറ്റി പറയുകയാണെങ്കില്‍, ഹോളീവുഡ് ചിത്രങള്‍ക്ക മാത്രമല്ല, സെവന്‍ സമുറായ്, പതേര്‍ പാഞ്ചാലി, റാഷൊമോന്‍ മുതലായവ മികച്ച റേറ്റിങ് നേടിയവയാണ്‌, അതുപോലെ അമേരിക്കന്‍ സിനിമയായ പേള്‍ ഹാര്‍ബര്‍ പോലുള്ളവയെ തള്ളീയിട്ടുമുണ്ട്. അതിനാല്‍ നിരൂപകര്‍ അമേരിക്കന്‍ അഭിരുചി മാത്രമുള്ളവരാണെന്ന വാദം തെറ്റാണ്‌. പിന്നെ എന്റെ അഭിരുചി കുറേയൊക്കെ മാറി, പണ്ട് ഏത് ചവറ് ആക്ഷന്‍ പടം കിട്ടിയാലും കാണൂം. ഇന്ന്‌ പക്ഷേ അങനെയല്ല, ഇനിയും മാറുമായിരിക്കും, എങ്കിലും സയന്‍സ്ഫിക്ഷനും, സ്പെഷല്‍ എഫക്റ്റും, ഹൊറര്‍ ഫിലിംസും എന്നും എനിക്ക് പ്രിയപ്പെട്ടവതന്നെയായിരിക്കും, മികച്ചതാണെങ്കില്‍. കാരണം CG യും മറ്റും എന്റെ മേഖലയാണല്ലോ!

റോബി said...

അരുണ്‍,
ഹോളിവുഡും ബോളിവുഡും തമ്മിലുള്ള സാമ്യം രണ്ടും സിനിമയെ കച്ചവടം മാത്രമായി കാണുന്നൂ എന്നതിലാണ്‌. ഏത് സ്റ്റുഡിയോ സിസ്റ്റവും അതു പോലെ തന്നെ. പിന്നെയും ഹോളിവുഡില്‍ അതിനിടയിലും ചില നല്ല സിനിമകള്‍ വരാറുണ്ട്.

നിലവാരത്തിന്റെ കാര്യത്തില്‍ ഒരു താരതമ്യത്തിനു പ്രസക്തിയില്ലെന്നു അരുണിനും അറിയാമല്ലോ. സിനിമയുടെ രൂപം പ്രസക്തമാനെന്നു തോന്നുന്നുണ്ടെങ്കില്‍ എന്റെ സിനിമാ ബ്ലോഗില്‍ ഞാനൊരു ലേഖനമെഴുതിയിട്ടുണ്ട്, 'കഥ പറയുമ്പോള്‍' എന്ന പേരില്‍. ഒന്നു നോക്കൂ.
പ്രമോദ് എഴുതിയ ഒരു കവിതയ്ക്കു ഗോപീക്ര്^ഷ്ണന്‍ എഴുതിയ കമന്റില്‍ ചോദിച്ചിരുന്നു, രൂപത്തെ ചുറ്റിപ്പറ്റി മാത്രമുള്ള വായനകള്‍ നമ്മെ എത്രത്തോളം കൊണ്ടുപോകുമെന്ന്.

ഇതു സിനിമയ്ക്കും ബാധകമാണെന്നാണ്‌ ഞാന്‍ കരുതുന്നത്.

സാങ്കേതികതയുടെ കാര്യം പറഞ്ഞാല്‍- പാദമുദ്ര കണ്ടിട്ടുണ്ടോ? സാങ്കേതികതയുടെ മോശമായ ഉപയോഗമായിരുന്നു അതില്‍. എഡിറ്റിംഗിലും ഛായാഗ്രഹണത്തിലുമൊക്കെ കാര്യമായ പിഴവുകള്‍ ഉണ്ടായിരുന്നു...എങ്കിലും താരതമ്യേന നല്ല ചിത്രമായിരുന്നു അത്, പ്രമേയം കൊണ്ട്.

ഗൊദാര്ദിനെ പോലെ ചിലര്‍ മനപൂര്‍വ്വം എഡിറ്റിംഗും ഛായാഗ്രഹണവും അഭിനയവും ഒക്കെ മോശമാക്കി സിനിമ എടുത്തിട്ടുണ്ട്...

സോംബി ഫിലിംസ്, എന്നിവ എനിക്കത്ര പഥ്യമല്ല. എന്നാല്‍ സസ്പെന്‍സ് ത്രില്ലറുകളും മിസ്റ്ററികളും ഹൈസ്റ്റ് സിനിമകളും ഇപ്പോള്‍ വളരെ ഇഷ്ടമാണ്‌.

പ്രത്യേകിച്ച് 60-കളിലെ ചില ഫ്രെന്ച് സിനിമകള്‍, ഴാങ് പിയറി മെല്‍വില്‍, ഡാസ്സിന്‍ തുടങ്ങിയവരുടെ ത്രില്ലറുകള്‍.

സിജി ആര്ട്ടിസ്റ്റാണെങ്കില്‍ പാന്‍സ് ലാബിരിന്ത്, children of men എന്നിവ കാണാന്‍ മറക്കരുത്.

Anonymous said...

Ответы практически на любой вопрос есть у нас. SEEXi.NET
Так же интерес можно проявить например к "[url=http://www.2nt.ru/go/teets.php]Ум женщины зависит от размера груди [/url]"
А любителям [url=http://www.2nt.ru/go/geyi.php]гей видео[/url] подарок.
И безусловно лучшие [url=http://2nt.ru/go/znakom.php]бесплатные интим знакомства[/url]

Anonymous said...

Как говорилось на Seexi.net Как вы думаете. Любит Гуф свою жену или же нет? Вот Птаха видно Машу любит, а Гуф с Айзой как со шлюхой. Разве может возлюбленный человек говорить такие слова,какие Гуф на Айзу говорил на видео?