Thursday, October 02, 2008

പേയ്‌ലിന്‍ പിടിച്ചു നിന്നു | അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്


ചിത്രം “ന്യൂ യോര്‍ക്ക് ടൈംസി”ലെ വാര്‍ത്തയില്‍ നിന്ന് എടുത്തത്.

എല്ലാവരും പ്രതീക്ഷിച്ചിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ഡിബേറ്റ് കുറച്ച് മുമ്പ് കഴിഞ്ഞു; സെന്റ് ലൂയീസിലെ വാഷിംഗ്‌ടണ്‍ യൂണിവേഴ്സിറ്റിയിലാണ് ഡിബേറ്റ് നടന്നത്. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ആരും വിഢിത്തങ്ങള്‍ ഒന്നും എഴുന്നുള്ളിച്ചില്ല. ജോ ബൈഡന്‍ വളരെ ആത്മനിയന്ത്രണം കാണിച്ചു; അമിതമായി സംസാരിക്കാനും അതിന്നിടയില്‍ വിവാദപരമായ പലതും വിളിച്ചു പറയാനും ഉള്ള അദ്ദേഹത്തിന്റെ പ്രവണത ഇത്തവണ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല.

ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞില്ലെങ്കിലും പഠിച്ചുവച്ച കാര്യങ്ങള്‍ പേലിന്‍ നന്നായി പറഞ്ഞു. ചാനലുകള്‍ക്ക് അവര്‍ കൊടുത്ത അഭിമുഖങ്ങളില്‍ അവര്‍ പറഞ്ഞ വിഢിത്തങ്ങള്‍ കാരണം യാഥാസ്തിക ബുദ്ധിജീവികള്‍ തന്നെ അവര്‍ക്കെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍, തന്റെ പ്രതിച്ഛായ തന്നെ സംരക്ഷിക്കേണ്ട ധര്‍മമായിരുന്നു ഇന്ന് പേലിന്റേത്. അത് അവര്‍ ഭംഗിയായി നിര്‍വ്വഹിച്ചു. ആ അര്‍ത്ഥത്തില്‍ അവര്‍ ആയിരുന്നു ഡിബേറ്റിലെ വിജയി എന്നു പറയാം. കാരണം അവര്‍ ഡിബേറ്റില്‍ പതറുമെന്ന് മിക്കവാറും എല്ലാ മാധ്യമങ്ങളും കരുതിയിരിക്കുകയായിരുന്നു.

പൊതുവേ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പ്രധാന ചുമതല എതിര്‍ ടിക്കറ്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ആക്രമിക്കുക എന്നതാണ്. ജോ ബൈഡന്‍ അത് ഭംഗിയായി നിര്‍വ്വഹിച്ചു. ചോദ്യങ്ങള്‍ക്ക് വൃത്തിയായി മറുപടി കൊടുത്തു. വ്യക്തിപരമായി ഞാന്‍ വിജയിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കും. എന്നാലും പേലിന്‍ ഡിബേറ്റില്‍ ഇത്ര ശോഭിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അത്ര പരിതാപകരമായിരുന്നു അഭിമുഖങ്ങളില്‍ അവരുടെ പ്രകടനം.

എന്തായാലും തിരഞ്ഞെടുപ്പ് സമവാക്യങ്ങളില്‍ ഈ ഡിബേറ്റിന്റെ ഫലം എന്തെങ്കിലും വ്യത്യാസം വരുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. നാളെ വാള്‍ സ്ട്രീറ്റ് രക്ഷാപദ്ധതിക്ക് ജനപ്രതിനിധി സഭ വീണ്ടും വോട്ടു ചെയ്യും; സെനറ്റ് ആ ബില്ല് ഇന്നലെ പാസാക്കിയിരുന്നു. അതിന്റെ ഫലവും ഡിബേറ്റും വോട്ടര്‍മാരില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനം തിങ്കളാഴ്ച മുതല്‍ പുറത്തുവരുന്ന പോളുകളില്‍ നിന്ന് അറിയാന്‍ സാധിക്കും.

ഇന്ന് മക്കെയിന്‍ മിഷിഗണ്‍ ഒബാമയ്ക്ക് ഏതാണ്ട് വിട്ടുകൊടുത്തു. ജയിക്കാന്‍ സാധ്യത ഇല്ല എന്ന് മനസ്സിലായതിനാല്‍ അവിടത്തെ പ്രചരണം അദ്ദേഹം നിറുത്തി.

മാറിയ സാഹചര്യത്തില്‍, വിര്‍ജീനിയയും പെന്‍‌സില്‍‌വേനിയയും ന്യൂ മെക്സിക്കോയും ഒബാമയ്ക്ക് കിട്ടുമെന്ന് ഞാന്‍ കരുതുന്നു. അപ്പോഴത്തെ നില:
ഒബാമയ്ക്ക് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 277 (ഭൂരിപക്ഷം)
മക്കെയിന് കിട്ടുമെന്ന് ഉറപ്പുള്ള ഇലക്ടറന്മാര്‍ - 179

രണ്ടുപേര്‍ക്കും സാധ്യതയുള്ള സംസ്ഥാനങ്ങള്‍ - ഫ്ലോറിഡ(27), ഇന്‍‌ഡ്യാ‍ന(11), ഒഹായോ(20), കൊളറാഡോ(9), നെവാഡ(5), നോര്‍ത്ത് കാരളൈന(15). ഇന്‍‌ഡ്യാന ഒഴിച്ച് ബാക്കി എല്ലായിടത്തും ഒബാമയാണ് മുമ്പില്‍.

മക്കെയിന് മത്സരം ബാലികേറാമല ആയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലായല്ലോ.

6 comments:

t.k. formerly known as thomman said...

CNN/Opinion Research Corporation പോള്‍ ജോ ബൈഡന്‍ ഡിബേറ്റ് ജയിച്ചതായിട്ടാണ് കാണിക്കുന്നത്.

yempee said...

ഡിബേറ്റിന്റെ ക്ലിപ്പുകള്‍ കണ്ടിരുന്നു.
ഇടക്കിടെ ശ്രദ്ധിക്കുന്ന കാരണം ഇലക്ഷന്‍ വിശേഷങ്ങള്‍ അറിയുന്നുമുണ്ട്. എക്സിറ്റ് പോളുകളെക്കാളും വോട്ടിങ്ങ് ശതമാനമല്ലേ ഇലക്ഷന്റെ ഗതി നിര്‍ണ്ണയിക്കാറ്?
തൊമ്മന്റെ നിരീക്ഷണങ്ങള്‍ തീക്ഷ്ണതയാര്‍ന്നവ തന്നെ; അഭിനന്ദനങ്ങള്‍!

Anonymous said...

Did you really think that Palin hold in the debate, She is not even answered couple of questions Biden asked, she even mistakenly pronounced the names. I do accept that she did better than I expected. It seems like a kindergarden teacher try to take classes in a Masters degree program.
Mccain suppose to choose somebody have some sense.
Abe

t.k. formerly known as thomman said...

yempee- നല്ല വാക്കുകള്‍ക്ക് നന്ദി! പോളുകള്‍ക്ക് വോട്ടിംഗ് ശതമാനത്തെ കണക്കിലെടുക്കാന്‍ പ്രയാസമായിരിക്കുമല്ലോ. നിങ്ങള്‍ പറയുന്നത് നല്ല പോയന്റാണ്. വോട്ടിംഗ് ശതമാനം കൂടിയില്ലെങ്കില്‍ പോളുകളില്‍ കാണുന്ന മുന്‍‌തൂക്കം ഒബാമയ്ക്ക് പോളിംഗ് ബൂത്തില്‍ കിട്ടിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും വോട്ടുചെയ്യാന്‍ മടിയുള്ള ചെറുപ്പക്കാരാണ് ഒബാമയുടെ നല്ലൊരു പങ്ക് അനുയായികള്‍ എന്ന സാഹചര്യം നിലവിലുള്ളപ്പോള്‍.

Abe - Biden was the winner in my opinion; no doubt about that. But, like it is mentioned in the "New York Times" editorial today, the expectation about Palin was so low that if she could utter one or two sensible things, then that would be considered meeting expectations.

In my opinion, her "performance" in the debate was a personal victory for her; she was trashed by media so much, quite deservedly though. She had few talking points that she memorized and she delivered those without actually listening to the questions.

JEOMOAN KURIAN said...

ഡിബേറ്റ് കഴിഞ്ഞുള്ള മീഡിയ അവലോകനം കണ്ടപ്പോള്‍ ശരിക്കും അല്‍ഭുതപ്പെട്ടുപോയി. പേലിന്‍ എന്റെ നോട്ടത്തില്‍ ഒരു തികഞ്ഞ പരാജയമായിരുന്നു. ബൈഡന്‍, ഒബാമയെക്കളും ഒരു പടി മുന്നിലായിരുന്നു ചില സന്ദര്‍ഭങ്ങളില്‍. ബൈഡന്-ഒബാമ ടിക്കറ്റ്ഇന് ഇതുപോലുള്ള ഉഗ്രന്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ എങ്കിലും കഴിഞ്ഞല്ലോ എന്ന് അലാസ്കയുടെ റാണിക്ക് സമാധാനിക്കാം.

കിഷോർ‍:Kishor said...

ഞാന്‍ ഡേമൊക്രാറ്റ് അനുഭാവി ആണെങ്കിലും പേലിന്‍ വിചാരിച്ചതിനേക്കാള്‍ നന്നായി ഡിബേറ്റ് ചെയ്തു എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍. എന്നാല്‍ ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ബൈഡന്‍ ഇതില്‍ വളരെ മികവു കാണിച്ചു.

തുടക്കക്കാരിയായ ഒരു വനിത എന്ന നിലയില്‍ പേലിന്‍ സ്വന്തം കാലില്‍ നിന്നു ഡിബേറ്റ് ചെയ്യുന്നത് ലോകമാകമാനമുള്ള പുരുഷമേധാവിത്തത്താല്‍ അടിച്ചമര്‍ത്തപ്പെട്ട വനിതകള്‍ക്ക് ഒരു മാതൃക തന്നെയാണ്.