Sunday, February 22, 2009

ഓസ്‌ക്കറില്‍ സ്ലംഡോഗ് തരംഗം

ഇതുവരെ പ്രധാനപ്പെട്ട 5 അവാര്‍ഡുകള്‍ സ്ലംഡോ‍ഗ് നേടിക്കഴിഞ്ഞു. തമീഴനായ എ.ആര്‍.റെഹ്‌മാനും മലയാളിയായ റസൂല്‍ പൂക്കുട്ടിക്കുമുണ്ട് അവാര്‍ഡുകള്‍.

അവാര്‍ഡ് ഇവിടെ ലൈവ് ബ്ലോഗ് ചെയ്യുന്നുണ്ട്.

പിന്നീട് അപ്‌ഡേറ്റ് ചെയ്തത്:

നോമിനേറ്റ് ചെയ്യപ്പെട്ട മിക്കവാറും വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടിക്കൊണ്ട് (ആകെ 8 എണ്ണം) സ്ലം ഡോഗ് മില്യണയര്‍ ഓസ്ക്കര്‍ അവാര്‍ഡുകള്‍ തൂത്തുവാരി. രണ്ട് സംഗീത അവാര്‍ഡുകള്‍ നേടിയ റഹ്മാനാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയുടെ പതാക വഹിച്ചത്. ബോളിവുഡ് ഡാന്‍സും സാരിക്കാരുമൊക്കെയുമായിട്ട് ഇന്ന് ഹോളിവുഡ് അക്ഷരാര്‍‌ത്ഥത്തില്‍ ഇന്ത്യാക്കാര്‍ ഏറ്റെടുത്തു. India is clearly spreading its soft power, though little bit awkardly!

അനില്‍ കപൂറും എ.ആര്‍. റെഹ്മാനും കയറി നിന്ന, കൊഡാക്ക് തിയേറ്ററിലെ പ്രമാദമായ ആ സ്റ്റേജ്, ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് രംഗം പോലെ ഒരു നിമിഷം എന്നെ തോന്നിപ്പിച്ചത് തികച്ചും ഹൃദയസ്പര്‍‌ശിയായിരുന്നു. എവിടെ താ‍മസിച്ചാലും, എന്തു തിന്നാലും കുടിച്ചാലും, എന്തു വായിച്ചാലും പഠിച്ചാലും, ജനിച്ചുവളര്‍ന്ന രാജ്യത്തോടുള്ള സ്നേഹം മിക്കവാറും മന്നുഷ്യരുടെ ഒരു സ്ഥിരസ്വഭാവമാണെന്ന് തോന്നുന്നു.

സ്ലം ഡോഗ് ഒരു ചലച്ചിത്രം എന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചിട്ടില്ല. പക്ഷേ, വളരുന്ന ഇന്ത്യയുടെ പ്രതീകമാകുന്ന അതിന്റെ രാഷ്ട്രീയവും മൃദുലശക്തിയും വളരെ പെട്ടന്ന് തിരിച്ചറിയാനാകുന്നുണ്ട്. ഭീകരന്മാരുടെ കൈകളില്‍ പിച്ചിചീന്തപ്പെട്ട മുംബൈയുടെ നിഷ്ക്കളങ്കതയുടെ അവസാനത്തെ ആഘോഷവുമാണ് ആ ചിത്രം. പലപ്പോഴും ഇന്ത്യാക്കാരേക്കാള്‍ ഏറെ അത് തിരിച്ചറിഞ്ഞിട്ടുള്ളത് പാശ്ച്യാത്യലോകത്തെ കലാകാരാണ്. അവരുടെ ഒരു സ്വാന്തനവും കൂടിയാണ് ഈ അവാര്‍ഡുകള്‍.

ഈ വിഭാഗങ്ങളിലാണ് സ്ലം ഡോഗിന് അവാര്‍ഡുകള്‍:

1.മികച്ച ചിത്രം
2.സംവിധായകന്‍ - ഡാനി ബോയില്‍
3.പശ്ചാത്തല സംഗീതം - എ.ആര്‍.റെഹ്മാന്‍
4.പാട്ട് - എ.ആര്‍.റെഹ്മാന്‍
5.സൌണ്ട് മിക്സിംഗ് - റസൂല്‍ പൂക്കുട്ടിയടക്കമുള്ള ടീം
6.അഡാപ്റ്റഡ് സ്ക്രീപ് പ്ലേ - സൈമണ്‍ ബ്യൂഫോയ്
7.എഡിറ്റിംഗ് - ക്രിസ് ഡിക്കെന്‍സ്
8.സിനിമാട്ടോഗ്രഫി - ആന്റണി മാന്റെല്‍

സാന്‍ ഫ്രാന്‍സിസ്ക്കോ സിറ്റി കൌണ്‍‌സിലറും ഗേ റൈറ്റ്സ് ആക്ടിവിസ്റ്റും ആയിരുന്ന ഹാര്‍വി മില്‍‌ക്കിന്റെ ജീവിതത്തെ അടിസ്ഥാനമാകിയുള്ള മില്‍ക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് ഷോണ്‍ പെനിന് ലഭിച്ചതും സന്തോഷകരമായി.

അവാര്‍ഡ് ലഭിച്ച സ്മൈല്‍ പിങ്കി എന്ന ഷോര്‍ട്ട് ഡോക്യുമെന്ററി മുറിച്ചുണ്ടിയായ ഒരു ഇന്ത്യാക്കാരി പെണ്‍‌കുട്ടിയുടെ കഥയാണ്.

7 comments:

kuttappan said...

റസൂല്‍ പൂക്കുട്ടിയുടെ അവാര്‍ഡ് സിനിമയുടെ വിജയത്തിന് technitions നല്കുന്ന പന്കിനേ പറ്റി ബോധവാന്‍മാര്‍ ആക്കാന്‍ സഹായിക്കും. സാധാരണ അവരെ ആരും ബഹുമാനിക്കാറില്ല. എല്ലാം ക്രെഡിറ്റ്-ഉം സൂപ്പര്‍സ്റ്റാര്‍, director, producer, and singers share ചെയ്യും

t.k. formerly known as തൊമ്മന്‍ said...

കുട്ടപ്പാ,
പറഞ്ഞത് ശരി തന്നെ. സത്യത്തില്‍ ഈ പൂക്കുട്ടിയെപ്പറ്റി തന്നെ ഞാന്‍ ആദ്യം അറിയുന്നത് ഓസ്ക്കര്‍ ഷോ കാണുമ്പോഴാണ്. സൌണ്ട് മിക്സിംഗിന് ആരെയാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത് എന്നൊക്കെ ആരും നോക്കാറില്ല എന്നു തോന്നുന്നു.

പൂക്കുട്ടി എന്തായാലും മലയാളിക്ക് അഭിമാനിക്കാന്‍ വക നല്‍കി.

ഫക്രുദീന്‍ +919495361466 said...

i met him in a film festival held on Thrissur
three years back...
at that i was excited.
his sincerity to his profession was amazing...
and i asked him
and what about your name...
'' RASOOL '' is there any religious back ground..?
he smiled " No i am coming from a leftist back ground "

t.k. formerly known as തൊമ്മന്‍ said...

ഫക്രുദ്ദീന്‍,
പൂക്കുട്ടിയെ പരിചയപ്പെട്ട അനുഭവം പങ്കുവച്ചതിന് നന്ദി!

ആചാര്യന്‍... said...

സ്മൈല്‍ പിങ്കി.... സ്ലം.മി. ലെ മറ്റ് കുട്ടികള്‍....

Anonymous said...

സ്ലംഡോഗ്‌ ഇന്ത്യക്ക്‌ നൽകിയ ഒരേയൊരു സംഭാവന ഇത്‌ മാത്രമാണ്‌....ഇന്ത്യയിലെ നല്ല ടാലന്റിന്‌ കുറച്ചു കൂടി എക്സ്പോഷർ കൊടുത്തു....ഇനിയും റഹ്മാന്മാരും പൂക്കുട്ടിമാരും ഉണ്ടായി വരും...ബാക്കിയെല്ലാം ഫ്രോഡ്‌ കളി....

t.k. formerly known as തൊമ്മന്‍ said...

ആചാര്യന്‍/വേറിട്ട ശബ്ദം,
അഭിപ്രായങ്ങള്‍ക്ക് നന്ദി!