ജനാധിപത്യക്രമത്തിന്റെ പ്രശ്നങ്ങളെപ്പറ്റി ജനാധിപത്യം - ചിതറിയ ചില പ്രബന്ധങ്ങള്‍ എന്ന പോസ്റ്റില്‍ എഴുതിക്കണ്ട ചില കാര്യങ്ങളെപ്പറ്റി ഞാന്‍ അവിടെ കമന്റിട്ടു. ന്യായമായും അതിന്ന് മറുപടിയും പ്രതീക്ഷിച്ചു. പക്ഷേ, ബ്ലോഗര്‍ അത് ഡിലീറ്റ് ചെയ്ത് പ്രശ്നം അവസാനിപ്പിച്ചു. സ്വന്തം ബ്ലോഗില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കേ ബ്ലോഗര്‍ ചെയ്തതില്‍ തെറ്റുപറയാനും പറ്റില്ല.
തികച്ചും incoherent ആയി എഴുതിയിട്ടുള്ള ആ പോസ്റ്റ് പലവട്ടം വായിക്കാനും കമന്റിടാനും ഞാന്‍ കുറച്ച് സമയം ചിലവാക്കിയതുകൊണ്ട്, ആ കമന്റിനെ ഇവിടെ പോസ്റ്റാക്കി സ്ഥാനക്കയറ്റം കൊടുക്കാന്‍ തീരുമാനിച്ചു. പോസ്റ്റും കമന്റും വായിച്ചിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് അറിയാന്‍ താല്പര്യമുണ്ട്.
ഗുണപാഠം: ജല്പനങ്ങള് ജല്പനങ്ങളായി കരുതി സംയമനം പാലിക്കുക. എന്തെങ്കിലും തിരിച്ചു പറഞ്ഞുപോയാല്‍ അത് നിങ്ങളുടെ ഇ-മെയിലിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യാതിരിക്കാന്‍ മറക്കാതിരിക്കുക :-)
താഴെ കമന്റ്റ് കട്ട്-പേസ്റ്റ് ചെയ്തിരിക്കുന്നു:
പൊതുവേ: ജനാധിപത്യത്തിന് പകരം എന്താണ് താങ്കളുടെ മനസ്സിലുള്ളതെന്ന് കൂടി പറഞ്ഞാല്‍ നന്നായിരുന്നു.
1. ഒന്നുകൂടി മാറ്റിയെഴുതാമോ? മനസ്സിലാക്കാന്‍ താല്പര്യമുണ്ട്.
2. പൊടിപിടിച്ചിട്ടുണ്ടെങ്കില്‍ അതും മിക്കവാറും അക്കാലത്തെ ഫാഡ് ആയിരുന്നിരിക്കും:-)
3. ഭാവന കുത്തിയൊലിച്ചിരുന്നത് രാജാക്കന്മാരുടെയും ഏകാധിപത്യങ്ങളുടെയും തണലില്‍ ആണെന്നാണോ?
4. പാസ് :-)
5. അര്‍ഥഗര്‍ഭമായ മൌനമാണോ? :) (കാണുന്നീല്ല)
6. പഠിപ്പും വിവരവുമില്ലാത്ത തൊഴിലാളികള്‍ക്ക് തന്നെ ഭരിക്കാനുള്ള ത്രാണിയില്ലെന്നും നമ്മള് അത് നോക്കിനടത്തണമെന്നും ലെനിന് കുപ്രസിദ്ധമായി പറഞ്ഞുവച്ചിട്ടുള്ളതും ഓര്മ വരുന്നു.
7. പാസ് :)
8. മുതലാളിത്ത വ്യവസ്ഥിതിയെക്കാള്‍ അപ്രായോഗികമായ ഉട്ടോപ്പിയകള്‍ വാഗ്ദാനം ചെയ്തത് കമ്യൂണിസമല്ലേ? അന്വേഷണത്വര മരവിപ്പിക്കാത്ത (മുതലാളിത്ത ലിബറല്‍ ജനാധിപത്യത്തിന് പുറത്തുള്ള) എന്ത് വ്യവസ്ഥിതിയാണ് താങ്കളുടെ മനസ്സിലുള്ളത്?
9. ആര്‍ക്കാണ് നീതി പിന്നെ കൊടുക്കാന്‍ പറ്റുക? താങ്കള്‍ വീണ്ടും കാര്യങ്ങള്‍ തുറന്നു പറയാനുള്ള ബൌദ്ധീകാര്‍ജ്ജവം കാണിക്കുന്നില്ല.
10. പാസ് :)
11. അതിനാണല്ലോ ലല്ലുവിനെപ്പോലെയുള്ളവരെ മണ്ടന്മാരായ വോട്ടര്‍മാര്‍ തിരഞ്ഞെടുത്തുവിടുന്നത് :-)
12.പൊട്ടത്തെറ്റ്; ജനാധിപത്യം ജനങ്ങളില്‍ നിന്ന് തന്നെയാണ് ആരംഭിക്കുന്നത്. മനുഷ്യന് വിവിധ നിറങ്ങളുള്ളവരും വിവിധ ഭാഷകള്‍ സംസാരിക്കുന്നിടത്തോളം കാലം രാഷ്ട്രം എന്ന ആശയം നിലകൊള്ളും.
13. കമ്യൂണിസ്റ്റ് സാമൂഹികപരീക്ഷണങ്ങളെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍, 100% ശരി.
14. സമത്വം എന്നത് തികച്ചും കൃത്രിമമായ ഒരു ആശയമാണ്. അതിന്നെ മുന്‍നിര്‍ത്തി ചെയ്യുന്ന എല്ലാ സാമൂഹികപരീക്ഷണങ്ങളും പ്രകൃതിവിരുദ്ധമായതിനാല്‍ പരാജയപ്പെടും. ഒഴിവാക്കേണ്ടത് സമൂഹത്തിലെ ചൂഷണമാണ്; അതുപോലെ ഉണ്ടാകേണ്ട സാഹചര്യം ഒരാള്‍ക്ക് തന്റെ മുഴുവന്‍ കഴിവുകള്‍ പ്രകടിപ്പിക്കാനും സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാനുമുള്ള അവസരമാണ്.ചരിത്രത്തില്‍ നിന്ന് തെളിവുകള്‍ എടുക്കുകയാണെങ്കില്‍, പോരായ്മകള്‍ ധാരാളം ഉണ്ടെങ്കിലും, അത് സാധ്യമാകുന്നത് ലിബറല്‍ ഡമോക്രസിയില്‍ മാത്രമാണ്.
ഇവിടെ കൊടുത്തിട്ടുള്ള മിക്കവാറും ആശയങ്ങള്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ടുള്ളതാണെന്ന് തോന്നുന്നു. (2) സൂചിപ്പിക്കുന്നത് കൃത്യമായി മനസ്സിലാകുന്നുണ്ടെങ്കിലും, അത് വെറും പാരമ്പര്യവാദമാണെന്ന് തോന്നുന്നു. അല്ലാതെ ധിക്ഷണയില്‍ നിന്ന് വരുന്ന വെളിപാടൊന്നുമല്ല. മുന്നോട്ട് നോക്കാത്ത ചിന്ത ലക്ഷ്യത്തിലെത്താതെ വെറുതേ കിടന്ന് കറങ്ങുകയേയുള്ളൂ.
5 comments:
തമസ്ക്കരിക്കപ്പെട്ട ഒരു കമന്റില്‍ സൌകര്യപൂര്‍വ്വം കുതറിമാറിയ കുറെ ചോദ്യങ്ങള്‍ ഉണ്ട്. അവയെ രക്ഷിച്ച് ഇവിടെ സ്ഥാപിക്കുന്നു.
ഇതിനു കാരണമാക്കിയ പോസ്റ്റ് വായിക്കാനും ഇപ്പൊ സമ്മതിക്കുന്നില്ല! അതുകൊണ്ടിതുകൊണ്ടിനികാര്യമുണ്ടോ?
എന്തായാലും, തമ്മില്‍ ഭേദം ഇതുവരെയും ജനാധിപത്യം തന്നെയാണ്.
jinsbond007,
ആ ബ്ലോഗ് This blog is open to invited readers only ആക്കിയിരിക്കുന്നു. ചിലപ്പോള്‍ അതീബുദ്ധിജീവികള്ക്ക് വേണ്ടി മാത്രം സ്വകാര്യമാക്കിയതാകാം :-)
താങ്കള്‍ പറഞ്ഞതുപോലെ പ്രായോഗികതലത്തില്‍ കണ്ടിട്ടുള്ള ഭരണക്രമങ്ങളില്‍ ലിബറല്‍ ജനാധിപത്യം തന്നെയാണ് കുറച്ചെങ്കിലും വിജയം നേടിയിട്ടുള്ളതും ഭാവിയുള്ളതും.
അതിന്നെപ്പറ്റി ഒരു ചര്‍ച്ച തുടങ്ങാം എന്നുവച്ചാല്‍ അതിന്ന് സമ്മതിക്കുകയുമില്ല :-( so much for the freedom of speech.
ഇത്തരം ആള്ക്കാര്ക്കോക്കെ അധികാരം കിട്ടിയാല്‍ എന്തായിരിക്കും ഉണ്ടാവാകുക എന്ന് ആലോചിച്ച് നോക്കൂ.
എന്റെ അഭിപ്രായത്തില്‍, ജനങ്ങള്‍ക്ക് ശബ്ദമുയര്‍ത്താന്‍ അവസരം നല്‍കാത്ത ഭരണക്രമങ്ങള്‍ കാലക്രമത്തില്‍ തകര്‍ന്നടിഞ്ഞു പോകും(പോകണം). ജനാധിപത്യത്തില്‍ ഏറ്റവും വലിയ പോരായ്മ, ജനാധിപത്യത്തിനൊപ്പം വിദ്യാഭ്യാസവും സാമൂഹിക വികസനവും നടക്കണം, ഇല്ലെങ്കില്‍ മോബ് സൈക്കി മുതലെടുത്തുകൊണ്ട് യു പി/ബീഹാര്‍ മോഡല്‍ നേതാക്കന്മാര് വരും.
പിന്നെ ചര്ച്ചയെക്കുറിച്ചാണെങ്കില്, അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഭരണക്രമത്തിന്റെ വക്താക്കളാണ് അവിടെയുണ്ടായിരുന്നതെന്നു തോന്നുന്നു. അവരോട്, ചര്‍ച്ചചെയ്യുക എന്നത്, പ്രയോഗികമായി, രണ്ടു പാരലല്‍ ലൈനുകള്‍ കൂട്ടിമുട്ടിക്കാന്‍ നോക്കുന്ന പരിപാടിയാണെന്നു തോന്നുന്നു.
ഞാനും ഇതുപോലൊരു ചോദ്യം ചോദിച്ചതാണ് ഇവിടം വരെ കൊണ്ടെത്തിച്ചത്.
Post a Comment